7. മഖ്ദൂമും പൊന്നാനിയും
alfaponnani@gmail.com
9495095336
1. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ - ബഹുമുഖ പ്രതിഭ
പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകള്‍ കേരളാചരിത്രത്തില്‍ സാമൂഹിക സാംസ്കാരിക മത വൈജ്ഞാനിക മേഖലകളില്‍ അതുല്യമായ ഇടം നേടിയ കാലഘട്ടമാണ്. കേരളത്തിലെ പ്രഥമ മുസ്ലിം നവോത്ഥാന നായകനായ മാലിക്ബ്നു ദീനാറിനും അനുചരډാര്‍ക്കും ശേഷം കേരള മുസ്ലിം ചരിത്രത്തില്‍ ഇന്നുവരെ പകരക്കാരില്ലാത്ത യുഗപ്രഭാവനും ചരിത്രപുരുഷനുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനും അദ്ദേഹത്തിന്‍റെ മകനും അധിനിവേശ വിരുദ്ധപോരാട്ട നായകനുമായ അല്ലാമാ അബ്ദുല്‍ അസീസ് മഖ്ദൂമും, പൗത്രനും കേരളത്തിലെ പ്രഥമ ചരിത്രകാരനുമായ ശൈഖ് അഹമ്മദ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും, ഹൈന്ദവ നവോത്ഥാനത്തിന് വ്യാപനം നല്‍കിയ ആചാര്യډാരായ തുഞ്ചത്തെഴുത്തച്ഛനും, മേല്‍പത്തൂര്‍ ഭട്ടതിരിയും, പൂന്താനം നമ്പൂതിരിയും ജീവിച്ചുമരിച്ചത് ഇതെ കാലഘട്ടത്തിലാണ്. ക്രിസ്തീയ സമൂഹത്തില്‍ സമൂല പരിവര്‍ത്തനത്തിന് നാന്ദി കുറിച്ച 1599 ജൂണ്‍ 20ലെ ഉദയം പേരൂര്‍ സുന്നഹദോസ് (ട്രാം പേരൂര്‍ സിനഡ്) നടന്നതും ഈ കാലയളവില്‍ തന്നെയാണ്.
ഇസ്ലാമിക വിജ്ഞാനവും അറബി ഭാഷയും മാപ്പിള സാഹിത്യവും സംസ്കാരവും പരിപോഷിക്കുകയും ഭാഷാ സാഹിത്യത്തിലും വിവിധ വിജ്ഞാന ശാഖകളിലും ആത്മീയ മേഖലകളിലും സമൂലമായ പരിവര്‍ത്തനത്തിന് വിധേയമാകുകയും ചെയ്ത ഈ കാലത്താണ് ഭാരതത്തില്‍ ആദ്യമായി വൈദേശിക ആധിപത്യത്തിനും പോര്‍ച്ചുഗീസ് കിരാത വാഴ്ചയ്ക്കും ആരംഭം കുറിച്ചത്. ഒരുഭാഗത്ത് സാംസ്കാരിക സമന്വയവും മറുഭാഗത്ത് ക്രൂരമായ നരനായാട്ടും നടമാടിയിരുന്ന അക്കാലത്ത് കേരളത്തിന്‍റെ മുസ്ലിം വൈജ്ഞാനിക നായകനും, സൂഫിവര്യനും, അഗാധപണ്ഡിതനും, പ്രഥമ മലയാളി വിദേശ ബിരുദധാരിയുമായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ മുസ്ലിംകള്‍ക്കിടയില്‍ നേതൃപരമായ പങ്ക് വഹിച്ച് നാനാരംഗത്തും നിറസാന്നദ്ധ്യമായി.
അദ്ദേഹത്തെ കേരള മുസ്ലിം ജനത കഴിഞ്ഞ കാലത്തെ അതുല്യനും അനിഷേധ്യനുമായ നേതാവാക്കി ഉയര്‍ത്താന്‍ ഹേതുവായത് തന്‍റെ അനുപമ സിദ്ധിവിശേഷം മത വിജ്ഞാനത്തിന്‍റെയും ദേശത്തിന്‍റെയും മതമൈത്രിയുടെയും അധഃസ്ഥിത വിഭാഗത്തിന്‍റെയും സര്‍വ്വോന്മുഖമായ പുരോഗതിക്ക് വിനിയോഗിക്കുന്നതോടൊപ്പം അധിനിവേശ വിരുദ്ധ പോരാട്ടത്തിന് ഭാരതത്തില്‍ ആദ്യമായി ഉജ്ജ്വലനേതൃത്വവും താത്വിക അടിത്തറയും പാകി എന്നതുകൊണ്ടാണ്.
കുടുംബ പാരമ്പര്യം
മഖ്ദൂമ്മാരുടെ ഇന്ത്യയിലേക്കുള്ള ആഗമനത്തെക്കുറിച്ച് രണ്ട് കണ്ടെത്തലുകള്‍ നിലവിലുണ്ട്. പൂര്‍വ്വികര്‍ യമനിലെ ഹളറമൗത്തില്‍നിന്ന് തമിഴ്നാട്ടിലെ തൂത്തുക്കുടി ജില്ലയിലെ കായല്‍പ്പട്ടണത്തേക്ക് വന്നവരാണെന്നാണ് ഒരു കണ്ടെത്തല്‍. അവിടെനിന്ന് ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റെ പിതാമഹനായ അല്ലാമാ അഹമ്മദും കുടുംബവും കൊച്ചിയിലെത്തി വാസമുറപ്പിച്ചു.
ശൈഖ് സൈനുദ്ദീന്‍ വിദേശ പഠനം കഴിഞ്ഞ് 1500കളുടെ ആദ്യത്തില്‍ പൊന്നാനിയില്‍ തിരിച്ചെത്തിയ അവസരത്തില്‍ അക്കാലത്ത് ഇവിടത്തെ നാമമാത്ര മുസ്ലിം പ്രമാണിമാരില്‍ പ്രമുഖനായ വ്യക്തിത്വം തന്‍റെ തറവാടുവീടായ ജുമാമസ്ജിദ് റോഡിലെ പഴയകം എട്ടുകെട്ട് വീട് മഖ്ദൂമിന് താമസിക്കാന്‍ ദാനമായി നല്‍കി. അദ്ദേഹത്തിന് പാര്‍ക്കുന്നതിനായി അല്‍പ്പമകലെ മറ്റൊരു വീട് നിര്‍മ്മിച്ചു. ഈ വീട് പടിഞ്ഞാറെ പഴയകം എന്നറിയപ്പെടുന്നു.
അക്കാലത്ത് സാമൂതിരിമാര്‍ അധികവും വസിച്ചിരുന്നത് പൊന്നാനി തൃക്കാവ് കോവിലകത്തായിരുന്നു. മഖ്ദൂമിന്‍റെ വാസസ്ഥലവും തൃക്കാവ് കോവിലകവും തമ്മില്‍ കാല്‍നടയാത്രയ്ക്ക് ഏതാണ്ട് അരകിലോമീറ്റര്‍ അകലമേ ഉള്ളു. ഇരുവരും തമ്മില്‍ ഇടക്കിടെ ബന്ധപ്പെടാന്‍ അവസരം ലഭിച്ചിരിക്കാം. ഈ സുദൃഢ ബന്ധവും മഖ്ദൂമിന്‍റെ പാണ്ഡിത്യഗരിമയും പരിഗണിച്ച് സാമൂതിരി തന്‍റെ ഉപദേശകനായി മഖ്ദൂമിനെ നിയമിച്ചു. ക്രമാനുഗതമായി മഖ്ദൂം രണ്ടാമനായ അല്ലാമാ അബ്ദുല്‍ അസീസും മൂന്നാമനായ സൈഖ് സൈനുദ്ദീന്‍ രണ്ടാമനും പ്രസ്തുത പദവി വഹിച്ചു.
പറങ്കികളുടെ ക്രൂര മര്‍ദ്ദനവും നരനായാട്ടും വ്യാപകമായി നടമാടിയ അക്കാലത്ത് സാമൂതിരിയുടെ നേതൃത്വത്തില്‍ സാമൂതിരി ڊമഖ്ദൂം മരക്കാര്‍ സംയുക്ത സേന രൂപീകരിച്ചു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ അധിനിവേശവിരുദ്ധ പോരാട്ടത്തിന് തുടക്കം കുറിച്ചത് പൊന്നാനിയടക്കമുള്ള മലബാറിന്‍റെ തീരപ്രദേശങ്ങളില്‍ നിന്നായിരുന്നു. കൊളോണിയലിസത്തിനെതിരായ ഭാരതത്തിലെ ആദ്യത്തെ ശക്തമായ പ്രതിരോധ പോരാട്ടവും ഇതുതന്നെ.
സാമൂതിരിയുടെ നിര്‍ദ്ദേശം അനുസരിച്ച് യുദ്ധത്തില്‍ സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ട് അറേബ്യന്‍ രാജ്യങ്ങളിലേക്ക് കത്തുകള്‍ അയച്ചിരുന്നത് ശൈഖ് സൈനുദ്ദീനായിരുന്നു. ഭാരതത്തിലെ പ്രഥമ അധിനിവേശവിരുദ്ധ കാവ്യകൃതിയായ തഹ്രീള് അദ്ദേഹം രചിച്ച് പോരാട്ടത്തിന് വീര്യം പകര്‍ന്നു.
കേരളീയ മുസ്ലിം സമൂഹത്തിന്‍റെ വൈജ്ഞാനിക സാംസ്കാരിക നവോത്ഥാന മണ്ഡലങ്ങളില്‍ നിസ്തുല്യമായ സേവനം അര്‍പ്പിക്കുകയും അധിനിവേശ വിരുദ്ധപോരാട്ടത്തിന് താത്വീകമാനം നല്‍കുകയും മതമൈത്രി സംരക്ഷിക്കുകയും ചെയ്ത ശൈഖ് സൈനുദ്ദീനെ സമൂഹം മഖ്ദൂം(സേവനത്തിനര്‍ഹം) എന്ന വിശേഷണം നല്‍കി ആദരിച്ചു. (ഖദിമ എന്ന അറബി പദത്തില്‍ നിന്നാണ് മഖ്ദൂം എന്ന പദം ഉത്ഭവിച്ചത്).
മഖ്ദൂമ്മാരുടെ പൂര്‍വ്വികര്‍ ഈജിപ്തുകാരാണെന്നാണ് മറ്റൊരു കണ്ടെത്തല്‍. ഈജിപ്തിന്‍റെ തലസ്ഥാനമായ കൈറോ പട്ടണത്തിന് സമീപം ജബലുല്‍മുക്കദ്ദമിന് സമീപമുള്ള ഫത്ഹുല്‍ബുക്റ ഗ്രാമത്തിലായിരുന്നു ഇവരുടെ മൂലസ്ഥാനം. മുഖദ്ദം പര്‍വ്വതത്തോടു ചേര്‍ത്താണ് മഖ്ദൂം എന്നറിയപ്പെട്ടത്.
ഈജിപ്ത് ഭരിച്ചിരുന്ന മുഅ്തസിം ബില്ലയുടെ വിയോഗത്തിന് ശേഷം ക്രി.വ. 842ല്‍ ഭരണത്തിലേറിയ വാസിഖ് രാജാവിന്‍റെ നയങ്ങളോടുള്ള ഭിന്നത കാരണം ഈജിപ്തില്‍ നിന്ന് കായല്‍ പട്ടണത്തേക്ക് മഖ്ദൂമീങ്ങളില്‍ ഒരു വിഭാഗം ആദ്യഘട്ടം പാലായനം ചെയ്തു. കറുപ്പുദിയാര്‍ പ്രദേശത്ത് താമസമാക്കിയ മഖ്ദൂമുകള്‍ തമിഴ്നാട്ടിലെ ആദ്യത്തെ പള്ളി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കായല്‍പ്പട്ടണം തീരത്തെ മസ്ജിദ് കേന്ദ്രമാക്കി പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.
അക്കാലത്ത് അവിടം ഭരിച്ചിരുന്നത് പാണ്ട്യരാജ വംശത്തില്‍പ്പെട്ട ജയജീവന്‍ രാജുക്കര്‍ ആയിരുന്നു. കുടിയേറിപ്പാര്‍ത്ത മഖ്ദൂമിങ്ങള്‍ക്ക് രാജാവ് താമസിക്കാനുള്ള ഭൂമിയും കച്ചവടത്തിനുള്ള സൗകര്യങ്ങളും ഒരുക്കിക്കൊടുത്തു. (ക്രി.മു. നാലാം ശതകം മുതല്‍ പതിനഞ്ചാം ശതകം അവസാനം വരെ ഈ രാജ്യം ഉള്‍പ്പെട്ട പ്രദേശങ്ങള്‍ ഭരിച്ചിരുന്നത് പാണ്ട്യരാജാക്കന്മാരായിരുന്നു.)
കായല്‍പ്പട്ടണത്തിലേക്കുള്ള മഖ്ദൂമുകളുടെ രണ്ടാം സംഘത്തിന്‍റെ ആഗമനം ക്രി.വ. 1284 (ഹി.683) ലാണ്. അക്കാലത്ത് ഈജിപ്ത് ഭരിച്ചിരുന്നത് മംലൂക്ക് രാജവംശമായിരുന്നു. മംലൂക്ക് എന്ന അറബി പദത്തിനര്‍ത്ഥം അടിമ എന്നാണ്. പട്ടാള സേവനത്തിലിരുന്ന അടിമകളില്‍ ചിലര്‍ പട്ടാള മേധാവികളായി തീരുകയും അവര്‍ ഭരണം പിടിച്ചെടുക്കുകയും ചെയ്തു.
തുര്‍ക്കിയില്‍ ഭരണം നടത്തിയിരുന്ന അയ്യൂബി രാജവംശത്തിലെ അല്‍മാലിക്അല്‍സാലിഹിയുടെ മരണശേഷം മംലൂക്ക് പട്ടാളമേധാവികള്‍ അവിടത്തെ ഭരണം പിടിച്ചെടുത്തു. തുടര്‍ന്ന് സിറിയയും ഈജിപ്തും ഈ ഭരണത്തിന്‍ കീഴിലായി. മംലൂക്കി ഭരണകാലത്ത് ഈജിപ്തിലുണ്ടായ പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളും അടിച്ചമര്‍ത്തലുകളും ഹേതുവായി വിവിധ രാഷ്ട്രങ്ങളിലേക്ക് സയ്യിദډാരോടും പണ്ഡിതډാരോടുമൊപ്പം പല മുസ്ലിം സംഘങ്ങളും പാലായനം ചെയ്തിരുന്നു.
ഇക്കൂട്ടത്തില്‍ മഖ്ദൂം കുടുംബക്കാര്‍ അടങ്ങുന്ന ഒരു സംഘം സയ്യിദ് ജമാലുദ്ദീനുബ്നു മുഹമ്മദ് തബ്ബിയുടെ നേതൃത്വത്തില്‍ കായല്‍പട്ടണത്തും എത്തി. അദ്ദേഹം താമസംവിനാ അവിടത്തെ രാജാവിന്‍റെ വിശ്വസ്തനായിത്തീര്‍ന്നു. കുബ്ലൈക്കാന്‍റെ (മ.1294) ദര്‍ബാറിലേക്ക് രാജാവിന്‍റെ രഹസ്യ ദൂതനായി അദ്ദേഹത്തെ നിയോഗിച്ചു. ഭരണകൂടത്തിന് ആവശ്യമായ കുതിരകളെ നല്‍കിയിരുന്നത് തങ്ങളായിരുന്നു. ക്രമാനുഗതമായി സൈന്യത്തിന്‍റെ നായകനായിത്തീര്‍ന്ന അദ്ദേഹം 1294ല്‍ സുന്ദരപാണ്ഡ്യന്‍റെ വിയോഗത്തിന്ശേഷം കായല്‍പ്പട്ടണത്തെ ഭരണാധികാരിയായിത്തീര്‍ന്നു.
മഖ്ദൂമിന്‍റെ പിതാമഹന്‍റെ സന്താനപരമ്പരയില്‍പ്പെട്ട് ശൈഖ് മുഹമ്മദ് ഇയാസുദീന്‍കര്‍ക്കറി (കീളക്കര)യുടെ പിതൃപരമ്പരയില്‍ മഖ്ദൂം എന്ന് ചേര്‍ത്ത് വിളിക്കപ്പെടുന്നത് ഈ കണ്ടെത്തലിന് പിന്‍ബലം നല്‍കുന്നു.
ദക്ഷിണ യമനില്‍നിന്നും ഇന്ത്യയിലേക്ക് തിരിച്ച മഖ്ദൂമിന്‍റെ പിതാമഹനും കുടുംബവും കായല്‍പ്പട്ടണത്ത് താമസമാക്കിയത് ഹി. ആറാം (ക്രി.വി. 12) നൂറ്റാണ്ടിലാണെന്ന് ചില കൃതികളില്‍ കാണുന്നു.
മഖ്ദൂമിന്‍റെ പൂര്‍വ്വികരെ മഅ്ബരി എന്ന് ചേര്‍ത്ത് വിളിക്കുന്നത് യമനിലെ മഅ്ബര്‍ എന്ന പ്രദേശത്തോട് ചേര്‍ത്താണെന്നും അതല്ല തമിഴ്നാട്ടില്‍ നിന്ന് സിലോണിലേക്ക് കടത്ത് കടന്നിരുന്ന തീരപ്രദേശങ്ങളില്‍ താമസമാക്കിയതിനാലെന്നും രണ്ട് വീക്ഷണമുണ്ട്. (മഅ്ബര്‍ എന്ന അറബി പദത്തിന് കടത്ത് എന്ന് അര്‍ത്ഥമുണ്ട്.)
(പ്രാചീനകാലം മുതല്‍ ശ്രീലങ്കയിലെ തീര്‍ത്ഥാടന കേന്ദ്രമായ ആദംമല സന്ദര്‍ശിക്കല്‍ അറബികളുടെ പതിവായിരുന്നു. കാലാവസ്ഥ വ്യതിയാനമനുസരിച്ച് ചില സന്ദര്‍ഭങ്ങളില്‍ അക്കാലത്തെ ഇന്ത്യയിലെ പ്രമുഖ തുറമുഖപട്ടണമായ കൊടുങ്ങല്ലൂരില്‍ (മുസരീസ്) കപ്പലിറങ്ങി കരമാര്‍ഗ്ഗം സഞ്ചരിച്ച് ഇന്ത്യന്‍ മഹാസമുദ്രത്തിന്‍റെ തീരപ്രദേശങ്ങളായ കായല്‍പ്പട്ടണം, കീളക്കര പ്രദേശങ്ങളിലെത്തി അവിടെനിന്ന് കടത്ത് കടന്നായിരുന്നു ശ്രീലങ്കയിലേക്ക് യാത്ര നടത്തിയിരുന്നത്. തډൂലം അറബികള്‍ ഈ തീരപ്രദേശത്തെ കടത്ത് എന്നര്‍ത്ഥം വരുന്ന മഅ്ബര്‍ എന്ന് വിളിച്ചു.)
മഅ്ബരി കുടുംബം ആരംഭം മുതലെ പണ്ഡിതപാരമ്പര്യമുള്ള വംശമാണ് ഒന്നാം ഖലീഫ അബൂബക്കര്‍ സിദ്ദിഖിനോടാണ് ഈ കുടുംബവൃക്ഷത്തിന്‍റെ (ശജറയുടെ) തായ്വേര് സന്ധിക്കുന്നതെങ്കിലും പിന്‍മുറക്കാരില്‍ പിന്നീട് മരുമക്കത്തായ സമ്പ്രദായം തുടര്‍ന്നതിനാല്‍ ഈ പരമ്പരയില്‍ സയ്യിദന്മാരും ڊസ്ഥാനികളായിട്ടുണ്ട്. മഖ്ദൂം വംശത്തിന്‍റെ തായ്വേര് രണ്ടാം ഖലീഫ അബൂബക്കര്‍ സിദ്ദിക്കിന്‍റെ പുത്രന്‍ അബ്ദുല്ലാഹിലേക്കാണ് ചേരുന്നത് എന്ന വീക്ഷണത്തില്‍ രണ്ടു വിഭാഗവും യോജിക്കുന്നു.
മഖ്ദൂം പരമ്പരയിലെ മൂന്നാം സ്ഥാനിയും വിശ്വപ്രശസ്ത പണ്ഡിതശ്രേഷ്ഠനുമായ ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ അധിക സമയവും വിജ്ഞാന പ്രസരണത്തിലും ചരിത്ര പഠനത്തിലും ഇസ്ലാമിക പ്രബോധനത്തിലും മുഴുകിയിരുന്നതിനാല്‍ മഖ്ദൂം പദവിയോട് നീതിപുലര്‍ത്താന്‍ വേണ്ടത്ര അവസരം അദ്ദേഹത്തിന് ലഭിച്ചിരുന്നില്ല. തډൂലം തന്‍റെ സഹോദരി ഫാത്തിമ്മയുടെയും ഖത്റുന്നിദയുടെ രചയിതാവ് ശൈഖ് ഉസ്മാനുബ്നുജമാലുദ്ദീന്‍ മഅ്ബരിയുടെ മകനുമായ ശൈഖ് അബ്ദുറഹ്മാനെ മഖ്ദൂമായി നിയമിച്ചു. അന്നുമുതലാണ് മഖ്ദൂം സ്ഥാനാരോഹണത്തില്‍ മരുമക്കത്തായം നടപ്പിലായത്. ഇപ്പോഴത്തെ മഖ്ദൂം സയ്യിദ് എം.പി. മുത്തു്കകോയതങ്ങള്‍ ഈ പരമ്പരയിലെ നാല്‍പ്പതാം സ്ഥാനിയായി 2007 ഒക്ടോബര്‍ 4(ഹി. 1428 റംസാന്‍ 20)ന് സ്ഥാനമേറ്റത് ഈ കീഴ്വഴക്കം അനുസരിച്ചാണ്. ആദ്യകാലത്തെ പത്ത് മഖ്ദൂമാരില്‍ നാമമാത്രമായവര്‍ മക്കത്തായ സമ്പ്രദായമുസരിച്ചും പദവി വഹിച്ചിട്ടുണ്ട്. മഖ്ദൂം സ്ഥാനം അലങ്കരിക്കുന്നവര്‍ക്ക് മഖ്ദൂമുകളെന്നും കുടുംബാംഗങ്ങളെ മഖ്ദൂമീങ്ങളെന്നും വിളിക്കപ്പെടുന്നു.
ഇസ്ലാമിന്‍റെ ആരംഭകാലം മുതല്‍തന്നെ കായല്‍പ്പട്ടണം കീളക്കര പ്രദേശത്ത് മുസ്ലിം പണ്ഡിതന്മാരും കച്ചവടക്കാരും അധിവസിച്ചു തുടങ്ങിയിരുന്നു. ഇവരില്‍ പലരും മലബാറുമായി നിരന്തരം ബന്ധം പുലര്‍ത്തിയിരുന്നു. പ്രശസ്ത ഭൂഗോള സഞ്ചാരി ഇബ്നു ബത്തൂത്ത (1304-1368) ആയിരത്തിമുന്നൂറ്റി നാല്‍പ്പതുകളില്‍ മലബാര്‍ സന്ദര്‍ശിച്ച അവസരത്തില്‍ കാസര്‍ക്കോടുവെച്ച് അവിടെ ഖാസിസ്ഥാനം അലങ്കരിച്ചിരുന്ന ബദറുദ്ദീന്‍ മഅ്ബരിയുമായി അഭിമുഖം നടത്തിയതായി രേഖപ്പെടുത്തിയിട്ടുണ്ട്.
മധുര, തഞ്ചാവൂര്‍, തിരുച്ചിറപള്ളി, നാഗൂര്‍ തുടങ്ങിയ പ്രദേശങ്ങളിലെ ഇസ്ലാം മത സംസ്കരണത്തിലും വ്യാപനത്തിലും മഅ്ബരി കുടുംബം നിര്‍ണ്ണായക പങ്ക് വഹിച്ചിരുന്നു. തന്മൂലം കൊച്ചിയിലെ മുസ്ലിം നേതാക്കള്‍ കായല്‍പട്ടണത്തെത്തി സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ പിതാമഹന്‍ ശൈഖ് അഹ്മദ് അല്‍ മഅ്ബരിയെ തങ്ങളുടെ ആത്മീയ നേതൃത്വം ഏറ്റെടുക്കാന്‍ കൊച്ചിയിലേക്ക് ക്ഷണിച്ചു. ഉദാരമനസ്കനും, ദയാലുവും, പണ്ഡിതനും, സമുദായ പരിഷ്കര്‍ത്താവും ആയിരുന്ന അഹ്മദ് അല്‍ മഅ്ബരിയും കുടുംബവും പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്കും സാമൂഹ്യ സേവനങ്ങള്‍ക്കും നേതൃത്വം നല്‍കാനായി കൊച്ചിയിലെത്തി. താമസിയാതെ സര്‍വ്വരുടെയും ആദരവും അംഗീകാരവും അവര്‍ നേടി. തډൂലം കൊച്ചിയിലും അയല്‍പ്രദേശങ്ങളിലും ഇസ്ലാമിക സന്ദേശവും പ്രചരണ പ്രവര്‍ത്തനങ്ങളും വ്യാപിച്ചു.
