തൃക്കാവ് ശ്രീ ദുര്ഗ്ഗാ ഭഗവതി ക്ഷേത്രം

HIstory Of Ponnani In Malayalam

പൊന്നാനി 
10. തൃക്കാവ് ശ്രീ ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം


ടിവി അബ്ദുറഹിമാന്‍കുട്ടി
alfaponnani @ gmail.com
9495095336


പരശുരാമന്‍ തന്‍റെ ദിവ്യ ശക്തിയാല്‍ വടക്ക് ഗോകര്‍ണത്ത് നിന്ന് ഒരു മഴു തെക്കോട്ടേക്ക് ആഞ്ഞെറിഞ്ഞു. അത് കടലില്‍ ചെന്ന് പതിച്ച ഇടം മുതല്‍ പരശുരാമന്‍റെ കാല്‍ പാദം വരെ കടല്‍ ജലം ഒഴുകി പടിഞ്ഞാറോട്ടേക്ക് മാറിയതിനെ തുടര്‍ന്ന് ഗോകര്‍ണം മുതല്‍ കന്യാകുമാരി വരെയുള്ള കടല്‍ കരയായി തീര്‍ന്നാണ് കേരളം ഉണ്ടായത് എന്നൊരു ഐതീഹ്യവും പുരാതനകാലം മുതല്‍ പ്രചാരത്തിലുണ്ട്.

കര രൂപപ്പെട്ടതിന് ശേഷം രാജ്യത്തിന്‍റെ ക്ഷേമത്തിനായി ഭാരതപ്പുഴയുടെ തീരത്ത് തിരുന്നുവായ മണപ്പുറത്ത് വെച്ച് ഒരു യാഗം നടത്താന്‍ പരശുരാമന്‍ ഒരുക്കങ്ങള്‍ കൂട്ടി ആശ്രമം പണിതു. തുടര്‍ന്ന് നടത്തിയ യാഗത്തില്‍ ഭിക്ഷാവിധി നടത്തേണ്ട സമയത്ത് ബ്രഹ്മാവിന്‍റെ വലത് വശത്തിരിക്കാന്‍ വിദ്യയുടെ ദേവിയായ  സരസ്വതി ദേവിയെ ക്ഷണിച്ചു. പകരം മുനിമാര്‍ ഗായത്രി ദേവിയെ ഇരുത്തി ഭിക്ഷിപ്പിച്ചു. കോപിഷ്ഠയായ സരസ്വതി ദേവി യാഗത്തില്‍ പങ്കെടുക്കാനെത്തിയ മറ്റു ദേവികളെയെല്ലാം നദികളായി തീരട്ടെ എന്ന് ശപിച്ചുവെത്ര. തുടര്‍ന്ന് ഗായത്രി ദേവിയുടെ ശാപത്താല്‍ സരസ്വതിയും നദിയായി തീര്‍ന്നു. പാര്‍വ്വതി, ലക്ഷ്മി, ശുചി തുടങ്ങിയ എല്ലാ ദേവീമാരും അവരവരുടെ അംശങ്ങള്‍ കൊണ്ട് ഓരോ നദികളുണ്ടാക്കി പ്രസ്തുത നദിയില്‍ വന്നുചേര്‍ന്നു. പിന്നീട് ദിവ്യ നദികളായ ഗംഗയും യമുനയും കൂടി അംശങ്ങളായി ചേര്‍ന്നു. ഈ നദികളുടെയെല്ലാം അംശങ്ങള്‍ ചേര്‍ന്നാണ് നിളയുടെ ഉത്ഭവമെന്നൊരു ഐതീഹ്യമുണ്ട്. ഋഗ്വേദത്തില്‍ പരമാര്‍ശിതമായ സരസ്വതി നദി ഇപ്പോഴില്ല. യാഗത്തിന്‍റെ സ്മരണക്കാണത്രെ തിരുന്നാവായ തീരത്ത് ബ്രഹ്മാവിന്‍റെ ക്ഷേത്രം നിര്‍മ്മിച്ചത്. അന്ന് മുടങ്ങിയ യാഗം പിന്നീട് തവനൂരില്‍വെച്ചാണ് നടന്നത്.

