വന്നേരിനാട് ആരോഹണവും അവരോഹണവും

വന്നേരിനാട് 
ആരോഹണവും അവരോഹണവും 




                                                                                                        ടിവി അബ്ദുറഹിമാന്‍കുട്ടി

മുന്‍ അധ്യാപകന്‍, ചരിത്രകാരന്‍

alfaponnani@gmail.com

mob : 9495095336



    സാംസ്കാരിക വൈജ്ഞാനിക പോരാട്ട രംഗത്ത് നൂറ്റാണ്ടുകളുടെ പാരമ്പര്യമുള്ള പ്രദേശമാണ് വന്നേരിനാട്. ഇന്ത്യയിലെ പ്രശസ്ത ഹൈന്ദവ തീര്‍ത്ഥാടന കേന്ദ്രമായ ഗുരുവായൂര്‍ ക്ഷേത്രമടക്കമുള്ള ക്ഷേത്രങ്ങളും മുസ്ലിം തീര്‍ത്ഥാടന കേന്ദ്രങ്ങളായ വെളിയംകോട് ഉമര്‍ഖാസി മസ്ജിദ്, പെരുമ്പടപ്പ് പുത്തന്‍പള്ളി, മണത്തല ജുമാമസ്ജിദ് അടക്കമുള്ള പ്രശസ്ത പള്ളികളും യേശുക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പോസ്ഥലന്മാരില്‍പ്പെട്ട സെന്‍റ്തോമസ് നിര്‍മ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന പാലയൂര്‍ ചര്‍ച്ച് മറ്റു ക്രിസ്തീയ ദേവാലയങ്ങളും സ്ഥിതിചെയ്യുന്നത് ഇവിടെയാണ്. മദ്ധ്യകാല കേരളീയ രാഷ്ട്രീയ ഭരണഭൂപടത്തില്‍ പ്രമുഖ സ്ഥാനമുള്ള കൊച്ചിന്‍ രാജ്യത്തിന്‍റെ മൂലസ്ഥാനമായ പെരുമ്പടപ്പ് സ്ഥിതിചെയ്യുന്നത് ഈ പ്രദേശത്താണ്. മലബാര്‍ കലക്ടറായിരുന്ന വില്യം ലോഗന്‍ നിര്‍മ്മിച്ച കനോലി കനാലും. ടിപ്പു നിര്‍മ്മിച്ച റോഡായ ടിപ്പുസുല്‍ത്താന്‍ റോഡും ഈ നാടിന്‍റെ പടിഞ്ഞാറുഭാഗത്തെ നെടുകെ കീറിമുറിച്ച് പോകുന്നു. 


ഭൂപ്രകൃതിയും വിസ്തീര്‍ണ്ണവും


    തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലായിരുന്ന പഴയ വെട്ടത്തുനാട്, കൂറ്റനാട്, ചാവക്കാട് എന്നീ താലൂക്കുകളിലെ 66 അംശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 1881ല്‍ പുനഃ ക്രമീകരിക്കപ്പെട്ട പൊന്നാനി താലൂക്ക് വടക്ക് ഏറനാടിന്‍റെ അതിരായ പരപ്പനങ്ങാടി പൂരപ്പുഴ, തെക്ക് കൊച്ചിന്‍ രാജ്യത്തിന്‍റെ അതിരായ കൊടുങ്ങല്ലൂര്‍ ആല, പടിഞ്ഞാറ് അറബിക്കടല്‍, കിഴക്ക് പട്ടാമ്പിപ്പുഴയും തിരുന്നാവായയും അനുബന്ധ പ്രദേശങ്ങളും അതിരിട്ട 125 കിമി ദൈര്‍ഘ്യമുള്ള ഈ താലൂക്കിന്‍റെ ആസ്ഥാനം പൊന്നാനിയായിരുന്നു.

1956 നവംബര്‍ 1ന് ഐക്യകേരളം നിലവില്‍ വരുന്നത് വരെ മലബാര്‍ ജില്ലയുടെ ഭാഗമായിരുന്ന പൊന്നാനി താലൂക്ക് മലബാറിലെ മറ്റു ഒമ്പത് താലൂക്കുകളെക്കാള്‍ വീതി കുറഞ്ഞ് ദൈര്‍ഘ്യം കൂടിയതായിരുന്നു. ഈ താലൂക്കിനെ വെട്ടത്തുനാട്, തിരുമനശ്ശേരിനാട്, വന്നേരിനാട്, ചേറ്റുവ മണപ്പുറം എന്നിങ്ങനെ നാലായി വിഭജിക്കപ്പെടാവുന്നതാണ്.

    സര്‍വ്വെ സമ്പ്രദായം ആരംഭിച്ച് മലബാറിലെ ഭൂമികള്‍ക്ക് ഭൂനികുതി നിര്‍ണ്ണയിച്ചത് മൈസൂര്‍ സുല്‍ത്താډാരുടെ കാലത്താണ്. ടിപ്പുവിന്‍റെ പതനത്തെ തുടര്‍ന്ന് 1800കളോടെ മലബാര്‍ ബ്രിട്ടീഷ് അധീനത്തിലായതിന് ശേഷമാണ് മലബാര്‍ അംശം ദേശം താലൂക്ക് എന്നീ രീതികളില്‍ വിഭജിച്ച് പരിഷ്ക്കരിച്ചത്. 

    വെളിയംകോട്, മാറഞ്ചേരി, പെരുമ്പടപ്പ്, പുന്നയൂര്‍ക്കുളം, വടക്കേക്കാട്, പുന്നയൂര്, കടപ്പുറം, ഒരുമനയൂര്‍ പഞ്ചായത്തുകളും ചാവക്കാട്, ഗുരുവായൂര്‍ നഗരസഭകളും അടങ്ങിയ തെക്ക് ചേറ്റുവ പുഴയും വടക്ക് വെളിയംകോട് പുഴയും പടിഞ്ഞാറ് അറബിക്കടലും കിഴക്ക് ആറങ്ങോട്ട് സ്വരൂപവും അതിരിട്ട് നീണ്ടുകിടക്കുന്ന കടല്‍ത്തീരങ്ങളാലും വൃക്ഷലതാദികളാലും ജലാശയങ്ങളാലും പ്രകൃതി രമണീയമായ ഒരു ഭൂപ്രദേശമാണ് വന്നേരിനാട്. ആദ്യത്തെ മൂന്ന് പഞ്ചായത്തുകള്‍ മലപ്പുറം ജില്ലയിലും ബാക്കിയുള്ളവ തൃശൂര്‍ ജില്ലയിലും ഉള്‍പ്പെടും.


മതസാഹോദര്യം


    മതവൈര്യവും, കലഹവും വന്നേരി നാടിന് എന്നും അന്യമായിരുന്നു. ഹിന്ദുക്കളും മുസ്ലിംകളും ക്രിസ്ത്യാനികളും മതസ്പര്‍ദ്ധയില്ലാതെ ജീവിക്കുന്ന ഒരു ഭൂപ്രദേശമാണ് ഇവിടം. മനുഷ്യബന്ധങ്ങള്‍ക്ക് മതവിശ്വാസം ഒരിക്കലും തടസ്സം സൃഷ്ടിക്കാറില്ല. വന്നേരി നാട്ടിലെ ഈ മഹനീയ പൈതൃകം ഇന്നും ഇന്നലേയും തുടങ്ങിയതല്ല. തډൂലം തലമുറ തലമുറകളായിത്തന്നെ അസൂയാവഹമായി വളര്‍ന്ന് വികസിച്ച മതസഹിഷ്ണുതയുടെ കേളിത്തട്ടാണ് ഈ പ്രദേശം അറിയപ്പെടുന്നത്.

    ദൈവാരാധനക്കായി ഹിന്ദുക്കള്‍ അമ്പലത്തിലും മുസ്ലിംകള്‍ മസ്ജിദിലും ക്രിസ്തീയര്‍ ചര്‍ച്ചിലും പോകുന്നുവെന്നതൊഴിച്ചാല്‍ മറ്റു യാതൊരുവിധ മതസ്പര്‍ദ്ദാചിന്തകളും ഈ ഭൂപ്രദേശത്തിനില്ല. ഈയിടെയായി ഈ സൗഹാര്‍ദത്തെ കുത്തിനോവേല്പിക്കാന്‍ ചില ശ്രമങ്ങള്‍ നടന്നെങ്കിലും കാലം കനിഞ്ഞു നല്‍കിയ ഉദാത്തമായ പൈതൃകത്തില്‍നിന്നും വന്നേരിയെ വ്യതിചലിപ്പിക്കാന്‍ ഒരു ശക്തിക്കും ഇതുവരെ കഴിഞ്ഞിട്ടില്ല.

    ഹിന്ദുക്കള്‍ ഹിന്ദുക്കളാകുന്നത് സ്വന്തം വീടുകളിലും ക്ഷേത്രങ്ങളിലും മുസ്ലിംകള്‍ മുസ്ലിംകളാകുന്നത് സ്വന്തം ഗേഹങ്ങളിലും മസ്ജിദുകളിലും ക്രിസ്ത്യാനികള്‍ സ്വന്തം ഭവനങ്ങളിലും ചര്‍ച്ചുകളിലും മാത്രമായിരുന്നു എന്നതാണ് വന്നേരിനാട്ടിന്‍റെ പൈതൃകം. ഹിന്ദുദേവാലയങ്ങളേയും മുസ്ലിം മസ്ജിദുകളേയും ക്രിസ്തീയ ചര്‍ച്ചുകളെയും എല്ലാ വിഭാഗം ജനങ്ങളും ആദരിച്ചുപോരുന്നു. മുസ്ലിം ദേവാലയങ്ങളില്‍ വഴിപാട് നടത്തുന്ന ഹിന്ദുക്കളും ഹിന്ദുദേവാലയങ്ങളില്‍ വഴിപാട് നടത്തുന്ന മുസ്ലിംകളും ഒരുകാലത്ത് ഇവിടെ സുലഭമായി കാണാമായിരുന്നു. ഹിന്ദു മുസ്ലിം ക്രിസ്തീയ ധനാഢ്യډാരുടെ കാര്യസ്ഥډാര്‍ പലരും വ്യത്യസ്ത മതവിശ്വാസികളാകുന്നതില്‍ ഒരപാകതയും ആരും ഇതുവരെ ദര്‍ശിച്ചിട്ടില്ല.

    ചെറായി കളരി, കോടത്തൂര്‍ പണിക്കന്‍റെ കളരി, പൂന്നൂര് കളരി, മലയാള സാഹിത്യ തറവാട്ടിലെ പ്രമുഖ സാഹിത്യ കളരിയായ വന്നേരി കളരി തുടങ്ങി പല പ്രശസ്ത കൂട്ടായ്മകളാലും ഖ്യാതിനേടിയ ഈ നാട് ഇപ്പോള്‍ വന്നേരി സ്കൂളിന്‍റെ പ്രശസ്തിയിലും പെരുമുടിശ്ശേരി 202-ാം നമ്പര്‍ അയ്യപ്പ സേവാസംഘത്തിന്‍റെയും പേരിലുമാണ് സ്മരിക്കപ്പെടുന്നത്.

സ്ഥലനാമചരിത്രവും ഐതിഹ്യവും


    വന്നേരി എന്ന പേര് ലഭിച്ചതിനെക്കുറിച്ച് സ്ഥലനാമഗവേഷകരുടെ നിരീക്ഷണം.

    പൂക്കൈതപ്പുഴക്കും ചേറ്റുവ പുഴക്കും ഇടയില്‍ സമുദ്ര - ജലാശയങ്ങളുടെ തീരത്തായി ജനവാസമില്ലാത്ത ഭൂപ്രദേശത്ത് ആഴ്വാഞ്ചേരി തമ്പ്രാക്കളും പാര്‍ശ്വവര്‍ത്തികളായ ഏതാനും നമ്പൂതിരികുടുംബങ്ങളും വന്നുകയറി താമസമാക്കിയതിനാലാണത്രെ വന്നേരി എന്ന പേര്‍ സിദ്ധിച്ചതെന്നും അതല്ല ഒഴിഞ്ഞുകിടന്ന ഒരു ഭൂപ്രദേശമായതിനാല്‍ വിവിധ പ്രദേശങ്ങളില്‍ നിന്ന് ജനങ്ങള്‍ വന്ന് കേറി കുടിയേറിപ്പാര്‍ത്തതിനാലാണ് വന്നേരി ആയതെന്നും അതല്ല സാമൂതിരി നിരന്തരമായി പെരുമ്പടപ്പ് സ്വരൂപത്തെ ആക്രമണം നടത്തിയതിനാല്‍ അതില്‍ ഒരു ഭാഗം ക്രമാനുഗതമായി ഏതാനും ഏരിയകളുള്ള ഒരു ഭൂപ്രദേശമായിത്തീര്‍ന്നതിനാല്‍ രൂപപ്പെട്ടതാണ് വന്നേരി എന്നും സംഗ്രഹിക്കുന്നു.

    പെരുമാക്കന്മാരുടെ ഭരണത്തിന്‍റെ ആഗമനത്തിനുമുമ്പ് വിജനമായികിടന്നിരുന്ന പ്രദേശങ്ങളില്‍ താമസിക്കുവാന്‍ വിവിധ ദേശങ്ങളില്‍ നിന്നും ജനങ്ങളെ കൊണ്ടുവന്ന് താമസിപ്പിച്ചിരുന്നു. ആ അവസരത്തില്‍ പെരുമാള്‍ ആദ്യമായി വന്നുകയറിയത് വന്നേരി നാട്ടിലായിരുന്നുവെത്രെ പെരുമാള്‍ വന്നുകയറിയ നാട് = വന്ന് + കേറി = വന്നേരി എന്ന പേര് സിദ്ധിച്ചതെന്നും വന്‍ ഏരികള്‍ തോടുകളും ചതുപ്പുനിലങ്ങളും നിറഞ്ഞ പ്രദേശം വന്‍ഏരി = വന്നേരിയായി തീര്‍ന്നെന്നും നിരീക്ഷിക്കുന്നവരുണ്ട്.

    ഒരുകാലത്ത് ഇവിടം ഭരണം കയ്യാളിയിരുന്നത് വന്നിലശ്ശേരി രാജവംശമായിരുന്നതിനാല്‍ വന്നേരിനാട് എന്ന പേര് സിദ്ധിച്ചതെന്നാണ് മറ്റൊരു നിരീക്ഷണം. വന്നിലശ്ശേരിയുടെ രൂപ പരിണാമമാണ് വന്നേരി എന്ന് ചന്ദ്രോത്സവത്തിന്‍റെ ആമുഖത്തില്‍ ആതിരിയേടത്ത് നീലകണ്ഠന്‍ ഭട്ടതിരിപ്പാട് നിരീക്ഷിക്കുന്നു. വെളിയംകോട് പഞ്ചായത്തിലെ പെരുമുടിശ്ശേരി വേട്ടയ്ക്കൊരു മകന്‍ ക്ഷേത്രത്തിന് സമീപമായിരുന്നു വന്നിലശ്ശേരി രാജവംശം നിലകൊണ്ടിരുന്നതെന്നതിന് ആ പ്രദേശ ചരിത്രം ചില സൂചനകള്‍ നല്‍കുന്നുണ്ട്. വന്നലശ്ശേരി രാജവംശം അന്യംനിന്ന് പിന്നീടത് പുന്നത്തൂര്‍ രാജവംശത്തില്‍ ലയിച്ചു.

വന്നേരി രാജവംശത്തിന്‍റെ ഉല്‍പ്പത്തിയിലേക്ക് വെളിച്ചം വീശുന്ന മഹാകവി കുഞ്ഞിക്കുട്ടന്‍ തമ്പുരാന്‍റെ വരികള്‍.

വന്നേരിനാടിന്നകമുള്ള പെരുമ്പടപ്പി

ലന്നേരിവാണ ഭഗിനീനയനനു പിന്നെ 

മുന്നേശി രസിഅണിയും പെരുമാള്‍ കിരീടം

തന്നെ കൊടുത്തു തനതാഭരണങ്ങളോടെ 


വെളിയംകോട്


    വന്നേരിനാട്ടില്‍ തെക്കുപടിഞ്ഞാറായി സ്ഥിതിചെയ്യുന്ന ഒരു പുരാതന പ്രദേശമാണ് വെളിയംകോട്. കിഴക്ക് എടപ്പാള്‍, നന്നംമുക്ക് പെരുമ്പടപ്പ് പഞ്ചായത്തുകളും പടിഞ്ഞാറ് അറബിക്കടലും വടക്ക് പൊന്നാനി നഗരസഭയും തെക്ക് പെരുമ്പടപ്പ് പഞ്ചായത്തും അതിരിട്ടു മദ്ധ്യത്തിലൂടെ കനോലി കനാലും ഒഴുകുന്ന ഒരു തീരദേശ പഞ്ചായത്താണ് മലപ്പുറം ജില്ലയുടെ തെക്ക് പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്ന വെളിയംകോട്. പ്രകൃതി രമണീയമായ ഈ നാടിന്‍റെ അഴിമുഖത്താണ് ജില്ലയിലെ പ്രമുഖ വിനോദസഞ്ചാര പ്രവാഹിനിയായ ബിയ്യം കായല്‍ ഒഴുകിയെത്തി സംഗമിക്കുന്നത്.

പഴയകാലം മുതല്‍ തന്നെ ഒരു പ്രമുഖ മുസ്ലിം കുടിയേറ്റ വാണിജ്യകേന്ദ്രവുമാണ് ഈ നാട്. കോടതി, പോലീസ് സ്റ്റേഷന്‍, അങ്ങാടി, കച്ചവടങ്ങള്‍ തുടങ്ങിയവകള്‍കൊണ്ട് സജീവമായ ഒരു പ്രദേശമായിരുന്നു പഴയകാലംമുതല്‍ വെളിയംകോട്. څഅളിയന്‍ കാക്ക വെളിയംകോട് പോയിവരുമ്പോള്‍.....,چ പുതുമയാര്‍ന്ന പല സാധനങ്ങളും വാങ്ങി വരുമെന്ന കെസ്സ്പാട്ട് ഈരടികള്‍ വെളിയംകോടിന്‍റെ പഴയ പ്രാധാന്യത്തെ സൂചിപ്പിക്കുന്നു.

    ക്രിസ്താബ്ദം 1550 ല്‍ രചിച്ച ഢീ്യമഴലെ മിറ ഠൃമ്ലഹെ ീള ഏശമി ആമശേേമെേ ഞമാൗശെീ എന്ന പോര്‍ച്ചുഗീസ്  ഗ്രന്ഥത്തിന്‍റെ ഒന്നാം വാള്യത്തില്‍ ടീാാമൃശീ എന്ന അധ്യായത്തില്‍  മലബാറിനെയും മലബാറിന്‍റെ കടല്‍ തീരങ്ങളെയും പരാമര്‍ശിക്കുന്ന വിശദീകരണങ്ങളില്‍ 22-ാം നമ്പറായി ചേര്‍ത്ത മെലിയംകോര്‍ വെളിയംകോടാണെന്നു രേഖപ്പെടുത്തിയിട്ടുണ്ട്.

    പോര്‍ച്ചുഗീസുകാര്‍ക്കെതിരായി പതിനാറാം നൂറ്റാണ്ടില്‍ നടന്ന പോരാട്ടത്തില്‍ വെളിയംകോട്ടെ പോരാളികള്‍ ചെറിയ പായക്കപ്പലുകളില്‍പോയി പടപൊരുതിയിരുന്നതായി ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍റെ കേരളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത ചരിത്രഗ്രന്ഥം തുഹ്ഫത്തുല്‍ മുജാഹിദീന്‍ പറയുന്നു. തുടങ്ങി വാമൊഴിയും വരമൊഴിയുമുള്ള ലിഖിതങ്ങള്‍ പുരാതനകാലം മുതല്‍ തന്നെ വെളിയംകോട് ഒരു തുറമുഖമാണെന്ന് വ്യക്തമാക്കുന്നു.


മാലിക്ബിനുല്‍ ഹബീബിന്‍റെ ആഗമനം


ആദ്യകാല ഇസ്ലാംമത പ്രചാരകരായ മാലിക്ബിനുദിനാറിന്‍റെയും സംഘത്തിന്‍റെയും കൊടുങ്ങല്ലൂരിലെ ആഗമനത്തെ തുടര്‍ന്ന് കേരളക്കരയില്‍ ഇസ്ലാം പ്രചരിപ്പിച്ച സംഘത്തിലെ മാലികുബിനുല്‍ ഹബീബ് മുഖേനയാണ് വെളിയംകോട് ഇസ്ലാംമതം ആദ്യമായി പ്രചരിച്ചത്. കോയസ്സന്‍ മരക്കാര്‍  പള്ളിയാണ് ആദ്യത്തെ പള്ളി.

