പൊന്നാനിയും കര്ഷകസമ്മേളനവും പാട്ടബാക്കിയും





Add caption










20. പൊന്നാനിയും  കര്ഷകസമ്മേളനവും പാട്ടബാക്കിയും

ടിവി അബ്ദുറഹിമാന്കുട്ടി
alfaponnani@gmail.com
9495095336

1930കളുടെ ആദ്യത്തില്‍ കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ഇന്നത്തെപോലെ സജീവമായിരുന്നില്ല. കോണ്‍ഗ്രസ്സ് പാര്‍ട്ടി മാത്രമാണ് പ്രവര്‍ത്തനരംഗത്ത് നിലവിലുണ്ടായിരുന്നത്. ബ്രിട്ടീഷ് ഭരണത്തോട് അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായ രണ്‍ണ്ട് വിഭാഗങ്ങള്‍ സജീവമായിരുന്ന പൊന്നാനിപോലുള്ള പ്രദേശങ്ങളില്‍ വെള്ളപ്പെട്ടി, ചുകപ്പ് പെട്ടി എന്നീ പേരുകളില്‍ ഈ വിഭാഗം അറിയപ്പെട്ടു. കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തോട് ആഭിമുഖ്യം പുലര്‍ത്തുന്നവര്‍ പൊന്നാനിയിലും പരിസരത്തും വിരളമായിരുന്നു. ഉള്ളവര്‍ സംഘടിതരുമായിരുന്നില്ല. 

ബീഡിത്തൊഴിലാളികള്‍, കര്‍ഷക തൊഴിലാളികള്‍, കയര്‍ തൊഴിലാളികള്‍, വഞ്ചിത്തൊഴിലാളികള്‍ തുടങ്ങിയ തൊഴിലാളിവിഭാഗങ്ങളുടെ ഇടപെടലുകളും കലാസാഹിത്യ പാട്ടുകച്ചേരികളും പിന്നീട് പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു.

വിടി ഭട്ടതിരിപ്പാട്, എംപി ഭട്ടതിരിപ്പാട് (പ്രേംജി), എംആര്‍ബി തുടങ്ങിയ സാംസ്കാരിക നായകډാരുടെ പ്രോത്സാഹനത്താല്‍ 1935കളോടെ പല പ്രദേശങ്ങളിലും വായനശാലകള്‍, ക്ലബ്ബുകള്‍, നാടകവേദികള്‍ രൂപീകരിച്ചു. ഒഴിവുദിവസങ്ങളില്‍ ഇവിടങ്ങളില്‍വെച്ച് ചര്‍ച്ചാക്ലാസ്സുകള്‍, സാക്ഷരതാക്ലാസ്സുകള്‍, വയോജന വിദ്യാഭ്യാസ ക്ലാസ്സുകള്‍ സംഘടിപ്പിച്ചു. ചിലയിടങ്ങളില്‍ കാലാനുസൃത കലകളും അരങ്ങേറി. യോഗക്ഷേമം, യുഗദീപം, വള്ളത്തോളിന്‍റെ ആത്മ പോഷിണി തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ ഊര്‍ജ്ജം പകര്‍ന്നു.

ڇഇരുപതാം നൂറ്റാണ്ടിന്‍റെ ആദ്യത്തില്‍ തന്നെ കര്‍ഷക പ്രസ്ഥാനങ്ങള്‍ കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ രൂപപ്പെട്ടിട്ടുണ്ട്. 1900ലെ കുടിയാന്‍ നിയമം പൊതുവില്‍ ജډിമാര്‍ക്കനുകൂലമായി മാറിയതോടെ കാണക്കുടിയാډാര്‍ സംഘടിക്കാനാരംഭിച്ചു. 1920 കളോടെ മലബാര്‍ കുടിയാന്‍ സംഘം രൂപംകൊണ്ടു. സമാനമായ കുടിയാന്‍ സംഘം കൊച്ചിയിലുമുണ്ടായി. 

ജി ശങ്കരന്‍നായരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ദേശീയ കര്‍ഷക സമാജം കാണക്കുടിയാന്മാരുടെ മറ്റൊരു പ്രസ്ഥാനമാണ്. ജി ശങ്കരന്‍ നായരും എംപി നാരായണമേനോനും അവിഭക്ത പൊന്നാനി താലൂക്കിലെ ചേറ്റുവ സ്വദേശി കൊങ്ങാട്ടില്‍ രാമന്‍മേനോനും കാണക്കുടിയാന്മാരെ സംഘടിപ്പിക്കുന്നതില്‍ മുന്‍പന്തിയില്‍ നിന്നു. മഞ്ചേരി സമ്മേളനത്തില്‍ കുടിയാന്മാര്‍ക്ക് അവകാശം നല്‍കുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത് രാമന്‍ മേനോനാണ്.

1929ലെ ആഗോളമാന്ദ്യം കാര്‍ഷികോല്‍പ്പന്നങ്ങളുടെ വാണിജ്യത്തില്‍ ആധാരമാക്കി ജീവിച്ച ജനതയെ മുഴുവനും ബാധിച്ചു. 1930ലെ ഉപ്പുസത്യാഗ്രഹത്തിലും നിയമ ലംഘന പ്രസ്ഥാനത്തിലും ഉണ്ടായ വന്‍ ജനപങ്കാളിത്തം കാര്‍ഷിക രംഗത്തുണ്ടായ പ്രതിസന്ധിയുടെ സൂചനയായിരുന്നു. വമ്പിച്ച വിലക്കയറ്റത്തോടൊപ്പം കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലയിടിഞ്ഞു. കാര്‍ഷികക്കടം കൊടുത്തു തീര്‍ക്കാനാകാതെ ജനങ്ങള്‍ വലഞ്ഞു. ഈ ദാരുണാവസ്ഥ പലയിടങ്ങളിലും കര്‍ഷകരുടെ ഇടയില്‍ സംഘടിത പ്രതിഷേധം വ്യാപിക്കാനിടയാക്കി.