അല്ലാമാ അഹ്മദ് മഅ്ബരിയുടെ പുത്രനായിരുന്ന സൈനുദ്ദീന്‍ ഇബ്റാഹിം മഅ്ബരി കൊച്ചിയിലെ ഖാസിയായി അവരോധിതനായി. തന്‍റെ പൂര്‍വ്വികരുടെ പാത പിന്‍പറ്റി കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ഇസ്ലാമിക പ്രബോധനത്തിനും പരിഷ്കരണത്തിനും ദേശപുരോഗതിക്കും അദ്ദേഹം നേതൃത്വം നല്‍കിയിരുന്ന അവസരത്തിലാണ് പൊന്നാനിയില്‍നിന്ന് മുസ്ലിം നേതാക്കള്‍ കൊച്ചിയിലെത്തി സൈനുദ്ദീന്‍ ഇബ്റാഹിമുമായി ബന്ധപ്പെടുകയും പൊന്നാനിയിലെ മുസ്ലിംകളുടെ ഖാസിയായും മാര്‍ഗദര്‍ശിയായും സ്ഥാനമേറ്റെടുക്കാന്‍ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തത്.
അക്കാലത്ത് കോഴിക്കോട് പ്രമുഖ തുറമുഖ പട്ടണവും കേരളത്തിലെ പ്രധാന മുസ്ലിം വികസിത കേന്ദ്രവും പ്രഗത്ഭ മുസ്ലിം പണ്ഡിതരുടെയും ഖാസിമാരുടെയും ആസ്ഥാനവും ആയിരുന്നു. എന്നിരുന്നാലും തങ്ങളുടെ ആത്മീയ നായകനാകാന്‍ അല്ലാമാ സൈനുദ്ദീന്‍ ഇബ്രാഹിമിനെത്തേടി പൊന്നാനിക്കാര്‍ കൊച്ചിയിലെത്തിയത് മഖ്ദൂം കുടുംബക്കാര്‍ അവിടെ ചെയ്തുവന്നിരുന്ന ഇസ്ലാമിക സേവനങ്ങളാലും സന്നദ്ധ പ്രവര്‍ത്തനങ്ങളാലും സമൂഹം അവര്‍ക്ക് നല്‍കിയിരുന്ന ആദരവും അംഗീകാരവും ഹേതുവായിട്ടാണ്. തുടര്‍ന്ന് സൈനുദ്ദീന്‍ ഇബ്രാഹീം പൊന്നാനിയിലെത്തി തല്‍സ്ഥാനമേറ്റു. അന്നിവിടം ഇന്നത്തെപ്പോലെ മുസ്ലിംകള്‍ ഭൂരിപക്ഷപ്രദേശമായിരുന്നില്ല.
ഖാസിയായി സ്ഥാനമേറ്റ അദ്ദേഹംഇവിടെ നിലവിലുള്ള ആദ്യത്തെ പള്ളിയായ തോട്ടുങ്ങല്‍ ജുമുഅത്ത് പള്ളി കേന്ദ്രമാക്കിയാണ് പ്രഥമ ദൗത്യ നിര്‍വ്വഹണം ആരംഭിച്ചത്. തുടര്‍ന്ന് എം.ഇ.എസ് കോളേജിന് കിഴക്ക് ഭാഗത്തെ സിയാറത്ത് പള്ളി ആസ്ഥാനമാക്കി ജീവിതാന്ത്യംവരെ പ്രബോധന പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായി. മഅബരി കുടുംബത്തില്‍ നിന്ന് ആദ്യമായി പൊന്നാനിയിലെത്തിയ ഇദ്ദേഹം അന്ത്യവി ശ്രമം കൊള്ളുന്നത് ഈ പള്ളിയിലാണ്. പഴമയുടെ പെരുമപേറുന്ന പൊന്നാനിയിലെ ആറ് പള്ളികളില്‍ ഒന്നാണ് സിയാറത്ത് പള്ളി.
ജനനവും ബാല്യവും
അല്ലാമാ അലിയുടെ മകനായി ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ 1467 മാര്‍ച്ച് 18 (ഹിജറ 871 ശഅബാന്‍ 12) വ്യാഴാഴ്ച പ്രഭാതത്തില്‍ കൊച്ചിയിലെ കൊച്ചങ്ങാടിയിലെ മഖ്ദൂം ഭവനത്തില്‍ ജനിച്ചു. അബുയഹ്യ സൈനുദ്ദീനുബ്നു അലിബ്നു അഹ്മ്മദു അല്‍ മഅ്ബരി എന്നാണ് പൂര്‍ണ്ണനാമം. മഖ്ദൂം കബീറെന്നും വലിയ സൈനുദ്ദീന്‍ മഖ്ദൂമെന്നും ഒന്നാം സൈനുദ്ദീന്‍ മഖ്ദൂമെന്നും വിളിക്കപ്പെടുന്നു. പേരിനോടൊപ്പം അബു യഹ്യ എന്ന വിശേഷണം ചേര്‍ത്തത് തന്‍റെ മകന്‍ യഹ്യ ശൈശവത്തില്‍ തന്നെ മരണപ്പെട്ടതിനാലാണ്.
ശൈഖ് സൈനുദ്ദീന്‍ കൊച്ചിയില്‍ നിന്ന് തന്‍റെ പിതാവായ അലി അല്‍ മഅ്ബരിയില്‍നിന്ന് പ്രാഥമിക വിദ്യ അഭ്യസിച്ചു. പതിനാലാം വയസ്സില്‍ പിതാവിന്‍റെ നിര്യാണത്തെ തുടര്‍ന്ന് പിതൃവ്യനായ ഖാസി സൈനുദ്ദീന്‍ ഇബ്രാഹിം അദ്ദേഹത്തിന്‍റെ സംരക്ഷണം ഏറ്റെടുത്ത് പൊന്നാനിയിലേക്ക് കൊണ്ടുവന്നു. വലിയ പള്ളിക്ക് സമീപം അല്ലാമാ ഇബ്രാഹീം പത്നിസമേതം താമസിച്ചിരുന്ന കൊച്ചിലുമ്മാന്‍റകം (കൊച്ചി+ഉമ്മാന്‍റകം) വീട്ടില്‍ ശൈഖ് സൈനുദ്ദീനും പാര്‍ത്തു.
ചെറുപ്പത്തില്‍ തന്നെ പൊന്നാനിയില്‍നിന്ന് ഖുര്‍ആന്‍ മനഃപാഠമാക്കി വ്യാകരണം, കര്‍മ്മശാസ്ത്രം, ആത്മീയ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പ്രാവീണ്യം നേടിയ അദ്ദേഹംപഠനത്തില്‍ ഉല്‍സുകനും ആരാധനയിലും അത്മീയ ചിന്തയിലും തല്‍പ്പരനുമായിരുന്നു. ഉന്നത പണ്ഡിതډാരുടെ ശിഷ്യത്വം സ്വീകരിച്ച് പഠനം നടത്താന്‍ സൈനുദ്ദീന്‍ ഇബ്രാഹീം അദ്ദേഹത്തെ കോഴിക്കോട്ടേക്ക് അയച്ചു. ഫിഖ്ഹില്‍ (കര്‍മ്മശാസ്ത്രം) അഗാധപാണ്ഡിത്യത്തിന്‍റെ ഉടമയും കേരളത്തിന്‍റെ പ്രഥമ അറബി കവിയുമായ കോഴിക്കോട് ഖാസി അബൂബക്കര്‍ ഫഖ്റുദ്ദീന്‍ ഇബ്നു റമളാനുശ്ശാലിയാത്തിയുടെ കീഴില്‍ പഠനം ആരംഭിച്ചു. ഫിഖ്ഹിലും ഉസൂലുല്‍ ഫിഖ്ഹിലും ഇതര വിജ്ഞാന ശാഖകളിലും പാണ്ഡിത്യം നേടാന്‍ ഏഴുവര്‍ഷമാണ് അദ്ദേഹം അവിടെ വിനിയോഗിച്ചത്.
വിദേശപഠനം
യാത്രാ സൗകര്യങ്ങള്‍ പരിമിതമായിരുന്ന അക്കാലത്ത് അടങ്ങാത്ത വിജ്ഞാന ദാഹവുമായി തുടര്‍പഠനത്തിന് അര്‍പ്പണ മനോഭാവത്തോടെ ദുര്‍ഘട സന്ധികള്‍ തരണം ചെയ്ത് ചരക്കുകപ്പലില്‍ ശൈഖ് സൈനുദ്ദീന്‍ മക്കത്തേക്ക് യാത്രതിരിച്ചു. അക്കാലത്ത് കാലാവസ്ഥക്കനുസൃതമായാണ് അറബികളുടെയും മലബാറികളുടെയും ചരക്കുകപ്പലുകള്‍ സഞ്ചരിച്ചിരുന്നത്. മക്കത്ത് നിന്ന് അല്ലാമാ അഹ്മദ് ശിഹാബുദ്ദീന്‍ ഇബ്നു ഉസ്മാനുബ്നു അബില്‍ ഹില്ലില്‍ യമനിയ്യില്‍നിന്നും അദ്ദേഹം ഹദീസിലും ഫിഖ്ഹിലും കൂടുതല്‍ ജ്ഞാനം സമ്പാദിച്ചു. ഇല്‍മുല്‍ ഫറാഇള് (അനന്തരവകാശജ്ഞാനം) വിശദീകരിച്ചുകൊണ്ട് ഇമാം സര്‍ദഫിയെഴുതിയ ഫറാഇളുല്‍ കാഫിയ എന്ന വിഖ്യാത ഗ്രന്ഥം മഖ്ദൂം പഠിച്ചത് ഇദ്ദേഹത്തില്‍ നിന്നായിരുന്നു.
മക്കയില്‍നിന്ന് ഉപരിപഠനത്തിനായി ഇസ്ലാമിക വൈജ്ഞാനിക കേന്ദ്രമായ ഈജിപ്തിലെ വിശ്വപ്രശസ്തമായ അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയിലേക്ക് യാത്രയായി. കരഗതാഗതം ദുസ്സഹമായിരുന്ന അക്കാലത്ത് വിജനമായ മരുഭൂമികള്‍ താണ്ടികാല്‍നടയായും കുതിരപ്പുറത്തും ഒട്ടകപ്പുറത്തും കഴുതപ്പുറത്തും കാഫില കെട്ടി ദീര്‍ഘദൂര യാത്ര ചെയ്തായിരുന്നു അല്‍അസ്ഹറില്‍ എത്തിയത്.
ഇംഗ്ലീഷ് ഭാഷയുടെ ചരിത്രം ക്രി.വ: അഞ്ചാം ശതകം മുതല്‍ ആരംഭിക്കുന്നുണ്ടെങ്കിലും പതിനാലാം ശതകം തൊട്ടാണ് ഈ ഭാഷ ബ്രിട്ടനില്‍ ശക്തമായ മേധാവിത്വം പുലര്‍ത്തി തുടങ്ങിയത്.1476 ല്‍ വില്ല്യം കാക്സ്റ്റണ്‍ അച്ചടിവിദ്യ കണ്ടു പിടിച്ചതോടെയാണ് ഇംഗ്ലീഷ് ഭാഷാചരിത്രത്തിന് വേഗത വര്‍ദ്ധിച്ചത്. 16-ാം നൂറ്റാണ്ടുമുതല്‍ ബ്രട്ടീഷുകാര്‍ ലോക ജനതയുമായി ബന്ധം സ്ഥാപിച്ചതും കലാസാഹിത്യാദി രംഗങ്ങളില്‍ വന്ന പുരോഗതിയും ഈ ഭാഷയെ ആഗോള രംഗത്ത് എറ്റവും മികച്ച പ്രചാരമുള്ള ഭാഷയാകാന്‍ വഴിയൊരുക്കി. എന്നാല്‍ അക്കാലത്ത് അറേബ്യന്‍ മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് പുറമെ യൂറോപ്പില്‍ അറബി ഭാഷക്ക് അര്‍ഹമായ അംഗീകാരവും ഔദ്യോഗിക പദവിയുണ്ടായിരുന്നു.
സ്പെയിനിലും ബാഗ്ദാദിലും ദമസ്ക്കസിലും കൈറോവിലും സ്തുത്യര്‍ഹമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന മുസ്ലിം കലാലയങ്ങളും യൂണിവേഴ്സിറ്റികളും ഒരു കാലത്ത് ലോകത്തിന് വെളിച്ചം വിതറിയ സമുന്നത വിദ്യാകേന്ദ്രങ്ങളായിരുന്നു. മുസ്ലിം ലോകം അക്കാലത്ത് കാലാനുസൃതമായി വൈജ്ഞാനിക രംഗത്ത് മുന്നേറിയപ്പോള്‍ ഇന്ന് പ്രസിദ്ധമായ പല പാശ്ചാത്യ രാജ്യങ്ങളും അജ്ഞതയുടെ അന്ധകാരത്തില്‍ മുഴുകി പിന്നോക്കാവസ്ഥയിലായിരുന്നു. ക്രൈസ്തവ മത പണ്ഡിതന്മാരുടെ പാതിരി മഠങ്ങളായിരുന്നു തെല്ലൊരാശ്വാസം. മഠങ്ങളിലെ പഠനമാണെങ്കില്‍ പുരോഹിതന്‍മാരാകാന്‍ വേണ്ടി മാത്രം നിജപ്പെടുത്തി.
ഇതെ കാലഘട്ടത്തില്‍ മുസ്ലിം രാജ്യങ്ങളിലാവട്ടെ ഭരണാധികാരികളും കുടുംബങ്ങളും സമുദായത്തിലെ സമ്പന്നരും വഖഫ് ചെയ്ത സ്വത്തുക്കള്‍ പ്രയോജനപ്പെടുത്തി പള്ളികളോട് ചേര്‍ന്ന് ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉയര്‍ന്നു. ദൈനംദിനം വീടുകളില്‍ നിന്ന് വന്നിരുന്ന തദ്ദേശീയരും വിദേശീയരുമായ വിദ്യാര്‍ത്ഥികള്‍ പാഠശാലകളോടനുബന്ധിച്ചുള്ള തമ്പ് (റുവാക്ക്)കളില്‍ താമസിച്ചുപഠിച്ചു. തډൂലം ദീര്‍ഘദൂര വിദേശ രാജ്യങ്ങളില്‍ നിന്നുപോലും പഠിതാക്കളെത്തി. സമ്പന്നരുടേയും ദരിദ്രരുടേയും വ്യവസായികളുടേയും തൊഴിലാളികളുടേയും കുട്ടികള്‍ ഒന്നിച്ചു പഠിച്ചു. എല്ലാവര്‍ക്കും വിദ്യാഭ്യാസവും താമസിച്ചു പഠിക്കുന്നവര്‍ക്ക് ഭക്ഷണവും ചികിത്സയും പഠനോപകരണങ്ങളും സൗജന്യമായി നല്‍കി.
ഇമാം നൂറുദ്ധീന്‍ ശഹീദ് ദമസ്ക്കസില്‍ സ്ഥാപിച്ച കലാശാല മികവുറ്റ ഇസ്ലാമിക നാഗരികതയുടേയും സാങ്കേതിക പരിജ്ഞാനത്തിന്‍റെയും വിദ്യാകേന്ദ്രമായിരുന്നു. നുറുകണക്കിന് വിദ്യാര്‍ത്ഥികള്‍ പഠിച്ചിരുന്ന ഇത്തരം ദീനി മദാരിസുകളും കലാശാലകളും വിവിധ മുസ്ലിം രാജ്യങ്ങളില്‍ ഉണ്ടായിരുന്നു. ഇതേ കാലത്താണ് ഈജിപ്തിലെ ജാമിഅത്തുല്‍ അസ്ഹര്‍ സ്ഥാപിതമായത്.
ക്രിസ്തുവിന് നാലായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ്പോലും പരിഷ്കൃത സമ്പ്രദായങ്ങള്‍ നിലനിന്നിരുന്ന ലോകത്തിലെ അതി പ്രാചീന നാമമാത്ര രാജ്യങ്ങളില്‍ പെട്ടതായിരുന്നു ഈജിപ്ത്. അക്കാലത്ത് മസ്രേം എന്നറിയപ്പെട്ടിരുന്ന രാജ്യം ക്രമാനുഗതമായി അറബിയില്‍ മ്വിസര്‍ ആയി പരിണമിച്ചു.
ആരംഭകാലത്ത് അല്‍അസ്ഹറില്‍ ക്ലാസ്സുകള്‍ നടന്നിരുന്നത് പള്ളിയിലെ ഹാളുകളിലായിരുന്നു. വിവിധ രാജ്യക്കാരായ പഠിതാക്കള്‍ അവരവരുടെ റുവാക്കു(തമ്പുകളില്‍)കളില്‍ താമസിച്ച് പഠിച്ചു. കാലാന്തരത്തില്‍ ഈ കലാശാല ആഗോള രംഗത്ത് മറ്റു സര്‍വകലശാലകള്‍ക്ക് തന്നെ മാതൃകയായി വളര്‍ന്നു വികസിച്ചു.
അല്‍അസ്ഹര്‍ പെരുമ
ഈജിപ്തിന്‍റെ നവേത്ഥാനത്തില്‍ സുപ്രധാന പങ്ക് വഹിച്ച ഫാത്വിമി ഭരണത്തില്‍ കൈറോപട്ടണം രൂപ കല്‍പ്പനചെയ്ത ഭരണാധികാരി അല്‍മുഈസ്സുലിദീനില്ലാഹിയുടെ കമാന്‍ഡര്‍ അല്‍ ജൗഹറുല്‍സ്സിഖിലി ക്രി.വ : 970 ല്‍ അല്‍ അസ്ഹറിന് അടിത്തറ പാകിയത്. ഉസ്മാനിയ ഭരണത്തിന്‍റെ കാലഘട്ടത്തില്‍ സ്ഥാപനം അക്കാദമിക്ക് തലത്തില്‍ നവീന പരിഷ്ക്കരണങ്ങള്‍ക്ക് വേദിയായി.
ഈജിപ്തിലെ അത്യുന്നത അപൂര്‍വ്വ തസ്തികകളില്‍ ഒന്നായ ശൈഖുല്‍ അസ്ഹര്‍ പദവിയില്‍ സമ്മുന്നത പണ്ഡിത ശ്രേഷ്ഠരെ നിയമിച്ച് പാഠ്യ പാഠ്യേതര രംഗത്ത് ആഗോള തലത്തില്‍ മികവ് പ്രകടിപ്പിച്ചു. ഇസ്ലാമിക വൈജ്ഞാനികരംഗത്ത് പ്രാഗത്ഭ്യം തെളിയിച്ച ഇമാം ജമാലുദ്ദീന്‍ സുയുത്വി, ഇബ്നു ഹജറുല്‍ അസ്കലാനി, ഇബ്നു ഹിശാം, ഇമാം സുബുകി തുടങ്ങി നിരവധി അന്താരാഷ്ട്ര പ്രശസ്തരായപണ്ഡിത പ്രതിഭകള്‍ക്ക് അല്‍ അസ്ഹര്‍ ജന്മം നല്‍കി.
പ്രതിഭാശാലികളും മഹാജ്ഞാനികളുമായ ഇമാം നവവി, ഇബ്നു സ്വലാഹ്, അബൂശാമ, തകിയ്യുദിനുബ്നു സുബുകി, ഇമാദുദീനുബ്നു കസീര്‍ തുടങ്ങിയവര്‍ ഡമസ്ക്കസിലെ കലാലയങ്ങളിലും ഇമാം ഗസാലി, ശിറാസി, ഇമാമുല്‍ ഹറമൈനി അല്ലാമ ശാസാബി, ഖത്വീബ് തബിരീസി, ഗസിവീനി, ഫൈറൂസാബാദി തുടങ്ങിയവര്‍ ബാഗാദാദിലെ മദ്രസത്തു നിളാമിയയിലും ഗുരുവര്യന്മാരായിരുന്നു.
ആദ്യകാലത്ത് അദ്ധ്യാപക സേവനം സൗജന്യമായിരുന്നു. വഖഫ് സ്വത്തുക്കളില്‍ നിന്ന് വരുമാനം വര്‍ദ്ധിച്ചതോടെ ഗുരുനാഥډാര്‍ക്ക് പ്രതിഫലവും വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും നല്‍കി. വിവിധ രാജ്യങ്ങളില്‍ വിജ്ഞാന സദസ്സുകളും ലൈബ്രറികളും സ്ഥാപിച്ചു. ബാഗ്ദാദിലെ ബൈത്തുല്‍ ഹികം, സ്പെയനിലെ അല്‍ ഹകമ, ട്രിപ്പോളിയിലെ അബൂ അമാര്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ വിശ്വ പ്രശസ്തങ്ങളായിരുന്നു.
യൂറോപ്യന്‍ നവോത്ഥാനത്തിന് മുമ്പ് ലോകത്തിന് വിജ്ഞാനവും നാഗരികതയും സംഭാവന ചെയ്തത് അറബികളായിരുന്നു. അല്‍ ഖവാരിസ്മി, ഇബ്നുസീന (അവിസെന്ന), അല്‍ബത്താനി, ഇബ്നുറുശ്ദ് (അവറോസ്) ഐക്യരാഷ്ട്രസഭ പ്രകാശത്തിന്‍റെ ആയിരം വര്‍ഷം ആഘോഷിച്ച കിത്താബുല്‍ മനാളിരിന്‍റെ രചയിതാവ് ഇബ്നുഹൈത്തം തുടങ്ങിയ വിശ്വപ്രശസ്ത മുസ്ലിം ശാസ്ത്രജ്ഞډാര്‍ തങ്ങളുടെ അനുപമ പ്രതിഭ ലോകത്തിന് തുറന്നുകാട്ടിയ കാലഘട്ടമാണിത്.
ഗോളശാസ്ത്രം,രസതന്ത്രം, വൈദ്യം, ഗണിതാക്കങ്ങള്‍, പൂജ്യം, മുഹമ്മദ്ബ്നു മൂസ ഖുവാരിസ്മി ചിട്ടപ്പെടുത്തിയെടുത്ത അല്‍ ജിബ്ര (ബീജ ഗണിതം), തുടങ്ങിയവ യൂറോപ്യര്‍ക്ക് പഠിപ്പിച്ചത് അറബികളായിരുന്നു. ബീജഗണിതത്തിന് അടിത്തറ പാകിയ കിതാബ് മുഖ്തസ്വരി ഫീ ഹിസാബില്‍ ജബ്രിബല്‍ മുഖാബല തുടങ്ങി പല ഗണിത ശാസ്ത്ര കൃതികളും യൂറോപ്യന്‍ ഭാഷകളിലേക്ക് മൊഴി മാറ്റം നടത്തി. ശഹറസാദ് തന്‍റെ ഭര്‍ത്താവായ ശഹരീയാര്‍ രാജാവിനോട് ആയിരത്തി ഒന്ന് രാവുകളിലായി അതുല്ല്യ ഭാവന ശൈലികളിലൂടെ കഥപറഞ്ഞുകൊടുത്ത അല്‍ഫു ലൈല വ ലൈല(ആയിരത്തിയൊന്ന് രാവുകള്‍) തുടങ്ങിയ പല കഥാസാഹിത്യ സൃഷ്ടികളും ജന്മമെടുത്തു.
