ഒരു ദേശത്തിന്‍റെ പെരുന്നാള്‍



 49. ഒരു ദേശത്തിന്‍റെ പെരുന്നാള്‍




ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336 

alfaponnani@gmail.com




കേരളത്തില്‍ മറ്റെവിടെയും കാണാത്ത പൊലിമകളാലും ആചാരങ്ങളാലും മാമൂലുകളാലും കീഴ്വഴക്കങ്ങളാലും സമ്പന്നമായിരുന്നു അഞ്ച് പതിറ്റാണ്ട് മുമ്പ് പൊന്നാനിയിലെ രണ്ട് പെരുന്നാളുകള്‍. റംസാന്‍ നോമ്പിനെ തുടര്‍ന്നുള്ള പെരുന്നാളിനെ ചെറിയ പെരുന്നാളെന്നും ഹസ്രത്ത് ഇബ്രാഹിം നബിയുടെയും ഭാര്യ ഹാജറബീവിയുടെയും മകന്‍ ഇസ്മായില്‍ നബിയുടെയും ദിവ്യ സ്മരണകള്‍ പുതുക്കുന്ന പെരുന്നാളിനെ വലിയ പെരുന്നാളെന്നും വിളിച്ചു. 

സക്കാത്തും ദാനധര്‍മ്മങ്ങളുമായി കിട്ടുന്ന പണവും ഫിതര്‍സക്കാത്തായി ലഭിക്കുന്ന ധാന്യവുമാണ് പട്ടിണി പാവങ്ങള്‍ക്ക് ചെറിയ പെരുന്നാളിനെ തെല്ലൊന്ന് അല്ലലില്ലാതാക്കിയത്. പെരുന്നാള്‍രാവിന് സ്ത്രീകളും കുട്ടികളും സഞ്ചിയും ചാക്കും കൊട്ടയും വട്ടിയുമായി കൂട്ടമായി ഫിത്ര്‍സക്കാത്ത് വാങ്ങാന്‍ വീടുകളിലെത്തിയിരുന്നു. ചെറിയ പെരുന്നാളിനെ തുടര്‍ന്നുള്ള ആറ് ദിവസങ്ങള്‍ പലര്‍ക്കും നോമ്പായിരിക്കും. റംസാന്‍ നോമ്പ് കഴിഞ്ഞ് വഴിയെവരുന്ന നോമ്പായതിനാല്‍ വൈനോമ്പെന്നും കേള്‍വിപ്പെട്ടു.


പെരുന്നാള്‍ രാവ്


പെരുന്നാളിനേക്കാള്‍ ഞങ്ങള്‍ക്ക് സന്തോഷം പകര്‍ന്നത് പെരുന്നാള്‍ രാവായിരുന്നു. ചെറിയ മക്കയുടെ ആസ്ഥാനകേന്ദ്രമായ വലിയ പള്ളിയിലേക്കും മഊനത്തുല്‍ ഇസ്ലാം  സഭയിലേക്കും യഥേഷ്ടം തീര്‍ത്ഥാടകരും വിപണനത്തിനായി പരിസരവാസികളും ആ രാത്രി ജുമാമസ്ജിദ് റോഡിലേക്ക് ഒഴുകിയെത്തി തിങ്ങിനിറയും. കളിക്കോപ്പുകള്‍, പലതരം തുണിത്തരങ്ങള്‍, വളകള്‍ തുടങ്ങിയ വിവിധയിനം ഉല്‍പ്പന്നങ്ങളുമായി വഴിയോരക്കച്ചവടക്കാര്‍ ഇവിടെ സംഗമിക്കും. ഉത്സവക്കാഴ്ചയാണ് അന്നിവിടെ. 