    അക്കാലം മുതല്‍തന്നെ വിദൂര ദിക്കുകളില്‍ നിന്ന് ജുമാ നമസ്കാരത്തിനും മയ്യത്ത് മറവ് ചെയ്യാനും മതപരമായ ആവശ്യങ്ങള്‍ക്കും വെളിയംകോടിനെ ആശ്രയിച്ചിരുന്നു. നിലവിലുള്ള കുടുംബങ്ങളില്‍ നിന്നും പലരും ചാലിയത്ത് നിന്ന് കുടിയേറിപ്പാര്‍ത്തവരും വിവാഹ ബന്ധങ്ങളില്‍ ഏര്‍പ്പെട്ടവരുമാണ്. ചാലിയത്തും വെളിയങ്കോടും ഒരേ പേരിലുള്ള പല തറവാടുകളും ഇതിന് തെളിവാണ്. സാംസ്കാരിക വൈജ്ഞാനിക രംഗത്തും കാര്‍ഷിക മേഖലയിലും സമ്പന്നമാണ് ഈ നാട്.

    പല പ്രമുഖ വ്യക്തിത്വങ്ങള്‍ക്കും വെളിയംകോട് ജന്മംനല്‍കിയിട്ടുണ്ട്. പണ്ഡിതനും കവിയുമായ ഉമര്‍ഖാസി അതില്‍ പ്രഥമ സ്ഥാനീയന്‍. അറേബ്യയില്‍ നിന്ന് ഉത്തരേന്ത്യയിലെ സൂറത്ത് വഴി എത്തിച്ചേര്‍ന്ന പ്രവാചക കുടുംബാംഗമായ അഹ്മദ് ഫഖറുല്‍ വുജൂദ്, പോര്‍ച്ചുഗീസുകാരോട് പോരാടി രക്തസാക്ഷിത്വം വഹിച്ച കുഞ്ഞിമരക്കാര്‍ ശഹീദ്, മലയാള ഭാഷയില്‍ ഗ്രന്ഥരചന നടത്തിയ പ്രഥമ മുസ്ലിം മുസ്ലിം പരിഷ്കര്‍ത്താവ് സയ്യിദ് സനാഉല്ലാ മക്തി തങ്ങള്‍, ചിത്രകലയുടെ ആചാര്യന്‍ ആര്‍ട്ടിസ്റ്റ് കെസിഎസ് പണിക്കര്‍ തുടങ്ങിയ പ്രഗത്ഭര്‍ ഈ ദേശത്തിന്‍റെ സംഭാവനയാണ്.

    ടിപ്പുസുല്‍ത്താന്‍ റോഡിന്‍റെ ചാരത്ത് ടിപ്പുവിന്‍റെ സൈന്യം ഇവിടെ താവളം അടിച്ച ഇടം താവളക്കുളം  = തവളക്കുളം എന്നറിയപ്പെടുന്നു. വിവിധ മതക്കാര്‍ താമസിക്കുന്ന ഇവിടെ ആചാരങ്ങളും  ആഘോഷങ്ങളും  മതമൈത്രിക്ക് കളങ്കം ചോരാതെ സംരക്ഷിക്കുന്നു. കനോലികനാലിന് പടിഞ്ഞാറ് മുസ്ലിംകള്‍, ഈഴവര്‍, ഹരിജനങ്ങള്‍ എന്നീ വിഭാഗങ്ങളാണ് വസിക്കുന്നത്. നാനാജാതി മതസ്ഥരുമായി ബന്ധം സ്ഥാപിച്ചിരുന്ന ഉമര്‍ഖാസിയുടെ ആശ്രിതനായ ചോഴിക്ക് നല്‍കിയ സ്ഥലത്താണത്രെ താവളക്കുളം പടിഞ്ഞാറ് പണിക്കങ്കാവ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.


പാണ്ടന്‍പറമ്പത്ത് മന


    ഒരുകാലത്ത് പേരിലും പ്രശസ്തിയിലും മികച്ചുനിന്നിരുന്ന മനയായിരുന്നു പാണ്ടന്‍പറമ്പത്ത് മന. കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതിഹ്യമാലയില്‍പോലും ഈ മനയുടെയും കോടന്‍ ഭരണിയുടെയും ഉപ്പുമാങ്ങയുടെയും ചരിത്രം പരാമര്‍ശിതമാണ്. പണ്ഡിതډാരായ ഭട്ടതിരിമാരുടെ തറവാടായിരുന്നു പാണ്ടംപറമ്പത്ത് മന. ഋഗ്രേദജ്ഞാനിയായ നേത്രന്‍ ഭട്ടതിരി ഈയിടെവെച്ചാണ് അന്തരിച്ചത്. വെളിയംകോട് പഞ്ചായത്തിലെ ഹൈസ്കൂളിന് സമീപം കോതമുക്കില്‍ സ്ഥിതിചെയ്തിരുന്ന ഈ മന കൈമാറ്റത്തെതുടര്‍ന്ന് 2022 ആദ്യത്തില്‍ പൊളിച്ച് നീക്കപ്പെട്ടു. 

ഇവിടത്തെ പെരുമുടിശ്ശേരി ചേനാസ് മനയിലുള്ളതാണ് തന്ത്രസമുച്ഛയ കര്‍ത്താവായ ചേനാസ്നാരായണന്‍ നമ്പൂതിരി. പുഴക്കര, തൊഴുവാനൂര്, മുല്ലപ്പള്ളി, പട്ടേരി, കമ്മില്‍ എളേടം, ഗ്രാമത്തില്‍ എളേടം, ആമയൂര്‍, കാട്ടുമാടം, കരുമത്താഴം മണ്ണൂര്‍, കരുവാട്ട്, പള്ളിപ്പാട്, മുല്ലമംഗലം, കൊളത്താപ്പള്ളി എന്നീ പ്രധാനപ്പെട്ട പല നമ്പൂതിരി ഇല്ലങ്ങളും വന്നേരിനാട്ടിലുണ്ട്.


മാറഞ്ചേരി


    പൊന്നാനി താലൂക്കില്‍ ആദ്യകാലത്ത് രൂപീകരിക്കപ്പെട്ട പഞ്ചായത്താണ് മാറഞ്ചേരി. വടക്ക് ബിയ്യം കായലും തെക്ക് വെളിയംകോട് പഞ്ചായത്തും കിഴക്ക് പെരുമ്പടപ്പ് പഞ്ചായത്തും പടിഞ്ഞാറ് പൂക്കൈതപ്പുഴയും അതിരിട്ട ഈ പഞ്ചായത്തിന്‍റെ വിസ്തീര്‍ണം 20.47 ച.കി.മീ. ആണ്. 19 വാര്‍ഡുകളുള്ള ഈ പ്രദേശം കായല്‍ സൗന്ദര്യത്താല്‍ സമ്പന്നമാണ്. കാക്കകള്‍ കൂടണയുന്ന കായലിന് നടുവിലെ കാക്കത്തുരുത്ത് അതിശയമായി നിലനില്‍ക്കുന്നു. പുറങ്ങ്, കാഞ്ഞിരമുക്ക്, മാറഞ്ചേരി എന്നീ പഴയ അംശങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഈ പഞ്ചായത്ത് രൂപീകരിച്ചത്.

    കൃഷിക്കാരും പ്രവാസികളും വ്യാപാരികളും തൊഴിലാളികളും സംഗമിക്കുന്ന മാറഞ്ചേരി മതസൗഹാര്‍ദ്ദത്തിന്‍റെ പ്രതീകമാണ്. ഈ പഞ്ചായത്തിനെയും പൊന്നാനി നഗരസഭയെയും ബന്ധിപ്പിക്കാന്‍ 1965കളില്‍ നിര്‍മ്മിച്ച കുണ്ടുകടവ് പാലത്തിന്‍റെ പുനര്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അണിയറയില്‍ ദ്രുതഗതിയില്‍ നടക്കുന്നു. കാര്‍ഷിക വിളകളാല്‍ സമ്പന്നമാണ് ഇവിടം.

    ജനപ്രിയ വാണിജ്യകേന്ദ്രമായിരുന്ന മാറഞ്ചേരിയിലെ തണ്ണീര്‍പന്തല്‍ ചന്ത പ്രസിദ്ധമാണ്. ചന്തയുടെ സ്ഥാപകന്‍ സ്വാതന്ത്ര്യ സമര നായകന്‍ ഇ മൊയ്തുമൗലവിയുടെ ജ്യേഷ്ഠന്‍ ഇളയടത്ത് മമ്മുമുസ്ലിയാരായിരുന്നു. ശനിയാഴ്ചകളില്‍ നടന്നിരുന്ന ചന്ത തദ്ദേശീയ പരിസരവാസികള്‍ക്ക് അനുഭൂതി പകര്‍ന്നിരുന്നതായിരുന്നുവെന്ന് എംഇഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. കടവനാട് മുഹമ്മദ് ഓര്‍ക്കുന്നു. തണ്ണീര്‍ പന്തലില്‍ വെച്ച് യാത്രക്കാര്‍ക്ക് സൗജന്യ ലഘുഭക്ഷണവും ദാഹജലവും നല്‍കിയിരുന്നു.


ആഴ്വാഞ്ചേരി തമ്പ്രാക്കള്‍


    ഒരുകാലത്ത് നമ്പൂതിരി വിഭാഗക്കാര്‍ കൂടുതല്‍ താമസിച്ചിരുന്ന പ്രദേശമായിരുന്നുവത്രെ മാറഞ്ചേരി. അവരില്‍ പ്രമുഖരായ ആഴ്വാഞ്ചേരി തമ്പ്രാക്കളുടെ മൂലസ്ഥാനം മാറഞ്ചേരിയിലായിരുന്നു എന്ന് കോകസന്ദേശത്തില്‍ പരാമര്‍ശമുണ്ട്. മാറഞ്ചേരി അധികാരിപ്പടി വടമുക്ക് റോഡിലാണ് ഈ മനപ്പറമ്പ്. പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാര്‍ ആഴ്വാഞ്ചേരി തമ്പ്രാക്കളോട് ആവശ്യപ്പെട്ട പ്രകാരം പൊന്നുകൊണ്ടുള്ള പശുവിനെയും കിടാവിനെയും നടത്തിക്കൊണ്ടുവന്ന് പ്രതിഷ്ടിച്ചിരുന്നത് ഇവിടത്തെ ഒരു വന്‍മരത്തിന്‍റെ താഴെയായിരുന്നുവത്രെ. 

    പെരുമ്പടപ്പ് രാജാവും സാമൂതിരി രാജാവും തമ്മില്‍ മത്സരം നടന്നിരുന്ന സമയത്ത് ബ്രാഹ്മണ്യത്തിന്‍റെ കുലപതിയായ തമ്പ്രാക്കളെ തന്‍റെ പക്ഷത്ത് കിട്ടണമെന്നാഗ്രഹിച്ചിരുന്നുവത്രെ. സാമൂതിരിയുടെ ആഗ്രഹപ്രകാരം തമ്പ്രാക്കള്‍ കൊല്ലവര്‍ഷം ഏതാണ്ട് 700ല്‍ ആതവനാട്ടേക്ക് താമസം മാറ്റിയെന്ന് പറയപ്പെടുന്നു.

    താമസം മാറ്റുന്ന സമയത്ത് ആശ്രിതരായിരുന്ന പല കുടുംബക്കാരെയും ആതവനാട്ടേക്ക് കൂടെ കൊണ്ടുപോയത് കാരണമായിരിക്കാം മാറഞ്ചേരിയിലും ആതവനാട്ടും സമാനമായ പേരുകളുള്ള പല തറവാടുകളും നിലവിലുള്ളത്. ആതവനാടുള്ളത് നായډാരാണെങ്കില്‍ മാറഞ്ചേരിയിലുള്ളതില്‍ ചിലര്‍ മുസ്ലിംകളാണെന്ന് മാത്രം.

    ആതവനാട്ടുനിന്ന് മഞ്ചലില്‍ യാത്ര ചെയ്ത് ഭാരതപ്പുഴയുടെ തീരത്തെത്തി അവിടെനിന്ന് വന്നേരി നാട്ടിലൂടെ വഞ്ചിയില്‍ സഞ്ചരിച്ച് തിരുവനന്തപുരത്ത് ശ്രീ പത്മനാഭസ്വാമീ ക്ഷേത്രത്തില്‍ മുറതെറ്റാതെ നടന്നിരുന്ന മുറജപത്തിന് നേതൃത്വം നല്‍കിയിരുന്നത് ആതവനാട് വാഴും ആഴ്വാഞ്ചേരി തമ്പ്രാക്കളായിരുന്നു.  തിരുവിതാംകൂര്‍ രാജാക്കډാര്‍ പത്മനാഭ സ്വാമി ഭക്തരായതിനു ശേഷമാണ് ഈ സമ്പ്രദായം അവസാനിച്ചത്. സാമൂതിരിയുടെ പണ്ഡിത സദസ്സിലെ പതിനെട്ടരകവികളിലെ മുല്ലപ്പള്ളി ഭട്ടതിരി മാറഞ്ചേരി പ്രദേശത്തുകാരനാണ്.


സമന്വയ സംസ്കാരം


    ധനാഢ്യരായ പല മുസ്ലിം കുടുംബങ്ങളുടെയും കേന്ദ്രമായിരുന്നു മാറഞ്ചേരി. അക്ഷര വിദ്യയിലും ആയോധന കലയിലും ആതുര ശുശ്രൂഷയിലും പുകള്‍പെറ്റവരാണ് ഇവിടത്തെ ചെറായി പണിക്കന്മാരുടെ കുടുംബം. 300 വര്‍ഷത്തിലധികം പാരമ്പര്യമുള്ള ഈ കുടുംബം അക്ഷരവിദ്യയിലും ആയോധനകലയിലും ആതുരശുശ്രൂഷയിലും വൈദഗ്ധ്യം നേടിയവരായിരുന്നു. കാഞ്ഞിരമുക്കിലെ മൂക്കോലത്താഴത്തും ചിറപറമ്പിലും വടമുക്കിലും തുറവാണം ദ്വീപിലുമാണ് ദളിത് വിഭാഗങ്ങള്‍ അധികവും താമസിച്ചിരുന്നത്.

    മാറഞ്ചേരിയെക്കുറിച്ച് മതമൈത്രിയിലൂന്നിയ പല കഥകളും പ്രചാരത്തിലുണ്ട്. വന്നേരി നാട്ടിലെ ഒരു നാടുവാഴിയുടെ കൂട്ടിലടച്ചിരുന്ന ഭീകരനായ ഒരു കരിങ്കുരങ്ങ് ഒരിക്കല്‍ കൂടുവിട്ടോടി. മാറഞ്ചേരിയിലെ കോടഞ്ചേരിക്കാരനായ മുട്ടികലയില്‍ കുഞ്ഞഹമ്മദ് ഒരു പോറല്‍ പോലും ഏല്‍പ്പിക്കാതെ കുരങ്ങിനെ അത്ഭുതകരമായി പിടിച്ച് കൂട്ടിലടച്ചു.

സന്തുഷ്ടനായ രാജാവ് കുഞ്ഞഹമ്മദിന്‍റെ താല്‍പര്യപ്രകാരം മുസ്ലിംകള്‍ക്ക് പള്ളി നിര്‍മ്മിക്കാന്‍ പാരിതോഷികമായി നല്‍കിയ സ്ഥലത്താണത്രെ എട്ട് നൂറ്റാണ്ടോളം പഴക്കമുണ്ടെന്ന് അനുമാനിക്കപ്പെടുന്ന  കോടഞ്ചേരി ജുമാമസ്ജിദ് സ്ഥിതിചെയ്യുന്നത്.


പെരുമ്പടപ്പ് സ്വരൂപം


    പെരുമ്പടപ്പ് സ്വരൂപത്തെ സ്പര്‍ശിക്കാതെ വന്നേരിയുടെ ചരിത്രം പൂര്‍ണ്ണമാകില്ല. പെരുമാള്‍ ഭരണത്തിന്‍റെ അന്ത്യത്തോടെ മലയാളക്കരയില്‍ രൂപപ്പെട്ട രാജ്യവംശങ്ങളില്‍ പ്രമുഖമായ രാജവംശമാണ് പെരുമ്പടപ്പ് സ്വരൂപം. വടക്ക് പുതുപൊന്നാനി പൂക്കൈതപ്പുഴ മുതല്‍ തെക്ക് ചേര്‍ത്തലവരെയുള്ള പെരുമ്പടപ്പ് പ്രദേശത്തിന്‍റെ ആദ്യകാല വ്യാപ്തി ഏകദേശം നാലായിരം നാഴികയായിരുന്നു. സ്വരൂപത്തിന്‍റെ അക്കാലത്തെ ആസ്ഥാനം പൊന്നാനി താലൂക്കിലെ ഇന്നത്തെ പെരുമ്പടപ്പായിരുന്നു. വന്നേരി ഹൈസ്കൂളിന് സമീപം സ്വരൂപത്തിന്‍റെ ജډഭൂമിയായിരുന്ന ചിത്രകൂടത്തിലായിരുന്നു രാജധാനി സ്ഥിതിചെയ്തിരുന്നത്. രാജധാനിയുടെ അടുക്കളക്കിണര്‍ വലിയ കിണറെന്ന് വിളിക്കപ്പെടുന്നു. പുരാവസ്തു ഏറ്റെടുത്ത കിണര്‍ അടുത്തകാലത്ത് പുനരുദ്ധാരണം നടത്തി.

പടപ്പ് എന്ന വാക്കിന് പുരയിടം എന്നും പെരും എന്ന വാക്കിന് വലിയ എന്നും അര്‍ത്ഥം. പെരും + പടപ്പ് = വലിയ പുരയിടം എന്നാണ് ഹിസ്റ്റോറിക്കല്‍ സ്കെച്ചസ് ഓഫ് ഏഷ്യണ്ട് ഡെക്കാന്‍ എന്ന ഗ്രന്ഥത്തില്‍ കെവി കൃഷ്ണയ്യര്‍ നിരീക്ഷിക്കുന്നത്. പൂര്‍വ്വികര്‍ കുടിയേറുന്ന കാലത്ത് പെരുമ്പടപ്പ് ഒരു വെറും പറമ്പായിരുന്നെന്നും ഇവരുടെ അധിവാസംകൊണ്ട് അതൊരു വലിയ പുരയിടവും ക്രമാനുഗതമായി അഭിവൃദ്ധി പ്രാപിച്ച് പെരുമ്പടപ്പ് ഒരു പ്രദേശവുമായി വികസിച്ചിരിക്കാം.


സ്ഥാനാരോഹണം


    പൂണൂല്‍ധാരികളും ക്ഷത്രിയവംശരുമായ ഈ രാജവംശത്തിന് കേരളത്തിലെ മറ്റുപല രാജവംശങ്ങളേക്കാള്‍ ജാതീയമായ ഔന്നിത്യമുണ്ടായിരുന്നു. 64 ഗ്രാമങ്ങളിലെ പ്രതിനിധികളും 34 സ്വരൂപങ്ങളും സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുക്കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. പട്ടാഭിഷേകം ചിത്രകൂടത്തിലും സിംഹാസനാരോഹണം തൃക്കാക്കരയിലും വെച്ചായിരുന്നു ആചരിച്ചിരുന്നത്.

    പതിനാലാം നൂറ്റാണ്ടില്‍ സാമൂതിരി രാജാവ് പൊന്നാനി തന്‍റെ രണ്ടാം ആസ്ഥാനമാക്കിയതിനെ തുടര്‍ന്ന് തന്‍റെ രാജ്യം പൂര്‍വ്വോപരി കൂടുതല്‍ വികസിപ്പിക്കാന്‍ അവസരം ലഭിച്ചു. പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകള്‍ സാമൂതിരി രാജാക്കډാര്‍ അധികവും പൊന്നാനി തൃക്കാവ് ക്ഷേത്രത്തിന് സമീപമായിരുന്നു വസിച്ചിരുന്നത് എന്നും ഈ അവസരത്തില്‍ സാമൂതിരി രാജാക്കډാര്‍ ഭാരതപ്പുഴയുടെ അഴിമുഖം കടന്നും ചമ്രവട്ടം പുഴ കടന്നും രാജകീയ യാത്ര നടത്തി കോഴിക്കോട് ആസ്ഥാനത്തെത്തിയാണ് രാജകീയ തിട്ടൂരം പുറപ്പെടുവിച്ചിരുന്നത് എന്നും സാമൂതിരി ചരിത്രകാരډാരായ കെവി കൃഷ്ണയ്യര്‍, ഡോ. എന്‍എം നമ്പൂതിരി, ഡോ. വിവി ഹരിദാസ് രേഖപ്പെടുത്തിയിട്ടുണ്ട്.

