50. ദുരിതങ്ങളുടെ ദിനരാത്രങ്ങള്‍
ടിവി അബ്ദുറഹിമാന്കുട്ടി
9495095336
ലോകം മുഴുവന്‍ ക്രമാതീതമായി വ്യാപിച്ചുകൊണ്ടിരിക്കുന്ന കോവിഡ് 19 ബാധിതരുടെ എണ്ണം ക്രമാതീതമായി അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. അസംഖ്യം ഹതഭാഗ്യര്‍ മരിക്കുകയും രോഗബാധിതരുടെ എണ്ണം ക്രമാനുഗതമായി വര്‍ദ്ധിക്കുകയും ചെയ്യുന്നു. ഈ അവസരത്തില്‍ 80 വര്‍ഷം മുമ്പ് വിവിധ ദുരന്തങ്ങളാല്‍ മലബാറിനെ ആകമാനം കെടുതിയിലാക്കിയ സമയത്ത് വിവിധ സംഘടനകള്‍ ചെയ്ത റിലീഫ് പ്രവര്‍ത്തനങ്ങളുടെ നാള്‍വഴികളിലൂടെ.
1939ല്‍ ആരംഭിച്ച രണ്ടാം ലോക മഹായുദ്ധം 1945 വരെ നീണ്ടുനിന്നു. അമേരിക്ക, സോവിയറ്റ് യൂനിയന്‍, ചൈന, ബ്രിട്ടണ്‍, ഫ്രാന്‍സ് തുടങ്ങിയ സഖ്യരാഷ്ട്രങ്ങള്‍ ഒരുഭാഗത്തും ജര്‍മ്മനി, ജപ്പാന്‍, ഇറ്റലി തുടങ്ങിയ രാഷ്ട്രങ്ങള്‍ മറുഭാഗത്തും രണ്ടുചേരിയായിട്ടായിരുന്നു യുദ്ധം. യുദ്ധത്തില്‍ ബ്രിട്ടണ്‍ ഇന്ത്യയെക്കൂടി പങ്കാളിയാക്കി.
1939 സെപ്റ്റംബര്‍ 3ന് യുദ്ധത്തില്‍ ചേര്‍ത്തതായി ബ്രിട്ടീഷ് വൈസ്റോയി ലിന്ദ്ഗോ പ്രഭു വിളംബരം ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് ഒക്ടോബര്‍ 2 മുതല്‍ ഇന്ത്യയൊട്ടുക്കും ശക്തമായ എതിര്‍പ്പുകള്‍ അലയടിച്ചു. വലിയ പ്രതിഷേധങ്ങളും ചില പട്ടണങ്ങളില്‍ പണിമുടക്കവും നടന്നു.
യുദ്ധത്തിന്‍റെ ദുരിതാവസ്ഥ കൂടുതല്‍ സങ്കീര്‍ണവും ഗുരുതരവുമാവുന്നതിന്നു തൊട്ടു മുമ്പ് 1940 ഒക്ടോബറില്‍ മലബാറിലുണ്ടായ ശക്തമായ ചുഴലിക്കാറ്റും പ്രകൃതിക്ഷോഭവും വമ്പിച്ച നാശങ്ങള്‍ വിതച്ചു. പുഴകള്‍ കരകവിഞ്ഞൊഴുകി. മത്സ്യത്തൊഴിലാളികളുടെ വഞ്ചികളും വലകളും കൂട്ടത്തോടെ ഒലിച്ചുപോയി. ആയിരക്കണക്കിന്നു ഏക്കര്‍ കൃഷിഭൂമികള്‍ മണ്ണിനടയിലായി. വടക്കെ മലബാറിലെ ചിറയ്ക്കല്‍ താലൂക്കില്‍മാത്രം 1000(ആയിരം) ഏക്കര്‍ സ്ഥലം നശിച്ചു. ആയിരങ്ങള്‍ക്ക് വീടുകളും നിരവധിപേര്‍ക്ക് പണിയായുധങ്ങളും നഷ്ടമായി.
മാറാരോഗം
പ്രകൃതിക്ഷോഭത്തിന്നു ശേഷം 1942 അവസാനത്തോടെ കേരളത്തിന്‍റെ മിക്ക പ്രദേശങ്ങളും കോളറ(ചര്‍ദ്ദി അതിസാരം), മലമ്പനി, വസൂരി, ടൈഫോയ്ഡ് തുടങ്ങിയ മാരകരോഗങ്ങളുടെ പിടിയലമര്‍ന്നത് കാരണം ആയിരക്കണക്കിന് ഹതഭാഗ്യര്‍ മരണത്തിന് കീഴ്പ്പെട്ടു. കോളറയാണ് അതിരൂക്ഷമായി പടര്‍ന്നുപിടിച്ചത്. സാമൂഹിക വ്യാപനത്താല്‍ അസംഖ്യം ജീവനുകള്‍ നഷ്ടപ്പെട്ടു. ഓരോ കുടുംബങ്ങളിലേക്കും രാപ്പകല്‍ ബേധമന്യെ മരണം ഇരച്ചുകയറി. വിജനമായ തെരുവോരങ്ങള്‍, മഹാപേമാരി, ഒരുനേരത്തെ അന്നത്തിന് പോലും വകയില്ലാത്ത പട്ടിണിയുടെയും പരിവട്ടത്തിന്‍റെയും ദിനരാത്രങ്ങള്‍.
