പൊന്നാനി
25. മാമാങ്കവും ത്രിമൂര്‍ത്തിസംഗമവും
9495095336
മദ്ധ്യകാല കേരളത്തിലെ പ്രബല ശക്തിയായിരുന്ന സാമൂതിരി രാജാവ് തന്‍റെ രാജ്യം വിശാലമാക്കാന്‍ വള്ളുവകോനാതിരിയുമായി പടപൊരുതിയ കാലത്ത് ഭാരതപ്പുഴക്ക് മുകളിലുള്ള ചമ്രവട്ടം പാലത്തിന്‍റെ ഇരു കരകളിലെ തിരുമനശ്ശേരി നാട് (പൊന്നാനി താലൂക്ക്), വെട്ടത്തുനാട് (തിരൂര്‍ താലൂക്ക്) നാടുവാഴികള്‍ പരസ്പരം കലഹിക്കാതെയാണ് പ്രജകളുടെ ക്ഷേമാഐശ്വ ര്യങ്ങള്‍ക്ക് പ്രാമുഖ്യം നല്‍കി നാട് ഭരിച്ചത്. പാലത്തിന്‍റെ പടിഞ്ഞാറെ കരയോട്ചേര്‍ന്ന പുഴയിലാണ് ചമ്രവട്ടം ശാസ്താവിന്‍റെ ക്ഷേത്രം.
കാനായിതോമ ക്രിസ്ത്യാനിയാക്കിയ പള്ളിബാണ പെരുമാ ളിന്‍റെ ഭാര്യയെ ബാധിച്ചിരുന്ന ഗന്ധര്‍വ്വനെ ഒഴിപ്പിച്ച പ്രസിദ്ധ മന്ത്രവാദിയായ ഒന്നാം സൂര്യഭട്ടേരിയുടെ ഇല്ലം പാലത്തിന്‍റെ കിഴക്കെതല അവസാനിക്കുന്ന പഞ്ചായത്തായ കാലടിയായിരു ന്നുവെന്നാണ് കേസരി ബാലകൃഷ്ണ പിള്ളയുടെ കണ്ടെത്തല്‍. അന്ന് ഭാരതപുഴ കൗണാര്‍ എന്നും കേള്‍വിക്കേട്ടു.
അക്കാലത്ത് കേരളത്തില്‍ ഭരണകാര്യങ്ങള്‍ക്കായി നാട്ടുകൂട്ടങ്ങളും നാടുവാഴികളും രാജാവും സംഗമിക്കുന്ന സാമുദായികവും സാംസ്കാരികവും രാഷ്ട്രീയവുമായ നദീതട മഹോത്സവമാണ് മാമാങ്കം (മാഘമകം). പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മകരമാസത്തിലെ കറുത്തവാവിനും കുംഭമാസത്തിലെ കറുത്തവാവിനും ഇടയിലെ മകം നാളിലെ പ്രാചീന ഈ നദീതീര ഉത്സവം സംഗമിച്ചിരുന്നത് തിരുന്നാവായ മണപ്പുറത്താണ്. ആദ്യ കാലത്ത് ഈ ഉത്സവം നടത്താനുള്ള അവകാശം കുലശേഖരډാരുടെ അനന്തരവരായ കൊച്ചി രാജവംശത്തിനായിരുന്നു. തുടര്‍ന്ന് ഈ സമുന്നത ബഹുമതി വള്ളുവക്കോനാതിരിക്ക് ലഭിച്ചു.
