നിളയുടെ അക്ഷരപെരുമ

5. നിളയുടെ അക്ഷര പെരുമ

ടി വി അബ്ദുറഹിമാന്‍ കുട്ടി
alfaponnani@gmail.com
9495095336 

പ്രാചീന കാലത്ത് പാണ്ഡിത്യത്തിലും വേദശാസ്ത്രാദി വിഷയങ്ങളിലും കേമന്മാരായ പന്നിയൂര്‍, ശുകപുരം കൂറുകാരുടെ ആസ്ഥാനം ഇവിടെയാണ്. പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ കേരളത്തിന്‍റെ വൈജ്ഞാനിക പാതയിലൂടെ സഞ്ചരിച്ചാല്‍ ആരെയും ഹര്‍ഷപുളകിതരാക്കുന്നതാണ് ഈ തീരത്തിന്‍റെ അക്ഷരപെരുമ. 

പൗരാണിക ഭാരതീയ നദീതട സംസ്കാരത്തില്‍ നിന്നുല്‍ഭവിച്ച വൈജ്ഞാനിക ചരിത്രം ഏതാനും വിഭാഗത്തില്‍ മാത്രമൊതുങ്ങി ഗവേഷണ വിധേയമായിരുന്നെങ്കില്‍ ഇതില്‍നിന്നും വിഭിന്നമായി വിശാലമായ വൈജ്ഞാനിക സാംസ്കാരിക പൈതൃകം ഈ കാലഘട്ടത്തില്‍ നിളാതീരം നമുക്ക് നല്‍കിയിട്ടുണ്ട്. 

വടക്കെക്കര തിരൂരില്‍  ഭാഷാപിതാവായ എഴുത്തച്ഛന്‍ മലയാളഭാഷയ്ക്ക് പുതുലിപികള്‍ നല്‍കി ഭാഷാപരിഷ്കരണം നടത്തി. ഹൈന്ദവ വൈജ്ഞാനിക  ആത്മീയ മേഖലയെ സംപുഷ്ടമാക്കി. ഗുരുവായൂര്‍ക്ഷേത്രം തട്ടകമാക്കിയ രണ്ട് മഹാപ്രതിഭകള്‍ (ഒന്ന്) ഭാരതപ്പുഴക്ക് കിഴക്കെകരയില്‍ തിരുന്നാവായക്കരികെ ചന്ദനക്കാവില്‍ പ്രശസ്ത കവി മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി ഗോശ്രീ നഗര വര്‍ണ്ണനവും നാരായണീയവും ഗുരുവായൂര്‍ മാഹാത്മ്യവും (രണ്ട്)അല്‍പം അകലെ പെരിന്തല്‍മണ്ണക്കടുത്ത് പൂന്താനം നമ്പൂതിരി ജ്ഞാനപ്പാനയും  രചിച്ച് ചരിത്രവും ദൈവീക സ്മരണയും സമന്വയപ്പിച്ച് സ്ഥിര പ്രതിഷ്ഠ നേടുകയും തെക്കെകരയിലെ പൊന്നാനി നഗരത്തില്‍ മഖ്ദൂമുകളില്‍ ഏറ്റവും പ്രഗല്‍ഭരായ ശൈഖ് സൈനുദ്ദീന്‍  ഒന്നാമനും മകന്‍ അല്ലാമ അബ്ദുല്‍ അസീസും പൗത്രന്‍ ശൈഖ് സൈനുദ്ദീന്‍ രണ്ടാമനും ഇസ്ലാമിക വിജ്ഞാനത്തേയും സംസ്കാരത്തേയും അറബിഭാഷയേയും അറബി-മലയാളം സാഹിത്യത്തേയും പരിപോഷിപ്പിക്കുകയും ചെയ്തത് ഇതേ കാലഘട്ടത്തിലാണ.് ഭാഷാ സാഹിത്യത്തിലും വിവിധ വിജ്ഞാന രംഗത്തും ആത്മീയ മേഖലയിലും ഋഷി തുല്യരായ മഹാജ്ഞാനികള്‍ക്ക് ഒരു പ്രദേശം ഒരേ കാലഘട്ടത്തില്‍ ജന്മം നല്‍കി എന്ന അനുപമ പൈതൃകം അവകാശപ്പെടാന്‍  ഈ പ്രദേശത്തിനല്ലാതെ മറ്റേത് ദേശത്തിനാണ് അര്‍ഹത. 

    എ ഡി 1500 നും 1650 നും ഇടയില്‍ പൊന്നാനി കേന്ദ്ര ബിന്ദുവായി അര്‍ദ്ധഗോളാകൃതിയില്‍ 30 കിലോമീറ്ററിനുള്ളില്‍ കാലം സമന്വയിപ്പിച്ച തിളക്കമാര്‍ന്ന ഈ അസാമാന്യ പ്രതിഭാ സംഗമം ഇതിനുമുമ്പോ പിമ്പോ കേരളത്തില്‍ മറ്റെവിടെയും രൂപപെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഈ പ്രദേശത്തിന്‍റെ സാംസ്ക്കാരിക തനിമയെയും പെരുമയെയും അതുല്യമാക്കുന്നു. 

വൈജ്ഞാനിക പരിപോഷണത്തിനായി 19ാം നൂറ്റാണ്ടില്‍ കോഴിക്കോട്ട് കുറുമ്പറനാട് താലൂക്കിലെ പാലയിലും കൊച്ചിന്‍ രാജ്യത്തെ തൃശിവപേരൂരിലും(തൃശൂര്‍) പഴയ പൊന്നാനി താലൂക്കിലെ തിരുന്നാവായയിലുമായി മൂന്ന് സംസ്കൃത കലാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണം തവനൂരിലെ വേദപഠനശാലയായ ഓത്താന്‍ മഠത്തില്‍ ഋഗ്വേദികളാവാന്‍ നിരവധി ഉണ്ണികള്‍ സംഗമിച്ചിരുന്നു. ഇവിടെ വെള്ളയില്‍ ഇല്ലത്താണ് വില്ല്വമംഗലം സ്വാമിയാര്‍ ജനിച്ചത്. കേളപ്പജിയുടെ കര്‍മ്മ മണ്ഡലവും ഇവിടെയായിരുന്നു.

        മലയാളത്തിന്‍റെ ആദ്യ ആത്മകഥാ രചനയായി കലാശാലകള്‍ അക്കാദമിക്ക് തലത്തില്‍ അംഗീകരിക്കുന്നത് വൈക്കത്ത് പാച്ചുമൂത്തതിന്‍റെ ആത്മകഥാ സംക്ഷേപ(1875)മാണ്. എന്നാല്‍ ഇതിന് ആറ് നൂറ്റാണ്ട് മുമ്പ് രചിച്ചതെന്ന് കരുതപ്പെടുന്നതും പന്നിയൂരിനെ പരാമര്‍ശിക്കുന്നതും ആഴത്തില്‍ ഗവേഷണ വിധേയമാവേണ്ടതുമായ കുമരനെല്ലൂര്‍ പടിഞ്ഞാറങ്ങാടി അപ്പത്ത് അടീരി (അടിതിരി) യുടെ ആത്മകഥയും കോഴിക്കോട് ചരിത്രം ആദ്യമായി രേഖപ്പെടുത്തിയ കാടഞ്ചേരി നമ്പൂതിരിയുടെ മാമാങ്കം കിളിപ്പാട്ടും, ഒരു കേരളീയ പണ്ഡിതന്‍റെ ആദ്യ ചരിത്രകൃതി എന്ന് വിശേഷണമുള്ള തുഹ്ഫതുല്‍ മുജാഹീദീനും പൊന്നാനി തൃക്കാവിലുള്ള തൃക്കോവില്‍ ക്ഷേത്രാങ്കണത്തില്‍വെച്ച് ശുദ്ധമായ മലയാള ഗദ്യ ശാഖയില്‍ സമൃദ്ധമായ ഒരു ദേശ ചരിത്രം 18-ാം നൂറ്റാണ്ടില്‍ പ്രഥമമായി കൈരളിക്ക് സമര്‍പ്പിച്ച പന്നിയൂര്‍ ഗ്രാമ പ്രമുഖനും നവാബ് ഹൈദറലിയുടെ മിത്രവുമായ തവനൂര്‍ വെള്ളനമ്പൂതിരിയുടെ ചരിത്ര കൃതിയും  ഈ മേഖലയുടെ വരദാനമാണ്. 

