മഖ്ദൂമും പൊന്നാനിയും പൊന്നാനിയിലെ പള്ളികളും




18.  മഖ്ദൂമും പൊന്നാനിയും 
പൊന്നാനിയിലെ പള്ളികളും

ടിവി അബ്ദുറഹിമാന്‍കുട്ടി  
9495095336

ശൈഖ് സൈനുദ്ദീന്‍
മഖ്ദൂം കബീര്‍

കേരളത്തില്‍ ഇസ്ലാമിക ആത്മീയ വൈജ്ഞാനിക നവോത്ഥാനത്തിനു തിരികൊളുത്തിയ  സൈനുദ്ദീന്‍ മഖ്ദൂം കബീര്‍ ഹിജ്റ 871 ശഅബാന്‍ 12 വ്യാഴാഴ്ച/ 1467 മാര്‍ച്ച് 18 പ്രഭാത സമയത്ത് കൊച്ചിയിലെ കൊച്ചങ്ങാടിയിലുള്ള മഖ്ദൂമിയ്യ ഭവനത്തില്‍  ജനിച്ചു. അബൂ യഹ്യാ സൈനുദ്ദീന്‍ ബ്നു ശൈഖ് അലിബ്നു ശൈഖ് അഹ്മദ് അല്‍ മഅബരി എന്നാണ് പൂര്‍ണ്ണ നാമം. പണ്ഡിത പാരമ്പര്യമുള്ള കുടുംബമായിരുന്നു മഖ്ദൂമിന്‍റേത്.
സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ പിതാമഹനായ ശൈഖ് അഹ്മദ് മഅ്ബറി(കായല്‍ പട്ടണം)ല്‍ നിന്നും കൊച്ചിയിലെത്തി താമസമാക്കി. ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിവന്ന ആ കുടുംബത്തിന് കേരള മുസ്ലിംകളുടെ ഇടയില്‍ പ്രത്യേക ഖ്യാതി ലഭിച്ചു. കൊച്ചിയിലെ മഖ്ദൂം കുടുംബക്കാരുടെ പ്രവര്‍ത്തനം മൂലം ധാരാളം പേര്‍ ഇസ്ലാം സ്വീകരിച്ചു. കൊച്ചിയില്‍ അവര്‍ താമസമാക്കിയിരുന്ന വീട്ടിലാണ് ശൈഖ് സൈനുദ്ദീന്‍  ജനിക്കുന്നത്.
അഹ്മദ് മഅ്ബരിയുടെ പുത്രډാരിലൊരാളായ സൈനുദ്ദീന്‍ ഇബ്രാഹീം അല്‍ മഅ്ബരി കൊച്ചിയിലെ ഖാസിയായി അവരോധിതനാകുകയും തുടര്‍ന്ന് കൊച്ചിയിലും പരിസര പ്രദേശങ്ങളിലും ഇസ്ലാമിക പ്രബോധനത്തിന് നേതൃത്വം നല്‍കുകയും ചെയ്തുവന്നു. ഈ അവസരത്തിലാണ് പൊന്നാനിയില്‍ നിന്നും മുസ്ലിം നേതാക്കള്‍ കൊച്ചിയിലെത്തി മഖ്ദൂം കുടുംബവുമായി ബന്ധപ്പെടുന്നത്. പൊന്നാനിയിലെ മുസ്ലിംകളുടെ ഖാസിയായും വഴികാട്ടിയായും സ്ഥാനമേറ്റെടുക്കാന്‍ സൈനുദ്ദീന്‍ ഇബ്രാഹീമിനെ അവര്‍ ക്ഷണിച്ചു. പൊന്നാനി ദേശക്കാരുടെ സമ്മര്‍ദത്തിന് വഴങ്ങി സൈനുദ്ദീന്‍ ഇബ്രാഹീം പൊന്നാനിയിലെത്തി. അക്കാലത്തു കോഴിക്കോട് വികസിതമായ ഒരു മുസ്ലിം കേന്ദ്രമായിരുന്നു. എന്നിട്ടും പൊന്നാനിയുടെ നായകനാകാന്‍ മഖ്ദൂം കുടുംബാംഗത്തെ തേടി പൊന്നാനി ദേശക്കാര്‍ കൊച്ചിയിലെത്തിയത് മഖ്ദൂം കുടുംബക്കാര്‍ അവിടെ ചെയ്തുവന്ന സ്തുത്യര്‍ഹമായ സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ മൂലമായിരുന്നു. 
കൊച്ചിയില്‍ നിന്നും പൊന്നാനിയിലെത്തിയ സൈനുദ്ദീന്‍ ഇബ്രാഹീം ഇവിടത്തെ തോട്ടുങ്ങല്‍ പള്ളി കേന്ദ്രമാക്കി മത പ്രവര്‍ണ്ടത്തനം ആരംഭിച്ചു. ഇപ്പോഴത്തെ പുതിയ ബസ് സ്റ്റാന്‍റിനടുത്തുള്ള സിയാറത്ത് പള്ളി കേന്ദ്രമാക്കിയാണ് അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നതെന്നും പറയപ്പെടുന്നു.
കഥാപുരുഷനായ സൈനുദ്ദീന്‍ മഖ്ദൂം കൊച്ചിയില്‍ തന്‍റെ പിതാവായ ആലി അല്‍ മഅ്ബരിയില്‍ നിന്നും മറ്റും പ്രാഥമിക പഠനമാരംഭിച്ചു. പിതാവ് തന്‍റെ പതിനാലാം വയസ്സില്‍ മരണപ്പെട്ടു. പൊന്നാനിയില്‍ ഖാസിയായി സേവനമനുഷ്ഠിക്കുന്ന പിതൃവ്യന്‍ ഉന്നത പഠനത്തിനു വേണ്ടി സൈനുദ്ദീനെ പൊന്നാനിയിലേക്ക് കൊണ്ടുവന്നു. ഖുര്‍ആന്‍ മന:പാഠമാക്കുകയും വ്യാകരണം, കര്‍മശാസ്ത്രം, ആത്മീയ ശാസ്ത്രം തുടങ്ങിയ വിഷയങ്ങളില്‍ പ്രാവീണ്യം നേടുകയും ചെയ്തു. പഠനത്തില്‍ ഉത്സുകനും ആരാധനയില്‍ തല്‍പരനുമായി അദ്ദേഹം പൊന്നാനിയില്‍ കഴിഞ്ഞുകൂടി. പിതൃവ്യനും, ഗുരുവര്യനുമായ സൈനുദ്ദീന്‍ ഇബ്രാഹീമിന്‍റെ സമ്മതപ്രകാരം ഉന്നത പണ്ഡിതډാരുടെ ശിഷ്യത്വം കൊതിച്ച് അദ്ദേഹം കോഴിക്കോട്ടെത്തി. ഫിഖ്ഹി (കര്‍മശാസ്ത്രം)ല്‍ അഗാധമായ പാണ്ഡിത്യത്തിന്‍റെ ഉടമയായ കോഴിക്കോട് ഖാസിയായിരുന്ന അബൂബക്കര്‍ ഫഖ്റുദ്ദീന്‍ ഇബ്നു റമളാന്‍ അശ്ശാലിയാത്തിയെ ഗുരുവായി സ്വീകരിച്ചു കുറച്ചുകാലം കോഴിക്കോട് തങ്ങി. ഫിഖ്ഹിലും ഉസൂലുല്‍ ഫിഖ്ഹിലും ജ്ഞാനം സമ്പാദിക്കാന്‍ ഏഴു വര്‍ഷമാണ് സൈനുദ്ദീന്‍ മഖ്ദൂം അവിടെ പഠിച്ചത്.
വിജ്ഞാന തൃഷ്ണയുമായി പിന്നെ അദ്ദേഹം മക്കത്തേക്ക് തിരിച്ചു. അവിടെ വച്ച് അല്ലാമാ അഹ്മദ് ശിഹാബുദ്ദീന്‍ ബ്നു ഉസ്മാന്‍ ബ്നു അബില്‍ ഹില്ലില്‍ യമനിയില്‍ നിന്നും ഹദീസിലും ഫിഖ്ഹി ലും ജ്ഞാനം സമ്പാദിച്ചു. ഇല്‍മുല്‍ ഫറാഇള് (അനന്തരവകാശ ജ്ഞാനം) വിശദീകരിച്ചുകൊണ്ട് ഇമാം സര്‍ദഫിയെഴുതിയ ഫറാഇളുല്‍ കാഫിയ എന്ന വിഖ്യാത ഗ്രന്ഥം പഠിച്ചത് ഇദ്ദേഹത്തില്‍ നിന്നായിരുന്നു.