രാജ്യം തെക്കോട്ടേക്ക് വ്യാപിപ്പിക്കാന്‍ തുടക്കം കുറിച്ചതോടെ സ്വരൂപം പെരുമ്പടപ്പില്‍നിന്ന് സ്വരക്ഷാര്‍ത്ഥം ആസ്ഥാനം തിരുവഞ്ചിക്കുളത്തേക്കും പിന്നീട് കൊച്ചിയിലേക്കും മാറ്റി. ഇക്കാലത്ത് മൂത്ത താവഴി, ഇളയ താവഴി, പള്ളുരുത്തി താവഴി, മുരിങ്ങൂര്‍ താവഴി, ചാഴൂര്‍ താവഴി എന്നീ അഞ്ച് താവഴികളായി സ്വരൂപം പിരിഞ്ഞു. തുടര്‍ന്ന് താവഴികള്‍ തമ്മിലുള്ള സംഘര്‍ഷവും സംഘടനങ്ങളും ഹേതുവായി മൂത്ത താവഴി സാമൂതിരിയുടെ സഹായം തേടിയതോടെ കൊച്ചി രാജ്യത്തേക്ക് പ്രവേശിക്കാന്‍ അവസരം ലഭിച്ച സാമൂതിരിക്ക് തന്‍റെ മേല്‍ക്കോയ്മ കൊച്ചിന്‍ രാജാവിനെകൊണ്ട് അംഗീകരിപ്പിക്കാന്‍ സാധിച്ചു. തډൂലം പോര്‍ച്ചുഗീസ് ആധിപത്യം വരെ കൊച്ചി അധികാരരംഗത്ത് അറിയപ്പെട്ടിരുന്ന ഒരു രാജ്യമേ അല്ലാതായിത്തീര്‍ന്നു. 

    മഹോദയപുരത്തുനിന്ന് കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റിയത് എന്നായിരുന്നു എന്നതിന് വ്യക്തമായ തെളിവുകള്‍ ലഭ്യമല്ല. എഡി 1341ലെ അതിവര്‍ഷം കാരണം പെരിയാറിലുണ്ടായ മഹാപ്രളയം ഹേതുവായി പൗരാണിക മലയാളക്കരയുടെ പ്രഥമ തുറമുഖമായ മുസരീസ് (കൊടുങ്ങല്ലൂര്‍) മണ്ണടഞ്ഞതോടെ വ്യാപാരസൗകര്യങ്ങള്‍ ഉപയോഗശൂന്യമായി തീരുകയും അതേ സമയത്ത് കൊച്ചു അഴിയായിരുന്ന കൊച്ചി, കൊച്ചിന്‍ തുറമുഖമായി വികസനം പ്രാപിക്കുകയും ചെയ്തതും സാമൂതിരിയുടെ കടന്നുകയറ്റം നിമിത്തം കൊടുങ്ങല്ലൂരിന്‍റെ സുരക്ഷിതത്വത്തിന് കോട്ടം സംഭവിച്ചത് കാരണം പതിനാലാം നൂറ്റാണ്ടിന്‍റെ അന്ത്യഘട്ടത്തില്‍ തിരുവഞ്ചിക്കുളത്തിനടുത്ത തൃക്കണാമതിലകം സാമൂതിരിയുടെ അധീനത്തിലായിത്തീര്‍ന്നതും കൊച്ചിയിലേക്ക് തലസ്ഥാനം മാറ്റാന്‍ കാരണമായിരിക്കാം. തുടര്‍ന്ന് പെരുമ്പടപ്പ് രാജ്യം കൊച്ചി രാജ്യമായും പെരുമ്പടപ്പ് രാജാവ് കൊച്ചിരാജാവായും അറിയപ്പെട്ടു.

    എറണാകുളം ജില്ലയിലെ പള്ളുരുത്തിയില്‍ ഒരു താവഴി മാറിത്താമസിച്ച ഇടം ഇന്നും പെരുമ്പടപ്പ് എന്നറിയപ്പെടുന്നു. കൊച്ചി പള്ളുരുത്തി പെരുമ്പടപ്പെന്നും പൊന്നാനി താലൂക്കിലെ പെരുമ്പടപ്പെന്നും തെക്കും വടക്കും രണ്ട് പെരുമ്പടപ്പുകളായി മാറി. തډൂലം കൊച്ചി താലൂക്കിലും പൊന്നാനി താലൂക്കിലും രണ്ട് പ്രദേശങ്ങള്‍ പെരുമ്പടപ്പ് എന്ന പേരില്‍ അറിയപ്പെട്ടു. സ്വരൂപത്തിന്‍റെ ആദ്യകാല ആസ്ഥാനമെന്ന നിലയില്‍ പൊന്നാനി താലൂക്കിലെ പെരുമ്പടപ്പ് നൂറ്റാണ്ടുകള്‍ക്ക് മുമ്പെ ചരിത്രത്തില്‍ ഇടംനേടിയ പ്രദേശമായിത്തീര്‍ന്നിരുന്നു.


മാമാങ്ക മഹോത്സവവും പെരുമ്പടപ്പ് സ്വരൂപവും


    നൂറ്റാണ്ടുകള്‍ക്ക് മുമ്പ് കേരളത്തില്‍ ഭരണകാര്യങ്ങള്‍ക്കായി നാട്ടുകൂട്ടങ്ങളും നാടുവാഴികളും രാജാവും സംഗമിക്കുന്ന സാമുദായികവും സാംസ്കാരികവും രാഷ്ട്രീയവുമായ നദീതട മഹോത്സവമാണ് മാമാങ്കം (മാഘമകം). പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മകരമാസത്തിലെ കറുത്തവാവിനും കുംഭമാസത്തിലെ കറുത്തവാവിനും ഇടയിലെ മകം നാളിലെ പ്രാചീന ഈ നദീതീര ഉത്സവം സംഗമിച്ചിരുന്നത് തിരുന്നാവായ മണപ്പുറത്താണ്. ആദ്യ കാലത്ത് ഈ ഉത്സവം നടത്താനുള്ള അവകാശം കുലശേഖരډാരുടെ അനന്തരവരായ കൊച്ചി രാജവംശത്തിനായിരുന്നു. തുടര്‍ന്ന് ഈ സമുന്നത ബഹുമതി വള്ളുവക്കോനാതിരിക്ക് ലഭിച്ചു. സാമൂതിരി കേരളത്തിലെ മുഖ്യ ശക്തിയായതോടെ തന്‍റെ രാഷ്ട്രീയ വളര്‍ച്ചക്ക് അനിവാര്യമായ മാമാങ്കത്തിന്‍റെ അദ്ധ്യക്ഷസ്ഥാനം വള്ളുവക്കോനാതിരിയില്‍നിന്ന് അധീനപ്പെടുത്താന്‍ സാമൂതിരിയുടെ നേതൃത്വത്തില്‍ യുദ്ധം നടന്നു.

    യുദ്ധത്തില്‍ സാമൂതിരിയും എറാള്‍പ്പാടും (യുവരാജാവ്) കോഴിക്കോട്ടെ നായര്‍ സൈന്യത്തെ നേരിട്ട് നയിച്ച് കരവഴി തിരൂരിനടുത്ത തൃപ്രങ്ങോടെത്തി താവളമടിച്ചു. സവര്‍ണരായ ഹിന്ദുക്കള്‍ക്ക് കടല്‍യാത്ര അക്കാലത്ത് നിഷിദ്ധമായിരുന്നു. തډൂലം സാമൂതിരിയുടെ തുറമുഖ കാര്യസ്ഥനായ ശാബന്ദര്‍കോയയുടെ നേതൃത്വത്തില്‍ മുസ്ലിം സൈന്യം കടല്‍വഴി പൊന്നാനിയിലെത്തി. നാലു പായക്കപ്പലുകളില്‍ സര്‍വവിധ സജ്ജീകരണങ്ങളോടെ ഒരുങ്ങിനിന്നിരുന്ന പൊന്നാനിയിലെ മുസ്ലിം സൈന്യവുമായി ചേര്‍ന്ന് ഭാരതപ്പുഴയിലൂടെ സഞ്ചരിച്ച് തിരുന്നാവായയില്‍ താവളമടിച്ചു. നായര്‍ സൈന്യവും മുസ്ലിം സൈന്യവും സംയുക്തമായി നടത്തിയ പോരാട്ടത്തില്‍ വള്ളുവകോനാതിരിയെ തറപറ്റിച്ചു. സാമൂതിരി മാമാങ്കത്തിന്‍റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തു.

    ഈ പോരാട്ടം വിജയിക്കുന്നതിന് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ശാബന്ദര്‍കോയ നിര്‍ണായക പങ്ക് വഹിച്ചു. ഇതിനുള്ള പ്രത്യുപകാരമായി മാമാങ്കത്തിലെ പ്രധാന ചടങ്ങായ നിലപാട് തറയില്‍ സാമൂതിരി നില്‍ക്കുന്ന സമയത്ത് തന്‍റെ അരികില്‍ തന്നെ നില്‍ക്കാന്‍ കോയക്ക് അനുവാദം നല്‍കി. ഇത് അക്കാലത്ത് മലബാറില്‍ ഒരു മുസ്ലിം പ്രജക്ക് ലഭിക്കുന്ന മികച്ച അംഗീകാരമായിരുന്നു. തുടര്‍ന്ന് മാമാങ്കത്തിന്‍റെ അദ്ധ്യക്ഷസ്ഥാനം സാമൂതിരിക്ക് ലഭിച്ചു.

മാമാങ്ക സ്ഥാനാരോഹണ സമയത്ത് കിരീടം ധരിച്ചെത്തുന്ന പെരുമ്പടപ്പ് രാജാവിന് ഇതര ഭരണാധികാരികള്‍ വന്ദിക്കണമെന്നും രാജാവ് നിലപാട് തറയില്‍ എത്തിയാല്‍ സാമൂതിരി തല്‍സ്ഥാനം ഒഴിഞ്ഞുകൊടുക്കണമെന്നുമാണ് അലിഖിത വ്യവസ്ഥ. ഈ വ്യവസ്ഥയുടെ അടിസ്ഥാനത്തില്‍ ഒരവസരത്തില്‍ മാമാങ്കത്തിനെത്തിയ പെരുമ്പടപ്പ് രാജാവിന് രക്ഷാപുരുഷസ്ഥാനം സാമൂതിരി ഒഴിഞ്ഞുകൊടുക്കേണ്ടിവന്നു. മേലില്‍ ഇത് ആവര്‍ത്തിക്കാതിരിക്കാന്‍ പെരുമ്പടപ്പ് കിരീട ധാരണം നടത്തിയിരുന്ന പൂകൈതക്കല്‍ (പുത്തന്‍പള്ളി സ്ഥിതിചെയ്യുന്ന പ്രദേശം) സാമൂതിരി അധീനപ്പെടുത്തി മുസ്ലിംകളെ കുടിയിരുത്തിയതുമൂലം പിന്നീടൊരിക്കലും പെരുമ്പടപ്പ് രാജാവിന് അവിടെവെച്ച് കിരീടധാരണം നടത്താന്‍ സാധിച്ചില്ലെന്ന് മാത്രമല്ല സൗഹാര്‍ദ്ദ സൂചകമായി ഒരവസരത്തില്‍ ചാലിയം മുതല്‍ തിരൂരങ്ങാടി വരെയുള്ള പ്രദേശങ്ങള്‍ വാഴാന്‍ മുസ്ലിംകള്‍ക്ക് സാമൂതിരി ഭാഗികമായ അധികാരവും നല്‍കി.


പെരുമ്പടപ്പ് പുത്തന്‍പള്ളി


    പെരുമ്പടപ്പ് പുത്തന്‍പള്ളി ജാറത്തില്‍ അന്ത്യവിശ്രമംകൊള്ളുന്ന ശൈഖ് കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ പത്തൊമ്പതാം നൂറ്റാണ്ടില്‍ കോഴിക്കോട് ജില്ലയിലെ കൊടിയത്തൂര്‍ കക്കാട്ടെ കര്‍ഷക കുടുംബമായ പുതിയേടത്ത് തറവാട്ടിലാണ് ജനിച്ചത്. സ്വദേശത്തുനിന്ന് പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം പാനൂര്‍ ദര്‍സില്‍ ചേര്‍ന്നു. അക്കാലത്ത് പൊന്നാനി വലിയപള്ളിയില്‍ മഖ്ദൂം പരമ്പരയിലെ ഇരുപത്തിയഞ്ചാം സ്ഥാനിയായ ആഖിര്‍ സൈനുദ്ദീന്‍മഖ്ദൂമി (മ. 1887)ന്‍റെ നേതൃത്വത്തില്‍ നാട്ടിലും മറുനാട്ടിലുമുള്ള നിരവധി പ്രഗത്ഭമതികള്‍ പഠനം നടത്തിയിരുന്ന സമയമായിരുന്നു.

മഖ്ദൂമിന്‍റെ നിര്‍ദ്ദേശപ്രകാരം കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ പെരുമ്പടപ്പിലെത്തി ശൈഖ് സൈനുദ്ദീന്‍ റംലിയുടെ കീഴില്‍ പഠനം തുടര്‍ന്നു. വിവിധ വിജ്ഞാന ശാഖകളോടൊപ്പം തസവ്വുഫില്‍ (ആത്മീയ ജ്ഞാനം) പ്രത്യേക പ്രാവീണ്യം നേടി. തദ്ദേശീയരുടെ ആശ്രയകേന്ദ്രമായി മാറി ഹജ്ജ് യാത്രയ്ക്കിടെ വിശ്വപ്രശസ്ത പണ്ഡിതډാരും ആത്മീയ നേതാക്കളുമായി കൂടുതല്‍ ബന്ധം സ്ഥാപിച്ചു. പെരുമ്പടപ്പില്‍തന്നെ തിരിച്ചെത്തിയ അദ്ദേഹം ജാതിമതഭേദമന്യേ സര്‍വ്വരുടെയും സ്നേഹാദരവുകള്‍ നേടി. നിരാലംബര്‍ക്കും നിരാശ്രയര്‍ക്കും താങ്ങും തണലുമായി. രാപ്പകലില്ലാതെ പ്രാര്‍ത്ഥനയില്‍ മുഴുകിയ അദ്ദേഹം 1914 ജനുവരിയില്‍ പെരുമ്പടപ്പില്‍ ഇഹലോകവാസം വെടിഞ്ഞു.

    അന്ത്യവിശ്രംകൊള്ളുന്ന പുത്തന്‍പള്ളി ജാറം കമ്മിറ്റി വിദ്യാഭ്യാസ ആതുര ശുശ്രൂഷാരംഗത്തും ജീവകാരുണ്യ മേഖലയിലും സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച്ചവെക്കുന്നു. ജാറം കമ്മിറ്റിയുടെ കീഴില്‍ മലപ്പുറം ജില്ലയിലെ ആദ്യത്തെ സിബിഎസ്സി മുസ്ലിം ഇഗ്ലീഷ് മീഡിയം ഹയര്‍ സെക്കണ്ടറി സ്കൂളും മറ്റു പല വിദ്യാഭ്യാസ സ്ഥാപനങ്ങളും അറബി കോളേജും പ്രവര്‍ത്തിച്ചു വരുന്നു.

    പത്തൊമ്പതാം നൂറ്റാണ്ടില്‍ കേരളം കണ്ട സ്വാതികരായ പണ്ഡിത പ്രതിഭകളില്‍ പ്രമുഖനാണ് ശൈഖ് സൈനുദ്ദീന്‍ റംലി(പെരുമ്പടപ്പ് നൂണക്കടവിലെ ശൈഖ്, ജനനം. 1833). റംലിയുടെ നാമധേയത്തില്‍ റംലി കുടുംബാംഗമായ ഉസ്താദ് ഹംസബിന്‍ ജമാല്‍ റംലിയുടെ നേതൃത്വത്തില്‍ ഓര്‍ഫനേജും മതഭൗതിക സമന്വയ വിദ്യാഭ്യാസ സ്ഥാപനങ്ങളും ശ്ലാഘനീയമായരീതിയില്‍ പ്രവര്‍ത്തിച്ചുവരുന്നു. 

മാറഞ്ചേരി കോടത്തൂര്‍, പുറങ്ങ്, എരമംഗലം, ചെറവല്ലൂര്‍, ആമയം തുടങ്ങിയ ജുമാമസ്ജിദുകള്‍ വന്നേരിനാട്ടിലെ പ്രമുഖ പള്ളികളാണ്. സാത്വിക സൂഫി വര്യډാരായ കുഞ്ഞിമരക്കാന്‍ ശഹീദ് വെളിയംകോട്ടും പുതിയാപ്പിള അബ്ദുറഹിമാന്‍ മുസ്ലിയാര്‍ പുറങ്ങിലും ഹിശാം മുസ്ലിയാര്‍, ചിയാമു മുസ്ലിയാര്‍ എരമംഗലത്തും ഏനിക്കുട്ടി മുസ്ലിയാര്‍, അല്‍ഹാജ് ബികെ സൈനുദ്ധീന്‍ മുസ്ലിയാര്‍ ഞമനങ്ങാട്ടും അന്ത്യവിശ്രമംകൊള്ളുന്നു. പൊന്നാനിയില്‍ ദര്‍സിന് നേതൃത്വം നല്‍കിയതിന് ശേഷം 1970കളോടെ സൈനുദ്ധീന്‍ മുസ്ലിയാര്‍  മക്കയിലേക്ക് യാത്രതിരിച്ചു. മസ്ജിദുല്‍ ഹറാമിന് അരികെ മുപ്പതിലധികം വര്‍ഷം താമസിച്ച അദ്ദേഹം മുപ്പതില്‍പ്പരം ഹജ്ജ്കര്‍മ്മങ്ങള്‍ നിര്‍വ്വഹിച്ചു. 2008ല്‍ 85-ാം വയസ്സിലാണ് ഇഹലോകവാസം വെടിഞ്ഞു.


വിദ്യാഭ്യാസ ചരിത്രം


    ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യം മുതല്‍ വിദ്യാഭ്യാസ മേഖലയില്‍ ക്രമാനുഗതമായി പുരോഗതി പ്രാപിച്ച പ്രദേശമാണ് വന്നേരിനാട്. മലബാറില്‍തന്നെ സ്കൂളുകള്‍ നാമമാത്രമായിരുന്ന കാലത്ത് പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ ചാവക്കാട് പ്രവര്‍ത്തിച്ചിരുന്ന ഒരു പള്ളിക്കുടത്തില്‍ മുസ്ലിം പരിഷ്കര്‍ത്താവായ സയ്യിദ് സനാഉല്ലാ മക്തിതങ്ങള്‍ (1847  1912) വെളിയംകോട്ടുനിന്ന് കാലനടയായും കനോലികനാലിയൂടെ വഞ്ചിയിലും സഞ്ചരിച്ച് പഠിച്ചിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വ്വീസില്‍ ജോലിചെയ്തിരുന്നതായി മക്തിതങ്ങളുടെ ജീവചരിത്രത്തില്‍ പറയുന്നു. നാമമാത്ര സ്കൂളുകള്‍ക്ക് പുറമെ വിശാലമായ തീരപ്രദേശം ഉള്‍പ്പെട്ടിരുന്ന ഇവിടെ കുടിപ്പള്ളിക്കൂടങ്ങളും ഓത്തുപള്ളികളുമായിരുന്നു ആദ്യകാലത്ത് വിദ്യനേടാനുള്ള ആശ്രയം.

1903ല്‍ സ്ഥാപിതമായി 1918ല്‍ അപ്ഗ്രേഡ് ചെയ്ത ചാവക്കാട് ഗവണ്‍മെന്‍റ് ഹയര്‍സെക്കണ്ടറി സ്കൂളാണ് വന്നേരിനാട്ടിലെ ആദ്യത്തെ ഹയര്‍വിദ്യാലയം. 1905ല്‍ സ്ഥാപിതമായ പാവറട്ടി സെന്‍റ് ജോസഫ് ഹൈസ്കൂളും 1895ല്‍ സ്ഥാപിച്ച് 1918ല്‍ ഹൈസ്കൂളായി അപ്ഗ്രേഡ് ചെയ്ത പൊന്നാനി എവി ഹൈസ്കൂളും 1920കളില്‍ സ്ഥാപിതമായ കുമരനെല്ലൂര്‍ ഹൈസ്കൂളും വന്നേരി നാടിനോട് ഏതാണ്ട് ചേര്‍ന്ന് നില്‍ക്കുന്ന ചില പ്രമുഖ വിദ്യാലയങ്ങളാണ്. ഈ സ്ഥാപനങ്ങളില്‍ പഠിക്കാനെത്തിയിരുന്ന പഠിതാക്കള്‍ സ്കൂളുകള്‍ക്ക് സമീപമുള്ള ലോഡ്ജുകളിലും വീടുകളിലും വാടകക്ക് താമസിച്ചും ദൈനംദിനം യാത്രചെയ്യുകയാണെങ്കില്‍ രാവിലെ 7 മണിക്ക് മുമ്പുതന്നെ കഞ്ഞികുടിച്ച് സ്വന്തം വീട്ടില്‍നിന്ന് കിലോമീറ്ററുകളോളം നടന്നുപോയിട്ടുമായിരുന്നു വിദ്യ അഭ്യസിച്ചിരുന്നത്.