ഇസ്ലാമിന്‍റെ ആരംഭത്തിന് ശേഷം ഏതാണ്ട് ആറ് നൂറ്റാണ്ടോളം കാലം ലോകത്തിലെ സര്‍വ്വവിധ വൈജ്ഞാനിക ശാഖകളുടെയും നേതൃത്വം മുസ്ലീംകള്‍ക്കായിരുന്നു. ഈ കാലഘട്ടം വിജ്ഞാനവും സമ്പത്തും അധികാരവും സൈനിക ശക്തിയും ഭരണ നൈപുണ്യവും കലാസാഹിത്യവും മത്സരത്തോടെ സമുന്നയിച്ചതായിരുന്നു. ഹാറൂന്‍ അല്‍ റഷീദ് തുടങ്ങി സുല്‍ത്വാന്‍ സലാഹുദ്ധീന്‍ അയ്യൂബി പോലുള്ള ഭരണാധികാരികള്‍ ഉന്നത ശീര്‍ഷരായ പണ്ഡിതന്മാര്‍, കവികള്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയ മഹാ പ്രതിഭാശാലികള്‍ ഒത്തുചേര്‍ന്ന ഈ കാലഘട്ടം പ്രവാചകന് ശേഷം ഇന്നുവരെയുള്ള സ്ഥിതി വിവര കണക്കുകള്‍ പരിശോധിച്ചാല്‍ അതത് കാലത്തെ ഇതര വിഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ലോക മുസ്ലിം ചരിത്രത്തില്‍ ഏറ്റവും തിളക്കമേറിയ ഒരു അധ്യായമാണ്.
ഈ നവോത്ഥാനം ക്രമാനുഗതമായി യൂറോപ്പിലാകെ പടര്‍ന്നു. തുടര്‍ന്ന് ലോകത്തിന്‍റെ നാനാ ഭാഗത്തും വ്യാപിച്ചു. അതുവരെ ഗ്രഹിക്കാത്ത പലതും പശ്ചാത്യര്‍ക്ക് മുസ്ലിം സ്പെയിന്‍ പരിചയപ്പെടുത്തി. കൊളമ്പസിന് നാലര നൂറ്റാണ്ട് മുമ്പ് തന്നെ അറബികളും സ്പെയിനും ആധുനിക യുഎസ്എയിലെ പൂര്‍വ്വ പ്രവിശ്യകളുമായി വ്യാപര ബന്ധം നടത്തിയിരുന്നു.
ഇമാം ഗസാലിയെ തുടര്‍ന്ന് മുസ്ലിം ലോകത്തുണ്ടായ ഉലമാ വ്യവഹാരങ്ങളില്‍ ഏറ്റവും ഉന്നതസ്ഥാനം വഹിക്കുന്ന പണ്ഡിതശ്രേഷ്ഠനാണ് ഇബ്നു ഖല്‍ദൂം (ക്രി.1332-1406). സ്പെയ്നിലെ അമവി, അബ്ബാസി, ഫാത്തിമി ഭരണകൂടങ്ങളുടെ ഉയര്‍ച്ചയുടെയും താഴ്ചയുടെയും അടിസ്ഥാത്തില്‍ തന്‍റെ അതിവിപുലമായ അനുഭവങ്ങളുടെയും അറിവിന്‍റെയും വെളിച്ചത്തില്‍ ചരിത്രത്തിന് അദ്ദേഹം തത്വശാസ്ത്ര വ്യാഖ്യാനം നിര്‍മ്മിക്കുകയുണ്ടായി. ഇബ്നുഖല്‍ദൂമിന്‍റെ വിഖ്യാതമായ മുഖദ്ദിമ എന്ന ഗ്രന്ഥം മനുഷ്യ നാഗരികതയെക്കുറിച്ചുള്ള സര്‍വ്വവിജ്ഞാനകോശമായി ഇന്നും അക്കാദമികലോകം പരിഗണിക്കുന്നു.
മുസ്ലിം ലോകം സംഭാവന ചെയ്ത മധ്യകാലത്തെ വിശ്വപ്രതിഭകളായ ഇബ്നുസീന(ക്രി. 980-1037), ഇബ്നുറുശുദ് (ക്രി.1126-1198), ഇബ്നു ബാജ (ക്രി. 1095-1138), ഇബ്നു തുഫൈല്‍ (ക്രി. 1105-1185), ഇബ്നു മിസ്കവൈഹി (ക്രി. 932-1030), ഇബ്നു ഹൈതം (ക്രി. 965-1039), ഇബ്നു ബൈതാര്‍ (ക്രി.1197-1248), അബൂബക്കര്‍ റാസി (ക്രി. 854-925) തുടങ്ങിയവരുടെ ധൈഷണിക സംഭാവനകള്‍ പണ്ഡിതശൃംഖലയുടെ ജ്വലിക്കുന്ന മാതൃകയാണ്.
മലയാളിയായ പ്രഥമ വിദേശ ബിരുദധാരി
അല്‍അസ്ഹറിന്‍റെ ഏതാണ്ട് സുവര്‍ണ കാലത്താണ് മഖ്ദൂം പഠനത്തിനായി അവിടെയെത്തിയത്. മൊറോക്കോയിലെ അല്‍ഖറാവിയ്യിന്‍ (സ്ഥാ. ക്രി : 859) ഇറ്റലിയിലെ ബൊളോഗ്ന(സ്ഥാ. ക്രി. :1088), ഫ്രാന്‍സിലെ പാരിസ്(സ്ഥാ. ക്രി. :1170), ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ്(സ്ഥാ. ക്രി. :1249), കേംബ്രിഡ്ജ് (സ്ഥാ. ക്രി. :1318) തുടങ്ങി അല്‍അസ്ഹര്‍ ഉള്‍പ്പെടെ പ്രശസ്തവും അപ്രശസ്തവുമായ അമ്പതില്‍പരം യൂനിവേഴ്സിറ്റികള്‍ മാത്രമേ ലേകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അക്കാലത്ത് ഉണ്ടായിരുന്നുള്ളു.
ആധുനിക സ്പെയ്ന്‍, പോര്‍ച്ചുഗീസ് എന്നിവ ഉള്‍പ്പെടുന്ന ഐബീരിയന്‍ ഉപഭൂഖണ്ഡങ്ങളിലെ അല്‍ അന്ദുലുസിലും ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ് എന്നിവയുടെ വടക്കന്‍ പ്രദേശങ്ങളിലും സൈപ്രസ്സ്, സിസിലി, മല്ലോര്‍ക്ക, മെനോര്‍ക്ക, കാനറി ദ്വീപുകള്‍ എന്നിവയടങ്ങുന്ന വിശാല പ്രദേശങ്ങള്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ മേഖലകളിലും അറബി ഭാഷയായിരുന്നു ഔദ്യോഗിക സ്ഥാനത്ത്. ഇംഗ്ലീഷ് ലോകഭാഷയായി വ്യാപിക്കുന്നത് പതിനാറാം നൂറ്റാണ്ടുമുതലാണ്. തന്മൂലം പല സര്‍വകലാശാലകളിലും അദ്ധ്യായന മാധ്യമം ലാറ്റിന്‍ ഭാഷയായിരുന്നു. ഈ അവസരത്തിലാണ് അറബിഭാഷ മുഖ്യ മാധ്യമമായ അല്‍ഹസര്‍ സര്‍വ്വകലാശാലയില്‍ 1490കളില്‍ സൈനുദ്ദീന്‍ മഖ്ദൂം പഠിക്കുന്നത്.
ڇലോകത്തിലെ ആദ്യ മോഡേണ്‍ സര്‍വകാലശാല പാരീസിലാണ്. രണ്ടാമതായി, കേംബ്രിഡ്ജും ഓക്സ്ഫോര്‍ഡും. ഇവ നിലനിന്നിരുന്നത് 13-ാം നൂറ്റാണ്ടിലായിരുന്നുവെന്നാണ്തെളിവുകള്‍ നിരത്തി അവകാശപ്പെടുന്നത്. എന്നാല്‍, ഇതിനും എഴുനൂറു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇവയെക്കാളും വലിയ സര്‍വകലാശാല എല്ലാ സമവിധാനത്തോടെയും ഭാരതത്തില്‍ നിലനിന്നിരുന്നു. അതാണ് നമ്മുടെ നളന്ദ സര്‍വകലാശാല. പണ്ടുകാലംതന്നെ ഇവയുടെ മിക്ക അവശിഷ്ടങ്ങളും പര്യവേക്ഷണത്തിലൂടെ പുറത്തെടുത്തിരുന്നു. അലക്സാണ്ടര്‍ കണ്ണിങ്ങമാണ് ആദ്യ പര്യവേക്ഷകനായി അറിയപ്പെടുന്നത്. അദ്ദേഹവും പല ആര്‍ക്കിയോളജിസ്റ്റുകളും പല സ്ഥലങ്ങളിലും പര്യവേക്ഷണം നടത്തുകയും സംരക്ഷണപ്രക്രിയ മുന്നോട്ടു കൊണ്ടുപോകുകയും ചെയ്തു. മൂന്നു പ്രധാന ലൈബ്രറികളടക്കം ഒരു സര്‍വകലാശാലയ്ക്ക് ആവശ്യമായതെല്ലാം നിലനിന്നുവെന്നാണ് തെളിവുകള്‍ പറയുന്നത്.ڈ (ഞാനെന്ന ഭാരതീയന്‍ കെ.കെ. മുഹമ്മദ്)
നാളന്ദ, തക്ഷശില എന്നീ സര്‍വകലാശാലകളുടെ ഗതി ബ്രാഹ്മണാധിപത്യത്തോടെ പിന്നോട്ടായതിനുശേഷം ശൈഖ് സൈനുദ്ദീന്‍റെ പഠനകാലത്ത്പുകള്‍പ്പെറ്റ സര്‍വകലാശാലകള്‍ ഒന്നുംതന്നെ ഭാരതത്തില്‍ നിലവിലില്ലായിരുന്നു. അക്കാലത്തെ പ്രധാന പ്രവിശ്യകളില്‍പ്പെട്ട ഡല്‍ഹി ആസ്ഥാനമായുള്ള പ്രദേശങ്ങള്‍ ലോദി രാജവംശത്തിലെ സിക്കന്ദര്‍ ലോദിയും ദക്ഷിണേന്ത്യ വിജയനഗര്‍ രാജവംശവും മറ്റുഭാഗങ്ങള്‍ ബീജാപ്പൂര്‍, ബംഗാള്‍ രാജവംശവുമാണ് ഭരിച്ചിരുന്നത്. ഇവിടങ്ങളിലൊന്നുംതന്നെ മികവുറ്റ ഉന്നത കലാശാലകള്‍ ഉണ്ടായിരുന്നില്ല. മാമലകളും മരതകകുന്നുകളും കാട്ടാറുകളും താണ്ടി കരഗതാഗതം വികസിക്കാത്ത അക്കാലത്ത് കേരളത്തില്‍നിന്ന് അവിടങ്ങളില്‍ എത്തണമെങ്കില്‍ മാസങ്ങള്‍തന്നെ വേണ്ടിവരും. എന്നാല്‍ അറേബ്യന്‍ നാടുകളില്‍ കേരളീയര്‍ക്ക് ഏതാനും ആഴ്ചകള്‍ക്കകം എത്താം. ഈ രീതിയിലുള്ള സൗകര്യങ്ങള്‍ ഉണ്ടായിട്ടുപോലും ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും വിദേശപഠനത്തിന് അവസരം ലഭിച്ചില്ല. കാരണം ഹിന്ദുക്കളില്‍ അവര്‍ണ്ണ വിഭാഗത്തിന് ഉന്നത വിദ്യാസമ്പാദനത്തിന് പല രീതിയിലുമുള്ള പ്രതിബന്ധങ്ങളുമുണ്ടായിരുന്നു. വിദ്യാസമ്പന്നരായ സവര്‍ണ്ണര്‍ക്കാണെങ്കില്‍ കടല്‍യാത്ര നിഷിദ്ധവുമായിരുന്നു. ഭാരതീയ ഗണിതാചാര്യനായ ആര്യഭട്ട കടലില്‍പോയി ഗ്രഹണം ദര്‍ശിച്ചതിന് ഭ്രഷ്ട് കല്‍പിച്ചത് ചരിത്ര ലിഖിതമാണ്. ഭ്രാഹ്മണ വിശ്വാസം ഉപേക്ഷിച്ച് ജൈനമതം സ്വീകരിക്കുകയും അങ്ങനെ ജൈന സമ്പര്‍ക്കത്താല്‍ കുസുമപുരത്ത് പോകുകയും അവിടെയുണ്ടായിരുന്ന ജൈനവിദ്യാപീഠത്തിന്‍റെ കുലപതിയാവുകയും ചെയ്തു.
1498 ല്‍ വാസ്കോഡഗാമയുടെ ആഗമനംവരെ കേരളത്തിലുണ്ടായിരുന്നത് സിറിയന്‍ ക്രിസ്ത്യാനികളായിരുന്നു. സവര്‍ണ ഹൈന്ദവരെപ്പോലെ ആഢ്യത്വം, ഐത്തം തുടങ്ങിയ ആചാരങ്ങള്‍ ഈ വിഭാഗത്തിലും നിലനിന്നിരുന്നു. തന്മൂലം സവര്‍ണ്ണ ഹൈന്ദവരെ പോലെ കടല്‍ കടന്ന് ക്രിസ്ത്യാനികളും വിദേശത്ത് പോയി അംഗീകൃത സര്‍വകലാശാലകളില്‍ പഠിച്ചതായി കൃത്യമായ രേഖകളില്ല.
മഖ്ദൂമിന്‍റെ വിദേശപഠനം പൂര്‍ത്തിയാക്കി ഒരു നൂറ്റാണ്ട് കഴിഞ്ഞതിന് ശേഷമാണ് കേരളീയ ക്രിസ്തീയ സമൂഹത്തില്‍ സമൂല പരിവര്‍ത്തനത്തിന് ഹേതുവായ എറണാകുളം ജില്ലയിലെ ഉദയംപേരൂരില്‍ 1599 ജൂണ്‍ 20 മുതല്‍ 26 വരെ സുന്നഹദോസ് (സിനഡ് ഓഫ് ട്രാംപേരൂര്‍) നടന്നത്. ഇതിന് ശേഷമാണ് പൂര്‍വ്വികമായ പല ആചാരങ്ങളും അവസാനിപ്പിച്ച് ക്രിസ്ത്യാനികളെ ലാറ്റിനീകരിക്കപ്പെടുന്നത്. അക്കാലത്തെ സുറിയാനി ക്രിസ്ത്യാനികൾ ഹിന്ദു സമുദായത്തിലെ ഒരു ഭാഗമായിരുന്നു എന്ന് പ്രമുഖ ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്.
വ്യവസായാര്‍ത്ഥം ഇവിടെ എത്തിയ കച്ചവടക്കാരോടപ്പവും ചേരമാന്‍ പെരുമാളിനോടൊപ്പവും കടല്‍കടന്ന് പലരും വിദേശയാത്ര ചെയ്തിട്ടുണ്ടെങ്കിലും അവരാരും തന്നെ അംഗീകൃത ബിരുദം സമ്പാധിച്ചതായി തെളിയിക്കപ്പെട്ടിട്ടില്ല. തന്മൂലം ലഭ്യമായ രേഖകള്‍ അനുസരിച്ച് മലയാളക്കരയില്‍നിന്ന് ആദ്യമായി വിദേശത്ത്പോയി ബിരുദം സമ്പാദിച്ച പ്രഥമ പണ്ഡിതശ്രേഷ്ഠന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമനാണെന്ന് ന്യായമായും ഉറപ്പിക്കാം. മക്കയിലും അല്‍ഹസറിലും പഠനം നടത്തിയ പ്രഥമ മലയാളി പണ്ഡിതവര്യനായ മഖ്ദൂം കേരളീയരായ വിദ്യാവാസനികള്‍ക്ക് എക്കാലത്തെയും മാതൃകാപുരുഷനാണ്.
ശൈഖ് സൈനുദ്ദീന്‍ അല്‍അസ്ഹറില്‍നിന്ന് ഖാളി അബ്ദുറഹ്മാന്‍ അല്‍ അദമിയില്‍ നിന്നും ഹദീസി (നബിചര്യ) ല്‍ കൂടുതല്‍ പ്രാവീണ്യം നേടി. അദ്ദേഹത്തില്‍നിന്നു തന്നെ ഹദീസുകള്‍ രിവായത്തിനുള്ള ഔദ്യോഗിക അനുമതിയും മഖ്ദൂമിനു ലഭിച്ചു. ഫിഖ്ഹിലും ഹദീസിലും അഗാധ പണ്ഡിതനായിരുന്ന അദ്ദേഹത്തിന്‍റെ ഗുരുപരമ്പര പ്രവാചകനില്‍ ചെന്നുചേരുന്നു.
ഇമാം സയ്യിദ് മുഹമ്മദ് അസ്സംഹൂദി (മ. 1505), ഇമാം സയ്യിദ് അബൂബക്കര്‍ അല്‍ഹള്റമി (മ. 1508), ഇമാം സയ്യിദ് അബൂബക്കര്‍ അല്‍ ഐദറൂസി (മ. 1511), ഇമാം ഹാഫിള് മുഹമ്മദ് അസ്സഖാവി (മ. 1497), ഇമാം അഫീഫുദ്ദീന്‍ അബ്ദുല്ലാഹിബ്നു അഹ്മദ് ബാ മഖ്റൂമ അല്‍ അദനി(മ. 1524), ഇമാം ഖാളി ജമാലുദ്ദീന്‍ മുഹമ്മദ്ബ്നു ഉമര്‍ അല്‍ ഹള്റമി (മ. 1524), ഇമാം അബ്ദുറഹ്മാന്‍ ബ്നു അലി അല്‍മകൂദി (മ. 1496) തുടങ്ങിയ മഹാജ്ഞാനികളെ സന്ദര്‍ശിക്കുകയും അവരില്‍ നിന്നെല്ലാം വിജ്ഞാനം കരസ്ഥമാക്കുകയും പല വിഷയങ്ങളിലും വൈജ്ഞാനിക സംവാദത്തിലേര്‍പ്പെടുകയും ചെയ്തു.
ഇമാം ജമാലുദ്ദീനുസ്സാഫി, ഇമാം നൂറുദ്ദീനുല്‍ മഹല്ലി, കമാലുദ്ദീന്‍ അദ്ദിമശ്ഖി, ഇമാം ശിഹാബുദ്ദീനുല്‍ ഹിമ്മസി, ഇമാം ബദ്റുദ്ദീനുസ്സുയൂത്വി തുടങ്ങിയ പണ്ഡിതശ്രേഷ്ഠരുടെ സഹപാഠി കൂടിയാണ് ശൈഖ് സൈനുദ്ദീന്‍. ഇമാം ശംസുദ്ദീന്‍ മുഹമ്മദ് അല്‍ ജൗജരി, ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സാരി, കമാലുദ്ദീന്‍ മുഹമ്മദ്ബ്നു അബുശരീഫ് തുടങ്ങിയ മഹാജ്ഞാനികളില്‍ നിന്നും ശൈഖ് സൈനുദ്ദീന്‍ പഠനം നടത്തിയിട്ടുണ്ട്. അഞ്ച് കൊല്ലം ഈജിപ്തില്‍ കഴിച്ചുകൂട്ടിയ അദ്ദേഹം അംഗീകരിക്കപ്പെട്ട ഹദീസ് പണ്ഡിതന്‍ (മുഹദ്ദിസ്) ആയിത്തീര്‍ന്നു. തുടര്‍ന്ന് ചില സഹപാഠികളൊന്നിച്ച് മക്കയിലേക്ക് തന്നെ മടങ്ങി ഹജ്ജ് നിര്‍വ്വഹിക്കുകയും മദീന ഉള്‍പ്പെടെ വിശുദ്ധ കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുകയും ചെയ്തു.
അധിനിവേശ വിരുദ്ധ പോരാട്ടത്തിന്‍റെ തുടക്കം
ഉപരിപഠനവും ദേശാടനവും കഴിഞ്ഞ് പതിനഞ്ചാം നൂറ്റാണ്ടിന്‍റെ അവസാനത്തില്‍ തിരിച്ചെത്തിയ ശൈഖ് സൈനുദ്ദീന് അക്കാലത്തെ പൊന്നാനിയിലെ പൂര്‍വ്വിക തറവാട്ടുകാരായ പഴയകത്ത് വീട്ടുകാര്‍ തങ്ങളുടെ എട്ടുകെട്ട് വീട് ദാനമായി നല്‍കി. ഈ വീട് പിന്നീട് മഖ്ദൂമിന്‍റെ പേര് ചേര്‍ത്ത് മഖ്ദൂം പഴയകമെന്ന് അറിയപ്പെട്ടു. വീടിന്‍റെ വേലിക്കകത്ത് ഒരു പള്ളിയും സ്ഥാപിച്ചു. വേലിക്കകത്ത് നിര്‍മ്മിച്ച പള്ളിയായതിനാല്‍ ആദ്യകാലത്ത് അകത്തെ പള്ളി എന്ന് വിളിച്ചു. ഈ പള്ളിയുടെ ഇപ്പോഴത്തെ നാമം മഖ്ദൂമിയ അകത്തെപള്ളിയെന്നാണ്.
1498ലാണ് വാസ്കോഡിഗാമയുടെയും സംഘത്തിന്‍റെയും ആഗമനം. തുടക്കത്തില്‍ സാമൂതിരിയും മുസ്ലിംകളും ചേര്‍ന്ന് ഇവരെ സഹര്‍ഷം സ്വാഗതം ചെയ്തു. പോര്‍ച്ചുഗീസുകാരില്‍ പതിയിരിക്കുന്ന കാപട്യം ക്രമാനുഗതമായി ഗ്രഹിച്ച നാമമാത്ര മുസ്ലിം നേതാക്കളിലും പണ്ഡിതന്മാരിലും പ്രമുഖനാണ് ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍. ഭാവിയില്‍ സംഭവിക്കാനിരിക്കുന്ന കൊടിയ വിപത്തിന്‍റെ ഗൗരവം സാമൂതിരിയെ അദ്ദേഹം അറിയിച്ചു. ഈ അവസരത്തിലാണ് ക്രി.വ. 1502ല്‍ വാസ്കോഡിഗാമയുടെ പുനരാഗമനത്തോടെ പോര്‍ച്ചുഗീസുകാരുടെ ക്രൂരമര്‍ദ്ദനങ്ങളും മൃഗീയ നരനായാട്ടും നടമാടിയിരുന്നത്.
സാമൂതിരി ശൈഖ് സൈനുദ്ദീന്‍റെ സഹകരണം തേടി. തന്മൂലം സാമ്രാജ്യത്വ അധിനിവേശത്തിനെതിരെ സാമൂതിരിയെ സഹായിക്കാനും രാഷ്ട്രീയപരമായ ഇടപെടലുകളിലൂടെ നാട്ടിനു ഭവിച്ച ശക്തമായ ഭീഷണി പ്രതിരോധിക്കാനും മഖ്ദൂം തങ്ങള്‍ തയ്യാറായി. പറങ്കികള്‍ക്കെതിരെ സാമൂതിരിയുമായി സഹകരിച്ച് ജിഹാദ് (ധര്‍മ്മ യുദ്ധം) നടത്താന്‍ അദ്ദേഹം ആഹ്വാനം ചെയ്തു.
തഹ്രീള് അഹ്ലില്‍ ഇമാന്‍ എന്ന പേരില്‍ കാവ്യ സമാഹാരം തന്നെ രചിച്ച് മുസ്ലീം മഹല്ലുകളില്‍ വിതരണം ചെയ്യുകയും പ്രഭാഷണങ്ങള്‍ നടത്തുകയും ചെയ്തു. ചിന്താദീപവും വിപ്ലവസ്വരവുമുള്ള ആ കാവ്യം പോര്‍ച്ചുഗീസുകാരുള്‍പ്പെടെ സാമ്രാജ്യശക്തികള്‍ക്കെതിരെ രചിക്കപ്പെട്ട ഭാരതത്തിലെ പ്രഥമ കൃതിയാണ്.
തഹ്രീള് എന്ന കാവ്യ സമാഹാരമുള്‍പ്പെടെ പല കൃതികള്‍ രചിച്ചതും വലിയ പള്ളി നിര്‍മ്മാണത്തിന്‍റെ മേല്‍നോട്ടം വഹിച്ചതും അകത്തെ പള്ളിയില്‍ വച്ചാണ്. ഏതാണ്ട് ഇതേകാലത്ത് തന്നെ ദര്‍സ്സിനും ആരംഭം കുറിച്ചു. വലിയപള്ളി നിര്‍മ്മാണത്തിന്ശേഷമാണ് ദര്‍സ്സ് വിപുലീകരിച്ചത്. മഖ്ദൂമിന്‍റെ പഴയകം വീട് ഇപ്പോള്‍ നിലവിലില്ല. ഈ സ്ഥലത്താണ് മഖ്ദൂമിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നത്.