ഇന്നത്തെപ്പോലെ വൈദ്യശാസ്ത്രം വികസിക്കാത്ത അക്കാലത്ത് ഫലപ്രദമായ ആധുനിക ചികിത്സാ രീതികള്‍ ലഭ്യമായിരുന്നില്ല. കോളറ ബാധിച്ചാല്‍ മരണം ഉറപ്പ്. (നടപ്പ്, നടപ്പുംദീനം, തലമത്തട്ടി എന്നിവയാണ് അപരനാമങ്ങള്‍) പരിചരിക്കുന്നവരില്‍ മിക്കപേര്‍ക്കും രോഗം പകരുമെന്ന ഭീതി ഉളവാക്കിയതിനാല്‍ മരണത്തിന്‍റെ കരാള ഹസ്തങ്ങളിലേക്ക് സ്വയം ഭാഗവാക്കാവാന്‍ ആരും തയ്യാറായില്ല. ഒരേ അവസരത്തില്‍ അഞ്ചും ആറും രോഗികള്‍ മരണത്തിന് കീഴ്പ്പെട്ട പല വീടുകളുമുണ്ടായിരുന്നു. പൊന്നാനി അങ്ങാടിയിലെ പുത്തംകുളം റോഡില്‍ ഒരേ വീട്ടില്‍നിന്നു തന്നെ ആറ് രോഗികള്‍ മരിച്ച അനുഭവമുണ്ടായിട്ടുണ്ട്.
അശാന്തിയുടെ കറുത്ത ദിനരാത്രങ്ങള്‍ പ്രതിരോധിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും മെഡിക്കല്‍ വകുപ്പിലെയും ആരോഗ്യ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ പരിമിതമായ രീതിയില്‍ കിണറുകളിലും കുളങ്ങളിലും മലിനജലങ്ങള്‍ കെട്ടിനില്‍ക്കുന്ന സ്ഥലങ്ങളിലും അണുനാശിനി വിതറിയിരുന്നു.
ആധുനിക ചികിത്സാരീതികളോട് വിരക്തി
പ്രതിരോധ സൂചികുത്തല്‍ (ഇന്‍ജക്ഷന്‍) പലരും ഭയപ്പെട്ടു. ഗുളികകളും ശരീരത്തില്‍ പുരട്ടാന്‍ തൈലങ്ങളും വിതരണം ചെയ്തു. ചിലര്‍ ഈ പ്രവര്‍ത്തനങ്ങളെ അവജ്ഞതയോടെയാണ് കണ്ടത്. പലതരം പച്ചമരുന്നുകള്‍ വെട്ടിനുറുക്കി ഒരിടങ്ങഴി വെള്ളത്തില്‍ കാച്ചിക്കുറുക്കി നാലിലൊന്നാക്കിയ കഷായങ്ങളും പ്രതിവിധിയായി പല വൈദ്യډാരും നിര്‍ദ്ദേശിച്ചിരുന്നു. നേര്‍ച്ചപ്പാട്ടുകളും മന്ത്രങ്ങളും ആവാഹിക്കലും വഴിപാടുകളും മുറക്ക് നടന്നു. മിക്ക പ്രദേശങ്ങളിലും രാപ്പകല്‍ ഭേധമന്യെ മരണം ഇരച്ചുകയറി.
വീടുകള്‍ അധികവും ഓലമേഞ്ഞ ചാളകളും ചെറ്റകളും മേടകളും ഇടത്തരം ഓലമേഞ്ഞ പുരകളുമായതിനാല്‍ കാലവര്‍ഷക്കെടുതിയില്‍ ചോര്‍ന്നൊലിക്കുക പതിവായിരുന്നു. ചോര്‍ച്ചയുള്ള ഭാഗങ്ങളില്‍ പ്ലാസ്റ്റിക് ഷീറ്റുകള്‍ വെച്ചുള്ള പ്രതിവിധി അന്നില്ലായിരുന്നു. തډൂലം പുരകളുടെ താഴെ അകത്തളത്തില്‍ വെച്ച പാത്രങ്ങള്‍ നിറഞ്ഞൊഴുകി. മൃതദേഹങ്ങള്‍ യഥാസ്ഥാനത്ത് കിടത്താന്‍പോലും സൗകര്യമുണ്ടായിരുന്നില്ല. പല വീടുകളിലും മേല്‍പുരകളില്‍ താല്‍ക്കാലിക സംവിധാനം ഒരുക്കി മൃതദേഹങ്ങള്‍ കിടത്തിയാണ് കൃത്യങ്ങള്‍ നിര്‍വഹിച്ചിരുന്നത്.
പ്രതിരോധം
പ്രായോഗിക തലത്തില്‍ ഇന്നത്തെപ്പോലെ പിപിഇ കിറ്റ് തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഇല്ലാത്ത അക്കാലത്ത് പ്രതിരോധത്തിന് കാല്‍മുട്ടിന് താഴെ പുരട്ടാന്‍ തൈലവും കഴിക്കാന്‍ ഗുളികകളുമായിരുന്നു സന്നദ്ധപ്രവര്‍ത്തകര്‍ക്ക് നല്‍കിയിരുന്നത്.
രോഗികളുടെ ഇടയിലേക്ക് കയറിച്ചെന്ന് ശുശ്രൂഷിക്കണമെങ്കില്‍ അസാമാന്യ ധൈര്യംതന്നെ വേണം. ജീവിച്ചിരിക്കുന്നവരെ പരിചരിക്കണം. മരുന്നും ഭക്ഷണവും നല്‍കണം. മരണപ്പെട്ടവരുടെ അന്ത്യകര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കണം. മരണപ്പെട്ട് വിറങ്ങലിച്ച് കിടക്കുന്ന മുലയൂട്ടുന്ന മാതാക്കളുടെ മാറത്ത് നിന്ന് പൈതങ്ങളെ അടര്‍ത്തിയെടുക്കുന്ന ദാരുണമായ രംഗങ്ങള്‍ പലയിടത്തും സംഭവിച്ചിട്ടുണ്ട്. വേണ്ടപ്പെട്ടവരുടെ കണ്‍മുമ്പില്‍വെച്ച് ദയനീയമായി മരിക്കുന്നത് ബന്ധുമിത്രാധികള്‍ നിസ്സഹായരായി നോക്കിനില്‍ക്കേണ്ടി വന്നു. മരണത്തിനു കീഴടങ്ങിയ ഹതഭാഗ്യരില്‍ അധികവും അധഃസ്ഥിത വിഭാഗക്കാരും ദരിദ്രരുമായിരുന്നു. തډൂലം മരണം പാതിവഴിയില്‍ കൈവിട്ടുപോയ ഹതഭാഗ്യരെ കൂട്ടിച്ചേര്‍ത്ത് അവരെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവരിക എന്നത് സന്നദ്ധ സംഘടനകളുടെയും സാമൂഹ്യ പ്രവര്‍ത്തകരുടെയും ബാധ്യതയായി മാറി.