    പെരുമ്പടപ്പ് പരിസരത്തെ വികെ ബാപ്പു, വികെ മൊയ്തു, വികെ ആമു തുടങ്ങിയവര്‍ 1940കളില്‍ കുമരനല്ലൂരും കാട്ടുമാടം നാരായണന്‍, ഇഎംഎസ് നാരായണന്‍, പുത്തന്‍മഠത്തില്‍ ശ്രീധരന്‍, രാഘവന്‍, കെഎം നാരായണന്‍, വികെ ഉമ്മര്‍ തുടങ്ങിയവര്‍ 1950കളില്‍ മൂക്കുതല ഹൈസ്കൂളിലും ഈ രീതിയില്‍ പ്രയാസപ്പെട്ടാണ് പഠിച്ചിരുന്നത്. കൂട്ടമായി സഞ്ചരിച്ചായിരുന്നു സ്കൂളിലേക്കുള്ള പോക്കുവരവ്. പ്രയാസങ്ങള്‍ അനുഭവിക്കേണ്ടി വന്നെങ്കിലും അക്കാലത്ത് നിലനിന്നിരുന്ന സാമൂഹ്യജീവിതം അടുത്തറിയുവാനും പുത്തന്‍ ജീവിതവീക്ഷണങ്ങള്‍ മനസ്സിലാക്കുവാനും സ്കൂള്‍ പഠനം സഹായിച്ചു.

പനമ്പാട്ട് എയ്ഡഡ് ഹയര്‍ എലിമെന്‍ററി സ്കൂള്‍, പുന്നയൂര്‍ക്കുളം ബോര്‍ഡ് ഹയര്‍ എലിമെന്‍ററി സ്കൂള്‍, രാമരാജാ എയ്ഡഡ് ഹയര്‍ എലിമെന്‍ററി സ്കൂള്‍ തുടങ്ങി ഏതാനും യുപി സ്കൂളുകളായിരുന്നു വന്നേരിനാട്ടിലെ മറ്റു പ്രധാന വിദ്യാലയങ്ങള്‍. ഓരോ ക്ലാസിലും പഠിതാക്കള്‍ ഇരുപതില്‍ താഴെയായിരുന്നു. വലിയ കൃഷിക്കാരും ചില കച്ചവടക്കാരും മക്കളെ സ്കൂളിലയച്ചു പഠിപ്പിക്കാന്‍ തയ്യാറായിരുന്നില്ല. മുസ്ലിം കുട്ടികള്‍ തുലോം കുറവായിരുന്നു. മുസ്ലിം പെണ്‍കുട്ടികള്‍ നാമമാത്രമായിരുന്നു.

    അക്കാലത്ത് പെരുമ്പടപ്പ് പ്രദേശത്ത് 90 ശതമാനവും നിരക്ഷരരായിരുന്നു. തൊഴിലന്വേഷിച്ച് മലേഷ്യയടക്കമുള്ള കിഴക്കനേഷ്യന്‍ രാജ്യങ്ങളിലായിരുന്നു പുരുഷډാരിലധികവും. കത്തെഴുതുവാനും വായിക്കുവാനും അറിയുന്നവരെ അന്വേഷിച്ച് സ്ത്രീകള്‍ നടക്കേണ്ടി വന്നിരുന്ന സ്ഥിതി വന്നേരിനാട്ടിന്‍റെ വിവിധ പ്രദേശങ്ങളില്‍ പതിവായിരുന്നു. ഈ അവസരത്തിലാണ് പുത്തന്‍പള്ളി ശൈഖ് കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ പെരുമ്പടപ്പില്‍ എഴുത്തും വായനയും പഠിപ്പിക്കാനുള്ളൊരു പള്ളിക്കൂടം തുടങ്ങാന്‍ കൊട്ടിലിങ്ങല്‍ അമ്മു മുസ്ലിയാരെ ചുമതലപ്പെടുത്തിയത്. അമ്മു മുസ്ലിയാര്‍ ഓലഷെഡ്ഡില്‍ തുടങ്ങിയ പള്ളിക്കൂടമാണ് പെരുമ്പടപ്പിലെ ആദ്യത്തെ സ്കൂള്‍. അതാണ് ഇന്നത്തെ എഎംഎല്‍പി സ്കൂള്‍ (അമ്മു മുസ്ലിയാരുടെ സ്കൂള്‍)


കുടിപ്പള്ളിക്കൂടവും ഓത്തുപള്ളിയും 


    സ്കൂള്‍ പഠനത്തിന് അവസരം ലഭിക്കാത്ത ചില കുട്ടികള്‍ കുടിപ്പള്ളിക്കൂടങ്ങളില്‍ ചേര്‍ന്ന് വിദ്യ നേടിയിരുന്നു. വിജയദശമി നാളില്‍ ക്ഷേത്രാങ്കണത്തിലും ഗുരു ശ്രേഷ്ഠരുടെ സന്നിധാനത്തിലുമായിരുന്നു ഹൈന്ദവ ശിശുക്കളുടെ വിദ്യാരംഭം. ഇതിനെ എഴുത്തിനിരുത്തല്‍ എന്ന് വിളിച്ചു. ചടങ്ങുകളില്‍ ഏറ്റവും പ്രാധാന്യം നാക്കിലെഴുത്താണ്. നവാഗതരായ കുട്ടികളെ ഗുരുക്കള്‍ മടിയില്‍ കയറ്റിയിരുത്തി വിരല്‍ തുമ്പുകൊണ്ടോ സ്വര്‍ണ്ണംകൊണ്ടൊ നാക്കില്‍ ആദ്യാക്ഷരം കുറിക്കും. തുടര്‍ന്ന് താലത്തിലോ ഉരുളിയിലോ അരിയിട്ട് അതില്‍ കൈപിടിച്ച് എഴുതിക്കും. ഹിന്ദുക്കളുടെ പാരമ്പര്യ വിദ്യാഭ്യാസം ഗുരുകുലങ്ങളിലും കുടിപള്ളിക്കൂടങ്ങളിലുമായിരുന്നു. 

    പഠിതാക്കള്‍ ചൂണ്ടുവിരല്‍ കൊണ്ട് അക്ഷരമാല നിലത്ത് മണലില്‍ എഴുതിയും ഗുരുനാഥന്‍ എഴുത്തോലകളില്‍ എഴുതികൊടുക്കുന്ന ശ്ലോകങ്ങള്‍ വായിച്ചും പഠിച്ചു. കുട്ടികള്‍ കുടുക്കയില്‍ കൊണ്ടുവരുന്ന മണലില്‍ ആശാന്‍ കുട്ടിയെക്കൊണ്ട് ഹരിശ്രീ എഴുതിച്ചാണ് ആരംഭം കുറിക്കുക.

വെള്ളത്തിലിട്ട് ചൂടാക്കിയതിന് ശേഷം പാകത്തിന് മുറിച്ച് വൃത്തിയാക്കിയ പനയോലകള്‍ ഉണക്കി കുട്ടികള്‍ തന്നെ കൊണ്ടുവന്നിരുന്ന എഴുത്തോലകളില്‍ കൂര്‍ത്ത മുനയുള്ള എഴുത്താണി, ചെറിയ ഉളി, മുള്ളന്‍ പന്നിയുടെ മുള്ള്  തുടങ്ങിയവ കൊണ്ട് ആശാന്‍ എഴുതി കൊടുക്കുന്ന ഭാഗങ്ങള്‍ ഹൃദ്യസ്ഥമാക്കിയാണ് തുടര്‍പഠനം. സംസ്കൃതം, നാട്ടുവൈദ്യം, ജ്യോത്സ്യം തുടങ്ങിയവയായിരുന്നു പാഠ്യഭാഗങ്ങള്‍. പഠിച്ചുകഴിഞ്ഞ ഓലകള്‍ ചുരുളുകളാക്കി കെട്ടിവയ്ക്കും. കെട്ടുകളുടെ എണ്ണവും വലിപ്പവുമാണ് വിദ്യാഭ്യാസത്തിന്‍റെ മാനദണ്ഡമായി കണക്കാക്കുന്നത്. അരിയും തേങ്ങയും പലവ്യഞ്ജനങ്ങളും ആഴ്ച്ചപൈസയും കാണിക്കാപണവുമാണ് ആശാډാര്‍ക്ക് പ്രതിഫലമായി നല്‍കിയിരുന്നത്. ചെമ്പുതകിടുകളിലും പനയോലകളിലുമാണ് അധികവും ഗ്രന്ഥങ്ങള്‍ രചിച്ചിരുന്നത്.

    പലപ്രദേശങ്ങളിലും ദേശത്തെ എഴുത്താശാډാരുടെയും കണക്കډാരുടെയും കുടുംബങ്ങളിലെ വിവാഹങ്ങള്‍ നടത്തി കൊടുത്തിരുന്നത് നാട്ടുകാരുടെ ചിലവിലായിരുന്നു. ജാതിപിശാച് അടക്കിവാണിരുന്ന അക്കാലത്ത് പല കുടിപ്പള്ളിക്കൂടങ്ങളിലും അവര്‍ണ്ണരായ പൈതങ്ങളെ മറ്റൊരിടത്ത് മാറ്റിയിരുത്തുകയും ശിക്ഷാരീതികള്‍ നടപ്പാക്കുന്ന സമയത്ത് സവര്‍ണ്ണരായ അദ്ധ്യാപകര്‍ അരികില്‍വന്ന് അടിച്ചാല്‍ അശുദ്ധമാകുമെന്ന് വിശ്വസിച്ച് വടികൊണ്ട് എറിയുകയുമായിരുന്നു പതിവ്. അത്രയും രൂക്ഷമായിരുന്നു അയിത്തമനോഭാവം.

    ഏകാദ്ധ്യാപകരുടെ കളരികള്‍, മഠങ്ങള്‍, എഴുത്തുപള്ളിക്കൂടങ്ങള്‍, കുടിപളളിക്കൂടങ്ങള്‍, ഓത്തുപള്ളികള്‍ തുടങ്ങിയവയായിരുന്നു പ്രധാന പാഠശാലകള്‍. അവസാനത്തെ മൂന്നും ശിശുപാഠശാലകളായിരുന്നു.

ഓത്തുപള്ളികളധികവും മുസ്ലിം കേന്ദ്രങ്ങളിലായിരുന്നു. സ്ക്കൂളുകളും മദ്രസ്സകളും വൈജ്ഞാനിക രംഗത്ത് ആധിപത്യമുറപ്പിക്കുന്നതിന് മുമ്പ് മത വിദ്യാഭ്യാസ മേഖലകളില്‍ ഗുരുനാഥډാരുടെ പേരില്‍ അറിയപ്പെട്ടിരുന്ന ഏകാദ്ധ്യാപക പഠനശാലകളായിരുന്ന ഓത്തുപള്ളികള്‍ സജീവമായിരുന്നു. ബലിപെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ ഓത്തുപള്ളികളില്‍ ആചരിച്ചുപോന്നിരുന്ന കൈയ്യെഴുത്ത് ചടങ്ങോടെയായിരുന്നു മുസ്ലിം കുട്ടികളുടെ വിദ്യാരംഭം. വീട്ടിനോട് ചേര്‍ന്നോ പള്ളിയോട് ചേര്‍ന്നോ വീട്ടിന്‍റെ കോലായയിലോ ആയിരുന്നു ഓത്തുപള്ളികള്‍ അധികവും. അധ്യാപകന്‍ മൊല്ല, മൊല്ലാക്ക, ഉസ്താദ് എന്നീ പേരുകളില്‍ അറിയപ്പെട്ടു.


സ്കൂളിലെ പഠനരീതി


    ദൈനംദിനം ക്ലാസ്സില്‍ പഠിക്കുന്ന പാഠങ്ങള്‍ക്ക് ഹോംവര്‍ക്ക് ചെയ്യല്‍ ഓരോ കുട്ടിയോടും കൃത്യമായ ചോദ്യം ചോദിക്കല്‍, പദ്യം ചൊല്ലിക്കല്‍, ഗുണകോഷ്ഠം കാണാപാഠം ചൊല്ലിക്കല്‍ എന്നീ രീതികളിലായിരുന്നു പഠനം. മലയാളം ആര്യഭാഷയാണെന്നും ഇംഗ്ലീഷ് നരകഭാഷയാണെന്നും മുസ്ലിംകളില്‍ ഒരു വിഭാഗം കരുതിയിരുന്ന അക്കാലത്ത് സ്കൂളിന്‍റെ അടുത്ത് താമസിച്ചിരുന്ന മുസ്ലിം പെണ്‍കുട്ടികള്‍ക്ക് പോലും സ്കൂളില്‍ പഠിക്കാന്‍ ഭാഗ്യമുണ്ടായിരുന്നില്ല. അക്കാലത്ത് അറബി മലയാളം, ഓത്തുപള്ളി, മതപഠനവുമായിരുന്നു മുന്‍ഗണന.  

പഠിക്കേണ്ട പാഠങ്ങള്‍ കൃത്യമായി പഠിച്ചില്ലെങ്കില്‍ കൈവെള്ളയിലും ചന്തിയിലും ചൂരല്‍പ്രയോഗിക്കും. ചിലപ്പോള്‍ ചെവിക്കൂന്നിലും വയറ്റിലുള്ള പിച്ചലുകള്‍ വളരെ കഠിനമാണ്. 3 ദിവസത്തേക്ക് ഈ വേദനമാറുകയ്യില്ല.

എല്‍പി ക്ലാസുകളില്‍ സ്ലൈറ്റും സ്ലൈറ്റ് പെന്‍സിലും വ്യാപകമായിരുന്നു. ഓരോ പീരിയഡില്‍ കുട്ടിക്ക് ലഭിക്കുന്ന മാര്‍ക്ക് അവസാനപിരിയഡില്‍ ക്ലാസ് ലീഡര്‍ മാര്‍ക്ക് പുസ്തകത്തില്‍ രേഖപ്പെടുത്തും. ഈ മാര്‍ക്ക് മാസാദ്യത്തില്‍ ഒന്നുച്ചുകൂട്ടി കൂടുതല്‍ മാര്‍ക്ക് കിട്ടുന്ന കുട്ടിക്ക് ക്ലാസിലെ മുന്‍നിരയില്‍ ഇരിപ്പിടം ലഭിക്കും. 8-ാം ക്ലാസുവരെ എല്ലാദിവസവും കോപ്പി എഴുത്ത് നിര്‍ബന്ധമാണ് കോപ്പിബുക്കില്‍ ഒരു ഷീറ്റില്‍ ആദ്യത്തെ വരി മലയാളത്തിലെയും ഏതെങ്കിലും ആപ്തവാക്യമാവും.

    കയ്യക്ഷരം നന്നാക്കാനാണ് കോപ്പികള്‍ എഴുതിച്ചിരുന്നത്. എഴുത്തിന്‍റെ വൃത്തി അനുസരിച്ച് മാര്‍ക്ക് കിട്ടും. വിദ്യാര്‍ത്ഥികള്‍ നോട്ടുപുസ്തകവും മലയാളം ടെക്സ്റ്റ്പുസ്തകവും മാത്രമെ വാങ്ങാറുള്ളൂ. ബാക്കിയുള്ള വിഷയങ്ങള്‍ക്ക് അദ്ധ്യാപകന്‍റെ കയ്യില്‍ അച്ചടി പുസ്തകങ്ങള്‍ ഉണ്ടാകും. അദ്ധ്യാപകര്‍ കൊടുക്കുന്ന നോട്ടുകള്‍ എഴുതിയെടുത്താണ് വിദ്യാര്‍ത്ഥികള്‍ പഠിക്കാറ്. സ്കൂളില്‍ പോകുന്ന കുട്ടികള്‍ കാല്‍പായ വലുപ്പത്തിലുള്ള ആഞ്ചും ആറും നോട്ട് പുസ്തകങ്ങളും കണക്കിനായി ഇന്‍സ്ട്രുമെന്‍റ് ബോക്സുമടങ്ങുന്ന ഒരു ചെറിയ സഞ്ചി മാത്രമെ ഉണ്ടാകുകയുള്ളൂ. ഇന്നത്തെപ്പോലെ ഭാരം വഹിക്കുന്ന സമ്പ്രദായം അന്ന് ഇല്ല. കുട്ടികള്‍ എഴുതുവാന്‍ ഉപയോഗിച്ചിരുന്നത് പെന്‍സിലാണ്. സാമ്പത്തിക കഴിവുള്ള ചില കുട്ടികള്‍ കുപ്പിയിലെ മഷിയില്‍ സില്‍പന്‍ മുക്കി എഴുതാറുണ്ട്. ഹൈസ്ക്കൂള്‍ വിഭാഗം ഇല്ലാത്ത യുപി സ്കൂളുകള്‍ എട്ടാംക്ലാസ്സുവരെ ഉണ്ടാകും. എട്ടാംക്ലാസ്സില്‍ പൊതുപരീക്ഷ നടക്കും. പാസ്സായാല്‍ ഇഎസ്എസ്എല്‍സി (8വേ മെേിറമൃറ രെവീീഹ ഹലമ്ശിഴ രലൃശേളശരമലേ) സര്‍ട്ടിഫിക്കറ്റ് ലഭിക്കും. പ്രൈമറി സ്കൂള്‍ അധ്യാപക ട്രെയിനിംഗ് അടക്കമുള്ള കോഴ്സുകളിലേക്കുള്ള പ്രവേശനവും ചില സര്‍ക്കാര്‍ ജോലികളും ഈ സര്‍ട്ടിഫിക്കറ്റ് മുഖേന ലഭിക്കും.

    പഠിക്കുന്നവരില്‍ ചിലകുട്ടികള്‍ കൃത്യസമയത്ത് സ്കൂളില്‍ ഹാജരാവാതെ മടികാണിക്കുമ്പോള്‍ മൊല്ലാസാറുമ്മാര്‍ രാവിലെ തന്നെ വീടുകളിലെത്തും. വലിയ ശിക്ഷയായി ചിരട്ടമാല കഴുത്തില്‍ കെട്ടിത്തൂക്കി സ്കൂളിലേക്ക് കൊണ്ടുവരും. 6,7 ചെറിയ ചിരട്ടകള്‍ ചൂടിക്കയറില്‍കെട്ടി കഴുത്തില്‍ ഇട്ട് കൊടുത്ത് സ്കൂളിലേക്ക് നടത്തിക്കും. ഈ ശിക്ഷ കഴിഞ്ഞാല്‍ പിന്നീട് ഒരിക്കലും കുട്ടികള്‍ മടിച്ചുനില്‍ക്കുകയില്ല.

    പ്രാര്‍ത്ഥനസമയത്ത് ഹാജരായില്ലെങ്കില്‍ കുട്ടികളെ ക്ലാസില്‍ കയറ്റുകയില്ല. വാതിലിന്‍റെ മുമ്പില്‍ നില്‍ക്കുകയോ ബെഞ്ചിന്‍റെ മുകളില്‍ കയറി നിര്‍ത്തുകയോ അദ്ധ്യാപകന്‍റെ മേശയുടെ അടിഭാഗത്ത് കുനിഞ്ഞ് നിര്‍ത്തുകയോ ചെയ്യും. സമയം തെറ്റിവരുന്ന പല കുട്ടികളും ശിക്ഷയെ ഭയന്ന് ക്ലാസില്‍ പോവുകയില്ല. വിദ്യാലയങ്ങളുടെ സമീപത്തുണ്ടായിരുന്ന കൃത്യമായി പഠിച്ചിരുന്ന കുട്ടികളെ സംബന്ധിച്ചിടത്തോളം രക്ഷിതാക്കളുടെയും അദ്ധ്യാപകരുടെയും പരിലാളനകളേറ്റുള്ളതായിരുന്നു വിദ്യാര്‍ത്ഥി ജീവിതം.


ട്യൂഷന്‍ ഫീസും സ്പെഷ്യല്‍ ഫീസും


    അഞ്ചു മുതല്‍ ഹൈസ്കൂള്‍ ക്ലാസ് വരെ മൂന്ന് രൂപയും ഹൈസ്കൂളില്‍ അഞ്ച് രൂപയും മാസാന്ത്യഫീസും മാസത്തില്‍ രണ്ട് തവണ സ്പെഷ്യല്‍ ഫീസും വിദ്യാര്‍ത്ഥികളില്‍നിന്ന് വസൂല്‍ ചെയ്തിരുന്നു. എല്‍പി ക്ലാസുകള്‍ ഫീസ് രഹിതമായിരുന്നു. ഒബിസി വിദ്യാര്‍ത്ഥികള്‍ ഫീസ് പകുതി അടച്ചാല്‍ മതി. ഫീസ് ഒഴിവായിക്കിട്ടണമെങ്കില്‍ വില്ലേജ് ഓഫീസില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് വാങ്ങണം പലപ്രാവശ്യവും ഓഫീസില്‍ കയറി ഇറങ്ങിയാല്‍ മാത്രമെ സര്‍ട്ടിഫിക്കറ്റ് കിട്ടുകയുള്ളൂ. സര്‍ട്ടിഫിക്കറ്റ് കിട്ടിയിട്ടില്ലെങ്കില്‍ ഫുള്‍ ഫീസടക്കണം.