പുതുതായി രൂപപ്പെട്ട പ്രദേശങ്ങളില്‍ 108 ദുര്‍ഗ്ഗാലയങ്ങളും 108 ശിവ ക്ഷേത്രങ്ങളും പരശുരാമന്‍ പണിതു. ആ ക്ഷേത്രങ്ങളില്‍ ഒന്നാണ് പൊന്നാനി താലൂക്കിലെ ക്ഷേത്രങ്ങളില്‍ പ്രമുഖമായ തൃക്കാവ് ശ്രീ (വന)ദുര്‍ഗ്ഗാ ഭഗവതി ക്ഷേത്രം.  തൃക്കണിക്കാട് എന്നതിന്‍റെ പരിവര്‍ത്തിത രൂപമാണ് തൃക്കാവ്. പൊന്നാനി തൃക്കോവില്‍ എന്നും ചില പഴയ രേഖകളില്‍ കാണാം.

ക്ഷേത്രത്തിന് രണ്ടായിരം വര്‍ഷത്തിലധികം പഴക്കമുണ്ടെന്ന് തെളിഞ്ഞിരുന്നു. ക്ഷേത്രത്തിലെ പ്രധാന ദേവിയെ ഒരു കൈയില്‍ ചക്രവും മറ്റൊരു കൈയില്‍ ശംഖും മൂന്നാമത്തതില്‍ വരദയും നാലമത്തതില്‍ കട്ബധയുമുള്ള ചതുര്‍ഭാഹു(നാല് കൈകള്‍)  ആയും സര്‍വ്വഭീഷ്ഠ പ്രധായിനിയായും വരദുര്‍ഗ്ഗയായും സങ്കല്‍പിക്കുന്നു. സര്‍വ്വ ഐശ്വര്യങ്ങളും പ്രധാനം ചെയ്യുന്ന ഭഗവതിയെ ദുര്‍ഗ്ഗാ ദേവി, സരസ്വതി ദേവി എന്നീ വ്യത്യസ്ത ഭാവങ്ങളിലാണ് ഹൈന്ദവര്‍ ആരാധിച്ച് വരുന്നത്. പ്രധാന പ്രതിഷ്ഠക്ക് പുറമെ നാലമ്പലത്തിനകത്ത് ഗണപതിയുടെ ശ്രീകോവിലുമുണ്ട്. തെക്ക് വശത്തായി ശാസ്താവ്. ഹനുമാന്‍ ബ്രഹ്മരക്ഷസ് എന്നീ ദേവന്മാര്‍ക്കായി ഉപദേവതാ ക്ഷേത്രം നിര്‍മ്മിച്ചിട്ടുണ്ട്. ചുറ്റമ്പലത്തിന് പടിഞ്ഞാറോട്ട് മുഖമായി ശ്രീകൃഷ്ണ ക്ഷേത്രവും അതിനടുത്തുതന്നെ ഗണപതി, ഹനുമാന്‍ എന്നീ ഉപദേവന്മാര്‍ക്ക് പ്രത്യേക ശ്രീകോവിലുകളും ഉണ്ട്. ക്ഷേത്ര കുളത്തിനടുത്ത് മൂല ഗണപതി ക്ഷേത്രത്തില്‍ നാഗരാജ, നാഗയക്ഷി പ്രതിഷ്ഠകളുമുണ്ട്. തീര പ്രദേശത്തെ കടലാക്രമണത്തില്‍ നിന്ന് രക്ഷിക്കുവാനും ശത്രു സംഹാരത്തിനായും സ്ഥാപിക്കപ്പെട്ടതാണ് ഈ ക്ഷേത്രം എന്ന് വിശ്വസിക്കപ്പെടുന്നു. പടിഞ്ഞാറോട്ട് അഭിമുഖമായ കൃഷണന്‍ ഇതിന്‍റെ നിദാനമത്രെ. 