പ്രഥമ മലയാളി വിദേശ ബിരുദധാരി 

അവിഭക്ത ഭാരതത്തിലെ മറ്റു പ്രദേശങ്ങളിലെ മുസ്ലിംകളേക്കാള്‍ സാമൂതിരി ഭരണത്തിന്‍കീഴില്‍ മലബാറിലെ മുസ്ലിംകള്‍ സന്തുഷ്ടരായി ജീവിച്ചിരുന്ന 1490കളിലാണ് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ മക്കാശരീഫിലെ പഠിനത്തിന് ശേഷം ഉപരിപഠനത്തിന്  ഈജിപ്തിലെ വിശ്വപ്രശസ്ത അല്‍ അസ്ഹര്‍ സര്‍വ്വകലാശാലയില്‍ ചേരുന്നത്. അക്കാലത്ത് മൊറോക്കോയിലെ അല്‍ഖറാവിയ്യിന്‍ (സ്ഥ. ക്രി. : 859) ഇറ്റലിയിലെ ബൊളോഗ്ന (സ്ഥാ. ക്രി. 1088) ഫ്രാന്‍സിലെ പാരിസ് (സ്ഥാ. ക്രി. : 1170) ഇംഗ്ലണ്ടിലെ ഓക്സ്ഫോര്‍ഡ് (സ്ഥാ. ക്രി. 1249), കോംബ്രിഡ്ജ് (സ്ഥാ. ക്രി. : 1318)  തുടങ്ങി അല്‍അസ്ഹര്‍ ഉള്‍പ്പെടെ പ്രശസ്തവും അപ്രശസ്തവുമായ അമ്പതില്‍പരം യൂനിവേഴ്സിറ്റികള്‍ മാത്രമേ ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ അക്കാലത്ത് ഉണ്ടായിരുന്നുള്ളൂ. ഇന്നത്തെപ്പോലെ ആധുനിക സംവിധാനങ്ങള്‍ ആ യൂനിവേഴ്സിറ്റികളില്‍ ലഭ്യമല്ലായിരുന്നു.
ആധുനിക സ്പെയിന്‍, പോര്‍ച്ചുഗീസ് ഐബീരിയന്‍ ഉപഭൂഖണ്ഡങ്ങളിലെ അല്‍ അന്ദുലുസ് ഫ്രാന്‍സ്, ഇറ്റലി, ഗ്രീസ്, സൈപ്രസ്സ്, സിസിലി, മല്ലോര്‍ക്ക, മെനോര്‍ക്ക, കാനറി ദ്വീപുകള്‍ എന്നിവയടങ്ങുന്ന വിശാല പ്രദേശങ്ങള്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ മേഖലകളിലെ പല പ്രദേശങ്ങളിലും അറബി ഭാഷയായിരുന്നു ഔദ്യോഗിക സ്ഥാനത്ത്. ഇംഗ്ലീഷ് ലോകഭാഷയായി വ്യാപിക്കുന്നത് പതിനാറാം നൂറ്റാണ്ടുമുതലാണ്. തډൂലം പല സര്‍വകലാശാലകളലും ലാറ്റിനും ചിലതില്‍ അറബിഭാഷയുമായിരുന്നു അദ്ധ്യായന മാധ്യമം. അല്‍അസ്ഹറില്‍ അറബിയായിരുന്നു മുഖ്യ അധ്യായനഭാഷ.
അവിഭക്ത ഇന്ത്യയിലെ അതിപ്രാചീനവും വിശ്വപ്രശസ്തവുമായ നാളന്ദ, തക്ഷശില എന്നീ സര്‍വകലാശാലകളുടെ ഗതി ബ്രഹ്മണാധിപത്യത്തോടെ പിന്നോട്ടായിതിനുശേഷം ശൈഖ് സൈനുദ്ദീന്‍റെ പഠനകാലത്ത് പൂകള്‍പ്പെറ്റ സര്‍വകലാശാലകള്‍ ഒന്നുംതന്നെ ഭാരതത്തില്‍ നിലവിലില്ലായിരുന്നു. ഡല്‍ഹി ആസ്ഥാനമായുള്ള ഇന്ത്യയിലെ പ്രധാന പ്രവിശ്യകള്‍ ഉള്‍പ്പെട്ട പ്രദേശങ്ങള്‍ അക്കാലത്ത് ലോദി രാജവംശത്തിലെ സിക്കന്ദര്‍ ലോദിയും ദക്ഷിണേന്ത്യയിലെ വിജയനഗര്‍ സാമ്രാജ്യം ബീജാപ്പൂര്‍, ബംഗാള്‍ ഉള്‍പ്പെട്ട ചെറുതും വലുതുമായ രാജ്യങ്ങളെല്ലാം ഭരിച്ചിരുന്നത് നാട്ടുരാജാക്കډാരായിരുന്നു. ഇവിടങ്ങളിലൊന്നുംതന്നെ മികവുറ്റ ഉന്നത കലാശാലകള്‍ ഉണ്ടായിരുന്നില്ല. മാമലകളും മരതകകുന്നുകളും കാട്ടാറുകളും താണ്ടി കരഗതാഗതം വികസിക്കാത്ത അക്കാലത്ത് കേരളത്തില്‍നിന്ന് അവിടങ്ങളില്‍ എത്തണമെങ്കില്‍ മാസങ്ങള്‍തന്നെ വേണ്ടിവന്നിരുന്നു. 
എന്നാല്‍ അറേബ്യന്‍ നാടുകളും മറ്റു ചില പാശ്ചാത്യ രാഷ്ട്രങ്ങളിലേക്കും കാറ്റിന്‍റെ ഗതിയനുസരിച്ച് കേരളീയര്‍ക്ക് ഏതാനും ആഴ്ചകള്‍, മാസങ്ങള്‍ക്കകം എത്താം. ഈ രീതിയിലുള്ള സൗകര്യങ്ങള്‍ ഉണ്ടായിട്ടുപോലും ഹിന്ദുക്കള്‍ക്കും ക്രസ്ത്യാനികള്‍ക്കും കടല്‍കടന്ന് വിദേശത്ത് ഉന്നതപഠനം നടത്തിയതായി തെളിയിക്കപ്പെട്ടിട്ടില്ല. കാരണം ഹിന്ദുക്കളില്‍ സവര്‍ണ്ണ വിഭാഗം തങ്ങളുടെ സമഗ്രാധിപത്യം നിത്യഭദ്രമാക്കാന്‍ ക്ഷൂദ്രര്‍ക്കും അവര്‍ണ്ണ വിഭാഗങ്ങള്‍ക്കും വിദ്യ അഭ്യസിക്കല്‍ നിഷേധിച്ചിരുന്നു. വിദ്യാസമ്പന്നരായ സവര്‍ണ്ണര്‍ക്കാണെങ്കില്‍ കടല്‍യാത്ര നിഷദ്ധവുമായിരുന്നു. ഭാരതീയ ഗണിതാചാര്യനായ ആര്യഭട്ട കടലില്‍പോയി ഗ്രഹണം ദര്‍ശിച്ചത് കാരണം ഭ്രഷ്ട് കല്‍പിച്ച് ബ്രാഹ്മണ വിശ്വാസം ഉപേക്ഷിച്ച് ജൈനമതം സ്വീകരിച്ച് ജൈനവിദ്യാപീഠത്തിന്‍റെ കുലപതിയായതും മഹാത്മാഗാന്ധിജി വിദേശ പഠനത്തിന് പോകുന്ന അവസരത്തില്‍ എതിര്‍പ്പുകള്‍ നേരിടേണ്ടി വന്നതും ചരിത്ര ലിഖിതമാണ്.
1498 ല്‍ പോര്‍ച്ചുഗീസുകാരുടെ ആഗമനംവരെ കേരളത്തിലുണ്ടായിരുന്നത് അധികവും അന്തോക്യ കേന്ദ്രമായ പൗരസ്ത്യ സഭയുടെ കീഴിലുള്ള  സിറിയന്‍ ക്രസ്ത്യാനി (സുറിയാനി നസ്രാണി)കളായിരുന്നു. 
ഇവരില്‍ ഒരു വിഭാഗത്തില്‍ ജാതീയമായ തീണ്ടല്‍, ഐത്തം, അനുബന്ധ പ്രാകൃത ശിക്ഷാരീതികള്‍, പുലയരെ അടിമകളാക്കിയുള്ള അടിമക്കച്ചവടം എന്നീ സമ്പ്രദായങ്ങളും സവര്‍ണ ഹൈന്ദവരെപ്പോലെ ആഢ്യത്വം തുടങ്ങിയ ആചാരങ്ങളും രൂഢമൂലമായിരുന്നു. ഹിന്ദുക്കളിലെ സവര്‍ണ്ണ വിഭാഗത്തിന്‍റെ ഉപവിഭാഗമായിട്ടായിരുന്നു അവര്‍ ജീവിച്ചു പോന്നിരുന്നത്. സെന്‍റ് തോമസ് സ്ഥാപിച്ച ഏഴരപ്പള്ളികളില്‍ പ്രാമുഖ്യമുള്ള നിരണം പള്ളിയുടെ പരിസരങ്ങളില്‍ ആദ്യമായി ക്രിസ്തുമതം ആശ്ലേഷിച്ചത് നമ്പൂതിരി കുടുംബങ്ങ ളായിരുന്നു എന്നാണവര്‍ വിശ്വസിക്കുന്നത്. ഇതിന്‍റെ പിന്‍മുറക്കാരാണ് ഞങ്ങളെന്നാണ് വാദം. തډൂലം ഈ ക്രസ്ത്യാനി വിഭാഗത്തില്‍ ആരുംതന്നെ സവര്‍ണ്ണ ഹിന്ദുക്കളെപ്പോലെ ഇവിടെനിന്ന് കടല്‍ കടന്ന് വിദേശത്ത് പോയി അംഗീകൃത സര്‍വകലാശാലകളില്‍ പഠിച്ചതായി കൃത്യമായ രേഖകളില്ല. വ്യാവസായാര്‍ത്ഥം ഇവിടെ എത്തിയവരോടൊപ്പൊമോ മറ്റോ ആദ്യകാലത്ത് കടല്‍കടന്ന് സുരിയാനി ക്രിസ്ത്യാനികള്‍ പലരും വിദേശയാത്ര ചെയ്തിട്ടുണ്ടാവാമെങ്കിലും അവരാരും തന്നെ അംഗീകൃത ബിരുദം സമ്പാധിച്ചതായി തെളിയിക്കപ്പെട്ടിട്ടില്ല. 
മഖ്ദൂമിന്‍റെ വിദേശപഠനം പൂര്‍ത്തിയാക്കി ഒരു നൂറ്റാണ്ട് കഴിഞ്ഞതിന് ശേഷമാണ് റോം ആസ്ഥാനമായുള്ള പാശ്ചാത്യ സഭയുടെ അധിപന്‍ പോപ്പിന്‍െ നിര്‍ദ്ദേശ പ്രകാരം ഗോവ ആര്‍ച്ച് ബിഷപ്പ് മെനസസിന്‍െ നേതൃത്വത്തില്‍ കൊച്ചി തിരുവിതാംകൂര്‍ ഭരണാധികാരികളുടെ രക്ഷാകര്‍തൃത്വത്തോടെ എറണാകുളം ജില്ലയിലെ ഉദയംപേരുരില്‍ 1599 ജൂണ്‍ 20 മൂതല്‍ 26 വരെ നടന്ന സൂന്നഹദോസി (സിനഡ് ഓഫ് ട്രാംപേരൂര്‍) നുശേഷമാണ് സുരിയാനി ക്രസ്തീയ വിഭാഗം സമൂലപരിവര്‍ത്തനത്തിന് വിധേയരായിത്തീര്‍ന്നതും. പുലയരെ ക്രിസ്തുമതത്തില്‍ ചേര്‍ക്കാന്‍ തീരുമാനിച്ചതും ڇതാഴ്ന്ന ജാതിക്കാരെ തൊടാതിരിക്കുന്നതും, തൊട്ടാല്‍ തീണ്ടിക്കുളിക്കുന്നതും, താണജാതിക്കാര്‍ തൊട്ടാല്‍ കുളം, കിണറ് മുതലായവ ശുദ്ധിചെയ്യുന്നതും, ചില ദിക്കുകളില്‍ അവര്‍ നായډാരെ തൊട്ടാല്‍ തീണ്ടിക്കുളിക്കുന്നതും മേലില്‍ പാടില്ല. മന്ത്രവാദം, ലക്ഷണം നോക്കിക്കല്‍, വശീകരണം എന്നീ ക്ഷുദ്രകര്‍മ്മങ്ങള്‍ പാടില്ല. ക്ഷേത്രങ്ങളില്‍ വഴിപാട് കൊടുക്കുന്നതും മന്ത്രവാദികളെക്കൊണ്ട് കര്‍മ്മം ചെയ്യിച്ച് ജന്തുക്കളെ ബലിചെയ്യുന്നതും പാടില്ല. അടിമകളെ ഉപദ്രവിക്കരുത്. കുട്ടികളെ വിലക്ക് വാങ്ങുകയും വില്‍ക്കുകയും ചെയ്യരുത്. നായډാരെപ്പോലെ കാതുകുത്തി ആബരണമിടരുത്. ചാരായം വില്‍ക്കരുത്. തുടങ്ങിയ നിബന്ധനകള്‍ പ്രാബല്യത്തില്‍ വന്നു.ڈ (കൊച്ചി രാജ്യചരിത്രം, വാള്യം ഒന്ന്, പേജ്.175  177) 
തډൂലം ലഭ്യമായ ഈ ചരിത്ര രേഖകളുടെ പിന്‍ബലത്തില്‍ മലയാളക്കരയില്‍നിന്ന് ആദ്യമായി വിദേശത്ത്പോയി ബിരുദം സമ്പാദിച്ച പ്രഥമ പണ്ഡിശ്രേഷ്ഠന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദും ഒന്നാമനാണെന്ന് ന്യായമായും ഉറപ്പിക്കാം. ഭാരതത്തില്‍ ആദ്യമായി സാമ്രാജ്യത്വ അധിനിവേശ വിരുദ്ധപോരാട്ടത്തിന് പിന്തുണയേകിയുള്ള ആദ്യത്തെ പ്രതിരോധ സാഹിത്യകൃതിയായ തഹ്രീള് രചിച്ച് സാമൂതിരിയുടെ നേതൃത്വത്തില്‍ കുഞ്ഞാലി മരക്കാര്‍ ഒന്നാമന്‍റെ നായകത്വത്തില്‍ സംയുക്ത സേന രൂപീകരിച്ച് പോര്‍ച്ചുഗീസുകാര്‍ക്കെതിയുള്ള പേരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും പൊന്നാനിയില്‍ വലിയ പള്ളി സ്ഥാപിച്ച് ദര്‍സ് (ഇസ്ലാമിക മതപഠനം) സമ്പ്രദായത്തിന് പരിഷ്കൃതരൂപം നല്‍കിയതും ഇദ്ദേഹമാണ്. 
ലഭ്യമായ ഈ ചരിത്ര രേഖകളുടെ പിന്‍ബലത്തില്‍ മലയാളക്കരയില്‍നിന്ന് ആദ്യമായി വിദേശത്ത്പോയി ബിരുദം സമ്പാദിച്ച പ്രഥമ പണ്ഡിശ്രേഷ്ഠന്‍ ശൈഖ് സൈനുദ്ദീന്‍ മഖ്ദും ഒന്നാമനാണെന്ന് ന്യായമായും ഉറപ്പിക്കാം. മഖ്ദൂം കേരളീയരായ വിദേശ പഠന വിദ്യാവാസനികള്‍ക്ക് എക്കാലത്തെയും മാതൃകാപുരൂഷനാണ്.
മക്കയില്‍ നിന്ന് അല്‍ അസ്ഹറിലേക്ക് മഖ്ദൂം കുതിരകെട്ടിയാണ് പുറപ്പെട്ടത്. അവിടെ ഖാളി അബ്ദുറഹ്മാന്‍ അല്‍ അദമിയില്‍ നിന്നും ഹദീസി(നബി ചര്യ)ല്‍ കൂടുതല്‍ വ്യുല്‍പത്തി സമ്പാദിച്ചു. ഹദീസ് ഉദ്ധരിക്കാനുള്ള ഔദ്യോഗിക അനുമതി (ഇജാസത്ത്) മഖ്ദൂമിനു ഗുരു നല്‍കി. ഫിഖ്ഹിലും ഹദീസിലും മുഹമ്മദ് നബിയില്‍ ചെന്നുമുട്ടുന്ന ഗുരുപരമ്പരയില്‍ പ്രവേശം സിദ്ധിച്ച മഖ്ദൂം രണ്ടു വിഷയങ്ങളിലും അഗ്രഗണ്യനായിരുന്നു.
ഇമാം ജമാലുദ്ദീന്‍ സുയൂതി (മ.ഹി. 911/1506), ഇമാം സയ്യിദ് മുഹമ്മദ് അസ്സംഹൂദി (മ. 911/1506), ഇമാം സയ്യിദ് അബൂബക്കര്‍ അല്‍ഹള്റമി (മ 914/1508), ഇമാം സയ്യിദ് അബൂബക്കര്‍ അല്‍ ഐദറൂസി (മ. 917/1511), ഇമാം ഹാഫിള് മുഹമ്മദ് അസ്സഖാവി (മ. 902/1496), ഇമാം അഫീഫുദ്ദീന്‍ അബ്ദുല്ലാഹിബ്നു അഹ്മദ് ബാ മഖ്റൂമ അല്‍ അദനി (മ. 947/1540), ഇമാം അഹ്മദുബ്നു ഉമര്‍ അലമുസ്സദ്ദദുസ്സുബൈദി (മ. 930/1523), ഇമാം ഖാളി ജമാലുദ്ദീന്‍ മുഹമ്മദ്ബ്നു ഉമര്‍ അല്‍ ഹള്റമി (മ. 930/1524), ഇമാം അബ്ദുറഹ്മാന്‍ ബ്നു അലി അല്‍മകൂദി (മ. 901/1495)തുടങ്ങിയ പ്രതിഭാധനډാരെയെല്ലാം സന്ദര്‍ശിക്കുകയും അവരില്‍ നിന്നെല്ലാം വിജ്ഞാനം കരസ്ഥമാക്കുകയും പല വിഷയങ്ങളിലും സംവാദത്തിലേര്‍പ്പെടുകയും ചെയ്തു.
യാത്രാ സൗകര്യങ്ങള്‍ പരിമിതമായിരുന്ന അക്കാലത്ത് വിദ്യ തേടുവാന്‍ ത്യാഗ ബുദ്ധിയോടെ, നാടുകള്‍ താണ്ടിയ മഖ്ദൂമിനെ നാം അഭിമാനത്തോടെ സ്മരിക്കുക. ലോക പ്രശസ്തരായ ഇമാം ജമാലുദ്ദീനുസ്സാഫി, ഇമാം നൂറുദ്ദീനുല്‍ മഹല്ലി, കമാലുദ്ദീന്‍ അദ്ദിമശ്ഖി, ഇമാം ശിഹാബുദ്ദീനുല്‍ ഹിമ്മസി, ഇമാം ബദ്റുദ്ദീനുസ്സുയൂഥി തുടങ്ങിയ മഹാപണ്ഡിതരുടെ സഹപാഠി കൂടിയാണ് ശൈഖ് മഖ്ദൂം. ഇമാം ശംസുദ്ദീന്‍ മുഹമ്മദ് അല്‍ ജൗജരി, ശൈഖുല്‍ ഇസ്ലാം സകരിയ്യല്‍ അന്‍സാരി, കമാലുദ്ദീന്‍ മുഹമ്മദ്ബ്നു അബൂശരീഫ് തുടങ്ങിയ മഹാ പണ്ഡിതډാരില്‍ നിന്നുകൂടി മഖ്ദൂം കബീര്‍ വിദ്യ പകര്‍ന്നിട്ടുണ്ട്. പ്രസിദ്ധനായ സകരിയ്യല്‍ അന്‍സാരി (ഹി: 824-926/1421-1519)യുടെ  ശിഷ്യډാരിലൊരാളാണ് മഖ്ദൂം.
'ശരീഅത്തി(മത നിയമം)ന്‍റെ കപ്പലില്‍ യാത്രചെയ്തു തരീഖത്തി (സൂഫീമാര്‍ഗം) ന്‍റെ സമുദ്രത്തില്‍ മുങ്ങി ഹഖീഖത്തി (ദിവ്യ യാഥാര്‍ഥ്യം) ന്‍റെ മുത്തുമണികള്‍ മഖ്ദൂം തപ്പിയെടുത്തു.' തസ്വവ്വുഫി(സൂഫിസം) ലധിഷ്ഠിതമായിരുന്നു മഖ്ദൂമിന്‍റെ ജീവിതം. ശൈഖ് ഖുതുബുദ്ദീനില്‍ നിന്നാണ് അദ്ദേഹം ആത്മീയ രഹസ്യങ്ങള്‍ അഭ്യസിച്ചു തുടങ്ങുന്നത്. അദ്ദേഹം ഖാദിരി- ചിശ്തി തരീഖത്തുകളില്‍ മഖ്ദൂമിന് പ്രവേശം നല്‍കി. തരീഖത്തു പ്രകാരം ശൈഖ് തന്‍റെ മുരീദി(ആത്മീയ ശിഷ്യന്‍)നു നല്‍കുന്ന 'ഖിര്‍ഖ' (സ്ഥാനവസ്ത്രം) യും ലഭിച്ചു.  മുരീദുമാര്‍ക്ക് ആത്മീയചികിത്സ നടത്താണ്ടനും പരിശീലന മുറകള്‍ പഠിപ്പിക്കാനും ശൈഖ് ഖുതുബുദ്ദീന്‍ തന്‍റെ ഖലീഫ(പ്രതിനിധി)യായി മഖ്ദൂമിനെ നിയമിച്ചു. ഇന്ത്യയിലെ പ്രമുഖ ചിശ്തി സൂഫി  ശൈഖ് ഫരീദുദ്ദീന്‍ അജോധനി (ബാബാ ഫരീദ്)യുടെ പുത്രന്‍ ശൈഖ് ഇസ്സുദ്ദീന്‍റെ പുത്രന്‍ ശൈഖ് ഫരീദുദ്ദീന്‍റെ പുത്രനാണ് മഖ്ദൂമിന്‍റെ ആത്മീയ ഗുരുവായ ശൈഖ് ഖുതുബുദ്ദീന്‍.
ശൈഖ് സാബിത് ബ്നു ഐന്‍ ബ്നു മഹ്മൂദുസ്സാഹിദില്‍ നിന്നാണ്ടണ് മഖ്ദൂം കബീര്‍ ശതാരിയ്യ തരീഖത്തില്‍ പ്രവേശം കരസ്ഥമാക്കിയത്. സുഹ്റവര്‍ദി തരീഖത്തിലും മഖ്ദൂം അംഗമായിരുന്നു.
തന്‍റെ ആത്മീയഗുരുക്കډാരുടെ പരമ്പര പുത്രന്‍ അബ്ദുല്‍ അസീണ്ടണ്ടസ് മഖ്ദൂം മസ്ലകുല്‍ അദ്കിയായില്‍ വിവരിക്കുന്നതിപ്രകാരമാണ്:
(1) ശൈഖ് സൈനുദ്ദീന്‍ (2) ശൈഖ് ഖുതുബുദ്ദീന്‍ ബ്നു ഫരീരുദ്ദീന്‍ (3) ശൈഖ് ദാവൂദ് (4) ശൈഖ് ഫരീദുദ്ദീന്‍ (5) ശൈഖ് അബ്ദുല്‍ ഫത്ഹ് നജീബുദ്ദീന്‍ (6) ശംസുല്‍ ഇസ്ലാം ശൈഖ് റുക്നുദ്ദീന്‍ അല്‍ ഖാദിരി (7) ശൈഖ് അലമുദ്ദീന്‍ (8) ശൈഖ് അലാവുദ്ദീന്‍ ഗഞ്ചിബകഷ് (9) ഖുതുബുല്‍ ഔലിയാ ശൈഖ് ബദറുദ്ദീന്‍ (10) ശൈഖ് ഫരീദുദ്ദീന്‍ അജോധനി (11) ഖാജാ ഖുതുബുദ്ദീന്‍ ബക്തിയാര്‍ കാകി (12) സുല്‍ത്താനുല്‍ ഹിന്ദ് ഖാജാ മുഈനുദ്ദീന്‍ ചിശ്തി അജ്മീരി (13) ശൈഖ് ഉസ്മാനുല്‍ ഹാറാവി (14) ശൈഖ് അല്‍ഹാജ് ശരീഫുസ്സിന്ദി (15) സുല്‍ത്താനുല്‍ മശാഇഖ് മൗദൂദുല്‍ ചിശ്തി (16) മുഈനുദ്ദീന്‍ മുഹമ്മദുല്‍ ചിശ്തി (17) ശൈഖ് ഹമദുല്‍ ചിശ്തി (18) ശൈഖ് അബൂ ഇസ്ഹാഖുശ്ശാഫി അല്‍ ഐകി (19) ഖുത്ബുല്‍ അസ്ഫിയാഅ് ശൈഖ് അലവിയ്യുദ്ദയ്നൂരി (20) ശൈഖ് ഹുബൈറത്തുല്‍ ബസരി (21) ഹുദൈഫത്തുല്‍ മിര്‍അശി (22) ഇബ്റാഹീമുബ്നു അദ്ഹം അല്‍ബല്‍ഖീ (23) ശൈഖ് ഫുളൈ ല്ബ്നു ഇയാള് (24) ഹള്റത്ത് ഹസനുല്‍ ബസരി (25) അമീറുല്‍ മുഅ്മിനീന്‍ അലിയ്യുബ്നു അബീത്വാലിബ് (26) മുഹമ്മദ് റസൂലുല്ലാ.
സൂക്ഷ്മവും അനുകരണീയവുമായിരുന്നു ശൈഖ് മഖ്ദൂമിന്‍റെ ജീവിതം. സദാ ദിക്റി (ദൈവ സ്മരണ)ലും സേവനത്തിലുമായി കഴിഞ്ഞു. സമയം കൃത്യമായി വിഭജിച്ച് ക്രമാനുഗതം ഉപയോഗപ്പെടുത്തുന്നതില്‍ അദ്ദേഹം ശ്രദ്ധാലുവായിരുന്നു. ജീവിതത്തില്‍ കണിശമായ കൃത്യനിഷ്ഠയും ക്രമവും പാലിച്ചു.
വിദ്യാ സമ്പാദനാനന്തരം പ്രബോധന പ്രവര്‍ത്തനങ്ങളുമായി പൊന്നാനിയിലെത്തിയ ശൈഖ് മഖ്ദൂം പൊന്നാനി സ്വദേശികളുടെ ആദരവും ബഹുമാനവും ഏറ്റു വാങ്ങി. അവര്‍ മഖ്ദൂമില്‍ ഒരു വഴികാട്ടിയെ കണ്ടു.  പ്രസിദ്ധമായ പൊന്നാനി വലിയ ജുമാ മസ്ജിദ് പണികഴിപ്പിക്കാന്‍ മഖ്ദൂം നേതൃത്വം നല്‍കി. തദ്ദേശവാസികള്‍ എല്ലാ നിലക്കും സഹകരിച്ചു; സഹായിച്ചു.
പൊന്നാനിയുടെ പരിഷ്കര്‍ത്താവായി മാറി മഖ്ദൂം. തന്‍റെ പ്രവര്‍ത്തനങ്ങള്‍ നിരവധി പേരെ ഇസ്ലാമിലേക്കാകര്‍ഷിച്ചു. ആത്മീയമായ പരിഷ്കരണമാണ് മറ്റെന്തിനേക്കാളും പരമ പ്രധാനമെന്നു പഠിപ്പിച്ച മഖ്ദൂം അതു പ്രാവര്‍ത്തികമാക്കുകയായിരുന്നു.  പൊന്നാനിയെ മലബാറിലെ മക്കയാക്കിയത് സൈനുദ്ദീന്‍ മഖ്ദൂമും പിന്‍ഗാമികളുമായിരുന്നു.
വിജ്ഞാന പ്രചരണമായിരുന്നു തന്‍റെ മുഖ്യസേവനം. വിദ്യയഭ്യസിക്കാന്‍ പാടില്ലാതിരുന്ന കേരളീയരെ ഇസ്ലാമിലേക്ക് പ്രവേശം നല്‍കി വിദ്യയുടെ വിളക്കത്തിരുത്തി. മുസ്ലിം ബഹുജനങ്ങളെ ചൈതന്യവത്താക്കിയതും മഖ്ദൂം തന്നെ. അവിടുത്തെ വിജ്ഞാന സദസ്സിലേക്ക് മലബാറിലെ മുക്കു മൂലകളില്‍ നിന്നും പരദേശത്ത് നിന്നും  വിജ്ഞാന ദാഹികളെത്തി. പ്രസിദ്ധ ഗ്രന്ഥകാരനും പടനായകനുമായ കോഴിക്കോട് ഖാസി മുഹമ്മദിന്‍റെ പിതൃവ്യന്‍ ഖാസി ശിഹാബുദ്ദീന്‍ അഹ്മദ് അല്‍ കാലിക്കൂത്തി (മ.ഹി. 960/1552) തന്‍റെ ശിഷ്യ പ്രമുഖരില്‍ ഒരാള്‍ മാത്രം. 
മൂന്ന് ആണ്‍മക്കളും രണ്ട് പെണ്‍മക്കളുമാണ് മഖ്ദൂമിന്. മൂത്ത പുത്രന്‍ യഹ്യ ബാല്യത്തിലേ മരണമടഞ്ഞു.(മഖ്ദൂമുമാരെ അടക്കം ചെയ്തിട്ടുള്ള പൊന്നാനി വലിയ ജുമാ മസ്ജിദിന്‍റെ മുന്‍വശത്തുള്ള മതില്‍ കെട്ടിനകത്താണത്രെ ഈ കുട്ടിയുടെ ഖബ്ര്‍). രണ്ടാമത്തെ പുത്രന്‍ മുഹമ്മദുല്‍ ഗസ്സാലി മഹാ പണ്ഡിതനും ഭക്തനും സാഹിത്യകാരനുമായി മാറി. കണ്ണൂര്‍ അറക്കല്‍ കൊട്ടാരത്തിനു സമീപത്തുള്ള മസ്ജിദിലെ ഗ്രന്ഥശേഖരത്തില്‍  ശൈഖ് ഗസ്സാലിയുടെ ചില ഫത്വകളുടെ കോപ്പി കണ്ടെത്തിയിട്ടുണ്ട്. മാഹിക്കടുത്ത ചോമ്പാലില്‍ ഖാളിയായി അവരോധിതനായ ശേഷം അവിടെ വിവാഹം കഴിക്കുകയും താമസിച്ചുപോരുകയും ചെയ്തു. ഇദ്ദേഹത്തിന്‍റെ പുത്രനാണ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ (സഗീര്‍). ചോമ്പാലില്‍ തന്നെയാണ് മുഹമ്മദുല്‍ ഗസ്സാലി മരണപ്പെട്ടതെങ്കിലും ഖബറിടം പ്രത്യേകം അടയാളപ്പെടുത്തി കാണുന്നില്ല. ഹിജ്റ 947/1566ലാണ്  മരണമടഞ്ഞത്.
മഖ്ദൂം കബീറിന്‍റെ മൂന്നാമത്തെ പുത്രന്‍ അബ്ദുല്‍ അസീസ് മഖ്ദൂം മഹാപണ്ഡിതനും സൂഫിയും സമര നായകനുമായിരുന്നു. നിരവധി ഗ്രന്ഥങ്ങളുടെ കര്‍ത്താവാണദ്ദേഹം.
ഒരു പരിഷ്കര്‍ത്താവിന്‍റെ മുഴുവന്‍ ഗുണങ്ങളും ഒത്തിണങ്ങിയ മഖ്ദൂം കബീര്‍ ഖുര്‍ആനും ഹദീസുമനുസരിച്ചു ശാഫിഈ മദ്ഹബ് (കര്‍മകാണ്ഡം) അടിസ്ഥാനമാക്കി ജനങ്ങളെ വഴിനടത്തി. കേരളത്തില്‍ ശാഫിഈ മദ്ഹബിന്‍റെ വളര്‍ച്ചയുണ്ടാക്കിയവരില്‍ പ്രധാനികള്‍ മഖ്ദൂമുമാര്‍ തന്നെ. നേരത്തെ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിച്ചിരുന്നവരും ശാഫിഈ മദ്ഹബനുസരിച്ചാണ് ഇസ്ലാമിക മാര്‍ക്ഷം തുടര്‍ന്നത്. ഹദീസ്, ഫിഖ്ഹ് ശാസ്ത്രങ്ങളില്‍ അതീവജ്ഞാനിയായിരുന്ന മഖ്ദൂം തങ്ങള്‍ അടിസ്ഥാന രഹിതമായ നാട്ടാചാരങ്ങളെ നിഷ്കാസനം ചെയ്യാന്‍ അദ്ധ്വാനിച്ചു.
സൈനുദ്ദീന്‍ മഖ്ദൂം പൊന്നാനിയില്‍ ഇസ്ലാമിക പ്രബോധനം ശക്തമാക്കിയ കാലത്താണ് പോര്‍ച്ചുഗീസുകാര്‍ കേരളത്തിലെത്തുന്നത്. പറങ്കികളുടെ ആക്രമണം പലവട്ടം പൊന്നാനിക്ക് നേരിടേണ്ടിവന്നു. പറങ്കികള്‍ക്കെതിരെ ജിഹാദ് നടത്താന്‍ മഖ്ദൂം തങ്ങള്‍ ആഹ്വാനം ചെയ്തു. ഒരു കവിത തന്നെ ഇയ്യാവശ്യാര്‍ത്ഥം രചിച്ചു മുസ്ണ്ടലിം മഹല്ലുകളില്‍ വിതരണം ചെയ്തു. ചിന്തോദ്ദീപവും വിപ്ലവസ്വരവുമുള്ള ആ കാവ്യം പോര്‍ച്ചുഗീസുകാര്‍ക്കെതിരെ/സാമ്രാജ്യ ശക്തികള്‍ക്കെതിരെ ലോകത്ത് രചിക്കപ്പെട്ട ആദ്യകൃതിയാണ്. തഹ്രീള് എന്ന ചുരുക്കപ്പേരിലാണ് കാവ്യം അറിയപ്പെടുന്നത്. ശൈഖ് മഖ്ദൂം സാമ്രാജ്യത്വത്തിനെതിരെ സാമൂതിരിയെ സഹായിക്കാനും രാഷ്ട്രീയപരമായ ഇടപെടലുകളിലൂടെ നാട്ടിനു ഭവിച്ച ഭീഷണി തട്ടിയകറ്റാനും  തയ്യാറായി.
ഹിജ്റ 928 ശഅ്ബാന്‍ 16/1522 ജൂലൈ 10 വെള്ളിയാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം മഖ്ദൂം കബീര്‍ ഇഹലോകവാസം വെടിഞ്ഞു. പൊന്നാനി വലിയ ജുമാമസ്ജിദിന്‍റെ മുന്‍വശത്ത് പ്രത്യേകം ഉയര്‍ത്തിപ്പണിത മിനാരങ്ങളോടു കൂടിയ കെട്ടിടത്തിനു പിന്‍വശത്താണ് മഖ്ബറ. മഖ്ദൂം തങ്ങളുടെ അപദാനങ്ങള്‍ വാഴ്ത്തുന്ന അനേകം മൗലിദുകളും അനുശോചന കാവ്യങ്ങളും എഴുതപ്പെട്ടിട്ടുണ്ട്. 1958ല്‍ പൊന്നാനിയില്‍ മുദ്രണം ചെയ്ത കുഞ്ഞമ്പാവ മുസ്ലിയാരുടെ മൗലിദ് സാമാന്യം വലുതും വിശാലവുമാണ്. സൈനുദ്ദീന്‍ മഖ്ദൂം അഖീറിന്‍റെ പുത്രന്‍ കൊങ്ങണം വീട്ടില്‍ ഇബ്രാഹീം മുസ്ലിയാര്‍ എഴുതിയ 198 ഈരടികളുള്ള അനുശോചന കാവ്യം ഹിജ്റ 1340/1921ല്‍ പൊന്നാനിയില്‍ മുദ്രണം ചെയ്തിട്ടുണ്ട്.

ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം കബീറിന്‍റെ കൃതികളില്‍ ചിലത്.

1. മുര്‍ശിദുത്വുല്ലാബ്, 2.സിറാജുല്‍ ഖുലൂബ്, 3. സിറാജുല്‍ മുനീര്‍ 4. അല്‍ മസ്അദ് ഫീ ദിക്രില്‍ മൗത് 5. ശംസുല്‍ ഹുദാ 6. തുഹ്ഫതുല്‍ ഹിബ്ബാന്‍, 7. ഇര്‍ശാദുല്‍ ഖാസിദീന്‍, 8. ശുഅ്ബുല്‍ ഈമാന്‍ 9. കിഫായതുല്‍ ഫറാഇള്, 10. കിതാബുസ്സഫാ 11. തസ്ഹീലുല്‍ കാഫിയ 12. ഹാശിയത് അലല്‍ ഇര്‍ശാദ് 13. കിഫായതു ത്വാലിബ് 14. ശാറഹ് അലല്‍ അല്‍ഫിയ 15. ഹാശിയത് അലല്‍ ഇര്‍ശാദ് 16. ഖസ്വസുല്‍ അന്‍ബിയ 17. ശറഹ് അലാ തുഹ്ഫതുല്‍ വര്‍ദിയാ 18. സീറതുന്നബവി, 19. ഹിദായതുല്‍ അദ്കിയ, 20. തഹ്രീളുഅഹ്ലില്‍ ഈമാന്‍, 21. ഖസീദതു യൂരിസുല്‍ ബര്‍കതി 22. മങ്കൂസ് മൗലീദ്
ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂം
വലിയ സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ പുത്രډാരിലൊരാള്‍. ഉന്നതനായ പണ്ഡിതനും പോര്‍ച്ചുഗീസ് വിരുദ്ധ സമര നായകനും.
ഹിജ്റ 914/1508 നോടടുത്ത് അബ്ദുല്‍ അസീസ് പൊന്നാനിയില്‍ ജനിച്ചു. പിതാവില്‍ നിന്ന് പ്രാഥമിക വിദ്യനേടി. പിന്നീട് കോണ്‍ഴിക്കോട് ഖാളി അഹ്മദ്  കാലിക്കൂത്തിയുടെ ശിഷ്യത്വം സ്വീകരിച്ച് കുറച്ചു കാലം കോഴിക്കോട് താമസിച്ചു പഠിച്ചു. ഖഥറുന്നിദാ എന്ന കൃതിയുടെ വ്യാഖ്യാതാവ് ശൈഖ് ഉസ്മാനും അബ്ദുല്‍ അസീസ് മഖ്ദൂമിന്‍റെ ഗുരുവര്യډാരില്‍ പെടുന്നു.
പോര്‍ച്ചുഗീസ് വിരുദ്ധ സമരത്തില്‍ സാമൂതിരിക്കൊപ്പം നിന്ന് സേനാനികളെ നിയന്ത്രിച്ചിരുന്ന കൂട്ടത്തില്‍ ഖാളി മുഹമ്മദിനോടൊപ്പം അബ്ദുല്‍ അസീസ് മഖ്ദൂം രംഗത്തുണ്ടായിരുന്നു. ചാലിയം കോട്ട പിടിച്ചടക്കുവാന്‍ പോര്‍ച്ചുഗീസുകാരുമായി ഘോരമായ യുദ്ധമാണ് ഉണ്ടായത്. യുദ്ധക്കളത്തില്‍ ഇറങ്ങി പടവെട്ടി മഖ്ദൂം ധീരതയും കര്‍ത്തവ്യബോധവും പ്രകടിപ്പിച്ചു.  ഖാളി മുഹമ്മദിന്‍റെ ഫത്ഹുല്‍ മുബീന്‍ സംഭവം സ്മരിക്കുന്നുണ്ട്.
നല്ലൊരു ഗ്രന്ഥകാരന്‍ കൂടിയാണ് അബ്ദുല്‍ അസീസ് മഖ്ദൂം. പിതാവ് രചിച്ച അദ്കിയാ എന്ന കൃതിക്ക് മസ്ലക് എന്ന പേരില്‍ ബൃഹത്തായ ഒരു വ്യാഖ്യാനം തയ്യാറാക്കി. മസ്ലക് സാമാണ്‍ന്യം വിശദമായിപ്പോയി എന്നു തോന്നി ഹ്രസ്വരൂപത്തില്‍ ഇര്‍ശാദുല്‍ അലിബ്ബാഅ് എന്ന പേരില്‍ മറ്റൊരു വ്യാഖ്യാനവും രചിച്ചു. അറബി വ്യാകരണ ശാസ്ത്രപഠനത്തിനു മുഖ്യമായും ഉപയോഗിക്കപ്പെട്ടുവരുന്ന അല്‍ഫിയ്യ: ഗ്രന്ഥത്തിന്‍റെ 411 ബൈത്തു(ഈരടി)കള്‍ക്ക് പിതാവ് വിവരങ്ങള്‍ നല്‍കിയിരുന്നു. അതു പൂര്‍ത്തിയാക്കിയതു അബ്ദുല്‍ അസീസ് മഖ്ദൂമാണ്. പിതാവിന്‍റെ മറ്റേതാനും രചനകളും അബ്ദുല്‍ അസീസ് പൂര്‍ത്തീകരിച്ചിട്ടുണ്ടത്രെ. കിതാബുല്‍ ഈമാന്‍, കിതാബുല്‍ ഇസ്ലാം എന്നീ രണ്ടു കൃതികള്‍ അദ്ദേഹം അറബി ഭാഷയില്‍ എഴുതിയിരുന്നു. അവ കാലങ്ങള്‍ക്കു മുമ്പു തന്നെ നഷ്ടപ്പെട്ടുപോയതാണ്." (റഫീഖുല്‍ ഇസ്ലാം 1/6).
അദ്ദേഹത്തിന്‍റെ കൃതികളില്‍ ചിലത്.
1. മസ്ലകുല്‍ അത്ഖിയാ 2. ഇര്‍ശാദുല്‍ അലിബ്ബാഅ (തുഹ്ഫതുല്‍ അലിബാഅ്) 3. ഖസീദതുല്‍ അഖ്സാം 4. ശറഹു അല്‍ഫിയ ബ്നു മാലിക് 5. ശറഹ് അലാ ബാബുല്‍ മഅ്രിഫതുല്‍ കുബ്റ  6. മഅ്രിഫതുല്‍ കുബ്റാ 7. ബാബു മഅ്രിഫതുല്‍ സ്വുഗ്റാ 8. ബാബു മഅ്രിഫതുസ്സുഗ്റാ 9. മുതഫരിദ് 10. അര്‍കാനുസ്വലാത് 11. അര്‍കാനുല്‍ ഈമാന്‍ 12. മിര്‍ഖാതുല്‍ ഖുലൂബ്
ഹിജ്റ 994/1586ല്‍ അബ്ദുല്‍ അസീസ് മഖ്ദൂം മരണപ്പെട്ടു. ഖബറിടം പൊന്നാനില്‍ തന്നെയാണ്.

