കേരളത്തിന്‍റെ സാംസ്കാരിക ആസ്ഥാനം

പൊന്നാനി

14. കേരളത്തിന്‍റെ 

സാംസ്കാരിക കേന്ദ്രം

 

- ടിവി അബ്ദുറഹിമാന്‍കുട്ടി

+91 9495095336

alfaponnani@gmail.com

 

            നൂറ്റാണ്ടുകളുടെ പ്രതാപത്തിനും എശ്വൈര്യത്തിനും സാക്ഷിയായ പ്രദേശമാണ് പൊന്നാനി. ഇന്ന് ചരിത്ര പ്രസക്തമല്ലെങ്കിലും ഈ നാടിന്‍റെ ഇന്നലെകള്‍ ഭാസുരമായിരുന്നു, സമ്പുഷ്ടമായിരുന്നു. ഇവിടുത്തെ നവോത്ഥാന സുഗന്ധം നിരവധി നാടുകളെ ധന്യമാക്കിയിട്ടുണ്ട്. അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ നാല് നൂറ്റാണ്ടിലധികം ദൈര്‍ഘ്യമുള്ള പിന്‍ബലം ഈ ദേശത്തിനുണ്ട്. ശതാബ്ദങ്ങളുടെ ഐശ്വര്യശോഭയും സാംസ്കാരിക സൗരഭ്യവും വ്യാവസായിക മുന്നേറ്റവും പ്രസരിച്ചുനിന്ന ഈ പൗരാണിക പട്ടണം ഒരുകാലത്ത് വന്‍ ശക്തികളെ ആകര്‍ഷിച്ചു. പോര്‍ച്ചുഗീസുകാരും ബ്രിട്ടീഷുകാരും തദ്ദേശീയരുമായി പലവട്ടം പൊരുതി ഉഗ്രയുദ്ധങ്ങള്‍തന്നെ നടന്നു. 

 ഒരു കാലത്ത് കൊല്ലം, കൊടുങ്ങല്ലൂര്‍, കോഴിക്കോട് തുറമുഖ നഗരങ്ങളോളം വ്യാവസായിക, വാണിജ്യരംഗത്തും ഇതര മേഖലകളിലും ഈ പ്രദേശം മികച്ചുനിന്നു. ഭൂമിശാസ്ത്രപരമായി  വളരെയേറെ സവിശേഷതകളുള്ള നിളയുടെ സംഗമ സ്ഥാനവും കൊച്ചിക്കും കോഴിക്കോടിനും  ഇടയില്‍ കേരളാ കടല്‍ തീരത്തിന്‍റെ ഏതാണ്ട് മദ്ധ്യബിന്ദുവിലായി  സ്ഥിതിചെയ്യുന്ന പൊന്നാനി തുറമുഖത്തിനോട് വള്ളുവ കോനാതിരി സാമൂതിരി കൊച്ചി രാജാവ് തുടങ്ങി മലയാളക്കര ഭരിച്ചിരുന്ന ഭരണാധികാരികള്‍ക്കെല്ലാം പ്രത്യേക കണ്ണുണ്ടായിരുന്നു. സാമൂതിരി ഭരണത്തിന്‍റെ പ്രതാപകാലത്ത് സുപ്രധാന നയരൂപീകരണങ്ങള്‍ക്കും സൈനിക മുന്നേറ്റങ്ങള്‍ക്കും ഈ ദേശം പലപ്പോഴും ആസ്ഥാനമായിട്ടുണ്ട്.

        കടലിന്റെ  താരാട്ട് കേട്ടുറങ്ങുന്ന ഈ പട്ടണം തീര്‍ത്ഥാടകരുടെയും വിനോദസഞ്ചാരികളുടെയും ഇഷ്ടദേശമാണ്. അറിയുംതോറും കൂടുതല്‍ ആകാംക്ഷയുളവാക്കുന്നതാണ് ഈ ദേശചരിത്രം. നൂറ്റാണ്ടുകളായുള്ള മതമൈത്രി ഈ നാടിന്‍റെ മുഖമുദ്രയാണ്.