    വൈജ്ഞാനിക മേഖലകളില്‍ നമ്പൂതിരി ബ്രാഹ്മണരുടെ സര്‍വ്വാധിപത്യം നിലനിന്നിരുന്ന കാലഘട്ടത്തില്‍ എഡി 1570 നും 1650 നും ഇടക്ക് തിരൂര്‍ തൃക്കണ്ടിയൂര്‍ ശിവ ക്ഷേത്രത്തിനടുത്താണ് എഴുത്തച്ഛന്‍റെ ജനനം. ക്ഷേത്രപ്രദേശത്ത് എറ്റവും അറ്റത്ത് സ്ഥിതിചെയ്തിരുന്ന തറവാടായതിനാലണത്രെ തുഞ്ചത്ത് എന്ന് വിളിക്കാന്‍ ഹേതുവായത്. തുഞ്ചം എന്നാല്‍ അറ്റമെന്നാണല്ലോ അര്‍ത്ഥം. 

    ആചാര്യന്‍റെ ജീവിതചരിത്രത്തില്‍ ചിലതെങ്കിലും ഭാവനകളും കഥകളുമാണ്.  രാമനന്ദന്‍ എന്നാണ്  യഥാര്‍ത്ഥ നാമം. രാമനാമാ ആചര്യനാണ് പ്രധാന ഗുരു. തുഞ്ചത്ത് ഭവനത്തില്‍ ജനിച്ചതിനാല്‍ തുഞ്ചനെന്നും രാമനുജ വിഭാഗം വിശ്വാസിയായതിനാല്‍ രാമനുജനെന്നും പാരമ്പര്യ കുല കര്‍മ്മം നടത്തിയിരുന്ന എഴുത്താശാന്മാരുടെ വംശപരമ്പരയില്‍ ഉള്‍പ്പെട്ടതിനാല്‍ എഴുത്തച്ഛനെന്നും അറിയപ്പെട്ടു. ഈ മൂന്ന് വിശേഷണങ്ങളും ചേര്‍ന്നപ്പോള്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനെന്നായി കേള്‍വിപ്പെട്ടു. 

ത്രൈവര്‍ണീകരായ ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ വിഭാഗങ്ങള്‍ ബ്രാഹ്മണ മേധാവിത്വത്തെ അംഗീകരിച്ച് പോന്നിരുന്ന അക്കാലത്ത് ശക്തമായ എതിര്‍പ്പും പീഢനവും അതിജീവിച്ചാണ്  എഴുത്തച്ഛന്‍ രചനകള്‍ നടത്തിയത്. നമ്പൂതിരിമാര്‍ക്ക് പുറമെ ക്ഷത്രിയരും വൈശ്യരും സംസ്കൃതഭാഷ കൈകാര്യം ചെയ്തിരുന്നു. ശൂദ്രന്‍മാര്‍ക്ക് ഇത്തരം പഠനം പൊതുവെ നിഷേധിക്കപ്പെട്ടു.

    'ശൂദ്രമക്ഷര സംയുക്തം  സര്‍വ്വത്ര പരിവര്‍ജ്ജയേത്' എന്നായിരുന്നു അക്കാലത്തെ പ്രമാണം. ശൂദ്രന്‍ അക്ഷരം പഠിച്ചാല്‍ അവനെ പൂര്‍ണ്ണമായും ബഹിഷ്കരിക്കണമെന്നതാണ് അന്നത്തെ സവര്‍ണ്ണ കീഴ്വഴക്കം. ഈ സാഹചര്യത്തിലാണ് ആചാര്യന്‍ സ്വയം അക്ഷരം വശമാക്കി. സര്‍വര്‍ക്കും പകര്‍ന്ന് നല്‍കാന്‍ സന്നദ്ധനായത്. ഇതുകണ്ട് സഹിക്കെട്ട ബ്രാഹ്മണാധിപത്യം തങ്ങള്‍ക്ക് മേല്‍കൈ നിലനിന്നിരുന്ന ഭരണത്തില്‍ സ്വാധീനം ചെലുത്തി വള്ളുവക്കോനാതിരിയുമായി എഴുത്തച്ഛന് ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തെ തൂക്കിലേറ്റാന്‍ വിധിച്ചു. രാജഗുരുവായ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ അവസരോചിത ഇടപെടല്‍ കാരണം നാടുകടത്തലായി ശിക്ഷ ലഘൂകരിച്ചു. തുടര്‍ന്നാണ് ആചാര്യന്‍ തന്‍റെ ആദ്യ ഗുരുകുലമായ തഞ്ചാവൂരില്‍ ഗുരുവായും ജീവിതാന്ത്യത്തില്‍ പെരുമ്പടപ്പ് സ്വരൂപത്തിന്‍റെ കീഴിലുള്ള ചിറ്റൂരില്‍ എത്തപ്പെടുന്നതും രാമാനന്ദ അഗ്രഹാരത്തില്‍ ശിഷ്യരുമൊത്ത് വസിക്കുന്നതും.   

    വരേണ്യ വര്‍ഗത്തിന് മാത്രം ഗ്രഹിക്കാവുന്ന സംസ്കൃതത്തിന്‍റെയും തമിഴിന്‍റെയും സ്വാധീനവലയത്തിലമര്‍ന്ന പാട്ട്, മണിപ്രവാളം കാവ്യഭാഷാ രീതിയില്‍നിന്ന്  മലയാളത്തെ ശുദ്ധീകരിച്ച് കേരളത്തിന്‍റെ തെക്കും വടക്കും കരുത്തുറ്റ ശൈലി നല്‍കി സ്വതന്ത്രഭാഷയാക്കുന്നതിലും ലളിത ഭാഷയിലൂടെ സൗന്ദര്യം നല്‍കി മലയാള തനിമ രൂപപെടുത്തുന്നതിലും ആചാര്യന്‍ നല്‍കിയ സംഭാവന അമൂല്ല്യമാണ്. മലയാളത്തില്‍ ഇത്രയും പ്രശസ്തനായ ഒരു രചയിതാവ് എഴുത്തച്ഛന് മുമ്പോ പിമ്പോ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പണ്ഡിതപക്ഷം. 

        മലയാള ഭാഷ ഇന്നുവരെ കണ്ട മഹാനായ കവിയും ആചാര്യനുമായ അദ്ദേഹത്തിന്‍റെ സ്മരണ ഉണര്‍ത്താന്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 31 ന് തുഞ്ചന്‍ ദിനമായി ആചരിക്കുന്നു. കിളിപ്പാട്ട് സാഹിത്യത്തിന്‍റെ ഉപജ്ഞാതാവായ അദ്ദേഹം കിളിയെകൊണ്ട് കഥപറയിക്കുന്ന രീതിയിലാണ് പുരാണേതിഹാസങ്ങള്‍ പാടിക്കുന്ന ശുകഗാന പ്രസ്ഥാനത്തിന് മലയാളത്തില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തു.  അദ്ധ്യാത്മരാമായണം, മഹാഭാരതം എന്നിവ രചിച്ച് സാഹിത്യ മൗലിക സാഹചര്യങ്ങളെ ഭക്തിയിലേക്ക് തിരിച്ചുവിട്ട് ഭക്തി പ്രസ്ഥാനത്തിന്‍റെ പ്രായോക്താവായും അദ്ദേഹം അറിയപ്പെട്ടു. 

