HIstory Of Ponnani In Malayalam
പൊന്നാനി
13. സാംസ്കാരിക സമന്വയവും നിളാ പൈതൃകവും
alfaponnani@gmail.com
9495095336
പൗരാണിക കാലംമുതല്‍ മലബാറിന്‍റെ സൃഷ്ടികര്‍മ്മ രംഗത്ത് സുപ്രധാന പങ്കുവഹിച്ച പ്രദേശമാണ് പൊന്നാനിയും നിളയും തീരപ്രദേശങ്ങളും. തډൂലം നാനാ മേഖലകളിലും നൂറ്റാണ്ടുകളുടെ പ്രതാപൈശ്വര്യങ്ങള്‍ക്ക് സാക്ഷിയാകാന്‍ ഹേതുവായ ഈ പ്രദേശത്തിന്‍റെ ചരിത്രം അറിയുംതോറും കൂടുതല്‍ ആകാംക്ഷ ഉളവാക്കുന്നതാണ്.
പൗരാണിക ഭാരതീയ നദീതട സംസ്കാരത്തില്‍ നിന്നുല്‍ഭവിച്ച വൈജ്ഞാനിക ചരിത്രം ഏതാനും വിഭാഗത്തില്‍ മാത്രമൊതുങ്ങി ഗവേഷണ വിധേയമായിരുന്നെങ്കില്‍ ഇതില്‍നിന്നും വിഭിന്നമായി വിശാലമായ വൈജ്ഞാനിക സാംസ്കാരിക പൈതൃകം നിളാതീരം പ്രധാനം ചെയ്തിരുന്നു.
വ്യക്തമായ ചരിത്രരേഖകളുടെ പിന്‍ബലത്തില്‍ പൊന്നാനിയുടെ സമന്വയ സാഹിത്യ കളരിയും കാവ്യകളരിയും മൂന്ന് ഘട്ടമായി തിരിക്കാം. 1500 മുതല്‍ 1650 വരെയുള്ള ഒന്നാം ഘട്ടവും തുടര്‍ന്ന് 1900 വരെയുള രണ്ടാം ഘട്ടവും അവസാനത്തേത് മൂന്നാം ഘട്ടവും.
പൊന്നാനി നഗരത്തില്‍ മഖ്ദൂമുകളില്‍ ഏറ്റവും പ്രഗല്‍ഭരായ ശൈഖ് സൈനുദ്ദീന്‍ ഒന്നാമനും മകന്‍ അല്ലാമ അബ്ദുല്‍ അസീസും പൗത്രന്‍ ശൈഖ് സൈനുദ്ദീന്‍ രണ്ടാമനും ഇസ്ലാമിക വിജ്ഞാനത്തേയും സംസ്കാരത്തേയും അറബിഭാഷയേയും അറബി-മലയാളം സാഹിത്യത്തേയും പരിപോഷിപ്പിച്ചതും പൊന്നാനിയുടെ വടക്കെക്കര തിരൂരില്‍ ഭാഷാപിതാവായ എഴുത്തച്ഛന്‍ മലയാളഭാഷയ്ക്ക് പുതുലിപികള്‍ നല്‍കിയും അവിഭക്ത പൊന്നാനി താലൂക്കിലെ ഗുരുവായൂര്‍ക്ഷേത്രത്തില്‍ താമസിച്ച് അവിടം തട്ടകമാക്കിയ രണ്ട് മഹാപ്രതിഭകള്‍, പൂന്താനം നമ്പൂതിരിയും ഭാരതപ്പുഴക്ക് കിഴക്കെകരയില്‍ തിരുന്നാവായക്കരികെ ചന്ദനക്കാവിലെ മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയും മലാള ഭാഷയെയും ഹൈന്ദവ വൈജ്ഞാനിക മേഖലയേയും സമ്പുഷ്ടമാക്കിയതും ഒന്നാം ഘട്ടത്തിലാണ.്
തډൂലം ഈ ഘട്ടത്തില്‍ പൊന്നാനി കേന്ദ്ര ബിന്ദുവായി അര്‍ദ്ധഗോളാകൃതിയില്‍ 30 കിലോമീറ്ററിനുള്ളില്‍ കാലം സമന്വയിപ്പിച്ച തിളക്കമാര്‍ന്ന ഈ അസാമാന്യ പ്രതിഭാ സംഗമം ഇതിനുമുമ്പോ പിമ്പോ കേരളത്തില്‍ മറ്റെവിടെയും രൂപപെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഈ പ്രദേശത്തിന്‍റെ സാംസ്ക്കാരിക തനിമയെയും പെരുമയെയും അതുല്ല്യമാക്കുന്നു.