    സാമൂതിരിയുടെ രണ്ടാം ആസ്ഥാനം, നേവി ഹെഡ് ക്വാര്‍ട്ടേഴ്സ്, കുഞ്ഞാലി മരക്കാര്‍ ഒന്നാമന്‍റെ തട്ടകം, പതിനാല് പതിനഞ്ച് നൂറ്റാണ്ടുകളില്‍ കോഴിക്കോടിനേക്കാള്‍ സാമൂതിരി രാജാക്കډന്മര്‍ കൂടുതല്‍ ഇഷ്ടപ്പെട്ടിരുന്ന പ്രദേശം, ഭാരതത്തില്‍ ആദ്യമായി അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ആഹ്വാനം നല്‍കിയദേശം, മതമൈത്രിയും മാനവമൈത്രിയും ജീവിത ലക്ഷ്യമാക്കിയ സാമൂഹിക പരിഷ്കര്‍ത്താക്കള്‍ക്ക് ജാറം നല്‍കിയ ഇടംലഭ്യമായ രേഖകളനുസരിച്ച് മലയാളക്കരയില്‍നിന്ന് ആദ്യമായി  വിദേശ ബിരുദം നേടിയ പണ്ഡിതശ്രേഷ്ഠനും മുസ്ലിം നവോത്ഥാനനായകനുമായ ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റെയും കേരളത്തിന്‍റെ ലക്ഷണമൊത്ത പ്രഥമ ചരിത്രകൃതിയായ തുഹ്ഫത്തുല്‍ മുജാഹിദീന്‍റെ രചയിതാവ് ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍റെയും പ്രവര്‍ത്തന മണ്ഡലം, മലയാളഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛന്‍റെയും മലയാള സാഹിത്യ തറവാട്ടില്‍ ചിരപ്രതിഷ്ഠനേടിയ പൊന്നാനി കളരിയുടെയും വന്നേരി കളരിയുടെയും സ്വാതന്ത്ര്യസമര അക്കാദമി  ആനക്കര വടക്കത്തിന്‍റെയും മാമാങ്ക മഹോത്സവങ്ങളുടെയും കേരള വാത്മീകി വള്ളത്തോള്‍ നാരായണമേനോന്‍റെയും പഴയ താലൂക്ക് ആസ്ഥാനം, വടക്ക് ഭാരതപ്പുഴയും തിരൂര് പൊന്നാനി പുഴയും തെക്ക് പൂക്കൈതപ്പുഴയും സംഗമിക്കുന്ന ത്രിവേണി സംഗമസ്ഥാനം തുടങ്ങി പല വിശേഷണങ്ങള്‍ക്കും അര്‍ഹമായ ഈ നാടിനെ കൈരളിയുടെ സാംസ്കാരിക ആസ്ഥാനമെന്നും മലബാറിന്‍റെ മക്കയെന്നുമാണ് ചരിത്രം വിശേഷിപ്പിക്കുന്നത്.