നാടിന്‍റെ നാനാ ഭാഗത്തും മരണസംഖ്യ അനുദിനം വര്‍ദ്ധിച്ചു. ഭയം കാരണം മൃതദേഹങ്ങള്‍ക്ക് പോലും ഭ്രഷ്ട് കല്‍പ്പിച്ചു. അടുത്ത ബന്ധുക്കള്‍പോലും ഭയപ്പെട്ട് മാറിനിന്നു. ശേഷക്രിയകള്‍ക്കും രോഗപരിചരണത്തിനും വളണ്ടിയര്‍ സംഘങ്ങളും ചില പ്രദേശങ്ങളില്‍ തൊഴിലാളി സംഘടനകളും സജീവമായി രംഗത്ത് വന്നു. തډുലം മൃതദേഹങ്ങളെ സംസ്കരിക്കാനും ലഭ്യമായ സുരക്ഷിത ഇടങ്ങളിലേക്ക് രോഗികളെ മാറ്റിപ്പാര്‍പ്പിക്കലും അധികവും നിര്‍വ്വഹിച്ചിരുന്നത് ഈ സംഘങ്ങളായിരുന്നു. മൃതദേഹങ്ങള്‍ പൂര്‍ണ്ണമായി കിടത്താന്‍ പറ്റാത്ത പലകയും ഒരു മണ്‍വെട്ടിയും മാത്രമായിരന്നു പലയിടത്തും വളണ്ടിയര്‍മാരുടെ മുഖ്യ ആശ്രയം.
അന്നും ഇന്നും ഗൃഹാതുരുത്വം തുളുമ്പുന്ന പ്രദേശമാണ് എന്‍റെ വീടിന് മുമ്പിലുള്ള തെരുവത്ത് പള്ളിയും പരിസരവും. കോളറ കാലത്ത് ഇവിടെ ഇടക്കിടെ മരണങ്ങള്‍ നടന്നിരുന്നു. എന്‍റെ കുടുംബത്തിലും അയല്‍വീടുകളിലും പലരും മരിച്ചു. മരണങ്ങള്‍ പലതും അടുത്തടുത്ത ദിവസങ്ങളിലായിരുന്നു. ഖബറിടങ്ങളില്‍ മയ്യിത്തുകള്‍ അടക്കംചെയ്യല്‍ പതിവുകാഴ്ചയായിരുന്നുവെന്ന് ഉമ്മ പറഞ്ഞിരുന്നു. ഖബറിടത്തിന് ഇന്നത്തെപ്പോലെ അന്ന് മതില്‍ക്കെട്ടുകളില്ലായിരുന്നു. സമീപത്ത് ഭാരതപ്പുഴയായതിനാല്‍ സമൂഹവ്യാപനം വര്‍ധിച്ചില്ല എന്നാണറിവ്.
രാവിലെ കണ്ട സുഹൃത്തിനെ പലയിടത്തും സന്ധ്യയാകുമ്പോഴേക്കും മരണം കീഴടക്കിയിരിക്കും. ഇത്തരം ദയനീയ കാഴ്ചകള്‍ ആവര്‍ത്തിച്ചിരുന്നു. രോഗം ബാധിച്ച ചിലയിടങ്ങളില്‍ രോഗികളോടുള്ള സമീപനം അവജ്ഞതയോടെയാണ്. രോഗികളോടുള്ള ഇത്തരം സമീപനങ്ങള്‍ രോഗത്തിന്‍റെ തീവ്ര പ്രയാസങ്ങള്‍ക്ക് പുറമെ മാനസിക ആഘാതത്തിനും ആക്കം കൂട്ടി. ചില രോഗികള്‍ മണിക്കൂറുകള്‍ക്കകം തന്നെ വിടപറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്‍റ് വി ആറ്റക്കോയ തങ്ങളുടെ നിര്‍ദ്ദേശപ്രകാരം പൊന്നാനിയില്‍ യുവാവായ പഞ്ചായത്ത് മെമ്പര്‍ വിപിസി തങ്ങളുടെ നേതൃത്വത്തില്‍ രാഷ്ട്രീയ ഭേദമന്യെ ദൂസി മാമുട്ടി, സിസി ബാവ, ഗുസ്തി മൊയ്തീന്‍കുട്ടി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന ഒരു സംഘം മീന്‍തെരുവ് കേന്ദ്രമാക്കി മയ്യിത്ത് പരിപാലനത്തിലും റിലീഫ് രംഗത്ത് സജീവമായിരുന്നു. ചില മുസ്ലിം പ്രദേശങ്ങളില്‍ സ്ത്രീകളുടെ മയ്യിത്ത് കുളിപ്പിക്കാന്‍ സ്ത്രീകള്‍ ഭയപ്പെട്ടത് കാരണം കണ്ണ് മൂടിക്കെട്ടി പുരുഷډാരാണ് ആ കര്‍മ്മം നിര്‍വ്വഹിച്ചത്.
കോളറയില്‍ ഇന്ത്യയില്‍ മൊത്തം 43000ത്തോളം രോഗികള്‍ മരിച്ചു എന്നാണ് പത്രഭാഷ്യം. ബംഗാളില്‍ ഒരു ലക്ഷത്തില്‍ പരം ഹഹതഭാഗ്യര്‍ ഈ കെടുതിയില്‍ അകപ്പെട്ടു. പൊന്നാനിപ്പുഴയുടെ അക്കരെ മംഗലം എന്ന കൊച്ചു ഗ്രാമത്തില്‍ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം തൊള്ളായിരത്തോളം വരും.