ശൈഖ് സൈനുദ്ദീന്‍
മഖ്ദൂം സഗീര്‍

 ശൈഖ് മുഹമ്മദുല്‍ ഗസ്സാലിയുടെ മകനാണ് അഹ്മദ് സൈനുദ്ദീന്‍ മഖ്ദൂം. ചെറിയ സൈനുദ്ദീന്‍ മഖ്ദൂം എന്നും മഖ്ദൂം രണ്ടാമന്‍ എന്നും അറിയപ്പെടുന്നു.
 പൊന്നാനി കേരള മുസ്ലിംകളുടെ ആസ്ഥാനമായി മാറിയതോ ടെ വിവിധ മഹല്ലുകാര്‍ പൊന്നാനിയില്‍ നിന്നും പണ്ഡിതډാരെ വണ്‍രുത്തിച്ചു അവര്‍ക്ക് ഖാളി പദവി നല്‍കി. അക്കൂട്ടത്തില്‍ വടക്കേ മലബാറിലെ ഖാളില്‍ ഖുളാത്തും (മുഖ്യ ഖാളി) മുഫ്തി (നിയമജ്ഞന്‍) യുമായി മഖ്ദൂം രണ്ടാമന്‍റെ പിതാവ് മുഹമ്മദുല്‍ ഗസ്സാലി നിയോഗിതനായി. മാഹിക്കടുത്ത ചോമ്പാലിലെ വലിയ ജുമാ മസ്ജിദ് പണിത് അവിടം കേന്ദ്രമാക്കി പ്രബോധന പ്രവര്‍ത്തനങ്ങള്‍ക്ക്  നേതൃത്വം നല്‍കിവന്നു. അവിടത്തെ താമസത്തിനിടയില്‍, ചോമ്പാലിലെ ധനികരും ദീനീ തല്‍പരരുമായ വലിയകത്ത് കരകെട്ടി തറവാട്ടില്‍ നിന്നുള്ള മതഭക്തയായ ഒരു വനിതയെ ശൈഖ് ഗസ്സാലി വിവാഹം ചെയ്തു. നാട്ടിലെ പ്രമുഖډാര്‍ ഈ തറവാട്ടുകാരായിരുന്നു. ചോമ്പാല്‍ കടല്‍ത്തീരത്തിനടുത്തുള്ള പഴയ ജുമുഅത്ത് പള്ളി സ്ഥാപിച്ചതിവരാണ്. ഗസ്സാലിയുടെ സീമന്ത പുത്രനായി സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍ ഹിജ്റ 938/1524ല്‍ ചോമ്പാലില്‍ ജനിച്ചു. പൊന്നാനിയിലാണ് ജനനമെന്നും അഭിപ്രായമുണ്ട്.
 പ്രാഥമിക വിദ്യാഭ്യാസം മാതാപിതാക്കളില്‍ നിന്നും നേടി.  ഉന്നത പഠനത്തിനു പൊന്നാനി വലിയ ജുമാ മസ്ജിദിലെത്തി. തന്‍റെ പിതൃസഹോദരനും മഹാപണ്ഡിതനും സമരസേനാനിയുമായ ശൈഖ് അബ്ദുല്‍ അസീസ് മഖ്ദൂമിന്‍റെ ശിഷ്യത്വത്തില്‍ അദ്ദേഹം ഏതാനും വര്‍ഷം പഠനം തുടര്‍ന്നു. പൊന്നാനിയിലെ പഠന കാണ്‍ലത്തു ഖുര്‍ആന്‍ പൂര്‍ണ്ണമായി ഹൃദിസ്ഥമാക്കി 'ഹാഫിള്' എന്ന ബഹുമതി നേടി.
തുടര്‍ പഠനത്തിനായി ഒരു ചരക്കു കപ്പലില്‍ അദ്ദേഹം മക്കത്തേക്ക് കയറി.  ഹജ്ജും തിരുനബിയുടെ ഖബറിട(റൗള)വും പുണ്യസ്ഥലങ്ങളും സന്ദര്‍ശിച്ച് പത്തു വര്‍ഷം മക്കത്തു താമസിച്ചു.  വിവിധ വിജ്ഞാന ശാഖകളില്‍ പ്രാവീണ്‍ണ്യം നേടി. ഹറമിലെ ഉന്നതരായ പണ്ഡിത ശ്രേഷ്ഠരില്‍ നിന്നും ഫിഖ്ഹിലും ഹദീസിലും പ്രത്യേക വ്യുല്‍പത്തി കരസ്ഥമാക്കി. ഹദീസു ശാസ്ത്രത്തിലെ അഗാധജ്ഞാണ്‍നം കാരണം വിശുദ്ധ ഹറമിലെ ഉലമാക്കള്‍ 'മുഹദ്ദിസ്' (ഹദീസ് പ്രവീണന്‍) എന്ന് അദ്ദേഹത്തെ വിളിച്ചു. ശാഫിഈ ഫഖീഹു(കര്‍മ കാണ്ഡ വിദഗ്ധര്‍)മാരില്‍ വിശ്രുതനും തുഹ്ഫത്തുല്‍ മുഹ്താജ് എന്ന ബൃഹത്തായ നിയമ ശാസ്ത്ര കൃതിയുടെ  രചയിതാവുമായ ഇമാം ശിഹാബുദ്ദീന്‍ അഹ്മദ് ഇബ്നു ഹജര്‍ അല്‍ ഹൈതമി അല്‍ മക്കിയാണ് തന്‍റെ പ്രധാന ഗുരുവര്യര്‍. കൂടാതെ ശൈഖുല്‍ ഇസ്ലാം ഇസ്സുദ്ദീന്‍ ഇബ്നു അബ്ദില്‍ അസീസ് അസ്സുമരി, അല്ലാമാ വജീഹുദ്ദീന്‍ അബ്ദുറഹ്മാന്‍ ഇബ്നു സിയാദ്, ശൈഖുല്‍ ഇസ്ലാം അബ്ദുറഹ്മാന്‍ ഇബ്നുസ്സഫ തുടങ്ങിയവരും ഹറമിലെ ഗുരുവര്യډാരാണ്.
അദ്ദേഹത്തിന്‍റെ സഹപാഠികളും സുഹൃത്തുക്കളും ധാരാളമുണ്ട്. അവരില്‍ ചിലര്‍.
1. സയ്യിദ് അബൂബക്കര്‍ ഇബ്നു സാലിം അല്‍ഹള്റമി 2. ശൈഖ് അഹ്മദ് ഇബ്നു സയ്യിദ് 3. ശൈഖ് ഐദറൂസി അഹ്മദാബാദ് 4. ഇമാം മുല്ലാ അലിയ്യുല്‍ ഖാരി 5. അല്ലാമാ ശൈഖ് ഇബ്നു അബ്ദുല്ല അസ്സഖാഫ് അല്‍ ഹള്റമി 6. കോഴിക്കോട് ഖാളിയും പ്രസിദ്ധ ഗ്രന്ഥകാരനും കവിയുമായ ഖാളി മുഹമ്മദിന്‍റെ പിതാവുമായ അല്ലാമാ അബ്ദുല്‍ അസീസ് 7. ശൈഖ് അബ്ദുല്‍ ഖാദിര്‍ സാനി (പുറത്തിയില്‍, കണ്ണൂര്‍) 8. ശൈഖ് അബുല്‍ വഫാ മുഹമ്മദ്ബ്നു അലാഉദ്ദീന്‍ അല്‍ ഹിമ്മസി (കോഴിക്കോട് അപ്പവാണിഭ നേര്‍ച്ച ഇദ്ദേഹത്തിന്‍റെ പേരില്‍ നടന്നുവരുന്നു.) 9.ശൈഖ് ഖുതുബുസ്സമാന്‍ സയ്യിദ് ശാഹുല്‍ ഹമീദ് മീറാന്‍ സാഹിബ് (നാഗൂര്‍)
ശരീഅത്ത് പഠനാനന്തരം തരീഖത്തി (സൂഫീ മാര്‍ഗം)ല്‍ പ്രവേശിച്ച ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം സഗീര്‍ ആത്മീയ ശാസ്ത്രത്തിലും  രഹസ്യ വിദ്യകള്‍ അനുഭവിച്ചു. തസ്വവ്വുഫി(സൂഫിസം)ല്‍ തന്‍റെ പ്രധാന ശൈഖ് അബുല്‍ ഹസന്‍ അസ്സിദ്ദീഖ് അല്‍ ബകരിയാണ്. ബകരിയെ വളരെ ആദരവോടെയാണ് മഖ്ദൂം തന്‍റെ ഇര്‍ശാദിലും അജ്വിബത്തുല്‍ അജീബ: യിലും കുറിക്കുന്നത്. ശൈഖ് ബകരി അദ്ദേഹത്തിന് പതിനൊന്ന് 'ഖിര്‍ഖ' (ത്വരീഖത്തിലെ സ്ഥാന വസ്ത്രം) നല്‍കിയത്രേ. സൈനുദ്ദീന്‍ മഖ്ദൂം സഗീര്‍ ഖാദിരിയ്യ തരീഖത്തിന്‍റെ ശൈഖായി ഉയര്‍ന്നു. 
പഠനാനന്തരം പൊന്നാനിയില്‍ തിരിച്ചെത്തി വിജ്ഞാന പ്രചാരണത്തിലും ഇസ്ലാമിക പ്രബോധന പ്രവര്‍ത്തനത്തിലും മുഴുകി. തന്‍റെ ഗുരുനാഥനും പിതൃവ്യനുമായ അബ്ദുല്‍ അസീസ് മഖ്ദൂമിനോടൊപ്പം പൊന്നാനി വലിയ ജുമാ മസ്ജിദില്‍ അധ്യാപനം തുടങ്ങി. മുപ്പത്തിയാറ് വര്‍ഷം അധ്യാപനം തുടര്‍ന്നു. ഉജ്ജ്വലനായ വാഗ്മി കൂടിയായിരുന്നു മഖ്ദൂം.
പൊന്നാനിയിലെ അധ്യാപന കാലത്താണ് പ്രധാന ഗുരുവായ അല്ലാമാ ഇബ്നു ഹജറുല്‍ ഹൈതമി പൊന്നാനിയിലെത്തി കുറച്ചു കാലം താമസിച്ചത്. പൊന്നാനി വലിയ ജുമാ മസ്ജിദിനകത്ത് പ്രത്യേകം സൂക്ഷിച്ചു വരുന്ന കല്ല് ഇബ്നു ഹജര്‍ കൊണ്ടു വന്നതാണെന്നു പറയപ്പെടുന്നു. ഇബ്നുഹജര്‍ തന്‍റെ കൈപടയിലെഴുതി ഒപ്പിട്ട ഒരു ഫത്വ (മതവിധി) കോപ്പി ചാലിയത്തെ ശിഹാബുദ്ദീന്‍ അഹ്മദ് കോയ ശാലിയാത്തിയുടെ അസ്ഹരിയ്യ: കുതുബ് ഖാനയില്‍ സൂക്ഷിച്ചു വരുന്നുണ്ട്. അത് പൊന്നാനിയിലായിരിക്കുമ്പോള്‍ അദ്ദേഹം എഴുതിയതായിരിക്കാമെന്നാണ് നിഗമനം.
പ്രസിദ്ധരായ മറ്റു പല പണ്ഡിതന്‍മാരുമായും സൈനുദ്ദീന്‍ മഖ്ദൂം സ്വഗീര്‍ നിരന്തരം ബന്ധം സ്ഥാപിച്ചിരുന്നു. അറബിയില്‍ കവിതാരൂപത്തില്‍ കത്തെഴുതി അവരുമായി ആശയ വിനിമയം നടത്താറുണ്ടായിരുന്നു. ഇമാം മഹുമ്മദ് റംലി, ഇമാം മുഹമ്മദ് ഖത്തീബ് അശ്ശര്‍ബീനി എന്നിവര്‍  ചിലരാണ്.
ആത്മീയ നേതാക്കളോടെന്ന പോലെ, രാഷ്ട്രീയ നേതാക്കളുമായും മഖ്ദൂം സഗീറിന് നല്ല ബന്ധമായിരുന്നു.  മുഗള്‍ ചക്രവര്‍ത്തി അക്ബര്‍ ശാഹ്, കോഴിക്കോട് സാമൂതിരി തുടങ്ങിയവരുമായി ബന്ധം സ്ഥാപിച്ചു. ബീജാപൂര്‍ സുല്‍ത്താന്‍മാരുമായും ബന്ധം നിലനിര്‍ത്തി. ബീജാപൂര്‍ കൊട്ടാരത്തിലെ കൊട്ടാര പണ്ഡിതനായി മഖ്ദൂം നിയോഗിക്കപ്പെട്ട കാര്യം സൂഫീസ് ഓഫ് ബീജാപൂര്‍ എന്ന കൃതിയില്‍ മിസ്റ്റര്‍ ഈററണ്‍ രേഖപ്പെടുത്തിയിട്ടുണ്ട്. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സമരം ചെയ്യാന്‍ ആവേശം കാണിച്ച ഭരണാധികാരിയെന്ന നിലയില്‍ ബീജാപൂരിലെ അലി ആദില്‍ഷായെ മഖ്ദും ഏറെ ഇഷ്ടപ്പെട്ടിരുന്നു. 'തുഹ്ഫത്തുല്‍ മുജാഹിദീന്‍' എന്ന തന്‍റെ പ്രചുര പ്രചാരമായ ചരിത്രകൃതി സമര്‍പ്പിച്ചത് ബീജാപൂര്‍ സുല്‍ത്താന്‍റെ പേരിലാണ്. തുര്‍ക്കിയിലെ ഉസ്മാനി ഖലീഫമാരുമായും ഈജിപ്തിലെ മംലൂക്ക് ഭരണാധികാരികളുമായും മഖ്ദൂം ബന്ധം സ്ഥാപിച്ചു. പോര്‍ച്ചുഗീസുകാര്‍ക്കെതിരെ സൈന്യ സഹാണ്‍യത്തിനു മുസ്ലിം രാജ്യങ്ങളിലേക്ക് സന്ദേശമയച്ചു. കുഞ്ഞാലിമരക്കാര്‍മാരുടെ കീഴില്‍ മാപ്പിളമാരുടെ നാവികപ്പട ഉണ്ടാക്കാന്‍ സാമൂതിരിയെ സഹായിച്ചതും മഖ്ദൂം തന്നെ. മുസ്ലിം രാഷ്ട്രതലവډാര്‍ക്കു സാമൂതിരിക്കു വേണ്ടി മഖ്ദൂമയച്ച കത്തുകളിലൊന്നു താന്‍ കണ്ടെടുത്തതായി ഡോ. മുഹമ്മദ് ഹമീദുല്ല അവകാശപ്പെടുന്നു.
മുസ്ലിം ലോകത്തിനും ഇന്ത്യാ രാജ്യത്തിനും സംഭാവനകളര്‍പ്പിച്ചതില്‍ സൈനുദ്ദീന്‍ കബീറിനേക്കാള്‍ ഏറെ മുന്നിലാണ് സൈനുദ്ദീന്‍ സഗീര്‍. തന്‍റെ രചനകള്‍ വിശ്വവിഖ്യാതങ്ങളുമാണ് തുഹ്ഫത്തുല്‍ മുജാഹിദീനും ഫത്ഹുല്‍ മുഈനും ഇര്‍ശാദുല്‍ ഇബാദും ചരിത്രകാരډാര്‍ക്കിടയിലും കര്‍മ്മശാസ്ത്ര വിശാരദര്‍ക്കിടയിലും ആധ്യാത്മിക മേഖലയിലും ഇന്നും റഫറന്‍സ് ഗ്രന്ഥങ്ങളായി തുടരുന്നു.
സൈനൂദ്ദീന്‍ മഖ്ദൂം സഗീറിന്‍റെ മരണം ചോമ്പാലില്‍ വച്ചായിരുന്നു. വര്‍ഷമേതെന്നു തര്‍ക്കമുണ്ട്. ഈജിപ്ഷ്യന്‍ ചരിത്രകാരനായ ശൈഖ് മുഹമ്മദ് അബ്ദുല്‍ മുന്‍ഇം അന്നുമൈരി തന്‍റെ താരീഖുല്‍ ഇസ്ലാം ഫില്‍ ഹിന്ദ് എന്ന ഗ്രന്ഥത്തില്‍ മഖ്ദൂം സഗീര്‍ ഹി. 991/1583ല്‍ മരണപ്പെട്ടു എന്നാണ് കുറിക്കുന്നത്. ചരിത്രകാരന്‍ ജോര്‍ജ് സൈദാന്‍ തന്‍റെ താരീഖു അദബില്ലുഗത്തില്‍ അറബിയില്‍ രേഖപ്പെടുത്തിയത് ഹിജ്റ 978/1570ലെന്നും. സൈനുദ്ദീന്‍ മഖ്ദൂം അഖീറിണ്‍ന്‍റെ പുത്രനും പ്രമുഖ പണ്ഡിതനുമായ അല്ലാമാ അഹ്മദ് ബാവാ മഖ്ദൂം പിതാവിനെക്കുറിച്ചെഴുതിയ തന്‍റെ കൃതിയില്‍ മഖ്ദൂം സഗീറിന്‍റെ ജനന മരണത്തെക്കുറിച്ച് കൈമലര്‍ത്തുകയാണ്. അല്ലാണ്‍ഹുവിനറിയാം എന്നു പറഞ്ഞു ആ വിഷയം അവസാനിപ്പിച്ചിരിക്കുന്നു. ഫത്ഹുല്‍ മുഈനിന്‍റെ ആദ്യത്തില്‍ ഈ തര്‍ജമ ചില പ്രസാധകര്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
അല്ലാമാ ശിഹാബുദ്ദീന്‍ അഹ്മദ് കോയശ്ശാലിയാത്തി അല്‍ ബയാനുല്‍ മൗസൂഖ് എന്ന ഗ്രന്ഥത്തില്‍ എഴുതുന്നു:
"ചോമ്പാല്‍ക്കാരനായ ശൈഖ് അഹ്മദ് സൈനുദ്ദീന്‍ ബ്നു ശൈഖ് മുഹമ്മദുല്‍ ഗസ്സാലി, അല്ലാമാ ഇബ്നു ഹജറില്‍ ഹൈതമിയുടെ ശിഷ്യനാണ്. ബട്കല്‍ ദേശിയായ അല്ലാമാ ഇസ്മാഈലുസ്സുക്രി അദ്ദേഹത്തിന്‍റെ ആദ്യകാല ഗുരുവര്യډാരില്‍ പെടുന്നു. മലയാളത്തിലെ ചോമ്പാല്‍ അറബീകരിച്ചതാണ് 'ജൗബാന്‍'. ഫ്രഞ്ചധീന മാഹിക്കടുത്താണ് സ്ഥലം സ്ഥിതി ചെയ്യുന്നത്. ചോമ്പാല്‍ പള്ളിയുടെ തെക്കു കിഴക്കാണ് മഖ്ദൂമിന്‍റെ ഖബ്ര്‍. പള്ളിയുടെ തൊണ്‍ട്ടുള്ള കെട്ടിടത്തില്‍ സ്ഥിതി ചെയ്യുന്ന ഖബ്റുകള്‍ മലബാര്‍ തീരത്ത് ആദ്യകാലത്ത് വന്ന പ്രവാചക പിന്‍ഗാമികളുടേതാണ്. വിശ്വസ്തരായ പണ്ഡിതډാര്‍ പറഞ്ഞതാണീ വിവരം. 1322/1904ല്‍ ഞാന്‍ ചോമ്പാല്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 1337/1914ല്‍ അല്ലാമാ ഇസ്മീ ഈസുസ്സുക്രി (ബട്കല്‍)യുടെ ഖബറും ഞാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്." (അല്‍ ബയാനുല്‍ മൗസൂഖ്)
മഖ്ദൂമിന്‍റെ മരണം ഹിജ്റ 1028/ 1619ലായിരിക്കാനാണ് സാധ്യത കാണുന്നത്. ഹിജ്റ 1027/1618ലാണ് തുഹ്ഫത്തുല്‍ മുജാഹിദീന്‍ പൂര്‍ത്തിയാക്കുന്നത്. അതിനു ശേഷമായിരിക്കണമല്ലോ മരണം.
അദ്ദേഹത്തിന്‍റെ രചനകള്‍ ലോക പ്രശസ്തങ്ങളാണ്. അവയില്‍ ചിലത്:
1. അജ്വിബതുല്‍ അജീബ 2. ഖുര്‍റതുല്‍ ഐന്‍ 3. ഫത്ഹുല്‍ മുഈന്‍ 4. ഇര്‍ശാദുല്‍ ഇബാദ് 5. അഹ്കാമുന്നികാഹ് 6. മന്‍ഹജുല്‍ വാളിഹ് 7. ശറഹുസ്സുദൂര്‍ 8. ഫതാവാ ഹിന്ദിയ്യ 9. തുഹ്ഫതുല്‍ മുജാഹീദിന്‍ 10. അല്‍ ജവാഹിര്‍