ആദ്യകാലത്ത് ശുകപുരം ബ്രാഹ്മണ കോളനി നിവാസികളുടെ ഒരു താവഴി തൃക്കാവ് ക്ഷേത്രത്തിന് ചുറ്റും താമസമാക്കി. തുടര്‍ന്ന് പന്നിയൂര്‍ ബ്രാഹ്മണരും നിരന്തരമായി ഇവിടെ ബന്ധപ്പെട്ടു. ക്രമേണ തൃക്കാവും പരിസരവും ഐശ്വര്യപൂര്‍ണ്ണമായി. ക്ഷേത്രവും സ്വത്തുക്കളും ആദ്യകാലത്ത് വെട്ടത്ത്നാട് രാജാവിന്‍റെ അധീനത്തിലായിരുന്നു. വെട്ടം ക്ഷത്രിയ രാജവംശത്തിലെ അവസാനത്തെ രാജാവ് 1793 മെയ് 24ന് അന്തരിച്ചപ്പോള്‍ താവഴി ഇല്ലാത്തതിനാല്‍ പ്രസ്തുത രാജവംശം അന്യംനിന്നു. തുടര്‍ന്ന് ക്ഷേത്രവും സ്വത്തുക്കളും പൂര്‍ണ്ണമായി മേല്‍ക്കോയ്മയായ സാമൂതിരിയുടെ നിയന്ത്രണത്തിലായി. 

മൈസൂര്‍ സുല്‍ത്താന്മാരുടെ ഭരണകാലത്ത് (1766-1792) ടിപ്പുവിന്‍റെ പടയോട്ടത്തില്‍ നടന്ന കലാപങ്ങളില്‍ ക്ഷേത്രത്തിനും പ്രതിഷ്ഠക്കും കാര്യമായ തകര്‍ച്ചപറ്റി. ലഹളയെ തുടര്‍ന്ന് തൃക്കാവില്‍നിന്ന് ഊരാളډാരും ദേശപ്രമുഖരും തിരുവിതാംകൂറിലേക്ക് പാലായനം ചെയ്തു.  1861ല്‍ സാമൂതിരി വിപുലമായ പുനരുദ്ധാരണം നടത്തി. മലയാള ഗദ്യശാഖയിലെ സമൃദ്ധമായ ദേശചരിത്രം എന്ന് വിശേഷണമുള്ള തവനൂര്‍ വെള്ള നമ്പൂതിരി രചിച്ച څവെള്ളയുടെ ചരിത്രം' എന്ന കൃതി  കൈരളിക്ക് പ്രഥമമായി സമര്‍പ്പിച്ചത് ക്ഷേത്രാങ്കണത്തില്‍ വെച്ചാണ്. 

 വിനായക ചതുര്‍ഥി ഇവിടെ പ്രധാനമാണ്. വൃശ്ചിക മാസത്തിലെ രണ്ടാമത്തെ ശനിയാഴ്ച അയ്യപ്പന് അഖണ്ഡനാമയജ്ഞവും അര്‍ച്ചനയും പതിവായി നടത്തി വരുന്നു. അന്നേ ദിവസം ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ക്ക് അന്നദാനവും നല്‍കുന്നു. സരസ്വതി മണ്ഡപത്തില്‍ നടക്കുന്ന എഴുത്തിനിരുത്തല്‍(വിദ്യാരംഭം) വളരെ പ്രസിദ്ധമാണ്. നവരാത്രി ഉത്സവം സരസ്വതീപൂജയോടുകൂടിയ ദേവീപൂജയായിട്ടാണ് നടത്തിവരുന്നത്. കേരളത്തിനകത്തുനിന്നും പുറത്തുനിന്നും നിരവധി ഭക്തരും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും എത്തിച്ചേരും. നാടിന്‍റെ ഉത്സവമായും മതമൈത്രിയുടെ അടയാളമായും ഇത് ഗണിക്കപ്പെടുന്നു. നാടിന്‍റെ നാനാ ഭാഗത്ത് നിന്നും നിരവധി ശിശുക്കള്‍ ഈ ചടങ്ങിന് പങ്കെടുക്കാറുണ്ട്. കന്നിമാസത്തിലെ ആയില്ല്യം നാളിലെ ആയില്ല്യപൂജ, വൃശ്ചിക മാസത്തിലെ തൃകാര്‍ത്തിക, ധനുമാസത്തിലെ കുചേല ദിനം, മേട മാസത്തിലെ വിഷു, മിധുന മാസത്തിലെ മകം നക്ഷത്രപ്രതിഷ്ഠ ദിനം, ഭാഗവത സപ്താഹം കര്‍ക്കിടകത്തിലെ അഷ്ടദ്രവ്യ മഹാ ഗണപതി ഹോമം, വിശേഷാല്‍ ഭഗവതി സേവ, ചിങ്ങത്തിലെ തിരുവോണം, അഷ്ടമി രോഹണി തുടങ്ങിയവ മറ്റ് വിശേഷ ആരാധനകളായി ആചരിച്ച് വരുന്നു. 

പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ഇവിടത്തെ നവരാത്രി മഹോത്സവം പ്രസിദ്ധമാണ്. കേരളത്തിനകത്ത് നിന്നും പുറത്ത് നിന്നും നിരവധി ഭക്തരും സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരും എത്തി ചേരും. നാടിന്‍റെ ഉത്സവമായും മതമൈത്രിയുടെ അടയാളമായും ഇത് ഗണിക്കപ്പെടുന്നു. ഒരവസരത്തില്‍ ഒന്നാം ദിവസം സാമൂതിരി ദേവസവും തുടര്‍ന്ന് ഏ. വി. ഹൈസ്കൂള്‍, താലൂക്ക് ഓഫീസ്, മുന്‍സീഫ് കോര്‍ട്ട്, പോലീസ് സ്റ്റേഷന്‍, എക്സൈസ് തുടങ്ങിയവയായിരുന്നു ഇതിന്‍റെ ചിലവ് നിര്‍വ്വഹിച്ചിരുന്നത്.
  
ത്രിമൂര്‍ത്തികളായ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ എന്നീ ദേവډാരുടെ ഇരിപ്പിടമെന്ന് വിശ്വസിക്കപ്പെടുന്ന നാല് അരയാലുകളുണ്ട്. ക്ഷേത്രാങ്കണത്തില്‍ കൃഷണ ക്ഷേത്രത്തിന് അരികിലും ക്ഷേത്ര നടയിലും കുളത്തിനരികിലും കിഴക്ക് സ്റ്റേറ്റ് ഹൈവേക്ക് സമീപത്തായും സ്ഥിതി ചെയ്യുന്നു. പരിസര പ്രദേശങ്ങളില്‍ നാല് അരയാലുകളുള്ള അപൂര്‍വ്വ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഈ ക്ഷേത്രം 

ക്ഷേത്ര നിര്‍മ്മാണത്തെ കുറിച്ച് പല ഐതീഹ്യങ്ങളും പ്രചാരത്തിലുണ്ട്.

ഒരിക്കല്‍ പൊന്നാനിയിലെ ഒരു ബ്രാഹ്മണ വ്യപാരി കച്ചവടം കഴിഞ്ഞ് കടല്‍ മാര്‍ഗ്ഗം കപ്പലില്‍ മടങ്ങുമ്പോള്‍ കപ്പല്‍ കടല്‍ ക്ഷോഭത്തില്‍ അകപ്പെടുകയും ദേവിയെ പ്രാര്‍ത്ഥിച്ചതിന്‍റെ ഫലമായി സുരക്ഷിതമായി പൊന്നാനിയിലെത്തുകയും നന്ദി സൂചകമായി ശ്രീ രാമ ക്ഷേത്രവും ഹനുമാന്‍ ക്ഷേത്രവും നിര്‍മ്മിച്ചതായി പറയപ്പെടുന്നു.