അണുബാധ
മൃതദേഹങ്ങളെ അണുബാധയില്‍നിന്നും മുക്തിമാക്കാന്‍ പല പ്രദേശങ്ങളിലും പത്തൊമ്പതാം നൂറ്റാണ്ടില്‍തന്നെ പ്രത്യേക സ്മശാനങ്ങള്‍ തന്നെ കണ്ടെത്തിയിരുന്നു. കോഴിക്കോട് ആദ്യകാലത്ത് മുസ്ലിം മൃതദേഹങ്ങള്‍ പള്ളികളിലാണ് മറവ് ചെയ്തിരുന്നത്. മൃതദേഹങ്ങളില്‍ നിന്ന ഗുരുതരമായ അണുബാധ ഉണ്ടാകുമെന്ന് ഭയപ്പെട്ടതിനെ തുടര്‍ന്ന് 1859ലാണ് വിദഗ്ധാഭിപ്രായ പ്രകാരം കോഴിക്കോട് അഞ്ചേമുക്കാല്‍ ഏക്കര്‍ ഭൂമി മുസ്ലിം ഖബറിടത്തിന്നു കണ്ടെത്തിയത്.
തുടര്‍ന്ന് 1890 ڊ 91 ളില്‍ വീണ്ടും കോളറ വ്യാപിച്ചു. ഇത്തരം രോഗികളുടെ മൃതദേഹങ്ങള്‍ മറമാടാന്‍ ഒരു മുസ്ലിം സ്മശാനം എന്ന ആശയം ഉടലെടുത്തതിനെ തുടര്‍ന്നാണ് 1900 ഫെബ്രുവരി 20ന് കോഴിക്കോട്ടെ കണ്ണംപറമ്പ് മുസ്ലിം സ്മശാനം സര്‍ക്കാര്‍ തുറന്നുകൊടുത്തത്. മൃതദേഹങ്ങള്‍ ഒരുമിച്ച് ഉന്തുവണ്ടിയില്‍ കയറ്റി ഈ സ്മശാനത്തിലേക്ക് കൊണ്ടുപോയിരുന്നുവെന്നാണ് ചരിത്രം.
പൊന്നാനിയിലും പരിസരത്തും രോഗം അതിരൂക്ഷമായി പടര്‍ന്നുപിടിച്ചു. പൊന്നാനി സൗത്തിലും തീരപ്രദേശങ്ങളിലുമാണ് മരണങ്ങള്‍ കൂടുതല്‍ നടന്നത്. സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍റെ ശ്രമഫലമായി പിണറായി സര്‍ക്കാര്‍ പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയ പൊന്നാനി മിസ്രിപ്പള്ളിയുടെ തെക്ക് ഭാഗത്ത് പുത്തംകുളം വരെ അക്കാലത്ത് വിശാലമായ പാടവും പറമ്പുമായിരുന്നു. മയ്യിത്തുകള്‍ ക്രമാതീതമായി വര്‍ദ്ധിച്ചപ്പോള്‍ പള്ളിയോട് ചേര്‍ന്ന് കിടക്കുന്ന ആ ഭാഗത്തില്‍ നിന്ന് ആവശ്യമുള്ള സ്ഥലം ഖബര്‍സ്ഥാനുവേണ്ടി വിനിയോഗിച്ചു. ആ സ്ഥലമാണ് ഇന്നത്തെ മിസ്രിപ്പള്ളിക്ക് തെക്കുവശമുള്ള ഖബറിടം.
അനാഥശാലകള്‍
1921ലെ മലബാര്‍ പോരാട്ടത്തെ തുടര്‍ന്ന് അനാഥരും അഗതികളുമായിത്തീര്‍ന്ന കുട്ടികളുടെ സംരക്ഷണത്തിന് സ്ഥാപിതമായ കോഴിക്കോട് ജെ.ഡി.റ്റി. ഇസ്ലാം ഓര്‍ഫനേജിന്‍റെ മാതൃകാപരമായ സേവനം സമുദായം അനുഭവിച്ചുകൊണ്ടിരുന്ന അവസരത്തിലാണ് ഈ ദുരന്തങ്ങള്‍ സംഭവിക്കുന്നത്. തുടര്‍ന്നാണ് പൊന്നാനി മഊനത്തുല്‍ ഇസ്ലാം സഭ യതീംഖാനയും തിരൂരങ്ങാടി യതീംഖാനയും നിലവില്‍ വരുന്നത്. ഈ അവസരത്തില്‍ ജയില്‍ മോചിതനായി വന്ന ഇമ്പിച്ചിബാവയെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മംഗലം ഗ്രാമത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നിയോഗിച്ചു. രോഗശുശ്രൂഷ, ശവസംസ്കാരം തുടങ്ങിയ വെല്ലുവിളികള്‍ അദ്ദേഹം ഏറ്റെടുത്തു.
മംഗലം ദേശം രോഗവിമുക്തമായപ്പോള്‍ നിരാലംബരും നിരാശ്രയരുമായ 90 ഓളം അനാഥകുട്ടികളില്‍ മുസ്ലിം കുട്ടികളെ യതീംഖാനകളിലും ഹിന്ദുകുട്ടികളെ അനാഥാലയങ്ങളിലും അദ്ദേഹം ചേര്‍ത്തു. മറിയകുട്ടി, ഫാത്തിമ്മ, ആമിന എന്നീ മൂന്ന് കുട്ടികളെ ഇമ്പിച്ചിബാവ മംഗലത്തുനിന്ന് കാളവണ്ടിയില്‍ കയറ്റി പൊന്നാനിയിലേക്ക് കൊണ്ടുവന്ന് മഊനതുല്‍ ഇസ്ലാംസഭ യത്തീംഖാനയില്‍ ചേര്‍ത്തു.