നിളയുടെ ഓരങ്ങള്‍ പോറ്റി വളര്‍ത്തിയ ഋഷി തുല്യര്‍, മഖ്ദൂമുകള്‍, കുഞ്ഞാലിമാര്‍, താന്ത്രികാചാര്യന്‍മാര്‍, ജ്യോതിഷമഹാജ്ഞാനികള്‍, ആയുര്‍വേദ പണ്ഡിതന്‍മാര്‍, സാതന്ത്ര്യ സമര യോദ്ധാക്കള്‍, കവികള്‍ ധാരാളമുണ്ട്. മേഴത്തോളഗ്നിഹോത്രി, വൈദ്യമഠം, പൗരാണിക ആധുനിക കവിത്രയങ്ങളില്‍പ്പെട്ട എഴുത്തച്ഛന്‍  കുഞ്ചന്‍നമ്പ്യാര്‍, വള്ളത്തോള്‍ എന്നിവരും  കാക്കശ്ശേരി ഭട്ടതിരി, അച്യുതപിഷാരടി, പുന്നശ്ശേരി നമ്പി, ഇ എം എസ്, വി. ടി ഭട്ടതിരിപ്പാട്, പി. കുഞ്ഞിരാമന്‍ നായര്‍, കുട്ടി കൃഷ്ണന്‍ മാരാര്‍, ഇടശ്ശേരി, ഉറുബ്, കടവനാട് കുട്ടികൃഷ്ണന്‍, എം. ഗോവിന്ദന്‍,  ചെറുകാട്,  അക്കിത്തം, നാലപ്പാട് നാരായണമേനോന്‍, ബാലാമണിയമ്മ, കമലാസുരയ്യ, പുന്നയൂര്‍ക്കുളം ബാപ്പു, എം. ആര്‍. ബി, കൊളാടി ഗോവിന്ദന്‍കുട്ടി, ആലങ്കോട് ലീലാകൃഷ്ണന്‍,  കെ. പി. രാമനുണ്ണി, പി. സുരേന്ദ്രന്‍, ഇ. നാരായണന്‍, പി.കെ. മുഹമ്മദ് കുഞ്ഞി, പി.കെ. റഹീം, പ്രൊഫ. എം.എം. നാരായണന്‍, പ്രൊഫ. കടവനാട് മുഹമ്മദ്, ഡോ. ചാത്തനാത്ത് അച്ചുതനുണ്ണി, പി. പി. രാമചന്ദ്രന്‍, ഡോ. രാജന്‍ ചുങ്കത്ത്, അജിത് കൊളാടി, വി. വി. രാമകൃഷ്ണന്‍, സി. അഷറഫ്, ടി. കെ. പൊന്നാനി, ടി. കെ. ഉബൈദ്, കെ.വി. നദീര്‍,  കോടമ്പിയെ റഹ്മാന്‍, ഇബ്രാഹിം പൊന്നാനി, പ്രൊഫ. വി.യു അമീറ, സി. എസ്. പണിക്കര്‍, പി. വി. യാസിര്‍, കെ.ബി.എം. എടക്കഴിയൂര്‍, സി. ജി. വാര്യര്‍, വട്ടംകുളം ശങ്കുണ്ണി, പി. എം. പള്ളിപ്പാട്, അടാനശ്ശേരി ഹംസ, സി. വി. ഗോവിന്ദന്‍, രാമകൃഷ്ണന്‍ കുമരനെല്ലൂര്‍, രാധാമണി അയങ്കലത്ത്, അസീസ് കാക്കത്തറ, ബിജു നായരങ്ങാടി, ജയരാജ്, ഓച്ചിറ മുരളി, കെ. പി. ബഷീര്‍, സ്റ്റൈല്‍ ചന്ദ്രന്‍, ഷാജി ഹനീഫ്, ഷൗകത്ത് അലി ഖാന്‍, ഹക്കീം വെളിയത്ത്, എട്ടന്‍ ശുകപുരം, മോഹനകൃഷ്ണന്‍ കാലടി, ടി. സിബഗ്ത്തുള്ള, അടാട്ട് വാസുദേവന്‍, എ. പി. ഇബ്രാഹിം, ഡോ. ഇ. ഗോവിന്ദന്‍, ഇ. ഹൈദരലി, അഡ്വ. രാജഗോപാല മേനോന്‍, ഫുദൈഫ റഹമാന്‍, മൂസമൗലവി അയിരൂര്‍, റഷീദ് മൗലവി അയിരൂര്‍, വി.കെ.എം. ഷാഫി, സി. അബ്ദുല്ല, രാധാകൃഷ്ണന്‍ കടവനാട് തുടങ്ങിയ സാംസ്കാരിക നായകര്‍, ജനനേതാക്കള്‍, രണശൂരര്‍, എഴുത്തുകാര്‍ പത്രമാധ്യമ പ്രവര്‍ത്തകരായ പ്രദീപ്, ജിബീഷ് വൈലിപ്പാട്ട്, ആസിഫ്, സെന്‍സിലാല്‍ ഉപ്പാല, രാജന്‍ മണ്ടുമ്പാല്‍, എന്‍. സിറാജുദ്ദീന്‍, ദീപേഷ്, റഫീഖ് പുതുപൊന്നാനി, ഫക്റുദ്ദിന്‍ പന്താവൂര്‍, സതീഷ്, ഫാറൂഖ്, അഷ്റഫ്, നൗഷാദ്, ഹാഷിം, ആദില്‍, സക്കീര്‍, വിഷ്ണു, ഷറഫുദ്ദീന്‍ തുടങ്ങിയ പലരും അക്ഷരരംഗത്ത് നിറസാന്നിദ്ധ്യമാണ്.

        2017 ജൂലായ് 15ന് 84 വയസ്സ് തികഞ്ഞ മലയാളത്തിന്‍റെ സുകൃതം എം.ടി. വാസുദേവന്‍നായര്‍ അറിയപ്പെടുന്നത് നിളയുടെ കഥാകാരനായിട്ടാണ്. ഈ തീരത്തെ കൂടല്ലൂരിലിരുന്ന് നാലുകെട്ട്, അസുരവിത്ത്, ഇരുട്ടിന്‍റെ ആത്മാവ്, നഗരമേ നന്ദി തുടങ്ങിയ പല നോവലുകളിലൂടെ കഥകള്‍ പറഞ്ഞുയര്‍ന്നു ജ്ഞാനപീഠം തുടങ്ങി പല പുരസ്കാരങ്ങളും നേടിയ അദ്ദേഹം രാജ്യാന്തരങ്ങള്‍ക്കപ്പുറം പ്രശസ്തനായപ്പോഴും ഇടവേളകളില്‍ ഈ പുഴയോരത്തെത്തി നിളയെ താലോലിക്കാറുണ്ട്. 

  മലയാളഭാഷയില്‍ നല്‍കി വരുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരവും 1,50,000 രൂപയും എം. ടി. വാസുദേവന്‍ നായര്‍ക്കും വള്ളത്തോള്‍ പുരസ്കാരവും 1,11,111 രൂപയും സി. രാധാകൃഷ്ണനും വയലാര്‍ സാഹിത്യ അവാര്‍ഡും 25,000 രൂപയും കെ. പി. രാമനുണ്ണിക്കും 2011 ല്‍ ഒന്നിച്ച് ലഭിച്ചത് നിളയുടെ സാഹിത്യ മഹിമക്ക് തിളക്കം വര്‍ദ്ധിപ്പിച്ചു. ദൈവനത്തിന്റെ പുസ്തകം എന്ന കൃതിക്ക് 2017 ല് രാമനുണ്ണിക്ക് കേന്ദ്ര സാഹിത്യ അക്കാദമി അവാര്ഡും ലഭിച്ചു.