അക്കാലത്ത് കണ്ണൂരിലെ അറയ്ക്കല്‍ രാജവംശം ഒഴികെ കേരളത്തിലെ പ്രഗത്ഭ ഭരണാധികാരിയായ സാമൂതിരി ഉള്‍പ്പെടെ ചെറുതും വലുതുമായ മുഴുവന്‍ രാജാക്കډാരും ഹിന്ദുക്കളായിരുന്നു. എന്നിട്ടും അവരുടെ കൂടി സുരക്ഷയ്ക്ക് വേണ്ടിയായിരുന്നു മുസ്ലിംകളുടെ ആത്മീയ നേതാവായ മഖ്ദൂം അറേബ്യയിലെ മുസ്ലിം രാഷ്ട്ര തലവന്മാരോട് സഹായം അഭ്യര്‍ത്ഥിച്ചതെന്ന് പ്രത്യേകം സ്മരണീയമാണ്. തന്‍റെ ജډദേശക്കാരായ മരക്കാന്മാരെ പൊന്നാനിയിലേക്ക് ക്ഷണിക്കുകയും സാമൂതിരിയെ മുഖംകാണിച്ച് അവരുടെ നേതൃത്വത്തില്‍ സുശക്തമായ ഒരു നാവികസേന രൂപീകരിക്കുകയും ചെയ്തു. അതിനുമുമ്പ് സാമൂതിരിയുടെ നാവികസേന വേണ്ടത്ര പ്രബലമായിരുന്നില്ല.
വൈജ്ഞാനിക നവോത്ഥാനം
കേരള മുസ്ലിംകളുടെ പരിഷ്കര്‍ത്താവായി മാറിയ അദ്ദേഹത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ ധാരാളംപേരെ ഇസ്ലാമിലേക്ക് ആകര്‍ഷിച്ചു. ശരിയായ ഒരു മാര്‍ഗ നിര്‍ദ്ദേശകനെയാണ് അദ്ദേഹത്തില്‍ മുസ്ലിംകള്‍ ദര്‍ശിച്ചത്. പ്രസിദ്ധമായ പൊന്നാനി വലിയ ജുമാമസ്ജിദ് പണികഴിപ്പിക്കാന്‍ മഖ്ദൂം നേതൃത്വം നല്‍കി. തദ്ദേശീയരില്‍നിന്ന് സഹായസഹകരണങ്ങള്‍ ആവോളം ലഭിച്ചു. തന്മൂലം ജനകീയ കൂട്ടായ്മ അദ്ദേഹത്തിന് മഖ്ദൂം (സേവനത്തിനര്‍ഹന്‍) എന്ന പദവി നല്‍കി ആദരിച്ചു. പൊന്നാനിയിലെ പ്രഥമ ഖാസിയായ അല്ലാമാ സൈനുദ്ദീന് ഇബ്രാഹീമിനെ ഈ വിശേഷണം ചേര്‍ത്ത് വിളിച്ചിരുന്നില്ല. പൂര്‍വ്വികമായ പദവിയാണ് ഇതെന്നും നിരീക്ഷിക്കുന്നവരുണ്ട്
ശൈഖ് സൈനുദ്ദീന്‍ സ്ഥാപിച്ച വലിയ പള്ളിയുടെ ഭരണവും മുസ്ലിംകളുടെ ആത്മീയ നേതൃത്വവും വഹിക്കുന്ന വ്യക്തിത്വം മഖ്ദൂമെന്ന് അറിയപ്പെട്ടു. ആദരസൂചകമായി മഖ്ദൂം തങ്ങളെന്നും വിളിച്ചുവരുന്നു.
ഒരു പരിഷ്കര്‍ത്താവിന്‍റെ മുഴുവന്‍ ഗുണങ്ങളും ഒത്തിണങ്ങിയ മഖ്ദൂം ഒന്നാമന്‍ ഖുര്‍ആനും ഹദീസുമനുസരിച്ചു ശാഫിഈ മദ്ഹബ് (കര്‍മ്മകാണ്ഡം) അടിസ്ഥാനമാക്കി ജനങ്ങള്‍ക്ക് ദിശാബോധം നല്‍കി. കോഴിക്കോട് കേന്ദ്രമാക്കി പ്രവര്‍ത്തിച്ചിരുന്ന മുസ്ലിം പണ്ഡിതډാരും ഖാസിമാരും ശാഫിഈ മദ്ഹബനുസരിച്ചുള്ള രീതിയിലാണ് ഇസ്ലാമിക സരണി അവലംബിച്ചതെങ്കിലും ഈ മദ്ഹബിനും ഖാദിരിയ്യ ത്വരീഖത്തിനും മലയാളക്കരയില്‍ വളര്‍ച്ചയുണ്ടാക്കിയവരില്‍ പ്രധാനികള്‍ മഖ്ദൂമുമാരാണ്.
വിഖ്യാതനായ പ്രഭാഷകനും സര്‍വ്വാദരണീയനായ ഗുരുസ്ഥാനിയും മികച്ച സംഘാടകനുമായിരുന്നമഖ്ദൂമിന്‍റെ ലക്ഷ്യങ്ങളില്‍മുഖ്യം വിജ്ഞാന പ്രചരണമായിരുന്നു. വിദ്യ അഭ്യസിക്കല്‍ നിഷേധിക്കപ്പെട്ട ഒരു വിഭാഗം കേരളീയരെ ഇസ്ലാമിലേക്ക് പ്രവേശനം നല്‍കി വിദ്യയുടെ വിളക്കത്തിരുത്തി. മുസ്ലിം ബഹുജനങ്ങളെ ചൈതന്യമാക്കിയത് അദ്ദേഹമാണ്.
ഇസ്ലാമിന്‍റെ ആരംഭ കാലത്ത് പ്രവാചകന്‍ അനുചരന്‍മാര്‍ക്ക് മസ്ജിദുന്നബവിയില്‍ വെച്ച് മത കാര്യങ്ങള്‍ വിശദീകരിച്ചുകൊടുക്കുക പതിവായിരുന്നു. ആദ്യകാല മുസ്ലിം മത പ്രബോധകര്‍ അധികസമയവും പള്ളി കേന്ദ്രീകരിച്ച് ഇസ്ലാമിക പ്രബോധനം നടത്തിയിരുന്നതിനാല്‍ മത കാര്യങ്ങള്‍ പഠിക്കാന്‍ പള്ളികളെ ആശ്രേയിക്കേണ്ടി വന്നു. പള്ളികളിലെ ഈ പഠന സമ്പ്രദായത്തിലൂടെയാണ് ദര്‍സുകളുടെ വ്യാപനം. തന്‍മൂലം പള്ളികള്‍ ആരാധനാലയങ്ങള്‍ക്കൊപ്പം മികവാര്‍ന്ന വിജ്ഞാന പ്രസരണ കേന്ദ്രങ്ങളായി വളര്‍ന്നുവന്നു.
വിജ്ഞാന സംമ്പാദനത്തിനായി താമസിച്ച് പഠിക്കുന്ന ഒരു പറ്റം വിദ്യാര്‍ത്ഥികളെ കണ്ടിരുന്നുവെന്നും പള്ളിയുടെ സ്വത്തുക്കളില്‍ നിന്നുള്ള വരുമാനത്തില്‍ നിന്ന് അവര്‍ക്ക് ഭക്ഷണവും വട്ടചിലവിനുള്ള പൈസയും നല്‍കിയിരുന്നുവെന്നും ഈ വിഭാഗത്തെ അമുസ്ലിംകള്‍പോലും ആദരിച്ചിരുന്നുവെന്നും (ഇബ്നു ബതൂത്ത) അദ്ദേഹത്തിന്‍റെ കൃതികളില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മുഹമ്മദ് ബ്നു അബ്ദുല്ല ഹളറമിയുടെ നേതൃത്വത്തില്‍ താനൂര്‍, വലിയകുളങ്ങര പള്ളിയിലും ഖാസി സൈനുദ്ദീന്‍ റമദാന്‍ ശാലിയാത്തിയുടെയും അദ്ദേഹത്തിന്‍റെ മകന്‍ അല്ലാമാ അബൂബക്കര്‍ ഫഖറുദ്ദീന്‍റെയും നേതൃത്വത്തില്‍ കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും പ്രസിദ്ധമായ ദര്‍സുകള്‍ ആദ്യമെ നടന്നിരുന്നു.
മലബാറിലുണ്ടായിരുന്ന ദര്‍സ്സുകളില്‍നിന്ന് വ്യത്യസ്തമായി അസ്ഹരീയന്‍ പഠനരീതിയും ഗുരുകുല സമ്പ്രദായവും സമുന്വയിപ്പിച്ച് പരിഷ്ക്കരിച്ച സിലബസ്സാണ് മഖ്ദൂം പ്രയോഗത്തില്‍ നടപ്പാക്കിയത്. തന്മൂലം അദ്ദേഹത്തിന്‍റെ വിജ്ഞാന സദസ്സിലേക്ക് കേരളത്തിലെ നാനാ ഭാഗത്തുനിന്നും തമിഴിനാട്, മുംബൈ, ഗുജറാത്ത്, ഇന്തോനേഷ്യ, സിലോണ്‍, ലക്ഷദ്വീപ്, മാലിദ്വീപ്, ജാവ തുടങ്ങിയ അന്ന്യനാടുകളില്‍നിന്നും വിജ്ഞാന ദാഹികള്‍ മഖ്ദൂമിനെ തേടിയെത്തി.
അദ്ദേഹം സ്ഥാപിച്ച വലിയപള്ളിയുടെ അകത്തളത്തില്‍ തൂക്കുവിളക്കിന് ചുറ്റും ഇരുന്ന് പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതന്മാര്‍ക്ക് തലപ്പാവും വിളക്കത്തിരിക്കല്‍ പ്രതീകാത്മക ബിരുദവും നല്‍കിവന്നു. ഈ നവീന പഠനരീതി അതിവേഗത്തില്‍ നാട്ടിലും മറുനാട്ടിലും വ്യാപിച്ചു. അധിനിവേശ വിരുദ്ധ പോരാട്ട നായകനായ കോഴിക്കോട് ഖാസി മുഹമ്മദിന്‍റെ പിതൃവ്യന്‍ ഖാസി ശിഹാബുദ്ദീന്‍ അഹ്മദ് അല്‍ കാലിക്കൂത്തി (മ. 1552) യെപോലെയുള്ള പല പണ്ഡിതശ്രേഷ്ഠരും മഖ്ദൂമിന്‍റെ ശിഷ്യരില്‍പ്പെടും.
ഹദീസ്, ഫിഖ്ഹ് ശാസ്ത്രങ്ങളില്‍ അതീവ ജ്ഞാനിയായിരുന്ന മഖ്ദൂം തങ്ങള്‍ ശരിഅത്ത് വിരുദ്ധമായ നാട്ടാചാരങ്ങളെയും കീഴ്വഴക്കങ്ങളെയും നിഷ്കാസനം ചെയ്യാന്‍ പ്രേരിപ്പിച്ചു. അദ്ദേഹം ആരംഭിച്ച ദര്‍സ്സില്‍ (മതപഠന ക്ലാസ്) ഇസ്ലാമിക പഠനരംഗത്ത് തെക്കേ ഇന്ത്യയില്‍ പുതിയൊരു പാഠ്യപദ്ധതിക്ക് തുടക്കം കുറിച്ചു.
അറേബ്യന്‍ മുസ്ലിം രാഷ്ട്രങ്ങള്‍ക്ക് പുറമെ യൂറോപ്പിലും ഇതര രാഷ്ട്രങ്ങളിലും ഇസ്ലാമിക വിജ്ഞാനത്തിനും അറബി ഭാഷക്കും അര്‍ഹമായ അംഗീകാരവും ഔദ്യോഗിക പദവിയുണ്ടായിരുന്ന കാലമായിരുന്നു അത്. ഈ സ്ഥിതി വിശേഷം നിഷ്പ്രഭമാകുന്നതോടെ തെക്കേന്ത്യയില്‍ ഇസ്ലാമിക വിജ്ഞാനത്തിന്‍റെയും അറബി ഭാഷയുടെയും ദീപശിഖയായി പൊന്നാനി വലിയപള്ളി പ്രശോഭിച്ചു തുടങ്ങി.
സാംസ്കാരിക -പഠനമാധ്യമ രംഗങ്ങളില്‍ യൂറോപ്യന്‍ കലാശാലകള്‍ക്കൊപ്പം മികച്ച നിലവാരം പുലര്‍ത്തിയിരുന്നു. ഖുര്‍ആന്‍, ഹദീസ്, തഫ്സീര്‍, തസവ്വുഫ്, ഫിഖ്ഹ്(കര്‍മ്മശാസ്ത്രം), ദൈവശാസ്ത്രം(കലാം), ഹൈഅത്ത്(ഗോളശാസ്ത്രം), മന്തിഖ് (തര്‍ക്കശാസ്ത്രം), ഫല്‍സഫ(തത്വ ശാസ്ത്രം), ഹന്തസ(ജോമട്ടറി), അറബിവ്യാകരണ വിഭാഗമായ നഹവ് സ്വറഫ്, തുടങ്ങിയവയെല്ലാം പൊന്നാനി ദര്‍സില്‍ പഠിപ്പിച്ചു.
ആദ്യകാലത്ത് ഓരോരോ വിഷയങ്ങളില്‍ അവഗാഹം നേടിയ വ്യത്യസ്ത പണ്ഡിതډാരുടെ അടുക്കലേക്ക് പോയി വിജ്ഞാനം നേടുന്ന പതിവാണ് നിലനിന്നിരുന്നത്. എന്നാല്‍ ഒന്നാം സൈനുദ്ദീന്‍ മഖ്ദൂം ചിട്ടപ്പെടുത്തിയെടുത്ത നവീന പാഠ്യ പദ്ധതിയായ മഖ്ദൂമിയന്‍ സിലബസനുസരിച്ചുള്ള ഏകീകൃത ദര്‍സ് സമ്പ്രദായത്തിന് ആദ്യമായി തുടക്കം കുറിച്ചത് പൊന്നാനി വലിയപള്ളിയിലാണ്.
ആത്മ സംസ്കരണവും നിര്‍മലമായ സ്നേഹവും മത സഹിഷ്ണതയും ആഴത്തിലുള്ള മത സാമുദായിക ഉത്ബോധനവും സാമൂഹിക സാംസ്കാരിക നവോത്ഥാനവും കൂടി ലക്ഷ്യമാക്കിയായിരുന്നു മഖ്ദൂം ദര്‍സിന് തുടക്കമിട്ടത്. ഈ ആശയങ്ങള്‍ ഉള്‍ക്കൊള്ളിച്ച ഗ്രന്ഥങ്ങളും മഖ്ദൂമുകള്‍ രചിച്ചു. പഠന പൂര്‍ത്തീകരണത്തിന് നിശ്ചിത കാലയളവ് നിര്‍ണ്ണയിക്കപ്പെട്ടിരുന്നില്ല. അക്കൂട്ടത്തില്‍ മരണം വരെ പഠിക്കാന്‍ ആഗ്രഹിച്ച് എത്തിയവരുമുണ്ടായിരുന്നു.
ചൊല്ലി കൊടുക്കുക, ഉരുവിടുക, ആവര്‍ത്തിക്കുക എന്ന ഗുരുകുല രീതിയിലായിരുന്നു പഠനം. കിതാബുകളുടെ പാര്‍ശ്വ ഭാഗങ്ങളില്‍ ഗുരുനാഥډാരില്‍ നിന്ന് ലഭിക്കുന്ന വിശദീകരണങ്ങള്‍ തല്‍സമയം എഴുതി പഠനത്തിന്‍റെ വ്യാപ്തി വര്‍ദ്ധിപ്പിച്ചു. ഗുരുകുല ശാലകളിലേത് പോലെ സാമ്പത്തികാസമത്വവും ജാതിവിവേചനവും വിഭാഗീയതയും ഇല്ലായിരുന്നു.
പഠനം പൂര്‍ത്തിയാക്കിയ പണ്ഡിത ശ്രേഷ്ഠര്‍ സ്വദേശത്തും മറു നാട്ടിലും പള്ളികളില്‍ മഖ്ദൂമിയന്‍ രീതിയനുസരിച്ചുള്ള മതപഠന ക്ലാസുകള്‍ ആരംഭിച്ചു. ക്രമേണ നാട്ടിലും മറുനാട്ടിലുമുള്ള പള്ളികളിലും വിദ്യാശാലകളിലും ഈ പാഠ്യ പദ്ധതിയും തതനുസൃതമായ രചനകളും പ്രചരിച്ചു. ഇസ്ലാമിക വൈജ്ഞാനിക തവോത്ഥാനത്തിന് നാന്ദി കുറിക്കുകയും അന്താരാഷ്ട്ര രംഗത്ത് അംഗീകാരം നേടുകയും ചെയ്തു. തുടര്‍ന്ന് മഖ്ദൂമിയന്‍ സിലബസനുസരിച്ച് വിവിധ നാടുകളിലെ ദര്‍സുകളില്‍ നിന്നും കലാലയങ്ങളില്‍ നിന്നും പഠനം നടത്തിയ ധാരാളം വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിന് പൊന്നാനിയിലെത്തി.
പള്ളിയിലെ മുകള്‍തട്ട് വിദ്യാര്‍ത്ഥികള്‍ക്ക് താമസിക്കാനും താഴെ പഠനത്തിനും ക്രമീകരണം ഒരുക്കിയത് ദര്‍സ് പരിഷ്കരണമാണ്. മത പഠനം ആധുനിക രീതികളിലേക്ക് വ്യാപിക്കുന്നതുവരെ കേരളത്തിലെ ഗ്രാമഗ്രാമന്തരങ്ങളിലും നഗര നഗരാന്തരങ്ങളിലും മുസ്ലിം മഹല്ലുകളില്‍ പള്ളി ദര്‍സുകളായിരുന്നു ഉന്നത മത പഠനത്തിന്‍റെ ആശ്രയം. കാലാന്തരത്തില്‍ പലയിടത്തും അറബി കോളേജുകള്‍ ഉയര്‍ന്ന് വന്നെങ്കിലും പല പ്രമുഖ പള്ളികളിലും കാലോചിതമായ പരിഷ്ക്കരണങ്ങളും പൈതൃക തനിമയില്‍ സമുന്വയിപ്പിച്ച് ദര്‍സ്സുകള്‍ ഇന്നും നിലനില്‍ക്കുന്നു.
വിജ്ഞാന സമ്പാദനം ഇന്നൊരു തൊഴില്‍ ഉപാധിയാണെങ്കില്‍ അന്നത് പൂര്‍ണ്ണമായും ആത്മീയമായിരുന്നു. പലപ്പോഴും കഠിന ത്യാഗങ്ങള്‍ സഹിച്ചാണ് വിദ്യ നേടിയത്. പ്രത്യേക സാമ്പത്തിക ബാധ്യത ഉണ്ടാക്കിയിരുന്നില്ല എന്നതായിരുന്നു മഖ്ദൂമീയന്‍ ദര്‍സ്സിന്‍റെ പ്രത്യേകത. ഗുരുനാഥന്മാരുടെ സകലവിധ സദ്ഗുണങ്ങളും മാതൃകയാക്കിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പഠനം. ഗുരുവിനോടൊന്നിച്ച് അനുഭവങ്ങള്‍ ആര്‍ജിക്കുകയും പങ്കുവെക്കുകയും ചെയ്തുകൊണ്ടുള്ള ജീവിതം പഠിതാക്കളെ കരുത്തുറ്റവരാക്കി. ഗുരുനാഥനും ശിഷ്യനും തമ്മിലുള്ള സുദൃഢമായ ബന്ധം വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്‍മുഖമായ വ്യക്തിത്വ വികാസത്തിന്നും സല്‍സ്വഭാവ രുപീകരണത്തിനും വഴിയൊരുക്കി.
പള്ളികളില്‍ പഠനത്തിന് തുടക്കം കുറിച്ച് വിശ്വപ്രശസ്തമായിത്തീര്‍ന്ന അല്‍ അസ്ഹര്‍ മാതൃകയില്‍ വിഖ്യാതപഠന കേന്ദ്രമാക്കണമെന്ന ആഗ്രഹത്തോടെയാണ് ഒന്നാം മഖ്ദൂം ദര്‍സിന് ആരംഭം കുറിച്ചത്. അദ്ദേഹത്തിന്‍റെ കാലത്ത് ആഗ്രഹം സഫലീകൃതമായില്ലെങ്കിലും മഖ്ദൂം പരമ്പരയുടെ ആരംഭം മുതല്‍ തങ്ങളുടെ മിത്രങ്ങളായ സാമുതിരി ഭരണക്കൂടം ഇസ്ലാമിക സര്‍വ്വകലാശാലക്ക് വേണ്ടത്ര സ്ഥലം കൈരളിയുടെ മക്കയായ പൊന്നാനിയില്‍ നല്‍കിയെങ്കിലും അക്കാലത്ത് സമുദായ മദ്ധ്യത്തില്‍ നിലനിന്നിരുന്ന കൊണ്ടോട്ടി-പൊന്നാനി കൈതര്‍ക്കവും ടിപ്പുവിന്‍റെ ഭൂപരിഷ്കരണ നിയമം ദുര്‍വിനയോഗം ചെയ്തതും തുടര്‍ന്നുവന്ന ബ്രിട്ടീഷ് ഭരണത്തിന്‍റെ വികല പരിഷ്കാരങ്ങളും ഹേതുവായി സാമൂതിരി നല്‍കിയ സ്ഥലം നഷ്ടപ്പെട്ടു. തന്മൂലമാണ് ഈ പദ്ധതി ലക്ഷ്യം നേടാതെ പോയത്. അല്‍ അസ്ഹര്‍ കാലത്തിനൊത്ത് ഉയര്‍ന്നതുപോലെ മഖ്ദൂമിന്‍റെ സ്വപ്നം പൂര്‍ണമായും പൂവണിയിക്കാന്‍ പിന്നീട് കൈരളിക്ക് കഴിഞ്ഞില്ല.
വലിയ പള്ളി ദര്‍സിനെക്കുറിച്ച് 1887ല്‍ പ്രസിദ്ധീകരിച്ച വില്യം ലോഗന്‍റെ മലബാര്‍ മാനുവലിലെ വിവരണം ഇങ്ങനെ:
മുഹമ്മദന്‍ കുട്ടികള്‍ ചിലര്‍ പ്രാഥമിക മലയാള പാഠങ്ങള്‍ എഴുതി വായിക്കാന്‍ അഭ്യസിക്കുന്നതിനുപുറമെ അര്‍ത്ഥം ഗ്രഹിക്കാതെ ഖുര്‍ആന്‍ ഓതിപഠിക്കുന്നു. സൈനുദ്ദീന്‍ എന്നൊരു പണ്ഡിതന്‍ സ്ഥാപിച്ച മുഹമ്മദന്‍ കോളേജ്(ദര്‍സ്) പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഖ്ദൂം എന്നാണ് അദ്ദേഹത്തിന്‍റെ സ്ഥാനനാമം. തദ്ദേശീയ മുസ്ലിം സ്ത്രീയെ കല്ല്യാണം കഴിച്ചതിലുണ്ടായ സന്താന പരമ്പര ഈ പദവി നിലനിര്‍ത്തുന്നു. ഇപ്പോഴത്തെ മഖ്ദൂം ഇരുപത്തിനാലോ ഇരുപത്തിഅഞ്ചോ സ്ഥാനിയാണ്. ദര്‍സിലെ പഠിതാക്കളുടെ സംരക്ഷണ ചുമതല പൊന്നാനി നഗര നിവാസികള്‍ വഹിക്കുന്നു. ജുമാഅത്ത് പള്ളിയിലോ പൊതു സ്ഥലത്തോവെച്ചാണ് പഠനാവസാന പരീക്ഷ നടക്കുന്നത്. മത ശിക്ഷണത്തിന്‍റെ അവസാനഘട്ടത്തില്‍ പഠിതാക്കളെ മൊല്ലാമാരെന്ന് വിളിക്കും. വലിയ പള്ളിയിലെ വലിയ വിളക്കിന് ചുറ്റുമിരുന്ന് മഖ്ദൂമിനൊപ്പം (വിളക്കത്തിരിക്കല്‍) പഠനം പൂര്‍ത്തിയാക്കിയ മൊല്ലാമാരാണ് മുസ്ലിയാമ്മാരെന്ന് അറിയപ്പെട്ടിരുന്നത്. ഇത് പഠന മികവിന്‍റെയും പാണ്ഡിത്ത്യത്തിന്‍റെയും അംഗീകാരവും പദവിയുമാണ്. (ലോഗന്‍ മലബാര്‍ മാന്വല്‍)
സൂഫി പാരമ്പര്യം
മഖ്ദൂം സൂഫിമാര്‍ഗ്ഗത്തിലേക്ക് കൂടുതല്‍ ആകൃഷ്ടനാകുകയും അനുബന്ധ വിഷയങ്ങളില്‍ അഗാധ പഠനം നടത്തുകയും ചെയ്തത് അസ്ഹര്‍ പഠനകാലത്താണ്. ശരീഅത്തി (മത നിയമം)ന്‍റെ കപ്പലില്‍ സഞ്ചരിച്ച്തരീഖത്തി (സൂഫിമാര്‍ഗം) ന്‍റെ സമുദ്രത്തില്‍ ആഴത്തില്‍ മുങ്ങി ഹഖീഖത്തി (ദിവ്യയാഥാര്‍ഥ്യം)ന്‍റെ മുത്തുമണികള്‍ മഖ്ദൂം തപ്പിയെടുത്തു. പൂര്‍ണ്ണമായും തസ്വവ്വുഫി (സൂഫിസം) ലധിഷ്ഠിതമായ ജീവിതമായിരുന്നു അദ്ദേഹത്തിന്‍റേത്. ആത്മീയമായ പരിഷ്കരണമാണ് സര്‍വ്വതിനും നിദാനമെന്ന് ഗ്രഹിച്ച മഖ്ദൂം അതു പ്രാവര്‍ത്തികമാക്കി. തഹ്രീള് രചിച്ച മഖ്ദൂം തന്നെയാണ് ആത്മീയ ചൈതന്യം സംരക്ഷിക്കാന്‍ ഉതകുന്ന അത്യുത്തമ കൃതിയായ അത്ഖിയയും രചിച്ചത്.