    ഐക്യകേരളം നിലവില്‍ വന്നതിന് ശേഷം ഫീസ് ക്രമാനുഗതമായി വര്‍ദ്ധിച്ചു. 2009 ആഗസ്റ്റ് 26ന് കേന്ദ്രഗവണ്‍മെന്‍റ് ഞഠഋ ആക്ട് നടപ്പാക്കുന്നത് വരെ ഈ സമ്പ്രദായം തുടര്‍ന്നു. ഇപ്പോള്‍ ഹൈസ്കൂള്‍ വിഭാഗത്തിലെ 9,10 ക്ലാസുകളില്‍ മാത്രമാണ് സ്പെഷ്യല്‍ ഫീസ് നിലവിലുള്ളത്.


വന്നേരി ഹയര്‍സെക്കണ്ടറി സ്കൂള്‍


ഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ വന്നേരിനാടിന്‍റെ വടക്കന്‍ പ്രദേശ നിവാസികളുടെ ഒരു ഹൈസ്കൂള്‍ നാട്ടിലുണ്ടാവുകയെന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു. അക്കാലത്ത് ഹൈസ്കൂള്‍ വിദ്യാഭ്യാസത്തിന് കിലോമീറ്ററുകളോളം നടന്ന് കുന്ദംകുളത്തോ ചാവക്കാടോ അല്ലെങ്കില്‍ കുണ്ടുകടവെത്തി അവിടെനിന്ന്  കടവ് കടന്ന് പൊന്നാനിയിലോ സഞ്ചരിച്ച് വേണം ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടാന്‍.

    ഒരു ഹൈസ്കൂള്‍ സ്ഥാപിക്കുന്നതിന് പലതവണ ശ്രമങ്ങള്‍ നടത്തി സംഭാവനകള്‍ പഠിച്ചിരുന്നു. നാലപ്പാട്ടു നാരായണ മേനോന്‍റെ ഷഷ്ടിപൂര്‍ത്തിയാഘോഷത്തിനു പണപിരിവിന് ചെന്നപ്പോള്‍ ഹൈസ്ക്കൂളിനുവേണ്ടി പിരിച്ച സംഭാവന അഡ്ജസ്റ്റ് ചെയ്തുകൊള്ളാന്‍ ചിലര്‍ പറഞ്ഞിരുന്നുവത്രെ. ഏതാണ്ട് ഈ കാലഘട്ടത്തിലാണ് 1946ല്‍ പെങ്ങാമുക്കിലും 1950ല്‍ പൊന്നാനിയില്‍ എംഐ ഹൈസ്കൂള്‍ 1952ല്‍ തൊഴിയൂരിലും 1953ല്‍ മൂക്കുതലയിലും ഹൈസ്കൂള്‍ നിലവില്‍വന്നു. കൂടുതല്‍ അടുത്ത് മൂക്കുതല സ്കൂളായിരുന്നു. തډൂലം പ്രദേശത്തെ കുട്ടികള്‍ കടവുകടന്നാണെങ്കിലും അധികവും മൂക്കുതല സ്കൂളിനെയായിരുന്നു ആശ്രയിച്ചിരുന്നത്. ഈ സൗകര്യം വന്നേരിയില്‍ പുതിയ ഒരു ഹൈസ്കൂള്‍ വിഷയത്തില്‍ അല്‍പമൊരു അലസത പ്രകടമായി.

ഹൈസ്കൂള്‍ വിഷയം വീണ്ടും സജീവമായി. ടികെ ശങ്കരന്‍ നായര്‍, സിആര്‍ നായര്‍, ടി ശിവദാസ്, എലിയങ്ങാട്ടില്‍ കൊച്ചുണ്ണി   കുഞ്ചുണ്ണി രാജാക്കډാര്‍, ഗുരുവായൂര്‍ തന്ത്രി ചേന്നാസ് ദിവാകരന്‍ നമ്പൂതിരിപ്പാട്, സിപി രാമപണിക്കര്‍, കാരാട്ട് രാമന്‍മേനോന്‍, കോലത്തേല്‍ മുഹമ്മദുകുട്ടി മാസ്റ്റര്‍, വിളക്കഞ്ചേരി മുഹമ്മദാജി കെജി കരുണാകരമേനോന്‍, കെ കുഞ്ഞുണ്ണിമേനോന്‍, പയ്യൂരയില്‍ അഹമ്മദ് സാഹിബ്, വിസി ചന്ദ്രശേഖരമേനോന്‍, എകെ മൊയ്തുണ്ണി, രാമുട്ടി മേനോന്‍, പിസിസി സൊസൈറ്റി പ്രസിഡന്‍റ് ചന്ദ്രന്‍, ചെരിയത്ത് നമ്പൂതിരിയുടെ കാര്യസ്ഥന്‍ ശ്രീധരന്‍ നായര്‍ തുടങ്ങിയ പല പ്രമുഖരും സജീവമായും ഭാഗികമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 

    അക്കാലത്ത് പുന്നയൂര്‍കുളത്ത് താമസിച്ചിരുന്ന മാതൃഭൂമി മാനേജിംഗ് ഡയറക്ടര്‍ വിഎം നായര്‍ പ്രസിഡന്‍റും കാട്ടുമാടം നാരായണന്‍ സെക്രട്ടറിയുമായി വന്നേരി എജുക്കേഷന്‍ സൊസൈറ്റി രൂപീകരിച്ച് റജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തനമാരംഭിച്ചു.

    1946ല്‍ പി ചിത്രന്‍ നമ്പൂതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ രൂപീകൃതമായ പള്ളിക്കര പ്രഡ്യൂസേഴ്സ് കണ്‍സ്യൂമേഴ്സ് (പിസിസി)സൊസൈറ്റിയാണ് പിന്നീട് അണ്ടത്തോട് സര്‍വീസ് ഓപ്പറേറ്റീവ് ബാങ്കായി രൂപപ്പെട്ടത്. സൊസൈറ്റിയുടെ തുടക്കത്തില്‍ പെരുമ്പടപ്പില്‍ യോഗം ചേര്‍ന്ന് വന്നേരി ഹൈസ്കൂള്‍ സ്ഥാപിക്കാന്‍ ഉത്തരവാദിത്തബോധമുള്ളൊരു സംഘടന മുന്നോട്ടുവന്നാല്‍ സൊസൈറ്റിയുടെ പൊതുനډ ഫണ്ടിലുള്ള പതിനയ്യായിരത്തോളം രൂപയുടെ നിക്ഷേപം നല്‍കണമെന്നൊരു പ്രമേയം പാസ്സാക്കിയിരുന്നു.

    അനുക്രമമായി ജനകീയ പങ്കാളിത്തത്തോടെയുള്ള പിരിവും ആരംഭിച്ചു. 500 രൂപ നല്‍കുന്നവരെ രക്ഷാധികാരികളായും 250 രൂപ നല്‍കുന്നവരെ ആജീവനാന്ത അംഗങ്ങളായും ചേര്‍ത്ത് വന്നേരി എജുക്കേഷന്‍ സൊസൈറ്റി വിപുലീകരിച്ചു. ആനുപാതിക തോതനുസരിച്ച്. ആയിരം തേങ്ങയ്ക്ക് ഇരുന്നൂറ്റി അമ്പതോ അറുപതോ രൂപമാത്രം വിലയുണ്ടായിരുന്ന അക്കാലത്ത് 500, 250 രൂപയുടെ മൂല്യം വളരെ വലുതായിരുന്നു. തുക റൊക്കമായി നല്‍കാന്‍ സാധ്യമാകാത്തവര്‍ ഗഡുക്കളായടച്ചാലും മതിയെന്ന് തീരുമാനമെടുത്തു. ഏകദേശം മുപ്പതിനായിരം രൂപ പിരിഞ്ഞു.

    ആലുവക്ക് സമീപം വാഴക്കുളം സ്വദേശിയായ ചെരിയത്ത് ചേന്നാസ് നമ്പൂതിരിപ്പാടിന്‍റേതായിരുന്നു സ്കൂള്‍ സ്ഥാപിക്കാന്‍ ഉദ്ദേശിച്ച സ്ഥലം. ചെരിയത്ത് ക്ഷേത്രം സ്ഥിതിചെയ്തിരുന്നത് അവിടെയായിരുന്നു. തുടര്‍ന്ന് ദിവാകരന്‍ നമ്പൂതിരിയും കാട്ടുമാടം നാരായണനും കൂടി സ്ഥലം വിലക്കുവാങ്ങാന്‍ വേണ്ടി യാത്രതിരിച്ചു. സ്കൂള്‍ സ്ഥാപിക്കാന്‍ സ്ഥലം തരണമെന്ന് നമ്പൂതിരിപ്പാടിനോട് അപേക്ഷിച്ചു.

    വന്നേരിയില്‍ ഒരു ഹൈസ്കൂള്‍ വരുന്നതിന് താന്‍ ഒരിക്കലും തടസ്സം നില്‍ക്കില്ലെന്ന് പറഞ്ഞ് അദ്ദേഹം സ്ഥല കച്ചവടത്തിന് സമ്മതിച്ചു. ഉടന്‍ തന്നെ ക്ഷേത്രത്തില്‍ പൂജാകര്‍മ്മം ചെയ്ത് പരദേവതയായ വേട്ടയ്ക്കൊരു മകനെ അദ്ദേഹം ഇല്ലത്തേക്ക് മാറ്റി പ്രതിഷ്ടിച്ചു. ചെരിയത്തുകുന്ന് എന്നറിയപ്പെട്ടിരുന്ന സ്ഥലം സൊസൈറ്റിയ്ക്കു കിട്ടിയതില്‍ ചെരിയത്ത് നമ്പൂതിരിയുടെ കാര്യസ്ഥന്‍ ശ്രീധരന്‍നായര്‍ വഹിച്ച പങ്ക് വലുതാണ്.

    അക്കാലത്ത് മലബാര്‍ ജില്ലയില്‍ സ്വകാര്യമേഖലയില്‍ ഒരു ഹൈസ്കൂള്‍ സ്ഥാപിക്കാന്‍ ഗവണ്‍മെന്‍റിന്‍റെ ചില കര്‍ശന നിബന്ധനകള്‍ പാലിക്കേണ്ടിയിരിക്കുന്നു. ആറേക്കര്‍ സ്ഥലം കൈവശമുണ്ടാകണം. കെട്ടിടവും ഉപകരണങ്ങളും സംഘടിപ്പിക്കല്‍ മാത്രമല്ല, കുട്ടികളില്‍ നിന്ന് ലഭിക്കുന്ന ഫീസ്കൊണ്ട് സ്കൂള്‍ നടത്തിപ്പിന് തുക തികയാതെ വരുമ്പോള്‍ ബാക്കി സംഖ്യയുടെ ബാധ്യത രേഖാമൂലം ഏറ്റെടുക്കണം. ഏറ്റ കാര്യങ്ങള്‍ക്ക് മുടക്കം വന്നാല്‍ ഗവര്‍മെണ്ടിന് പരിഹരിക്കാന്‍ വേണ്ടി അമ്പതിനായിരം രൂപ ഖജനാവില്‍ എഡ്യുക്കേഷന്‍ ഡയറക്ടറുടെ പേരില്‍ കെട്ടിവക്കുകയും വേണം. എന്നാലെ സ്കൂള്‍ നടത്താന്‍ ഒരു കൊല്ലത്തെ തല്‍ക്കാല പെര്‍മിറ്റ് കിട്ടുകയുള്ളു.

    കമ്മിറ്റിയുടെ കയ്യില്‍ കുറഞ്ഞ സംഖ്യ മാത്രമെ നിക്ഷേപമായിട്ടുണ്ടായിരുന്നുള്ളു. പറമ്പ് ലവല്‍ ചെയ്യാനും വേലി കെട്ടാനും കെട്ടിടത്തിന് അസ്ഥിവാരം കീറാനും സ്വയം കച്ചകെട്ടിയിറങ്ങുന്ന വിളക്കേരി മുഹമ്മദാജിക്ക് പതിനായിരമില്ലെങ്കില്‍ അയ്യായിരമെങ്കിലും കൊടുക്കണം. ഇതൊക്കെയായാലും സര്‍ക്കാരില്‍നിന്നനുമതി കിട്ടാതെ അണ്ടത്തോട് സൊസൈറ്റിയില്‍ നിന്നും പണം കിട്ടില്ല ഉറപ്പ്.

    സോഷ്യലിസ്റ്റ് നേതാവായിരുന്ന ഡോ. കെബി മേനോനായിരുന്നു മദ്രാസ് അസംബ്ലിയില്‍ അക്കാലത്ത് തൃത്താല നിയോജക മണ്ഡലത്തിലെ പ്രതിനിധി. തൃത്താലയിലെ നിലവിലുള്ള ഹൈസ്ക്കൂള്‍ 1953ല്‍ അദ്ദേഹമാണ് സ്ഥാപിച്ചത്. തډൂലം ഒരു ഹൈസ്കൂള്‍ എങ്ങനെയാണ് രൂപമെടുക്കേണ്ടതെന്ന് വ്യക്തമായ ധാരണയുള്ള വ്യക്തിത്വമായിരുന്നു ഡോ. മേനോന്‍. കാട്ടുമാടം നാരായണനും സോഷ്യലിസ്റ്റ് പ്രവര്‍ത്തകനായിരുന്ന ടി ശിവദാസും തൃത്താല റസ്റ്റ് ഹൗസില്‍ ക്യാമ്പ് ചെയ്തിരുന്ന ഡോ. മേനോനെ നേരില്‍കണ്ട് വിവരങ്ങള്‍ വിശദമായി ധരിപ്പിച്ചു.

കാര്യത്തിന്‍റെ ഗൗരവം ഗ്രഹിച്ച മേനോന്‍ പറഞ്ഞു, ഞാന്‍  നാളെ മദിരാശിക്ക് പോകും. അടുത്താഴ്ച നിങ്ങള്‍ മദിരാശിയില്‍ വരൂ. എഡ്യുക്കേഷന്‍ ഡയറക്ടര്‍ ശങ്കരവടിവേലു എന്‍റെ സഹപാഠിയാണ്. കാര്യമായി പറഞ്ഞുനോക്കാം. വിദ്യാഭ്യാസമന്ത്രി അവിനാശലിംഗം ചെട്ടിയാരും നാട്ടില്‍ സ്കൂളുണ്ടാക്കുന്നതിനെതിരല്ല. റൂളുകള്‍ ഉണ്ടാക്കുന്നത് ഭഞ്ജിക്കാന്‍ വേണ്ടിയാണെന്ന ഇംഗ്ലീഷ് പഴഞ്ചൊല്ല് ഉദ്ധരിച്ച് ഡോ : മേനോന്‍ ചിരിച്ചു.

    പറഞ്ഞ ദിവസം ശിവദാസനും ദിവാകരന്‍ നമ്പൂതിരിപ്പാടും കാട്ടുമാടം നാരായണനും മദിരാശിയിലെത്തി. ശങ്കരവടിവേലുവിന്‍റെ ഓഫീസിലേക്ക് മേനോനുമൊത്ത് പോയി. പതിനായിരം രൂപ സെക്യൂരിറ്റിയടച്ചാല്‍ ഒരുകൊല്ലത്തേക്ക് താല്‍കാലികാനുവാദം തരാമെന്ന് വ്യവസ്ഥയായി. തുടര്‍ച്ചയായി അടുത്ത നാലുകൊല്ലവും പതിനായിരം രൂപ വീതം അടയ്ക്കാമെന്നേല്‍ക്കുകയും വേണം. വ്യവസ്ഥകള്‍ പാലിക്കാന്‍ പ്രയാസമാണെങ്കിലും സാരമില്ല, സമ്മതിച്ചോളു. അടുത്തകൊല്ലവും ഞാനിവിടെ ഉണ്ടാകുമല്ലോ എന്ന ഡോ. കെബി മേനോന്‍റെ ആശ്വാസവാക്കുകളുടെ ഉറപ്പിലും ഹൈസ്ക്കൂളുണ്ടാവണമെന്ന അമിതാവേശം കാരണം എല്ലാറ്റിനും ഞങ്ങള്‍ ഉറപ്പ് നല്‍കി. കിട്ടില്ലെന്നുറച്ചു വിശ്വസിച്ചിരുന്ന  പള്ളിക്കര സൊസൈറ്റിയുടെ പണത്തിന്‍റെ ചെക്ക് സ്കൂള്‍ കമ്മിറ്റിക്ക് കൈമാറി.

ദീര്‍ഘകാലത്തെ പ്രതീക്ഷകള്‍ക്ക് ശേഷം എജുക്കേഷന്‍ കമ്മിറ്റിയുടെ അശ്രാന്ത പരിശ്രമം ഫലമായി വന്നേരിയില്‍ ഹൈസ്കൂളുണ്ടായി. 1956 ജൂണ്‍ 18ന് സ്കൂള്‍ ഔദ്യോഗികമായി പ്രവര്‍ത്തനമാരംഭിച്ചു. തുടര്‍ന്ന് സ്കൂള്‍ നടത്തിക്കൊണ്ടുപോകുവാന്‍ പ്രയാസകരമായിരുന്നു. അധ്യാപകരുടെ ശമ്പളവും സ്കൂള്‍ നടത്തിപ്പും വിദ്യാര്‍ത്ഥികളില്‍ നിന്ന് ലഭിക്കുന്ന ഫീസും സര്‍ക്കാര്‍ നല്‍കുന്ന ഗ്രാന്‍റും വിനിയോഗിച്ചുവേണം അത് നിര്‍വ്വഹിക്കാന്‍. അത് ഭാരിച്ചൊരു ഉത്തരവാദിത്തമായിരുന്നു. അല്‍പ്പകാലത്തിനിടയില്‍ വിഎം നായരും കാട്ടുമാടം നാരായണനും പ്രസിഡന്‍റ്, സെക്രട്ടറി പദവികള്‍ രാജിവെച്ചു. തുടര്‍ന്ന് കെജി കരുണാകരമേനോനാണ് സ്ഥാപനത്തിന്‍റെ സര്‍വ്വതലസ്പര്‍ശിയായി പ്രവര്‍ത്തിച്ചത്. 

    ആദ്യകാലത്ത് ട്രെയ്നിംഗ് കഴിഞ്ഞ അധ്യാപകര്‍ കുറവായിരുന്നു. ക്രമാനുഗതമായി പരസ്യം ചെയ്താല്‍ ആവശ്യാനുസരണം അധ്യാപകരെ കിട്ടുമെന്ന സ്ഥിതി സംജാതമായി. ചില വിദ്വാډാര്‍ അപേക്ഷയോടൊപ്പം പോസ്റ്റിങ്ങിന് ഡൊണേഷന്‍ തരാമെന്ന് കുറിപ്പ് എഴുതിവെച്ചു. ഇങ്ങനെ ഒരു കുറിപ്പ് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ചിത്രന്‍ നമ്പൂതിരിപ്പാട് താന്‍ സ്ഥാപിച്ച മൂക്കുതല ഹൈസ്കൂള്‍ ഗവണ്‍മെന്‍റിന് വിട്ടുകൊടുത്തത്.

പ്രൈമറി വിഭാഗം അദ്ധ്യാപകന്‍റെ ശമ്പളം കേവലം തുച്ഛമായിരുന്നു. പലപ്പോഴും ഇത് പൂര്‍ണമായി ലഭിക്കാറില്ല. അധ്യാപകരുടെ ശമ്പളം അടക്കമുള്ള തുക ഗ്രാന്‍റായി മൊത്തം മാനേജര്‍മാരെ ഏല്‍പ്പിക്കും. ചില മാനേജ്മെന്‍റുകള്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് മെയന്‍റിനന്‍സ് ഗ്രാന്‍റിലേക്ക് 20 ശതമാനവും അതിലധികവും  പിടിക്കും. ശമ്പളം ലഭിക്കാന്‍ പലപ്പോഴും മാസങ്ങള്‍ കാത്തിരിക്കേണ്ടിവന്നിരുന്നു. വല്ലപ്പോഴും കുറഞ്ഞ ശമ്പളം ലഭിച്ച് ഉപജീവനം നടത്തിയിരുന്ന ഭൂരിപക്ഷം അധ്യാപകരുടെയും ജീവിതം ദുരിത പൂര്‍ണ്ണവുമായിരുന്നു. മാസത്തിന്‍റെ ആദ്യത്തില്‍ ശമ്പളം നല്‍കിയിരുന്ന മാനേജര്‍മാരുമുണ്ടായിരുന്നു.