പ്രധാന പള്ളികള്‍

'തുഹ്ഫത്തുല്‍ മുജാഹിദീനി'ലെ വിവരണ പ്രകാരം പൊന്നാനിയില്‍ ആദ്യ നൂറ്റാണ്ടില്‍ തന്നെ മസ്ജിദ് സ്ഥാപിതമായിട്ടുണ്ടെന്ന് ന്യായമായും മനസ്സിലാക്കാം. ഈ പ്രസ്താവനയ്ക്ക് കൂടുതല്‍ ബലം നല്‍കുന്ന മറ്റൊരു രേഖ കൂടിയുണ്ട്. ഉമര്‍ബ്നു സുഹ്റവര്‍ദി രചിച്ച രിഹ്ലത്തുല്‍ മുലൂക്കിലെ പരാമര്‍ശമാണ് അത്. സുഹ്റവര്‍ദിയുടെ അഭിപ്രായപ്രകാരം മാലിക്ബ്നു ഹബീബിന്‍റെ കാലത്തു തന്നെ പൊന്നാനി, പുതുപൊന്നാനി എന്നിവിടങ്ങളില്‍ മസ്ജിദുകള്‍ സ്ഥാപിക്കുകയും അവിടങ്ങളില്‍ ഖാളിമാരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. പ്രസിദ്ധ ചരിത്രപണ്ഡിതനായ നെല്ലിക്കുത്ത് എ.പി. മുഹമ്മദലി മുസ്ലിയാര്‍ അഭിപ്രായപ്പെടുന്നത്, ഹിജ്റ 50-60/670-680 കാലഘട്ടത്തില്‍ പൊന്നാനിയില്‍ ആദ്യ മസ്ജിദ് സ്ഥാപിക്കപ്പെട്ടിരിക്കാമെന്നും അക്കാലത്തെ മിക്ക മസ്ജിദുകളേയും പോലെ കടല്‍തീരത്ത് സ്ഥാിക്കപ്പെട്ടതുകൊണ്ട് കടല്‍ക്ഷോഭത്തില്‍ അത് തകര്‍ന്നതാവാമെന്നുമാണ്. ചരിത്രപരമായി പരിശോധിക്കുമ്പോള്‍ ഒരു മുസ്ലിം പാര്‍പ്പിടകേന്ദ്രമെന്ന നിലയില്‍ പതിനഞ്ചാം നൂറ്റാണ്ടിനുമുമ്പേ തന്നെ പൊന്നാനി പ്രാധാന്യമര്‍ഹിക്കുന്നുണ്ട്. തുഹ്ഫതിലെ  വിവരമനുസരിച്ചുതന്നെ, മുസ്ലിംകളുടെ ആധിക്യം കൊണ്ടും വാണിജ്യ കേന്ദ്രമെന്ന നിലയിലും പൊന്നാനി, ഏഴാം നൂറ്റാണ്ടില്‍ തന്നെ സജീവമാവുകയും ശ്രദ്ധേയമാവുകയും ചെയ്തിട്ടുണ്ട്. മാത്രമല്ല, പൊന്നാനിക്ക് ആ പേര് ലഭിക്കുന്നതു തന്നെ അറബിപ്പൊന്നുകൊണ്ട് ക്രയവിക്രയം ചെയ്യുന്ന കേരളത്തിലെ മുഖ്യ പ്രദേശമായിരുന്നു പൊന്നാനി എന്നതുകൊണ്ടായിരുന്നല്ലോ. 
വാസ്തു ശില്‍പകലാ ലക്ഷണമൊത്ത പള്ളികള്‍, തൊട്ടടുത്ത പള്ളിക്കാടുകള്‍, നിരനിരയായുള്ള മിസാന്‍ (നിശാന്‍) കല്ലുകള്‍, മഖ്ബറകള്‍, ജാറങ്ങള്‍ തലമുറകളുടെ സാക്ഷിയായി നൂറ്റാണ്ടും പതിറ്റാണ്ടുകളും പിന്നിട്ട വീടുകള്‍, ഒരേ സമയം പള്ളികളില്‍ നിന്നുയരുന്ന വാങ്ക്വിളികള്‍, സുബ്ഹിക്കും മഗ്രിബിനും മസ്ജിദുകളുടെ അകത്തളങ്ങളില്‍ നിന്നുയരുന്ന തസ്ബീഹ്(ദൈവ സ്തോത്രം), തഹ്ലീല്(സ്തുതി),സ്വലവാത്ത്(കീര്‍ത്തനം), തിലാവത്തു (ഖുര്‍ആന്‍ പാരായണം) കളുടെ ശബ്ദവീചികള്‍ എന്നിവ ആരേയും നിര്‍വൃതികൊള്ളിക്കും. വലിയപള്ളിയുടെ പൊലിവും മഹാത്മ്യവും ആകര്‍ഷണീയതയും, ഒപ്പം മസ്ജിദുകളുടെ സാമിപ്യത്താല്‍ അനുഗ്രഹീതവുമായ ഈ പ്രാചീനപട്ടണം ഒരു തികഞ്ഞ മുസ്ലിം സംസ്കാരിക കേന്ദ്രം തന്നെ. കൈരളിയുടെ ഇസ്ലാമിക പ്രചരണാരംഭം കുറിച്ച ആദ്യ പളളികള്‍ കടലെടുത്തിരിക്കാം.  പുതുപൊന്നാനി മഹ്ളറ പളളി, തീപ്പെട്ടി കമ്പനിപളളി, മൂന്നര പതിറ്റാണ്ട് മുമ്പ് നിര്‍മ്മിച്ച അലിയാര്‍പളളി തുടങ്ങിയവ കടലാക്രമണത്താല്‍ തകര്‍ന്നതുപോലെ.  തൂഹ്ഫത്തുല്‍ മൂജാഹിദീന്‍ കേരളത്തിലെ ആദ്യ പളളികളുടെ പട്ടിക വിവരിച്ചതില്‍ പൊന്നാനിയില്ല. മാലിക്ക് ഇബ്നുദിനാറും സംഘവും കേരളത്തില്‍ എത്തി അധികം കഴിയുന്നതിന് മുമ്പ് ഇവിടെയും ഇസ്ലാം പ്രചരിച്ചതായി ഗ്രന്ഥ കര്‍ത്താവ് വിശദീകരിക്കുന്നു.
വടക്ക് ഭാരതപ്പുഴയും തെക്ക് പൂക്കൈതപ്പുഴയും കിഴക്ക് കനോലികനാലും പടിഞ്ഞാറ് അറബികടലും അതിരിട്ട ഏതാണ്ട് ആറിലധികം കിലോമീറ്റര്‍ നീളവും അര കിലോമീറ്റര്‍ വീതിയുളള കൊച്ചു ദ്വീപാണ് പൊന്നാനി നഗരവും സൗത്തും പ്രദേശം.  ഏകദേശം 95 ശതമാനം മുസ്ലിംകള്‍ താമസിക്കുന്നു ബാക്കി ഹൈന്ദവരും. 18 ജുമാമസ്ജിദുകള്‍ അടക്കം വഖഫ് ചെയ്ത പളളികള്‍ 49. പുഴ മുതല്‍ ആശുപത്രി വരേയും കനാല്‍ മുതല്‍ കടപ്പുറം വരേയും ഏകദേശം അരകിലോമീറ്ററിലധികം വിസ്തീര്‍ണ്ണമുളള പൊന്നാനി നഗരം പൂര്‍ണ്ണമായും മുസ്ലിം പ്രദേശമാണ്. ചില പ്രധാന പളളികളെ പരിചയപ്പെടാം:
തോട്ടുങ്ങല്‍ പളളി
പുഴയുടേയും കടലിന്‍റേയും ലാളനകളേറ്റ് നൂറ്റാണ്ടുകളുടെ സ്മരണകളുമായി പളളിക്കടവത്ത് തലയുയര്‍ത്തി നില്‍ക്കുന്ന പഴമയും പുതുമയും സംഗമിക്കുന്ന തോട്ടുങ്ങല്‍ പളളിയാണ് ഇപ്പോള്‍ നിലവിലുളളതില്‍ ഏറ്റവുമാദ്യം നിര്‍മ്മിക്കപ്പെട്ട പളളി. ശൈഖ് മുഹ്യദ്ദീന്‍ അബ്ദുല്‍ ഖാദിര്‍ ജിലാനി (ക്രി. 1078 - 1165) യുടെ പ്രമുഖ ശിഷ്യന്‍ കാഞ്ഞിരമുറ്റത്ത് അന്ത്യവിശ്രമം കൊള്ളുന്ന  ശൈഖ് ഫരീദുദ്ദീനും അദ്ദേഹത്തിന്‍റെ സഹഗാമി ശൈഖ് ഹുസൈന്‍ മുഹ്യദ്ദീ (ഉത്താന്‍ മുസ്ലിയാര്‍)നുമാണ് ഒമ്പത് നൂറ്റാണ്ടോളം പഴക്കമുള്ള പള്ളിയുടെ സ്ഥാപകര്‍. പള്ളിയുടെ വടക്ക് പുഴയുടെ വലിയൊരു ഭാഗം കരയായിരുന്നുവെന്നും പല പ്രമുഖ തറവാടുകളും ഇവിടെയായിരുന്നുവെന്നും പറയപ്പെടുന്നു. കനോണ്‍ലി തോടിന്‍റെ ഒരു ഭാഗമായിത്തീര്‍ന്ന അപ്പിത്തോടിന്‍റെ അരികെയുള്ള പള്ളിയായതിനാല്‍ ഇതിനെ തോട്ടുങ്ങല്‍ പളളിയെന്ന് വിളിച്ചു. അക്ബര്‍ ട്രാവല്‍സ് എംഡി കെവി അബ്ദുനാസറിന്‍റെ നേതൃത്വത്തില്‍ പള്ളി പുനഃരുദ്ധാരണം നടത്തി.
ആരംഭത്തില്‍ ഇവിടെ ജുമുഅ ഉണ്ടായിരുന്നു. വലിയപളളി നിര്‍മ്മാണത്തിന്ശേഷം അതു നിലച്ചു. 2009 ഫ്രെബുവരി 13ന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ നേതൃത്വത്തില്‍ വിണ്ടും ജുമുഅ ആരംഭിച്ചു.  ഉത്താന്‍ മുഹ്യിദ്ദീന്‍ മുസ്ലിയാരുടെ മഖാം ഇവിടെ സ്ഥിതിചെയ്യുന്നു. ശൈഖ് ഫരീദുദ്ദീന്‍റെ ശിഷ്യനായ ശൈഖ് ഹുസൈനാണ് ഉത്താന്‍ മുസ്ലിയാര്‍ എന്ന പേരില്‍ പ്രശസ്തനായത്. ഹസ്റത്ത് ഉസ്മാ(റ)ന്‍റെ പുത്ര പരമ്പരയിലാണ് ഇദ്ദേഹത്തിന്‍റെ ജനനം. മഖ്ദൂമുമാരുടെ ആഗമനത്തിന് മുമ്പ് പൊന്നാനിയില്‍ ഇസ്ലാമിക പ്രബോധനം നിര്‍വഹിച്ചവരില്‍ മുഖ്യനാണ് ഉത്താന്‍ മുസ്ലിയാര്‍.

തെരുവത്ത് പള്ളി

പള്ളിക്കടവില്‍നിന്ന് നിര്‍ദ്ദിഷ്ട ഫിഷിങ്ങ് ഹാര്‍ബറിന് അരികിലൂടെ അമ്പത് മീറ്റര്‍ പടിഞ്ഞാറോട്ട് നടന്നാല്‍ മെയിന്‍റോഡുമായി ബന്ധിക്കുന്ന ഇടറോഡിലാണ് തെരുവത്ത് പള്ളി. പുരാതന വ്യവസായ കേന്ദ്രമായ കൊച്ചങ്ങാടി, കച്ച തെരുവ്  റോഡില്‍ സ്ഥിതിചെയ്യുന്നതിനാലാണ് തെരുവത്ത് പള്ളി എന്നറിയപ്പെട്ടത്. കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രശസ്തരായ പണ്ഡിതര്‍ ഇവിടെ ദര്‍സിനു നേതൃത്വംനല്‍കി. പറങ്കികള്‍ക്കെതിരേയുള്ള വിശുദ്ധ യുദ്ധത്തില്‍ വീരമൃത്യൂ വരിച്ച സയ്യിദ് അലിയുല്‍ മിസ്രിയുടെ മഖ്ബറ ഇവിടെയാണ്. ഖബറിനു അസാധാരണ നീളമുണ്ട്. മഖ്ബറയും പള്ളിയും അക്ബര്‍ ട്രാവല്‍സ് കെവി അബ്ദുല്‍ നാസറിന്‍റെ നേതൃത്വത്തില്‍ പുനഃരുദ്ധാരണം നടന്നുവരുന്നു.