പുരാതന മഹാപ്രതിഭാസംഗമം

പൊന്നാനി കേന്ദ്രബിന്ദുവായി ഒരു മഹാ പ്രതിഭാസംഗമം പതിനാറാം നൂറ്റാണ്ടില്‍ രൂപപ്പെട്ടിരുന്നു. ഭാരതപ്പുഴയുടെ വടക്കെക്കര തിരൂരില്‍  ഭാഷാപിതാവായ എഴുത്തച്ഛന്‍ മലയാളഭാഷയ്ക്ക് പുതുലിപികള്‍ നല്‍കി ഭാഷാപരിഷ്കരണം നടത്തി. കിഴക്കെകര തിരുന്നാവായക്കരികെ ചന്ദനക്കാവില്‍ പ്രശസ്ത കവി മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി ഗോശ്രീ നഗര വര്‍ണ്ണനവും നാരായണീയവും ഗുരുവായൂര്‍ മാഹാത്മ്യവും അല്‍പം അകലെ പെരിന്തല്‍മണ്ണക്കടുത്ത് പിറന്ന പൂന്താനം നമ്പൂതിരി അഭിവക്ത പൊന്നാനി താലൂക്കിലെ ഗുരുവായൂര്‍ക്ഷേത്രം തട്ടകമാക്കി ജ്ഞാനപ്പാന തുടങ്ങിയ ഹൈന്ദവ വൈജ്ഞാനിക  ആത്മീയ മേഖലയെ സംപുഷ്ടമാക്കിയ കൃതികള്‍ രചിച്ച് ചരിത്രവും ദൈവീക സ്മരണയും സമന്വയപ്പിച്ച് സ്ഥിര പ്രതിഷ്ഠ നേടുകയും ഭാരതപ്പുഴയുടെ തെക്കെകര പൊന്നാനി നഗരത്തില്‍ മഖ്ദൂമുകളില്‍ ഏറ്റവും പ്രഗല്‍ഭരായ ശൈഖ് സൈനുദ്ദീന്‍  ഒന്നാമനും മകന്‍ അല്ലാമ അബ്ദുല്‍ അസീസും പൗത്രന്‍ ശൈഖ് സൈനുദ്ദീന്‍ രണ്ടാമനും ഇസ്ലാമിക വിജ്ഞാനത്തേയും സംസ്കാരത്തേയും അറബിഭാഷയേയും അറബി-മലയാളം സാഹിത്യത്തേയും പരിപോഷിപ്പിക്കുകയും ചെയ്തത് എഡി 1500നും 1600നും ഇടയിലാണ്. ഭാഷാ സാഹിത്യത്തിലും വിവിധ വിജ്ഞാന രംഗത്തും ആത്മീയ മേഖലയിലും ഋഷി തുല്യരായ മഹാജ്ഞാനികള്‍ക്ക് ഒരു പ്രദേശം ഒരേ കാലഘട്ടത്തില്‍ ജാറം നല്‍കി എന്ന അനുപമ പൈതൃകം അവകാശപ്പെടാന്‍  ഈ പ്രദേശത്തിനല്ലാതെ മറ്റേത് ദേശത്തിനാണ് അര്‍ഹത. മേല്‍പത്തൂരും പൂന്താനവും മാനവേദന്‍ സാമൂതിരിയും കുറൂരമ്മയും വില്വമംഗലം സ്വാമിയാരും ഗുരുവായൂര്‍ ക്ഷേത്രത്തെ ഉന്നതിയിലേക്കുയര്‍ത്തിയത് ഏതാണ്ട് ഇതേ കാലത്താണ്.

    മഹാപ്രതിഭാസംഗമം

ചരിത്രസുകൃതം ഡോ. എംജിഎസും ചിത്രകലയുടെ പെരുന്തച്ഛന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും സാങ്കേതിക വിദ്യാമേഖലയിലെ സര്‍വകലാവല്ലഭന്‍ മെട്രോമാന് ശ്രീധരനും ജ്ഞാനപീഠ അവാര്‍ഡ് ജേതാക്കളായ മലയാള ഭാഷയുടെ സുകൃതം എംടി വാസുദേവന്‍നായരും കാവ്യ സുകൃതം അക്കിത്തം അച്യുതന്‍ നമ്പൂതിരിയും ഇവിടത്തുകാരാണ്. എംജിഎസും ആര്‍ട്ടിസ്റ്റ് നമ്പൂതിരിയും അസല്‍ പൊന്നാനിക്കാരാണെങ്കില്‍ എംടിയും അക്കിത്തവും മെട്രോമാനും അവിഭക്ത പൊന്നാനി താലൂക്കുകാരും പൊന്നാനിക്ക് ഏതാനും കിലോമീറ്റര്‍ അകലെ യഥാക്രമം കൂടല്ലൂരും കുമരനെല്ലൂരും കറുകപുത്തൂരും ജനിച്ചവരുമാണ്.  ഇതേ രീതിയില് പഞ്ചമഹാ പ്രതിഭകള് സംഗമിച്ച ഒരു പ്രദേശം. കേരളത്തില് മറ്റെവിടെയും ഇപ്പോഴില്ല.