1929, 31ലെ റീസെറ്റില്‍മെന്‍റാണ് കാര്‍ഷിക രംഗത്തെ വൈരുധ്യങ്ങളെ പുറത്തുകൊണ്ടുവന്നത്. അത് കാണിക്കുടിയാډാരെ തൃപ്തിപ്പെടുത്തിയെങ്കിലും ബഹുഭൂരിപക്ഷം വരുന്ന പാട്ടകുടിയാډാരുടെ അവകാശങ്ങളില്‍ മാറ്റം വരുത്തിയില്ല. ജډിമാരെയും ധനിക കര്‍ഷകരെയും അനുകൂലിച്ച കോണ്‍ഗ്രസ്സ് നേതൃത്വം കോണ്‍ഗ്രസ് സോഷ്യലിസ്റ്റുകളുടെ കയ്യില്‍ വന്നത് ഹേതുവായി പാട്ടക്കാരുടെ പ്രശ്നം മാത്രമല്ല, കര്‍ഷകരുടെ കടാശ്വാസം,  കനത്ത നികുതി ബാധ്യതകളില്‍നിന്നുള്ള മോചനം തുടങ്ങിയവയും ഏറ്റെടുക്കാന്‍ അവര്‍ തയ്യാറായി.

1930കളുടെ തുടക്കം മുതല്‍ അലയടിച്ചുവന്ന സമരാവേശവും പിന്നീട് രൂപപ്പെട്ട കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളും കൃഷിക്കാരില്‍ വലിയ ചലനങ്ങളുണ്ടാക്കിയിരുന്നു. 1931ല്‍ ചിറക്കല്‍ താലൂക്കില്‍ നണിയൂര്‍, ആന്നൂര്‍, കല്യാശ്ശേരി ഭാഗങ്ങളില്‍ യഥാര്‍ത്ഥ കുടിയാന്മാരായ കൃഷിക്കാരുടെ ചെറുചര്‍ച്ചായോഗങ്ങള്‍ നടന്നിരുന്നു എന്ന് കേരളീയന്‍ രേഖപ്പെടുത്തുന്നുണ്ട്.

കോണ്‍ഗ്രസ് സോഷ്യലിസ്റ്റ് പാര്‍ട്ടിയുടെ രൂപീകരണം ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് ആക്കം കൂട്ടി. നിയമലംഘന സമരത്തില്‍ പങ്കെടുത്ത് ജയില്‍ശിക്ഷ കഴിഞ്ഞ് 1934 ഫെബ്രുവരിയിലാണ് വിഷ്ണു ഭാരതീയനും മറ്റും പുറത്തുവന്നത്. ജയിലില്‍വെച്ചുതന്നെ അസംഘടിതരായ കൃഷിക്കാരെ സംഘടിപ്പിക്കാനുള്ള തീരുമാനം അവര്‍ കൈക്കൊണ്ടിരുന്നു. കര്‍ഷക സംഘത്തിന്‍റെ രൂപീകരണത്തെക്കുറിച്ച് വിഷ്ണു ഭാരതീയന്‍ എഴുതിയത് ഇങ്ങനെ. 
ڇതങ്ങളുടെ വാക്കിലും നീക്കത്തിലും 1934 മുതല്‍ക്കുതന്നെ കൃഷിക്കാര്‍ക്കു വേണ്ടിയുള്ള ചലനങ്ങള്‍ ഉണ്ടായിത്തുടങ്ങിയിരുന്നുവെങ്കിലും 1935 ല്‍ ഞങ്ങള്‍ നാലുപേര്‍ (ഞാന്‍, കെപി ഗോപാലന്‍, കെപിആര്‍, കേരളീയന്‍) എന്‍റെ ഗൃഹമായ ഭാരതീയ മന്ദിരത്തില്‍ ഒത്തുചേര്‍ന്ന് ഏത് പ്രശ്നത്തേയും കൈകാര്യം ചെയ്യാന്‍ തുടങ്ങി. കൃഷിഭൂമി കൃഷിക്കാരന് എന്ന മുദ്രാവാക്യത്തെക്കുറിച്ച് അന്ന് കൃഷിക്കാര്‍ക്ക് അറിവില്ലായിരുന്നു. പലവിധത്തിലുള്ള അക്രമപ്പിരിവുകൊണ്ട് ഗ്രാമീണ ജീവിതമാകെ സ്തംഭിച്ചിരിക്കുന്നു. വാശി, നുരി, മുക്കാല്‍, 12 ഇടങ്ങഴി അളന്നു കൊടുത്താല്‍ 10 ഇടങ്ങഴി കണക്കില്‍ ചേര്‍ക്കുന്ന സമ്പ്രദായം, പാട്ടം കൊടുത്താല്‍ രശീതി കിട്ടായ്മ എവിടെയും നടപ്പിലുണ്ട്. ജന്മി ഹിന്ദുവാണെങ്കില്‍ ഓണം, വിഷു തുടങ്ങിയ വിശേഷ ദിവസങ്ങളില്‍ നേന്ത്രക്കുല, നാളികേരം, മറ്റു പച്ചക്കറികള്‍ എന്നിവ തിരുമുല്‍ക്കാഴ്ച വെക്കുക, കൂടാതെ നമ്പൂതിരി ജډികള്‍ക്ക് വേളി, കല്യാണം, ഉപനയനം, പിണ്ഡം, മാസം തുടങ്ങിയ അടിയന്തിരങ്ങള്‍ക്ക് സാധനങ്ങള്‍ പാകം ചെയ്യാനുള്ള വലിയ ഓട്ടുപാത്രങ്ങള്‍ ഈ അടിയന്തിരം നടക്കുന്നിടത്തേക്ക് ചുമന്നുകൊണ്ടുവരികയും ആവശ്യം കഴിഞ്ഞാല്‍ യാതൊരു പ്രതിഫലവും വാങ്ങാതെ പാത്രങ്ങള്‍ തിരികെ കൊണ്ടുകൊടുക്കുകയും കുടിയാډാരുടെ ചുമതലയാണ്.ڈ (1)