അത്ഖിയ രചിക്കാനുള്ള കാരണത്തെക്കുറിച്ച് അദ്ദേഹത്തിന്‍റെ മകന്‍ അല്ലാമാ അബ്ദുല്‍ അസീസ് വിശദീകരിക്കുന്നത് നോക്കു.
ഏത് മാര്‍ഗ്ഗമാണ് സ്വീകരിക്കേണ്ടതെന്ന അവസ്ഥയിലായിരുന്നു എന്‍റെ പിതാവ്. അങ്ങനെയിരിക്കെ 1508 ഡിസംബര്‍ 18ന് (ഹിജ്റ914 ശഅ്ബാന്‍ 24ന്) തിങ്കളാഴ്ച രാത്രി അദ്ദേഹം ഒരു സ്വപ്നം കണ്ടു. ജീവിത ലക്ഷ്യപ്രാപ്തിക്ക് ആത്മീയ മാര്‍ഗ്ഗമാണ് മികച്ചതെന്ന് ആരോ പറയുന്നതായുള്ള സ്വപ്നം. ഒരു കരയില്‍നിന്ന് നേരെ മറുകരയിലേക്ക് നീന്തുന്നൊരാള്‍ ലക്ഷ്യസ്ഥാനത്തെത്തണമെങ്കില്‍ കുറച്ചുകൂടി മേല്‍ഭാഗത്തുനിന്ന് നീന്തണം. അല്ലാത്തപക്ഷം ഒഴുക്കില്‍പ്പെട്ട് താഴേക്ക് നീങ്ങും. ഉദ്ധിഷ്ഠസ്ഥാനത്തെത്താന്‍ പറ്റില്ല. ഇതായിരുന്നു സ്വപ്നത്തിന്‍റെ സംഗ്രഹം.
ഇന്ത്യയിലെ പ്രമുഖ ചിശ്തി സൂഫി ശൈഖായ ഫരീദുദ്ദീന്‍ അജോധനിയുടെ (ബാബാ ഫരീദ്) പുത്രന്‍ ശൈഖ് ഇസ്സുദ്ദീന്‍റെ പുത്രന്‍ ശൈഖ് ഫരീദുദ്ദീന്‍റെ പുത്രനാണ് മഖ്ദൂമിന്‍റെ ആത്മീയ ഗുരുവായ ശൈഖ് ഖുതുബുദ്ദീന്‍. അദ്ദേഹം ഖാദിരി-ചിശ്തി തരീഖത്തുകളില്‍ ശൈഖ് സൈനുദ്ദീന് പ്രവേശനം നല്‍കി. തരീഖത്തു കീഴ്വഴക്കം അനുസരിച്ച് ശൈഖ് തന്‍റെ മുരീദി (ആത്മീയശിഷ്യന്‍)നു നല്‍കുന്ന ഖിര്‍ഖ (സ്ഥാനവസ്ത്രം) ശൈഖ് സൈനുദ്ദീന് ലഭിച്ചു.
മുരീദുമാര്‍ക്ക് ആത്മീയ രംഗത്ത് ചികിത്സ നടത്താനും തദനുസൃത പരിശീലന മുറകള്‍ പഠിപ്പിക്കാനും ശൈഖ് ഖുതുബുദ്ദീന്‍ തന്‍റെ ഖലീഫ (പ്രതിനിധി)യായി ശൈഖ് സൈനുദ്ദീനെ നിയോഗേിച്ചു. ശൈഖ് സാബിത് ബ്നുഐന്‍ ബ്നു മഹ്മൂദിസ്സാഹിദീനില്‍ നിന്നാണ് ശൈഖ് സൈനുദ്ദീന്‍ ശാതരിയ്യ തരീഖത്തില്‍ പ്രവേശം കരസ്ഥമാക്കിയത്. സുഹ്റവര്‍ദി തരീഖത്തിലും മഖ്ദൂം അംഗമായിരുന്നു.
ആത്മീയ ഗുരുക്കډാര്‍
(1) ശൈഖ് സൈനുദ്ദീന്‍ (2) ശൈഖ് ഖുതുബുദ്ദീന്‍ ബ്നു ഫരീരുദ്ദീന്‍ (3) ശൈഖ് ദാവൂദ് (4) ശൈഖ് ഫരീദുദ്ദീന്‍ (5) ശൈഖ് അബ്ദുല്‍ ഫത്ഹ് നജീബുദ്ദീന്‍ (6) ശംസുല്‍ ഇസ്ലാം ശൈഖ് റുക്നുദ്ദീന്‍ അല്‍ഖാദിരി (7) ശൈഖ് അലമുദ്ദീന്‍ (8) ശൈഖ് അലാവുദ്ദീന്‍ ഗഞ്ചിബകഷ് (9) ഖുതുബുല്‍ ഔലിയാ ശൈഖ് ബദറുദ്ദീന്‍ (10) ശൈഖ് ഫരീദുദ്ദീന്‍ അജോധനി (11) ഖാജാ ഖുതുബുദ്ദീന്‍ ബക്തിയാര്‍ കാകി (12) സുല്‍ത്താനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി അജ്മീരി (13) ശൈഖ് ഉസ്മാനുല്‍ ഹാറാവി (14) ശൈഖ് അല്‍ജാഹ് ശരീഫുസ്സിന്ദി (15) സുല്‍ത്താനുല്‍ മശാഇഖ് മൗദൂദുല്‍ ചിശ്തി (16) മുഈനുദ്ദീന്‍ മുഹമ്മദുല്‍ ചിശ്തി (17) ശൈഖ് ഹമദുല്‍ ചിശ്തി (18) ശൈഖ് അബൂ ഇസ്ഹാഖുശ്ശാഫി അല്‍ ഐകി (19) ഖുതുബുല്‍ അസ്ഫിയാഅ് ശൈഖ് അലവിയ്യുദ്ദയ്നൂരി (20) ശൈഖ് ഉബൈറത്തുല്‍ ബസരി (21) ഹുദൈഫത്തുല്‍ മിര്‍അശി (22) ഇബ്റാഹീമുബ്നു അദ്ഹം അല്‍ബല്‍ഖീ (23) ശൈഖ് ഫൂളൈല്ബ്നു ഇയാള് (24) ഹസ്രത്ത് ഹസനുല്‍ ബസരി (25) അമീറുല്‍ മുഅ്മിനീന്‍ അലിയ്യുബ്നു അബീത്വാലിബ് (26) മുഹമ്മദ് റസൂലുല്ലാഹ്.
സൂക്ഷ്മവും അനുകരണീയവുമായിരുന്നു മഖ്ദൂമിന്‍റെ ജീവിതം. സദാ ദൈവ സ്മരണയിലും രചനയിലും ഉല്‍ബോധനത്തിലും സേവനത്തിലുമായി മുഴുകി കഴിഞ്ഞു. സമയം കൃത്യമായി വിഭജിച്ച് ക്രമാനുഗതം ഉപയോഗപ്പെടുത്തുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ജിവിതത്തില്‍ കണിശമായ കൃത്യനിഷ്ഠയും ക്രമീകരണവും പാലിച്ചു.
മഖ്ദൂമിന് യഹ്യ, അബ്ദുല്‍ അസീസ്, ഗസ്സാലി എന്നീ മൂന്ന് പുത്രډാരും ഖദീജ, മറിയം എന്നീ രണ്ട് പുത്രിമാരുമാണ് ഉണ്ടായിരുന്നത്. മൂത്ത പുത്രന്‍ യഹ്യ ബാല്യത്തിലേ മരണമടഞ്ഞു. മഖ്ദൂമുമാരെ അടക്കം ചെയ്തിട്ടുള്ള മഖ്ദൂം മഖ്ബറയിലാണ് ഈ കുട്ടിയുടെ ഖബര്‍. വിഖ്യാത അറബി വ്യാകരണ കൃതിയായ ഖതറുന്നിദയുടെ രചയിതാവ് ശൈഖ് ഉസ്മാനൂബ്നു ജമാലുദ്ദീന്‍ മഅ്ബരിയാണ് ഖദീജയെ വിവാഹം ചെയ്തത്. കായല്‍പ്പട്ടണം, കീളക്കര പ്രദേശത്തെ മഅ്ബരി കുടുംബവും പൊന്നാനിലെ മഖ്ദൂം കുടുംബവും പഴയകാലത്ത് വിവാഹബന്ധങ്ങള്‍ നടന്നിരുന്നു. പൊന്നാനിയെ മലബാറിലെ മക്കയാക്കിയത് സൈനുദ്ദീന്‍ മഖ്ദൂമും മഖ്ദൂമിയ പണ്ഡിതന്മാരുമാണ്.
പ്രധാന കൃതികള്‍
1. മുര്‍ശിദുത്ത്വുല്ലാബ് 2. തഹ്രീളു അഹ്ലില്‍ ഈമാന്‍ അലാ ജിഹാദി അബദത്തിസ്സുല്‍ബാന്‍ 3. സിറാജുല്‍ ഖുലൂബ് 4. സിറാജുല്‍ മുനീര്‍ 5. അല്‍ മസ്അദ് ഫീ ദിക്രില്‍ മൗത് 6. ശംസുല്‍ ഹുദാ 7. തുഹ്ഫതുല്‍ അഹിബ്ബാഅ് 8. ഇര്‍ശാദുല്‍ ഖാസിദീന്‍ 9. ശുഅബുല്‍ ഈമാന്‍ 10. കിഫായതുല്‍ ഫറാഇള് 11. കിതാബുസ്സഫാ 12. തസ്ഹീലുല്‍ കാഫിയ 13. ഹാശിയത് അലല്‍ ഇര്‍ശാദ് 14. ഖസ്വസുല്‍ അമ്പിയ 15. ശറഹ് അലല്‍ അല്‍ഫിയ 16.ഹാശിയത് അലല്‍ ഇര്‍ശാദ് 17.തുഹ്ഫതുല്‍ വര്‍ദിയ 18. ശറഹ് അലാ തുഹ്ഫതുല്‍ വര്‍ദിയാ 19. സീറത്തുന്നബവി 20. ഹിദായതുല്‍ അത്കിയ 21. ഖസീദ ഫീമാ യുരിസുല്‍ ബര്‍കതി, 22. ഹാശിയത്ത് അലല്‍കാഫിയ, 23. മങ്കൂസ് മൗലീദ് തുടങ്ങി വിവിധ വിജ്ഞാന ശാഖകളില്‍ ഗഹനവും സമ്പുഷ്ടമായ ഗദ്യകാവ്യ കൃതികള്‍ അദ്ദേഹം രചിച്ചിട്ടുണ്ട്.
വംശപരമ്പര
മഖ്ദൂമിന്‍റെ പിതാവ് മുതല്‍ രണ്ടാം ഖലീഫ അബൂബക്കര്‍ സിദ്ദിഖിലേക്ക് ചേരുന്ന കുടുംബ പരമ്പരയുടെ രേഖകള്‍ ലഭ്യമല്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ പിതാമഹډാരുടെ സന്താന പരമ്പരയില്‍പ്പെട്ട കായല്‍പ്പട്ടണത്ത് താമസമാക്കിയ ശൈഖ് മുഹമ്മദ് ഇയാസുദ്ദീന്‍ കര്‍ക്കി (കീഴ്ക്കര)യുടെ പിതൃ പരമ്പര ഇങ്ങനെ സംഗ്രഹിക്കാം.
1.ഖാളി മുഹമ്മദ് ഇയാസുദ്ദീന്‍ അല്‍കര്‍ക്കറി 2. ഖാളി അബ്ദുല്ലാഹ് 3. ഖാളി ഇയാസുദ്ദീന്‍ 4. ഖാളി അബ്ദുല്ലാഹ് 5. ഖാളി ഇയാസുദ്ദീന്‍ മുഹമ്മദ് 6. ഖാളി ബഹാഉദ്ദീന്‍ 7. ഹാഫിള് മുഹമ്മദ് മഖ്ദൂം മുല്ലാ അഹ്മദുല്‍ യമനി (കായല്‍ പട്ടണത്തിനടുത്ത മഞ്ചിപുരത്ത് വന്നത് ഇദ്ദേഹമാണ്.) 8. മഖ്ദൂം ജലാലുദ്ദീന്‍ 9. മഖ്ദൂം നൂഹ് 10. മഖ്ദൂം മുഹമ്മദ് ഖാസിം 11. മഖ്ദൂം ഹാമിദുദ്ദീന്‍ 12. മഖ്ദൂം ശാഹ്റുക്നുല്‍ ആലം 13. മഖ്ദൂം സദ്റുദ്ദീന്‍ 14. മഖ്ദൂം ബഹാഉദ്ദീന്‍ 15. മഖ്ദൂം ത്വാഹാ 16. മഖ്ദൂം യഹ്യാ 17. മഖ്ദൂം അബ്ദുല്‍ കരീം 18. മഖ്ദൂം സകരിയ്യ 19. മഖ്ദൂം സാലിഹ് 20. മഖ്ദൂം സാലിം 21. മഖ്ദൂം അഹ്മദ് 22. മഖ്ദൂം ജാബിര്‍ 23. മഖ്ദൂം ഹുസൈന്‍ 24. മഖ്ദൂം ഇബ്രാഹിം 25. ശൈഖ് അബ്ദുറഹ്മാന്‍ 26. ശൈഖ് ഇല്‍യാസ് 27. ശൈഖ് യഹ്യാ 28. ശൈഖ് അബ്ദുല്ലാ 29.അബൂബക്കര്‍ സിദ്ദിഖ്(റ).
ശരിഅത്ത് ഗുരുപരമ്പര
1.ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം അല്‍ കബീര്‍ 2. ഇമാം സകരിയ്യല്‍ അന്‍സ്വാരി (മ.ഹി. 926/1519) 3. ഇമാം ജലാലുദ്ദീന്‍ അല്‍ മഹല്ലി (ഹി. 791/884 1388/1479) 4. ഇമാം അബ്ദുറഹീം അല്‍ഹാളിഫ് അല്‍ഇറാഖി (മ.ഹി. 808/1405) 5. ഇമാം അലാവുദ്ദീന്‍ അത്താരി. (മ.ഹി. 734/1333) 6. ഇമാം യഹ്യ അന്നവവി. (ഹി.601 676/ 1304 1377) 7. ഇമാം കമാല്‍ മുഹമ്മദ് സലാറുല്‍ അല്‍ബീനി. 8. ഇമാം മുഹമ്മദ് സാഹിബ് ഹാവി സ്വഗീര്‍. 9. ഇമാം അബ്ദുല്‍ ഗഫ്ഫാര്‍ അല്‍ ഖസ്വീനി. 10. ഇമാം അബ്ദുല്‍ കരീം നാഫിഈ. 11. ഇമാം മുഹമ്മദ് യഹ്യ അന്നൈസാബൂരി. (മ.ഹി. 545/1150) 12. ഇമാം അബൂഹാമിദ് അല്‍ഗസാലി. (മ.ഹി. 505/1111) 13. ഇമാം അബുല്‍ ആലി അബ്ദുല്‍ മലിക് ഇമാമുല്‍ ഹറമൈനി. (മ.ഹി. 478/1058) 14. ഇമാം മുഹമ്മദുല്‍ജുവൈനി ഖാലിദുല്‍ ഫറമൈനി. (മ.ഹി. 432/1042) 15. ഇമാം അബൂബക്കര്‍ അല്‍ കഫ്ഫാല്‍ അല്‍മര്‍വസി. (മ.ഹി. 417/1026) 16. ഇമാംമുഹമ്മദ് അബൂസൈദ് അല്‍ മര്‍ഖസി (മ.ഹി. 375) 17. ഇമാം അഹ്മദുബ്നു സുറൈജ്. (മ.ഹി. 303/915) 18. ഇമാം അബൂസഈദ് അന്‍മാഥിയ്യ്. 19. ഇമാം ഇസ്മാഈല്‍ അല്‍ മുസ്നി. (മ.ഹി. 264/ 877) 20. ഇമാം ഇസ്മാഈലുബ്നു ഇദ്രീസ് അശ്ശാഫിഈ. (ഹി. 150 204/ 767 819) 21. ഇമാം മുസ്ലിമുബ്നു ഖാലിദ് അസ്സന്‍ജിയ്യ്. (മ.ഹി. 177/793) 22. ഇമാം അബ്ദുല്‍ മലിക്ൂനു ജുറൈജ്.(മ.ഹി. 150/727) 23. ഇമാം അത്താഅ്ബ്നു അബീറബാഹ്. (മ.ഹി. 116/734) 24. ഇമാം അബ്ദുല്ലാഹ്ബ്നു അബ്ബാസ്. (മ.ഹി. 68/687) 25. മുഹമ്മദ് റസൂലുല്ലാഹി (മ.ഹി. 10/632)
ഹിജ്റ 928 ശഅ്ബാന്‍ 16/1522 ജൂലൈ 10 വെള്ളിയാഴ്ച അര്‍ദ്ധരാത്രിയ്ക്ക് ശേഷം മഖ്ദും പൊന്നാനിയില്‍ ഇഹലോകവാസം വെടിഞ്ഞു. പൊന്നാനി വലിയ ജുമാമസ്ജിദിന്‍റെ മുന്‍വശത്ത് മഖ്ദൂം മഖ്ബറയിലാണ് അന്ത്യവിശ്രമം.
മഖ്ദൂം പരമ്പരയില്‍പ്പെട്ട ആഖിര്‍ സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ പുത്രന്‍ 1908ല്‍ അന്തരിച്ച കൊങ്ങണം വീട്ടില്‍ ഇബ്രാഹിം മുസ്ലിയാര്‍ എഴുതിയ 198 ഈരടികളുള്ള അനുശോചന കാവ്യം ഹിജ്റ 1340/1921ല്‍ പൊന്നാനിയില്‍വെച്ച് മുദ്രണം ചെയ്തിട്ടുണ്ട്. മഖ്ദൂമിനെക്കുറിച്ച് ധാരാളം കീര്‍ത്തനങ്ങളും അനുശോചന കാവ്യങ്ങളും രചിച്ചിട്ടുണ്ട്. 1958ല്‍ പൊന്നാനിയില്‍ മുദ്രണം ചെയ്ത കുഞ്ഞന്‍ബാവ മുസ്ലിയാര്‍ രചിച്ച മഖ്ദൂം മൗലൂദ് സാമാന്യം വലുതും മികവുറ്റതുമാണ്.
റഫറന്‍സ്
1. മാപ്പിള ചരിത്ര ശകലങ്ങള്‍ -പ്രൊഫ. കെ.വി. അബ്ദുറഹിമാന്‍ (മുസ്ലിം സര്‍വീസ് സൊസൈറ്റി പൊന്നാനി 1998)
2. മഖ്ദൂമും പൊന്നാനിയും ڊ ഹുസൈന്‍ രണ്ടത്താണി (പൊന്നാനി വലിയ ജുമുഅത്ത് പള്ളി പ്രസിദ്ധീകരണം) (പൂങ്കാവനം ബുക്സ് കോഴിക്കോട് 2010)
3. മസ്ലകുല്‍ അദ്കിയ - അല്ലാമാഅബ്ദുല്‍ അസീസുബ്നു സൈനുദ്ദീന്‍ മഖ്ദൂം കബീര്‍
4. കേരള ചരിത്രം - എ. ശ്രീധരമേനോന്‍ (ഡി.സി. ബുക്സ്)
5. മലബാര്‍ മാനുവല്‍ - വില്യംലോഗന്‍ എംസിഎസ് വിവ. ടി.വി. കൃഷ്ണന്‍ (മാതൃഭൂമി ബുക്സ് 1985)
6. മാപ്പിള മുസ്ലിംകള്‍ - റോളണ്ട് ഇ മില്ലര്‍, വിവ. തോമസ് കാര്‍ത്തികപുരം (അദര്‍ ബുക്സ് കോഴിക്കോട് 1976)
7. തുഹ്ഫതുല്‍ മുജാഹിദീന്‍ - ശൈഖ് സൈനദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ വിവ. ഡോ. കെ.കെ.എന്‍. കുറുപ്പ് തുടങ്ങിയവര്‍ (നാഷണല്‍ മാനുസ്ക്രിപ്റ്റ് ന്യു ഡല്‍ഹി 2014)
8. കേരള മുസ്ലിം ചരിത്രം - പി.എ. സൈതുമുഹമ്മദ് (അല്‍ഹുദ ബുക്സ്റ്റാള്‍ കോഴിക്കോട് 2010)
9. കേരളമുസ്ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് പ്രബന്ധസമാഹാരം (ഐപിഎച്ച് കോഴിക്കോട് 2015)
10. കേരള മുസ്ലിംകള്‍ പോരാട്ടത്തിന്‍റെ ചരിത്രം - ഐപിഎച്ച് കോഴിക്കോട് 1995
11. തുഹ്ഫതുല്‍ മുജാഹിദീന്‍വഴിയും വായനയും - എഡി. ടി. മുഹമ്മദ് വേളം ഐപിഎച്ച് കോഴിക്കോട് 2012
12. ശുജായി മൊയ്തു മുസ്ലിയാര്‍ ധീഷണ സമരം അതിജീവനം - ഡോ. പി. സക്കീര്‍ ഹുസൈന്‍ ഇസ്ലാമിക് പബ്ലിഷിംഗ് ബ്യൂറോ കോഴിക്കോട്. 2016.
13. കേരള മുസ്ലിംകള്‍ - അധിനിവേശ വിരുദ്ധപോരാട്ടത്തിന്‍റെ പ്രത്യായശാസ്ത്രം - കെ.ടി. ഹുസൈന്‍ (ഐപിഎച്ച് കോഴിക്കോട് 2008)
14. പൊന്നാനി പൈതൃകവും നവോത്ഥാനവും- ടി.വി. അബ്ദുറഹിമാന്‍കുട്ടി (പൂങ്കാവനം ബുക്സ് 2016)
15. മുസ്ലിം വിദ്യാഭ്യാസം അലിഫ് മുതല്‍ ഐഎഎസ് വരെ - ടി.വി. അബ്ദുറഹിമാന്‍കുട്ടി (കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2016.)