മഹാമാരിയില്‍ കുടുംബത്തിലെ സര്‍വ്വതും നഷ്ടപ്പെട്ട മറിയകുട്ടിയുടെ രക്ഷാകര്‍തൃത്വം ഇമ്പിച്ചിബാവ ഏറ്റെടുത്തു. മറിയക്കുട്ടി വളര്‍ന്നത് സഭയിലും പഠിച്ചത് സഭയുടെ കീഴിലുള്ള സ്കൂളിലുമാണ്. തുടര്‍ന്ന് അവര്‍ക്ക് സഭയില്‍ മതാധ്യാപികയായി ജോലിയും നല്‍കി.
തുന്നല്‍ക്കാരനായ കുഞ്ഞിബാവയാണ് മറിയക്കുട്ടിയെ വിവാഹം ചെയ്തത്. വിവാഹത്തിന് മുന്നില്‍ നിന്നതും ഇമ്പിച്ചിബാവ തന്നെ. മറിയക്കുട്ടിയെ വരന്‍റെ കയ്യില്‍ ഏല്‍പ്പിച്ചു കൊടുക്കുമ്പോള്‍ അദ്ദേഹത്തിന്‍റെ കണ്ണില്‍നിന്നും കണ്ണുനീര്‍ ഒഴുകിയിരുന്നു. ഇമ്പിച്ചിബാവ കരഞ്ഞ അപൂര്‍വ്വ നിമിഷങ്ങളില്‍ ഒന്നായിരുന്നു ഇത്.
ഐസുലേഷന്‍ വാര്‍ഡ്
അവിഭക്ത പൊന്നാനി താലൂക്കില്‍ പരിസരത്തും കോളറ വസൂരി പോലുള്ള മഹാമാരികള്‍ അതിരൂക്ഷമായി ബാധിച്ച വീടുകളില്‍ ശുശ്രൂഷിക്കാന്‍ ആരുമില്ലാത്ത അഗതികളായ രോഗികളില്‍ ചിലരെ ഐസുലേറ്റ് ചെയ്ത് കിടത്തിയിരുന്നത് പൊന്നാനിയിലെ ഇന്നത്തെ മാതൃശിശു ആശുപത്രി കോമ്പൗണ്ടിലുണ്ടായിരുന്ന വസൂരിമുറിയിലായിരുന്നു. ഇതായിരുന്നു അന്നത്തെ ഏക ഐസുലേഷന്‍ വാര്‍ഡ്. ഈ മുറിക്ക് സമീപത്ത് മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയിരുന്ന മറ്റൊരു മുറിയുമുണ്ടായിരുന്നു. കീര്‍ണ ആശുപത്രി എന്നാണ് തദ്ദേശവാസികള്‍ ഈ മുറിയെ വിളിച്ചിരുന്നത്.
അപമൃത്യുക്കളും ആക്സിഡന്‍റ് മരണവും കുറവായിരുന്ന അക്കാലത്ത് അപൂര്‍വ്വമായി താലൂക്കാശുപത്രിയില്‍ എത്തിയിരുന്ന ഡെഡ്ബോഡികള്‍ ഈ ഒറ്റമുറി ആശുപത്രിയിലേക്ക് നീക്കം ചെയ്തിരുന്നത് തുറന്ന മഞ്ചലുകളില്‍ ചുമന്നായിരുന്നു. ഇവിടേെക്ക് യാത്ര സൗകര്യം കുറവായിരുന്നു. വടക്ക് ഏറനാട് താലൂക്കിന്‍റെ അതിര് പരപ്പനങ്ങാടി പൂരപ്പുഴ മുതല്‍ തെക്ക് കൊച്ചിന്‍ രാജ്യത്തിന്‍റെ അതിര് കൊടുങ്ങല്ലൂരിനടുത്ത ആല വരെ വിശാലമായ അവിഭക്ത പൊന്നാനി താലൂക്കിന്‍റെ ഇത്തരം മഹാമാരികളുടെ ശുശ്രൂഷകള്‍ക്ക് പ്രധാന ആശ്രയം 1907ല്‍ സ്ഥാപിതമായ ഇപ്പോള്‍ ഇമ്പിച്ചിബാവ മെമ്മോറിയല്‍ ആശുപത്രി എന്ന പേരില്‍ അറിയപ്പെടുന്ന പൊന്നാനി താലൂക്ക് ആശുപത്രിയായിരുന്നു.
പകര്‍ച്ചവ്യാധിപോലുള്ള മഹാമാരികള്‍ ബാധിച്ച രോഗികളെ രോഗസ്ഥലത്തുതന്നെ തനിച്ചാക്കി രക്തബന്ധുക്കള്‍ അടക്കമുള്ള കുടുംബം ബഹിഷ്ക്കരിക്കലും ഇവരെ കാളവണ്ടിയില്‍ കയറ്റി തനിച്ച് വിജന പ്രദേശങ്ങളിലേക്കും കാടുകളിലേക്കും വണ്ടി തള്ളിവിടലും തുടങ്ങി മനുഷ്യത്വരഹിതമായ പതിവും രോഗശയ്യയില്‍ കിടന്നിരുന്ന കട്ടിലടക്കം മൃതദേഹങ്ങളെ ദഹിപ്പിക്കുന്ന പതിവും അക്കാലത്ത് ചില പ്രദേശങ്ങളില്‍ നടന്നിരുന്നുവത്രെ.
പട്ടിണിയും കൂട്ടമരണങ്ങളും
യുദ്ധകാലത്ത് ഇന്ത്യയിലും ബര്‍മ്മയിലും നിലയുറപ്പിച്ച ദക്ഷിണാഫ്രിക്ക, അമേരിക്ക, ചൈനീസ് പട്ടാളങ്ങള്‍ക്കും വടക്കന്‍ ആഫ്രിക്കയിലെ ഇന്ത്യന്‍ പട്ടാളക്കാര്‍ക്കും ആഹാരം നല്കിയത് ഇന്ത്യയാണ്.