    1956 നവംബര്‍ 1ന് ഐക്യകേരളം വന്നു. കേരള നിയമസഭയിലേക്ക് നടന്ന 1957 ഫെബ്രുവരി 28ന് നടന്ന പ്രഥമ തെരഞ്ഞെടുപ്പില്‍ തന്നെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭൂരിപക്ഷം നേടി മന്ത്രിസഭ രൂപീകരിച്ചു. വിദ്യാഭ്യാസ മന്ത്രിയായിരുന്ന പ്രൊഫ. ജോസഫ് മുണ്ടശ്ശേരിയുടെ ശ്രമഫലമായി അധ്യാപകര്‍ക്ക് നേരിട്ട് ശമ്പളം കൊടുക്കുമെന്ന വ്യവസ്ഥയുമുണ്ടായി. പിന്നെ സ്കൂള്‍ നടത്തിപ്പ് എളുപ്പവുമായി. പനമ്പിള്ളി ഗോവിന്ദമേനോന്‍ തിരുകൊച്ചി സംസ്ഥാനത്ത് ഭരണത്തിലിരിക്കുമ്പോഴാണ് ആദ്യമായി എയ്ഡഡ് സ്കൂള്‍ അധ്യാപകര്‍ക്ക് സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് പ്രധാന അധ്യാപകന്‍ മുഖേന ശമ്പളം നല്‍കാന്‍ നിഷ്കര്‍ഷിച്ചത്.

    നാല് പതിറ്റാണ്ടിലധികം വന്നേരിയില്‍ പൊതുരംഗത്ത് നിറഞ്ഞുനിന്ന, സ്കൂളിന്‍റെ കരസ്പോണ്ടന്‍റ് പദവി വഹിച്ച് സ്ഥാപനത്തിന്‍റെ സര്‍വ്വതല സ്പര്‍ശിയായ ചാലകശക്തിയായി തീര്‍ന്ന സ്കൂള്‍ മേനേജര്‍ കെജി കരുണാകരമേനോന്‍റെ വിയോഗത്തിന് ശേഷം മകന്‍ അശോകന്‍ മാനേജറായി. അദ്ദേഹത്തിന്‍റെ വിയോഗത്തിന് ശേഷം സഹധര്‍മ്മിണി രമണി അശോകനാണ് ഇപ്പോഴത്തെ മാനേജര്‍.


ശനിയന്‍ സഭകള്‍


    ഐക്യകേരളം നിലവില്‍ വരുന്നത് വരെ ഗുരുസമാജം വന്നേരിനാട്ടിലെ പല ഗ്രാമങ്ങളിലും സംഘടിപ്പിക്കപ്പെട്ടു. എല്ലാ മാസത്തിലും ആദ്യത്തെ ശനിയാഴ്ച നടന്നിരുന്ന ഈ സഭ. ശനിയന്‍ സഭ എന്നറിയപ്പെട്ടു. എലിമെന്‍ററി, ഹയര്‍ എലിമെന്‍ററി സ്കൂള്‍ അധ്യാപകര്‍ നിര്‍ബന്ധമായും ഹാജരായിരിക്കണം. സഭയുടെ സംഘാടകന്‍ ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ഓഫ് സ്കൂളും സെക്രട്ടറി ഹയര്‍ എലിമെന്‍ററി സ്കൂളിലെ ഒരു സീനിയര്‍ അധ്യാപകനായിരിക്കും പരസ്പരം ചര്‍ച്ചകള്‍ ചെയ്ത് സംശയങ്ങള്‍ തീര്‍ക്കും. ഗവണ്‍മെന്‍റിന്‍റെ ഉത്തരവുകള്‍ വായിച്ച് വിശദീകരിക്കും. ഇതായിരുന്നു സഭയുടെ ഉദ്ദേശ്യം. ചില പ്രദേശങ്ങളില്‍ നാടകാഭിനയം ഉള്‍പ്പെടെയുള്ള പരിപാടികളോടെ സഭയുടെ വാര്‍ഷികാഘോഷങ്ങളും നടന്നിരുന്നു. അധ്യാപകനായിരുന്ന പറയരിക്കല്‍ കൃഷ്ണപ്പണിക്കരുടെ നേതൃത്വത്തില്‍ സജീവമായി നടന്നിരുന്ന സഭയില്‍ ഇകെ ഇമ്പിച്ചിബാവ സ്ഥിരം സന്ദര്‍ശകനായിരുന്നു. 

സ്വാതന്ത്ര്യസമര സേനാനിയായിരുന്ന പി.കെ രാഘവപ്പണിക്കരായിരുന്നു പ്രദേശത്തെ ആദ്യത്തെ ബിരുദധാരി. വിടി ഭട്ടതിരിപ്പാടിന്‍റെ സഹോദരിയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. മിശ്രവിവാഹമായിരുന്നു അവരുടേത്. പാലക്കാട് ഗവ. വിക്ടോറിയാകോളേജ് പ്രിന്‍സിപ്പലായിരുന്ന കെപി വിജയകൃഷ്ണന്‍ ആദ്യ ബിരുദാനന്തബിരുദധാരി.

    മലബാര്‍ജില്ലാ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ.കെ.മാധവന്‍ വെളിയംകോട് ഗ്രാമം പ്രദേശത്തെ കുന്നംകുളത്ത മഠത്തിലാണ് ജനിച്ചുവളര്‍ന്നത്. വിശ്വപ്രശസ്തനായ ചിത്രകാരന്‍ കെസിഎസ് പണിക്കര്‍ ഈ കുടുംബത്തിലെ അംഗമാണ്. ഇ മൊയ്തു മൗലവിയുടെ മകള്‍ ഇ ആയിശക്കുട്ടി വന്നേരിനാട്ടിലെ ആദ്യത്തെ ബിരുദാനന്തരബിരുദദ്ധാരിണികളില്‍പ്പെടും.

    ഗുരുവായൂര്‍ ലിറ്റില്‍ ഫ്ളവര്‍ കോളേജ്, ശ്രീകൃഷ്ണ കോളേജ്, ആര്യഭട്ട, ഐസിഎ വടക്കേക്കാട്, പ്രതിഭ പുന്നയൂര്‍ക്കുളം, വെളിയംകോട് എംടിഎം കോളേജ് തുടങ്ങിയ കലാലയങ്ങള്‍ വന്നേരിനാട്ടിലെ ഉന്നത വിദ്യാഭ്യാസ രംഗത്ത് ദിശാബോധം നല്‍കുന്നു.


പുന്നയൂര്‍ക്കുളം


പൊന്നാനി  ഗുരുവായൂര്‍ സംസ്ഥാന പാത കടന്നുപോകുന്ന ഒരു ഗ്രാമപഞ്ചായത്താണ് പുന്നയൂര്‍ക്കുളം. സമ്പന്നമായ സാംസ്കാരിക പാരമ്പര്യമുള്ള ഈ പ്രദേശം ഒരുകാലത്ത് വള്ളുവനാട് രാജവംശത്തിന്‍റെ അധീനത്തിലായിരുന്നു. സാമൂതിരി രാജാക്കډാര്‍ വള്ളുവനാട് ആക്രമിച്ച സമയത്ത് ഈ പ്രദേശത്തെ സാമൂതിരി നാടിനോട് കൂട്ടിച്ചേര്‍ത്തു.

    പ്രശസ്തരായ നിരവധി കവികള്‍ക്കും കലാകാരന്മാര്‍ക്കും സാഹിത്യകാരന്മാര്‍ക്കും ജډം നല്‍കിയ നാടാണ് വന്നേരി. പൊന്നാനിക്കളിരിപോലെതന്നെ മലയാള സാഹിത്യ തറവാട്ടില്‍ മഹത്തായ സംഭാവനകള്‍ നല്‍കിയ മറ്റൊരു കൂട്ടായ്മയാണ് ഇവിടത്തെ വന്നേരിക്കളരി. ഈ കളരിയുടെ തുടക്കക്കാരന്‍ നാലപ്പാട്ട് നാരായണമേനോനാണ്. ബാലാമണിയമ്മ, പ്രമുഖ എഴുത്തുകാരി കമലാസുരയ്യ(മാധവിക്കുട്ടി) തുടങ്ങിയ പല പ്രശസ്ത എഴുത്തുകാരും ജډംകൊണ്ടും കര്‍മ്മംകൊണ്ടും സുദൃഢ ബന്ധമുള്ളതാണ് ഈ തറവാട്.

    ഈ തറവാട്ടിലെ മറ്റൊരു പ്രതിഭയായ ബാലാമണിയമ്മയുടെയും വി.എം. നായരുടെയും മകളും, നാലപ്പാട്ട് നാരായണമേനോന്‍റെ അനന്തിരവളുമാണ് പ്രശസ്ത എഴുത്തുകാരിയായ മാധവിക്കുട്ടി എന്ന കമലാസുരയ്യ. ഇവിടത്തെ കാട്ടുമാടം മന മന്ത്രവാദത്തിന് പേരുകേട്ട ഇല്ലമാണ്. ഇവരുടെ ഊരായ്മയില്‍ പല ക്ഷേത്രങ്ങളുമുണ്ടായിരുന്നു.


ഗുരുവായൂര്‍


കേരളത്തിലെ ഏറ്റവും വിസ്തീര്‍ണ്ണം കുറഞ്ഞ നഗരസഭയാണ് ഗുരുവായൂര്‍. ദേവഗുരുവായ  ബൃഹസ്പതിയും വായുദേവനും ചേര്‍ന്ന് മഹാവിഷ്ണു പ്രതിഷ്ഠ നടത്തിയ പ്രദേശമെന്ന നിലയിലും അതല്ല കുരവക്കൂത്ത് എന്ന കലാരൂപം നടന്ന സ്ഥലം എന്ന അര്‍ത്ഥത്തിലാണ് കുരുവായൂര്‍ = ഗുരുവായൂര്‍ എന്ന പേര് ലഭിച്ചതെന്നും സ്ഥലനാമഗവേഷകര്‍ നിരീക്ഷിക്കുന്നു. സാമൂതിരി രാജാവിന്‍റെ സാമന്തനായിരുന്ന പുന്നത്തൂര്‍ രാജയാണ് പ്രദേശങ്ങളുടെ മേല്‍നോട്ടം ആദ്യകാലത്ത് നടത്തിയിരുന്നത്. 1962 ജനുവരി 26ന് ടൗണ്‍ഷിപ്പായി രൂപംകൊണ്ട ഗുരുവായൂര്‍ 1995ല്‍ നഗരസഭയായി അപ്പ്ഗ്രേഡ് ചെയ്തു.

    ഇവിടത്തെ പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രവും പൊന്നാനി തൃക്കാവ് ശ്രീഗുര്‍ഗ്ഗാ ഭഗവതി ക്ഷേത്രവും കോഴിക്കോട് തളിക്ഷേത്രവും മലബാറില്‍ സാമൂതിരിയുടെ നിയന്ത്രണത്തിലുള്ള ആദ്യകാലത്തെ പ്രമുഖ ക്ഷേത്രങ്ങളാണ്. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസ് ഭരണകാലത്ത് മറ്റു ക്ഷേത്രങ്ങളേക്കാള്‍ പൂര്‍വ്വോപരി ക്രമാനുഗതമായി  ഈ ക്ഷേത്രം പ്രശസ്തിയിലേക്കുയര്‍ന്നു. ഭക്ത കവികളായ പൂന്താനം നമ്പൂതിരിയുടെയും, മേല്‍പ്പത്തൂര്‍ ഭട്ടതിരിയുടെയും രചനകളും ഇതര കൃതികളും മഹാത്മ്യങ്ങളും മികവുറ്റ സവിശേഷതകളും വില്വമംഗലത്ത് സ്വാമി, കുറൂരമ്മ, മാനവേദന്‍ സാമൂതിരി തുടങ്ങിയ മഹാത്മാക്കളും ഈ ക്ഷേത്രത്തെ കേരളത്തിനകത്തും പുറത്തും പുകള്‍പ്പെറ്റതാക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു.


ഗുരുവായൂര്‍ ക്ഷേത്ര മാഹാത്മ്യം


ക്ഷേത്രത്തിന്‍റെ ഉത്ഭവം കൃത്യമായി ആരും ആധികാരികമായി രേഖപ്പെടുത്തിയിട്ടില്ല. പോര്‍ച്ചുഗീസ് ഭരണകാലഘട്ടംതൊട്ട് മറ്റു ക്ഷേത്രങ്ങളേക്കാള്‍ പൂര്‍വ്വോപരി ക്രമാനുഗതമായി പ്രശസ്തിതിയിലേക്കുയര്‍ന്ന ക്ഷേത്രമാണിത്. 

    പ്രതിഷ്ഠ വിഷ്ണുവിന്‍റെതാണെങ്കിലും വിഷ്ണു അവതാരമായ ശ്രീകൃഷ്ണ ക്ഷേത്രമെന്നാണ് പ്രസിദ്ധം. ശ്രീകൃഷ്ണ ഭഗവാന്‍റെ മാതാപിതാക്കളായ വസുദേവരും ദേവകിയും പൂജിച്ചിരുന്ന വിഷ്ണു വിഗ്രഹം അവരുടെ കാലശേഷം ദ്വാരകയിലേക്കു കൊണ്ടുവന്നു പൂജിച്ചു. ഭഗവാന്‍ ശ്രീകൃഷ്ണന്‍ സ്വര്‍ഗാരോഹണത്തിന് ഒരുങ്ങിയ സമയത്ത് ഭഗവാന്‍റെ ചൈതന്യം പ്രസ്തുത വിഗ്രഹത്തിലേക്ക് സന്നിവേശിപ്പിച്ചു. തډൂലം  വിഷ്ണു വിഗ്രഹം ശ്രീകൃഷ്ണ വിഗ്രഹമായി കേള്‍വിപ്പെട്ടു. ഭക്തനായ ഉദ്ധവരെ വരുത്തി പ്രതിഷ്ഠിക്കാന്‍ വേണ്ടുന്ന ഒരുക്കങ്ങള്‍ ഭഗവാന്‍ നടത്തി. ശ്രീകൃഷ്ണന്‍റെ സ്വര്‍ഗാരോഹണത്തിനു ശേഷം ദ്വാരക സമുദ്രത്തില്‍ മുങ്ങിപ്പോയി. പിന്നീട് ആ വിഗ്രഹം കണ്ടെടുത്ത ദേവഗുരുവായ ബൃഹ്സ്പതിയും വായുവും ചേര്‍ന്ന് പ്രതിഷ്ഠിച്ച ഇടം ഗുരുവായൂര്‍ എന്നും പ്രതിഷ്ഠ ഗുരുവായൂരപ്പന്‍ എന്നും പുകഴ്പ്പെറ്റു.

    മറ്റൊരൈതീഹ്യം. കേരളത്തിലെ പ്രസിദ്ധ തീര്‍ത്ഥാടന കേന്ദ്രം. ദേവഗുരു ബൃഹസ്പതിയും വായുവും ചേര്‍ന്ന് ഉദ്ധവരുടെ അപേക്ഷപ്രകാരം പ്രതിഷ്ഠ നടത്തിയത്രേ. മാങ്കാവില്‍ തമ്പുരാന്‍ എന്ന സാമൂതിരിയും ക്ഷേത്രത്തിനു സംരക്ഷണപ്പണികള്‍ ചെയ്തു. വിഷബാധയില്‍ നിന്നും മുക്തനായ പാണ്ഡ്യരാജാവാണ് ക്ഷേത്രത്തിന്‍റെ ജീര്‍ണ്ണോദ്ധാരണം നടത്തിയതത്രേ. ചേന്നാസുനമ്പൂതിരിമാരാണ് തന്ത്രം. ഇവിടെ ഭജിക്കുമ്പോഴാണ് മേല്പത്തൂര്‍ നാരായണന്‍ ഭട്ടതിരി നാരായണീയം രചിച്ചത്. 1970ല്‍ അഗ്നിബാധയില്‍ അമ്പലം കുറെ കത്തിപ്പോയി. എങ്കിലും 1971 മുതല്‍ പുനര്‍നിര്‍മ്മാണം നടന്നു.(1) 

    മൂന്ന് അറകളോട് കൂടിയ ശ്രീകോവിലിന്‍റെ ഗര്‍ഭഗൃഹത്തിനുള്ളില്‍ കിഴക്കോട്ട് ദര്‍ശനമായിട്ടാണ് ശ്രീകൃഷ്ണ പ്രതിഷ്ഠ. പൂജാവിധികളും മറ്റു ചടങ്ങുകളും ചിട്ടപ്പെടുത്തിയത് ശ്രീ ശങ്കരാചാര്യര്‍(788-820)ആണ്.  അന്നത്തെ ആചാരാനുഷ്ഠാനങ്ങളെയും പൂജാകര്‍മ്മങ്ങളെയും ക്രമീകരിച്ച് നിലവിലുള്ള സംവിധാനങ്ങള്‍ക്ക് അടിത്തറ പാകി എന്നാണ് വിശ്വാസം. പുലര്‍ച്ചെ മൂന്ന് മണിക്കുള്ള നിര്‍മ്മാല്ല്യത്തെ തുടര്‍ന്ന് ചടങ്ങുകള്‍ ആരംഭിക്കും. എണ്ണാഭിഷേകം, വാകചാര്‍ത്ത്, ശംഖാഭിഷേകം, മലര്‍നിവേദ്യം, അലങ്കാരം എന്നിവയ്ക്ക് ശേഷം ആറുമണിയോടെ ഉഷപൂജയെ തുടര്‍ന്നുവരുന്ന ആരാധനാ കര്‍മ്മങ്ങള്‍ രാത്രിവരെ തുടരും. തെക്കേ ഇന്ത്യയിലെ മറ്റു മഹാ ക്ഷേത്രങ്ങളില്‍നിന്നും ആചാരാനുഷ്ഠാനങ്ങളിലും ആരാധനാരീതികളിലും  ഈ ക്ഷേത്രം പ്രത്യേകത പുലര്‍ത്തുന്നു.


ചാവക്കാട്


    തൃശൂര്‍ ജില്ലയിലെ ഒരു പ്രധാനപ്പെട്ട നഗരസഭയാണ് ചാവക്കാട്. ശാപക്കാട് എന്നപേരില്‍ നിന്നാണത്രെ ചാലക്കാട് രൂപപ്പെട്ടത്. കനോലി കനാലിന്‍റെ തീരത്ത് ഒരുകാലത്ത് വാണിജ്യകേന്ദ്രമായിരുന്ന കൂട്ടുങ്ങലായിരുന്നു ചാവക്കാട് നഗരത്തിന്‍റെ ആദ്യത്തെ അങ്ങാടി.  

    ഇസ്ലാം മതം പ്രചരിച്ച ആദ്യകാലത്ത് തന്നെ മസ്ജിദ് നിലവില്‍വന്ന പ്രദേശമാണ് ചാവക്കാട്. ഹൈദ്രോസ്കുട്ടി മൂപ്പര്‍ അന്ത്യവിശ്രമംകൊള്ളുന്ന മണത്തല പള്ളിയിലെ ചന്ദനക്കുടം നേര്‍ച്ച ഹിന്ദുമുസ്ലിം മൈത്രി പ്രകടമാകുന്ന ആഘോഷമാണ്. മകരമാസത്തിലെ 13,14,15 തിയതികളിലാണ് വര്‍ഷംതോറും നേര്‍ച്ച നടക്കാറ്. ആദ്യകാലത്ത് നേര്‍ച്ചകളോടനുബന്ധിച്ച് കുടങ്ങളില്‍ ചന്ദനം നിറച്ച് ആദരവോടെ കൊണ്ടുവന്നു സൂഫിവര്യډാരുടെ ഖബറുകളില്‍ വിതറുകയും മീസാന്‍ കല്ലുകളില്‍ പൂശുകയും ചെയ്യുന്ന ചടങ്ങ് പതിവായിരുന്നു. തډൂലമാണ് ഇത്തരം നേര്‍ച്ചകള്‍ക്ക് ചന്ദനക്കുടം നേര്‍ച്ച എന്ന് പേര് സിദ്ധിക്കാന്‍ കാരണം.

നവാബ് ഹൈദരലിയുടെ കീഴില്‍ സേവനം ചെയ്തിരുന്ന ഹൈദ്രോസ്സ്കുട്ടി മൂപ്പര് ടിപ്പു അധികാരമേറ്റപ്പോള്‍ സുല്‍ത്താന്‍റെ കീഴിലും പ്രതിനിധിയായി. മൂപ്പര് ടിപ്പുവിനുവേണ്ടി ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രത്തിനു  46.02 ഏക്കര്‍ ചതുപ്പുനിലവും 458.32 ഏക്കര്‍ തോട്ടഭൂമിയും കരം ഒഴിവാക്കി പതിച്ച് നല്‍കിയതും. അമ്പലത്തിലെ ഉത്സവങ്ങള്‍ക്ക് ഓരോ വര്‍ഷവും മൂവ്വായിരം പഗോഡ തുകയായി നല്‍കിയതും പുന്നയൂര്‍ക്കുളം കടിക്കാട് അംശം കാട്ടുമടത്തില്‍ ശ്രീകൃഷ്ണകുമാര്‍ നമ്പൂതിരിപ്പാടിന് ടിപ്പു ചതുപ്പുനിലം 27.97 ഏക്കര്‍, തോട്ടഭൂമി 6.91 ഏക്കര്‍ നല്‍കിയതും ഈ അവസരത്തിലാണ്. 