പറയിപെറ്റ പന്തീരുകുലം

അഗ്നിഹോത്രിയുടെ മാതാവ് പറയിയായ പഞ്ചമി വളര്‍ന്ന പട്ടാമ്പി കൊടുമുണ്ട നരിപ്പറ്റ മനയും, സഹോദരങ്ങളായ നാറാണത്ത് ഭ്രാന്തന്‍റെ ലീലാവിലാസങ്ങള്‍ക്ക് വേദിയായ രായിരനെല്ലൂരും കാരയ്ക്കലമ്മയുടെ കാരക്കാടും രജകന്‍, ഉളിയന്നൂര്‍ തച്ചന്‍, അകവൂര്‍ ചാത്തന്‍, തിരുവരങ്ങത്ത് പാണനാര്‍, വായില്ലാക്കുന്നിലപ്പന്‍, വള്ളുവന്‍, പാക്കനാര്‍, വടുതല നായര്‍, ഉപ്പുകൊറ്റന്‍ എന്നിവര്‍ മാതൃകാ ജീവിതം നയിച്ച പ്രദേശങ്ങളും ഈ ഓരത്താണ്. കേളുപ്പുക്കുറ്റന്‍ അറബി മാപ്പിള സമൂഹത്തിന്‍റെ മഹത്തായ പ്രതീകമാണെന്നാണ് തിരുവിതാംകൂര്‍ ചീഫ് സെക്രട്ടറിയായിരുന്ന സാഹിത്യകാരന്‍ ഉള്ളൂര്‍ പരമേശ്വരയ്യരുടെ നിഗമനം.

    ഈ തീരത്തെ തൃത്താലക്കടുത്ത് മേഴത്തൂര്‍ ഗ്രാമത്തിന്‍റെ പ്രശസ്തിക്ക് അഗ്നിഹോത്രിയോളം പഴക്കമുണ്ട്. പന്തീരുകുലത്തെ ഐതിഹ്യത്തിലേക്ക് കൈപിടിച്ചിറക്കിയ പന്ത്രണ്ട് മക്കളില്‍ വായില്ലാക്കുന്നിലപ്പനൊഴികെ  മഹാജ്ഞാനികളുള്‍പ്പെട്ട പതിനൊന്ന് പേരും ആണ്ടിലൊരിക്കല്‍ അച്ഛന്‍റെ ശ്രാദ്ധത്തിന് സംഗമിക്കുന്ന മുഹൂര്‍ത്തത്തിലെ രോമാഞ്ചദായകമായ കഥകള്‍ പറയുന്നതാണ് ഈ ഗ്രാമം. ശ്രാദ്ധമൂട്ടാന്‍ ഭീഷ്മാഷ്ടമി നാളില്‍ അഗ്നിഹോത്രിയുടെ നേതൃത്വത്തില്‍ ഒത്തുകൂടിയിരുന്ന വാസ്തുവിദ്യയും തച്ചുശാസ്ത്രവും സമന്വയിച്ച വേമഞ്ചേരി മനക്ക് 1400 വര്‍ഷത്തെ പഴക്കമുണ്ട്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നാമമാത്ര ബ്രാഹ്മണ ഗൃഹങ്ങളില്‍ ഒന്നാണിത്. കാര്‍ബണ്‍ ഡേറ്റിങ്ങ് പരിശോധനയിലൂടെയാണ് മനയുടെ പഴക്കം നിര്‍ണ്ണിയിക്കപ്പെട്ടത്. 
മനക്കടുത്തുള്ള യജ്ഞേശ്വരം ക്ഷേത്രത്തില്‍ വെച്ച് അഗ്നിഹോത്രി യാഗങ്ങള്‍ നടത്തിയിട്ടുണ്ട്. യാഗശാല പണിതത് ഉളിയന്നൂര്‍ പെരുന്തച്ചനാണ്. സങ്കലിത സംസ്കാരത്തിന്‍റെ സങ്കേതമായും ഈ പ്രദേശം അറിയപ്പെടുന്നു. അഗ്നിഹോത്രി നടത്തിയ 99 സോമ യോഗങ്ങളിലും ശാലാവൈദ്യന്മാരായി നിയോഗിക്കപ്പെട്ടത് വൈദ്യമഠം പൂര്‍വ്വികരെയാണ്. അഷ്ടവൈദ്യന്മാര്‍ ധന്വന്തരിയെ പരദേവതയായി ആരാധിക്കുമ്പോള്‍ വൈദ്യമഠത്തിന്‍റെ ഉപാസനമൂര്‍ത്തി ശുകപുരം ദക്ഷിണാമൂര്‍ത്തിയാണ്. അഗ്നിഹോത്രി ഇല്ലായിരുന്നെങ്കില്‍ വൈദ്യമഠവുമില്ല. യജ്ഞ സംസ്കാരത്തെ പരിപോഷിപ്പിച്ച അഗ്നിഹോത്രിയാണ് വൈദ്യമഠം കുടുംബത്തെ മേഴത്തൂര്‍ കുടിയിരുത്തിയത് എന്നാണ് ഐതിഹ്യം. 
    
    നമ്പൂതിരി സമുദായത്തെ മറക്കുടയ്ക്കുള്ളില്‍നിന്ന് ജീവിതത്തിന്‍റെ അരങ്ങത്തെത്തിക്കാന്‍ സ്വജീവിതം കൊണ്ടുതന്നെ നാടകമാടിയ സാക്ഷാല്‍ വി. ടി. ഭട്ടതിരിപ്പാടിന്‍റെ ഈ ഗ്രാമം, ഇപ്പോള്‍ മുഴുവനും വൈദ്യമഠം ഇല്ലപ്പേരില്‍ പുകള്‍പെറ്റാണ് വളരുന്നത്. ഇവിടം മുതല്‍ തിരുന്നാവായവരെ നിളാ തീരം വേദഭൂമിയാണെന്നും വിശ്വസിക്കുന്നവരുണ്ട്.

        രാജ്യ ഗുരുവായിരുന്ന പണ്ഡിത ശ്രേഷ്ഠര്‍ ആഴ്വഞ്ചേരി തമ്പ്രാക്കള്‍ വാഴും ആതവനാട്ടിലെ ചെലൂരില്‍ നിന്ന് ഉത്ഭവിക്കുന്ന നിളയുടെ പോഷക നദിയായ തിരൂര്‍-പൊന്നാനി പുഴയോരത്താണ് ഐതിഹ്യമാലയിലെ ജ്യോതിശാസ്ത്ര ജ്ഞാനികളായ തലക്കുളത്ത് ഭട്ടതിരിയുടെയും ഗോവിന്ദന്‍ ഭട്ടതിരിയുടെയും സന്തതി പരമ്പരയായ പാഴൂര്‍ പഠിപ്പുര. ഈ പുഴ ഒഴുകിയെത്തുന്ന പൊന്നാനി അഴിമുഖം ദ്വിവേണി സംഗമ സ്ഥാനമാണ്. 
പ്രമുഖ പക്ഷി സങ്കേത കേന്ദ്രം കൂടിയായ ഇവിടെ രാജ്യാന്തരങ്ങള്‍ കടന്ന് അപൂര്‍വ്വയിനം പക്ഷികള്‍ പറന്നെത്തുന്ന സീസണ്‍ സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്. പുഴയിലെ ഓരോ തുള്ളി ജലവും ഒഴുകി കടലില്‍ ലയിക്കുമ്പോള്‍ കാലത്തിന്‍റെ അനന്തപ്രയാണത്തില്‍ അനശ്വര വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ത്യാഗോജ്വല കഥകള്‍ ഓരോന്നായി പറഞ്ഞു കൊടുക്കുകയും തിരമാലകള്‍ അശ്വമേധങ്ങള്‍ക്കും പടയോട്ടങ്ങള്‍ക്കും മഹാ സമ്മേളനങ്ങള്‍ക്കും സാക്ഷിയായ കടപ്പുറത്തെ പഞ്ചാരമണലിനെ മുത്തംവെക്കുകയും ചെയ്യുന്നു.18. അക്ഷര പെരുമ

        പ്രാചീന കാലത്ത് പാണ്ഡിത്യത്തിലും വേദശാസ്ത്രാദി വിഷയങ്ങളിലും കേമന്മാരായ പന്നിയൂര്‍, ശുകപുരം കൂറുകാരുടെ ആസ്ഥാനം ഇവിടെയാണ്. പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ കേരളത്തിന്‍റെ വൈജ്ഞാനിക പാതയിലൂടെ സഞ്ചരിച്ചാല്‍ ആരെയും ഹര്‍ഷപുളകിതരാക്കുന്നതാണ് ഈ തീരത്തിന്‍റെ അക്ഷരപെരുമ. 
    