മൊത്തം ആവശ്യമായതിന്‍റെ 45 ശതമാനം മാത്രമാണ് മലബാറില്‍ ഉല്‍പ്പാദിപ്പിച്ചിരുന്നത്. ഭക്ഷ്യക്ഷാമം ഏറ്റവുമധികം അനുഭവിച്ച പ്രദേശമായിരുന്നു മലബാര്‍ പ്രവിശ്യ. ഈ രംഗത്ത് മെച്ചം വയനാടായിരുന്നു. പ്രധാനമായും ബര്‍മ്മയില്‍ നിന്നും തായ്ലാന്‍റില്‍ നിന്നുമായിരുന്നു മലബാറിലേക്ക് അരി ഇറക്കുമതി ചെയ്തിരുന്നത്. കോഴിക്കോട്ടെയും തലശ്ശേരിയിലേയും പ്രമുഖ കച്ചവടക്കാര്‍ പായക്കപ്പലുകളിലായിരുന്നു അരി ഇറക്കുമതി ചെയ്തിരുന്നത്. 1942 ല്‍ ഈ രാഷ്ട്രങ്ങളെ ജപ്പാന്‍ പിടിച്ചെടുത്തതോടുകൂടി ഇറക്കുമതി തടസ്സപ്പെട്ടു. മലബാറില്‍ നിന്നും അരി കയറ്റുമതി ചെയ്യാന്‍ പോയ പായക്കപ്പലുകളെ ജപ്പാന്‍ പടക്കപ്പലുകള്‍ തകര്‍ത്തു. ഇറക്കുമതിയും കയറ്റുമതിയും തടസ്സപ്പെട്ടു.
തുടര്‍ന്ന് ഭക്ഷ്യധാന്യക്ഷാമം മൂലം മലബാറില്‍ മാത്രം 30000ലധികം പേര്‍ മരിച്ചുവെന്നാണ് കണക്ക്.
പകര്‍ച്ചവ്യാധിയും പട്ടിണിയുമായിരുന്നു യുദ്ധത്തിന്‍റെ ഏറ്റവും ഭീകരമായ പ്രത്യാഘാതങ്ങള്‍. യുദ്ധാരംഭത്തോടെ ഭരണകൂടം ഭക്ഷ്യോല്‍പാദനത്തെ അവഗണിച്ചു. മാത്രമല്ല, ഉള്ള ഭക്ഷ്യവിഭവങ്ങള്‍ സെന്യത്തിന്‍റെയാവശ്യങ്ങള്‍ക്കായി വകമാറ്റിച്ചെലവഴിച്ചു. 1943 ആയപ്പോഴേക്കും ഇന്ത്യ കടുത്ത ഭക്ഷ്യക്ഷാമത്തിലകപ്പെട്ടു. മുംബൈയില്‍ ആരംഭിച്ച ക്ഷാമം ബംഗാള്‍, മദ്രാസ്, ബീഹാര്‍, ഒറിസ, അസം, കേരളം എന്നീ പ്രദേശങ്ങളിലേക്കു വ്യാപിച്ചു. അവിഭക്ത ഇന്ത്യയിലെ ആകെ ജനസംഖ്യയുടെ മൂന്നിലൊരുഭാഗം (പന്ത്രണ്ടരകോടി) ക്ഷാമത്തിലമര്‍ന്നു. ഭക്ഷ്യ അവശ്യ സാധനങ്ങള്‍ക്ക് അതിരൂക്ഷമായ ക്ഷാമവും വിലവര്‍ദ്ധനവും അനുഭവപ്പെട്ടു.
ചേമ്പിന്‍താളും പൂളക്കിഴങ്ങിന്‍റെ തൊലിയും വേവിച്ചതായിരുന്നു പലരുടെയും ഭക്ഷണം. പട്ടാളത്തിലെ സേവനം നിര്‍ത്തി പലരും തിരിച്ചുവന്നപ്പോള്‍ തൊഴിലില്ലായ്മ പൂര്‍വ്വോപരി രൂക്ഷമായി. അക്കാലത്ത് ജനങ്ങളില്‍ വലിയൊരു ഭാഗം പൂര്‍വ്വോപരി അര്‍ദ്ധ പട്ടിണിയിലും മുഴു പട്ടിണയിലും ആയിത്തീര്‍ന്നു. ദിവസങ്ങളോളം അടുക്കളിയില്‍ ഭക്ഷണം പാകം ചെയ്യാത്ത വീടുകള്‍ വരെ ഉണ്ടായിരുന്നു. പാവപ്പെട്ടവര്‍ക്കായി സാംസ്കാരിക സംഘടനകള്‍ പണം പിരിച്ച് കഞ്ഞിപാര്‍ച്ചകള്‍ നടത്തി. ചില ധനവാډാരും സ്വന്തം ചിലവില്‍ കഞ്ഞിപാര്‍ച്ച നടത്തി പൈദാഹം തീര്‍ത്തു.
പലയിടത്തും പട്ടിണി ജാഥകള്‍ സംഘടിപ്പിച്ചു. ജാഥകളില്‍ മുദ്രാവാക്യത്തോടൊപ്പം ഉടനീളം
ഉരിയരിപോലും കിട്ടാനില്ല
പൊന്നുകൊടുത്താലും
ഉദയാസ്തമയം വരെ
പീടികക്ക് മുമ്പില്‍ നിന്ന് നരച്ചാലും.
എന്ന ഈരടികള്‍ സമരയോദ്ധാക്കള്‍ പാടി.