കുട്ടികളെ അങ്ങാടി കാണിക്കാന്‍ ആദ്യമായി കൊണ്ടുവരുന്നത് അന്നാണ്. പെരുന്നാളാഘോഷത്തിനുള്ള അവസാന സാധനവും വാങ്ങി അവര്‍ മടങ്ങും. അര്‍ദ്ധരാത്രി പിന്നിട്ടാലും ജനത്തിരക്ക് അവസാനിക്കാറില്ല. പെരുന്നാള്‍ തിരക്കിന് ഇവിടം അന്നും ഇന്നും മാറ്റമില്ല.. തډൂലം ജെ.എം.(ജുമാമസ്ജിദ്)റോഡെന്ന ചുരുക്കപേരുള്ള ഈ റോഡിന് ജനം മാറാത്ത റോഡെന്നും രസികര്‍ വ്യാഖ്യാനിച്ചു. മിക്കപ്പോഴും ഇവിടം ഗതാഗത സ്തംഭനത്തോളമെത്താറുണ്ട്.

മൈലാഞ്ചിയിടല്‍ ഇന്നത്തെക്കാള്‍ വ്യാപകമായിരുന്നു. ട്യൂബ് മൈലാഞ്ചികളും മറ്റു കൃത്രിമ സൗന്ദര്യ വര്‍ദ്ധക വസ്തുക്കളും കുറവായിരുന്ന അക്കാലത്ത് പുതുപൊന്നാനിയിലെ മൈലാഞ്ചിക്കാട്ടിലെ മൈലാഞ്ചിയിലകളിലാണ് അഭയം. മൈലാഞ്ചിച്ചെടികള്‍ ധാരാളമുണ്ടായിരുന്ന അവിടം പെരുന്നാള്‍തലേന്ന് ആവശ്യക്കാരെക്കൊണ്ട് തിങ്ങിനിറയും. 

പെരുന്നാളിനോടനുബന്ധിച്ച് ദിവസങ്ങള്‍ക്ക് മുമ്പേ നാട്ടിലെയും മറുനാട്ടിലെയും ഉപഭോക്താക്കളെക്കൊണ്ട് പൊന്നാാനി അങ്ങാടി സജീവമാകും. മലായന്‍ സില്‍ക്ക് ഹൗസ്, ഔല്‍ച്ചിഹാജിയുടെയും ചാത്തുണ്ണി ചെട്ട്യാരുടെയും അബുഞ്ഞിക്കയുടെയും പക്ര്ക്കയുടെയും സി.വി. കുഞ്ഞാക്കയുടെയും വട്ടക്കോളി സാഹിബിന്‍റെയും തുടങ്ങിയ തുണിക്കടകള്‍ മാത്രമേ അന്നുണ്ടായിരുന്നുള്ളു. ഈദ്ഗാഹോ സംഘടിത ഫിത്ര്‍ സക്കാത്തോ സംഘടിത വുളുഹിയ്യത്തോ പതിവില്ല. ഇപ്പോള്‍ ജുമാമസ്ജിദുകള്‍തന്നെ നാല്‍പ്പത്തിമൂന്നെണ്ണമടക്കം 87 പള്ളികളും 5 പ്രയര്‍ ഹാളഉകളും മുള്ള പൊന്നാനി നഗരസഭയില്‍ അക്കാലത്ത് പള്ളികളും കുറവായിരുന്നു. വലിയ ജുമുഅത്ത് പള്ളിയായിരുന്നു നാട്ടിലും മറുനാട്ടിലും സര്‍വ്വരുടെയും മുഖ്യ ആകര്‍ഷകകേന്ദ്രം. 