മലബാറിലെ ആദ്യത്തെ കര്‍ഷക സംഘം ചിറക്കല്‍ താലൂക്കിലെ കൊളച്ചേരി ഗ്രാമത്തില്‍പ്പെട്ട നണിയൂരിലാണ് പ്രവര്‍ത്തനമാരംഭിച്ചത്. 1935 ജൂലായ് 13ന് നണിയൂരിലുള്ള വി എം വിഷ്ണു ഭാരതീയന്‍റെ ഭാരതീയ മന്ദിരത്തില്‍വെച്ച് പാട്ടത്തില്‍ പത്മനാഭന്‍റെ അധ്യക്ഷതയില്‍ ഒരു യോഗം ചേരുകയും വിഷ്ണു ഭാരതീയന്‍ പ്രസിഡണ്ടും കെഎ കേരളീയന്‍ സെക്രട്ടറിയുമായി കൊളച്ചേരി കര്‍ഷകസംഘം രൂപീകരിക്കുകയും ചെയ്തു. ഇതേ വര്‍ഷം പട്ടാമ്പിയില്‍വെച്ച് ചേര്‍ന്ന കര്‍ഷകരുടെ സമ്മേളനത്തില്‍ ഇഎംഎസ് പ്രസിഡന്‍റും സികെ ഗോവിന്ദന്‍ നായര്‍ സെക്രട്ടറിയുമായി കേരള കര്‍ഷകസംഘം രൂപം കൊണ്ടു.

ഈ വര്‍ഷം ഡിസംബറില്‍ മീറത്തില്‍ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റുകാരുടെ പ്രത്യേക യോഗം അഖിലേന്ത്യാ തലത്തില്‍ ചേര്‍ന്ന് ബ്രിട്ടീഷ് പ്രവിശ്യകളില്‍ കര്‍ഷകര്‍ അനുഭവിക്കുന്ന ജന്മിനാടുവാഴിത്വചൂഷണവും അന്യായ പലിശയും ഭാരിച്ച നികുതിയും ചര്‍ച്ചചെയ്തു. 36ല്‍ ലക്നൗവില്‍ ചേര്‍ന്ന കോണ്‍ഗ്രസ്സ് സമ്മേളനത്തില്‍ ഈ പ്രശ്നങ്ങള്‍ വിശദമായി ചര്‍ച്ചചെയ്തു. ഇതേ വര്‍ഷം ഏപ്രില്‍ 11ന് ബീഹാറിലെ കര്‍ഷക നേതാവ് സഹജാനന്ദ സരസ്വതിയുടെ അദ്ധ്യക്ഷതയില്‍ കര്‍ഷക പ്രസ്ഥാനങ്ങളുടെ മാത്രം പ്രത്യേക യോഗം ചേര്‍ന്ന് അഖിലേന്ത്യാ കിസാന്‍ സഭ രൂപീകരിച്ചു. തുടര്‍ന്ന് കാര്‍ഷിക മേഖലകളിലും, തൊഴിലാളി മേഖലകളിലും പൂര്‍വ്വോപരി ശ്രദ്ധകേന്ദ്രീകരിക്കുന്നതിന്‍റെ ഭാഗമായി വിവിധ പ്രദേശങ്ങളില്‍ കര്‍ഷകരെ സംഘടിപ്പിക്കാന്‍ ധാരണയായി.
കേരളത്തിലെ കര്‍ഷക പ്രസ്ഥാനത്തിന്‍റെ ആദ്യത്തെ സംഘടിത സമരം നടക്കുന്നത് 1960  61 കാലത്ത് സ്പീക്കറായിരുന്ന കെഎം സീതി സാഹിബിന്‍റെ സഹോദരന്‍ കെഎം ഇബ്രാഹിമിന്‍റെയും സഹപ്രവര്‍ത്തകരുടെയും നേതൃത്വത്തിലാണ്. അലീഗര്‍ സര്‍വകലാശാല പഠനത്തിന്ശേഷം തിരിച്ചെത്തിയ കെഎം ഇബ്രാഹിം 1932ലാണ് കര്‍ഷക സംഘം രൂപീകരിക്കുന്നത്. 
കര്‍ഷകരുടെ ആവേശകരമായ പിന്തുണയോടെയാണ് 1937ല്‍ മദിരാശിയില്‍ അധികാരത്തില്‍ വന്ന രാജാജി കോണ്‍ഗ്രസ് മന്ത്രിസഭയില്‍ കര്‍ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കണ്ടത്. ലക്നൗ, ഫൈസ്പൂര്‍, കോണ്‍ഗ്രസ് സമ്മേളനങ്ങള്‍ കൈക്കൊണ്ട സാമ്രാജ്യ വിരുദ്ധ നിലപാടുകളും കാര്‍ഷിക പ്രശ്നങ്ങളും പുരോഗമന വീക്ഷണം ഉയര്‍ത്തിപ്പിടച്ചതും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരെ പ്രതീക്ഷാനിര്‍ഭരരാക്കിയിരിക്കുന്നു.