സാമൂതിരി കേരളത്തിലെ മുഖ്യ ശക്തിയായതോടെ തന്‍റെ രാഷ്ട്രീയ വളര്‍ച്ചക്ക് അനിവാര്യമായ മാമാങ്കത്തിന്‍റെ അദ്ധ്യക്ഷസ്ഥാനം വള്ളുവക്കോനാതിരില്‍നിന്ന് അധീനപ്പെടുത്താന്‍ അദ്ദേഹം പടയൊരുക്കം തുടങ്ങി. സാമൂതിരിയും എറാള്‍പ്പാടും (യുവരാജാവ്) കോഴിക്കോട്ടെ നായര്‍ സൈന്യത്തെ നേരിട്ട് നയിച്ച് കരവഴി തൃപ്രങ്ങോടെത്തി താവളമടിച്ചു. അക്കാലത്ത് സവര്‍ണരായ ഹിന്ദുക്കള്‍ക്ക് കടല്‍യാത്ര നിഷിധമായിരുന്നു. സാമൂതിരിയുടെ തുറമുഖ കാര്യസ്ഥനായ ശാബന്ദര്‍കോയയുടെ നേതൃത്വത്തില്‍ മുസ്ലിം സൈന്യം കടല്‍വഴി പൊന്നാനിയിലെത്തി. നാലു പായക്കപ്പലുകളില്‍ സര്‍വ്വവിധ സജ്ജീകരണങ്ങളോടെ ഒരുങ്ങിയിരുന്ന പൊന്നാനിയിലെ മുസ്ലിം സൈന്യവുമായി ചേര്‍ന്ന് ഭാരതപ്പുഴയിലൂടെ സഞ്ചരിച്ച് തിരുന്നാവായ താവളമടിച്ചു. ഇരുവിഭാഗവും സംയുക്തമായ പോരാട്ടത്തില്‍ വള്ളുവകോനാതിരിയെ തറപറ്റിച്ചു. സാമൂതിരി മാമാങ്കത്തിന്‍റെ അദ്ധ്യക്ഷസ്ഥാനം ഏറ്റെടുത്തു.
ഈ പോരാട്ടം വിജയിക്കുന്നതിന് തന്ത്രങ്ങള്‍ ആവിഷ്ക്കരിക്കുന്നതില്‍ ശാബന്ദര്‍കോയ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഇതിനുള്ള പ്രത്യുപകാരമായാണ് മാമാങ്കത്തിലെ പ്രധാന ചടങ്ങായ നിലപാട് തറയില്‍ സാമൂതിരി നില്‍ക്കുന്ന സമയത്ത് തന്‍റെ വലതുവശത്ത് നില്‍ക്കാന്‍ കോയയെ നിയോഗിച്ചത്. പന്ത്രണ്ട് പതിമൂന്ന് നൂറ്റാണ്ടുകളിലാണ് ഈ പോരാട്ടങ്ങള്‍ നടന്നത്. പതിമൂന്നാം ശതകത്തിന്‍റെ അവസാനത്തിലും പോരാട്ടം തുടര്‍ന്നിരുന്നതായി അക്കാലത്തെ രചനയായ ഉണ്ണിച്ചിരുദേവി ചരിതത്തില്‍നിന്നും ഗ്രഹിക്കാം.
മാങ്ങാട്ടച്ഛന്‍, തീനേഞ്ചേരി എളയത്, ധര്‍മ്മോത്ത് പണിക്കര്‍, ശാബന്ദര്‍ക്കോയ, പാറനമ്പി എന്നീ അഞ്ച് മുഖ്യډാരോടൊന്നിച്ചാണ് സാമൂതിരി മാമാങ്കത്തിന് എഴുന്നെള്ളുന്നത്. ചടങ്ങുകളില്‍ മുസ്ലിം ചെണ്ടക്കാരും വാദ്യമേളക്കാരും അകമ്പടി സേവിച്ചിരുന്നു. ഉത്സവങ്ങളോടനുബന്ധിച്ച വെടിക്കെട്ട് മുസ്ലിംകളുടെ കൂടി നിയന്ത്രണത്തിലായിരുന്നു. മാനവവിക്രമന്‍ സാമൂതിരിപ്പാടിന്‍റെ (1466-1471) സദസ്യനായിരുന്ന ഉദ്ദണ ശാസ്ത്രികളുടെ കോലിക സന്ദേശത്തിലും പതിനേഴാം ശതകത്തിന്‍റെ ആരംഭത്തില്‍ വാസുദേവന്‍ രചിച്ച ഭ്രമരസന്ദേശത്തിലും തിരുന്നാവായയും മാമാങ്കവും വര്‍ണ്ണനീയമാണ്.