    പ്രതിഭാസംഗമം

എംടി, അക്കിത്തം, ഇടശേരി, ഉറൂബ്, കടവനാട് കുട്ടികൃഷ്ണന്‍, എം ഗോവിന്ദന്‍, ആര്‍ട്ടിസ്റ്റ് നമ്പൂതിരി, കുട്ടികൃഷ്ണമാരാര്‍, പ്രേംജിസി രാധാകൃഷ്ണന്‍ തുടങ്ങിയ പ്രതിഭകളുടെ കൂട്ടായ്മയായ പൊന്നാനി കളരി ഒരുകാലത്ത് സംഗമിച്ച ഇടമായിരുന്നു എവി ഹൈസ്കൂള്‍ പടിഞ്ഞാറെ മുറ്റത്തെ ഇടശ്ശേരി മാവിന്‍ചുവട്. കൂറ്റനാട് മേഴത്തൂര്‍ രസിക സദനത്തില്‍ വസിച്ചിരുന്ന സാമൂഹ്യ പരിഷ്കര്‍ത്താവ് വിടി ഭട്ടതിപ്പാടും സ്വദേശമായ തിരൂര്‍ മംഗലത്തുനിന്ന് വന്നേരിയിലേക്കുള്ള യാത്രാമധ്യേ വള്ളത്തോളും മിക്കപ്പോഴും പൊന്നാനി കളരിയിലെ സന്ദര്‍ശകരായിരുന്നു. കേന്ദ്ര സാഹിത്യ അക്കാദമി ജേതാവ് കെപി രാമനുണ്ണി, പ്രശസ്ത കവി ആലങ്കോട് ലീലാകൃഷ്ണന്, പി സുരേന്ദ്രന്, പിപി രാമചന്ദ്രന്, സി അശ്റഫ്, ഇബ്രാഹിം പൊന്നാനി, പൊന്നാനി കളരിയുടെ പിന്മുറക്കാരായ

       മലയാള ഭാഷാ സാഹിത്യത്തില്‍ കാലം സമന്വയിപ്പിച്ച തിളക്കമാര്‍ന്ന ഈ അസാമാന്യ പ്രതിഭാ സംഗമം ഇതിനുമുമ്പോ പിമ്പോ കേരളത്തില്‍ മറ്റെവിടെയും രൂപപെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഈ പ്രദേശത്തിന്‍റെ സാംസ്ക്കാരിക തനിമയെയും പെരുമയെയും അതുല്യമാക്കുന്നു.

    ഇപ്പോഴത്തെ തൃശൂര് മലപ്പുറം പാലക്കാട് ജില്ലകളായിരുന്ന പഴയ വെട്ടത്തുനാട്, കൂറ്റനാട്, ചാവക്കാട് ഒരു താലൂക്കുകളിലെ 66 അംശങ്ങള് കൂട്ടിച്ചേര്ത്ത് 1881ല് പൊന്നാനി താലൂക്ക് പുനഃക്രമീകരിച്ചു. വടക്ക് പരപ്പനങ്ങാടി പൂരപ്പുഴ, തെക്ക് കൊടുങ്ങല്ലൂര് ആല, പടിഞ്ഞാറ് അറബിക്കടല്, കിഴക്ക് പട്ടാന്പിപ്പുഴയും അനുബന്ധ രേഖയും അതിരിട്ട ഈ താലൂക്കിന്റെ ഭരണകേന്ദ്രമായിരുന്നു പൊന്നാനി. 67500 രൂപ ചെലവില് 1888ല് പണിത കോടതിപ്പടിയിലെ ആംഗ്ലോ സാക്സണ് മാതൃകയിലുള്ള ഒരേക്കര് സ്ഥലത്ത് സ്ഥിതിചെയ്യുന്ന കേടതികെട്ടിടത്തിലാണ് പഴയ താലൂക്ക് (പബ്ലിക്ക്) ഓഫീസ് പ്രവര്ത്തിച്ചിരുന്നത്.

