26. നിളാതീരത്തെ വൈജ്ഞാനിക പെരുമ
ടി.വി.അബ്ദുറഹിമാന്‍കുട്ടി
alfaponnani@gmail.com
9495095336
ഐക്യകേരളം നിലവില്‍ വന്നതിന് ശേഷം ക്രമാനുഗതമായി നമ്മുടെ മാതൃഭാഷ കൂടുതല്‍ അംഗീകാരവും ആദരവും നേടി പ്രശോഭിതമായി കൊണ്ടിരിക്കുന്ന ഈ അവസരത്തില്‍ ഭാഷയുടെ ഉത്ഭവം തൊട്ടുള്ള നാള്‍വഴിയിലൂടെ സഞ്ചരിക്കുന്നത് സഹായകമാണല്ലോ. വസ്തുതകളും ഐതീഹ്യങ്ങളും ഇഴകി ചേര്‍ന്നതാണ് കേരളത്തിന്‍റെയും മലയാള ഭാഷയുടെയും പരിണാമ ഘട്ടങ്ങള്‍. വിശ്വമാനവികതക്കും ഭാരതീയ സംസ്കാരത്തിനും മത സാഹോദര്യത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയവരാണ് മലയാളികള്‍. ഈ മേഖലയെ പരിപോഷിപ്പിക്കുന്നതില്‍ ഭാഷയുടെ പഴമക്കും പാരമ്പര്യത്തിനുമുള്ള പങ്ക് മഹത്തരമാണ്.
സംസ്കാരങ്ങളുടെ വിളനിലമാണല്ലോ നദികള്‍. സംസ്കാരങ്ങളുടെയും രാഷ്ട്രങ്ങളുടെയും പാരമ്പര്യവും പൈതൃകവുമാണ് നദികളിലൂടെ ഇരമ്പി ഒഴുകുന്നത്. പുരാതന സംസ്കാരങ്ങളുടെ ഉറവിടങ്ങളില്‍ നദീതടങ്ങള്‍ക്ക് മുഖ്യ സ്ഥാനമുണ്ട്.
കേരളീയ സംസ്കാരത്തിന്‍റെ കേദാര ഭൂമിയായി ഒരു കാലത്ത് തിളങ്ങിയ പ്രദേശങ്ങളാണ് നിളാ തീരങ്ങള്‍. ഈ പുഴയും സമന്വയ സംസ്കാരവും എഴുത്തച്ഛന്‍റെ കാലഘട്ടവും അനുബന്ധ ശ്രേണികളുമാണ് ഇതിനെല്ലാം ഹേതുവായത്. എഴുത്തച്ഛന്‍ മലയാള ഭാഷയെ ആധുനികവല്‍ക്കരിക്കുന്നതിനും ദാര്‍ശനികതയുടെ ഉപജ്ഞാതാവായി വാഴ്ത്തപ്പെടുന്നതിനും മുമ്പ് ഇവിടം രചനകള്‍ നടന്നിട്ടുണ്ടെന്നാണ് ചരിത്രം.
മലയാള ഭാഷക്കും സാഹിത്യത്തിനും സ്വന്തമായൊരു സര്‍വ്വകലാശാല നിളയുടെ പോഷക നദിയായ തിരൂര്‍-പൊന്നാനി പുഴയോരത്ത് ഭാഷാ പിതാവ് എഴുത്തച്ഛന്‍റെ പേരില്‍ നിലവില്‍ വന്നതും വിദ്യാലയങ്ങളില്‍ പത്താം ക്ലാസ്സ് വരെ മലയാളം നിര്‍ബ്ബന്ധിത ഭാഷയായി പഠിപ്പിക്കുന്നതും നിയമ നിര്‍മ്മാണ സഭയിലും സര്‍ക്കാര്‍ ജോലിക്കും വാണിജ്യ-വ്യവസായിക മേഖലയിലും ഭരണ രംഗത്തും മലയാളത്തിന്‍റെ പ്രസക്തി വര്‍ദ്ധിച്ചുവരുന്നതും 2013 മെയ് 23 ന് ശ്രേഷ്ഠ ഭാഷാപദവി ലഭിച്ചതും മലയാളികളായ നമുക്ക് കാതുകള്‍ക്ക് കുളിരേകുകയും ഭാഷാ പ്രേമികള്‍ക്ക് സന്തോഷം പകരുകയും ചെയ്തു.