വലിയ ജുമുഅത്ത് പള്ളി

കേരളക്കരയിലെ മുസ്ലിം പള്ളികളില്‍ പൊന്നാനി ജുമുഅത്ത് പള്ളിക്ക് അതിപ്രധാനമായ സ്ഥാനമാണുള്ളത്. മലയാള നാട്ടിലെ മുസ്ലിംകളുടെ വിജ്ഞാന കേന്ദ്രമെന്ന നിലക്ക് 'ചെറിയ മക്ക' എന്ന പേരില്‍ അറിയപ്പെട്ടു. കേരളത്തിലെ മതപണ്ഡിതډാരെല്ലാം ഈ മസ്ജിദുമായി അഭേദ്യമായ ബന്ധം പുലര്‍ത്തിയിരുന്നു. ഇതര ദിക്കുകളില്‍ നിന്ന് മത പഠനത്തിനായി 'മലബാറിലെ മക്ക'യില്‍ എത്തിച്ചേര്‍ന്നവരുടെ ആസ്ഥാനവും ഈ മസ്ജിദായിരുന്നു. നിരവധി പേര്‍ ഇവിടെ വെച്ച് പാണ്ഡിത്യം നേടി. പോര്‍ച്ചുഗീസ് സാമ്രാജ്യത്വ ശക്തികള്‍ക്കെതിരെ സമരത്തിനു നേതൃത്വം വഹിച്ചിരുന്നതും ഈ മസ്ജിദായിരുന്നു.
ഹിജ്റ 925/1518ലാണ് മസ്ജിദിന്‍റെ നിര്‍മ്മാണമെന്ന് ഗണിക്കപ്പെടുന്നു. അല്ലാമാ സൈനുദ്ദീനുബ്നു അലിബ്നു അഹ്മദ് മഅ്ബരിയാണ് മസ്ജിദിന്‍റെ സ്ഥാപകന്‍.
'പതിനഞ്ചാം നൂറ്റാണ്ട് മുതല്‍ പൊന്നാനിയും അവിടത്തെ ജുമുഅത്ത് പള്ളിയും വടക്കു മുല്‍ക്കി മുതല്‍ തെക്കു തേങ്ങാ പട്ടണം വരെയുള്ള തീരപ്രദേശങ്ങളില്‍ ഉടനീളം ഇസ്ലാമിക വിശ്വാസ കര്‍മ്മ ശാസ്ത്രങ്ങളുടെ മേഖലയില്‍ വലിയ സ്വാധീനം ചെലുത്തിയിരുന്നു.' (ജൃീള. ട്യലറ ങീശറലലി ടവമവ, കഹെമാ ശി ഗലൃമഹമ, ജ. 43)."പൊന്നാനിയിലെ മിക്ക പള്ളികള്‍ക്കും അവിടത്തെ നാടുവാഴിയായിരുന്ന തിരുമനശ്ശേരി തമ്പുരാന്‍ സ്വത്തും സാമ്പത്തിക സഹായവും നല്‍കിയിരുന്നു. ആ ഔദാര്യവും സഹായവും പിന്നീട് സാമൂതിരി നിലനിര്‍ത്തി പോന്നു."
ടിപ്പുസുല്‍ത്താന്‍ മലബാര്‍ ഭരിച്ച കാലത്ത് (1782-1792) ഒരു സനദ് (രേഖ) പ്രകാരം മസ്ജിദിനെ എല്ലാ നികുതിയില്‍ നിന്നും ഒഴിവാക്കിയിരുന്നു. പിന്നീട് ബ്രിട്ടീഷ് ഭരണം സ്ഥാപിതമായപ്പോള്‍ 350 പണം നികുതി നിജപ്പെടുത്തി. പള്ളിയെ നികുതിയില്‍ നിന്നൊഴിവാക്കാന്‍ അഭ്യര്‍ത്ഥിച്ചുകൊണ്ട് അക്കാലത്തെ മഖ്ദൂം മുഹമ്മദ് അധികൃതര്‍ക്ക് ഹരജി സമര്‍പ്പിച്ചതായി പഴയ രേഖകളില്‍ കാണുന്നു.
തൊണ്ണൂറ് അടി നീളവും അറുപത് അടി വീതിയുമുണ്ട് മസ്ജിദിന്‍റെ ഉള്‍ഭാഗത്തിന്. പള്ളി പണിയുന്ന കാലത്ത് ഈ 'അകത്തെ പള്ളി' മാത്രമേ ഉണ്ടായിരുന്നുള്ളൂ. പുറത്തെ പള്ളിയും മുറികളും മാളികയും മറ്റും പിന്നീട് കൂട്ടിചേര്‍ത്തവയാണ്. 1550ല്‍ (ഹിജ്റ 957 ശവ്വാല്‍ 19 വ്യാഴാഴ്ച) ഉണ്ടായ പോര്‍ച്ചുഗീസ് ആക്രമണത്തില്‍ മസ്ജിദിന് കാര്യമായ കേടുപാടുകള്‍ സംഭവിച്ചു.
1887ല്‍ ബ്രിട്ടീഷ് മലബാര്‍ കലക്ടറായിരുന്ന ലോഗന്‍ പൊന്നാനി സന്ദര്‍ശിച്ച് രേഖപ്പെടുത്തിയത് പ്രകാരം മസ്ജിദ് അക്കാലത്തെ നാലു നില കെട്ടിടമായിരുന്നുവെന്ന് വ്യക്തമാണ്. ലോഗന്‍ തന്‍റെ മലബാര്‍ മാന്വലില്‍ ഇങ്ങിനെ കുറിക്കുന്നു.
"The Mosque is a spacious four-storeyed building, 90 feet in length  and 60 in breadth, and stands close to the Jaram or Mausoleum, which contains his own and his successors remains."
പള്ളിയുടെ ചുറ്റുഭാഗത്തുള്ള കനത്ത മതില്‍ കെട്ട് മണ്ടായപ്പുറത്ത് മൂപ്പډാരുടെ സംഭാവനയാണ്. പള്ളിയുടെ വടക്കു ഭാഗത്ത് ഇന്നുള്ള പടിപ്പുര ഹിജ്റ 1107/1695-96 നാഖുദാ ഖോജാ മുഹമ്മദിന്‍റെ മകന്‍ ചുള്ളിയില്‍ മുഹമ്മദ് എടുപ്പിച്ചതാണെന്ന് അതിേډല്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
പടിഞ്ഞാറു ഭാഗത്തുള്ള പടിപ്പുര ഹിജ്റ 1242/1826-27 കുഞ്ഞൂസ്സ എന്ന ആള്‍ പണിയിച്ചുവെന്ന് അതിേډലും എഴുതിവെച്ചിരുന്നു. പുതിയകത്ത് അഹ്മദ് മഖ്ദൂം 1847ലുണ്ടായ ജന്നത്ത്ബീവി സംഭവത്തെ തുടര്‍ന്ന് ചിങ്കല്‍പേട്ടയില്‍ ജയിലിലായിരുന്ന കാലത്ത് മഖ്ദൂമിന്‍റെ ജോലികള്‍ നിര്‍വ്വഹിച്ചിരുന്ന പുതിയകത്ത് കമാലുദ്ദീന്‍ എന്ന കമ്മുട്ടി മുസ്ലിയാര്‍ (മരണം:കൊല്ലവര്‍ഷം 1037/1861-62) എടുപ്പിച്ചതാണ് മസ്ജിദിന്‍റെ ഇന്നുള്ള പൂമുഖം. മസ്ജിദിന്‍റെ ഇപ്പോഴത്തെ മേല്‍പ്പുര കൊല്ലവര്‍ഷം 1014/1838-39ല്‍ നിര്യാതനായ കുഞ്ഞിപ്പോക്കര്‍ സാഹിബ് മകന്‍ കോടമ്പിയകത്ത് സൈതുട്ടി എന്ന ധനികന്‍ പണിയിച്ചതാണ്. മസ്ജിദിന്‍റെ ആവശ്യത്തിനായി വലിയൊരു സംഖ്യ സംഭാവന നല്‍കിയ കൗടിയമ്മാക്കാനകത്ത് കുഞ്ഞഹമ്മദ് മകന്‍ കൊങ്ങണം വീട്ടില്‍ കുഞ്ഞിക്കമ്മദ് ഹാജി കൊല്ലവര്‍ഷം 1014 മകരം 15/1838-39 ശനിയാഴ്ച ഇഹലോക വാസം വെടിഞ്ഞതായി മസ്ജിദിന്‍റെ ഒരു ചുമരില്‍ രേഖപ്പെടുത്തിയിരുന്നു.
പൊന്നാനി വലിയ പള്ളിയില്‍ മതപഠനത്തിനായി അന്യദിക്കുകളില്‍ നിന്ന് വന്നിരുന്നവരുടെ താമസത്തിനും മറ്റുമായി മസ്ജിദിനടുത്തു തന്നെ 'പള്ളിക്കലകം' എന്ന പേരിലറിയപ്പെടുന്ന ഒരു കെട്ടിടം തലശ്ശേരിക്കാരനായ ധനാഢ്യന്‍ നിര്‍മ്മിച്ചുകൊടുത്തു.
നിലവിലുള്ള മിമ്പര്‍(പളളിയിലെ പ്രസംഗ പീഠം) ഹിജ്റ 1330/1911ല്‍ തരകം കോജിനകത്ത് കുഞ്ഞാദുട്ടി എന്ന ആള്‍ 1400 ഉറുപ്പിക ചിലവില്‍ നിര്‍മ്മിച്ചതാണെന്ന് അതിേډല്‍ എഴുതിക്കാണുന്നു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍റെ കാലം മുതല്‍ ഉപയോഗിച്ചിരുന്ന പഴയ മിമ്പറിന്‍റെ ഏതാനും ഭാഗങ്ങള്‍ നിലവിലുള്ളതിന്‍റെ പിന്‍ഭാഗത്തായി കാണാം. ഇന്നത്തെ ഹൗളും അതിന്‍റെ തട്ടിന്‍മുകളും 1941ല്‍ നിര്‍മ്മാണത്തിന് നേതൃത്വം നല്‍കിയത് ആനബീഡി ഉടമ പി.കെ. അബ്ദുല്‍കാദര്‍ സാഹിബായിരുന്നു. ഇവിടെ ഖുതുബാ പ്രഭാഷണം നിര്‍വ്വഹിക്കുന്നത് മഖ്ദൂം തറവാട്ടില്‍ പെട്ടവരായിരിക്കണമെന്ന നിബന്ധന വളരെക്കാലം നിലവിലുണ്ടായിരുന്നു. പറങ്കികളും മുസ്ലിംകളും തമ്മില്‍ ഉഗ്ര സമരം നടന്നിരുന്ന കാലത്തോ മറ്റോ ഒരു ക്രിസ്ത്യാനി മുസ്ലിം പണ്ഡിതന്‍റെ വേഷത്തില്‍ പള്ളിയില്‍ താമസിക്കുകയും പിന്നീട് അവിടെ ഖുതുബ നിര്‍വഹിക്കുകയും ചെയ്തിരുന്നുവത്രെ. ഈ ക്രിസ്ത്യന്‍ ചാരന്‍റെ  കളള പ്രവര്‍ത്തനം വ്യക്തമായതോടെയാണ് ഖുതുബക്ക് മഖ്ദൂം തറവാട്ടിലെ അംഗമോ അവിടെ നിന്ന് വിവാഹം ചെയ്തവരോ ആയിരിക്കണമെന്ന നിബന്ധന ഉണ്ടായത്. അടുത്ത കാലം വരെ അതു കര്‍ശനമായി പാലിക്കപ്പെടുകയും ചെയ്തിരുന്നു. പ്രസിദ്ധമായ ഈ മിമ്പറില്‍ ഖുതുബ നിര്‍വ്വഹിക്കാനുള്ള അവസരം പ്രതീക്ഷിച്ചുമാത്രം മഖ്ദൂം കുടുംബത്തില്‍ നിന്ന് വിവാഹം ചെയ്തവര്‍ വരെ ഉണ്ടായിട്ടുണ്ട്. ഈ മിമ്പര്‍ വെള്ളിയാഴ്ചകളില്‍ കൊടിതൂക്കി പ്രത്യേകം അലങ്കരിക്കാറുണ്ട്. 
കേരള വാസ്തുശില്‍പ കലാവിദ്യകള്‍ പ്രകാരം, തച്ചുശാസ്ത്രത്തിന്‍റെ മര്‍മ്മജ്ഞാനിയായ ആശാരിയാണ് മസ്ജിദ് നിര്‍മ്മിച്ചത്. മഖ്ദൂം ഒന്നാമന്‍റെ ഇഷ്ട സുഹൃത്തായിരുന്ന ആശാരി നിര്‍മ്മാണ പ്രവര്‍ത്തനം പൂര്‍ത്തിയായി മുകളില്‍ നിന്ന് പടിഞ്ഞാറോട്ട് നോക്കിയപ്പോള്‍ പരിശുദ്ധ കഅബയുടെ ദിവ്യപ്രഭ ദര്‍ശിച്ചുവത്രെ. തല്‍ഫലമായി അദ്ദേഹം മുസ്ലിമായി. മഖ്ദൂമുകളുടെ മഖാമി(ഖബറിടം)ന്‍റെ ചുമരിന് തൊട്ടടുത്തുള്ള മൂന്ന് ഖബറുകളില്‍ കിഴക്കുള്ളത് (ചെറിയ നിശാന്‍ കല്ല്) ഇദ്ദേഹത്തിന്‍റേതാണ്.   ആശാരിയുടെ കുടുംബം ജുമാ മസ്ജിദിലേക്ക് ദാനധര്‍മ്മങ്ങള്‍ നല്‍കിപ്പോന്നു. മസ്ജിദിലെ പണ്ഡിതډാരുമായി അവര്‍  സ്നേഹബന്ധം പുലര്‍ത്തി. മഖ്ദൂം തങ്ങളുമായുള്ള അടുപ്പം കാരണം ഇദ്ദേഹത്തെ 'ആശാരിത്തങ്ങള്‍' എന്നു വിളിച്ചു പോന്നു. സിയാറത്തി (ഖബറിട സന്ദര്‍ശനം)നെത്തുന്നവര്‍ മഖ്ദൂമിന്‍റെ ആ സുഹൃത്തിന് കൂടി വേണ്ടി പ്രാര്‍ത്ഥിക്കുന്നു.
തലശ്ശേരിയിലെ ഒരു സമ്പന്നന്‍ നിര്‍മ്മിച്ച പള്ളിക്കുളത്തിന് സമീപമുണ്ടായിരുന്ന പള്ളിക്കലകം കെട്ടിടം കാലപ്പഴക്കത്താല്‍ ജീര്‍ണിച്ചത് കാരണം പൊളിച്ചുമാറ്റി. പകരം തല്‍സ്ഥാനത്ത് പണിത കെട്ടിടത്തിന്‍റെ ശിലാസ്ഥാപനം 2003 ഫെബ്രുവരി 21ന് പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു. പുനര്‍നിര്‍മ്മിച്ച കെട്ടിടം 2009 നവംബര്‍ 9ന് കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. അക്ബര്‍ ട്രാവല്‍സ് മാനേജിംങ് ഡയറക്ടര്‍ കെ.വി. അബ്ദുല്‍ നാസറിന്‍റെ പൂര്‍ണ്ണ സാമ്പത്തിക സഹായത്തോടെ പണിത ഈ കെട്ടിടത്തിന് ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം മെമ്മോറിയല്‍ സ്റ്റുഡന്‍റ്സ് ഹോസ്റ്റല്‍ എന്ന് നാമകരണം ചെയ്തു.
'പുതിയകം' വീട്ടിലാണ് മഖ്ദൂം ഒന്നാമന്‍ താമസിച്ചിരുന്നത്. വലിയ ജുമാ മസ്ജിദിന്‍റെ തെക്കു കിഴക്കു ഭാഗത്തുള്ള മതില്‍ കെട്ടിനകത്താണ് പൊന്നാനിയില്‍ മരണപ്പെട്ട എല്ലാ മഖ്ദൂമുമാരുടെയും ഖബറുകള്‍. മഖ്ദൂം ഒന്നാമന്‍റെ ഖബറും ഇതില്‍ തന്നെ. മഖ്ദൂം പദവിയില്‍ സേവനമനുഷ്ഠിക്കാത്ത ഒരു വ്യക്തിയുടെ ഖബര്‍ മാത്രമേ ഇതിനകത്തുള്ളൂ. ഹിജ്റ 1217ല്‍/1802-03 നാല്‍പത്തി മൂന്നാം വയസ്സില്‍ മരണപ്പെട്ട മമ്മിക്കുട്ടി ഖാളി എന്ന ഖാളി മുഹമ്മദ്ബ്നു സൂഫിയുടെ ഖബറാണത്. പണ്ഡിതനും സൂഫിവര്യനുമായ അദ്ദേഹത്തിന് സമൂഹത്തിലുണ്ടായിരുന്ന ഉന്നത പദവി പരിഗണിച്ചാണ് മഖ്ദൂം കെട്ടിനുള്ളില്‍ അദ്ദേഹത്തെ ഖബറടക്കിയത്. മഖ്ദൂം ഒന്നാമന്‍റെ യഹ്യ എന്ന ബാല്യത്തിലേ മരണപ്പെട്ട പുത്രനെ ഖബറടക്കിയതും ഇവിടെയാണത്രേ. 
കൊല്ലവര്‍ഷം 1034ല്‍/1858-59 മരണപ്പെട്ട മുസ്ലിയാരകത്ത് കമ്മാലിക്കുട്ടി മകന്‍ കൊങ്ങണം വീട്ടില്‍ മൊയ്തീന്‍ കുട്ടി മഖാമിന്ന് ചെമ്പു കൊണ്ടുള്ള മേല്‍പുര പണിയിച്ചു. 1995-96ലാണ് ഇത് എടുത്തുമാറ്റി പരിഷ്കാരങ്ങള്‍ വരുത്തിയത്.
സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ആരംഭിച്ച വലിയ പള്ളിയിലെ വിപുലമായ ദര്‍സ് വിശ്വവിഖ്യാതമാണ്. "പ്രശസ്തമായ ഈ മതപഠന കേന്ദ്രത്തിലേക്ക് കേരളത്തിന്‍റെ നാനാ ഭാഗത്തു നിന്നും ദ്വീപുകളില്‍ നിന്നും മാത്രമല്ല, ജാവാ, സുമാത്രാ എന്നീ ദൂര പൗരസ്ത്യ ദേശങ്ങളില്‍ നിന്നു പോലും വിദ്യാര്‍ത്ഥികള്‍ ഒഴുകാന്‍ തുടങ്ങി."
ഇങ്ങിനെ പൊന്നാനിയുടെ വിളക്കത്തിരുന്നവരാണ് കേരള മുസ്ലിംകളുടെ ഇതിഹാസം രചിച്ച ഭൂരിഭാഗം പണ്ഡിതډാരും. അവരില്‍ പ്രസിദ്ധരായ ഖുര്‍ആന്‍ വിജ്ഞാനീയരും ഹദീസ് ശാസ്ത്ര വിശാരദډാരും കര്‍മ്മ കാണ്ഡ പണ്ഡിതരും, ചരിത്രകുതുകികളും അറബി ഭാഷാ പടുക്കളും, കവി പുംഗവډാരുമുണ്ട്. ഔലിയാക്കളും സൂഫിവര്യډാരും, സ്വാതന്ത്ര്യസമര പോരാളികളും,  ഗ്രന്ഥകാരډാരും സദുപദേശകډാരും ഫലിത ശിരോമണികളുമുണ്ട്."വലിയ പണ്ഡിതډാര്‍ക്ക് പോലും അന്ന് പൊന്നാനി ദര്‍സില്‍ പഠിക്കാന്‍ (വിളക്കത്തിരിക്കാന്‍) അനായാസം പ്രവേശനാനുമതി ലഭിച്ചിരുന്നില്ല."
പഴയ കാലത്ത് ഏത് സ്ഥലത്ത് നിന്ന് മത പാണ്ഡിത്യം നേടിയവരാണെങ്കിലും പൊന്നാനിയില്‍ പോയി 'വിളക്കത്തിരിക്കല്‍' എന്നു പറയുന്ന ബിരുദം കരസ്ഥമാക്കിയിരുന്നു. അല്ലാമാ അഹ്മദ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമന്‍റെ പ്രധാന ഗുരുവര്യരാണ് പ്രസിദ്ധ കര്‍മശാസ്ത്ര പണ്ഡിതനായ ഇമാം ഇബ്നുഹജര്‍ അല്‍ ഹൈതമി. തന്‍റെ ഇഷ്ട ശിഷ്യന്‍റെ ദര്‍സ് സന്ദര്‍ശിക്കാന്‍ ഇബ്നു ഹജര്‍ പൊന്നാനിയിലെത്തി. അവിടുന്ന് കൊണ്ടുവന്ന കല്ല് പൊന്നാനി വലിയ ജുമാ മസ്ജിദില്‍ ഇന്നും സൂക്ഷിച്ചുവരുന്നു.
മഖ്ദൂം കുടുംബത്തില്‍ ജനിച്ച ശൈഖ് ഉസ്മാന്‍റെ ഖബറിടം പള്ളിയുടെ തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. അറബി വ്യാകരണ ശാസ്ണ്‍ത്രത്തില്‍ അറിയപ്പെട്ട ഖത്റുന്നിദാക്ക് ശ്രദ്ധേയമായ വ്യാഖ്യാണ്‍നം തയ്യാറാക്കിയ ശൈഖ് ഉസ്മാന്‍ പോര്‍ച്ചുഗീസ് വിരുദ്ധ പോരാളി കൂടിയായിരുന്നു.
സിയാറത്തു പള്ളി
പൊന്നാനിയില്‍ നിലവിലുള്ളവയില്‍ വെച്ച് ഏറ്റവും പഴക്കമുള്ള പള്ളികളില്‍ ഒന്നാണ് സിയാറത്തു പള്ളി സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ പിതൃവ്യനും പൊന്നാനി ഖാളിയുമായിരുന്ന ഇബ്രാഹീമുബ്നു അലിയ്യില്‍ മഅ്ബരിയുടെ ഖബറിടം ഇവിടെയാണെന്ന് വിശ്വസിക്കപ്പെടുന്നു. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ഇവിടം പതിവായി സന്ദര്‍ശിച്ചിരു(സിയാറത്)ന്നതിനാല്‍ സിയാറത്തു പള്ളി എന്ന് നാമകരണം ചെയ്യപ്പെട്ടു. ആദ്യകാല ഇസ്ലാമിക പ്രബോധകരില്‍പെട്ട സയ്യിദ് മുഹമ്മദ് ഖാസിം ബ്നു ഇബ്രാഹീമിന്‍റേതാണ് ഇവിടത്തെ ഖബറിടമെന്നും അഭിപ്രായമുണ്ട്. കൊച്ചു കൂരയായിരുന്ന ഈ മസ്ജിദ് പല ഘട്ടങ്ങളിലായി പുതുക്കിപ്പണിതിട്ടുണ്ട്.
പള്ളിയുടെ മുന്നില്‍ കാണുന്ന മഖ്ബറ മഖ്ദൂമിന്‍റെ പൗത്രി ഇബ്റാഹീമാ ബീവിയുടേതാണെന്നു പറയുന്നു. ഇതില്‍ കീഴില്‍ മദ്റസത്തുല്‍ ഇല്‍മിയ്യ എന്ന പേരിലുള്ള മൂന്ന് മദ്റസകള്‍ പരിപാലിക്കപ്പെടുന്നു.  
കില്‍ക്കട്ട ജാറവും മുഹ്യദ്ദീന്‍ പള്ളിയും
മുന്‍സിഫ് കോടതിക്കു സമീപം മെയിന്‍ റോഡിന് വക്കില്‍ ഈ ജാറം സ്ഥിതി ചെയ്യുന്നു. തൊട്ടടുത്ത് മുഹ്യിദ്ദീന്‍ പള്ളി നിലകൊള്ളുന്നു. വലിയ മഖ്ദൂമിന്‍റെ ശിഷ്യനാണത്രെ ഇവിടെ അന്ത്യവിശ്രമം കൊള്ളുന്നത്.
മഖ്ദൂം ഇവിടെ തന്‍റെ ഖില്‍അ: (പുതപ്പ്) വിരിച്ച് ഇരിക്കുകയും പില്‍ക്കാലത്ത് അത് സൂക്ഷിക്കപ്പെടുകയും ചെയ്തതു കൊണ്ടാണത്രെ 'ഖില്‍അ' ഇട്ട ജാറം എന്ന പേര്‍ വന്നത്. അത് പിന്നീട് ലോപിച്ച് കില്‍ക്കട്ടയായി. ഭക്തന്മാര്‍ ഇവിടം സന്ദര്‍ശിച്ച് പുണ്യം നേടുന്നു. കോടതിയില്‍ നിന്നും പോലീസ് സ്റ്റേഷനില്‍ നിന്നും പല കേസുകളിലും സത്യം ചെയ്തു തീര്‍പ്പ്കല്‍പ്പിക്കാന്‍ ഈ ജാറത്തിലേക്ക് വിടുമായിരുന്നു.
മിസ്രിപള്ളി
പോര്‍ച്ചുഗീസ് ആക്രമണത്തെ ചെറുക്കാന്‍ മഖ്ദൂം ഒന്നാമന്‍റെ കത്തു പ്രകാരം ഈജിപ്തില്‍നിന്നും മുസ്ലിം പടയാളികള്‍ പൊന്നാനിയിലെത്തി. അവര്‍ പണിത മസ്ജിദിന് മിസ്രിപള്ളി എന്ന് പേര്‍ വന്നു. വലിയ ജുമുഅത്തു പള്ളിയുടെ പടിഞ്ഞാറ് ഭാഗത്ത് സ്ഥിതി ചെയ്യുന്നു. 2019ല്‍ പള്ളി പുതുക്കിപണിതു.
മഖ്ദൂമിയ്യ അകത്തെ പള്ളി
മഖ്ദൂം ഒന്നാമന്‍ ആദ്യമായി പണിത പള്ളിയാണിത്. പഴയകം എന്ന തന്‍റെ വസതിയുടെ വേലിക്കകത്ത് പണിത ഈ മസ്ജിദ് അകത്തെ പള്ളി എന്ന് വിളിച്ചു വന്നു.  മഖ്ദൂം ഇവിടെ ഇരുന്നു കൊണ്ടാണ് വലിയ ജുമാമസ്ജിദിന്‍റെ നിര്‍മ്മാണം നിയന്ത്രിച്ചിരുന്നതും ദര്‍സിന് തുടക്കം കുറിച്ചതും ഭാരതത്തിലെ പ്രഥമ അധിനിവേശ വിരുദ്ധ പോരാട്ട കൃതിയായ തഹ്രീള് തുടങ്ങിയ കൃതികള്‍ രചിച്ചതും.
1999ല്‍ സിയാറത്തുപളളിയും 2000ല്‍ ഖിള്ര്‍പള്ളിയും 2003ല്‍ ബദര്‍ പളളിയും 2004 ല്‍ ബിലാല്‍പളളിയും 2006ല്‍ മുഹ്യദ്ദീന്‍പളളിയും അലിയാര്‍പളളിയും പുതുക്കിപണിതു. 1998ല്‍ ഉമറൂല്‍ ഫാറുഖ് പളളിയും 2000ത്തില്‍ മസ്ജീദുല്‍ മുസ്സമ്മിലും നിലവില്‍ വന്നു.  
2017 റമളാനിലെ ആദ്യത്തെ വെള്ളിയാഴ്ച മുജാഹിദ് പള്ളിയും 2019 മെയ് 3ന് വേദാംപള്ളിയും മെയ് 5ന് വണ്ടിപ്പേട്ട ഐഎസ്എസ് പള്ളിയും ശീതീകരിച്ച് പുനരുദ്ധരിച്ചു. 2019ല്‍ ബസ്റ്റാന്‍റ് പള്ളി പുനരുദ്ധരിച്ച് മെയ് 10ന് ജുമുഅ ആരംഭിച്ചു.
23.32 ച.കി.മി.വിസ്തൃതിയുളള പൊന്നാനി നഗരസഭയിലിപ്പോള്‍ 43 ജുമുഅത്ത് പളളികള്‍ അടക്കം 87 വഖ്ഫ്(ദാനം) ചെയ്ത പളളികളുണ്ട്.