16. ചരിത്രമാനങ്ങള്‍ ڊ പോഞ്ഞിക്കര റാഫി (ഡിസി ബുക്സ് കോട്ടയം 1985)
17. ഞാനെന്ന ഭാരതീയന്‍ - കെ.കെ. മുഹമ്മദ്, (മാതൃഭൂമി ബുക്സ്)
18. ഠവമവൃലലറ (ഋിഴഹശവെ ഠൃമിഹെമശേീി) ڊ ഉൃ. ഗ.ങ. ാീവമാാലറ,(ീവേലൃ യീീസെ)
19. ഠവല ഇീിരശലെ ീള ഒശീൃ്യെേ ീള ഇമ്യമഹുമമേേിമാ ڊ ഉൃ. അയറൗഹഹമവേലലള
2. അല്ലാമ അബ്ദുല്‍ അസീസ് മഖ്ദൂംഅടര്‍ക്കളത്തില്‍ അടരാടിയ പണ്ഡിത ശ്രേഷ്ഠന്‍
സാമുതിരിയുടെ ഉപദേശകന്‍, ആത്മീയ നേതാവ്, അധിനിവേശ വിരുദ്ധ പോരാട്ട നായകന്‍, ഗ്രന്ഥകാരന്‍ തുടങ്ങിയ വിവിധ വിശേഷണങ്ങളാല്‍ പുകള്‍പ്പെറ്റ പണ്ഡിതശ്രേഷ്ഠനാണ് അല്ലാമാ അബ്ദുല്‍ അസീസ് മഖ്ദൂം. പിതാവായ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍റെ പാത പിന്‍പറ്റി വിവിധ മേഖലകളില്‍ മികവുറ്റ പ്രവര്‍ത്തനം കാഴ്ചവെച്ച ബഹുമുഖ പ്രതിഭയായിരുന്നു
അദ്ദേഹം. 1508ല്‍ പൊന്നാനി പഴയകത്ത് തറവാട്ടില്‍ ജനിച്ചു. പിതാവില്‍ നിന്ന് പ്രാഥമിക വിദ്യനേടി. തുടര്‍ന്ന് പ്രശസ്ത അധിനിവേശ വിരുദ്ധ പോരാട്ടകാവ്യമായ ഫത്ഹുല്‍ മുബീനിന്‍റെ രചയിതാവ് ഖാസി മുഹമ്മദിന്‍റെ പിതാമഹന്‍ ഖാസി അഹമദ് കാലിക്കൂത്തിയുടെ കീഴില്‍ കോഴിക്കോട് ഉപരിപഠനം നടത്തി.
അദ്ദേഹം. 1508ല്‍ പൊന്നാനി പഴയകത്ത് തറവാട്ടില്‍ ജനിച്ചു. പിതാവില്‍ നിന്ന് പ്രാഥമിക വിദ്യനേടി. തുടര്‍ന്ന് പ്രശസ്ത അധിനിവേശ വിരുദ്ധ പോരാട്ടകാവ്യമായ ഫത്ഹുല്‍ മുബീനിന്‍റെ രചയിതാവ് ഖാസി മുഹമ്മദിന്‍റെ പിതാമഹന്‍ ഖാസി അഹമദ് കാലിക്കൂത്തിയുടെ കീഴില്‍ കോഴിക്കോട് ഉപരിപഠനം നടത്തി.
കൂടുതല്‍കാലം പദവി അലങ്കരിച്ച മഖ്ദൂം
പിതാവിന്‍റെ മരണശേഷം പൊന്നാനിയില്‍ തിരിച്ചെത്തിയ അദ്ദേഹം വലിയ പള്ളിയിലെ പ്രധാന മുദരിസും മേല്‍ഖാസിയും മഖ്ദൂമുമായി ചുമതലയേറ്റ് മരണംവരെ തല്‍സ്ഥാനത്ത് തുടര്‍ന്നു. മഖ്ദൂം പരമ്പരയില്‍ ഏറ്റവും കുറഞ്ഞ പ്രായത്തില്‍ പദവിയലങ്കരിച്ച് ആറ് പതിറ്റാണ്ടോളം ഏറ്റവും കൂടുതല്‍ കാലം മഖ്ദൂം സ്ഥാനം വഹിച്ച മഖ്ദൂമെന്ന ഖ്യാതി അദ്ദേഹത്തിന് സ്വന്തം. ഒന്നാം മഖ്ദൂമിന്‍റെ വിയോഗത്തെ തുടര്‍ന്ന് ദര്‍സിന്‍റെ വ്യാപനത്തിന് മുഖ്യ പങ്ക് വഹിച്ചത് അബ്ദുല്‍ അസീസ് മഖ്ദൂമാണ്.
മുസ്ലിംകളെ ക്രൂരമായി വധിക്കല്‍, മുസ്ലിം സ്ത്രീകളെ അപമാനിക്കല്‍, സാമ്പത്തികമായി നട്ടെല്ലൊടിക്കാന്‍ സ്വത്തുക്കള്‍ നശിപ്പിക്കല്‍, പൊന്നാനി വലിയപള്ളിയുള്‍പ്പെടെയുള്ള മുസ്ലിം ആരാധനാലയങ്ങള്‍ അഗ്നിക്കിരയാക്കല്‍ തുടങ്ങി പറങ്കികളുടെ കിരാത മര്‍ദ്ദനങ്ങളും മതധ്വംസനങ്ങളും ദുസ്സഹമായ കാലത്തായിരുന്നു അദ്ദേഹം മുസ്ലിംകളുടെ നേതൃത്വം വഹിച്ചിരുന്നത്. തന്മൂലം പറങ്കികള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ സാമൂതിരിയോടും കുഞ്ഞാലിമരയ്ക്കാരോടും സഹകരിച്ച് പോരാട്ട വീഥിയില്‍ നിറസാന്നിദ്ധ്യമായി.
ചാലിയം യുദ്ധവും സുശക്ത നേതൃത്വവും
മലയാളക്കരയില്‍ പറങ്കികളുടെ തകര്‍ച്ചക്ക് തുടക്കം കുറിച്ച ചാലിയംകോട്ട പിടിച്ചെടുക്കുന്നതിന് 1571 ജൂലായ് 18ന് ആരംഭിച്ച യുദ്ധത്തില്‍ അബ്ദുല്‍ അസീസ് മഖ്ദൂമിന്‍റെ നേതൃത്വത്തില്‍ പൊന്നാനി മുസ്ലിംകളും നിര്‍ണ്ണായക പങ്ക് വഹിച്ചു. പറവണ്ണ, താനൂര്‍, പരപ്പനങ്ങാടി തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നെത്തിയ യോദ്ധാക്കളും ഉള്‍പ്പെട്ട പ്രൗഢോജ്ജ്വല കൂട്ടായ്മ മലബാറിന്‍റെ അധിനിവേശ വിരുദ്ധ പോരാട്ടത്തില്‍ രോമാഞ്ചദായകമായ ഒരധ്യായം രചിച്ചു. യുദ്ധം ജയിച്ച ചരിത്ര മുഹൂര്‍ത്തത്തിന് നിറ സാന്നിദ്ധ്യമേകാന്‍ സാമൂതിരിയും പരിവാരവും പുറപ്പെട്ടത് പൊന്നാനി തൃക്കാവ് കോവിലകത്ത് നിന്നായിരുന്നു. തകര്‍ത്ത കോട്ടയുടെ കല്ലുകളും മരങ്ങളും പറങ്കികള്‍ നശിപ്പിച്ച ചാലിയത്തെ പള്ളിയുടെ പുനര്‍ നിര്‍മ്മാണത്തിന് നല്‍കി. അവശേഷിച്ചത് കോഴിക്കോട്ടെക്ക് നീക്കി.
യുദ്ധം പരാജയത്തിലേക്ക് നീങ്ങുമെന്ന് ധരിച്ച സാമൂതിരി ഒരവസരത്തില്‍ പറങ്കികളുമായി സന്ധിചെയ്യാന്‍പോലും തയ്യാറായി. ഈ സമയത്ത് സാമൂതിരിയുടെ മാതാവിന്‍റെ അഭ്യര്‍ത്ഥനയെത്തുടര്‍ന്ന് യുദ്ധ തന്ത്രങ്ങള്‍ പുനരവലോകനം നടത്താന്‍ കോഴിക്കോട് കുറ്റിച്ചിറ മിസ്കാല്‍പള്ളിയില്‍ അല്ലാമാഅബ്ദുല്‍ അസീസ് മഖ്ദൂം, ശൈഖ് അബുല്‍വഫ ശംസുദ്ദീന്‍ മാമുക്കോയ വര്‍ത്തകപ്രമുഖനും തുറമുഖാധിപനുമായ ഉമര്‍അതാബി (ഷാബന്ദര്‍കോയ) ഖാസി മുഹമ്മദിന്‍റെ പിതാവും യുദ്ധനിപുണനും രാഷ്ട്രതന്ത്രജ്ഞനുമായ ഖാസി അബ്ദുല്‍ അസീസ്, കമ്മാക്കാന്‍റകത്ത് സീതി മുഹമ്മദ് കുഞ്ഞാലി മരയ്ക്കാരും ഉപനായകരും സാമൂതിരിയുടെ ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള പ്രമുഖര്‍ സംഗമിച്ച അവലോകനയോഗത്തില്‍ സന്ധിചെയ്യുന്നതിലുള്ള അപകടം മുസ്ലിം നേതാക്കള്‍ രാജാവിനെ ബോധ്യപ്പെടുത്തിയും വിധം പൂര്‍വ്വോപരി ശക്തിപ്പെടുത്താന്‍ തീരുമാനിച്ചു. യുദ്ധത്തിന്‍റെ ഗതിമാറ്റിമറിച്ച യോഗമായിരുന്നു ഇത്.
തുടര്‍ന്ന് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കാന്‍ കോഴിക്കോട് സാമൂതിരി കോവിലകത്ത് സംഗമിച്ച യോഗത്തിലും ഭരണകര്‍ത്താക്കളോടൊപ്പം മുസ്ലിം പണ്ഡിതډാരും നേതാക്കളും സജീവ സാന്നിദ്ധ്യമേകി. തുടര്‍ന്ന് ഹിന്ദുക്കളും മുസ്ലിംകളും സംയുക്തമായി പൂര്‍വ്വോപരി സുദൃഡമായ ഐക്യനിര രൂപീകരിച്ച് സാമൂതിരിയുടെ നേതൃത്വത്തില്‍ നായര്‍ പടയാളികളും കുഞ്ഞാലി മരക്കാരുടെ നായകത്വത്തില്‍ മുസ്ലിം സൈന്യവും ഖാസി അബ്ദുല്‍ അസീസും അല്ലാമാ അബ്ദുല്‍ അസീസ് മഖ്ദൂമും സഹകരിച്ച് ദേശത്തോട് കൂറും കര്‍ത്തവ്യ ബോധവും ധീരതയും ജ്വലിച്ച കൂട്ടായ്മയാണ് യുദ്ധം വിജയിക്കാന്‍ ഹേതുവായത്.
പറങ്കികള്‍ക്കെതിരെ പൊന്നാനിയില്‍ നടന്ന യുദ്ധത്തില്‍ അബ്ദുല്‍ അസീസ് മഖ്ദൂമിന്‍റെ ക്ഷണപ്രകാരം ഇവിടെയെത്തിയ യുദ്ധനിപുണനായ ശൈഖ് മുഹമ്മദ് കാലികൂതിയുടെ നേതൃത്വത്തില്‍ ശക്തമായ സംയുക്തപോരാട്ടം നടന്നു. യുദ്ധം കഴിഞ്ഞ് സ്വദേശത്ത് തിരിച്ചെത്തിയ മുഹമ്മദ് കാലികൂത്തി ആ വര്‍ഷം തന്നെ ഇഹലോക വാസം വെടിഞ്ഞു.
നല്ലൊരു ഗ്രന്ഥകാരന്‍ കൂടിയായ അബ്ദുല്‍ അസീസ് മഖ്ദൂം പിതാവ് രചിച്ച അദ്കിയാ എന്ന കാവ്യ കൃതിക്ക് മസ്ലകുല്‍ അദ്കിയ എന്ന പേരില്‍ ബൃഹത്തായ ഒരു വ്യാഖ്യാനം രചിച്ചിട്ടുണ്ട്. 1585ലാണ് രചന പൂര്‍ത്തിയായത്. ഈ ഗ്രന്ഥം മലബാറില്‍നിന്നും അറേബ്യയില്‍നിന്നും പലതവണ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൃതിയുടെ ആമുഖത്തില്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍റെ ഹൃസ്വ ചരിത്രമുള്ളതുകൊണ്ട് ശൈഖിന്‍റെ ചരിത്രം രേഖപ്പെടുത്തിയ ലഭ്യമായ പ്രഥമ ചരിത്രകൃതി എന്ന വിശേഷണംകൂടി ഇതിനുണ്ട്. അദ്കിയാക്ക് ഹൃസ്വരൂപത്തില്‍ ഇര്‍ശാദുല്‍ അലിബ്ബാഅ് എന്ന പേരില്‍ മറ്റൊരു വ്യാഖ്യാനവും കൂടി അദ്ദേഹം രചിച്ചിട്ടുണ്ട്. ഇതിന്‍റെ കയ്യെഴുത്തുപ്രതി ഫാറൂഖ് കോളേജ് ലൈബ്രറി ഉള്‍പ്പെടെ അപൂര്‍വ്വം ചില പ്രശസ്ത ഗ്രന്ഥാലയങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ട്.
അറബി വ്യാകരണ രംഗത്ത് പള്ളി ദര്‍സ്സുകളിലെ മുഖ്യ പാഠ്യകൃതിയായ ഇബ്നു മാലിക് (മ:1274) രചിച്ച 'അല്‍ഫിയ്യാ' എന്ന കാവ്യ സമാഹാരത്തിന്‍റെ ആയിരം ഈരടികളില്‍ ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ വിവരണം നല്‍കിയ 411 ഈരടികള്‍ക്ക് ശേഷം അവശേഷിക്കുന്ന 589 ഈരടികളുടെ വിവരണവും മഖ്ദൂം ഒന്നാമന്‍റെ മരണശേഷം പൂര്‍ത്തിയാക്കിയത് അബ്ദുല്‍ അസീസ് മഖ്ദൂമാണ്. ഇദ്ദേഹം തന്നെയാണ് ദിക്റുല്‍ മൗത്ത് എന്ന കൃതി പൂര്‍ത്തീകരിച്ചതെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.
ഏതാണ്ട് അരനൂറ്റാണ്ട് മുമ്പുവരെ ഖുര്‍ആന്‍ പഠനം കഴിഞ്ഞാല്‍ പള്ളി ദര്‍സുകളിലും പാരമ്പര്യ മുസ്ലിം ഭവനങ്ങളിലും പ്രാഥമിക മതപഠന രംഗത്ത് സ്റ്റാറ്റസ് സിംബലായി സ്ത്രീ പുരുഷ ഭേതമന്യേ പഠിച്ചിരുന്ന പ്രചുര പ്രചാരം നേടിയ കൃതിയാണ് പത്ത് കിതാബ്. ബാബൂ മഗ്രിഫത്തു സുഗ്റ, മുതഫരിദ്, ബാബു മഗ്രിഫത്തു ഖുബ്റ, മുരികാതുല്‍ ഖുലൂബ്, അര്‍കാനുസ്വലാത്, അര്‍കാനുല്‍ ഈമാന്‍, നുബ്ദ:, അര്‍ബഈന ഹദീസ്, നൂറുല്‍ അബ്സ്വാറ്, സ്വൗമ്, എന്നീ പത്ത് കിതാബുകളും മതനുല്‍ ബാജൂരി, ഫതഹുല്‍ ഖയ്യൂം എന്നീ രണ്ട് കൃതികളും ചേര്‍ന്നതാണ് ഈ ഗ്രന്ഥം. 1586ല്‍ മരണം. പൊന്നാനി മഖ്ദൂം മഖ്ബറയില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
മസ്ലകുല്‍ അത്കിയ, ഇര്‍ശാദുല്‍ അലിബാഅ്, ഖസീദത്തുല്‍ ഇഖ്സാം, ശറഹുല്‍ അല്‍ഫിയ, ശറഹ് അലാ ബാബുല്‍ മഅ്രിഫതുല്‍ കുബ്റ തുടങ്ങിയവ മഖ്ദൂമിന്‍റെ പ്രധാന കൃതികളാണ്.
റഫറന്‍സ്
1. മാപ്പിള ചരിത്ര ശകലങ്ങള്‍ ڊ പ്രൊഫ. കെ.വി. അബ്ദുറഹിമാന്‍ (മുസ്ലിം സര്‍വീസ് സൊസൈറ്റി പൊന്നാനി 1998)
2. മഖ്ദൂമും പൊന്നാനിയും ڊ ഹുസൈന്‍ രണ്ടത്താണി (പൊന്നാനി വലിയ ജുമുഅത്ത് പള്ളി പ്രസിദ്ധീകരണം) (പൂങ്കാവനം ബുക്സ് കോഴിക്കോട് 2010)
3. കേരള മുസ്ലിം ചരിത്രം - പി.എ. സൈതുമുഹമ്മദ് (അല്‍ഹുദ ബുക്സ്റ്റാള്‍ കോഴിക്കോട്, 2010)
4. കേരള മുസ്ലിം സ്ഥിതിവിവരണ കണക്ക് - സി.കെ. കരീം (ചരിത്രം പബ്ലിക്കേഷന്‍സ്, ഇടപ്പള്ളി 1997)
5. പൊന്നാനി പൈതൃകവും നവോത്ഥാനവും - ടി.വി. അബ്ദുറഹിമാന്‍കുട്ടി
6. ഠവമവൃലലറ (ഋിഴഹശവെ ഠൃമിഹെമശേീി) ڊ ഉൃ. ഗ.ങ. ാീവമാാലറ, ഛവേലൃ ആീീസെ
7. മഹത്തായ മാപ്പിള സാഹിത്യ പാരമ്പര്യം? - സി. എന്‍ അഹമ്മദ് മൗലവി, കെ.കെ മുഹമ്മദ് അദ്ബുല്‍ കരീം, കോഴിക്കോട്, 1978
8. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും തുഹ്ഫതുല്‍ മുജാഹിദീനും ڊ ഫൊഫ. ഡോ. കെകെഎന്‍ കുറുപ്പ് (മഖ്ദൂം ഫാമിലി അസോസിയേഷന്‍ മഞ്ചേരി)
3. ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍കേരളത്തിലെ പ്രഥമചരിത്രകാരന്‍
ഒന്നാം സൈനുദ്ദീന്‍ മഖ്ദൂം പ്രാവര്‍ത്തികമാക്കിയ നവോത്ഥാന പ്രക്രിയകളെ തുടര്‍ന്ന്, പതിനാറാം നൂറ്റാണ്ടിന്‍റെ ആദ്യം മുതല്‍ മുസ്ലിം കേരളത്തിന്‍റെ ആസ്ഥാനമായി പൊന്നാനി മാറിയതോടെ വിവിധ പ്രദേശത്തുള്ളവര്‍ മതപരമായ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്ക് ഇവിടെ വന്ന് ഒന്നാം മഖ്ദൂമിനെയും അദ്ദേഹത്തിന്‍റെ വിയോഗത്തിന്ശേഷം രണ്ടാം മഖ്ദൂമായ അല്ലാമാ അബ്ദുല്‍ അസീസിനെയും സന്ദര്‍ശിച്ച് നേതൃത്വം സ്വീകരിക്കലും ആത്മീയ രംഗത്ത് ബൈഅത്ത് ചെയ്യലും പതിവായിരുന്നു.
തുടര്‍ന്ന് ഇരുവരുടെയും കീഴില്‍ പഠനം നടത്തിയ പണ്ഡിതശ്രേഷ്ഠരെയും മഖ്ദൂം കുടുംബാംഗങ്ങളായ മഖ്ദൂമീങ്ങളെയും തങ്ങളുടെ നാട്ടിലേക്ക് ആദരപൂര്‍വ്വം ക്ഷണിച്ചുകൊണ്ടുപോയി അവര്‍ക്ക് ഖാസി, മുദരിസ്, ഖതീബ്, ഇമാം തുടങ്ങിയ അനുയോജ്യപദവികള്‍ നല്‍കി. താമസിക്കാന്‍ സൗകര്യപ്രദമായ സ്ഥലവും വീടുകളും ഒരുക്കിക്കൊടുത്തു.
മഅ്ബരി പണ്ഡിതډാര്‍ സമൂഹത്തില്‍ ആദരണീയരായതിനാല്‍ ആദ്യകാലം മുതല്‍ തന്നെ അവര്‍ക്ക് ഭരണാധികാരികളില്‍നിന്നും സമൂഹത്തില്‍നിന്നും അര്‍ഹമായ ആദരവും അംഗീകാരവും ലഭിച്ചു. ഈ കുടുംബത്തില്‍ നിന്നു ആദ്യമായി പൊന്നാനിയിലെത്തി ഖാസി പദവി ഏറ്റെടുത്ത ഒന്നാം മഖ്ദൂമിന്‍റെ പിതൃവ്യന്‍ അല്ലാമാസൈനുദ്ദീന്‍ ഇബ്രാഹിം മുതല്‍ ഈ കീഴ്വഴക്കം തുടര്‍ന്നു.
പൊന്നാനി സാമൂതിരിയുടെ രണ്ടാം ആസ്ഥാനമായതിനാല്‍ ഇടക്കിടെ അദ്ദേഹവും ഇവിടെ വസിച്ചിരുന്നു. ഒന്നാം മഖ്ദൂം തൊട്ടുള്ള ആദ്യകാല മഖ്ദൂമീങ്ങള്‍ക്ക് സാമൂതിരി ഭൂമിക്ക് കരം ഒഴിവാക്കി കൊടുക്കുകയും വിവിധ രീതിയിലുള്ള മറ്റു ആനുകൂല്യങ്ങള്‍ നല്‍കുകയും ചെയ്തിരുന്നു. മൈസൂര്‍ സുല്‍ത്താډാരുടെ ഭരണകാലത്ത് പോലും ഈ നില തുടര്‍ന്നു. മതപരമായ സംശയങ്ങള്‍ ദുരീകരിക്കാനും മതവിധി(ഫത്വ)കള്‍ക്കും മഖ്ദൂമീങ്ങളെ തന്നെയാണ് ആശ്രയിച്ചിരുന്നത്. തുടങ്ങി നാനാ മേഖലകളിലും ഈ രീതി തുടര്‍ന്നുവന്നു. തډൂലം കേരള മുസ്ലിംകളുടെ ആത്മീയ നേതൃത്വം പൊന്നാനി മഖ്ദൂമീങ്ങള്‍ക്കായിത്തീര്‍ന്നു.
കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ പ്രഗത്ഭ മഖ്ദൂമുകളില്‍ അവസാന കണ്ണിയായ ചെറിയബാവ മുസ്ലിയാര്‍ മഖ്ദൂമി (മരണം 1908) കുഞ്ഞന്‍ബാവ മുസ്ലിയാര്‍ മഖ്ദൂമി (മരണം 1922) തുടങ്ങിയ പണ്ഡിതശ്രേഷ്ഠര്‍ വരെ ഈ പതിവ് നിലനിന്നിരുന്നു.
ഈ കീഴ്വഴക്കമനുസരിച്ച് വടക്കേ മലബാറില്‍ ഖാളി ഖുളാത്തും (മുഖ്യ ഖാളി) മുഫ്തി (നിയമജ്ഞന്‍) യുമായി ഒന്നാം സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ മൂന്നാമത്തെ പുത്രനായ അല്ലാമാമുഹമ്മദുല്‍ ഗസ്സാലി നിയോഗിതനായി. തുടര്‍ന്ന് അദ്ദേഹം മാഹിക്കടുത്ത ചോമ്പാലില്‍ മസ്ജിദ് പണിത് അവിടം കേന്ദ്രമാക്കി പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്നു.
ചോമ്പാലിലെ ധനികരും ദീനി തല്‍പ്പരരുമായ വലിയകത്ത് കരകെട്ടി തറവാട്ടിലെ മതഭക്തയായ വനിതയെ അല്ലാമാ ഗസ്സാലി വിവാഹം ചെയ്തു. നാട്ടിലെ പ്രമുഖരില്‍ പലരും ഈ തറവാട്ടുകാരായിരുന്നു. ചോമ്പാല്‍ കടല്‍ത്തീരത്തിനടുത്തുള്ള പഴയ ജുമുഅത്ത്പള്ളി സ്ഥാപിച്ചതിവരാണ്.
തറവാട്ടിന്‍റെ ആദ്യത്തെ പേര് വലിയകത്ത് എന്നായിരുന്നു. ചോമ്പാലിലും പരിസരത്തും പ്രൗഢിയിലും സമ്പന്നതയിലും മികച്ചുനിന്ന ഈ തറവാടിന്‍റെ വേരുകള്‍ വടകര, ഏറാമാല, കുറ്റ്യാടി പ്രദേശങ്ങളില്‍ വ്യാപിച്ചിരുന്നു.വലിയകത്ത് എന്ന പേരിന്‍റെ കൂടെ കരകെട്ടി എന്നത് പിന്നീട് വന്നുചേര്‍ന്നതാണ്. വെള്ളക്കെട്ടുള്ള പ്രദേശങ്ങള്‍ മണ്ണിട്ട് തൂര്‍ത്ത് കരയാക്കി കെട്ടിയുയര്‍ത്തിയതിനാലാണെന്നും അതല്ല മൈസൂര്‍ സുല്‍ത്താډാരുടെ ഭരണകാലത്ത് നടപ്പാക്കിയ ഭൂപരിഷ്ക്കരണം ഹേതുവായി ആദ്യമായി ഭരണകൂടത്തിന് കരം കെട്ടിയതിനാലാണെന്നും കരകെട്ടി എന്ന വിശേഷണം സിദ്ധിക്കാന്‍ കാരണമെന്ന് ചരിത്രം വിഭിന്ന പക്ഷമാണ്. വലിയകത്ത് കരകെട്ടി തറവാട്ടുകാര്‍ പഴയകാലം മുതല്‍ തന്നെ ഉദാരമനസ്ക്കരും ദാനശീലരുമായിരുന്നു.