മഖ്ദൂം എം. പി. കുഞ്ഞാദുട്ടി മുസ്ലിയാര്‍ ഖത്തീബും മാമുട്ടിക്ക മുക്രിയുമായിരുന്നു. മാമുട്ടിക്കയായിരുന്നു പെരുന്നാള്‍ ദിവസത്തെ പ്രധാന താരം. എല്ലാവര്‍ക്കും വലിയ ആദരവും ഭയവുമായിരുന്നു മാമുട്ടിക്ക മുക്രിയോട്. പെരുന്നാള്‍ നമസ്ക്കാരത്തിന് മുക്രിമാര്‍ ചെന്ന് ഖത്തീബുമാരെയും മുതവല്ലിമാരെയും പള്ളിക്കാരണവډാരെയും വീട്ടില്‍ചെന്ന് പള്ളിയിലേക്ക് ആനയിക്കുന്ന പതിവുണ്ടായിരുന്നു. കാരണവډാരും മുതവല്ലിമാരും എത്തിയാല്‍ ജുമുഅ ആരംഭിച്ചിരുന്ന ചില പള്ളികളും ഉണ്ട്. 


സേവനം ദൈവപ്രീതിക്ക്


മിക്ക പള്ളികളിലും ഖത്തീബുമാര്‍ക്കും ഇമാമുമാര്‍ക്കും മുക്രിമാര്‍ക്കും ക്ലിപ്തമായ ശമ്പളമോ മറ്റു ആനുകൂല്യങ്ങളോ നല്‍കിയിരുന്നില്ല. പലരുടെയും സേവനം വജിഹില്ലാഹിക്ക് (ദൈവീകപ്രീതി) വേണ്ടിയാണ്. പെരുന്നാള്‍ ദിവസം പള്ളിയിലെത്തുന്ന വിശ്വാസികളില്‍നിന്ന് ലഭിക്കുന്ന കൈമടക്ക് അവര്‍ക്ക് തെല്ലൊരാശ്വാസമായിരുന്നു. പൊന്നാനി നഗരത്തിലും പരിസരത്തും ഉള്ള പല വീടുകളിലും കഷ്ടപ്പാടിന്‍റെയും പട്ടിണിയുടെയും കാലമായിരുന്നുവെങ്കിലും ആഘോഷങ്ങളില്‍ അവയൊന്നും അധികവും നിഴലിക്കാറില്ല. 

മരുമക്കത്തായം ഭാഗികമായി നിലനിന്നിരുന്ന പൊന്നാനി നഗരത്തില്‍ കുട്ടികളധികവും മാതൃഗൃഹത്തിലാണ് വസിച്ചിരുന്നത്. ഭക്ഷണം കഴിഞ്ഞാല്‍ കുട്ടികള്‍ പിതാവിന്‍റെ വീട്ടിലേക്ക് (ഇല്ലത്തേക്ക്) സന്ദശനത്തിനായി പോകുക പതിവായിരുന്നു. 


പെരുന്നാള്‍ കൈമടക്കം


തറവാട്ടിലെയും ഇല്ലത്തെയും അംഗങ്ങളില്‍ നിന്ന് പെരുന്നാള്‍ കൈമടക്കായി നിറയെ പൈസകിട്ടും. ഈ പൈസകൊണ്ട് കുലുക്കിക്കുത്തി ആശുപത്രി റോഡിലെ ഉസനിക്കയുടെ ഏന്തൂഞ്ഞാലില്‍ ഒന്നിച്ചുള്ള ഊഞ്ഞാലാട്ടം ഉള്‍പ്പെടെയുള്ള വിനോദങ്ങളില്‍ ഏര്‍പ്പെടും. പത്തുദിവസത്തേക്കാണ് ഊഞ്ഞാല്‍ ഘടിപ്പിക്കാറ്. ഒരു മുക്കാല്‍ രണ്ട് മുക്കാല്‍ മുതല്‍ എന്നീ നിരക്കില്‍ ചാര്‍ജ്ജ് വസൂല്‍ ചെയ്യും. പടക്കങ്ങള്‍ പൊട്ടിക്കലും വാടക സൈക്കിളില്‍ ഊരുചുറ്റലും വ്യാപകമായിരുന്നു. ഇന്നത്തെപ്പോലെ ടൂര്‍പോകുന്ന പതിവ് അന്നില്ല. കുടുംബവീടുകള്‍ സന്ദര്‍ശിച്ച് സ്നേഹങ്ങള്‍ പരസ്പരം കൈമാറിയിരുന്നു. 