    പൗരാണിക ഭാരതീയ നദീതട സംസ്കാരത്തില്‍ നിന്നുല്‍ഭവിച്ച വൈജ്ഞാനിക ചരിത്രം ഏതാനും വിഭാഗത്തില്‍ മാത്രമൊതുങ്ങി ഗവേഷണ വിധേയമായിരുന്നെങ്കില്‍ ഇതില്‍നിന്നും വിഭിന്നമായി വിശാലമായ വൈജ്ഞാനിക സാംസ്കാരിക പൈതൃകം ഈ കാലഘട്ടത്തില്‍ നിളാതീരം നമുക്ക് നല്‍കിയിട്ടുണ്ട്. 
    
     വടക്കെക്കര തിരൂരില്‍  ഭാഷാപിതാവായ എഴുത്തച്ഛന്‍ മലയാളഭാഷയ്ക്ക് പുതുലിപികള്‍ നല്‍കി ഭാഷാപരിഷ്കരണം നടത്തി. ഹൈന്ദവ വൈജ്ഞാനിക  ആത്മീയ മേഖലയെ സംപുഷ്ടമാക്കി. ഗുരുവായൂര്‍ക്ഷേത്രം തട്ടകമാക്കിയ രണ്ട് മഹാപ്രതിഭകള്‍ (ഒന്ന്) ഭാരതപ്പുഴക്ക് കിഴക്കെകരയില്‍ തിരുന്നാവായക്കരികെ ചന്ദനക്കാവില്‍ പ്രശസ്ത കവി മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരി ഗോശ്രീ നഗര വര്‍ണ്ണനവും നാരായണീയവും ഗുരുവായൂര്‍ മാഹാത്മ്യവും (രണ്ട്)അല്‍പം അകലെ പെരിന്തല്‍മണ്ണക്കടുത്ത് പൂന്താനം നമ്പൂതിരി ജ്ഞാനപ്പാനയും  രചിച്ച് ചരിത്രവും ദൈവീക സ്മരണയും സമന്വയപ്പിച്ച് സ്ഥിര പ്രതിഷ്ഠ നേടുകയും തെക്കെകരയിലെ പൊന്നാനി നഗരത്തില്‍ മഖ്ദൂമുകളില്‍ ഏറ്റവും പ്രഗല്‍ഭരായ ശൈഖ് സൈനുദ്ദീന്‍  ഒന്നാമനും മകന്‍ അല്ലാമ അബ്ദുല്‍ അസീസും പൗത്രന്‍ ശൈഖ് സൈനുദ്ദീന്‍ രണ്ടാമനും ഇസ്ലാമിക വിജ്ഞാനത്തേയും സംസ്കാരത്തേയും അറബിഭാഷയേയും അറബി-മലയാളം സാഹിത്യത്തേയും പരിപോഷിപ്പിക്കുകയും ചെയ്തത് ഇതേ കാലഘട്ടത്തിലാണ.് ഭാഷാ സാഹിത്യത്തിലും വിവിധ വിജ്ഞാന രംഗത്തും ആത്മീയ മേഖലയിലും ഋഷി തുല്യരായ മഹാജ്ഞാനികള്‍ക്ക് ഒരു പ്രദേശം ഒരേ കാലഘട്ടത്തില്‍ ജന്മം നല്‍കി എന്ന അനുപമ പൈതൃകം അവകാശപ്പെടാന്‍  ഈ പ്രദേശത്തിനല്ലാതെ മറ്റേത് ദേശത്തിനാണ് അര്‍ഹത. 
    എ ഡി 1500 നും 1650 നും ഇടയില്‍ പൊന്നാനി കേന്ദ്ര ബിന്ദുവായി അര്‍ദ്ധഗോളാകൃതിയില്‍ 30 കിലോമീറ്ററിനുള്ളില്‍ കാലം സമന്വയിപ്പിച്ച തിളക്കമാര്‍ന്ന ഈ അസാമാന്യ പ്രതിഭാ സംഗമം ഇതിനുമുമ്പോ പിമ്പോ കേരളത്തില്‍ മറ്റെവിടെയും രൂപപെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഈ പ്രദേശത്തിന്‍റെ സാംസ്ക്കാരിക തനിമയെയും പെരുമയെയും അതുല്യമാക്കുന്നു. 
        വൈജ്ഞാനിക പരിപോഷണത്തിനായി 19ാം നൂറ്റാണ്ടില്‍ കോഴിക്കോട്ട് കുറുമ്പറനാട് താലൂക്കിലെ പാലയിലും കൊച്ചിന്‍ രാജ്യത്തെ തൃശിവപേരൂരിലും(തൃശൂര്‍) പഴയ പൊന്നാനി താലൂക്കിലെ തിരുന്നാവായയിലുമായി മൂന്ന് സംസ്കൃത കലാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണം തവനൂരിലെ വേദപഠനശാലയായ ഓത്താന്‍ മഠത്തില്‍ ഋഗ്വേദികളാവാന്‍ നിരവധി ഉണ്ണികള്‍ സംഗമിച്ചിരുന്നു. ഇവിടെ വെള്ളയില്‍ ഇല്ലത്താണ് വില്ല്വമംഗലം സ്വാമിയാര്‍ ജനിച്ചത്. കേളപ്പജിയുടെ കര്‍മ്മ മണ്ഡലവും ഇവിടെയായിരുന്നു.
മലയാളത്തിന്‍റെ ആദ്യ ആത്മകഥാ രചനയായി കലാശാലകള്‍ അക്കാദമിക്ക് തലത്തില്‍ അംഗീകരിക്കുന്നത് വൈക്കത്ത് പാച്ചുമൂത്തതിന്‍റെ ആത്മകഥാ സംക്ഷേപ(1875)മാണ്. എന്നാല്‍ ഇതിന് ആറ് നൂറ്റാണ്ട് മുമ്പ് രചിച്ചതെന്ന് കരുതപ്പെടുന്നതും പന്നിയൂരിനെ പരാമര്‍ശിക്കുന്നതും ആഴത്തില്‍ ഗവേഷണ വിധേയമാവേണ്ടതുമായ കുമരനെല്ലൂര്‍ പടിഞ്ഞാറങ്ങാടി അപ്പത്ത് അടീരി (അടിതിരി) യുടെ ആത്മകഥയും കോഴിക്കോട് ചരിത്രം ആദ്യമായി രേഖപ്പെടുത്തിയ കാടഞ്ചേരി നമ്പൂതിരിയുടെ മാമാങ്കം കിളിപ്പാട്ടും, ഒരു കേരളീയ പണ്ഡിതന്‍റെ ആദ്യ ചരിത്രകൃതി എന്ന് വിശേഷണമുള്ള തുഹ്ഫതുല്‍ മുജാഹീദീനും പൊന്നാനി തൃക്കാവിലുള്ള തൃക്കോവില്‍ ക്ഷേത്രാങ്കണത്തില്‍വെച്ച് ശുദ്ധമായ മലയാള ഗദ്യ ശാഖയില്‍ സമൃദ്ധമായ ഒരു ദേശ ചരിത്രം 18-ാം നൂറ്റാണ്ടില്‍ പ്രഥമമായി കൈരളിക്ക് സമര്‍പ്പിച്ച പന്നിയൂര്‍ ഗ്രാമ പ്രമുഖനും നവാബ് ഹൈദറലിയുടെ മിത്രവുമായ തവനൂര്‍ വെള്ളനമ്പൂതിരിയുടെ ചരിത്ര കൃതിയും  ഈ മേഖലയുടെ വരദാനമാണ്. 
        വൈജ്ഞാനിക മേഖലകളില്‍ നമ്പൂതിരി ബ്രാഹ്മണരുടെ സര്‍വ്വാധിപത്യം നിലനിന്നിരുന്ന കാലഘട്ടത്തില്‍ എഡി 1570 നും 1650 നും ഇടക്ക് തിരൂര്‍ തൃക്കണ്ടിയൂര്‍ ശിവ ക്ഷേത്രത്തിനടുത്താണ് എഴുത്തച്ഛന്‍റെ ജനനം. ക്ഷേത്രപ്രദേശത്ത് എറ്റവും അറ്റത്ത് സ്ഥിതിചെയ്തിരുന്ന തറവാടായതിനാലണത്രെ തുഞ്ചത്ത് എന്ന് വിളിക്കാന്‍ ഹേതുവായത്. തുഞ്ചം എന്നാല്‍ അറ്റമെന്നാണല്ലോ അര്‍ത്ഥം. 
ആചാര്യന്‍റെ ജീവിതചരിത്രത്തില്‍ ചിലതെങ്കിലും ഭാവനകളും കഥകളുമാണ്.  രാമനന്ദന്‍ എന്നാണ്  യഥാര്‍ത്ഥ നാമം. രാമനാമാ ആചര്യനാണ് പ്രധാന ഗുരു. തുഞ്ചത്ത് ഭവനത്തില്‍ ജനിച്ചതിനാല്‍ തുഞ്ചനെന്നും രാമനുജ വിഭാഗം വിശ്വാസിയായതിനാല്‍ രാമനുജനെന്നും പാരമ്പര്യ കുല കര്‍മ്മം നടത്തിയിരുന്ന എഴുത്താശാന്മാരുടെ വംശപരമ്പരയില്‍ ഉള്‍പ്പെട്ടതിനാല്‍ എഴുത്തച്ഛനെന്നും അറിയപ്പെട്ടു. ഈ മൂന്ന് വിശേഷണങ്ങളും ചേര്‍ന്നപ്പോള്‍ തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛനെന്നായി കേള്‍വിപ്പെട്ടു. 
      