കോണ്‍ഗ്രസ് മന്ത്രിസഭ അധികാരത്തില്‍ വന്നപ്പോള്‍ കോണ്‍ഗ്രസ്സിന്‍റെ കാര്‍ഷിക പരിപാടികളുടെ വെളിച്ചത്തില്‍ നിയമനിര്‍മാണം ചെയ്തുകിട്ടുമെന്ന് സ്വാഭാവികമായും കൃഷിക്കാര്‍ പ്രതീക്ഷിക്കുകയും ആയതിനായി ആവശ്യമുന്നയിക്കുകയും ചെയ്തു. 1930ലെ മലബാര്‍ കുടിയായ്മ നിയമം വെറും പാട്ടകുടിയാന്മാര്‍ക്ക് വേണ്ടത്ര രക്ഷ നല്‍കിയിരുന്നില്ല. അതുകൊണ്ടുതന്നെ മലബാര്‍ കുടിയായ്മ നിയമത്തില്‍ അത്യാവശ്യമായ നാല് പ്രധാന ഭേദഗതികള്‍ ആവശ്യപ്പെട്ടു കര്‍ഷകസംഘം പ്രക്ഷോഭം തുടങ്ങുകയുണ്ടായി. (2)

എം കേശവന്‍ നമ്പൂതിരി പ്രസിഡണ്ടും കെഎസ് നാരായണന്‍ സെക്രട്ടറിയും കൊടമന നാരായണന്‍ നായര്‍, കെസിഎസ് പണിക്കര്‍(ആര്‍ട്ടിസ്റ്റ് പണിക്കരല്ല), എംപി ഭട്ടതിരിപ്പാട് (പ്രേംജി), കാരാട്ട് രാമന്‍മേനോന്‍, പി കണാരന്‍ മാസ്റ്റര്‍, ഒകെ മാമുണ്ണി, കുട്ടികൃഷ്ണന്‍ എഴുത്തച്ഛന്‍, എംകെ രാഘവന്‍, പിഎം കുഞ്ഞു, കാരാട്ട് രാമമേനോന്‍ മെമ്പര്‍മാരുമായി പൊന്നാനി താലൂക്കില്‍ ആദ്യ കര്‍ഷക സംഘര്‍ഷം രൂപപ്പെട്ടത് ഇക്കാലത്താണ്. തുടര്‍ന്ന് എംപി ഭട്ടതിരിപ്പാടിന്‍റെ നേതൃത്വത്തില്‍ ഒരു കര്‍ഷക ജാഥ താലൂക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ ചുറ്റി സഞ്ചരിച്ചു. ഈ ജാഥ കര്‍ഷകരില്‍ ഉണര്‍വ്വും ആവേശവും വളര്‍ത്തി. വളാഞ്ചേരി, കല്‍പ്പകഞ്ചേരി, കൂട്ടായി, ചങ്ങരംകുളം, മാറഞ്ചേരി, വൈലത്തൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെല്ലാം ജാഥയ്ക്ക് സ്വീകരണങ്ങളും തുടര്‍ന്ന് പൊതുയോഗങ്ങളും നടന്നു.

1935ല്‍ പട്ടാമ്പിയില്‍വെച്ചുചേര്‍ന്ന കര്‍ഷകരുടെ സമ്മേളനത്തില്‍ ഇഎംഎസ് പ്രസിഡന്‍റും സികെ ഗോവിന്ദന്‍ നായര്‍ സെക്രട്ടറിയുമായി കേരള കര്‍ഷക സംഘം രൂപംകൊണ്ടു.

പൊന്നാനിയും പാട്ടബാക്കിയും

സ്വീകരണങ്ങളില്‍ ഇടതുപക്ഷ ആശയക്കാരായ ജډികള്‍ ഉള്‍പ്പെടെ കര്‍ഷകരും അനുഭാവികളും വിവിധ പ്രദേശങ്ങളില്‍ പങ്കെടുത്തു. തുടര്‍ന്ന് പൊന്നാനി താലൂക്ക് കര്‍ഷക സംഘത്തിന്‍റെ പ്രഥമ സമ്മേളനം അവിഭക്ത പൊന്നാനി താലൂക്കില്‍ ചാവക്കാടിന് വടക്ക് കൊരിഞ്ഞിയൂരില്‍ സംഘടിപ്പിക്കാന്‍ തീരുമാനിച്ചു. സമ്മേളന വിജയത്തിന് വിളിച്ചു ചേര്‍ത്ത യോഗത്തില്‍ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തെങ്കിലും ഏതെങ്കിലും ഒരു കലാപരിപാടികള്‍ കൂടിയുണ്ടായാല്‍ സദസ്യരെ കൂടുതല്‍ ആകര്‍ഷിക്കാന്‍ സാധിക്കുമെന്ന് കെ. ദാമോദരന്‍ നിര്‍ദേശിച്ചു. ഈ നിര്‍ദ്ദേശത്തോട് ഇഎംഎസ് യോജിച്ചു. തുടര്‍ന്ന് നാടകം (പ്രഹസനം) രചിച്ച് അവതരിപ്പിക്കാന്‍ ദാമോദരനെ തന്നെ യോഗം ചുമതലപ്പെടുത്തി. തുടര്‍ന്നുള്ള സംഭവ വികാസങ്ങള്‍ അദ്ദേഹം വിവരിക്കുന്നത് ഇങ്ങനെ. 