മുക്കാടിക്ക് പടിഞ്ഞാറ് വശം പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസങ്ങളിലായി സംഘടിപ്പിച്ചിരുന്ന തല്ല്പറമ്പില്‍ ആനമയില്‍ഒട്ടകം, വെയ് രാജാ വെയ്, ഏന്തൂഞ്ഞാല്‍ സ്ഥിരം പതിവായിരുന്നു. പൊന്നാനിക്കാരും പരിസരവാസികളും സൗഹൃദപരമായ മല്‍പ്പിടിത്തത്തിനും ആഹ്ലാദതിമിര്‍പ്പോടെ ആര്‍ത്തുല്ലസിക്കാനും ഇവിടെ എത്താറുണ്ട്. റംസാന്‍ രാവുകളിലും പെരുന്നാളിനും വെടിപറയാനും നേരംപോക്കിനുമായി സംഗമിക്കുന്ന മറ്റൊരിടമാണ് ജുമാഅത്ത് പള്ളിക്ക് സമീപമുള്ള മാപ്പിള പാര്‍ക്ക്. വാര്‍ത്താ മാധ്യമങ്ങള്‍ കുറവായിരുന്ന അക്കാലത്ത് അങ്ങാടിക്കാര്‍ക്ക് ലോകവര്‍ത്തമാനം നല്‍കിയിരുന്നത് ഇവിടെ ഘടിപ്പിച്ച പഞ്ചായത്ത് വക റേഡിയോവില്‍ നിന്നായിരുന്നു. 

കോഴിഅട, അരീരപ്പം, നെയ്യപ്പം, ചുക്കപ്പം, ഇറച്ചിപൊരിച്ചത് തുടങ്ങിയവയാണ് പ്രത്യേക വിഭവങ്ങള്‍.

ചെറിയ പെരുന്നാളിനേക്കാള്‍ ഞങ്ങള്‍ കൂടുതല്‍ ആസ്വദിച്ചത് ഹജ്ജ് പെരുന്നാളായിരുന്നു. ഈ പെരുന്നാളിന് തൊട്ടുമുമ്പുള്ള ദിവസങ്ങളിലായിരുന്നല്ലൊ ഓത്തുപള്ളികളിള്‍ ആചരിച്ചു പോന്നിരുന്ന ചടങ്ങായിരുന്ന കൈയെഴുത്ത് പെരുന്നാള്‍. ഈ പെരുാള്‍ ദിവസം സുബഹി സമയത്ത് കിണറുകളില്‍ സംസം വെളത്തിന് സമാനമായ വിശുദ്ധ ജലം ലഭിക്കുമൊണ് ഉമ്മാക്ക് പൈതൃകമായി ലഭിച്ച അറിവ്. തډൂലം രാവിലെ വീട്ടിലെ കിണറിന്‍റെ മധ്യത്തില്‍ നിന്ന് കൊരിയെടുത്ത വെള്ളം കൊണ്ടാണ് ഞങ്ങള്‍ക്ക് ചായ ഉണ്ടാക്കി തരാറ്. 