ജനനവും ബാല്യവും
അല്ലാമാ ഗസ്സാലിയുടെ സീമന്ത പുത്രനായി സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ഹിജ്റ 938/1532ല്‍ ചോമ്പാലില്‍ ജനിച്ചു. ശൈഖ് അഹമ്മദ് സൈനുദ്ദീനുബ്നു ഗസാലിബ്നു സൈനുദ്ദീനുബ്നു അലിബ്നു അഹ്മ്മദ് അല്‍ മഅ്ബരി എന്നാണ് പൂര്‍ണ്ണ നാമം. സൈനുദ്ദീന്‍ സ്വഗീറെന്നും രണ്ടാം സൈനുദ്ദീന്‍ മഖ്ദൂമെന്നും ചെറിയ സൈനുദ്ദീന്‍ മഖ്ദൂമെന്നും അറിയപ്പെട്ടു. ഫത്ഹുല്‍ മുഈന്‍, തുഹ്ഫത്തുല്‍ മുജാഹിദീന്‍ എന്നീ വിശ്വവിഖ്യാത കൃതികള്‍ ഉള്‍പ്പെടെ മഖ്ദൂമിന്‍റെ രചനകളെല്ലാം അറബി ഭാഷയിലാണെങ്കിലും ശൈഖ് സൈനുദ്ദീനും മാതാപിതാക്കളും മലയാളികളാണ്.
പ്രാഥമിക വിദ്യാഭ്യാസം മാതാപിതാക്കളില്‍നിന്ന് നേടി. ബാല്യത്തില്‍തന്നെ പിതാവ് മരിച്ചതിനാല്‍ പിതൃവ്യനായ അബ്ദുല്‍ അസീസ് മഖ്ദൂമിന്‍റെ നിര്‍ദ്ദേശാനുസരണം ഉപരി പഠനത്തിനു പൊന്നാനി വലിയ ജുമാമസ്ജിദിലെത്തി. അദ്ദേഹം ദര്‍സ്സിന് നേതൃത്വം നല്‍കിയിരുന്ന കാലമായിരുന്നു അത്. തുടര്‍ന്ന് അല്ലാമാ അബ്ദുല്‍ അസീസിന്‍റെയും മൗലാനാ ഇസ്മാഈല്‍ ബടുക്കലിന്‍റെയും കീഴില്‍ ഏതാനും വര്‍ഷം പഠനം നടത്തി. ഖുര്‍ആന്‍ പൂര്‍ണ്ണമായി ഹൃദിസ്ഥമാക്കി മലബാറില്‍ ഹാഫിളീങ്ങള്‍ കുറവായിരുന്ന അക്കാലത്ത് ഹാഫിള് എന്ന അപൂര്‍വ്വ വിശേഷണത്തിനര്‍ഹനായി.
വിദേശപഠനം
മഖ്ദൂം രണ്ടാമന്‍ ഉന്നത പഠനത്തിനായി ഒരു ചരക്കു കപ്പലില്‍ മക്കത്തേക്ക് യാത്ര തിരിച്ചു. പത്തുവര്‍ഷത്തോളം മക്കയിലും മദീനയിലും താമസിച്ച് പഠനം നടത്തി ഹജ്ജും ഉംറയും നിര്‍വ്വഹിച്ചു. വിവിധ വിജ്ഞാന ശാഖകളില്‍ പ്രാവീണ്യം നേടി. ഹറമിലെ ഉന്നത പണ്ഡിതശ്രേഷ്ഠരില്‍ നിന്നും ഫിഖ്ഹിലും ഹദീസിലും അഗാധപാണ്ഡിത്യം നേടി. ഹദീസു ശാസ്ത്രത്തിലെ അഗാധജ്ഞാനം ഹേതുവായി വിശുദ്ധ ഹറമിലെ ഉലമാക്കള്‍ അദ്ദേഹത്തെ മുഹദ്ദിസ് (ഹദീസ് പണ്ഡിതന്‍) എന്ന് വിളിച്ചു. ശാഫിഈ ഫുഖഹാക്ക (കര്‍മ്മഖാണ്ഡ വിദഗ്ദര്‍) ളില്‍ വിശ്രുതനും തുഹ്ഫത്തുല്‍ മുഹ്താജ് ഫീ ശറ്ഹില്‍ മിന്‍ഹാജ് എന്ന ബൃഹത്തായ ഇസ്ലാമിക നിയമശാസ്ത്ര കൃതിയുടെ രചയിതാവുമായ ഇമാം ശീഹാബുദ്ദീന്‍ അഹ്മദ് ഇബ്നു ഹജറുല്‍ ഹൈതമി അല്‍ മക്കിയാണ് പ്രധാന ഗുരു. അദ്ദേഹത്തിന്‍റെ പ്രശംസ പിടിച്ചുപറ്റിയ ശിഷ്യനായിരുന്നു മഖ്ദൂം.
മഖ്ദൂമും ഇബ്നു ഹജറും
പഠനം പൂര്‍ത്തിയാക്കി പൊന്നാനിയിലേക്ക് തിരിച്ചുവരുമ്പോള്‍ മഖ്ദൂമിന്‍റെ കൂടെ ഇബ്നു ഹജറുല്‍ ഹൈതമിയുമുണ്ടായിരുന്നു. അദ്ദേഹം ഇവിടെ രണ്ടുമാസം താമസിച്ചതിന് ശേഷം മക്കയിലേക്ക് തന്നെ തിരിച്ചുപോയി. പൊന്നാനി വലിയ ജുമുഅത്ത് പള്ളിയിലെ പ്രധാന അദ്ധ്യാപകന്‍ (മുദരിസ്) ആയി സേവനമാരംഭിച്ചു. പള്ളിയിലെ പ്രധാന അകത്തളത്തിലെ എണ്ണ വിളക്കിന്‍ താഴെ നിലത്ത് പതിച്ച വൃത്താകൃതിയിലുള്ള കല്ല് ഇബ്നു ഹജര്‍ കൊണ്ടുവന്നതാണ് എന്നാണ് വാമൊഴിയും വരമൊഴിയും. ഇബ്നുഹജര്‍ തന്‍റെ കൈപ്പടയിലെഴുതി ഒപ്പിട്ട ഫത്വ (മതവിധി)യുടെ കോപ്പി ചാലിയത്തെ ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തിയുടെ അസ്ഹരിയ്യ: കുതുബ് ഖാന (ഗ്രന്ഥശേഖരം)യില്‍ സൂക്ഷിച്ചിരുന്നു. ഈ ഫത്വ അദ്ദേഹത്തിന്‍റെ പൊന്നാനി സന്ദര്‍ശന വേളയില്‍ എഴുതിയതായിരിക്കാമെന്നാണ് നിഗമനം.
ഒന്നാം മഖ്ദൂമിന്‍റെയും തുടര്‍ന്ന് മകന്‍ അല്ലാമാ അബ്ദുല്‍ അസീസിന്‍റെയും പാതപിന്‍പറ്റി വലിയ പള്ളി ദര്‍സിന്‍റെ വിപൂലീകരണത്തിന് ക്രിയാത്മക പരിഷ്ക്കരണങ്ങള്‍ ഏര്‍പ്പെടുത്തി.
മഖ്ദൂം ഒന്നാമന്‍റെ കാലംമുതല്‍ തന്നെ മുസ്ലിയാര്‍ എന്ന പദവി നല്‍കിയിരുന്നു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍റെ ചില രചനകളില്‍ അദ്ദേഹത്തിന്‍റെ പിതാതാവും ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റെ ത്രിദീയ പുത്രനുമായ അല്ലാമാ ഗസാലിയെ ചേര്‍ക്കുന്ന ഭാഗങ്ങളില്‍ ശൈഖ്സൈനുദ്ദൂനിബ്നു ഗസാലി മുസ്ലിയാര്‍ എന്ന് ചേര്‍ത്തത് കാണാം. തډൂലം വലിയപള്ളി ദര്‍സില്‍നിന്ന് ആദ്യമായി പഠനം പൂര്‍ത്തിയാക്കിയ പഠിതാക്കളില്‍ അല്ലാമാ ഗസാലിയും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് ന്യായമായും ഉറപ്പിക്കാം. തന്‍റെ പിതാവിന്‍റെ സ്മരണാര്‍ത്ഥം പൊന്നാനി ജുമാമസ്ജിദ് റോഡില്‍ നിര്‍മ്മിച്ച വീട് ഗസാലി മുസ്ലിയാരകം എന്ന പേരിലാണ് അറിയപ്പെടുന്നത്.
പ്രധാന ഗുരുനാഥډാരും സഹപാഠികളും
ശൈഖുല്‍ ഇസ്ലാം ഇസ്സുദ്ദീന്‍ ഇബ്നു അബ്ദുല്‍ അസീസ് അസ്സുമരി, അല്ലാമാ വജീഹുദ്ദീന്‍ അബ്ദുറഹ്മാനുബ്നു സിയാദ്, ശൈഖുല്‍ ഇസ്ലാം അബ്ദുറഹ്മാന്‍ ഇബ്നുസ്സഫ തുടങ്ങിയ പല പ്രശസ്ത പണ്ഡിതډാരും ഹറം ശരീഫില്‍ മഖ്ദൂമിന്‍റെ ഗുരുവര്യരായിരുന്നു.
സയ്യിദ് അബൂബക്കറ്ബ്നു സാലിം അല്‍ഹള്റമി, 2.ശൈഖ് അഹ്മദ് ഇബ്നു സയ്യിദ്, 3. ശൈഖ് ഹൈദറൂസി അഹ്മദാബാദി, 4. ഇമാം മുല്ലാ അലിയ്യുല്‍ ഖാരി, 5. അല്ലാമാ ശൈഖ് ഇബ്നു അബ്ദുല്ല അസ്സഖാഫ് അല്‍ ഹള്റമി, 6. കോഴിക്കോട് ഖാസി മുഹമ്മദിന്‍റെ പിതാവ് അല്ലാമാ അബ്ദുല്‍ അസീസ്, 7. ശൈഖ് അബ്ദുല്‍ ഖാദിര്‍ സാനി(പുറത്തിയില്‍, കണ്ണൂര്‍), 8. കോഴിക്കോട് അപ്പവാണിഭനേര്‍ച്ച ആചരിച്ചുവരുന്ന ശൈഖ് അബുല്‍ വഫാ മുഹമ്മദ്ബ്നു അലാഉദീന്‍ അല്‍ ഹിമ്മസി 9. ഖുതുബുസ്സമാന്‍ സയ്യിദ് ശൈഖ് ശാഹുല്‍ ഹമീദ് മീരാന്‍ സാഹിബ് (നാഗൂര്‍) തുടങ്ങിയ അക്കാലത്തെ പ്രശസ്തരായ പണ്ഡിതശ്രേഷ്ഠډാരും ആത്മീയ നേതാക്കളും ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍റെ സഹപാഠികളും സഹചാരികളുമാണ്.
സൂഫിമാര്‍ഗ്ഗം
ശരീഅത്ത് പഠനാനന്തരം തരീഖത്തി (സൂഫി മാര്‍ഗം)ല്‍ പ്രവേശിച്ച ശൈഖ് സൈനുദ്ദീന്‍ ആത്മീയ വൈജ്ഞാനികരംഗത്ത് പ്രാവീണ്യംനേടി തസ്വവ്വുഫി (സൂഫിസം)ല്‍ തന്‍റെ പ്രധാന ശൈഖ്, അബുല്‍ ഹസന്‍ അസ്സിദ്ദീഖ് അല്‍ ബകരിയാണ്. ബകരിയെ വളരെ ആദരവോടെയാണ് മഖ്ദൂം തന്‍റെ കൃതികളായ ഇര്‍ശാദിലും അജ്വിബത്തുല്‍ അജീബയിലും സ്മരിക്കുന്നത്. ശൈഖ് ബകരി അദ്ദേഹത്തിന് പതിനൊന്ന് ഖിര്‍ഖ (ത്വരീഖത്തിലെ സ്ഥാനവസ്ത്രം) നല്‍കിയതിനെ തുടര്‍ന്ന് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ഖാദിരിയ്യ ത്വരീഖത്തിന്‍റെ ശൈഖ് (ആത്മീയ ഗുരു) ആയി വാഴ്ത്തപ്പെട്ടു.
വിദേശ പര്യടനങ്ങള്‍
ക്രി.വ. 1563, 72, 73, 81 വര്‍ഷങ്ങളില്‍ മഖ്ദൂം വിദേശനാടുകളിലടക്കം പല പര്യടനങ്ങളും നടത്തിയിട്ടുണ്ട്. ഗുജറാത്തിലെ കച്ചിലൂടെ യാത്രചെയ്യുന്ന സമയത്ത് അക്രമികള്‍ തടഞ്ഞിരുന്നു. വിപുലമായ അന്വേഷണങ്ങളുടെയും പഠനങ്ങളുടെയും അനുഭവങ്ങളുടെയും പിന്‍ബലത്തില്‍ വിവിധ വിഷയങ്ങളില്‍ ധാരാളം പഠനങ്ങള്‍ നടത്തിയ അദ്ദേഹം സമൂഹത്തിലെ വിവിധ ജാതി വര്‍ണ വിഭാഗങ്ങളെ സംബന്ധിക്കുന്ന വീക്ഷണങ്ങളും അവരുടെ ആചാരാനുഷ്ഠാനങ്ങളെക്കുറിച്ചുള്ള രേഖകളും പലപ്രദേശങ്ങളുടെ ഭൂവിവരണപ്പട്ടികയും സ്ഥലനാമങ്ങളും അടങ്ങിയ ചാര്‍ട്ടും തയ്യാറാക്കിയിരുന്നു. വിശുദ്ധ ഖുര്‍ആന്‍ സൂക്തങ്ങള്‍ കല്ലില്‍കൊത്തി ആരാധനാലയങ്ങള്‍ക്ക് ദാനംനല്‍കിയിരുന്നു. നാണയം സംബന്ധമായ പ്രശ്നങ്ങളിലും കടല്‍ ചുങ്കം പിരിവിലും അന്തിമ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നത് മഖ്ദൂമായിരുന്നു.
വിശ്വപ്രസിദ്ധരായ മുസ്ലിം പണ്ഡിതډാരും നേതാക്കളുമായി മഖ്ദും ജീവിതാന്ത്യം വരെ സുദൃഢബന്ധം നിലനിര്‍ത്തി പോന്നു. അറബിയില്‍ കവിതാ രൂപത്തില്‍ കത്തെഴുതി പലരുമായി ആശയവിനിമയം നടത്താറുണ്ടായിരുന്നു. ഇമാം മുഹമ്മദ് റംലി, ഇമാം മുഹമ്മദ് ഖത്തീബ് അശ്ശര്‍ബീനി തുടങ്ങിയ പണ്ഡിത ശ്രേഷ്ഠര്‍ അവരില്‍ ചിലരാണ്.
കേരളത്തിലെ പ്രഥമ ചരിത്രകാരന്‍
അക്കാലത്ത് മുഗള്‍ ചക്രവര്‍ത്തിമാരുടെ ഭരണകാലമായിരുന്നു. എന്നിരുന്നാലും അവരില്‍ നിന്നും വ്യത്യസ്തമായി പോര്‍ച്ചുഗീസുകാര്‍ക്കെതിരെ യുദ്ധംചെയ്യാന്‍ ആവേശം കാണിച്ച ഭരണാധികാരികള്‍ എന്ന നിലയിലാണ് 1557മുതല്‍ 1580വരെ ബീജാപ്പൂര്‍ ഭരിച്ച സുല്‍ത്താന്‍ ഇബ്രാഹിം അലി ആദില്‍ഷാ, സുല്‍ത്താന്‍ മുഹമ്മദ് അലി ആദില്‍ഷാ എന്നിവരുമായി മഖ്ദൂം അടുത്ത ബന്ധം പുലര്‍ത്തിയത്. തന്‍റെ കൃതികളില്‍ ഏറ്റവും പ്രചാരം നേടിയ തുഹ്ഫത്തുല്‍ മുജാഹിദീന്‍ സമര്‍പ്പണം നടത്തിയത് അലി ആദില്‍ഷായുടെ പേരിലാണ്. ആദില്‍ഷാ സുല്‍ത്താډാരില്‍തന്നെ സുന്നികളും ശിയാക്കളുമുണ്ടായിരുന്നു. 1580 മുതല്‍ 1627വരെ ഭരണത്തിലിരുന്ന ഇബ്രാഹിം ആദില്‍ഷാ രണ്ടാമന്‍ സുന്നിയായിരുന്നു.
തുര്‍ക്കിയിലെ ഉസ്മാനിയ്യ ഖലീഫമാരുമായും, ഈജിപ്തിലെ മംലൂക്ക് ഭരണാധികാരികളുമായും, മുഗള്‍ ചക്രവര്‍ത്തി അക്ബറുമായും മഖ്ദൂം ബന്ധം സ്ഥാപിച്ചു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സാമൂതിരിക്ക് വേണ്ടി സൈനിക സഹായത്തിന് മുസ്ലിം രാജ്യങ്ങളിലേക്ക് സന്ദേശങ്ങളയച്ചു. കുഞ്ഞാലിമരക്കാര്‍മാരുടെ കീഴില്‍ മുസ്ലിംകളുടെ നാവികപ്പട വിപുലീകരിക്കാന്‍ സഹായിച്ചു. ബീജാപ്പൂരിലെയും ഗുജറാത്തിലെയും സുല്‍ത്താډാരുടെ കൊട്ടാരത്തില്‍ അദ്ദേഹം താമസിച്ചിട്ടുണ്ട്.
ഫത്ഹുല്‍ മുഈന്‍
കേരളത്തിനകത്തും പുറത്തുമുള്ള പള്ളി ദര്‍സ്സുകളിലും ശരീഅത്ത്കോളേജുകളിലും ഫത്ഹുല്‍ മുഈന്‍ പഠനവിഷയമാണ്. സൗദി അറേബ്യ, ഈജിപ്ത്, മലേഷ്യ, ഇന്തോനേഷ്യ, എത്യോപ്യ, യമന്‍ തുടങ്ങിയ വിദേശ രാജ്യങ്ങളിലെ കലാശാലകളില്‍ ഈ ഗ്രന്ഥം പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഹിജ്റ 983 (ക്രി.വ. 1575)ല്‍ രചന പൂര്‍ത്തിയാക്കിയ ഈ കൃതി പൊന്നാനിയിലും തിരൂരങ്ങാടിയിലും വിദേശ രാജ്യങ്ങളായ സിങ്കപ്പൂര്‍, ജാവ, മലേഷ്യ മുതലായ രാജ്യങ്ങളില്‍നിന്നും പലതവണ മുദ്രണം ചെയ്തിട്ടുണ്ട്.
ശാഫിഈ കര്‍മ്മശാസ്ത്ര വീക്ഷണത്തില്‍ ഗ്രന്ഥകര്‍ത്താവ് ആദ്യം ഖുര്‍റത്തുല്‍ ഐന്‍چഎന്ന ലഘു കൃതി രചിക്കുകയും പിന്നീട് വിശദീകരിച്ച രചനക്ക് ഫത്ഹുല്‍ മുഈന്‍چഎന്ന് നാമകരണം നല്‍കുകയുമാണുണ്ടായത്. ശാഫി മദ്ഹബില്‍ കേരളത്തില്‍ ആദ്യമായി രചിക്കപ്പെട്ട ബൃഹത്തായ കര്‍മ്മശാസ്ത്ര ഗ്രന്ഥമാണിത്. കൃതിയില്‍ മഖ്ദൂം തന്‍റെ വന്ദ്യഗുരു ഇബ്നുഹജുറുല്‍ ഹൈതമിയെ ശൈഖുനാ എന്ന ബഹുമാനപുരസ്സരം പലയിടത്ത് ഉദ്ധരിക്കുന്നുണ്ട്
.
.
പ്രശസ്തരായ പല പണ്ഡിതډാരും ഗ്രന്ഥത്തിന് വ്യാഖ്യാനങ്ങള്‍ രചിച്ചിട്ടുണ്ട്. അല്ലാമാ അലി ബാസബ്രിയുടേതാണ് ആദ്യത്തേത്. മൗലവി അഹ്മദ് ശീറാസി എഴുതിയ വ്യാഖ്യാനത്തിന്‍റെ കയ്യെഴുത്തുപ്രതി നാദാപുരം ജുമാമസ്ജിദില്‍ സൂക്ഷിച്ചിരുന്നു. ഏതാണ്ട് ഹി.1310 (ക്രി.വ. 1893)ല്‍ അന്തരിച്ച സയ്യിദ് ബകരിയുടെ ഇആനതുത്ത്വാലിബിന്‍چ എന്ന നാല് വാള്യമുള്ള ബൃഹദ് വ്യാഖ്യാനം ഹി.1300 (ക്രി.വ. 1883) ലാണ് അദ്ദേഹം എഴുതിത്തീര്‍ത്തത്. കൂടാതെ, അല്ലാമാ സയ്യിദ് അലി ഇബ്നു സയ്യിദ് അഹ്മദ് അസ്സഖാഫ്, താനൂരിലെ ശൈഖ് അബ്ദുല്‍ ഖാദിര്‍ എന്നീ പണ്ഡിതശ്രേഷ്ഠരും څഫത്ഹുല്‍ മുഈനിന് വ്യാഖ്യാനമെഴുതിയിട്ടുണ്ട്. ഈ ഗ്രന്ഥത്തിന്‍റെ അവതരണശൈലി നാട്ടിലും മറുനാട്ടിലുമുള്ള പണ്ഡിതډാരും ഗ്രന്ഥകാരډാരും മുക്തകണ്ഠം പ്രശംസിച്ചിട്ടുണ്ട്.
അജീവിബത്തുല്‍ അജീബ എന്ന കൃതിയില്‍ പ്രതിപാദിച്ചിട്ടുള്ള മതപരമായ ചോദ്യോത്തരങ്ങള്‍ ഹി.977(ക്രി.വ. 1569) ന് മുമ്പാണ് നടന്നത്. തډൂലം ഹി.966 (ക്രി.വ. 1559) ല്‍ അദ്ദേഹം മക്കയിലായിരുന്നുവെന്ന് ഗ്രന്ഥത്തില്‍നിന്നും ഗ്രഹിക്കാം. ഈ കൃതിയില്‍ രേഖപ്പെടുത്തിയിട്ടുള്ള മതപരമായ വിധികള്‍ക്ക് മറുപടി പറഞ്ഞ പത്ത് പണ്ഡിതډാരുടെ പേരുകള്‍.
1. ശൈഖ് ശിഹാബുദ്ദീന്‍ അഹമദ് ഇബ്നു ഹജ്റുല്‍ ഹൈതമി, 2. ശൈഖ് വജീഹുദ്ദീന്‍ അബ്ദുറഹ്മാന്‍ ഇബ്നു സിയാദ്, 3. ശൈഖ് അബ്ദുല്ലാഹി ബാ മുഅ്റള്, 4. അബ്ദുല്‍ അസീസ് അസുമരി, 5. ശൈഖ് മുഹമ്മദ് റംലി, 6. അല്ലാമാ ഖത്തീബ് അശര്‍ബീനി, 7. അബ്ദുര്‍റഹ്മാനുല്‍ വാഇളുല്‍ മക്കിയ്യ്. 8. അബ്ദുല്‍ അസീസ് ഇബ്നു സൈനുദ്ദീനുല്‍ മഅ്ബരി, 9. ശൈഖ് സൈനുല്‍ അബീദ്ദീന്‍ അബൂബക്രില്‍ മുഹമ്മദില്‍ ബക്കരിയ്യ്. 10. അബൂബക്കര്‍ അഹ്മദ് അല്‍ മഅ്ബരി.
ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍റെ മരണം ചോമ്പാലില്‍ വെച്ചായിരുന്നു. ജനനമരണവര്‍ഷത്തിന്‍റെ നിജസ്ഥിതിയില്‍ പണ്ഡിതډാര്‍ക്കിടയില്‍ വിഭിന്നപക്ഷമുണ്ട്. മഖ്ദൂമിന്‍റെ മരണം ചില കൃതികളില്‍ ഹി. 938 (ക്രി. 1618) ലാണെന്നും ഈജിപ്ഷ്യന്‍ ചരിത്രകാരനായ ശൈഖ് മുഹമ്മദ് അബ്ദുല്‍ മുന്‍ഇം അന്നുമൈരി ത്വാരീഖുല്‍ ഇസ്ലാം ഫില്‍ ഹിന്ദ് എന്ന ഗ്രന്ഥത്തില്‍ ഹി. 991 (ക്രി.വ 1583) ലാണെന്നും ചരിത്രകാരനുമായ ജോര്‍ജ് സൈദാന്‍ താരീഖു അദബില്ലുഗത്തില്‍ അറബിയില്‍ ഹി. 978(ക്രി.വ. 1570) ലെന്നും രേഖപ്പെടുത്തിയത്. തുഹ്ഫത്തുല്‍ മുജാഹിദീന്‍റെ രചന 1583ല്‍ അവസാനിച്ചതിനാല്‍ അതിനുശേഷം വൈകാതെ അദ്ദേഹം മരിച്ചിരിക്കാമെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്. അത് പൂര്‍ണ്ണമായും ശരിയാകണമെന്നില്ല.
എന്നാല്‍ സൈനുദ്ദീന്‍ മഖ്ദൂം അഖീറിന്‍റെ (1810 ? 1887) പുത്രനും പ്രമുഖ പണ്ഡിതനുമായ അല്ലാമാ അഹ്മദ് ബാവാ മഖ്ദൂം പിതാവിനെക്കുറിച്ചെഴുതിയ തര്‍ജ്ജുമയില്‍ മഖ്ദൂം സ്വഗീറിന്‍റെ ജനന മരണത്തെക്കുറിച്ച് അല്ലാഹുവിനറിയാം എന്നു പറഞ്ഞു ആ വിഷയം അവസാനിപ്പിക്കുന്നു. ഫത്ഹുല്‍ മുഈനിന്‍റെ ആദ്യത്തില്‍ ഈ തര്‍ജമ ചില പ്രസാധകര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
മഖ്ദൂമിന്‍റെ ജനന വര്‍ഷവും ബാല്യവും, സ്വദേശത്തുംവിദേശത്തുമുള്ള പഠനകാലവും, വിദേശ സഞ്ചാരങ്ങളും, മുദരിസായി സേവനം അനുഷ്ഠിച്ച മുപ്പത്തിമൂന്ന് വര്‍ഷവും മഖ്ദൂമായി സ്ഥാനമേറ്റ വര്‍ഷവും ഗണിക്കുമ്പോള്‍ തുഹ്ഫത്തുല്‍ മുജാഹിദീന്‍റെ രചന പൂര്‍ത്തിയായ (ക്രി.വ. 1583) തിന്ശേഷം ഏതാനും വര്‍ഷം കഴിഞ്ഞിട്ടാവാനാണ് ഇഹലോകവാസം വെടിയാന്‍ സാദ്ധ്യത. മഖ്ദൂമുമായി ബന്ധപ്പെട്ട ചിലകൃതികളില്‍ പിതാവിന്‍റെ പേര് ഗസാലി എന്ന് ചേര്‍ക്കുന്നതിന് പകരം പിതൃവ്യനായ അബ്ദുല്‍ അസീസിനെ പിതാവായി ചേര്‍ത്തിരിക്കുന്നത് അശ്രദ്ധമൂലം സംഭവിച്ചതായിരിക്കാം.
പ്രഗത്ഭരായ മഖ്ദൂം സ്ഥാനികളില്‍ പലരുടേയും ജീവചരിത്രം രേഖപ്പെടുത്തിയ സ്ഥിതിക്ക് ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍റെയും ജീവചരിത്രം രേഖപ്പെടുത്തിയിരിക്കാം. പക്ഷെ പറങ്കികളുടെ നരനായാട്ടും അശ്രദ്ധയും കാരണം ചോമ്പാലടക്കം മലബാറിലെ പല പള്ളികളും അമൂല്യരേഖകളും നശിച്ചുപോയ സമയത്ത് ഈ രേഖകളും നഷ്ടപ്പെട്ടിരിക്കാം.
ഹി.1380(ക്രി.വ.1961) ഇഹലോകവാസം വെടിഞ്ഞ ഏറാമാല ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമംകൊള്ളുന്ന ചോമ്പാലിനു സമീപം അയ്യൂര്‍ സ്വദേശിയും വടക്കേ മലബാറിലെ പ്രമുഖ പണ്ഡിതനുമായ മൗലവി അബ്ദുല്ലാഹിബിന്‍ ശൈഖ് മുഹമ്മദ് പറയുന്നത് ഇങ്ങനെ.
څപണ്ഡിതനും മതഭക്തനുമായ തന്‍റെ വന്ദ്യപിതാവ് പലപ്പോഴും മഖ്ദൂം സഖീറിനെക്കുറിച്ച് പറയാറുണ്ടായിരുന്നു. പൊന്നാനി വലിയ ജുമുഅത്ത് പള്ളിയില്‍ മുപ്പത്തിമൂന്ന് വര്‍ഷം അദ്ദേഹം ദര്‍സ്സ് നടത്തിയിട്ടുണ്ട്. പൊന്നാനിയില്‍ നിന്ന് ഇടക്കിടെ ചോമ്പാലില്‍ വരുകയും ഏതാനും ദിവസങ്ങള്‍ അവിടെ താമസിച്ച് പൊന്നാനിയിലേക്ക് തിരിച്ചുപോവുകയും പതിവായിരുന്നു. ചോമ്പാലില്‍ അദ്ദേഹത്തിന്‍റെ ധാരാളം ഗ്രന്ഥങ്ങളും കയ്യെഴുത്ത് രചനകളും മറ്റുമുണ്ടായിരുന്നു. പക്ഷെ അവയെല്ലാം വേണ്ടത്ര സംരക്ഷണം നല്‍കാത്തതിനാല്‍ കാലാന്തരത്തില്‍ ചിതല്‍ തിന്ന് നശിച്ചുപോവുകയാണുണ്ടായത്.چ
മഖ്ദൂം സ്ഥാനാരോഹണവും മരുമക്കത്തായവും
പിതാമഹനായ ഒന്നാം സൈനുദ്ദീന്‍ മഖ്ദൂമിന്‍റെയും പിതൃസഹോദരനായ അബ്ദുല്‍ അസീസ് മഖ്ദൂമിന്‍റെയും പാതപിന്തുടര്‍ന്നു മുസ്ലിം ലോകത്തിന്‍റെ വിജ്ഞാന മേഖല സമ്പുഷ്ടമാക്കാനും മതമൈത്രി സുദൃഢമാക്കാനും അക്ഷീണം ശ്രമിച്ചു. അല്ലാമാ അബ്ദുല്‍ അസീസിന് സന്താനങ്ങളില്ലാത്തതിനാല്‍ ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ മൂന്നാം മഖ്ദൂമായി സ്ഥാനമേറ്റു. അക്കാലത്ത് വലിയൊരു വിഭാഗം മുസ്ലിംകളുടെ നേതൃപദവി മഖ്ദൂമില്‍ നിക്ഷിപ്തമായിരുന്നു.
അധിക സമയവും വിജ്ഞാന സമ്പാദനത്തിലും പ്രസരണത്തിലും ചരിത്രാന്വേഷണ യാത്രയിലും മുഴുകിയതിനാല്‍ മഖ്ദൂം പദവിയോട് നീതിപുലര്‍ത്താന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചില്ല. തډൂലം തന്‍റെ സഹോദരി കദീജയുടെയും ഖതറുന്നിദയുടെ രചയിതാവുമായ ശൈഖ് ഉസ്മാന്‍ മഅ്ബരിയുടെയും പുത്രനായ ശൈഖ് അബ്ദുറഹ്മാന്, മഖ്ദൂമിന്‍റെ ചുമതല നല്‍കി. അന്നു മുതലാണ് മഖ്ദൂം സ്ഥാനാരോഹണത്തില്‍ മരുമക്കത്തായ രീതി തുടര്‍ന്നുവന്നത്. ഈ കീഴ്വഴക്കം ഇപ്പോഴും തുടര്‍ന്നുവരുന്നു.
പൊന്നാനി ജുമാമസ്ജിദ് റോഡില്‍ ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍ നിര്‍മ്മിച്ച വീടിന് പിതാവിന്‍റെ സ്മരണാര്‍ത്ഥം ഗസാലി മുസ്ലിയാരകം എന്ന് നാമകരണം ചെയ്തു. മാതൃ തറവാട് സ്ഥിതിചെയ്യുന്ന ചോമ്പാലിലെ കുഞ്ഞിപ്പള്ളി അങ്കണത്തിലാണ് ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍റെയും പത്നിയുടെയും ഖബറിടം. പത്നിയുടെ പേര് വ്യക്തമല്ല. അബൂബക്കര്‍, അബ്ദുല്‍ അസീസ്, ഫാത്തിമ എന്നീ മൂന്ന് സന്തതികളാണ്.
അല്ലാമാ ശിഹാബുദ്ദീന്‍ അഹ്മദ് കോയശ്ശാലിയാത്തിയുടെ അല്‍ ബയാനുല്‍ മൗസൂഖ് എന്ന ഗ്രന്ഥത്തിലെ വിവരണം ഇങ്ങനെ:
അല്ലാമാ ഇബ്നു ഹജറില്‍ ഹൈതമിയുടെ ശിഷ്യനാണ് ചോമ്പാല്‍ സ്വദേശി ശൈഖ് അഹ്മദ് സൈനുദ്ദീന്‍ ബ്നു ശൈഖ് മുഹമ്മദുല്‍ ഗസ്സാലി, ബട്കല്‍ ദേശിയായ അല്ലാമാ ഇസ്മാഈലുസ്സുക്രി അദ്ദേഹത്തിന്‍റെ ആദ്യകാല ഗുരുനാഥډാരില്‍പ്പെടും. മലയാളത്തിലെ ചോമ്പാല്‍ അറബീകരിച്ചതാണ് ജൗബാന്‍. ഫ്രഞ്ചധീന മാഹിക്കടുത്താണ് ഈ പ്രദേശം സ്ഥിതി ചെയ്യുന്നത്. ചോമ്പാല്‍പള്ളിയുടെ തെക്കു കിഴക്കാണ് മഖ്ദൂമിന്‍റെഖബര്‍. പള്ളിയുടെ തൊട്ടടുത്തുള്ള കെട്ടിടത്തില്‍ സ്ഥിതിചെയ്യുന്ന ഖബറുകള്‍ മലബാര്‍ തീരത്ത് ആദ്യകാലത്ത് വന്ന പ്രവാചക പിന്‍ഗാമികളുടേതാണ്. വിശ്വപ്രശസ്ഥരായ പണ്ഡിതډാര്‍ പറഞ്ഞതാണീ വിവരം. 1322/1904ല്‍ ഞാന്‍ ചോമ്പാല്‍ സന്ദര്‍ശിച്ചിരുന്നു. 1337/1914ല്‍ അല്ലാമാ ഇസ്മാഈലുസ്സുക്രി (ബട്കല്‍) യുടെ ഖബറും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.
മഖ്ദൂം പഴയകം, മഖ്ദൂം പുതിയകം എന്നീ തറവാടുകളിലും ഇതിന്‍റെ ശാഖകളിലും പിറന്ന ഏറ്റവും പ്രായമുള്ള പുരുഷനാണ് മഖ്ദൂമായി അവരോധിക്കുന്നത്. അദ്ദേഹത്തിന് അസൗകര്യമാണെങ്കില്‍ അടുത്ത വ്യക്തിത്വത്തെ പരിഗണിക്കും. പരമ്പരയുടെ നാല്‍പതാം സ്ഥാനിയായി ഇപ്പോഴത്തെ മഖ്ദൂം സയ്യിദ് എം.പി. മുത്തുക്കോയ തങ്ങള്‍ 2007 ഒക്ടോബര്‍ 4 (ഹി. 1428 റംസാന്‍ 20) വ്യാഴാഴ്ച സ്ഥാനമേറ്റതും ഈ രീതിയനുസരിച്ചാണ്. ആദ്യത്തെ പത്ത് മഖ്ദൂډാരില്‍ നാമമാത്ര മഖ്ദൂമുകള്‍ മക്കത്തായമനുസരിച്ചും പദവി വഹിച്ചിട്ടുണ്ട്.
രചനകള്‍ ചിലത്: 1. അജ്വിബതുല്‍ അജീബ അന്‍മസ്അലത്തില്‍ ഗരീബ 2. ഖുര്‍റതുല്‍ അയ്ന്‍ 3. ഫത്ഹുല്‍ മുഈന്‍ 4. ഇര്‍ശാദുല്‍ ഇബാദ് ഇലാസബീലിറശാദ് 5. അഹ്കാമുന്നികാഹ് 6. അല്‍ മന്‍ഹജുല്‍ വാളിഹ് 7. ശറഹുസ്സുദൂര്‍ ഫീ അഹ്വാല് മൗത്തി വല്‍ ഖുബൂര്‍ 8. അല്‍ ഫതാവാ ഹിന്ദിയ്യ 9. തുഹ്ഫതുല്‍ മുജാഹിദീന്‍ 10. അല്‍ ജവാഹിര്‍ ഫീ ഉകൂബത്തി അഹ്ളില്‍ കബാഇര്‍.
മഖ്ദൂം സ്ഥാനികള്‍
1. മഖ്ദൂം ശൈഖ് സൈനുദ്ദീനുബ്നു അലിബ്നു അഹ്മദ് അല്‍ മഅ്ബരി (വലിയ സൈനുദ്ദീന്‍ മഖ്ദൂം ക്രി.വ. 1467 -1522) 2. മഖ്ദൂം അല്ലാമാ അബ്ദുല്‍ അസീസ്ബ്നു സൈനുദ്ദീന്‍ (1506 -1586) 3. ശൈഖ് അഹമ്മദ് സൈനുദ്ദിനുബ്നു ഗസാലി (ചെറിയ സൈനുദ്ദീന്‍ മഖ്ദൂം 1532 - 1619) 4. മഖ്ദൂം ശൈഖ് അബ്ദുറഹിമാന്‍ ഒന്നാമന്‍ (ശൈഖ് ഉത്മാന്‍ എന്നവരുടെ മകന്‍ മരണം 1620) 5. മഖ്ദൂം ശൈഖ് ഉസ്മാന്‍ 6. മഖ്ദൂം ശൈഖ് അബ്ദുല്‍ അസീസ് രണ്ടാമന്‍ 7. മഖ്ദൂം ശൈഖ് അബ്ദുറഹിമാന്‍ രണ്ടാമന്‍ 8. മഖ്ദൂം ശൈഖ് അബ്ദുല്‍ അസീസ് മൂന്നാമന്‍ (മ.1717) 9. മഖ്ദൂം അല്ലാമാ മുഹിയദ്ദീന്‍ കുട്ടി മുസ്ലിയാര്‍ (മ. 1729) 10. മഖ്ദൂം അല്ലാമാ നൂറുദ്ദീന്‍ മുസ്ലിയാര്‍ (മ. 1740) 11. മഖ്ദൂം ഖാജാ അഹമദ് എന്ന കോയാമു മുസ്ലിയാര്‍ (മ. 1847) 12. മഖ്ദൂം ശൈഖ് മുഹമ്മദ് ഒന്നാമന്‍ (മ. 1752) 13. മഖ്ദൂം ശൈഖ് കുഞ്ഞി അഹമദ് (മ. 1756) 14. മഖ്ദൂം ശൈഖ് അഹ്മദ് (മ. 1766) 15. മഖ്ദൂം ശൈഖ് കുട്ടിഹസന്‍ ഒന്നാമന്‍ (മ. 1783) 16. മഖ്ദൂം ശൈഖ് അലിഹസന്‍ ഒന്നാമന്‍ (മ. 1785) 17. മഖ്ദൂം ശൈഖ് മുഹമ്മദ് രണ്ടാമന്‍ 18. പഴയകത്ത് മഖ്ദൂം അഹമ്മദ് കുട്ടി മഖ്ദൂം (ലവക്കുട്ടി മുസ്ലിയാര്‍ മകന്‍ മ. 1801) 19. പഴയകത്ത് മഖ്ദൂം സൈനുദ്ദീന്‍ മുസ്ലിയാര്‍ (മ. 1821) 20. പുതിയകത്ത് മഖ്ദൂം അബ്ദുറഹിമാന്‍ എന്ന വലിയ അവറാന്‍ കുട്ടി മുസ്ലിയാര്‍ 21. പുതിയകത്ത് മഖ്ദൂം കുട്ടിഹസന്‍ മുസ്ലിയാര്‍ രണ്ടാമന്‍ 22. പുതിയകത്ത് മഖ്ദൂം ആലി ഹസന്‍ മുസ്ലിയാര്‍ 23. പഴയകം എന്ന ഗസാലി മുസ്ലിയാരകത്ത് മഖ്ദൂം സയ്യിദ് അലവികോയ തങ്ങള്‍ (സയ്യിദ് അബ്ദുര്‍ റഹ്മാന്‍ ഹബ്ശി മകന്‍ മ. 1855) 24. പുതിയകത്ത് മഖ്ദൂം അഹമദ് മുസ്ലിയാര്‍ (മ. 1863) 25. മഖ്ദൂം പുതിയകത്ത് സൈനുദ്ദീന്‍ കുട്ടി എന്ന ആഖിര്‍ സൈനുദ്ദീന്‍ (എളമാപ്പളകത്ത് മാഹിന്‍ ഹസന്‍ എന്ന മാനിഹസന്‍ മകന്‍ മ.1887) 26. ചെറിയ പുതിയകത്ത് മഖ്ദൂം മുഹമ്മദ് എന്ന ചെറിയ ബാവ മുസ്ലിയാര്‍ (കോയാലിമാപ്പളകത്ത് അബ്ദുല്‍ഖാദര്‍ മകന്‍ മ.1908) 27. പഴയകത്ത് മഖ്ദൂം അഹമ്മദ് മുസ്ലിയാര്‍ (വെട്ടം വീട്ടില്‍ കുട്ട്യാലി മകന്‍ മ. 1915) 28. പഴയകത്ത് മഖ്ദൂം മുഹമ്മദ് മുസ്ലിയാര്‍ എന്ന മമ്മിക്കുട്ടി ഹാജി (വെട്ടം വീട്ടില്‍ കുട്ട്യാലി മകന്‍ മ. 1930) 29. പഴയകത്ത് സയ്യിദ് മുസ്തഫാ ഹൈദ്രോസ് കോയ കുട്ടി തങ്ങള്‍ (വലിയ ജാറത്തിങ്കല്‍ സയ്യിദ് അബ്ദുര്‍ റഹ്മാന്‍ മകന്‍ മ. 1933) 30. ചെറിയ പുതിയകത്ത് മഖ്ദൂം സൈനുദ്ദീന്‍ എന്ന ബാവ മുസ്ലിയാര്‍ (മുസ്ലിയാരകത്ത് അബ്ദുര്‍ റഹ്മാന്‍ കുട്ടി മുസ്ലിയാര്‍ മകന്‍ മ. 1936) 31. പഴയകത്ത് മഖ്ദൂം സയ്യിദ് ആറ്റകോയ തങ്ങള്‍ (വലിയജാറത്തിങ്കല്‍ ചെറുകുഞ്ഞിക്കോയ മകന്‍ മ. 1944) 32. ചെറിയ പുതിയകം തോട്ടുങ്ങലകത്ത് മഖ്ദൂം ബീരാന്‍ കുട്ടി എന്ന ബാവ മുസ്ലിയാര്‍ (കോയാലിമാപ്പളകം കല്ലിങ്ങലകത്ത് മുഹമ്മദ് ഹാജി മകന്‍ മ. 1959) 33. പഴയകത്ത് മഖ്ദും അബ്ദുറഹിമാന്‍ എന്ന ബാവ മുസ്ലിയാര്‍ (കോയാലിമാപ്പളകത്ത് സൈനുദ്ദീന്‍ മകന്‍ മ. 1961) 34. ചെറിയ പുതിയകം തോട്ടുങ്ങലകത്ത് മഖ്ദൂം അബ്ദുറഹിമാന്‍ എന്ന അവറാന്‍ കുട്ടി മുസ്ലിയാര്‍ (കോയാലിമാപ്പളകം കല്ലിങ്ങലകത്ത് മുഹമ്മദ് ഹാജി മകന്‍ മ. 1966) 35. പഴയകത്ത് മഖ്ദൂം പൂക്കോയ തങ്ങള്‍ (വലിയജാറത്തിങ്കല്‍ ചെറുകുഞ്ഞിക്കോയ മകന്‍ മ. 1983) 36. പഴയകത്ത് മഖ്ദൂം സയ്യിദ് അലവിക്കോയ തങ്ങള്‍ ( വലിയജാറത്തിങ്കല്‍ ചെറുകുഞ്ഞിക്കോയ മകന്‍ മ. 1986) 37. ചെറിയ പുതിയകം തോട്ടുങ്ങലകത്ത് മഖ്ദൂം കുഞ്ഞാദുട്ടി മുസ്ലിയാര്‍ (കോടമ്പിയകത്ത് മുഹമ്മദ്കുട്ടി മകന്‍ മ. 1996) 38. പഴയകം എന്ന ഗസാലി മുസ്ലിയാരകത്ത് മഖ്ദൂം കോയക്കുട്ടി തങ്ങള്‍ (മ. 2004) 39. മഖ്ദൂം പി. കെ. എം. അബ്ദുറഹിമാന്‍ കുട്ടി മുസ്ലിയാര്‍ (മ. 2007) 40. മഖ്ദൂം സയ്യിദ് എം. പി. മുത്തുകോയ തങ്ങള്‍.
റഫറന്‍സ്
1. മാപ്പിള ചരിത്ര ശകലങ്ങള്‍ ڊ പ്രൊഫ. കെ.വി. അബ്ദുറഹിമാന്‍ (മുസ്ലിം സര്‍വീസ് സൊസൈറ്റി പൊന്നാനി 1998)
2. കേരളം പതിനഞ്ചും പതിനാറും നൂറ്റാണ്ടുകളില്‍ ڊ വേലായുധന്‍ പണിക്കശേരി
3. മസ്ലകുല്‍ അദ്കിയ ڊ അല്ലാമാഅബ്ദുല്‍ അസീസ് മഖ്ദൂം
4. കേരള ചരിത്രം ڊ എ. ശ്രീധരമേനോന്‍ (ഡി.സി. ബുക്സ്)
5. മലബാര്‍ മാനുവല്‍ ڊ വില്യംലോഗന്‍, വിവ. ടി.വി. കൃഷ്ണന്‍ (മാതൃഭൂമി ബുക്സ് 1985)
6. മാപ്പിള മുസ്ലിംകള്‍ ڊ റോളണ്ട് ഇ മില്ലര്‍, വിവ. തോമസ് കാര്‍ത്തികപുരം (അദര്‍ ബുക്സ് കോഴിക്കോട് 1976)
7. തുഹ്ഫതുല്‍ മുജാഹിദീന്‍ ڊ ശൈഖ് സൈനദ്ദീന്‍ മഖ്ൂം രണ്ടാമന്‍ വിവ. ഡോ. കെ.കെ.എന്‍. കുറുപ്പ് തുടങ്ങിയവര്‍ (നാഷണല്‍ മാനുസ്ക്രിപ്റ്റ് ന്യു ഡല്‍ഹി 2014)
8. കേരള മുസ്ലിം ചരിത്രം - പി.എ. സൈതുമുഹമ്മദ് അല്‍ഹുദ ബുക്സ്റ്റാള്‍ കോഴിക്കോട് 2010)
9. കേരളമുസ്ലിം ഹിസ്റ്ററി കോണ്‍ഫറന്‍സ് പ്രബന്ധസമാഹാരം (ഐപിഎച്ച് കോഴിക്കോട് 2015)
10. മുസ്ലിം വിദ്യാഭ്യാസം അലിഫ് മുതല്‍ ഐഎഎസ് വരെ - ടി.വി. അബ്ദുറഹിമാന്‍കുട്ടി (കേരളഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് 2016.)
11. മലബാര്‍ പൈതൃകവും പ്രതാപവും - എഡി.പി.ബി. സലീം, എന്‍.പി. ഹാഫിസ് മുഹമ്മദ് (മാതൃഭൂമി ബുക്സ്)
12. കേരള മുസ്ലിംകള്‍ ചെറുത്തുനില്‍പ്പിന്‍റെ ചരിത്രം - പ്രൊഫ. കെ.എം. ബഹാവുദ്ദീന്‍ (ഐപിഎച്ച് കോഴിക്കോട്)
13. ചോമ്പാല്‍ പെരുമ ڊ മൊയ്തു അഴിയൂര്‍