ڇനാടകമുണ്ടെണ്‍ന്നറിഞ്ഞാല്‍ കൂടുതലാളുകള്‍ പങ്കെടുക്കുമെന്ന് ഇഎംഎസ് പറഞ്ഞു. എന്തെങ്കിലും നാടകമായാല്‍പ്പോരാ. കൃഷിക്കാരുടെ ജീവിതം ചിത്രീകരിക്കുന്ന നാടകമാവണം. പക്ഷെ, അത്തരമൊരു നാടകം മലയാളത്തിലാരും എഴുതിയിട്ടില്ല. പ്രായോഗികമായ വല്ല നിര്‍ദ്ദേശങ്ങളുമുണ്‍േണ്ടാ എന്ന് അദ്ദേഹം ചോദിച്ചു.ڈ

എന്നിട്ട് എന്‍റെ നേര്‍ക്ക് തിരിഞ്ഞുകൊണ്ട് ചോദിച്ചു തനിക്കൊരു നാടകമെഴുതിക്കൂടേ? നിശബ്ദത. എല്ലാവരും എന്‍റെ നേര്‍ക്ക് നോക്കുന്നു.
ഞാന്‍ പറഞ്ഞു. ശ്രമിച്ചുനോക്കാം.

ഇഎംഎസ് നോക്കാമെന്ന് പറഞ്ഞാല്‍ പോരാ. ഇനി ഒരാഴ്ചയേയുള്ളു.
ശരി ഞാന്‍ എഴുതാം. 

ഇതിനിടയില്‍  ആരോ ചോദിച്ചു. നാടകമെഴുതലും റിഹേഴ്സലും ഒരാഴ്ചയ്ക്കുള്ളില്‍ കഴിയുമോ? കൊടമന നാരായണന്‍ നായരാണ് മറുപടി പറഞ്ഞത്. വേണമെങ്കില്‍ കഴിയും. ദാമോദരന്‍ ഏറ്റുകഴിഞ്ഞില്ലേ? ഇനി സമ്മേളനത്തിന് നാടകമുണ്ടാകുമെന്നു നല്ലതുപോലെ പ്രചാരവവേല ചെയ്യുകയാണ് വേണ്ടണ്‍ത്.

എന്‍റെ മനസ്സ് മന്ത്രിച്ചു. കഴിയുമോ? ഏല്‍ക്കേണ്‍ണ്ടിയിരുന്നില്ല. പക്ഷെ, ഏറ്റുപോയി. അതിനുമുമ്പു ഞാനൊരിക്കലും നാടകമെഴുതിയിട്ടില്ല. കവിതകളെഴുതിയിട്ടുണ്ട്. ചെറുകഥകളെഴുതിയിട്ടുണ്ടണ്‍്. പക്ഷെ, നാടകമെഴുതാന്‍ പറ്റുമോ? ആലോചിച്ചിരിക്കാന്‍ സമയമുണ്‍ണ്ടായിരുന്നില്ല. കടലായി മനയ്ക്കലെ ആതിഥേയനായ, നാരായണന്‍ നമ്പൂതിരി ഒരു ബൗണ്ടണ്‍് ബുക്കുമായി വന്നു. എന്നാല്‍ തുടങ്ങാം. ആ മുറിയില്‍ പോയിരിക്കാം. എന്തെങ്കിലും ആവശ്യമുണ്ടെണ്‍ങ്കില്‍ പറഞ്ഞാല്‍മതി.

രണ്‍ണ്ടു ദിവസംകൊണ്ടണ്‍് നാടകമെഴുതിത്തീര്‍ത്തു. പിന്നെ വേണ്ടണ്‍ത് റിഹേഴ്സലാണ്. സംവിധായകന്‍റെ ജോലി ഞാന്‍ തന്നെ ഏറ്റെടുത്തു. ചെറുപ്പക്കാരായ ചില പ്രവര്‍ത്തകരേയും പണിക്കാരേയും വിളിച്ചിരുത്തി വേഷംകെട്ടേണ്‍ണ്ടവരാരെല്ലാമെന്നു തീരുമാനിച്ചു. നോട്ടു പുസ്തകത്തിലെഴുതിവെച്ചത് ചീന്തിയെടുത്ത് വിതരണം ചെയ്തു. ഒരുഭാഗം ഞാനുമെടുത്തു. മൂന്നു ദിവസത്തെ റിഹേഴ്സല്‍. പ്രസംഗം കഴിഞ്ഞയുടന്‍ അണിയറയില്‍ ചെന്നു വേഷംകെട്ടി.ڈ(3)

നാടകം രചിച്ചതും ആദ്യമായി അവതരണ റിഹേഴ്സല്‍ നടത്തിയതും വന്നേരി നാട്ടിലെ വൈലത്തൂര്‍ മുഖമൂടി മുക്കിലെ കടലായന മനയിലാണ്. മനയുടെ  പടിഞ്ഞാറ്റി മാളികമുകളില്‍ വെച്ചായിരുന്നു രചന. ഇരുപത്തിരണ്‍ണ്ടുകാരനായ യുവാവും ഉല്‍പ്പതിഷ്ണുവുമായ നാരായണന്‍ നമ്പൂതിരിയായിരുന്നു തറവാട്ടു കാരണവര്‍. ആദ്യകാലത്ത്  വലിയ സമ്പന്നമായിരുന്നു ഈ മന. ബ്രഹ്മസ്വം ദേവസങ്ങളിലുമായി പതിനാല് ദേശങ്ങളില്‍ ഭൂസ്വത്തുക്കളുടെ അധിപരും നിരവധി ക്ഷേത്രങ്ങളുടെ ഊരാളന്മാരുമായിരുന്നു.