സാമൂതിരിയോടുള്ള അടങ്ങാത്ത പക തീര്‍ക്കുന്നതിന് മാമാങ്കം നടക്കുന്ന നാളില്‍ രാജാവിനെ വധിക്കാന്‍ വള്ളുവകോനാതിരി ചാവേറുകളെ അയക്കല്‍ പതിവായിരുന്നു. ഈ സന്ദര്‍ഭത്തില്‍ സാമൂതിരിയെ വധിക്കുക എന്നത് ചാവേറുകളുടെ ജീവിതാഭിലാഷമായി കരുതി. ഒരവസരത്തിലുംതന്നെ സാമൂതിരിയെ വധിക്കാനോ പോറലേല്‍പ്പിക്കാനോ സാധിച്ചിട്ടില്ല. അധികവും ചാവേറുകള്‍ വധിക്കപ്പെടലാണ് പതിവ്. 1731-ലെ മാമാങ്കത്തില്‍ ഏതാണ്ട് അമ്പത്തിയഞ്ച് ചാവേറുകളാണ് കൊല്ലപ്പെട്ടത്. വെട്ടിമരിക്കുന്ന ചാവേറുകളെ ആനയെക്കൊണ്ട് ചവിട്ടിത്താഴ്ത്തിയിരുന്നത് മണിക്കിണറിലേക്കാണ്.
മാമാങ്ക മഹോത്സവം
അക്കാലത്ത് കേരളത്തില്‍ ഭരണകാര്യങ്ങള്‍ക്കായി നാട്ടുകൂട്ടങ്ങളും നാടുവാഴികളും രാജാവും സംഗമിക്കുന്ന സാമുദായികവും സാംസ്കാരികവും രാഷ്ട്രീയവുമായ പുകള്‍പ്പെറ്റ നദീതട മഹോത്സവമാണ് മാമാങ്കം (മാഘമകം). പന്ത്രണ്ട് വര്‍ഷത്തിലൊരിക്കല്‍ മകരമാസത്തിലെ കറുത്തവാവിനും കുംഭമാസത്തിലെ കറുത്തവാവിനും ഇടയിലെ മകം നാളിലായിരുന്നു ഈ ഉത്സവം നടന്നിരുന്നത്. ഉത്സവം സംഗമിച്ചിരുന്നത് തിരുന്നാവായ മണപ്പുറത്താണ്. ഉത്സവം നടത്താനുള്ള അവകാശം ആദ്യകാലത്ത് കുലശേഖരډാരുടെ അനന്തരവരായ കൊച്ചി രാജവംശത്തിനായിരുന്നു. തുടര്‍ന്ന് ഈ സമുന്നത ബഹുമതി വള്ളുവക്കോനാതിരിയില്‍ വന്നുചേര്‍ന്നു.
സാമൂതിരി കേരളത്തിലെ മുഖ്യ ശക്തിയായതോടെ തന്‍റെ രാഷ്ട്രീയ വളര്‍ച്ചക്ക് അനിവാര്യമായിത്തീര്‍ന്ന മാമാങ്കത്തിന്‍റെ അധ്യക്ഷസ്ഥാനം വള്ളുവക്കോനാതിരില്‍നിന്ന് അധീനപ്പെടുത്താന്‍ അദ്ദേഹം പടയൊരുക്കങ്ങള്‍ തുടങ്ങി. തുടര്‍ന്ന് സാമൂതിരിയും എറാള്‍പ്പാടും (യുവരാജാവ്) കോഴിക്കോട്ടെ നായര്‍ സൈന്യത്തെ നേരിട്ട് നയിച്ച് കരവഴി തിരൂരിനടുത്ത തൃപ്രങ്ങോടെത്തി താവളമടിച്ചു. സവര്‍ണരായ ഹിന്ദുക്കള്‍ക്ക് കടല്‍യാത്ര അക്കാലത്ത് നിഷിദ്ധമായിരുന്നു. തډൂലം സാമൂതിരിയുടെ തുറമുഖ കാര്യസ്ഥനായ ശാബന്ദര്‍കോയയുടെ നേതൃത്വത്തില്‍ മുസ്ലിം സൈന്യം കടല്‍വഴി പൊന്നാനിയിലെത്തി. നാലു പായക്കപ്പലുകളില്‍ സര്‍വവിധ സജ്ജീകരണങ്ങളോടെ ഒരുങ്ങിനിന്നിരുന്ന പൊന്നാനിയിലെ മുസ്ലിം സൈന്യവുമായി ചേര്‍ന്ന് ഭാരതപ്പുഴയിലൂടെ സഞ്ചരിച്ച് തിരുന്നാവായയില്‍ താവളമടിച്ചു. നായര്‍ സൈന്യവും മുസ്ലിം സൈന്യവും സംയുക്തമായി നടത്തിയ പോരാട്ടത്തില്‍ വള്ളുവകോനാതിരിയെ തറപറ്റിച്ചു. സാമൂതിരി മാമാങ്കത്തിന്‍റെ അധ്യക്ഷസ്ഥാനം ഏറ്റെടുത്തു.
