തിണ്ടീസെന്ന പൊന്നാനി




പൊന്നാനി

2. പൌരാണിക തുറമുഖം - തിണ്ടീസ് 

ടി. വി. അബ്ദുറഹിമാന് കുട്ടി 
alfaponnani@gmail.com
+91 9495095336

        അതിപ്രാചീന കാലത്ത് വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങളുടെ അടിസ്ഥാനം തുറമുഖമായിരുന്നു. അക്കാലത്തെ പ്രധാന വ്യാവസായിക സാംസ്കാരിക വിനിമയ മാര്‍ഗ്ഗം കടലായിരുന്നു. മുസരീസ്, തിണ്‍ണ്ടീസ്, ബക്കരെ, നെല്‍കിണ്ട,ണ്‍ നൌറ തുടങ്ങിയവയാണ് പ്രധാന തുറമുഖങ്ങള്‍. മുസരീസ് കൊടുങ്ങല്ലൂരാണ്. ഇതാണ് അക്കാലത്ത് ഭാരത്തിലെ പ്രധാന തുറമുഖവും വ്യാപാര കേന്ദ്രവും ഗെയിറ്റ് ഓഫ് ഇന്ത്യയും. ഈ തുറമുഖം മുഖേനയാണ് ഇന്ത്യയില്‍ ആദ്യമായി യഹൂദ-ക്രൈസ്തവ-ഇസ്ലാം മതങ്ങള്‍ പ്രചരിച്ചത്.  മുസരീസിന് വടക്ക് ഭാഗത്തുള്ള തിണ്‍ണ്‍ണ്ടീസിനാണ് രണ്ടാം സ്ഥാനം. നെല്‍വയലുകളും തെങ്ങിന്‍തോപ്പുകളും സമൃദ്ധമായ പ്രക്യതിരമണീയമായ ഈ ദേശം പൊന്നാനിയാണെന്നും കടലുണ്‍ണ്ടിയാണെന്നും പന്തലായനി കൊല്ലമാണെന്നും ചരിത്രപണ്ഡിതര്‍ വിഭിന്ന പക്ഷക്കാരാണ്.
          ക്രിസ്തുവര്‍ഷം ആദ്യ നൂറ്റാണ്‍ണ്ടില്‍ രചിച്ച ഗ്രീക്ക് കപ്പല്‍ യാത്രാ ഗ്രന്ഥം പെരി പ്ളസ് ഓഫ് ദി എറിത്രിയന്‍ സീ (ചെങ്കടലിലൂടെയുളള ഭൂപര്യടനം ക്രി.വ.60), ഇറ്റാലിയന്‍ മഹാ പണ്ഡിതന്‍ പ്ളീനിയുടെ ലോകത്തിലെ ആദ്യത്തെ വിശ്വവിജ്ഞാനകോശം ഹിസ്റോറിയ നാച്ചുറലീസ്  (ക്രി.വ.87), പ്രസിദ്ധ ഭൂമിശാസ്ത്രജ്ഞനും ഗ്രീക്ക് പണ്ഡിതനുമായ ടോളമി (ക്ളോഡിയസ് ടോളമയാസ് ക്രി.വ.95-162), സംഘകൃതികള്‍ തുടങ്ങിയവയില്‍ ഈ തുറമുഖങ്ങളെപ്പറ്റി വിവരിക്കുന്നുണ്ട്.

     തിണ്‍ണ്ടീസ് പൊന്നാനി തന്നെയാണെന്നതിന് ഇപ്പോള്‍ പല രേഖകളും  ലഭ്യമാണ്. ഫലപ്രദമായ ഗവേഷണത്തിന് വിധേയമാക്കിയാല്‍ കൂടുതല്‍ തെളിവുകള്‍ കണ്ടെത്താം. പി. കെ. പത്മനാഭന്‍ നായര്‍ വിവര്‍ത്തനം ചെയ്ത എറിത്രിയന്‍ കടല്‍തീരത്തിലൂടെ ഒരു കപ്പല്‍യാത്ര (കേരളാ ഭാഷാ ഇന്‍സ്റിറ്റ്യുട്ട്) പുസ്തകം-പേജ് 23,31 ലെ പ്രസക്തഭാഗങ്ങളില്‍നിന്ന്:

“തിണ്‍ണ്ടീസ്” കോരോബൊത്ര(കേരളം)രാജ്യത്തിലാണ്. കടലില്‍നിന്ന് വ്യക്തമായി കാണാവുന്ന ഒരു ഗ്രാമമാണിത്. ഇതേ രാജ്യത്തില്‍ തന്നെയാണ് മുസരീസും. ഇവിടേക്ക് ചരക്കുകള്‍ നിറച്ച ഒട്ടനേകം അറേബ്യന്‍ കപ്പലുകളും യവന കപ്പലുകളും വരുന്നു. ഇത് ഒരു നദീതീരത്തുള്ള തുറമുഖമാണ്.
അന്ന് കേരളം ഭരിച്ചിരുന്ന കോരോ ബോത്രാസ് (കേരളപുത്രന്‍) രാജാവിനെപ്പറ്റി അശോകചക്രവര്‍ത്തിയുടെ ശിലാശാസനങ്ങളില്‍ പരാമര്‍ശിതമാണ്. തിണ്‍ണ്ടീസില്‍നിന്ന് കടല്‍ വഴിയായും കരവഴിയായും അഞ്ഞൂറ് സ്റേഡിയ അകലെയാണ് മുസരീസ്. ഒരു ഒളിമ്പിക്സ് സ്റേഡിയ=606.75അടി, അതായത് ഒരു ഫര്‍ലോങ്ങിനേക്കാള്‍ 53.25 അടി കുറവ്, ഒരു നാഴിക = 8.619 സ്റേഡിയ, ഒരു കിലോമീറ്റര്‍ = 5.45 സ്റേഡിയ.” ഈ ഗണിതാടിസ്ഥാനത്തില്‍ പൊന്നാനി അഴിമുഖത്ത് നിന്നും കൊടുങ്ങല്ലൂര്‍ അഴിമുഖത്തേക്കുള്ള എണ്‍പതിലധികം കിലോമീറ്റര്‍ ദൂരം ശരിയാകുന്നുണ്ടണ്‍്.

     പൊന്നാനിയുടെ കിഴക്ക് പത്ത് കിലോമീറ്റര്‍ അകലെ തിരുന്നാവായ ചരിത്രാതീതകാലത്ത് കടല്‍ തീരമായിരുന്നുവെന്നും ബ്രഹ്മഗര തുറമുഖം ഇവിടെയായിരുന്നുവെന്നും ചരിത്ര രേഖകള്‍ സാധുകരിക്കുന്നു. മാമാങ്കത്തിലെ വാകയൂരിനെ സംഘസാഹിത്യം വിശേഷിപ്പിച്ചത് വാകൈ പെരുംതുറയെന്നാണ്. പേരിനോടൊപ്പം തുറയുള്ളതിനാല്‍ വാകയൂര്‍ നല്ലൊരു തുറമുഖമായിരുന്നുവെന്നും കപ്പലുകള്‍ വന്നിരുന്നുവെന്നും വ്യക്തം. ഇവിടെ കപ്പലുകള്‍ കരക്കണഞ്ഞിരുന്നുവെന്നതിന് വേറെയും തെളിവുകളുണ്ട്. ഏഴില്‍മല രാജ്യത്തിന്റെ നാടുവാഴിയായിരുന്ന നന്നനെ ചേരരാജാവ് തന്റെ നാവിക സേനയുമായി വന്ന് തോല്‍പ്പിച്ചതും വധിച്ചതും വാകൈ പെരുംതുറയില്‍ വെച്ചാണ്. കപ്പല്‍പ്പോര് എന്ന ചടങ്ങ് മാമാങ്കത്തിന്റെ ഭാഗമായി നടത്താറുണ്ടായിരുന്നു. ഇരുഭാഗത്തെയും നാവികര്‍ തമ്മില്‍ പ്രതീകാത്മമായി യുദ്ധം ചെയ്യുന്ന ചടങ്ങ് ഇവിടെ കപ്പലുകള്‍ വന്നിരുന്നു എന്നതിലേക്ക് വെളിച്ചം വീശുന്നുണ്ട്.