ഗാന്ധിയന്‍ യുഗത്തിന് ഒരു നൂറ്റാണ്ട് മുമ്പ് പിറന്ന മണ്ണിന് നികുതി ചോദിച്ച ബ്രിട്ടീഷ് ഭരണത്തോട് നികുതി നല്‍കില്ല എന്ന് ഗര്‍ജിച്ച നിസ്സഹകരണ പ്രസ്ഥാനത്തിന്‍റെ പ്രഥമഗുരു വെളിയംകോട് ഉമര്‍ഖാസിമുസ്ലിം പരിഷ്കര്‍ത്താവ് സനാഉല്ലാ മക്തി തങ്ങള്‍,  മുസ്ലിംകളില്‍ വലിയൊരു വിഭാഗം മലബാറില്‍ ആധുനിക വിദ്യാഭ്യാസത്തോട് വിമുഖത പ്രകടിപ്പിച്ചിരുന്ന കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ ഉന്നത പഠനം നടത്തി കെവി അബ്ദുല്ലകുട്ടി മുന്‍സിഫ് മദ്രാസ് ഹൈക്കോടതിയിലെ മലബാറിലെ ആദ്യത്തെ മുസ്ലിം ജഡ്ജ് ജസ്റ്റിസ് പി കുഞ്ഞഹമ്മദ്കുട്ടി ഹാജി, പൊന്നാനിയുടെ ചരിത്രഗുരു പ്രൊഫ കെവി അബ്ദുറഹിമാന്, മദ്രാസ് ചീഫ് എഞ്ചിനീയര്‍ എഎം ഉസ്മാന്‍, എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ കെപി കുഞ്ഞിമൂസ, കുറ്റിപ്പുറം പാലത്തിന്റെ ശില്പി സൂപ്രണ്ടിങ് എഞ്ചിനീയര്‍ കെവി അബ്ദുല്‍ അസീസ്, കോഴിക്കോട് ഡിഎംഒ ഡോ. കെസി മുഹമ്മദ്, നിയമ ബിരുദത്തില് മദ്രാസ് സര്‍വകലാശാലയില്നിന്ന്  സ്വര്‍ണമെഡല് നേടിയ അഡ്വ. എം അബ്ദുറഹിമാന് തുടങ്ങി ഔദ്യോഗിക അനൌദ്യോഗിക രംഗങ്ങളില് തിളങ്ങിയ പ്രതിഭകള്‍ പിറന്ന് വളര്‍ന്ന ഭൂമികയാണ് പൊന്നാനി. കേരളത്തിലെ പ്രശസ്തമായ രണ്ടാമത്തെ ജനകീയ പള്ളി വലിയ ജുമാമസ്ജിദും കേരളീയ മുസ്ലിം മതധര്‍മ്മസ്ഥാപനങ്ങളുടെ മാതാവെന്ന് വിശേഷണമ മഊനത്ത് ഇസ്ലാം സഭയും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്.

വലിയപള്ളിയുടെ ഗെയിറ്റില് നിന്ന് കിഴക്ക് എട്ട് മിനിറ്റ് നടന്നാല് സാമൂിരി രാജാക്കന്മാരുടെ അധീനത്തിലുള്ള ആദ്യകാല പ്രശസ്ത ക്ഷേത്രങ്ങളില് ഒന്നായ തൃക്കാവ് ശ്രീ (വന) ദുര്‍ഗാക്ഷേത്രത്തില് എത്താം. സാമൂതിരിമാര്‍ മിക്കപ്പോഴും ഇവിടം ആസ്ഥാനമാക്കിയിരുന്നു. 

1931ല് നിലവില് വന്ന സെന്‍റ് ആന്‍റണീസ് ചര്‍ച്ചും 1980ല് കുതാശ നിര്‍വഹിച്ച മാര്‍ത്തോമാ ചര്ച്ചും ക്രിസ്ത്യന് വിഭാഗങ്ങളുടെ മുഖ്യ ദേവാലയങ്ങളാണ്.