ഈ പോരാട്ടം വിജയിക്കുന്നതിന് തന്ത്രങ്ങള്‍ ആവിഷ്കരിക്കുന്നതില്‍ ശാബന്ദര്‍കോയ നിര്‍ണായക പങ്ക് വഹിച്ചു. ഇതിനുള്ള പ്രത്യുപകാരമായി മാമാങ്കത്തിലെ പ്രധാന ചടങ്ങായ നിലപാട് തറയില്‍ സാമൂതിരി നില്‍ക്കുന്ന സമയത്ത് തന്‍റെ അരികില്‍ തന്നെ നില്‍ക്കാന്‍ കോയക്ക് അനുവാദം നല്‍കി. ഇത് അക്കാലത്ത് മലബാറില്‍ ഒരു മുസ്ലിം പ്രജക്ക് ലഭിക്കുന്ന മികച്ച അംഗീകാരമായിരുന്നു.
പന്ത്രണ്ടു പതിമൂന്ന് നൂറ്റാണ്ടുകളിലാണ് ഈ പോരാട്ടങ്ങള്‍ നടന്നത്. പതിമൂന്നാം ശതകത്തിന്‍റെ അവസാനത്തിലും പോരാട്ടം തുടര്‍ന്നിരുന്നതായി അക്കാലത്തെ രചനയായ ഉണ്ണിച്ചിരുദേവി ചരിതത്തില്‍നിന്നും ഗ്രഹിക്കാം. ക്രമേണ തുറമുഖത്തിന്‍റെ മേല്‍നോട്ടവും കോഴിക്കോട് നഗരത്തിലെ മുസ്ലിം കച്ചവടക്കാരുടെ നേതൃത്വവും ഷാബന്ദര്‍ കോയക്കുതന്നെ ലഭിച്ചു. അദ്ദേഹത്തിന് നായര്‍ മാടമ്പിക്ക് അനുവദിച്ചിരുന്ന പോലെ പദവികളും നല്‍കി ആദരിച്ചു.
കോഴിക്കോട്ടെ മുസ്ലിംകള്‍ക്ക് അവരുടെതായ ഒരു മുസ്ലിം ഭരണാധികാരിയുണ്ട്. രാജാവിന്‍റെ ഇടപെടല്‍ കൂടാതെ അദ്ദേഹം അവരെ ഭരിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നു എന്നാണ് ഷാബന്ദര്‍കോയയെ കുറിച്ച് പോര്‍ച്ചുഗീസ് എഴുത്തുകാരനായ ദുര്‍ബാതോ ബര്‍ബോസോയുടെ വിശേഷണം.
സാമൂതിരിയും ഷാബന്ദര്‍ കോയയും തമ്മിലുള്ള ബന്ധം സുദൃഢമാകാനുള്ള കാരണങ്ങളില്‍ മറ്റൊരു സംഭവം, ചരിത്ര കൃതികള്‍ വിവരിക്കുന്നത് ഇങ്ങനെ.