അവശ്യസാധനങ്ങള്‍ പലതിനും റേഷന്‍ ഏര്‍പ്പെടുത്തി. റവന്യു വകുപ്പായിരുന്നു മേല്‍നോട്ടം വഹിച്ചിരുന്നത്. ചില ഉദ്യോഗസ്ഥډാര്‍ കരിഞ്ചന്തക്കാര്‍ക്കും പൂഴ്ത്തിവെപ്പുകാര്‍ക്കും അനുകൂലമായിനിന്നു. കണ്‍ട്രോള്‍ എന്ന വാക്കുതന്നെ കേരളം ആദ്യമായി കേള്‍ക്കുന്നത് ഈ അവസരത്തിലാണ്. അരിയാണ് മുഖ്യ ഭക്ഷണം. അതാണെങ്കില്‍ കിട്ടാനുമില്ല.
1939 ڊ 44 കാലത്ത് മദിരാശി പ്രവിശ്യയില്‍ കോളറ, വസൂരി, പനി, വയറിളക്കം, പ്ലാഗ് എന്നീ രോഗങ്ങളിലും പട്ടിണിയിലുമായി മൊത്തം 2331367 പേരും കോളറയില്‍ മാത്രം 204781 പേരും മലബാര്‍ ജില്ലയില്‍ 1941 മുതല്‍ 1945 വരെ അഞ്ച് വര്‍ഷം കോളറയില്‍ മാത്രം 28545പേരും മരണപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്.
യുദ്ധകാലത്തെ റേഷനിങ്ങ്
യുദ്ധകാലത്ത് വന്‍തോതിലുള്ള ഭക്ഷ്യക്ഷാമവും കോളറപോലുള്ള പകര്‍ച്ചവ്യാധികളും പടര്‍ന്നുപിടിച്ചു. പഞ്ചസാര മണ്ണെണ്ണപോലുള്ള നിത്യോപയോഗവസ്തുക്കളും ലഭ്യമല്ലാതെയായി. കോളറ ബാധിച്ച് നൂറുകണക്കിനാളുകള്‍ മരിച്ചു. അന്ന് പാര്‍ട്ടിയും ബഹുജന സംഘടനകളും ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് രംഗത്തിറങ്ങി. ഭൂപ്രഭുക്കളുടെയും പൂഴ്ത്തിവെപ്പുകാരുടെയും കൈയില്‍ നിന്ന് സര്‍ക്കാര്‍ ധാന്യം സമാഹരിക്കണമെന്നും കാര്യക്ഷമമായ റേഷനിംഗ് സമ്പ്രദായം ഏര്‍പ്പെടുത്തണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.
മലബാറിലെ ചില ജډിമാര്‍ പാട്ടമായി ലഭിച്ച വന്‍തോതിലുള്ള നെല്ല് കളപ്പുരയ്ക്കല്‍ സൂക്ഷിക്കുകയും അവ കരിഞ്ചന്തയില്‍ വില്‍ക്കുകയും ചെയ്തു. ജډിമാര്‍ക്ക് കുടിയാډാര്‍ സര്‍ക്കാര്‍ നിശ്ചയിച്ച റേറ്റില്‍ പാട്ടം പണമായി നല്‍കാന്‍ അനുവദിക്കണമെന്നും സര്‍ക്കാര്‍ തന്നെ കൃഷിക്കാരില്‍ നിന്നും നേരിട്ട് നെല്ല് സമാഹരിച്ച് റേഷനിങ്ങിനുവേണ്ടി ഉപയോഗിക്കണമെന്നും ആവശ്യപ്പെട്ടു. വന്‍ഭൂപ്രഭുക്കډാരുടെയും അവര്‍ ശേഖരിച്ച നെല്ലിന്‍റെ അളവിന്‍റെയും പട്ടിക ദേശാഭിമാനി പ്രസിദ്ധീകരിച്ചു.
ബ്രിട്ടീഷ് സര്‍ക്കാര്‍ പൊതുവിപണിയില്‍ നിന്ന് അരി കൊണ്ടുപോകുന്നതും വില്‍ക്കുന്നതും ശിക്ഷാര്‍ഹമാണ്. പട്ടണങ്ങളില്‍ മാത്രം പരിമിതമായ റേഷന്‍ ഷോപ്പുകള്‍ ആരംഭിച്ചു. റേഷന്‍ കാര്‍ഡുകള്‍ വഴി ഒരാള്‍ക്ക് ഒരു ദിവസത്തേക്ക് എട്ട് ഔണ്‍സും ചിലപ്പോള്‍ നാല് ഔണ്‍സും അരിയായിരുന്നു അനുവദിച്ചിരുന്നത്. അത് ഒരു നേരത്തെ ഭക്ഷണത്തിനുപോലും തികയില്ലായിരുന്നു. ഉള്‍നാടന്‍ കര്‍ഷകര്‍ ഉല്‍പ്പാദിപ്പച്ച നെല്ലില്‍ നിന്ന് അവരുടെ ആവശ്യം കഴിച്ചുള്ള നെല്ല് നിര്‍ബന്ധ ലവിയില്‍ സര്‍ക്കാര്‍ ശേഖരിച്ചു.
റേഷന്‍ ഷാപ്പുകളില്‍നിന്ന് ലഭിച്ചിരുന്ന അരി പലപ്പോഴും പുഴുക്കളുടെ ആദിക്യത്താല്‍ പാകംചെയ്യാന്‍ പറ്റാതെ കടകളില്‍ വിറ്റ് അവവിടെനിന്നും ലഭിച്ച കാശുകൊണ്ട് മുത്താറിപോലുള്ള ധാന്യങ്ങള്‍ വാങ്ങി തേങ്ങചേര്‍ത്ത് മുത്താറി പത്തിരികള്‍ ഉണ്ടാക്കിയായിരുന്നു പല പ്രദേശങ്ങളിലും ഭക്ഷിച്ചിരുന്നത്.