നഗരസഭയിലെ പള്ളികള്‍ 

പൊതു ഖബറിടങ്ങളും ജുമുഅയും ഉള്ളത് (ജു-ഖ), ജുമുഅ മാത്രം ഉള്ളത് (ജു), ഖബറിടം മാത്രമുള്ളത് (ഖ) എന്ന്ബ്രാക്കറ്റില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. 
ഭാരതപുഴ മുതല്‍ താലൂക്കാശുപത്രി വരെ (കനോലി കനാലിന് പടിഞ്ഞാറ്):
1.തോട്ടുങ്ങല്‍ പള്ളി(ജു-ഖ) 2.തെരുവത്ത് പള്ളി(ഖ) 3.മസ്ജിദുല്‍ മുജാഹിദീന്‍(ജു) 4.പുതുപള്ളി 5.സിദ്ദീഖ് പള്ളി 6.മുഹിയദ്ദീന്‍ പള്ളി(ജു-ഖ) 7.ബിലാല്‍ പള്ളി(ജു) 8.അന്‍സാര്‍ മസ്ജിദ്-കടപ്പുറത്തെ പള്ളി(ഖ) 9.ഹൈദ്രോസ്സി മസ്ജിദ്-ഉസമ്പിയകം ജാറം പള്ളി(ഖ) 10.കോടമ്പിയകം ജാറം പള്ളി(ഖ) 11.തഖ്വ പള്ളി-മാമു മുസ്ലിയാര്‍ പള്ളി(ജു-ഖ) 12.എളാപ്പാന്‍റെ പള്ളി(ഖ) 13.വലിയ ജാറം പള്ളി(ഖ) 14.അരശിന്‍റെ പള്ളി (ഖ) 15. ഇസ്മുറുക്കാപള്ളി(ഖ) 16.വളപ്പില്‍ പള്ളി 17.മഖ്ദൂമിയ അകത്തെ പള്ളി 18.എം. ഐ. സഭാ പള്ളി 19.ചെറിയ ജാറം പള്ളി(ഖ) 20.വലിയ ജുമുഅത്ത് പള്ളി(ജു-ഖ) 21.അബൂബക്കര്‍ മസ്ജിദ് 22.മിസിരി പള്ളി(ഖ) 23.വെട്ടം പോക്കിരിയകം പള്ളി 24.പുത്തംകുളം ചെറിയ ജാറം പള്ളി(ഖ) 25.മരക്കടവ് ഇസ്ലാമിക് സെന്‍റര്‍ (ജു) 26.ബദര്‍ പള്ളി(ജു) 27.തെക്കെ പള്ളി (ജു-ഖ) 
ആശുപത്രി മുതല്‍ പുതുപൊന്നാനി പൂക്കൈതപുഴ വരെ (കനോലി കനാലിന് പടിഞ്ഞാറ്)
28.മുക്കാടി മസ്ജിദ്-ഉമ്മു മറിയം (ജു) 29.ഹംസത്ത് പള്ളി 30.ഹാജിയാര്‍ പള്ളി(ജു-ഖ) 31.അലിയാര്‍ പള്ളി(ജു) 32. മസ്ജിദുല്‍മുസ്സമില്‍ 33. ബസ്സ്റ്റാന്‍റ്പള്ളി (ജു) 34.എം.ഐ.സ്കൂള്‍ പള്ളി 35.എം.ഇ.എസ് കോളേജ് പള്ളി(ജു) 36.സിയാറത്തു പള്ളി(ജു-ഖ) 37.ഹിളര്‍ പള്ളി(ജു) 38.ആനപ്പടി ത്വഹാപള്ളി(ജു) 39.സലഫി പള്ളി(ജു) 40 ചുവന്ന റോഡ് ഫാറൂഖ് മസ്ജിദ് 41.പുതുപൊന്നാനി ചെറുപള്ളി(ഖ) 42.പുതുപൊന്നാനി ജുമുഅത്ത് പള്ളി(ജു-ഖ) 43.ജിലാനി നഗര്‍ പള്ളി 44.എം.ഐ അനാഥശാല പള്ളി 45.പുതുപൊന്നാനി മസ്ജിദ് നൂര്‍ 46.പുതുപൊന്നാനി സെന്‍ട്രല്‍ പള്ളി 47.അബുഹുറെറപള്ളി 48.ഹൈദ്രോസ് പള്ളി(ജു-ഖ) 49.പുതുപൊന്നാനി മഹ്ളറ പള്ളി 50.പുതുപൊന്നാനി ബീവി ജാറം പള്ളി.
കനോലി കനാലിന് കിഴക്ക് (മുനിസിപ്പല്‍ അതിരുവരെ)
51.മക്കി പള്ളി 52.കമാന്‍ വളവ് ഫാറൂഖ് പള്ളി 53.ചെറുകുഞ്ഞിഹാജി പള്ളി(ജു) 54.ചാണാ റോഡ് പള്ളി 55.കൈലാസം കളം പള്ളി 56.കുറ്റിക്കാട് പള്ളി (ജു-ഖ) 57.കുറ്റിക്കാട് നിസ്ക്കാരപള്ളി 58.വേദാം പള്ളി (ജു-ഖ) 59.സി.വി. ജംഗ്ഷന്‍ പള്ളി(ജു) 60.കോട്ടത്തറ പള്ളി (ജു) 61.ചമ്രവട്ടം കടവ് പള്ളി(ജു-ഖ) 62.നൈതല്ലൂര്‍ വടക്കെ പള്ളി 63.നൈതല്ലൂര്‍ ജുമുഅത്ത് പള്ളി(ജു-ഖ) 64.നൈതല്ലൂര്‍ സെന്‍ട്രല്‍ പള്ളി 65.ബിയ്യം ജുമാഅത്ത് പള്ളി(ജു-ഖ) 66.ബിയ്യം സലഫി പള്ളി(ജു) 67.പുഴമ്പ്രം ജുമുഅത്ത് പള്ളി(ജു, ഖ) 68.പുഴമ്പ്രം നിസ്ക്കാര പള്ളി 69.ഗ്രാമം നിസ്ക്കാര പള്ളി 70.കെ.കെ. ജംഗ്ഷന്‍ ഐ.എസ്സ്.എസ്സ്പള്ളി(ജു) 71.എരിക്കാംപാടം  ജുമാമസ്ജിദ്(ജു) 72.കെ.കെ ജംഗ്ഷന്‍ പള്ളി 73.വളവ് സലഫി പള്ളി(ജു) 74.വളവ് സ്രാമ്പി 75.കറുകത്തിരുത്തി ജുമാമസ്ജിദ്(ജു -ഖ) 76.കറുകത്തിരുത്തി നിസ്ക്കാര പള്ളി  77.തെയ്യങ്ങാട് ജുമുഅത്ത്പള്ളി(ജു) 78.പുല്ലോണത്ത് അത്താണി മസ്ജിദുറഹ്മാന്‍ (ജു) 79.കൊല്ലന്‍പടി ജുമുഅത്ത് പള്ളി(ജു) 80.കടവനാട് വിളക്കുമാടം പള്ളി(ജു) 81. കടവനാട് കക്കിട്ടമാടം പള്ളി(ജു-ഖ) 82.കടവനാട് 5-ാം നമ്പര്‍ പാലം(ജു) 83.നാലാം നമ്പര്‍ പാലം പള്ളി 84. ചന്തപ്പടി പള്ളി(ജു) 85.അവറാന്‍ പള്ളി(ജു) 86.വണ്ടിപ്പേട്ട ഐ. എസ്സ്. എസ്സ് പള്ളി(ജു) 87.ചെമ്പേല പള്ളി 

പഴമയുടെ പെരുമ പേറുന്ന പള്ളികള്‍

1.തോട്ടുങ്ങല്‍ പള്ളി 2.സിയാറത്ത് പള്ളി 3.മഖ്ദൂമിയ അകത്തെ പള്ളി 4.ജുമാഅത്ത് പള്ളി 5.മിസ്രി പള്ളി 6.തെരുവത്ത് പള്ളി 7.തെക്കെപള്ളി
നിസ്കാര മന്ദിരങ്ങള്‍

1. ബാര്‍ളിക്കുളം എംഎസ്എസ് 2. കരിമ്പന സ്രാമ്പി 3. പുളിക്കക്കടവ് സ്രാമ്പി 4. പുതുപൊന്നാനി ഇസ്ലാമിക് സെന്‍റര്‍ 5. കടവനാട് സ്വലാത്ത് നഗര്‍.

ഒന്നര നൂറ്റാണ്ടിനിടയില്‍ സേവനമനുഷ്ഠിച്ച ഇമാമുമാരും മുദരിസډാരും

കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യ പകുതി മുതല്‍ വലിയ പള്ളിയില്‍ രണ്ടത്താണി സ്വദേശികളായ തറമ്മല്‍ പുത്തന്‍ പീടിയേക്കല്‍ മൊയ്തുട്ടി മുസ്ലിയാരും അദ്ദേഹത്തിന്‍റെ സഹോദരന്‍ അഹമ്മദ് മുസ്ലിയാരും മകന്‍ മുഹമ്മദ് കുട്ടി മുസ്ലിയാരും പിന്നീട് മൊയ്തുട്ടി മുസ്ലിയാരുടെ മകന്‍ മുഹമ്മദുക്കുട്ടി മുസ്ലിയാരും ഇമാം പദവി അലങ്കരിച്ചു. രണ്ടത്താണി മുഹമ്മദ് മുസ്ലിയാര്‍ ഇമാമായി തുടരുന്ന സമയത്ത് സാമ്പത്തികഞെരുക്കം കാരണം ജോലി ഉപേക്ഷിച്ച് പോകാന്‍ ആഗ്രഹിച്ചു. ആ ദിവസം രാത്രി മഖ്ദൂം സ്വപ്ന ദര്‍ശനം നടത്തി ഇമാമിനോട് തീരുമാനം മാറ്റാന്‍ നിര്‍ദ്ദേശിച്ചുവത്രെ. അദ്ദേഹം തീരുമാനം മാറ്റി പിന്നെയും ഇമാമായി തുടര്‍ന്നുവെന്ന് പഴമക്കാര്‍ പറയുന്നു. തുടര്‍ന്ന് എം. പി. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ മഖ്ദൂമി,  ഹാഫിസ് കെ. കെ. അബ്ദുസലാം മുസ്ലിയാര്‍ (ഏളയറ്റില്‍) തുടങ്ങിയവര്‍ ഇമാമായിരുന്നു. ആ അവസരങ്ങളില്‍ ഖുതുബ നിര്‍വ്വഹിച്ചിരുന്നത് മഖ്ദൂം കുടുംബത്തിലെ പണ്ഡിതډാരായിരുന്നു. 1992 ജൂണ്‍ ഒന്ന് മുതല്‍ കെ. അബ്ദുല്ല ബാഖവി ഇയ്യാട് ഖത്തീബും ഇമാമുമായി സേവനമനുഷ്ഠിച്ചുവരുന്നു. സ്തുത്യര്‍ഹമായ സേവനത്തിന് അദ്ദേഹത്തിന് പല ആദരവുകളും ലഭിച്ചിട്ടുണ്ട്.  മുഹ്യ്ദ്ദീന്‍ കോയ ജൗഹരിയാണ് ഇപ്പോഴത്തെ മുഅദിന്‍. ഇമാം അബ്ദുല്ലാ ബാഖവി ചെയര്‍മാനും ഹാജി എം അമ്മാട്ടി മുസ്ലിയാര്‍ കണ്‍വീനറും ഇകെ സിദ്ധിഖ് ഹാജി ഖജാഞ്ചിയുമായി മാസാന്ത സ്വലാത്തും സൈനുദ്ദീന്‍ മഖ്ദൂം ആണ്ട് നേര്‍ച്ചയും സ്വലാത്ത് വാര്‍ഷികവും നല്ലരീതിയില്‍ നടന്നുവരുന്നു. 