അവസാനത്തെ പെരുമാള്‍ മക്കത്ത് പോകുന്ന സമയത്ത് തന്‍റെ അധീനത്തില്‍ ഉണ്ടായിരുന്ന കേരള രാജ്യം സാമന്തര്‍ക്ക് ഭാഗിച്ചു കൊടുത്തു. വള്ളുവകോനാതിരിക്ക് ലഭിച്ച പ്രദേശങ്ങളില്‍ തിരുന്നാവായയും ഉള്‍പ്പെട്ടിരുന്നു. മാമാങ്കത്തിന് നിലപാട് നില്‍ക്കുന്ന സമയത്ത് അങ്കരക്ഷകര്‍ കുന്തം പിടിച്ച് വരിവരിയായി നില്‍ക്കുന്നതിനിടയിലൂടെ നിലപാടു തറയില്‍ എത്തുന്നവരുടെ നായകന് മാമാങ്കത്തിന്‍റെ രക്ഷാപുരുഷ സ്ഥാനം നല്‍കണമെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ദുഷ്ക്കരമായ ഈ പരീക്ഷണത്തില്‍ വിജയിച്ച് സാമൂതിരിക്ക് പ്രസ്തുതസ്ഥാനം നേടിക്കൊടുത്തത് കോയയാണ്.
മാമാങ്കത്തില്‍ നിലപാട് നില്‍ക്കുന്ന രക്ഷാപുരുഷന്‍ ബ്രാഹ്മണര്‍ക്ക് അഭീഷ്ടദാനം (ഇഷ്ടമുള്ള ദാനം) നല്‍കല്‍ തുടക്കം മുതലെ പതിവായിരുന്നു. സാമൂതിരിക്ക് ഈ സ്ഥാനം ലഭിച്ചപ്പോള്‍ മുസ്ലിംകള്‍ക്ക് കൂടി പ്രസ്തുത കീഴ്വഴക്കം വ്യാപിപ്പിച്ചു.
പഴയ ഓട്ടുകമ്പനി വളപ്പില്‍ സ്ഥിതിചെയ്യുന്ന നിലപാട്തറയില്‍ സാമൂതിരി സ്വയം നില്‍ക്കുകയും തന്‍റെ അധികാര ചിഹ്നമായ വാള്‍ ഉയര്‍ത്തി സ്വയം രക്ഷാപുരുഷനായി പ്രഖ്യാപിക്കുകയും ചെയ്യുന്ന അവസരത്തിലാണ് ചാവേറുകളുടെ ആക്രമണം അധികവും നടക്കാറ്. ഈ സമ്പ്രദായം ഏതാണ്ട് മൂന്നൂറ് വര്‍ഷത്തോളം തുടര്‍ന്നു. പതിനേഴാം നൂറ്റാണ്ടില്‍ രചിച്ച രാമച്ചപണിക്കര്‍പ്പാട്ട്, കണ്ടര്‍മേനോന്‍പ്പാട്ട് (1683), മലബാര്‍ മാനുവല്‍ തുടങ്ങിയ കൃതികളില്‍ പടവെട്ടി മരിച്ച ചാവേറുകളുടെ വിവരങ്ങള്‍ പ്രതിപാദിക്കുന്നുണ്ട്.
മാമാങ്ക മഹോത്സവങ്ങളുടെ പരിപാലനവും തൃക്കാവ് ക്ഷേത്രവും തമ്മില്‍ സുദൃഢമായ ബന്ധമുണ്ട്. ഉത്സവം ആരംഭിക്കേണ്ട ശുഭമുഹൂര്‍ത്തം നിശ്ചയിച്ചിരുന്നത് ജ്യോതിഷ പണ്ഡിതരായ ആലൂര്‍ കണികരാണ്. വെള്ളനാട്ടുകര, ആലിപ്പറമ്പ് ചേരിക്കല്ലുകളുടെ കാര്യ നിര്‍വ്വാഹകരായ തറയ്ക്കല്‍ ഇരമമേനോന് പൊന്നാനി തൃക്കാവ് കോവിലകത്തുനിന്ന് സാമൂതിരി ഒരു തിരുവെഴുത്ത് അയക്കുന്നതോടെ മാമാങ്ക ചടങ്ങുകള്‍ക്ക് കൊടി ഉയരും. നടത്തിപ്പിനാവശ്യമായ പാത്ര സാമാനങ്ങള്‍ നല്‍കിയിരുന്നത് തൃക്കാവ് ക്ഷേത്രത്തില്‍നിന്നായിരുന്നു. മാമാങ്കത്തിനോടനുബന്ധിച്ച ഇരുപത്തിയെട്ട് ദിവസങ്ങളിലും ഓട്ടുകമ്പനി സ്ഥിതിചെയ്യുന്ന സ്ഥലത്തുണ്ടായിരുന്ന വാകയൂര്‍ കോവിലകത്താണ് സാമൂതിരി വസിച്ചിരുന്നത്.