പിശാചുക്കള്‍ അലയുന്ന രാത്രി


ചെറിയ പെരുന്നാള്‍ രാത്രി കൂരിരുട്ടായിരിക്കും. അങ്ങാടിയും പരിസരവും ഇടവഴികളും ഊടുവഴികളും വിജനവുമായിരിക്കും. റംസാന്‍ മാസത്തില്‍ ചങ്ങലക്കിട്ട പിശാചുക്കള്‍ പെരുന്നാളോടെ അഴിച്ച്വിട്ടത് ഈ രാത്രി അലയാറുണ്ടെന്നാണ് ഉമ്മയുടെ പക്ഷം. ഒരു പെരുന്നാള്‍ ദിവസം ഉച്ചതിരിഞ്ഞ് അയല്‍പക്കത്തെ വീട്ടില്‍നിന്ന് ഓടിവന്നിരുന്ന ഇളയ സഹോദരി തെരുവത്ത് പള്ളിക്കാടിന് സമീപംവെച്ച് പിശാചിന്‍റെ പോക്കുവരവില്‍ പെട്ടാണത്രെ വീണ് ബോധരഹിതയായ ദുരാനുഭവം ഉമ്മാക്ക് ഉണ്ടായിട്ടുണ്ട്. അതിനാല്‍ കുട്ടികളായ ഞങ്ങളെ പുറത്തിറങ്ങാന്‍ അനുവദിക്കാറില്ല. വൈദ്യുതിയും നാമമാത്രമായിരുന്നു. ചീനി, ആല്‍, അത്തി തുടങ്ങിയ ഭീമന്‍ മരങ്ങളില്‍നിന്ന് പല രാത്രികളിലും അപശബ്ദങ്ങള്‍ കേള്‍ക്കാറുണ്ടെന്നും മരം ആടിയുലയാറുണ്ടെന്നും ചിലര്‍ പറഞ്ഞ് പ്രചരിപ്പിച്ചിരുന്നു. തډൂലം പലപ്പോഴും ആ മരങ്ങളുടെ സമീപമെത്തിയാല്‍ ഞങ്ങള്‍ ഉള്‍ഭയത്തോടെ ഓടാറാണ് പതിവ്.  

ഭൂരിപക്ഷവും അന്ധവിശ്വാസങ്ങള്‍ക്കും പഴംപുരാണങ്ങള്‍ക്കും അടിമപ്പെട്ട കാലമായിരുന്നു അത്. പുഴകളുടെയും കനാലിന്‍റെയും കടലിന്‍റെയും തീരമായ ഇവിടെ ജലമറുത, ചെമ്പത്തെങ്ങിനെക്കാള്‍ ഉയരമുള്ള ആകാശയന്ത്രവന്‍, നിലത്തുമുട്ടുന്ന ഒറ്റമുലമാത്രമുള്ള ഒറ്റമുലച്ചി, അണപ്പല്ലുകള്‍പുറത്തേക്ക് നീണ്ട് മുടന്തി നടക്കുന്ന ചൊക്ക്യാക്ക, അകലെ വെട്ടംകാണിച്ച് അടുത്തടുത്ത് ചെല്ലുമ്പോള്‍ അകന്നുപോകുന്ന പൊട്ടിചെകുത്താന്‍ തുടങ്ങിയ വിവിധതരം പിശാചുക്കളുടെ വിഹാര സഞ്ചാരം ഇത്തരം രാത്രികളിലാണത്രെ. 

മുസ്ലിം പ്രദേശമായിരുന്നതിനാല്‍ ചുടലയക്ഷികളുടെയും പ്രേതങ്ങളുടെയും ശല്യം ആരും പറഞ്ഞുകേട്ടിട്ടില്ല. പള്ളിക്കാടുകള്‍ കൂടുതലുള്ള പട്ടണമായിരുന്നതിനാല്‍ റൂഹാനികള്‍ തുടങ്ങിയ പരേതാത്മാക്കള്‍ വിലസുന്നതും ഇത്തരം രാത്രികളിലാണത്രെ. പലതിനേയും പലയിടത്തും കണ്ടുമുട്ടി ഭയപ്പെട്ടതുകൊണ്ടാണത്രെ ചിലര്‍ ഭ്രാന്തډാരായത്. വീട്ടിന്‍റെ അകത്തളങ്ങളില്‍ ചങ്ങലക്കിട്ട് അടച്ചുപൂട്ടിയ ചില ഭ്രാന്തډാര്‍ അപശബ്ദങ്ങള്‍ മുഴക്കുന്നത് അനുഭവപ്പെട്ടിട്ടുണ്ട്.