സാമൂതിരിയും ഹൈദ്രോസ്കുട്ടി മൂപ്പരും


    ടിപ്പുവിന്‍റെ ഭൂപരിഷ്ക്കരണ നടപടികളെ എതിര്‍ത്ത ഹൈദ്രോസ്സ് കുട്ടി മൂപ്പര്‍ തുടര്‍ന്ന് സാമൂതിരിയുടെ പക്ഷത്ത് ചേര്‍ന്നു. ടിപ്പു തടവുകാരനായി പിടിച്ചു. രാത്രി കൂരിരുട്ടില്‍ കൊണ്ടുപോകുമ്പോള്‍ കാവല്‍ഭടډാരുടെ ശ്രദ്ധതെറ്റിച്ച് ഹൈദ്രോസ്കുട്ടി കുളത്തിലേക്ക് ചാടി. അദ്ദേഹം ചാടിയ കുളമാണ് കുന്ദംകുളത്തെ ചാട്ടുകുളം.ഇവിടെനിന്ന് മൂപ്പരെ ചാവേറുകളായി രക്ഷിച്ചത് സാമൂതിരിയുടെ സാമന്തരായ പുന്നത്തൂര്‍ സ്വരൂപത്തിലെ നായര്‍ പടയാളികളാണ്.

    18000 രൂപയുടെ സ്വത്ത് തലശ്ശേരിയിലെ കേയിമാര്‍ക്ക് കൈമാറി സാമൂതിരിയുടെ കടം വീട്ടിയത് അദ്ദേഹമാണ്. കോഴിക്കുളങ്ങര ഭഗവതിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് മുഴക്കുന്ന കതീനവെടികളില്‍ അവസാനത്തേതിന് തിരികൊടുക്കുന്നതിനുള്ള അവകാശം ഹൈദ്രോസ്കുട്ടിക്കായിരുന്നു. നഗരസഭയുടെ പാര്‍ക്കിന് മൂപ്പരുടെ പേരാണ് നല്‍കിയിട്ടുള്ളത്. 

    പ്രാചീനകാലം മുതല്‍ ചാവക്കാട് മുതല്‍ കൊടുങ്ങല്ലൂര്‍ വരെയുള്ള പ്രദേശത്ത് ഒരു വാണിജ്യശൃംഖലയുണ്ടായിരുന്നതിനാല്‍ അറേബ്യന്‍ കച്ചവടക്കാര്‍ക്ക് പ്രാമുഖ്യമുണ്ടായിരുന്ന അക്കാലത്ത് ചാവക്കാട്, ബ്ലാങ്ങാട്, ചേറ്റുവ തുടങ്ങിയ പ്രദേശങ്ങളില്‍ ഇസ്ലാം നൂറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ പ്രചരിച്ചതായി അനുമാനിക്കാം.

    യേശുക്രിസ്തുവിന്‍റെ പന്ത്രണ്ട് അപ്പോസ്തലډാരില്‍പ്പെട്ട സെന്‍റ്തോമസ് എ.ഡി. 52 ല്‍ ആദ്യത്തെ തുറമുഖമായ മുസരീസി (കൊടുങ്ങല്ലൂര്‍) നടുത്ത മാലിയങ്കരയില്‍ കപ്പലിറങ്ങി. ഇന്ത്യയില്‍ ക്രിസ്തുമതത്തിന്‍റെ വിത്തുപാകിയ കാലത്ത് തന്നെ സ്ഥാപിച്ച ഏഴര പള്ളികളില്‍ പ്രമുഖമായതാണ് ഇവിടത്തെ പാലയൂര്‍ ചര്‍ച്ച്.


ഗതാഗത വികസനം


    വന്നേരിനാട്ടില്‍ ആദ്യമായി കരഗതാഗതത്തിനും ജലഗതാഗതത്തിനും സൗകര്യം ഒരുക്കിയത് യഥാക്രമം ടിപ്പുസുല്‍ത്താനും കൊനോലി സായിപ്പുമായിരുന്നു. ടിപ്പുവിന്‍റെ ഭരണകാലത്ത് പല പ്രധാനപ്പെട്ട റോഡുകളും നിര്‍മ്മിച്ച കൂട്ടത്തില്‍ പ്രമുഖമായതാണ് ചാലിയം ചേറ്റുവ ടിപ്പുസുല്‍ത്താന്‍ റോഡ്. അക്കാലത്തെ ഏറ്റവും വീതികൂടിയ റോഡായിരുന്നു ഇത്. ടിപ്പുവിന്‍റെ ഭരണത്തിന് ശേഷം അധികാരത്തില്‍വന്ന ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തോടുള്ള പകയും വിദ്വേഷവും കാരണം വേണ്ടത്ര മരാമത്ത് പണികള്‍ നടക്കാത്തതിനാലാണ് ക്രമാനുഗതമായി മണ്ണ് കുമിഞ്ഞ് ഈ റോഡ് ഗതാഗതശൂന്യമായി. 1967ലെ ഭരണത്തിലാണ് ഇതിന് ഒരു പരിധിവരെ മോചനം ലഭിച്ചത്. മറ്റൊരു പ്രധാനപ്പെട്ട റോഡാണ് ചാവക്കാട്  ഏനാമാവ് റോഡ്.

1960കളുടെ ആരംഭത്തോടെയാണ് കുണ്ടുകടവ്  കോട്ടപ്പടി റോഡ് രൂപപ്പെട്ടത്. റോഡിലൂടെ ആദ്യമായി ഓടിയ ബസ്സ് ജിബിടി തുടര്‍ന്ന് എന്‍കെടിയും ബികെടിയും. റോഡിന് ചാരെയുള്ള   പുറങ്ങ്, മാറഞ്ചേരി, എരമംഗലം, പുത്തന്‍പള്ളി, പുന്നയൂര്‍ക്കുളം അക്കാലത്ത് അവികസിത പ്രദേശങ്ങളായിരുന്നു. സമീപത്തെ പ്രധാന കച്ചവടകേന്ദ്രം പുഴിക്കളയും അങ്ങാടികള്‍ യഥാക്രമം കുന്ദംകുളവും പൊന്നാനിയും ചാവക്കാടുമായിരുന്നു. വന്നേരി ഹൈസ്കൂള്‍ ഉള്‍പ്പെടെ വന്നേരിനാട്ടിന്‍റെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വിളക്കേരി മുഹമ്മദ് ഹാജിയെ വന്നേരിയുടെ വികസന നായകന്‍ എന്നാണ് അക്കാലത്ത് വിശേഷിപ്പിച്ചത്.

    നിലവിലുണ്ടായിരുന്ന തോടുകളോട് ചേര്‍ത്ത് പുതിയ തോടുകള്‍ നിര്‍മ്മിച്ച് കനോലി തോട്ടില്‍ ജലഗതാഗതം സജീവമാക്കുന്നതില്‍ കനോലി സായിപ്പ് സുപ്രധാന പങ്ക് വഹിച്ചു.



  


കടലോരവും കായലോരവും


    കടലോരവും പുഴയോരവും കായലോരവും വലയംചെയ്യപ്പെട്ട പ്രദേശമാണ് വന്നേരിനാട്. ടിപ്പുസുല്‍ത്താന്‍ റോഡിന്‍റെ പടിഞ്ഞാറ് ഭാഗം വേളിയംകോട് അഴി മുതല്‍ ചേറ്റുവ അഴിവരെ വലിയൊരു വിഭാഗം മത്സ്യത്തൊഴിലുമായി ബന്ധപ്പെട്ട് ജീവിക്കുന്നു. ആറ് പതിറ്റാണ്ട് മുമ്പ് വരെ പരമ്പരാഗത രീതിയിലായിരുന്നു മത്സ്യബന്ധനം. അധ്വാനം കൂടുതലും മെച്ചം കുറവുമായതിനാല്‍ ഈ രീതിയില്‍ നിന്ന് പിന്‍തിരിഞ്ഞു. പിന്നീട് കോരുവള്ളങ്ങള്‍ നിലവില്‍വ്നനു. ക്രമാനുഗതമായി യന്ത്രവല്‍കൃത ബോട്ടുകളിലൂടെ ഫിഷിംഗ് മേഖല വളര്‍ന്നു. ആദ്യകാലം മുതല്‍തന്നെ സാമ്പത്തികമാന്ദ്യം അനുഭവിച്ചിരുന്ന ഈ വിഭാഗം മത്സ്യലഭ്യത കുറവ് കാരണം ഇപ്പോഴും പ്രയാസത്തിലാണ്. ഒരുകാലത്ത് വീടുകളധികവും ഓലമേഞ്ഞ ചെറ്റപ്പുരകളായിരുന്നു. കടല്‍ക്ഷോഭം മൂലം വര്‍ഷംതോറും തീരദേശം കടല്‍ കവര്‍ന്നെടുക്കുന്നതാണ് ഇപ്പോഴത്തെ വലിയ ഭീഷണി. കഴിഞ്ഞ അര നൂറ്റാണ്ടിനിടയില്‍  കിലോമീറ്ററുകളോളം ഭൂപ്രദേശം ഇതിനകം നഷ്ടപ്പെട്ടിട്ടുണ്ട്.

    കനോലികനാലിന്‍റെയും ബിയ്യം കായലിന്‍റെയും തീരപ്രദേശങ്ങള്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് വരെ പ്രമുഖ കയറുല്‍പ്പാദക കേന്ദ്രങ്ങളായിരുന്നു. രണ്ടാം നമ്പര്‍ പാലത്തിന് സമീപത്ത്നിന്ന് ഇരുമ്പേലെ പാലം, കുട്ടിവൈദ്യര്‍പാലം വഴി കനോലി കനാലിനരികിലെ ഒറ്റയടിപ്പാതയിലൂടെ കടവനാട്ടേക്ക് നടന്നാല്‍ വഴിയോരങ്ങളില്‍ ചകിരി ധാരാളമായി പൂഴ്ത്തിയിരുന്ന ഇടത്തോടുകളായിരുന്നു അധികവും. കാഞ്ഞിരമുക്ക്, പുറങ്ങ്, പുളിക്കകടവ്, വെളിയംകോട് പ്രദേശങ്ങള്‍ ഒരു കാലത്ത് പ്രമുഖ കയര്‍, തേങ്ങ വ്യവസായ  കേന്ദ്രങ്ങളായിരുന്നു. മിക്ക വീടുകളുടെയും ചാരെ ഓലമേഞ്ഞ ഷെഡ്ഡുകള്‍ കെട്ടി പുലര്‍ച്ചെ മുതല്‍ ചിമ്മിനി വിളക്കിന്‍റെ അരണ്ട വെളിച്ചത്തില്‍ ആരംഭിക്കുന്ന കയര്‍ പിരി മൂവന്തിയോളം നീണ്ടുനില്‍ക്കുമായിരുന്നു. തൊണ്ട് തല്ലി തുമ്പാക്കി കയറുപിരി സര്‍വ്വസാധാരണമായിരുന്നു.


അക്ഷരപെരുമ


    പൗരാണിക ഭാരതീയ നദീതട സംസ്കാരത്തില്‍നിന്ന് ഉത്ഭവിച്ച വൈജ്ഞാനിക ചരിത്രം. ഏതാനും വിഭാഗത്തില്‍ മാത്രമൊതുങ്ങി ഗവേഷണവിധേയമായിരുന്നെങ്കില്‍ അതില്‍നിന്ന് വിഭിന്നമായ വിശാലമായ വൈജ്ഞാനിക  സാംസ്കാരിക പൈതൃകം വന്നേരിനാടിനുണ്ട്. പതിനാറാം നൂറ്റാണ്ടില്‍ പൂന്താനം നമ്പൂതിരിയും മേല്‍പ്പത്തൂര്‍ ഭട്ടതിരിയും ആത്മീയ വൈജ്ഞാനിക പരിപോഷണത്തിന് കേന്ദ്രമാക്കിയത് ഗുരുവായൂര്‍ ക്ഷേത്രത്തെയായിരുന്നു.

    വന്നേരി നാടിന്‍റെ ഓരങ്ങളും തീരങ്ങളും പോറ്റിവളര്‍ത്തിയ ഋഷിതുല്യര്‍, താന്ത്രികാചാര്യډാര്‍, ജ്യോതിഷ് മഹാജ്ഞാനികള്‍, ആയൂര്‍വേദ പണ്ഡിതډാര്‍, സ്വാതന്ത്ര്യ സമര യോദ്ധാക്കള്‍, കവികള്‍ ഔദ്യോഗിക അനൗദ്യോഗിക രംഗത്ത് തിളങ്ങിയവര്‍ ധാരാളമുണ്ട്.

    മലയാളഭാഷയുടെ സുകൃതം എംടി വാസുദേവന്‍ നായര്‍, ആധുനിക കവിത്രയങ്ങളില്‍പ്പെട്ട വള്ളത്തോള്‍ നാരാണമേനോന്‍, കേരളീയ മുസ്ലിംകളില്‍ ആദ്യമായി കലക്ടര്‍ പദവിയിലെത്തി തിരുവനന്തപുരത്ത് കലക്ടറായിരിക്കെ നിര്യാതനായ അറക്കല്‍ കുഞ്ഞിമുഹമ്മദ്, മുസ്ലിംകളില്‍ ആദ്യമായി മലയാളത്തില്‍ ഗ്രന്ഥരചന നടത്തിയ സയ്യിദ് സനാഉല്ലാമക്തിതങ്ങള്‍ 1919 മക്കയില്‍വെച്ച് ഇഹലോകവാസം വെടിഞ്ഞ പ്രമുഖ പണ്ഡിതനും ഗ്രന്ഥകാരനുമായ  ശുജായി മൊയ്തു മുസ്ലിയാര്‍, എംആര്‍ബി, എംപി ഭട്ടതിരിപ്പാട്(പ്രേംജി), സി ഉണ്ണിരാജ, ഡോ. സുവര്‍ണ്ണ നാലപ്പാട്ട്, ദേവകി നിലയംകോട്, ചെമ്മണ്ണൂര്‍ അലി മൗലവി, പിടി കുഞ്ഞിമുഹമ്മദ്, പുതൂര്‍ ഉണ്ണികൃഷ്ണന്‍, പി.എസ്.സി ചെയര്‍മാന്‍ എംകെ സക്കീര്‍, ഡിഐജിയായി റട്ടയര്‍ ചെയ്ത എംടി മൊയ്തുട്ടി ഹാജി, വന്നേരിനാടിന്‍റെ എഡിറ്റര്‍ പികെഎ റഹിം, പികെ മുഹമ്മദ് കുഞ്ഞി, 1914 ڊ 15 കളില്‍ മലേഷ്യയിലേക്ക് കടല്‍ കടന്ന പേര് ലഭ്യമായ പ്രഥമ പ്രവാസി മാറഞ്ചേരി നീറ്റിങ്ങല്‍ സ്വദേശി കോമുണ്ടയില്‍ അബ്ദുറഹിമാന്‍ (ശൈഖ് അബ്ദുറഹിമാന്‍ ബിലന്‍കോത്തി), കളരി ആശാന്‍കുന്നച്ചാംവീട്ടില്‍ ബാവു, അറക്കല്‍ അബ്ദുല്ലകുട്ടി, പുന്നയൂര്‍ക്കുളം വി ബാപ്പു, നസീം പുന്നയൂര്‍, പി കണാരന്‍ മാസ്റ്റര്‍, കൊടമന നാരായണന്‍ നായര്‍, മാളിയേക്കല്‍ മൊയ്തുട്ടിഹാജി, പോളശ്ശേരി മാധവന്‍, എം റഷീദ്, ടികെ മുഹമ്മദ്, സി മുഹമ്മദ് ഷെരീഫ്, വി ഇസ്മാഈല്‍ മാറഞ്ചേരി, മൂസ മൗലവി അയിരൂര്‍, റഫീഖ് പട്ടേരി, ഹക്കീം വെളിയത്ത്, എസി എരമംഗലം, കെ നാരായണന്‍ ഇളയത്, എപി വാസുനമ്പീശന്‍, വിദ്വാന്‍ എ കൃഷ്ണന്‍, ജിയോ എരമംഗലം, ടിആര്‍സി, സിഎസ് പണിക്കര്‍, ഡോ.പി. ശങ്കരനാരായണന്‍. റഷീദ് മാസ്റ്റര്‍, ഉസ്മാന്‍ മാറഞ്ചേരി, എംഎ ഹസീബ്, സീനത്ത് മാറഞ്ചേരി, അറക്കല്‍ ബാപ്പു, കെസിഎസ് പണിക്കര്‍, മുല്ലമംഗലത്ത് പ്രിയദത്ത, അറക്കല്‍ ബി യൂസഫ്, ഇപി അബൂബക്കര്‍ മൗലവി, എകെ ബാപ്പുട്ടി എരമംഗലം, എംഎം കുമാരന്‍ മാസ്റ്റര്‍, കാരാട്ട് ഗോവിന്ദന്‍കുട്ടി മേനോന്‍, മാളിയക്കല്‍ മൊയ്തുട്ടി ഹാജി, പിസി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, പിസി ശങ്കരന്‍ നമ്പൂതിരിപ്പാട് തുടങ്ങിയ നിരവധി പ്രമുഖര്‍ ദേശത്തിന്‍റെ സാമൂഹ്യ സാംസ്കാരിക രംഗത്ത് സ്തുത്യര്‍ഹമായ അടയാളപ്പെടുത്തലുകള്‍ നടത്തിയ പ്രമുഖ വ്യക്തിത്വങ്ങളാണ്.


പോരാട്ടങ്ങളുടെ നാള്‍വഴികളിലൂടെ


    1919 ല്‍ ആരംഭിച്ച ഗാന്ധിയന്‍ യുഗത്തിന് ഒരു നൂറ്റാണ്ട് മുമ്പ് ഭാരതത്തില്‍ ആദ്യമായി 1815-19 കാലയളവില്‍ നികുതി നിസ്സഹകരണത്തിലൂടെ ബ്രിട്ടീഷുകാര്‍ക്കെതിരെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ട വീഥിയില്‍ അനുപമ പാദമുദ്ര ചാര്‍ത്തിയ വന്നേരിനാട്ടിലെ ദേശാഭിമാനത്തിന്‍റെ പുകള്‍പ്പെറ്റ മാതൃകയാണ് ഉമര്‍ ഖാസി. മമ്പുറം സയ്യിദ് അലവി തങ്ങളുടെ ഫത്വകളാണ് ഉമര്‍ഖാസി പ്രചോദനമേകിയത്.

ജാതിപിശാച് കൊടികുത്തി വാണിരുന്ന കാലത്ത് കൊടുങ്ങല്ലൂര്‍ ഉള്‍പ്പെടെ ചില പ്രദേശങ്ങളില്‍ മുസ്ലിംകളിലും തറവാടിത്ത വിവേചനം അതിരൂക്ഷമായിരുന്നു. ഈ ദുരാചാരത്തെ ശക്തിയുക്തം പ്രതിരോധിക്കുന്ന ഉമര്‍ ഖാസിയുടെ താഴെ വരികള്‍

'അയാഫാഖഇറന്‍ ബിന്നസബി കൈഫതഫാഖിറു

 വ അസ്വലുക്കുമു മിന്‍ ഖബ്ലു തിയ്യന്‍ വ നായരു

 വ ആശാരി മൂശാരി വ മണ്ണാനു പാണരു

 വ കൊയപ്പാനു ചെട്ടിയും വ നായാടി പറയരും'

    (തറവാടിത്തം കൊണ്ട് ഊറ്റം കൊള്ളുന്നവരെ, നിങ്ങളില്‍ പലരുടെയും പൂര്‍വ്വികര്‍ തിയ്യര്‍, നായര്‍, ആശാരി. മൂശാരി, മണ്ണാന്‍, പാണന്‍, കുംഭാരന്‍, ചെട്ടി, നായാടി തുടങ്ങിയ വിഭാഗത്തില്‍പ്പെട്ടവരായിരുന്നു എന്ന വസ്തുത നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ എന്ന് സാരം.)

    കേരളത്തിലെ മുസ്ലിംകളില്‍ വലിയൊരു വിഭാഗം വിവിധ ഹൈന്ദവ ജാതികളില്‍ നിന്ന് മത പരിവര്‍ത്തനം ചെയ്തവരാണെന്നും തډൂലം തറവാടിത്വത്തില്‍ ഊറ്റംകൊള്ളേണ്ടതില്ലെന്നും ഉമര്‍ഖാസി വ്യക്തമാക്കുന്നു.