കോണ്‍ഗ്രസ്സ് സംഘടനയുടെ അകത്ത് നിന്നു തന്നെ പ്രവര്‍ത്തിച്ചിരുന്ന ലീഗ് ഓഫ് റാഡിക്കല്‍ കോണ്‍ഗ്രസ്സ്മെന്‍ ഗ്രൂപ്പിന്‍റെ നേതാവും വന്നേരിനാട്ടിലെ കമ്മ്യൂണിസ്റ്റ് ആചാര്യനുമായ കെസിഎസ് പണിക്കര്‍ 1934 ?35 കാലത്ത് ഒരു ട്യൂഷന്‍ മാസ്റ്ററായി മനയിലെത്തി. അദ്ദേഹത്തിന്‍റെ പ്രചോദനവും എംആര്‍ബിയും പ്രേംജിയുമായുള്ള സൗഹൃദവും നാരായണന്‍ നമ്പൂതിരിയില്‍ നവീന ആശയങ്ങള്‍ക്ക് വിത്തുപാകിയിരുന്നു.
കടുത്ത യാഥാസ്ഥികത കുടികൊള്ളുന്ന മനകളായിരുന്നു അക്കാലത്ത് അധികവും. അക്കൂട്ടത്തില്‍ കടലായമനക്ക് സവിശേഷമായ സ്ഥാനമുണ്ടായിരുന്നു. മന അക്കാലത്തെ പ്രസ്ഥാനത്തിന്‍റെ ഈറ്റില്ലവും പേറ്റില്ലവുമായിരുന്നു. 
തډൂലം സാമൂഹ്യ സാംസ്കാരിക മേഖലയിലും വിപ്ലവ രംഗത്തും നിറസാന്നിധ്യമായ കടലായമനയെ യാഥാസ്ഥിക നമ്പൂതിരി സമൂഹം ഭ്രഷ്ട് കല്‍പ്പിച്ചിരുന്നുവെങ്കിലും അതിനെ തൃണവല്‍ക്കരിച്ച് നാരായണന്‍ നമ്പൂതിരിയുടെയും അനുജന്‍ കെഎ നമ്പൂതിരിയുടെയും നേതൃത്വത്തില്‍ ഊര്‍ജ്ജസ്വലതയോടെ അവിരാമം കര്‍മ്മരംഗത്ത് സജീവമായിരുന്നു.

സഖാവ് എംഎന്‍ റോയിയുടെ മാര്‍ക്കിസ്റ്റ് വ്യാഖ്യാനങ്ങളടങ്ങിയ പഠന ക്ലാസുകള്‍ പണിക്കരുടെ നേതൃത്വത്തില്‍ മനയില്‍ നടന്നിരുന്നു. വന്നേരിനാട്ടിലെ പല പുരോഗമന വിപ്ലവ ആശയക്കാരും കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ ബാലപാഠങ്ങള്‍ പഠിക്കുന്നത് ഇവിടെവെച്ചാണ്. 

ജാതിമത ചിന്തകള്‍ക്കതീതമായി കേരളത്തിലെ ഒരു വിഭാഗം നമ്പൂതിരി യുവാക്കള്‍ മാനവിക ആശയം ഉയര്‍ത്തിപ്പിടിച്ചിരുന്ന കാലമായിരുന്നു അത്. നമ്പൂതിരി സമുദായത്തിലെ പ്രഥമ വിധവാ വിവാഹമായ വിടിയുടെ ഭാര്യാസഹോദരി  നങ്ങേമ അന്തര്‍ജനവും മുല്ലമംഗലത്ത് രാമന്‍ ഭട്ടതിരിപ്പാടും തമ്മില്‍ 1935 സെപ്റ്റംബര്‍ 13 (1110 ചിങ്ങം 28)ന് തൃത്താല ഭാരതപ്പുഴയുടെ തീരത്ത് വി.ടി.യുടെ രസിക സദനത്തില്‍വെച്ച് നടന്ന വിവാഹത്തില്‍ നാലപ്പാട് നാരായണമേനോന്‍, ഇഎംഎസ് നമ്പൂതിരിപ്പാട്, നിലമ്പൂര്‍ വലിയരാജ, മന്നത്ത് പത്മനാഭന്‍, ചെങ്ങന്നൂര്‍ സി.പി. ഭട്ടതിരി, എംസി ജോസഫ്, കെ അയ്യപ്പന്‍, കുട്ടികൃഷ്ണ മാരാര്‍, കെഎ ദാമോദരമേനോന്‍, ചൊവ്വര പരമേശ്വരന്‍, പാര്‍വ്വതി അയ്യപ്പന്‍, ആര്യാപള്ളം തുടങ്ങിയ ഒരു പറ്റം പ്രമുഖരുടെ നിറസാന്നിധ്യമായ ഈ ചടങ്ങില്‍ പങ്കെടുത്തതിന് നമ്പൂതിരി സമുദായത്തിലെ യാഥാസ്ഥിക വിഭാഗം പലര്‍ക്കും ഭ്രഷ്ട് കല്‍പ്പിച്ചിരുന്നു. ഈ ചടങ്ങില്‍ കടലായ മനയും ഉള്‍പ്പെടും. ക്രമാനുഗതമായി പുരോഗമന നമ്പൂതിരി യുവാക്കളുടെ അഭയകേന്ദ്രമായിത്തീര്‍ന്നു ഇവിടം.