പത്ത് വയസ്സ് കഴിഞ്ഞാല്‍ പെണ്‍കുട്ടികളെ വീട്ടില്‍നിന്ന് പുറത്തിറക്കാറില്ല. പ്രായമായ സ്ത്രീകള്‍പോലും ബുര്‍ക്ക ധരിച്ച് കുടചൂടി രാത്രികളില്‍ മാത്രമെ പുറത്തിറങ്ങി സഞ്ചരിക്കാറുള്ളു. കൂടെ രണ്ടോ മൂന്നോ വേലക്കാരികളും ഉണ്ടാകും(ഉള്‍പ്രദേശങ്ങളില്‍ ഈ രീതി പതിവില്ല). സ്ത്രീകളുടേത് അധികവും വെള്ളക്കാച്ചിയും സൂചികൊണ്ട് അരുമയോടെ തുന്നിത്തോടിച്ച കുപ്പായവും തല മൂടിപ്പുതക്കാന്‍ കസവുതട്ടവും, പുരുഷډാരുടേത് എം.എസ്. വെള്ളത്തുണിയും മൗലാനാ ലുങ്കിയും കഞ്ഞിപ്രാക്കും ഫുള്‍കൈയ്യുള്ള ഷര്‍ട്ടും ഇസ്തിരിയിട്ട തൊപ്പിയുമായിരുന്നു വേഷം. പൊന്നാനിയിലെ കരുവാട്ടുമനയില്‍ പിറന്ന് കൊറിയിട്ടുവളര്‍ന്ന് രാജ്യാന്തരങ്ങള്‍ക്കപ്പുറം പുകള്‍പ്പെറ്റ ആര്‍ട്ടിസ്റ്റ് നമ്പൂതിരി പറയുന്നതു നോക്കു.

'പൊന്നാനിയിലൊക്കെ പഴയകാലത്ത് മുസ്ലിംസ്ത്രീകള്‍ സന്ധ്യ കഴിഞ്ഞാല്‍ കൂട്ടായിട്ട് യാത്രപോയിരുന്നു. ശീലക്കുട നിവര്‍ത്തിപ്പിടിച്ചിട്ടുണ്ടാകും. ഏതാണ്ട് അന്തര്‍ജ്ജനങ്ങള്‍ മറക്കുട പിടിച്ച് നടക്കുന്നതുപോലെ. രാത്രി എട്ടുമണിക്കൊക്കെ വിരുന്നുപോകുന്നവരെ കണ്ടിട്ടുണ്ട്. കുട താഴ്ത്തിയിങ്ങനെ മുഖം മറച്ചിട്ടുണ്ടാകും. മുഖം മറക്കാനായിരുന്നു കുട. പല പ്രായക്കാര്‍. പല തരക്കാര്‍. അന്നത്തെ യഥാര്‍ത്ഥ മുസ്ലിംവേഷം ഏലസ്സ് അരഞ്ഞാണ്‍, ഞൊറിവെച്ച ഡ്രസ്സ്, തുന്നലിനൊക്കെ പ്രത്യേകതയുണ്ടായിരുന്നു. ഐശ്വര്യം തോന്നിപ്പിക്കുന്ന വേഷഭൂഷാദികള്‍. പുരുഷډാര്‍ തലേക്കെട്ടും ലുങ്കിയും ബെല്‍റ്റും കൈയുള്ള ബനിയനും വട്ടത്താടിയുമായിട്ടായിരുന്നു.