    പോരാട്ട വീഥികളിലും പൊതുരംഗത്തും കരുത്തുറ്റ നിറസാന്നിധ്യമായ പ്രമുഖ സ്വാതന്ത്ര്യസമര സേനാനികളായ മലയംകുളത്തേല്‍ മരക്കാര്‍ മുസ്ലിയാര്‍, ഇ മൊയ്തുമൗലവി തുടങ്ങിയവര്‍ പിറന്നത് ഈ നാട്ടിലാണ്. സമൂഹത്തില്‍ നടമാടിയിരുന്ന അന്ധവിശ്വാസ അനാചാരങ്ങള്‍ക്കെതിരെ തൂലിക ചലിപ്പിച്ച വ്യക്തിത്വമാണ് മരക്കാര്‍ മുസ്ലിയാര്‍. കിടയറ്റ അറബി, അറബിമലയാള രചയിതാവായിരുന്ന മുസ്ലിയാരുടെ പ്രഭാഷണങ്ങള്‍ ധാരാളം ശ്രോതാക്കളെ ആകര്‍ഷിച്ചിരുന്നു. 

    ഖിലാഫത്ത് സമരത്തെ തുടര്‍ന്ന് പട്ടാളത്തിന്‍റെ തേര്‍വാഴ്ചക്ക് വേദിയായ പ്രദേശമായിരുന്നു മാറഞ്ചേരി. മൊയ്തു മൗലവിയും കുടുംബവും അനുചരډാരും പലവട്ടം ബ്രിട്ടീഷുകാരുടെ ആക്രമണങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. ഇതിന് തെല്ലൊരാശ്വാസം ലഭിച്ചത് ഇവിടത്തെ ധീരനായ ഒസ്സാന്‍ അഹമ്മദിന്‍റെ ഇടപെടലുകള്‍ മൂലമാണ്.

    അധ്യാപകനായിരുന്ന മാറഞ്ചേരി പനമ്പാട്ടെ പറയരിക്കല്‍ കൃഷ്ണപണിക്കര്‍ (1909-37) സ്വാതന്ത്ര്യസമര പോരാട്ടത്തില്‍ ക്രൂരമായ പീഡനങ്ങള്‍ അനുഭവിച്ച പോരാളിയായിരുന്നു. നിസ്സഹകരണ പ്രസ്ഥാനം, വിദേശ വസ്ത്ര ബഹിഷ്കരണം, കള്ള്ഷാപ്പ് ഉപരോധനം, ഉപ്പുസത്യാഗ്രഹം, ഗുരുവായൂര്‍ സത്യാഗ്രഹം തുടങ്ങിയ സമരങ്ങളില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് തുടര്‍ച്ചയായി അനുഭവിച്ച കൊടിയ മര്‍ദ്ദനവും തടവും പണിക്കരെ നിത്യരോഗിയാക്കി. സമാന പോരാട്ടങ്ങള്‍ക്ക് ഇപി ഗോപാലന്‍, അച്യുതകുറുപ്പ് തുടങ്ങിയവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചു.

    ഖിലാഫത്ത്, സ്വാതന്ത്ര്യസമരം, ഐഎന്‍എ, ഇന്‍ഡിപെന്‍ഡന്‍റ് ലീഗ് തുടങ്ങിയ പ്രസ്ഥാനങ്ങളില്‍ നിറസാന്നിധ്യമറിയിച്ച മറ്റൊരു പ്രമുഖ വ്യക്തിത്വമാണ് വടക്കേക്കാട് എ മുഹമ്മദ് സാഹിബ്. സ്വാതന്ത്ര്യ സമര സേനാനിയും പ്രമുഖ ദേശീയ  മുസ്ലിം നേതാവുമായിരുന്നു സയ്യിദ് കെപി ഹൈദ്രോസ് കോയ തങ്ങള്‍. പങ്കെടുത്ത് ജയില്‍വാസം വരിച്ച കെഎന്‍ നാരായണന്‍ ഇളയത്. വാസു നമ്പീശന്‍, കെ മാധവമേനോന്‍, പി ഗോവിന്ദമാരാര്‍, ഇവി നാരായണന്‍ നായര്‍ എന്നിവരുടെ നാമങ്ങളും സ്മരണീയമാണ്. പെരുമ്പടപ്പ് പഞ്ചായത്തിലെ കോടത്തൂരിലെ തൃക്കോലപറമ്പില്‍ ഗോപപ്പണിക്കര്‍ സ്വാതന്ത്ര്യസമരത്തില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. കള്ളുഷാപ്പ് പിക്കറ്റിംഗിനായി കോഴിക്കോടെത്തിയ ഇദ്ദേഹം പിക്കറ്റിംഗിനിടെ, തന്നെ മര്‍ദ്ദിച്ച പോലീസുകാരനെ കയ്യേറ്റം ചെയ്ത് അവിടെനിന്നും ഓടിപ്പോന്നു. തുടങ്ങി രാഷ്ട്രീയ സാമൂഹ്യ രംഗങ്ങളില്‍ തങ്ങളുടേതായ സംഭാവനകള്‍ നല്‍കിയ നിരവധി പോരാളികള്‍ക്ക് ജډം നല്‍കിയ കര്‍മ്മഭൂമിയാണ് വന്നേരിനാട്.


ഗുരുവായൂര്‍ സത്യാഗ്രഹം


    വന്നേരിനാട്ടില്‍ മുഴുനീളെ പ്രകംമ്പനം കൊള്ളിച്ച ഗുരുവായൂര്‍ സത്യാഗ്രഹം ജാതീയതക്കെതിരെ നടന്ന ശക്തമായ പോരാട്ടമായിരുന്നു. വൈക്കം സത്യാഗ്രഹത്തിന്‍റെയും ഉപ്പ് സത്യാഗ്രഹത്തിന്‍റെയും തിരയടികള്‍ ഏതാണ്ട് അവസാനിക്കുന്നതിന് മുമ്പാണ് അവര്‍ണര്‍ക്കായി ക്ഷേത്രം തുറന്നു കൊടുക്കണമെന്ന് ആവശ്യപ്പെട്ട് കെ കേളപ്പന്‍റെ നേതൃത്വത്തില്‍ ഗുരുവായൂരില്‍ പത്തുമാസത്തോളം നീണ്ടുനിന്ന വിവിധ രീതിയിലുള്ള സമരങ്ങളും പന്ത്രണ്ട് ദിവസത്തെ നിരാഹാര സമരവും അരങ്ങേറുന്നത്.

    സമരത്തിന്‍റെ മുന്നോടിയായി എ.കെ. ഗോപാലന്‍ ക്യാപ്റ്റനായി നമ്പൂതിരി യുവാവായ സുബ്രഹ്മണ്യന്‍ തിരുമുമ്പിന്‍റെ നേതൃത്വത്തില്‍ 1931 ഒക്ടോബര്‍ 21 ബുധനാഴ്ച കണ്ണൂരില്‍ നിന്നാരംഭിച്ച സത്യാഗ്രഹ പ്രചരണ ജാഥക്ക് പൊന്നാനി കുറ്റിക്കാട്ടില്‍വെച്ച് പൊന്നാനി ഗാന്ധി കെവി രാമമേനോന്‍ പറയരിക്കല്‍ കൃഷ്ണപ്പണിക്കര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ ഗംഭീര വരവേല്‍പ്പ് നല്‍കി. കേവലം പതിനാല് വയസ്സായ ഇമ്പിച്ചിബാവയും പങ്കെടുത്തിരുന്നു. എകെജിയുടെ ആവേശകരമായ പ്രസംഗം ഇമ്പിച്ചിബാവയില്‍ നവചൈതന്യവും ഊര്‍ജ്ജവും പകര്‍ന്നു. ഇമ്പിച്ചിബാവയുടെ പോരാട്ടങ്ങളുടെ ആരംഭം കുറിക്കലായിരുന്നു ഇത്.  ഇമ്പിച്ചിബാവ എ.കെ.ജി.യെ പൊന്നാനിയില്‍ നിന്ന് ഗുരുവായൂര്‍ വരെ അനുഗമിച്ചു.

    വന്നേരി നാട്ടിലെ മാറഞ്ചേരി, എരമംഗലം, പെരുമ്പടപ്പ്, പുന്നയൂര്‍, കോട്ടപ്പടി തുടങ്ങിയ ഇടങ്ങളില്‍ ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. മഹാകവി വള്ളത്തോളിന്‍റെ ഭാര്യാഗൃഹമായ വടക്കേക്കാട്ടെ ചിറ്റഴി വീട്ടിലും സ്വീകരണം നല്‍കി.

    ആലുക്കല്‍ ക്ഷേത്രത്തിന്‍റെ മുന്‍വശത്തെ മൈതാനത്തായിരുന്നു കോട്ടപ്പടിയിലെ സ്വീകരണം ഒരുക്കിയിരുന്നത്. പുന്നത്തൂര്‍ വലിയരാജയുടെ അധീനത്തിലുള്ള സ്ഥലമായതിനാല്‍ സ്വീകരണം അവിടെ അനുവദിച്ചില്ല. പകരം സ്വാതന്ത്ര്യസമര അനുഭാവിയായ കണ്ണത്ത് കൃഷ്ണന്‍നായരുടെ സ്ഥലത്തായിരുന്നു സംഘടിപ്പിച്ചത്. 

    1931 ഒക്ടോബര്‍ 31ന് വൈകുന്നേരം ഗുരുവായൂരിലെത്തിയ ജാഥക്ക് ആയിരങ്ങളുടെ വരവേല്‍പ്പാണ് ലഭിച്ചത്. നവംബര്‍ 1 മുതല്‍ 1932 ഒക്ടോബര്‍ 2 വരെ പതിനൊന്ന് മാസത്തോളം നീണ്ടുനിന്ന ഈ പോരാട്ടം ദേശീയ അന്തര്‍ദേശീയ ശ്രദ്ധ പിടിച്ചുപറ്റി.

    

പ്രഥമ കര്‍ഷക സമ്മേളനം 


    പൊന്നാനി താലൂക്ക് കര്‍ഷക സംഘത്തിന്‍റെ പ്രഥമ സമ്മേളനം അവിഭക്ത പൊന്നാനി താലൂക്കില്‍ ചാവക്കാടിന് വടക്ക് കൊരിഞ്ഞിയൂരില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സമ്മേളന വിജയത്തിന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തെങ്കിലും ഏതെങ്കിലും ഒരു കലാപരിപാടി കൂടിയുണ്ടായാല്‍ സദസ്യരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് കെ. ദാമോദരന്‍ നിര്‍ദേശിച്ചു. ഈ നിര്‍ദ്ദേശത്തോട് ഇഎംഎസ് യോജിച്ചു. 


കടലായിമനയും നാടകരചനയും


    നാടകം രചിച്ചതും ആദ്യമായി അവതരണ റിഹേഴ്സല്‍ നടത്തിയതും വടക്കേക്കാട് വൈലത്തൂര്‍ മുഖമൂടി മുക്കിലെ കടലായില്‍ മനയിലാണ്. മനയുടെ  പടിഞ്ഞാറ്റി മാളികമുകളില്‍ വെച്ചായിരുന്നു രചന. ഇരുപത്തിരണ്‍ണ്ടുകാരനായ യുവാവും ഉല്‍പ്പതിഷ്ണുവുമായ നാരായണന്‍ നമ്പൂതിരിയായിരുന്നു തറവാട്ടു കാരണവര്‍. ആദ്യകാലത്ത്  വലിയ സമ്പന്നമായിരുന്നു ഈ മന. ബ്രഹ്മസ്വം ദേവസങ്ങളിലുമായി പതിനാല് ദേശങ്ങളില്‍ ഭൂസ്വത്തുക്കളുടെ അധിപരും നിരവധി ക്ഷേത്രങ്ങളുടെ ഊരാളന്മാരുമായിരുന്നു.

    കടുത്ത യാഥാസ്ഥികത കുടികൊള്ളുന്ന മനകളായിരുന്നു അക്കാലത്ത് അധികവും. അക്കൂട്ടത്തില്‍ കടലായില്‍മനക്ക് സവിശേഷമായ സ്ഥാനമുണ്ടായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തിന് അക്കാലത്തെ ഈറ്റില്ലവും പേറ്റില്ലവുമായിരുന്നു കടലായില്‍മന.

    1937ല്‍ ആദ്യമായി കൊരിഞ്ഞിയൂരിലും തുടര്‍ന്ന് പൊന്നാനി എവി ഹൈസ്ക്കൂളിലും ക്രമാനുഗതമായി കേരളത്തില്‍ നിരവധി സ്റ്റേജുകളിലും അവതരിപ്പിച്ച് കോളിളക്കം സൃഷ്ടിച്ച പാട്ടബാക്കി നാടകം സമൂഹത്തില്‍ പരിവര്‍ത്തനത്തിന്‍റെ സ്ഫോടനം സൃഷ്ടിച്ചു.

    അല്ലാഹു അക്ബറും ഇന്‍ക്വലാബ് സിന്ദാബാദും ഒരേ വേദിയില്‍ ഒന്നിച്ച് മുഴങ്ങികേട്ട കെ ദാമോദരന്‍റെ നേതൃത്വത്തില്‍ 1939ലെ ഐതിഹാസിക ബീഡിത്തൊഴിലാളി സമരത്തില്‍ മുസ്ലിം തൊഴിലാളികള്‍ക്ക് ആവേശം പകരാന്‍

 ڇവേലവിയര്‍പ്പുകള്‍ വറ്റും മുമ്പെ, 

കൂലികൊടുക്കണമെന്നരുള്‍ ചെയ്ത, 

കൊല്ലാക്കൊലയെ എതിര്‍ത്ത മുഹമ്മദ്, 

സല്ലല്ലാഹു അലൈഹിവസല്ലംڈ


എന്നീ വരികള്‍ അടങ്ങിയ ഗാനം രചിച്ചത് വന്നേരിനാട്ടിലെ പരിഷ്ക്കര്‍ത്താവായ എംപി ഭട്ടതിരിപ്പാട് (പ്രേംജി) ആയിരുന്നു.


ഒളിവുസങ്കേതങ്ങള്‍


    കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ വളര്‍ച്ചയിലും നിര്‍ണായക പങ്കുവഹിച്ച പ്രദേശമാണ് മാറഞ്ചേരി. 1947ല്‍ കല്‍ക്കത്ത തിസീസിനെ തുടര്‍ന്ന് പാര്‍ട്ടി നിരോധിച്ച സമയത്താണ് സംസ്ഥാന കമ്മിറ്റിയോളം ഏതാണ്ട് തുല്യ പ്രാധാന്യമുള്ള  പാര്‍ട്ടിയുടെ മലബാര്‍ ജില്ലാ കമ്മിറ്റിയുടെ യോഗം പൊലീസിന്‍റെ കണ്ണുവെട്ടിച്ച് 1950ല്‍ മാറഞ്ചേരി പനമ്പാട്ടെ നവോദയ വായനശാലക്ക് സമീപം മേലാറയില്‍ കുമാരന്‍റെ വീട്ടില്‍വെച്ച് പരമരഹസ്യമായി ചേര്‍ന്നത്. യോഗത്തില്‍ ഇ എം എസ് അടക്കമുള്ള പല സമുന്നത നേതാക്കളും പങ്കെടുത്തിരുന്നു. കല്‍ക്കത്താതിസീസിനെ തുടര്‍ന്ന് പാര്‍ട്ടി നിരോധിച്ച കാലത്ത് ഇമ്പിച്ചിബാവ അടക്കമുള്ള കേരളത്തിലെ വിവിധ ഭാഗങ്ങളിലെ പല നേതാക്കളും ഒളിവില്‍ പാര്‍ത്തത് വന്നേരി നാട്ടിലെ വിവിധ പ്രദേശങ്ങളിലായിരുന്നു.


നിയമസഭയിലെ ബേബി


    ഐക്യകേളം നിലവില്‍ വന്നതിന് ശേഷം 1957 ഫെബ്രുവരി 28ന് നടന്ന തെരഞ്ഞെടുപ്പില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി വന്നേരിനാട്ടിലെ അണ്ടത്തോട് മണ്ഡലത്തില്‍അഡ്വ. കൊളാടി ഗോവിന്‍കുട്ടി വിജയിച്ചു. 30 വയസ്സാണ് അദ്ദേഹത്തിന്‍റെ പ്രായം. അദ്ദേഹത്തിന്‍റെ വിജയമാണ് ഇഎംഎസ് മന്ത്രിസഭ രൂപീകരിക്കാന്‍ സഹായകമായത്.

    കൊളാടി ഗോവിന്ദന്‍കുട്ടിയുടെ ജ്യേഷ്ഠന്‍ കൊളാടി ബാലകൃഷ്ണന്‍ (ഉണ്ണി) സാമൂഹ്യ പരിഷ്ക്കര്‍ത്താവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതാവുമായിരുന്നു. നായാടി വിഭാഗക്കാരെ വരെ സംഘടിപ്പിച്ച് അയിത്തോച്ചാടന പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

    വന്നേരിനാടുള്‍പ്പെടെയുള്ള പഴയ പൊന്നാനി താലൂക്കിലെ അസംബ്ലി മണ്ഡലത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട് ആദ്യമായി മദ്രാസ് സംസ്ഥാനത്തില്‍ മന്ത്രി, സ്പീക്കര്‍ പദവികള്‍ അലങ്കരിച്ച നിയമ ജയില്‍ വകുപ്പ് മന്ത്രി കോങ്ങാട്ടില്‍ രാമമേനോന്‍, നെടിയംവീട്ടില്‍ ഗോപാലമേനോന്‍ എംഎല്‍എ മാരായിരുന്ന കെജി കരുണാകരമേനോന്‍, വിപിസി തങ്ങള്‍, ബിവി സീതി തങ്ങള്‍, പിടി മോഹനകൃഷ്ണന്‍, എംവി ഹൈദ്രോസ് ഹാജി തുടങ്ങിയവരും എപിഎം കുഞ്ഞിബാവ, ടി ഇബ്രാഹിം, പിപി ബീരാന്‍കുട്ടി, എസി കുഞ്ഞുമോന്‍ ഹാജി, പയ്യപ്പുള്ളി മുഹമ്മദ്കുട്ടി, നാട്ടിക അബ്ദുള്‍ മജീദ്, എംഎം അബ്ദുള്‍ ഹയ്യ് ഹാജി, എംഎം കുഞ്ഞാലന്‍ ഹാജി, നളിനി മോഹനകൃഷ്ണന്‍, ടിപി വിനോദിനി അമ്മ, അജയ് മോഹനന്‍, എംവി അബൂബക്കര്‍, സാധു ടി അബ്ദുല്ലകുട്ടി, എംടി മുഹമ്മദ് വെളിയംകോട് തുടങ്ങി പല പ്രമുഖരും രാഷ്ട്രീയ സാംസ്കാരിക രംഗത്ത് ശ്ലാഘനീയമായ പങ്കുവഹിച്ചു. പുന്നയൂര്‍, ഒരുമനയൂര്‍, കടപ്പുറം പഞ്ചായത്തുകള്‍ ക്രമാനുഗതമായി വിവിധ രംഗങ്ങളില്‍ വികസനം പ്രാപിച്ചുവരുന്ന പ്രദേശങ്ങളാണ്.


റഫറന്‍സ്


1. വന്നേരിനാട് - എഡി. പി.കെ. റഹീം

2. വന്നേരി സ്കൂളിലെ കഥ, കാട്ടുമാടം നാരായണന്‍, വന്നേരിനാട്

3. വന്നേരി നാട്ടിലെ വെന്നിക്കൊടി -  സി. ഉണ്ണിരാജ

4. ഗുരുവായൂര്‍ തുളസിമാല ڊ ഉണ്ണികൃഷ്ണന്‍ പുതൂര്‍

5. മലബാര്‍ മാനുവല്‍, വില്യം ലോഗന്‍

6. ഗുരവായൂര്‍ സത്യാഗ്രഹം ഒരു പുനര്‍വായന, ടിവി അബ്ദുറഹിമാന്‍കുട്ടി

7. എന്തുകൊണ്ട് വന്നേരി, കൊളാടി ഗോവിന്ദന്‍കുട്ടി

8. സാമൂതിരി ചരിത്രത്തിലെ കാണാപുറങ്ങള്‍ ڊ ഡോ.എന്‍എം നമ്പൂതിരി

9. പൊന്നാനി പൈതൃകവും നവോത്ഥാനവും, ടിവി അബ്ദുറഹിമാന്‍കുട്ടി

10. കേരള മുസ്ലിം ചരിത്രം സ്ഥിതി വിവരക്കണക്ക്, വാള്യം 3, ഡോ. സികെ കരീം

11. ചരിത്രം ഈ മണ്ണിലൂടെ, ഒന്നാം ഭാഗം, ഷംസുദ്ദീന്‍ പുതിയവീട്ടില്‍

12. കോടഞ്ചേരി മഹല്ല് സ്മരണിക (പൈതൃകം), 2008