സമ്മേളന ദിവസം അടുക്കുംതോറും പ്രവര്‍ത്തകരെല്ലാം വിജയത്തിനായി തീവ്രശ്രമങ്ങള്‍ നടത്തി. ഇതിനിടയില്‍ പ്രസ്ഥാനത്തിന്‍റെ സജീവ പ്രവര്‍ത്തകനായ ഇപികെ പണിക്കര്‍ മരിച്ചതിനാല്‍ സമ്മേളന നഗരിക്ക് അദ്ദേഹത്തിന്‍റെ പേര് നല്‍കി. സംഘാടകരായ ഇപിടി പണിക്കര്‍, ചേപ്പുള്ളി മുഹമ്മദ് മാസ്റ്റര്‍, പിവി രാഘവന്‍ നായര്‍ എന്നിവരുടെ നേതൃത്വത്തില്‍ ആന്ധ്രയിലെ ദേവകി നന്ദന്‍ റാവു പങ്കെടുത്ത കര്‍ഷക തൊഴിലാളി നിശാ പാഠശാലയും നടന്നു.

സമ്മേളന യോഗാദ്ധ്യക്ഷന്‍ കെ.എം. ഇബ്രാഹിമും ഉദ്ഘാടകന്‍ പ്രശസ്ത സാഹിത്യകാരന്‍ പി കേശവദേവായിരുന്നു. തുടര്‍ന്നാണ് നാടകാവതരണം.

നടനമികവ് തെളിയിച്ച പ്രേംജി, പരിയാരംപ്പറ്റ നമ്പൂതിരി, കുന്നത്തുള്ളി നമ്പൂതിരി, പത്തിനേത്രന്‍ ഭട്ടതിരി തുടങ്ങിയവരും വൈലത്തൂരിലെ പരിശീലനം നേടിയ ഒരുപറ്റം തൊഴിലാളികളും യുവാക്കളുമായിരുന്നു അഭിനേതാക്കള്‍. 

1937ല്‍ ആദ്യമായി കൊരിഞ്ഞിയൂരിലും തുടര്‍ന്ന് പൊന്നാനി എവി ഹൈസ്ക്കൂളിലും ക്രമാനുഗതമായി കേരളത്തില്‍ നിരവധി സ്റ്റേജുകളിലും അവതരിപ്പിച്ച് കോളിളക്കം സൃഷ്ടിച്ച ഈ നാടകം സമൂഹത്തില്‍ പരിവര്‍ത്തനത്തിന്‍റെ സ്പോടനം സൃഷ്ടിച്ചു.

ദാമോദരന്‍ കെ.പി.ആര്‍ ഗോപാലന്‍, കെ.എ. കേരളീയന്‍, എ.കെ.ഗോപാലന്‍, സര്‍ദാര്‍ ചന്ദ്രോത്ത് തുടങ്ങിയ നേതാക്കള്‍ വിവിധ ഘട്ടങ്ങളില്‍ നാടകത്തില്‍ അഭിനയിച്ചു. നാടകം കര്‍ഷകരെ ആവേശഭരിതരാക്കി ജډികളെ വിറളി പിടിപ്പിച്ചു. 

പല സാഹിത്യ കൃതികളും നീറിനീറിപ്പടര്‍ന്ന് പിന്നീട് ജ്വലിക്കുന്ന അഗ്നിയായി തീരുകയാണ് പതിവ്. അതില്‍നിന്ന് വ്യത്യസ്തത പുലര്‍ത്തിയ രചനയാണ് പാട്ടബാക്കി. 

അരങ്ങേറ്റത്തിന്‍റെ തുടക്കം മുതല്‍ തന്നെ കേരളത്തില്‍ സാമൂഹിക പരിവര്‍ത്തനത്തിനും പൊതുവേദികളില്‍ സജീവ ചര്‍ച്ചകള്‍ക്കും  വിധേയമായ കലാസൃഷ്ടിയാണ് പാട്ടബാക്കി. നാടകത്തിന്‍റെ പേരില്‍തന്നെ ഗ്രൂപ്പുകള്‍ രൂപീകരിച്ച് നാടെങ്ങും അവതരിപ്പിച്ചു. കര്‍ഷക സമ്മേളനങ്ങളായിരുന്നു മുഖ്യമായും അവതരണ വേദി. വര്‍ഗ വൈരുധ്യങ്ങളുടെ അടിസ്ഥാനത്തില്‍ ദൈനംദിന ജീവിതത്തെ വിശകലനം നടത്തുകയും വര്‍ഗരഹിത സമൂഹത്തെക്കുറിച്ച് കാണികളെ ഓര്‍മ്മിപ്പിക്കുകയും ചെയ്തിരുന്ന നാടകത്തില്‍ നിത്യജീവിതത്തില്‍ അനുഭവിച്ചിരുന്ന യാതനകളും വേദനകളും അരങ്ങത്ത് നേരില്‍ ദര്‍ശിച്ചപ്പോള്‍ കാണികള്‍ ആവേശം പൂണ്ടു. ജډികളുടെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന്  ക്രമാനുഗതമായി നാടകം ജനകീയമായിത്തീര്‍ന്നു. 