ടൂറിങ് തിയേറ്ററുകള്‍


ഒരു സിനിമാ തിയേറ്റര്‍  ദേവി ടാക്കീസായിരുന്നു. കോഴിക്കോട് സ്വദേശി മാധവന്‍നായരുടെ ഉടമസ്ഥതയിലുള്ള ഈ ടാക്കീസിന്‍റെ ആദ്യത്തെ പേര് കാലിക്കറ്റ് ടാക്കീസെന്നായിരുന്നു. പെരുന്നാളിനോട് അനുബന്ധിച്ച് ഉമ്മ, ആയിഷ, കുപ്പിവള, കുട്ടിക്കുപ്പായം തുടങ്ങിയ മുസ്ലിം സാമൂഹിക ചിത്രങ്ങളായിരുന്നു പ്രദര്‍ശനത്തിനെത്തിയിരുന്നത്. ഉമ്മ റിലീസ് ചെയ്ത ഉടനെ ചില പ്രധാന സിറ്റികളില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായതായും തുടര്‍ന്ന് കോഴിക്കോട് ചെന്ന് സി.എച്ച്. മുഹമ്മദ്കോയ സാഹിബിനെ സന്ദര്‍ശിക്കുകയും അദ്ദേഹത്തിന്‍റേതായ ഒരു വിശദീകരണം വന്നതിനുശേഷം പ്രശ്നങ്ങളെല്ലാം അവസാനിച്ച് തുടര്‍ന്ന് പടം ഹിറ്റാവുകയും ചെയ്തെന്ന് നിര്‍മ്മാതാവ് കുഞ്ചാക്കോതന്നെ എഴുതിയിട്ടുണ്ട്. ടി.ബി. ആശുപത്രിക്ക് തെക്ക് വശം എ.പി. അബൂബക്കര്‍ സാഹിബിന്‍റെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ഉണ്ടായിരുന്ന സോഫി ഹാളിലായിരുന്നു കുട്ടിക്കുപ്പായം പ്രദര്‍ശിപ്പിച്ചിരുന്നത്.

കേരളത്തിലെ ഇതര പ്രദേശങ്ങളെപ്പോലെ 1930 കളില്‍ ഇവിടെയും ടൂറിംങ് തിയേറ്ററുകള്‍ വന്ന് സിനിമകള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. അന്ന് സ്ഥിരം തിയേറ്ററുകള്‍ കേരളത്തില്‍ വിരളമായിരുന്നു. പ്രൊജക്ടറുകളും, ഫിലിംപെട്ടികളുമായി വന്ന് ടെന്‍റ്കെട്ടി ആഴ്ചകളോളം സിനിമ പ്രദര്‍ശിപ്പിച്ചിരുന്നു. വെള്ളീരി സ്ക്കൂള്‍ പരിസരത്തെ പാടത്തായിരുന്നു ഇത്തരത്തിലുള്ള നിശബ്ദ സിനിമാ പ്രദര്‍ശനം അധികവും നടന്നിരുന്നത്.  പ്രദര്‍ശന സ്ഥലത്ത് ബാന്‍റുസെറ്റുകളും, ടിക്കറ്റ് കാളവണ്ടിയില്‍ ചെണ്ടകൊട്ടി റോഡിലൂടെ വിറ്റിരുന്നതായും പഴമക്കാര്‍ ഓര്‍ക്കുന്നു. 

മുസ്ലിംകള്‍ സിനിമകാണല്‍ നിഷിദ്ധമാണെന്ന് ദൃഢമായി വിശ്വസിച്ചിരുന്ന അക്കാലത്ത് നഗരത്തിലെ സിനിമാപ്രേമികള്‍ പ്രദര്‍ശനം കാണാന്‍ പോയിരുന്നത് ഒളിഞ്ഞും പതുങ്ങിയും ഇടവഴികളിലൂടെയാണത്രെ. സാംസ്കാരിക സംഘങ്ങളുടെ ആഭിമുഖ്യത്തില്‍ പൊതുവേദികളില്‍ ഗാനമേളകളും മുസ്ലിം സംഘടനകളുടെ നേതൃത്വത്തില്‍ മാപ്പിള ഗാനമേളകളും കോല്‍ക്കളിയും സംഘടിപ്പിച്ചിരുന്നു. ഇങ്ങനെ നാനാവിധ മധുരിക്കും സ്മരണകളാല്‍ സമ്പന്നമായിരുന്നു ഇവിടത്തെ പെരുന്നാള്‍.