       തിരുന്നാവായില്‍ നിന്ന് അഞ്ചു കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറാണ് തിണ്ടീസിനോട് നാമ സാദ്യശ്യമുള്ള തിണ്‍ണ്ടിലം(തണ്ടണ്‍ലം) പ്രദേശം. കടലാക്രമണവും കരവെയ്പ്പും  പ്രക്യതി വ്യതിയാനവും പലകാലഘട്ടങ്ങളിലും സംഭവിച്ചിട്ടുണ്ടണ്‍്. കടല്‍ കരവെയ്പ്പ് നടത്തി  പടിഞ്ഞാറോട്ടുനീങ്ങി നൂറ്റാണ്‍ണ്ടുകളില്‍ കടലിനു വന്ന പരിണാമഫലമാകാം പൊന്നാനി ദേശം.

          പൌരാണിക രേഖകളില്‍ കേരളത്തിന് ചേരളം എന്നും പേരുണ്ട്. ചേരം എന്നാല്‍ ചേര്‍ന്നത് എന്നും അളം എന്നാല്‍ ഗുണ്ടര്‍ട്ട് നിഘണ്ടു അനുസരിച്ച് ഉപ്പുചതുപ്പ് എന്നുമാണ് അര്‍ത്ഥം. ഉപ്പുരസമുള്ള  ചതുപ്പ് നിലം ചേര്‍ന്ന ഇടം ചേരളം. സഹ്യന്റെ പടിഞ്ഞാറ് കടല്‍ പിറകോട്ട് മാറിയാണ് കേരളം(ചേരളം) ഉണ്ടായതെന്നും ചരിത്ര വീക്ഷണമുണ്ടല്ലോ.