 പ്രാചീന കേരളത്തിലെ ദ്വിതീയ തുറമുഖമായ തിണ്ടീസ് പൊന്നാനിയാണെന്നാണ് ഭൂരിപക്ഷം ചരിത്രകാരും നിരീക്ഷിക്കുന്നത്. തന്മൂലം നൂറ്റാണ്ടുകള്‍ക്ക് മുമ്പുമുതല്‍ ജലഗതാഗതത്തിന് പ്രാമുഖ്യമുള്ള അക്കാലത്ത് സാംസ്കാരിക വ്യാവസായിക തുറമുഖപട്ടണമായിരുന്നു ഇവിടം. ജലഗതാഗതത്തിന് പ്രാമുഖ്യം കുറഞ്ഞതോടുകൂടിയാണ് പൊന്നാനി വികസനരംഗത്തും സാംസ്കാരിക രംഗത്തും പിന്നോക്കമായത്. 

    കേരളത്തിന്‍റെ ഇപ്പോഴത്തെ സാംസ്കാരിക ആസ്ഥാനമായ തൃശൂരിന്‍റെ വലിയൊരു ഭാഗം അവികസിത പ്രദേശമായിരുന്നു. നഗരമധ്യത്തില്‍ സ്ഥിതിചെയ്യുന്ന വടക്കുനാഥ ക്ഷേത്രത്തിന് ചുറ്റും ഒരു കാലത്ത് കാടായിരുന്നു. കൊച്ചിന്‍ രാജാവായ  രാജാ രാമവര്മ്മ ശക്തന്‍ തമ്പുരാന്‍റെ ഭരണ(1790 -1805)കാലത്ത് വെട്ടിത്തെളിച്ച് സമനിരപ്പാക്കിയാണ് ഇന്നത്തെ തൃശൂര്‍ നഗരത്തിന്‍റെ വികസനത്തിന് ആരംഭം കുറിച്ചത്. ഇദ്ദേഹമാണ് ആധുനിക തൃശൂരിന്‍റെ ശില്പി. കരഗതാഗതത്തിന് പ്രാമുഖ്യം വന്നതോടെയാണ് തൃശൂര്‍ നഗരമായിത്തീര്‍ന്നതും ക്രമാനുഗതമായി സാംസ്കാരികമായി വളര്‍ന്നതും.

കേരള ഗാന്ധി കേളപ്പന്‍, പൊന്നാനി ഗാന്ധി കെവി രാമമേനോന്‍, മലബാറിലെ ആദ്യത്തെ സ്വാതന്ത്ര്യ രക്തസാക്ഷി കെവി ബാലകൃഷ്ണമേനോന്‍ സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ പങ്കെടുത്ത് മര്‍ദ്ദനമേറ്റ് മാറാരോഗം ബാധിച്ച് അകാലചരമമടഞ്ഞ പറയരിക്കല്‍ കൃഷ്ണപണിക്കര്‍, കമ്മ്യൂണിസ്റ്റ് ആചാര്യനും എഴുത്തുകാരനുമായ കെ ദാമോദരന്‍ തടങ്ങിയവരുടെ തട്ടകവും ഈ നാടായിരുന്നു.

    സ്വാതന്ത്ര്യ സമര നായിക അമ്മു സ്വാമിനാഥന്‍, ക്യാപ്റ്റന്‍ ലക്ഷ്മി, എവി കുട്ടിമാളുഅമ്മ, എവി  ഗോപാലമേനോന്‍, ബാലകൃഷ്ണമേനോന്‍, സുശീലാമ്മ, ലോകപ്രശസ്ത നര്‍ത്തകി മൃണാളിനി സാരാഭായ് തുടങ്ങി സ്വാതന്ത്ര്യസമരരംഗത്തും കലാരംഗത്തും ചിരപ്രതിഷ്ഠ നേടിയവരുടെ തട്ടകമായ സ്വാതന്ത്ര്യ സമര അക്കാദമി വടക്കത്ത് തറവാട് അഭിവക്ത പൊന്നാനി താലൂക്കിലെ ആനക്കരയിലാണ്. ഈ തറവാട്ടില് കഴിഞ് നൂറ്റാണ്ടിന്റെ ആദ്യ പകുതിയില് ഇന്ത്യന് കമ്മ്യൂണിസ്റ്റ് പാര്ട്ടിയുടെ ആദ്യകാല സജീവ പ്രവര്ത്തകയായിരുന്ന സുഹാസിനി നന്പ്യാര് ഒളിവില് പാര്ത്തിരുന്നു. അവരാണ് ക്യാപ്റ്റന് ലക്ഷിമിയെ കമ്മ്യൂണിസ്റ്റാക്കിയത്. 