മഹായാഗം, മാഘമകം ലോപിച്ചാണത്രെ മാമാങ്കമായത്. ആദ്യ മാമാങ്കം നടന്നത് ക്രി.വ. 829ലാണത്രെ. ഉത്സവത്തില്‍ കലാ-കായിക മേളകളും സാഹിത്യ-സംഗീത മേളകളും സംഘടിപ്പിച്ച് സ്വന്തം കഴിവില്‍ മികവ് പ്രകടിപ്പിച്ചവര്‍ക്ക് സമ്മാനം നല്‍കിയിരുന്നു. 1695ലെ മാമാങ്കത്തിന് സാമൂതിരിയും പരിവാരവും സംഗമിച്ചത് പൊന്നാനിയിലാണ്. 1766 ല്‍ ഹൈദരലിയുടെ ആധിപത്യത്തോടെ ഉത്സവത്തിന്‍റെ പ്രഭ മങ്ങി. 1767-ലാണ് അവസാന മാമാങ്കം നടന്നത്. ജനങ്ങളും ഭരണാധികാരും സഹകരിച്ചു പന്തിരാണ്ടുകാലം കൂടുമ്പോള്‍ച്ചേരുന്ന മാമാങ്കംപോലുള്ള ഒരു മഹാസംഗമം ഭരണത്തില്‍ മറ്റൊരിടത്തും നടന്നില്ല. ഇതിന്‍റെ ശേഷിപ്പുകളായ നിലപാട് തറയും മണിക്കിണറും പൂര്‍വ്വകാല സ്മരണകള്‍ അയവിറക്കുന്നു.
ത്രിമൂര്‍ത്തിസംഗമം
തിരുന്നാവായ പുഴയുടെ ഇരുകരകളിലായി സൃഷ്ടി സ്ഥിതി സംഹാരമൂര്‍ത്തികളായ ബ്രഹ്മാവ്, ശിവന്‍ , വിഷ്ണു എന്നീ പ്രതിഷ്ഠകളെ കുടിയിരിത്തിയിരിക്കുന്ന ത്രിമൂര്‍ത്തി ക്ഷേത്രങ്ങള്‍ സ്ഥിതിചെയ്യുന്നു. ഈ ക്ഷേത്രങ്ങളില്‍ വൈഷ്ണവരുടെ 108 തിരുപ്പതികളില്‍ ഒന്ന് എന്ന് വിശേഷണമുള്ള നവാമുകുന്ദക്ഷേത്രത്തിനാണ് കൂടുതല്‍ പേരും പെരുമയും. നവായോഗികളാല്‍ പ്രതിഷ്ഠ നിര്‍വ്വഹിച്ചതിനാലാണ് നവാമുകുന്ദന്‍ എന്ന് പേര് സിദ്ധിച്ചത്.
ക്ഷേത്രത്തെ കുറിച്ചുള്ള ഐതീഹ്യങ്ങളില്‍ ചിലത് : പ്രതിഷ്ഠിച്ച എട്ടു വിഗ്രഹങ്ങളും പലപ്പോഴായി മണ്ണിലേക്ക് താഴ്ന്ന് പോയെന്നും ഒമ്പതാമത്തെ വിഗ്രഹത്തിന് പഞ്ചസാരപ്പായസവും താമരമാലയും പതിവായി നല്‍കാമെന്ന് നവയോഗികള്‍ വാഗ്ദാനം നല്‍കിയതിനാലാണ് താഴ്ന്ന് പോകാത്തത് എന്നതാണ് ഒരൈതീഹ്യം.