    ഇതിന്റെയും മറ്റു ചില രേഖകളുടെയും പിന്‍ബലത്തോടെയാണ് തിണ്‍ണ്ടീസ് പൊന്നാനിയാണെന്ന കണ്ടെണ്‍ത്തല്‍. ‘എ ക്ളാസിക്കല്‍ എക്കൌണ്‍ണ്ടന്‍സ് ഓഫ് ഇന്ത്യയില്‍’ ആര്‍ സി മജുംദാറും പെരിപ്ളസിന്റെ എഡിറ്റര്‍ വില്‍ഫ്രഡ് എച്ച് ഷോഫും ഈ വസ്തുത സ്ഥിരീകരിക്കുന്നു. ബി സി മൂന്നാം നൂറ്റാണ്‍ണ്‍ണ്‍ണ്‍ണ്‍ണ്‍ണ്‍ണ്ടിനും എ.ഡി നാലാം നൂറ്റാണ്ടിനും ഇടയിലുള്ള സംഘകാല സാഹിത്യക്യതികളായ അകനാനൂറിലും പുറനാനൂറിലും ഈനാടിനെ വാഴ്ത്തി കാവ്യങ്ങളുണ്‍ണ്‍ണ്‍ണ്ടണ്‍്.
          തെങ്ങിന്‍ തോപ്പുകളും നെല്‍വയലുകളും നിറഞ്ഞ പ്രക്യതിരമണീയമായ തിണ്‍ണ്ടീസെന്ന പൊന്നാനി തുറമുഖം നൂറ്റാണ്‍ണ്ടുകള്‍ക്ക്  മുമ്പുതന്നെ യവനര്‍, അറബികള്‍, അഫറഞ്ച്(യൂറോപ്യര്‍), മിസ്രികള്‍(ഈജിപ്ത്യര്‍), സ്വീനികള്‍(ചൈനക്കാര്‍) തുടങ്ങിയ വിദേശികള്‍ക്ക് കച്ചവടാവശ്യാര്‍ത്ഥം തുറന്നിട്ട കവാടമായിരുന്നു. യവന സഞ്ചാരികളുടെ തിണ്‍ണ്ടീസ് തന്നെയാണ് സംഘസാഹിത്യത്തിലെ തൊണ്‍ണ്ടി. ചേരവംശത്തിന്റെ ഒരു ശാഖ തിണ്‍ണ്ടിയില്‍ വാണിരുന്നു.
       പെരുമാള്‍ ഭരണത്തിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കേരളത്തില്‍ ഉയര്‍ന്നുവന്ന പ്രദേശങ്ങളില്‍ ഒന്നാണ് കൊച്ചി. പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യകാലത്ത് കൊച്ചി അറിയപ്പെട്ടത്. പ്രകൃതിദത്ത തുറമുഖമായിരുന്ന ‘കൊച്ചാഴി’ കൊച്ചി എന്ന പേരില്‍ അിറയപ്പെട്ടു തുടങ്ങിയത്. 14-ാം നൂറ്റാണ്ട് മുതലാണ്. കൊച്ചിയുടെ ആദ്യകാല ആസ്ഥാനം പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് ചിത്രകൂടമായിരുന്നു
.
             രണ്‍ണ്ടാം മഖ്ദൂം അല്ലാമാ അബ്ദുല്‍ അസീസിന്റെ മസ്ലകുല്‍ അദ്കിയ, പ്രസിദ്ധ പണ്ഡിതനും മലയാളിയും മൂന്നാം മഖ്ദൂമുമായ  ശൈഖ് സൈനുദ്ദീന്‍ രണ്ടണ്‍ാമന്‍ രചിച്ച കേരളത്തിന്റെ ആദ്യത്തെ ലക്ഷണമൊത്ത ചരിത്ര ഗ്രന്ഥമായ തുഹ്ഫതുല്‍ മുജാഹിദീന്‍, ടിപ്പുവിന്റെ പതനത്തിനുശേഷം ബ്രിട്ടീഷ് ഈസ്റിന്ത്യാ കമ്പനിക്ക് ലഭിച്ച സ്ഥലങ്ങളിലെ ജനങ്ങളുടെ ജീവിതരീതി, വാണിജ്യം, കൃഷി, ചരിത്രം തുടങ്ങിയവ വിശദമായി സമര്‍പ്പിക്കാന്‍ ഗവര്‍ണര്‍ ജനറല്‍ വെല്ലസ്ളി പ്രഭു നിയോഗിച്ച ഡോ: ഫ്രാന്‍സിസ് ബുക്കാനന്റെ സഞ്ചാര റിപ്പോര്‍ട്ട് ‘എ ജേര്‍ണി ഫ്രം മദ്രാസ് ത്രു മൈസൂര്‍, കനറാ ആന്‍ഡ് മലബാര്‍’, ഡോ: ഹെര്‍മ്മന്‍ ഗുണ്ടര്‍ട്ടിന്റെ കേരളപഴമ, കേരളോല്‍പ്പത്തി, വില്ല്യം ലോഗന്റെ മലബാര്‍ മാനുവല്‍, സഞ്ചരിക്കുന്ന വിജ്ഞാനകോശമെന്ന വിശേഷണമുളള പൊന്നാനിയുടെ ചരിത്ര ഗുരു പ്രൊഫസര്‍ കെ വി അബ്ദുറഹിമാന്റെ മാപ്പിള ചരിത്ര ശകലങ്ങള്‍ , ചരിത്ര പണ്ഡിതരായ ഡോ: കെ.കെ.എന്‍ കുറുപ്പ്,ഡോ: എം ജി എസ് നാരായണന്‍,വേലായുധന്‍ പണിക്കശ്ശേരി, ഡോ: എന്‍ എം നമ്പൂതിരി,. ഡോ. ഹുസൈന്‍ രണ്ടത്താണി തുടങ്ങിയവരുടെ രചനകള്‍, മറ്റു മാനുവല്‍, ഗസറ്റിയര്‍ രേഖകള്‍ എന്നിവയിലും ഈ നാടിന്റെ സംഭവബഹുലമായ ചരിത്രവുമായി ബന്ധപ്പെട്ട വിശദമായ വിവരണങ്ങളുണ്‍ണ്ട.്


Ponnani Light House