1. ഒന്നര നൂറ്റാണ്ടിനിടയില്‍ ദര്‍സ്സിന് നേതൃത്വം
നല്‍കിയ പ്രഗത്ഭ മുദരിസډാരില്‍ ചിലര്‍

1. പാനായിക്കുളം കരുവേലിപ്പറമ്പില്‍ (പുതിയാപ്പിള) അബ്ദുറഹിമാന്‍ മുസ്ലിയാര്‍ 2. തുന്നംവീട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍, പൊന്നാനി 3.പുത്തന്‍വീട്ടില്‍ കുഞ്ഞഹമ്മദ്ഹാജി, പൊന്നാനി 4. കൗഡിയമാക്കാനകത്ത് മുഹമ്മദ് എന്ന വമ്പിച്ചി മുസ്ല്യാര്‍, പൊന്നാനി 5. പുത്തന്‍വീട്ടില്‍ മമ്മു മുസ്ല്യാര്‍, പൊന്നാനി 6.കൈപ്പറ്റ മുഹമ്മദ്കുട്ടി മുസ്ലിയാര്‍ 7.ചെറിയമുണ്ടം ഏന്തീകുട്ടി മുസ്ലിയാര്‍ 8. അങ്ങാടിപ്പുറം ഉണ്ണീന്‍കുട്ടി മുസ്ലിയാര്‍ 9.അച്ചിപ്ര മുഹമ്മദാജി 10. താമരശേരി കമ്മു മുസ്ലിയാര്‍ 11. നൈതല്ലൂര്‍ ബാപ്പു മുസ്ലിയാര്‍ 12. കൈപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ 13. കാപ്പാട്ട് ഇമ്പിച്ചി അഹമ്മദ് മുസ്ലിയാര്‍ 14. തിരുവേഗപ്പുറ കോയണ്ണി മുസ്ലിയാര്‍ 15. കൈത്തക്കര കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ 16. കല്ലൂര്‍ മുഹമ്മദ് മുസ്ലിയാര്‍ 17. ആമയൂര്‍ ഖാലിദ് മുസ്ലിയാര്‍ 18. കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍  19. കുറ്റിപ്പുറം അബ്ദുല്ല മുസ്ലിയാര്‍ 20. ശര്‍വാനി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ 21. ഒ.കെ. ബാപ്പു മുസ്ലിയാര്‍ 22. കോക്കൂര്‍ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ 23. കാളച്ചേരി മുഹമ്മദ് മുസ്ലിയാര്‍ 24. എം.എ. ബീരാന്‍കുട്ടി ഫൈസി, ഓമാനൂര്‍ 25. വി.ഹംസ മുസ്ലിയാര്‍ 26. ടി.ടി. മൊയ്തീന്‍ മുസ്ലിയാര്‍ 27. കെ. സിദ്ധിഖ് ബാഖവി 28. സുലൈമാന്‍ സഖാഫി, പടിഞ്ഞാറ്റുമുറി 29. വി.മൊയ്തീന്‍കുട്ടി ബാഖവി, പൊന്‍മുള 30.പി.വി. മുഹമ്മദലി ഫൈസി, എടപ്പാള്‍ 31. ടി.ഹംസ അഹ്സനി, സുല്‍ത്താന്‍ ബത്തേരി 32. പി. മുഹമ്മദ് സാലിഹ് സഖാഫി 33. യഹ്യ നഈമി  34.ജഅ്ഫര്‍ അസ്ഹരി 35. സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ സഖാഫി തലപ്പാറ 2013 നവംബര്‍ മുതല്‍ പ്രധാന മുദരിസായും അബ്ദുസമദ് അഹ്സനി വെളിമുക്ക്, ഉമര്‍ ശാമില്‍ ഇര്‍ഫാനി കാമില്‍ സഖാഫി ചേലേമ്പ്ര, ഉവൈസ് അദനി വിളയൂര്‍ സഹമുദരിസമ്മാരായും സേവനമനുഷ്ഠിച്ചു വരുന്നു. കാര്‍ത്തല മര്‍ക്കസ് സെക്രട്ടറി ആദൃശ്ശേരി ഹംസകുട്ടി മുസ്ലിയാര്‍ കുറച്ച് കാലം മുദരിസ്സായിരുന്നു.
പാലത്തും വീട്ടില്‍ അബ്ദുല്ലക്കുട്ടി മുസ്ലിയാര്‍, പടിഞ്ഞാറകത്ത് മാമുട്ടി മുസ്ലിയാര്‍, ആലിയ മുസ്ലിയാര്‍, വമ്പെനാട് മുഹമ്മദ് മുസ്ലിയാര്‍, കുഞ്ഞീന്‍ മുസ്ലിയാര്‍, തെക്കന്‍ ഇബ്രാഹിം മുസ്ലിയാര്‍, പട്ടാമ്പി സിദ്ദിഖ് മുസ്ലിയാര്‍, വിളയൂര്‍ അബ്ദുറഹിമാന്‍ മുസ്ലിയാര്‍, നെയ്തല്ലൂര്‍ സൈതാലിമുസ്ലിയാര്‍ തുടങ്ങിയ പല പണ്ഡിത ശ്രേഷഠരുടെയും നേതൃത്വത്തില്‍ ഇടദര്‍സ്സുകളും ഹാഫിസ് മമ്മിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തില്‍ ഖുര്‍ആന്‍ ഹിസ്ബ് ക്ലാസ്സും നടന്നിരുന്നു. പല പണ്ഡിതډാരുടെയും ചില മഖ്ദൂമീങ്ങളുടെയും വീടുകളിലും ദര്‍സ്സുകള്‍ നടന്നിരുന്നു.  
സാമ്പത്തിക ഞെരുക്കം അനുഭവിച്ചിരുന്ന പണ്ഡിതډാരും അക്കാലത്തുണ്ടായിരുന്നു. അക്കാലത്തുണ്ടായിരുന്നു. പലരും തൊപ്പിതുന്നിയും കിത്താബ്- മുസ്ഹഫുകള്‍ ജില്‍ദ് കെട്ടിയും സുര്‍ക്ക നിര്‍മ്മിച്ചും ചെറിയ രീതിയിലുള്ള ചികിത്സ നടത്തിയും ഉപജീവനത്തിന് വഴികണ്ടെത്തി. എന്നിട്ടുപോലും പഠിതാക്കളില്‍നിന്ന് പ്രതിഫലം പറ്റാന്‍ അവര്‍ ആഗ്രഹിച്ചില്ല. നിസ്വാര്‍ത്ഥരായ അവര്‍ എല്ലാം വജിഹില്ലാഹിക്ക് വേണ്ടി സമര്‍പ്പിച്ചു.
പുതുപൊന്നാനി ഹൈദ്രോസ്സ് പള്ളി, കടവനാട് കക്കിട്ടമാടം പള്ളി, കറുകത്തിരുത്തി പള്ളി, പുതുപൊന്നാനി സെന്‍റ്രല്‍ പള്ളി, വടക്കേ ജുമുഅത്ത് പള്ളി, ഹിളര്‍പള്ളി, സിയാറത്ത് പള്ളി, ബദര്‍ പള്ളി, പുത്തംകുളം ചെറിയ ജാറം,  തക്വ പള്ളി,  അന്‍സാര്‍ പള്ളി,  മുഹ്യ്ദീന്‍പള്ളി, തെരുവത്ത് പള്ളി, തോട്ടുങ്ങല്‍ പള്ളി, ജീലാനി നഗര്‍ പള്ളി തുടങ്ങിയ പല പള്ളികളിലും ദര്‍സ്സുകള്‍ നടന്നിരുന്നു. പലതും ഇപ്പോള്‍ സജീവമായി നിലനില്‍ക്കുന്നുണ്ട്. വലിയ മൊയ്തു മുസ്ലിയാര്‍, ചെറിയ മൊയ്തു മുസ്ലിയാര്‍,  ഖത്തീബ് പി.പി. മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ പുതുപൊന്നാനിയിലെ മുദരിസډാരും ഖാസിമാരായിരുന്നു. മുഹമ്മദ് മുസ്ലിയാരുടെ മരണശേഷം പി.പി. ഉമ്മര്‍ മുസ്ലിയാര്‍ തല്‍സ്ഥാനം തുടരുന്നു.
മദ്രസ്സകള്‍ വ്യാപകമല്ലാത്ത അക്കാലത്ത് ദീനി പഠനരംഗത്ത് ഉപരിപഠനം ആഗ്രഹിക്കാത്ത തദ്ദേശീയരായ കുട്ടികള്‍ രാവിലത്തെ ഓത്തുപള്ളി കഴിഞ്ഞാല്‍ സ്കൂള്‍ പഠനത്തിനുശേഷം തുടര്‍പഠനം മഗ്രിബിന്ശേഷവും സ്ക്കൂള്‍ ഒഴിവു ദിവസങ്ങളിലും പള്ളികളില്‍ നടക്കുന്ന ഇടദര്‍സ്സുകളായിരുന്നു അവരുടെ ആശയം. 

പള്ളികളും ഇമാമുമാരും

നൂറായിന്‍ മുസ്ലിയാര്‍, മായന്ത്രിയകത്ത് കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ (സിദ്ദിഖ് പള്ളി) വൈലത്തൂര്‍ മൂസ മുസ്ലിയാര്‍, തോട്ടുങ്ങലകത്ത് ബാവക്കുട്ടി മുസ്ലിയാര്‍, ഒതളക്കാട്ട് സിദ്ദീഖ് മുസ്ലിയാര്‍ (മുഹ്യ്ദ്ദീന്‍ പള്ളി) മമ്മി മുസ്ലിയാര്‍ (കില്‍ക്കട്ട ജാറം) ഒതളക്കാട്ടില്‍ മാമുട്ടി മുസ്ലിയാര്‍ (പുതുപള്ളി) മുല്ലശ്ശേരി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ (തെരുവത്ത് പള്ളി) കെ.എം. സെയ്തുട്ടി മുസ്ലിയാര്‍ (തോട്ടുങ്ങല്‍ പള്ളി) വമ്പനാടന്‍ മുഹമ്മദ് മുസ്ലിയാര്‍, ഉമ്മര്‍ മുസ്ലിയാര്‍ (പുത്തംകുളം ചെറിയജാറം) മന്ദലാംകുന്ന് മുഹമ്മദ് മുസ്ലിയാര്‍ (മുഹളറ ചെറിയ ജാറം) കോടമ്പിയകത്ത് അബൂബക്കര്‍ മുസ്ലിയാര്‍ (മുക്കാടിപ്പള്ളി-ഹിലാല്‍ മസ്ജിദ്) അബൂബക്കര്‍ മുസ്ലിയാര്‍, യൂസഫ് മുസ്ലിയാര്‍ (ഉസമ്പിക്കാരെ ജാറം-ഹൈദ്രാസ്സി മസ്ജിദ്) അസൈനാര്‍ മുസ്ലിയാര്‍, പി.വി. അബൂബക്കര്‍ മുസ്ലിയാര്‍ (കോടമ്പിക്കാരെ ജാറം) പെരുമ്പുള്ളി മുഹമ്മദ് മുസ്ലിയാര്‍ (ഇസ്മുര്‍ക്കാ പള്ളി) ഖാദര്‍ മുസ്ലിയാര്‍ (മക്കിപള്ളി) ഏയ്ന്തുട്ടി മുസ്ലിയാര്‍, അരസുട്ടി മുസ്ലിയാര്‍ (കടപ്രത്തെ പള്ളി-അന്‍സാര്‍ മസ്ജിദ്)  പടിഞ്ഞാറകത്ത് ഉമ്പായി മുസ്ലിയാര്‍, കാദര്‍ മുസ്ലിയാര്‍ (എളാപ്പാന്‍റെ പള്ളി) മഖ്ദൂം എം.പി. കുഞ്ഞാദുകുട്ടി മുസ്ലിയാര്‍ (ഫാറൂഖ് മസ്ജിദ്) സി. സിദ്ദിഖ് മൗലവി (മഖ്ദൂമിയ അകത്തെപള്ളി) മുഹമ്മദുണ്ണി മുസ്ലിയാര്‍ (സിയാറത്ത് പള്ളി) ബാപ്പു മുസ്ലിയാര്‍ (പുതുപൊന്നാനി വടക്കേ ജുമാമസ്ജിദ്) ആലിക്ക എന്ന ആലി മുസ്ലിയാര്‍ (പുതുപൊന്നാനി ചെറുപള്ളി), ഹാജിയാര്‍ ഉപ്പാവ, കുഞ്ഞാലന്‍ മുസ്ലിയാര്‍, കാദര്‍ മുസ്ലിയാര്‍ (തെക്കേ പള്ളി),   വളപ്പിലകത്ത് കുഞ്ഞിബാവ മുസ്ലിയാര്‍ (കുഞ്ഞാക്ക), ഇമ്പിച്ചുട്ടി മുസ്ലിയാര്‍ (ഹാജിയാര്‍ പള്ളി) വളപ്പില്‍ ബാവ മുസ്ലിയാര്‍ (വളപ്പില്‍പള്ളി)  കരുവാന്‍തൊടി കാദര്‍ മുസ്ലിയാര്‍ (അരശിന്‍റെ പള്ളി), തറോല മാമു മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍ (മിസ്രിപള്ളി), വാഴത്തോപ്പില്‍ ബീരാന്‍ മുസ്ലിയാര്‍, പടിഞ്ഞാറകത്ത് മാമുട്ടി മുസ്ലിയാര്‍, ഒ.സി. അബൂബക്കര്‍ മുസ്ലിയാര്‍ (ബദര്‍പള്ളി) വെളിയംകോട് കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ (വലിയ ജാറം), മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ (ചെറുകുഞ്ഞി ഹാജി പള്ളി) മൊയ്തുണ്ണി മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍ (ബേദാം പള്ളി) നാദാപുരം മുഹമ്മദ് മുസ്ലിയാര്‍ (അവറാന്‍ പള്ളി) മാമു  മുസ്ലിയാര്‍, കാസ്മി ഹാജി (മാമു മുസ്ലിയാര്‍ പള്ളി-തെക്ക്വ പള്ളി) മൊയ്തീന്‍കുട്ടി ഉസ്താദ്, ഇബ്രാഹിം മുസ്ലിയാര്‍ കുടക് (അബൂബക്കര്‍ മസ്ജിദ്), ആന്തൂരയില്‍ മൊയ്തു മുസ്ലിയാര്‍ (ഹിളര്‍പള്ളി), കുട്ട്യാലി മുസ്ലിയാര്‍, റമളാന്‍ മുസ്ലിയാര്‍ (പുഴമ്പ്രം പള്ളി), തറമ്മല്‍ മുഹമ്മദ് മുസ്ലിയാര്‍,  (പുതുപൊന്നാനി ഹൈദ്രോസ്സ് പള്ളി), പി.പി.മുഹമ്മദ് മുസ്ലിയാര്‍ (കടവനാട് കക്കിട്ടമാടം പള്ളി), കെ. ബാപ്പുട്ടി മുസ്ലിയാര്‍, ഒ.ഒ. മുഹമ്മദ് മുസ്ലിയാര്‍ (പുതുപൊന്നാനി അഞ്ചാം നമ്പര്‍പാലം പള്ളി) കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ (ചെമ്പേലെ പള്ളി), പരീക്കുട്ടി മുസ്ലിയാര്‍ (കൊല്ലന്‍പടി പള്ളി) തെക്കേലെ ബാപ്പു മുസ്ലിയാര്‍, ഒ. ഖാദര്‍ മുസ്ലിയാര്‍ (കറുകത്തിരുത്തി ജുമാ മസ്ജിദ്), കൊട്ടിലിങ്ങല്‍ മുഹമ്മദ് മുസ്ലിയാര്‍ (ബിയ്യം ജുമാ മസ്ജിദ്) തുടങ്ങിയ പല പണ്ഡിതډാരും പള്ളിയിലെ ഇമാമീങ്ങളായും ഇടദര്‍സ്സിന്‍റെ ഉസ്താദുമാരായും സേവനമനുഷ്ടിച്ചിരുന്നു.
ആദ്യകാലത്ത് പള്ളികളില്‍ ചിലത് നിര്‍മ്മിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും വിവിധ തറവാട്ടുകാരായിരുന്നു. ജനകീയ പങ്കാളിത്വമുള്ള കമ്മിറ്റികള്‍ ഇല്ലാത്തതിനാല്‍ ഖത്തീബ്, ഇമാം, മുദരിസ്, മുക്രി തുടങ്ങിയവര്‍ക്ക് കൃത്യമായ വരുമാനമില്ലായിരുന്നു. തډൂലം അവരുടെ ദൈനംദിന ഉപജീവനംപോലും പ്രയാസമായിരുന്നു. പ്രതിഫലം ലഭിക്കാതെയും  ചിലര്‍ക്ക് നാമ മാത്രം പ്രതിഫലം ലഭിച്ചും വജിഹില്ലാഹി (അല്ലാഹുവിന്‍റെ തൃപ്തി)ക്ക് വേണ്ടി മാത്രം പലരും ജീവിതാന്ത്യം വരെ നിസ്വാര്‍ത്ഥമായി സേവനം ചെയ്തു. പള്ളികള്‍ ധാരാളം ഉണ്ടായതിനാല്‍ കര്‍ശനമായ മഹല്ല് സമ്പ്രദായം ഇവിടെ നിലവിലില്ല. തډൂലം വിശ്വാസികള്‍ക്ക് അനുയോജ്യമായ രീതിയില്‍ സ്വതന്ത്രമായി ഏത് പള്ളിയുമായി ബന്ധപ്പെട്ട് അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കാം.