      ത്രൈവര്‍ണീകരായ ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നീ വിഭാഗങ്ങള്‍ ബ്രാഹ്മണ മേധാവിത്വത്തെ അംഗീകരിച്ച് പോന്നിരുന്ന അക്കാലത്ത് ശക്തമായ എതിര്‍പ്പും പീഢനവും അതിജീവിച്ചാണ്  എഴുത്തച്ഛന്‍ രചനകള്‍ നടത്തിയത്. നമ്പൂതിരിമാര്‍ക്ക് പുറമെ ക്ഷത്രിയരും വൈശ്യരും സംസ്കൃതഭാഷ കൈകാര്യം ചെയ്തിരുന്നു. ശൂദ്രന്‍മാര്‍ക്ക് ഇത്തരം പഠനം പൊതുവെ നിഷേധിക്കപ്പെട്ടു.

    'ശൂദ്രമക്ഷര സംയുക്തം  സര്‍വ്വത്ര പരിവര്‍ജ്ജയേത്' എന്നായിരുന്നു അക്കാലത്തെ പ്രമാണം. ശൂദ്രന്‍ അക്ഷരം പഠിച്ചാല്‍ അവനെ പൂര്‍ണ്ണമായും ബഹിഷ്കരിക്കണമെന്നതാണ് അന്നത്തെ സവര്‍ണ്ണ കീഴ്വഴക്കം. ഈ സാഹചര്യത്തിലാണ് ആചാര്യന്‍ സ്വയം അക്ഷരം വശമാക്കി. സര്‍വര്‍ക്കും പകര്‍ന്ന് നല്‍കാന്‍ സന്നദ്ധനായത്. ഇതുകണ്ട് സഹിക്കെട്ട ബ്രാഹ്മണാധിപത്യം തങ്ങള്‍ക്ക് മേല്‍കൈ നിലനിന്നിരുന്ന ഭരണത്തില്‍ സ്വാധീനം ചെലുത്തി വള്ളുവക്കോനാതിരിയുമായി എഴുത്തച്ഛന് ബന്ധമുണ്ടെന്ന് ആരോപിച്ച് അദ്ദേഹത്തെ തൂക്കിലേറ്റാന്‍ വിധിച്ചു. രാജഗുരുവായ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ അവസരോചിത ഇടപെടല്‍ കാരണം നാടുകടത്തലായി ശിക്ഷ ലഘൂകരിച്ചു. തുടര്‍ന്നാണ് ആചാര്യന്‍ തന്‍റെ ആദ്യ ഗുരുകുലമായ തഞ്ചാവൂരില്‍ ഗുരുവായും ജീവിതാന്ത്യത്തില്‍ പെരുമ്പടപ്പ് സ്വരൂപത്തിന്‍റെ കീഴിലുള്ള ചിറ്റൂരില്‍ എത്തപ്പെടുന്നതും രാമാനന്ദ അഗ്രഹാരത്തില്‍ ശിഷ്യരുമൊത്ത് വസിക്കുന്നതും.   

        വരേണ്യ വര്‍ഗത്തിന് മാത്രം ഗ്രഹിക്കാവുന്ന സംസ്കൃതത്തിന്‍റെയും തമിഴിന്‍റെയും സ്വാധീനവലയത്തിലമര്‍ന്ന പാട്ട്, മണിപ്രവാളം കാവ്യഭാഷാ രീതിയില്‍നിന്ന്  മലയാളത്തെ ശുദ്ധീകരിച്ച് കേരളത്തിന്‍റെ തെക്കും വടക്കും കരുത്തുറ്റ ശൈലി നല്‍കി സ്വതന്ത്രഭാഷയാക്കുന്നതിലും ലളിത ഭാഷയിലൂടെ സൗന്ദര്യം നല്‍കി മലയാള തനിമ രൂപപെടുത്തുന്നതിലും ആചാര്യന്‍ നല്‍കിയ സംഭാവന അമൂല്ല്യമാണ്. മലയാളത്തില്‍ ഇത്രയും പ്രശസ്തനായ ഒരു രചയിതാവ് എഴുത്തച്ഛന് മുമ്പോ പിമ്പോ ഇതുവരെ ഉണ്ടായിട്ടില്ലെന്നാണ് പണ്ഡിതപക്ഷം. 
മലയാള ഭാഷ ഇന്നുവരെ കണ്ട മഹാനായ കവിയും ആചാര്യനുമായ അദ്ദേഹത്തിന്‍റെ സ്മരണ ഉണര്‍ത്താന്‍ എല്ലാ വര്‍ഷവും ഡിസംബര്‍ 31 ന് തുഞ്ചന്‍ ദിനമായി ആചരിക്കുന്നു. കിളിപ്പാട്ട് സാഹിത്യത്തിന്‍റെ ഉപജ്ഞാതാവായ അദ്ദേഹം കിളിയെകൊണ്ട് കഥപറയിക്കുന്ന രീതിയിലാണ് പുരാണേതിഹാസങ്ങള്‍ പാടിക്കുന്ന ശുകഗാന പ്രസ്ഥാനത്തിന് മലയാളത്തില്‍ ചിരപ്രതിഷ്ഠ നേടിക്കൊടുത്തു.  അദ്ധ്യാത്മരാമായണം, മഹാഭാരതം എന്നിവ രചിച്ച് സാഹിത്യ മൗലിക സാഹചര്യങ്ങളെ ഭക്തിയിലേക്ക് തിരിച്ചുവിട്ട് ഭക്തി പ്രസ്ഥാനത്തിന്‍റെ പ്രായോക്താവായും അദ്ദേഹം അറിയപ്പെട്ടു. 