നവയോഗികള്‍ ഒറ്റക്കൊറ്റയായി നടത്തിയ പ്രതിഷ്ഠകള്‍ മണലില്‍ താഴ്ന്ന് പോയെന്നും തുടര്‍ന്ന് ഒമ്പതുപേരും ഒരുമിച്ച് പ്രതിഷ്ഠനടത്തിയപ്പോള്‍ ഉറച്ചുകിട്ടിയെന്നുമാണ് മറ്റൊരൈതീഹ്യം.
ക്ഷേത്രത്തിന് താഴെ മണല്‍പരപ്പിലാണ് മാമാങ്കം നടന്നിരുന്നത്. മാമാങ്കനാളുകളില്‍ നവാമുകുന്ദനെ ക്ഷേത്രത്തിന്‍റെ തെക്ക് കിഴക്കേ മൂലയിലുള്ള പഴുക്കാമണ്ഡപത്തില്‍ പടിഞ്ഞാറോട്ടേക്ക് എഴുന്നള്ളിച്ച് ഇരുത്തുന്ന പതിവുണ്ടായിരുന്നു. പുഴയുടെ കിഴക്കേക്കരയില്‍ മേല്‍പ്പത്തൂര്‍ ഭട്ടതിരിയും പടിഞ്ഞാറേക്കരയില്‍ വില്വമംഗലം സ്വാമിയാരും ജനിച്ചുവളര്‍ന്നത്
തുലാം മാസത്തിലെ പൗര്‍ണ്ണമിക്കും കര്‍ക്കിടകത്തിലെ പൗര്‍ണ്ണമിക്കും കാശിയിലെ ഗംഗ ഈ പുഴയുമായി സംഗമിക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു. പിതൃതര്‍പ്പണ കര്‍മ്മങ്ങള്‍ക്കും, സ്നാനത്തിനും പ്രസിദ്ധമായ ഇവിടെ നാക്കിലയില്‍ എള്ളും പൂവും ചന്ദനവും വലത് കൈയിലെ മോതിരവിരലില്‍ ദര്‍ഭകൊണ്ടുള്ള മോതിരവും അണിഞ്ഞ് പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ച് കൈ മാറത്ത് ചേര്‍ത്ത് തൊഴുത് 'ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നര്‍മദ സിന്ധു കാവേരി ജലസ്മിന്‍ സന്നിധീം കുരു' സപ്ത നദികളുടെ സാന്നിദ്ധ്യം മുന്നിലുണ്ടെന്ന് സങ്കല്‍പ്പിച്ച് പൂവും നാക്കിലയും തൂക്കി കര്‍മ്മികളുടെ മന്ത്രോച്ചാരണത്തിനിടയില്‍ ത്രിമൂര്‍ത്തി സംഗമ സ്ഥാനത്ത് പിതൃ കര്‍മ്മം ചെയ്താല്‍ ദോഷങ്ങളൊക്കെ തീരുമെന്നാണ് വിശ്വാസം.
വാവുവാണിഭം
പ്രാചീന കാലത്ത് തുലാം മാസത്തിലെ അമാവാസിക്ക് കര്‍മ്മത്തിനെത്തുന്ന പരശ്ശതം'ഭക്തര്‍ പുഴ കടന്ന് കാല്‍നടയായി പൊന്നാനിയിലെത്തി രാപ്പാര്‍ത്ത് രാവിലെ സംഗമിച്ച് പഴയ രീതിയില്‍ പരസ്പര കൈമാറ്റ സമ്പ്രദായമനുസരിച്ച് കൊടുക്കല്‍ വാങ്ങല്‍ നടത്തിയിരുന്നു. ഇതിന്‍റെ സ്മരണയത്രെ കൊല്ലം തോറും നടക്കാറുള്ള പൊന്നാനി കുറ്റിക്കാട് പരിസരത്തെ വാവു വാണിഭം. പൊന്നാനിയുടെ പരിസര പ്രദേശങ്ങളില്‍നിന്നും ധാരാളം പച്ചക്കറികളും പലവ്യഞ്ജനങ്ങളും ഇതര സാധനസാമഗ്രികളും കച്ചവടത്തിനായി ഇവിടെയെത്തിയിരുന്നു.