ക്ഷേത്രാധികാലം മുതല്‍ ക്ഷേത്രത്തിന് സമീപത്ത് സ്ഥിതിചെയ്യുന്ന കുളം ചിറക്കുളം എന്ന പേരിലറിയപ്പെട്ടു. പണ്ട് കാലത്ത് ഒരു കടുത്ത വേനലില്‍ പൊന്നാനി നിവാസികള്‍ കുടിവെള്ളം ലഭിക്കാതെ രൂക്ഷമായ വറുതിയില്‍ അകപ്പെട്ട സമയത്ത് സാമൂതിരിരാജാവിന്‍റെ നിര്‍ദേശ പ്രകാരം ജനകീയ കുട്ടായ്മയിലാണ് ഈ കുളം നിര്‍മ്മിച്ചത്. പങ്കെടുത്തവര്‍ക്കെല്ലാം രാജാവിന്‍റെ വകയായി അന്നദാനവും ഉണ്ടായിരുന്നു. കഞ്ഞിയും പുഴുക്കും. ഇതിനു വേണ്ടുന്ന അരിയും പലവ്യജ്ഞനങ്ങളും മുഴുവന്‍ നല്‍കിയത് സാമൂതിരിയാണ്. തുടര്‍ന്ന് ഏതാനും നാളുകള്‍ക്കകം ചിറയിലെ വെള്ളം മുഴുവന്‍ വറ്റുകയും അടിയില്‍ ചെളിമാത്രം അവശേഷിക്കുകയും ചെയ്തു. ചെളികോരി വറ്റിക്കാന്‍ നാട്ടുകാര്‍ ആരംഭിച്ചപ്പോള്‍ അതുവഴിവന്ന പാക്കനാര്‍ തന്‍റെ കൈക്കുമ്പിളില്‍ ചെളികോരിയെടുത്ത് മുകളിലേക്ക് എറിഞ്ഞു. തല്‍സമയം ചെളി അപ്രത്യക്ഷമാവുകയും തുടര്‍ന്ന് ശുദ്ധജലധാര പ്രവഹിക്കുകയും ആ പ്രവാഹിനി ദീര്‍ഘകാലം നാടിനും നാട്ടാര്‍ക്കും ദാഹശമനിയായി ആശ്വാസം പകരുകയും ചെയ്തു.  
നവരാത്രയോടനുബന്ധിച്ച് തൃക്കാവിലെ ബ്രാഹ്മണ ഗൃഹങ്ങളിലെ ഒരു പ്രത്യേക ആഘോഷമാണ് ബൊമ്മക്കൊലു. അസുര നിഗ്രഹത്തിന് തങ്ങളുടെ ശക്തി പകര്‍ന്നു നല്‍കിയ ദേവന്മാരും മറ്റും ബൊമ്മകളായി രൂപാന്തരപ്പെട്ടു എന്ന സങ്കല്‍പ്പത്തിലാണ് ബൊമ്മക്കൊലു ആഘോഷിക്കുന്നത്. ദേവീദേവډാരുടെ രൂപങ്ങള്‍ ഈ അവസരത്തില്‍ കളത്തില്‍ നിരത്തിവെച്ച് പൂജകള്‍ നടക്കും.

തൃക്കാവ് ക്ഷേത്രവും ഇവിടെനിന്ന് എട്ട് മിനുറ്റ് പടിഞ്ഞാറോട്ട് നടന്നാല്‍ എത്തുന്ന വലിയ പള്ളിയും മതസാഹോദര്യത്തിന്‍റെ അടയാളങ്ങളാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ജനനിബിഢമല്ലാത്ത കാലത്ത് വലിയ പള്ളിയില്‍ കത്തിക്കുന്ന വിളക്ക് ക്ഷേത്രത്തിന്‍റെ പടിഞ്ഞാറേ കല്‍ത്തറയില്‍ കത്തിക്കുന്ന വിളക്കും പരസ്പരം കാണാമായിരുന്നുവെത്രെ. പതിനഞ്ച് പതിനാറ് നൂറ്റാണ്ടുകളില്‍ സാമൂതിരിമാര്‍ അധികവും വസിച്ചിരുന്നത് രണ്ടാം ആസ്ഥാനമായ ക്ഷേത്രത്തിനടുത്ത കോവിലകത്തായിരുന്നുവെന്ന് സാമൂതിരി ചരിത്രകാരډാരായ കെവി കൃഷ്ണയ്യര്‍, ഡോ. എന്‍എം നമ്പൂതിരി, ഡോ. വിവി ഹരിദാസ് തുടങ്ങിയവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.