        നിളയുടെ ഓരങ്ങള്‍ പോറ്റി വളര്‍ത്തിയ ഋഷി തുല്യര്‍, മഖ്ദൂമുകള്‍, കുഞ്ഞാലിമാര്‍, താന്ത്രികാചാര്യന്‍മാര്‍, ജ്യോതിഷമഹാജ്ഞാനികള്‍, ആയുര്‍വേദ പണ്ഡിതന്‍മാര്‍, സാതന്ത്ര്യ സമര യോദ്ധാക്കള്‍, കവികള്‍ ധാരാളമുണ്ട്. മേഴത്തോളഗ്നിഹോത്രി, വൈദ്യമഠം, പൗരാണിക ആധുനിക കവിത്രയങ്ങളില്‍പ്പെട്ട എഴുത്തച്ഛന്‍  കുഞ്ചന്‍നമ്പ്യാര്‍, വള്ളത്തോള്‍ എന്നിവരും  കാക്കശ്ശേരി ഭട്ടതിരി, അച്യുതപിഷാരടി, പുന്നശ്ശേരി നമ്പി, ഇ എം എസ്, വി. ടി ഭട്ടതിരിപ്പാട്, പി. കുഞ്ഞിരാമന്‍ നായര്‍, കുട്ടി കൃഷ്ണന്‍ മാരാര്‍, ഇടശ്ശേരി, ഉറുബ്, കടവനാട് കുട്ടികൃഷ്ണന്‍, എം. ഗോവിന്ദന്‍,  ചെറുകാട്,  അക്കിത്തം, നാലപ്പാട് നാരായണമേനോന്‍, ബാലാമണിയമ്മ, കമലാസുരയ്യ, പുന്നയൂര്‍ക്കുളം ബാപ്പു, എം. ആര്‍. ബി, കൊളാടി ഗോവിന്ദന്‍കുട്ടി, ആലങ്കോട് ലീലാകൃഷ്ണന്‍,  കെ. പി. രാമനുണ്ണി, പി. സുരേന്ദ്രന്‍, ഇ. നാരായണന്‍, പി.കെ. മുഹമ്മദ് കുഞ്ഞി, പി.കെ. റഹീം, പ്രൊഫ. എം.എം. നാരായണന്‍, പ്രൊഫ. കടവനാട് മുഹമ്മദ്, ഡോ. ചാത്തനാത്ത് അച്ചുതനുണ്ണി, പി. പി. രാമചന്ദ്രന്‍, ഡോ. രാജന്‍ ചുങ്കത്ത്, അജിത് കൊളാടി, വി. വി. രാമകൃഷ്ണന്‍, സി. അഷറഫ്, ടി. കെ. പൊന്നാനി, ടി. കെ. ഉബൈദ്, കെ.വി. നദീര്‍,  കോടമ്പിയെ റഹ്മാന്‍, ഇബ്രാഹിം പൊന്നാനി, പ്രൊഫ. വി.യു അമീറ, സി. എസ്. പണിക്കര്‍, പി. വി. യാസിര്‍, കെ.ബി.എം. എടക്കഴിയൂര്‍, സി. ജി. വാര്യര്‍, വട്ടംകുളം ശങ്കുണ്ണി, പി. എം. പള്ളിപ്പാട്, അടാനശ്ശേരി ഹംസ, സി. വി. ഗോവിന്ദന്‍, രാമകൃഷ്ണന്‍ കുമരനെല്ലൂര്‍, രാധാമണി അയങ്കലത്ത്, അസീസ് കാക്കത്തറ, ബിജു നായരങ്ങാടി, ജയരാജ്, ഓച്ചിറ മുരളി, കെ. പി. ബഷീര്‍, സ്റ്റൈല്‍ ചന്ദ്രന്‍, ഷാജി ഹനീഫ്, ഷൗകത്ത് അലി ഖാന്‍, ഹക്കീം വെളിയത്ത്, എട്ടന്‍ ശുകപുരം, മോഹനകൃഷ്ണന്‍ കാലടി, ടി. സിബഗ്ത്തുള്ള, അടാട്ട് വാസുദേവന്‍, എ. പി. ഇബ്രാഹിം, ഡോ. ഇ. ഗോവിന്ദന്‍, ഇ. ഹൈദരലി, അഡ്വ. രാജഗോപാല മേനോന്‍, ഫുദൈഫ റഹമാന്‍, മൂസമൗലവി അയിരൂര്‍, റഷീദ് മൗലവി അയിരൂര്‍, വി.കെ.എം. ഷാഫി, സി. അബ്ദുല്ല, രാധാകൃഷ്ണന്‍ കടവനാട് തുടങ്ങിയ സാംസ്കാരിക നായകര്‍, ജനനേതാക്കള്‍, രണശൂരര്‍, എഴുത്തുകാര്‍ പത്രമാധ്യമ പ്രവര്‍ത്തകരായ പ്രദീപ്, ജിബീഷ് വൈലിപ്പാട്ട്, ആസിഫ്, സെന്‍സിലാല്‍ ഉപ്പാല, രാജന്‍ മണ്ടുമ്പാല്‍, എന്‍. സിറാജുദ്ദീന്‍, ദീപേഷ്, റഫീഖ് പുതുപൊന്നാനി, ഫക്റുദ്ദിന്‍ പന്താവൂര്‍, സതീഷ്, ഫാറൂഖ്, അഷ്റഫ്, നൗഷാദ്, ഹാഷിം, ആദില്‍, സക്കീര്‍, വിഷ്ണു, ഷറഫുദ്ദീന്‍ തുടങ്ങിയ പലരും അക്ഷരരംഗത്ത് നിറസാന്നിദ്ധ്യമാണ്.

        2013 ജൂലായ് 15ന് 80 വയസ്സ് തികഞ്ഞ മലയാളത്തിന്‍റെ സുകൃതം എം.ടി. വാസുദേവന്‍നായര്‍ അറിയപ്പെടുന്നത് നിളയുടെ കഥാകാരനായിട്ടാണ്. ഈ തീരത്തെ കൂടല്ലൂരിലിരുന്ന് നാലുകെട്ട്, അസുരവിത്ത്, ഇരുട്ടിന്‍റെ ആത്മാവ്, നഗരമേ നന്ദി തുടങ്ങിയ പല നോവലുകളിലൂടെ കഥകള്‍ പറഞ്ഞുയര്‍ന്നു ജ്ഞാനപീഠം തുടങ്ങി പല പുരസ്കാരങ്ങളും നേടിയ അദ്ദേഹം രാജ്യാന്തരങ്ങള്‍ക്കപ്പുറം പ്രശസ്തനായപ്പോഴും ഇടവേളകളില്‍ ഈ പുഴയോരത്തെത്തി നിളയെ താലോലിക്കാറുണ്ട്. 
മലയാളഭാഷയില്‍ നല്‍കി വരുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരവും 1,50,000 രൂപയും എം. ടി. വാസുദേവന്‍ നായര്‍ക്കും വള്ളത്തോള്‍ പുരസ്കാരവും 1,11,111 രൂപയും സി. രാധാകൃഷ്ണനും വയലാര്‍ സാഹിത്യ അവാര്‍ഡും 25,000 രൂപയും കെ. പി. രാമനുണ്ണിക്കും 2011 ല്‍ ഒന്നിച്ച് ലഭിച്ചത് നിളയുടെ സാഹിത്യ മഹിമക്ക് തിളക്കം വര്‍ദ്ധിപ്പിച്ചു.
പറയിപെറ്റ പന്തീരുകുലം
അഗ്നിഹോത്രിയുടെ മാതാവ് പറയിയായ പഞ്ചമി വളര്‍ന്ന പട്ടാമ്പി കൊടുമുണ്ട നരിപ്പറ്റ മനയും, സഹോദരങ്ങളായ നാറാണത്ത് ഭ്രാന്തന്‍റെ ലീലാവിലാസങ്ങള്‍ക്ക് വേദിയായ രായിരനെല്ലൂരും കാരയ്ക്കലമ്മയുടെ കാരക്കാടും രജകന്‍, ഉളിയന്നൂര്‍ തച്ചന്‍, അകവൂര്‍ ചാത്തന്‍, തിരുവരങ്ങത്ത് പാണനാര്‍, വായില്ലാക്കുന്നിലപ്പന്‍, വള്ളുവന്‍, പാക്കനാര്‍, വടുതല നായര്‍, ഉപ്പുകൊറ്റന്‍ എന്നിവര്‍ മാതൃകാ ജീവിതം നയിച്ച പ്രദേശങ്ങളും ഈ ഓരത്താണ്. കേളുപ്പുക്കുറ്റന്‍ അറബി മാപ്പിള സമൂഹത്തിന്‍റെ മഹത്തായ പ്രതീകമാണെന്നാണ് തിരുവിതാംകൂര്‍ ചീഫ് സെക്രട്ടറിയായിരുന്ന സാഹിത്യകാരന്‍ ഉള്ളൂര്‍ പരമേശ്വരയ്യരുടെ നിഗമനം.