ഭാരതത്തിലെ ആദ്യത്തെ പ്രതിരോധ സാഹിത്യ കാവ്യമായ ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍ അറബി ഭാഷയില്‍ രചിച്ച തഹ്രീള് അലാ അഹ്ലില്‍ ഈമാനും പ്രമുഖ സൂഫി കാവ്യമായ അദ്കിയയും കസീദതുഫീമായൂരിസുല്‍ ബര്‍കതിയും എഴുത്തച്ഛന്‍റെ അധ്യാത്മരാമായണം കിളിപ്പാട്ട്, ശ്രീ മഹാഭാരതം കിളിപ്പാട്ട്, ശ്രീമദ്ഭാഗവതം, ഹരനാമകീര്‍ത്തനം, ചിന്താരത്നം, ദേവിമാഹാത്മ്യം, ഉത്തര രാമായണം, കൈവല്യനവനീതം, ശിവരാത്രി മഹാത്മ്യം, ശതമുഖ രാമാരയണം (സീതാവിജയം) തുടങ്ങിയ കൃതികളും പൂന്താനം നമ്പൂതിരിയുടെ ജ്ഞാനപാന, ശ്രീകൃഷ്ണ കര്‍ണ്ണാമൃതം, നാരായണീയ സ്തോത്രങ്ങള്‍, ദശാവതാരസ്തോത്രം, സന്താനഗോപാലം പാന മേല്‍പ്പത്തൂര്‍ ഭട്ടതിരിയുടെ നാരയണീയം, ശ്രീപാതസപ്തതി ഗുരുവായൂര്‍ പുരേശസ്തോത്രം, പ്രക്രിയാസര്‍വസ്വം, തുടങ്ങിയ കൃതികളും പദ്യരൂപത്തില്‍ വിരചിതമായത് ഈ കാലഘട്ടത്തിലാണ്. മലയാളികളായ മുസ്ലിം പണ്ഡിതډാര്‍ ഗദ്യരൂപത്തില്‍ അറബിയില്‍ രചനകള്‍ നടത്തിയിട്ടുണ്ടെങ്കിലും മലയാള ഭാഷയില്‍ നാമമാത്ര ഗദ്യരചനകളെ ഈ കാലഘട്ടത്തില്‍ പിറവിയെടുത്തിട്ടുള്ളു. ആ കാലഘട്ടത്തില്‍ ഇവിടെ താമസിച്ചിരുന്ന വിദേശീയര്‍ അവരുടെ ഭാഷകളില്‍ ഗദ്യ വിഭാഗത്തില്‍ ധാരാളം രചനകള്‍ നടന്നിട്ടുണ്ട്. കാവ്യ വിഭാഗത്തില്‍ കൃഷ്ണഗാഥയ്ക്ക് മുമ്പുതന്നെ ക്രി.വ. 1607ല്‍ ഖാസി മുഹമ്മദിന്‍റെ മുഹ്യ്ദീന്‍ മാലയിയും നോവല്‍ സാഹിത്യത്തില്‍ ഒ ചന്തുമേനോന്‍റെ ഇന്ദുലേഖ(രചന 1889)ക്കു മുമ്പ് ചാഹ് ദര്‍വേശും അറബിമലയാള ഭാഷയില്‍ പിറവിയെടുത്തിട്ടുണ്ട്.