ڇഒരുവശത്ത് വര്‍ദ്ധിച്ചുവരുന്ന പട്ടിണി, പടര്‍ന്നുപിടിക്കുന്ന കോളറ, ഭക്ഷ്യക്ഷാമം എന്നിവ മറുവശത്ത് ജാപ്പ് ആക്രമണ ഭീഷണി. ജനങ്ങള്‍ യുദ്ധത്തിന്‍റെ തീയുണ്ടകള്‍ക്കും ക്ഷാമത്തിന്‍റെ തിരമാലകള്‍ക്കുമിടയില്‍ അകപ്പെട്ട് അതിന് പരിഹാരം കാണാന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിയന്ത്രണത്തിലുള്ള ഭക്ഷ്യസമ്മേളനം പ്രമേയം പാസാക്കി.
സമ്മേളനത്തെ തുടര്‍ന്ന് ന്യായവില ഷാപ്പുകള്‍ തുറപ്പിക്കാനും മിച്ചനെല്ല് വാങ്ങി ജനങ്ങള്‍ക്ക് വിതരണം നടത്താനും പൂഴ്ത്തിവെച്ച സാധനങ്ങള്‍ പിടിച്ചെടുക്കാനും ഭക്ഷ്യോല്‍പാദനം പരമാവധി വര്‍ദ്ധിപ്പിക്കാനും വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടന്നു. തരിശ്ഭൂമി വിട്ടുകിട്ടാനും അത് കൃഷിയോഗ്യമാക്കാനുമുള്ള ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങള്‍ നടന്നു. എല്ലാറ്റിനും പാര്‍ട്ടിതന്നെ മുന്നില്‍ നിന്ന് നേതൃത്വം നല്‍കി.ڈ
വസൂരിക്കാലം
കോളറ കഴിഞ്ഞാല്‍ ഇതേ കാലത്ത് കൂടുതല്‍ വ്യാപിചച്ചിരുന്ന മറ്റൊരു മഹാമാരിയാണ് വസൂരി. കേരളത്തിലെ വിവിധ പ്രദേശങ്ങളില്‍ അനേകം ഹതഭാഗ്യര്‍ മരിച്ചു. ഏതാണ്ട് 1950 വരെ ഇതിന്‍റെ തീവ്രത നിലനിന്നു.
ആ കാലഘട്ടത്തില്‍ മഹാമാരികള്‍ പിടിപ്പെട്ട രോഗികളോടും കുടുംബങ്ങളോടും സഖാവ് പി കൃഷ്ണപിള്ളയുടെ നേതൃത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്വീകരിച്ച നിസ്വാര്‍ത്ഥവും നിസ്സീമവും ത്യാഗപൂര്‍ണ്ണവുമായ സേവനങ്ങളാല്‍ വലിയൊരു വിഭാഗം ജനങ്ങളെ പാര്‍ട്ടിയിലേക്കാകര്‍ഷിച്ചു. ഈ ശ്ലാഘനീയമായ പ്രവര്‍ത്തനങ്ങളെ മഹാകവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍ പലതവണ അനുസ്മരിച്ചിരുന്നതായി ആലങ്കോട് ലീലാകൃഷ്ണന്‍ ഈ ലേഖകനോട് പറഞ്ഞു.
1950കളുടെ ആദ്യത്തില്‍ ഈ രോഗം വീണ്ടും വ്യാപിച്ചു. അപ്പോഴേക്കും രോഗത്തിന്‍റെ തീവ്രത കുറക്കാനുതകുന്ന വാക്സിന്‍ പ്രചാരത്തില്‍ വന്നിരുന്നു. വലിയ മുക്കാല്‍ നാണയംപോലുള്ള വൃത്താകൃതിയിലുള്ള ഉപകരണം മെഡിസിന്‍ ചേര്‍ത്ത് കൈമുട്ടിന് മേല്‍ഭാഗത്ത് പതിപ്പിക്കുന്ന രീതിയിലായിരുന്നു വാക്സിന്‍റെ പ്രയോഗം. കൈ കീറുക എന്നാണ് നാടന്‍ പ്രയോഗം.
വാക്സിനോട് ശരീരം പ്രതികരിച്ചാല്‍ ചെറിയ രീതിയിലുള്ള പനി അനുഭവപ്പെടും. തുടര്‍ന്ന് സ്കൂളുകളിലും ആതുരശുശ്രൂഷ കേന്ദ്രങ്ങളിലും വാക്സിന്‍ ചെയ്യുക പതിവുണ്ടായിരുന്നു. ഇത് ഭയന്ന് കുട്ടികളില്‍ പലരും ക്ലാസ് കട്ട് ചെയ്തിരുന്നു. എന്നിട്ടും ആരോഗ്യപ്രവര്‍ത്തകരും സ്കൂള്‍ സ്റ്റാഫും കുട്ടികളെ കണ്ടെത്തി കൃത്യം നിര്‍വ്വഹിച്ചു.
രോഗം സുഖമായാലും വര്‍ഷങ്ങളോളം ഈ രോഗത്തിന്‍റെ കലകള്‍ ശരീരത്തില്‍ മായാതെ കിടക്കും. സുന്ദരډാരും സുന്ദരികളുമായ പലരും രോഗം മാറി വസൂരി കലകളാല്‍ വിരൂപികളായിത്തീര്‍ന്നിരുന്നു. അക്കാലത്ത് മഹാമാരികള്‍ പിടിപെട്ട് പൊന്നാനിയിലെ പല പ്രമുഖ തറവാടുകളില്‍ പോലും പലരും മരണത്തിന് കീഴ്പ്പെട്ടിട്ടുണ്ട്. 1950കളില്‍ ഈ ലേഖകനും തീവ്രമായി ഈ രോഗത്തിന് കീഴ്പ്പെട്ട് രക്ഷപ്പെട്ടതിന്‍റെ അടയാളം ആറരപ്പതിറ്റാണ്ട് കഴിഞ്ഞിട്ടും ഇപ്പോഴും മൂക്കിന്‍തുമ്പത്ത് കാണാം. കുരിപ്പ് എന്നായിരുന്നു നാട്ടുകാര്‍ ഈ മഹാമാരിയെ വിളിച്ചിരുന്നത്.