    നാലപ്പാട് നാരായണമേനോന്‍, ബാലാമണിഅമ്മ, കമലാസുരയ്യ, മാപ്പിള കവി പുന്നയൂര്‍കുളം ബാപ്പു തുടങ്ങി ഒരുപറ്റം സാഹിത്യ പ്രതിഭകളുടെ നാടാണ് അവിഭക്ത പൊന്നാനി താലൂക്കിലെ വന്നേരി. 

       കേരളത്തിലെ പ്രഥമ ചീഫ് സെക്രട്ടറിയായിരുന്ന കെപികെ മേനോന്, റിസര്‍വ് ബാങ്ക് ഗവര്ണറായിരുന്ന എസ് ജഗനാഥന്, വേള്ഡ് ബാങ്ക് ഓഡിറ്ററായിരുന്ന സേതുമാധവന്,  കലക്ടര്‍ ശങ്കുണ്ണി വാര്യര്‍, കെബി വാര്യര് ഐഎഎസ്, സീനിയര്‍ അഭിഭാഷകനായ അഡ്വ. രാംകുമാര്‍, ചിത്രകലക്ക് ഓജസുറ്റ സംഭാവനകള് നല്കിയ കെസിഎസ് പണിക്കര്‍, ടികെ പത്മിനി, ഐഎഎസില് നാലാം റാങ്ക് നേടിയ ടിവി അനുപമ, മലയാള സിനിമാനടി അംബിക (കുപ്പവള ഫെയിം), തമിഴ് സിനിമാനടന് ബാലാജി, പിടി ഉഷ തുടങ്ങിയപല പ്രശസ്തരും പൊന്നാനിയുമായി ജനനംകൊണ്ടും താമസംകൊണ്ടും  സുദൃഢ ബന്ധമുള്ളവരാണ്.

മദ്രാസ് സംസ്ഥാനത്തില്‍ സി. രാജഗോപാലാചാരി മന്ത്രിസഭയില്‍ (1937-39) നിയമം-ജയില്‍ വകുപ്പ് കൈകാര്യം ചെയ്തിരുന്ന കോങ്ങാട്ടില്‍ രാമമേനോന്‍ അവിഭക്ത പൊന്നാനി താലൂക്ക് ചേറ്റുവ മണപ്പുറം സ്വദേശിയാണ്. പൊന്നാനി നിയോജക മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടത്. പൊന്നാനി താലൂക്ക് കൂടല്ലുര്‍ സ്വദേശി  പി.കെ. മൊയ്തീന്‍കുട്ടിയും ആ കാലഘട്ടത്തില്‍ എം.എല്‍.എ. ആയിരുന്നു. 

    രാമസ്വാമി റെഡ്ഡ്യാര്‍ (1947-49), പി. എസ്. കുമാരസ്വാമി (1949-52) മന്ത്രിസഭകളില്‍ മലബാറിന്‍റെ പ്രതിനിധിയായിരുന്ന കോഴിപ്പുറത്ത് മാധവമേനോന്‍ ആനക്കര വടക്കത്ത് കുട്ടിമാളുഅമ്മയുടെ ഭര്‍ത്താവാണ്. സ്വാതന്ത്ര്യ ഭാരതത്തില്‍ ആദ്യമായൊരു സംസ്ഥാനം മദ്യനിരോധനം പാസ്സാക്കിയത് ഇദ്ദേഹം മന്ത്രിയായിരിക്കുമ്പോഴാണ്.