        ഈ തീരത്തെ തൃത്താലക്കടുത്ത് മേഴത്തൂര്‍ ഗ്രാമത്തിന്‍റെ പ്രശസ്തിക്ക് അഗ്നിഹോത്രിയോളം പഴക്കമുണ്ട്. പന്തീരുകുലത്തെ ഐതിഹ്യത്തിലേക്ക് കൈപിടിച്ചിറക്കിയ പന്ത്രണ്ട് മക്കളില്‍ വായില്ലാക്കുന്നിലപ്പനൊഴികെ  മഹാജ്ഞാനികളുള്‍പ്പെട്ട പതിനൊന്ന് പേരും ആണ്ടിലൊരിക്കല്‍ അച്ഛന്‍റെ ശ്രാദ്ധത്തിന് സംഗമിക്കുന്ന മുഹൂര്‍ത്തത്തിലെ രോമാഞ്ചദായകമായ കഥകള്‍ പറയുന്നതാണ് ഈ ഗ്രാമം. ശ്രാദ്ധമൂട്ടാന്‍ ഭീഷ്മാഷ്ടമി നാളില്‍ അഗ്നിഹോത്രിയുടെ നേതൃത്വത്തില്‍ ഒത്തുകൂടിയിരുന്ന വാസ്തുവിദ്യയും തച്ചുശാസ്ത്രവും സമന്വയിച്ച വേമഞ്ചേരി മനക്ക് 1400 വര്‍ഷത്തെ പഴക്കമുണ്ട്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നാമമാത്ര ബ്രാഹ്മണ ഗൃഹങ്ങളില്‍ ഒന്നാണിത്. കാര്‍ബണ്‍ ഡേറ്റിങ്ങ് പരിശോധനയിലൂടെയാണ് മനയുടെ പഴക്കം നിര്‍ണ്ണിയിക്കപ്പെട്ടത്. 
മനക്കടുത്തുള്ള യജ്ഞേശ്വരം ക്ഷേത്രത്തില്‍ വെച്ച് അഗ്നിഹോത്രി യാഗങ്ങള്‍ നടത്തിയിട്ടുണ്ട്. യാഗശാല പണിതത് ഉളിയന്നൂര്‍ പെരുന്തച്ചനാണ്. സങ്കലിത സംസ്കാരത്തിന്‍റെ സങ്കേതമായും ഈ പ്രദേശം അറിയപ്പെടുന്നു. അഗ്നിഹോത്രി നടത്തിയ 99 സോമ യോഗങ്ങളിലും ശാലാവൈദ്യന്മാരായി നിയോഗിക്കപ്പെട്ടത് വൈദ്യമഠം പൂര്‍വ്വികരെയാണ്. അഷ്ടവൈദ്യന്മാര്‍ ധന്വന്തരിയെ പരദേവതയായി ആരാധിക്കുമ്പോള്‍ വൈദ്യമഠത്തിന്‍റെ ഉപാസനമൂര്‍ത്തി ശുകപുരം ദക്ഷിണാമൂര്‍ത്തിയാണ്. അഗ്നിഹോത്രി ഇല്ലായിരുന്നെങ്കില്‍ വൈദ്യമഠവുമില്ല. യജ്ഞ സംസ്കാരത്തെ പരിപോഷിപ്പിച്ച അഗ്നിഹോത്രിയാണ് വൈദ്യമഠം കുടുംബത്തെ മേഴത്തൂര്‍ കുടിയിരുത്തിയത് എന്നാണ് ഐതിഹ്യം. 

    നമ്പൂതിരി സമുദായത്തെ മറക്കുടയ്ക്കുള്ളില്‍നിന്ന് ജീവിതത്തിന്‍റെ അരങ്ങത്തെത്തിക്കാന്‍ സ്വജീവിതം കൊണ്ടുതന്നെ നാടകമാടിയ സാക്ഷാല്‍ വി. ടി. ഭട്ടതിരിപ്പാടിന്‍റെ ഈ ഗ്രാമം, ഇപ്പോള്‍ മുഴുവനും വൈദ്യമഠം ഇല്ലപ്പേരില്‍ പുകള്‍പെറ്റാണ് വളരുന്നത്. ഇവിടം മുതല്‍ തിരുന്നാവായവരെ നിളാ തീരം വേദഭൂമിയാണെന്നും വിശ്വസിക്കുന്നവരുണ്ട്.

        രാജ്യ ഗുരുവായിരുന്ന പണ്ഡിത ശ്രേഷ്ഠര്‍ ആഴ്വഞ്ചേരി തമ്പ്രാക്കള്‍ വാഴും ആതവനാട്ടിലെ ചെലൂരില്‍ നിന്ന് ഉത്ഭവിക്കുന്ന നിളയുടെ പോഷക നദിയായ തിരൂര്‍-പൊന്നാനി പുഴയോരത്താണ് ഐതിഹ്യമാലയിലെ ജ്യോതിശാസ്ത്ര ജ്ഞാനികളായ തലക്കുളത്ത് ഭട്ടതിരിയുടെയും ഗോവിന്ദന്‍ ഭട്ടതിരിയുടെയും സന്തതി പരമ്പരയായ പാഴൂര്‍ പഠിപ്പുര. ഈ പുഴ ഒഴുകിയെത്തുന്ന പൊന്നാനി അഴിമുഖം ദ്വിവേണി സംഗമ സ്ഥാനമാണ്. 
പ്രമുഖ പക്ഷി സങ്കേത കേന്ദ്രം കൂടിയായ ഇവിടെ രാജ്യാന്തരങ്ങള്‍ കടന്ന് അപൂര്‍വ്വയിനം പക്ഷികള്‍ പറന്നെത്തുന്ന സീസണ്‍ സെപ്റ്റംബര്‍ മുതല്‍ മാര്‍ച്ച് വരെയാണ്. പുഴയിലെ ഓരോ തുള്ളി ജലവും ഒഴുകി കടലില്‍ ലയിക്കുമ്പോള്‍ കാലത്തിന്‍റെ അനന്തപ്രയാണത്തില്‍ അനശ്വര വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ത്യാഗോജ്വല കഥകള്‍ ഓരോന്നായി പറഞ്ഞു കൊടുക്കുകയും തിരമാലകള്‍ അശ്വമേധങ്ങള്‍ക്കും പടയോട്ടങ്ങള്‍ക്കും മഹാ സമ്മേളനങ്ങള്‍ക്കും സാക്ഷിയായ കടപ്പുറത്തെ പഞ്ചാരമണലിനെ മുത്തംവെക്കുകയും ചെയ്യുന്നു.