അസംഘടിത കര്‍ഷകരെ സുശക്തമാക്കുന്നതില്‍ സാംസ്കാരിക രംഗത്തിന്‍റെ പ്രാധാന്യവും വിപ്ലവ തൊഴിലാളി പ്രസ്ഥാനത്തെ വളര്‍ത്തുന്നതില്‍ നാടകങ്ങള്‍ക്കുള്ള പങ്കും താന്‍ ആദ്യമായി ഗ്രഹിക്കുന്നത് ഈ നാടകത്തിലൂടെയാണെന്ന് എകെ ഗോപാലന്‍ ആത്മകഥയില്‍ പറയുന്നു. പെട്ടന്നുള്ള രചനയും റിഹേഴ്സലും ഹേതുവായി നടന്മാര്‍ സംഭാഷണങ്ങള്‍ മനഃപാഠമാക്കിയതും രംഗങ്ങള്‍ അവതരിപ്പിച്ചതും നാടകം എഴുതിയ ബൗണ്ട് ബുക്കിലെ പേജുകള്‍ മുറിച്ചെടുത്ത് വായിച്ചാണ്. പിന്നീട് ആ കടലാസുകള്‍ ക്രോഡീകരിച്ചപ്പോള്‍ പേജുകളുടെ ചില ഭാഗങ്ങള്‍ നഷ്ടപ്പെട്ടതിനാല്‍ പുനരെഴുത്ത് വേളയില്‍ നാടകത്തിന്‍റെ അലകും പിടിയും ഭേതഗതികള്‍ സംഭവിച്ചു. 
നാടകത്തിന്‍റെ കഥാഘടന അവിശ്വസനീയവും കലാസുന്ദരമായി നിര്‍വചിച്ചിട്ടുണ്ടെന്നുമുള്ള പികെ പരമേശ്വരന്‍ നായരുടെ വീക്ഷണത്തോട് പ്രമുഖ സാഹിത്യ വിമര്‍ശകരായ കുട്ടികൃഷ്ണമാരാരും സിജെ തോമസും ഗുപ്തന്‍ നായരും പൂര്‍ണമായും യോജിക്കുന്നില്ല. പ്രശംസകരേക്കാള്‍ താന്‍ കൂടുതല്‍ ഇഷ്ടപ്പെടുന്നത് വിമര്‍ശകരുടെ വീക്ഷണങ്ങളോടാണെന്നാണ് ദാമോദരന്‍റെ പ്രതികരണം. 
നിരീക്ഷകരുടെ അഭിപ്രായങ്ങള്‍ പരിഗണിച്ച് നാടകത്തില്‍ മൂലരചന ചില പരിഷ്ക്കരണങ്ങള്‍ക്ക് വിധേയമാക്കാന്‍ അദ്ദേഹം തീരുമാനിച്ചു. അതിനിടയിലാണ് 1940 നവംബറില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് വെല്ലൂര്‍ ജയിലിലേക്ക് കൊണ്ടുപോകുന്നത്. അഞ്ചുവര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പരിഷ്ക്കരണങ്ങള്‍ വരുത്തി നാടകം പുനരെഴുത്തിന് ശ്രമം നടന്നെങ്കിലും വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ട് അദ്ദേഹം ജയിലിലായി.

1950ല്‍ അദ്ദേഹം ജയിലിലായിരിക്കുന്ന  അവസരത്തില്‍ ഇരിഞ്ഞാലക്കുട ശ്രീകണ്ഠവാരിയര്‍ തന്‍റെ ഉടമസ്ഥതയിലുള്ള ശ്രീകണ്ഠപ്രസില്‍ നിന്ന് പുതിയൊരു പതിപ്പ് മുദ്രണം ചെയ്തെങ്കിലും കൊച്ചിന്‍ ഭരണകൂടം നാടകം കൃതികളും അവതരണവും നിരോധിച്ചു. വിപ്ലവസാഹിത്യം പ്രസിദ്ധീകരിച്ചുവെന്ന കുറ്റം ചുമത്തി. പ്രസ്സ് കണ്ടുകെട്ടി മുഴുവന്‍ കൃതികളും പിടിച്ചെടുത്തു.

1952കളില്‍ നാടകം പരിഷ്ക്കരണത്തിന് വിധേയമാക്കാന്‍ ശ്രമിച്ചെങ്കിലും പതിനഞ്ചു വര്‍ഷത്തിനുശേഷം അങ്ങനെയൊരു ശ്രമം അഭിലഷണീയമല്ലെന്ന തിരിച്ചറിവിനെ തുടര്‍ന്ന് ഉദ്യമം ഉപേക്ഷിച്ചു.

നാടകവുമായി ബന്ധപ്പെട്ട് പലര്‍ക്കും നഷ്ടങ്ങള്‍ ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. 1939ല്‍ വള്ളുവനാട്ടിലെ വെള്ളിനേഴി ഗ്രാമ കര്‍ഷകസമ്മേളനത്തോടനുബന്ധിച്ച് നാടകം അവതരിപ്പിച്ചപ്പോള്‍ ജന്മിയുടെ വേഷം അഭിനയിച്ചത് അമ്പലവാസിയായ ശിവരാമപൊതുവാളായിരുന്നു. തന്മൂലം ക്ഷേത്ര കഴക ജോലിയില്‍നിന്നു അദ്ദേഹത്തിന്‍റെ കുടുംബത്തെ പിരിച്ചുവിട്ടു. മുമ്പ് പാട്ടബാക്കി വരുത്തിയതില്‍ ജന്മികള്‍ കുടിയാന്മാരെ ഒഴിപ്പിച്ചിരുന്നുവെങ്കില്‍ ഇപ്പോള്‍ പാട്ടബാക്കി കളിച്ചാലും ഒഴിപ്പിക്കുകയോ? എന്നാണ് ദാമോദരന്‍റെ പത്രാധിപധ്യത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന പ്രഭാതം വാരികയുടെ പ്രതികരണം. 


ഗ്രന്ഥസൂചി

1. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ഭാഗം ഒന്ന്, പേജ് 255, 256, 257, 258, 259, 261, 265, എന്നീ പേജുകളുടെ സംഗ്രഹം.
2. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ഭാഗം ഒന്ന്, പേജ്. 269 പേജിലെ സംഗ്രഹം.
3. പാട്ടബാക്കി ഏഴാം പതിപ്പിന്‍റെ മുഖവുര