    സ്വാതന്ത്ര്യാനന്തരം 1951 ഒക്ടോബര്‍ 15 ന് തുടക്കമിട്ട ആദ്യ തെരഞ്ഞെടുപ്പില്‍ കെ. കേളപ്പന്‍ ലോക്സഭയിലേക്കും നെടിയംവീട്ടില്‍ ഗോപാലമേനോന്‍ മദ്രാസ് അസംബ്ലിയിലേക്കും പൊന്നാനിയില്‍നിന്ന്  തെരഞ്ഞെടുക്കപ്പെട്ടു. ഗോപാലമേനോന്‍ മദ്രാസ് അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍, സ്പീക്കര്‍ (1955-56) പദവികള്‍ അലങ്കരിച്ചു. നിലമ്പൂരില്‍നിന്ന് വിജയിച്ച് കേരളാ അസംബ്ലിയില്‍  ഏറ്റവും കുറഞ്ഞകാലം എം.എല്‍.എ. തുടര്‍ന്ന് രാജ്യസഭാ മെമ്പര്‍, മുന്‍സിപ്പല്‍ ചെയര്‍മാന്‍ പദവികള്‍ വഹിച്ച  സി. ഹരിദാസ് പൊന്നാനിയിലാണ് വസിക്കുന്നത്.

     1952 മുതല്‍ 54വരെ രാജ്യസഭാ മെമ്പര്‍, 1962 മുതല്‍ 67വരെ പൊന്നാനി പാര്‍ലമെന്‍റ് മെമ്പര്‍, 67 മുതല്‍ 71വരെ എംഎല്‍എ, 80 മുതല്‍ 85വരെ വീണ്ടും ലോകസഭാ മെമ്പര്‍, 1991 മുതല്‍ 1995ല്‍ മരിക്കുന്നതുവരെ എംഎല്‍എ തുടങ്ങിയ പദവികള്‍ വഹിച്ച മലബാര്‍ പ്രദേശത്തെ ആദ്യത്തെ മുസ്ലിം കമ്മ്യൂണിസ്റ്റ് നേതാവെന്ന് ഇഎംഎസ് വിശേഷിപ്പിച്ച കേരളത്തിലെ അതുല്യ മുസ്ലിം കമ്മ്യുണിസ്റ്റ് നേതാവുമായ ഇമ്പിച്ചിബാവ പൊന്നാനിസ്വദേശിയാണ്.    

    1907 മുതല്‍ 1945വരെ പഞ്ചായത്ത് പ്രസിഡന്‍റായ ഖാന്‍ സാഹിബ് വി ആറ്റക്കോയ തങ്ങള്‍ തുടര്‍ന്ന് മൂന്ന് പതിറ്റാണ്ടിലധികം പഞ്ചായത്ത് പ്രസിഡന്‍റും 1960ലും 67ലും പൊന്നാനിയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട് രണ്ട് തവണ എംഎല്‍എ പദവിയും വഹിച്ച ഒരേയൊരു പൊന്നാനിക്കാരനാണ് വിപിസി തങ്ങള്‍.

1939 40 കാലത്ത് മലബാര്‍ ഡിസ്ട്രിക്ട് ബോര്‍ഡ് പ്രസിഡന്‍റായിരുന്ന കെവി നൂറുദ്ദീന്‍, മന്ത്രിമാരായിരുന്ന കെ കുഞ്ഞന്പു,  എംപി ഗംഗാധരന്‍, പാലോളി മുഹമ്മദ്കുട്ടി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ എംഎല്എമാരായിരുന്ന ഇടി കുഞ്ഞന്, എംവി ഹൈദ്രോസ് ഹാജി, കെ ശ്രീധരന്, പിടി മോഹനകൃഷ്ണന്,  ലോകസഭാ അംഗങ്ങളായിരുന്ന  പി കുഞ്ഞന് എംകെ കൃഷ്ണന്, ഇബ്രാഹിം സുലൈമാന്‍സേട്ട്, ജിഎം ബനാത് വാല, വിദേശകാര്യ സഹമന്ത്രിയായിരുന്ന ഇ അഹമദ്, ഇടി മുഹമ്മദ് ബഷീര്‍ പൊന്നാനിയുടെ മികച്ച ജനപ്രതിനിധികളാണ്.