മലയാള സാഹിത്യവും സംസ്കാരവും ഏറെ കടപ്പെട്ട നദിയാണ് നിള. ഒരുകാലത്ത് പരന്നൊഴുകിയ പുഴയുടെ ചന്തവും കിഴക്കന്‍മലകളുടെയും മരതകകുന്നുകളുടെയും ദൃശ്യഭംഗിയും വേനലും മഴയും മഞ്ഞും നിലാവും പ്രഭാതവും പ്രദോഷവും വഴിഞ്ഞൊഴുകിയ ജലനിരപ്പിന്‍റെ വശ്യതയും തിങ്ങിനിറഞ്ഞ കേരവൃക്ഷക്കൂട്ടങ്ങളുടെയും കതിരണിഞ്ഞ പാടങ്ങളുടെയും പൊലിമയും കവി കദന കഥാഹൃദയങ്ങളെ തട്ടിയുണര്‍ത്തിയിട്ടുണ്ട്. ഈ പ്രവാഹിനിയെക്കുറിച്ച് ഏതാനും വരികള്‍ രചിക്കാത്ത കവികളും സാഹിത്യകാരന്മാരും മലയാളത്തില്‍ അപൂര്‍വ്വം. ഒട്ടേറെ സാഹിത്യകൃതികളില്‍ നിള മുഖ്യ കഥാപാത്രമായിട്ടുണ്ട്.
അസംഖ്യം ഗാനങ്ങളുടെ പാലാഴി ഒഴുകുകയും നിരവധി സിനിമകള്‍ ഇവിടെവെച്ച് ചിത്രീകരിക്കുകയും ചെയ്തിട്ടുണ്ട്. നിളയുടെയും അറബിക്കടലിന്‍റെയും തിരയടികളിലും മണല്‍തരികളിലും കുഞ്ഞോളങ്ങളിലും മന്ദമാരുതനിലും ഈ ഭ0ഷയുടെ സുഗന്ധവും സൗന്ദര്യവും സൗരഭ്യവും നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ലയിച്ചിരുന്നു.
പുരാതന കാലം മുതല്‍ വൈജ്ഞാനിക കേരളത്തിന്‍റെ ഭൂപടത്തില്‍ സുപ്രധാന ഇടം നേടിയ പ്രദേശമാണ് നിളാ തീരങ്ങള്‍. ഐതിഹ്യങ്ങള്‍ക്ക് പുറമെ ഇതുവരെ ലഭിച്ച വിശ്വസനീയ രേഖകളുടെ പിന്‍ബലത്തില്‍ ഈ സംസ്ക്കാരത്തിന് മുവ്വായിരം വര്‍ഷങ്ങളുടെ പ്രൗഢമായ ചരിത്ര പാരമ്പര്യമുണ്ട്. പരശുരാമന്‍ പുറമെനിന്ന് കൊണ്ടു വന്നെന്ന് ഐതിഹ്യമുള്ള 64 ബ്രാഹ്മണ വിഭാഗങ്ങളില്‍ പ്രമുഖരായ പന്നിയൂര്‍, ശുകപുരം (ചൊവ്വരം) ഗ്രാമക്കാരെ ഇവിടെ പാര്‍പ്പിച്ച ശേഷം തിരുന്നാവായ മണപ്പുറത്ത് ആദ്യമായി ആശ്രമം പണിതു.
രാജ്യത്തിന്‍റെ ക്ഷേമത്തിനായി ഇവിടെ നടത്തിയ യാഗത്തില്‍ ഭിക്ഷാവിധി നടത്തേണ്ട സമയത്ത് ബ്രഹ്മാവിന്‍റെ വലത് വശത്തിരിക്കാന്‍ വിദ്യയുടെ ദേവിയായ സരസ്വതി ദേവിയെ ക്ഷണിച്ചു. മുഹൂര്‍ത്ത സമയത്ത് എത്താന്‍ കഴിയാത്ത സരസ്വതി ദേവിക്ക് പകരമായി മുനിമാര്‍ ഗായത്രി ദേവിയെ ഇരുത്തി ഭിക്ഷ പ്പിച്ചു. കോപിഷ്ഠയായ സരസ്വതി ദേവി യാഗത്തില്‍ പങ്കെടുക്കാനെത്തിയ മറ്റു ദേവികളെയെല്ലാം നദികളായി തീരട്ടെ എന്ന് ശപിച്ചുവത്രെ. തുടര്‍ന്ന് ഗായത്രി ദേവിയുടെ ശാപത്താല്‍ സരസ്വതിയും നദിയായി തീര്‍ന്നു. പാര്‍വ്വതി, ലക്ഷ്മി, ശുചി തുടങ്ങിയ എല്ലാ ദേവീമാരും അവരവരുടെ അംശങ്ങള്‍ കൊണ്ട് ഓരോ നദികളുണ്ടാക്കി ഇതില്‍ വന്നുചേര്‍ന്നു. പിന്നീട് ദിവ്യ നദികളായ ഗംഗയും യമുനയും കൂടി ഇതില്‍ അംശങ്ങളായി ചേര്‍ന്നു. ഈ നദികളുടെയെല്ലാം അംശങ്ങള്‍ ചേര്‍ന്നാണ് നിളയുടെ ഉത്ഭവമെന്നൊരു ഐതീഹ്യമുണ്ട്. ഋഗ്വേദത്തില്‍ പരമാര്‍ശിതമായ സരസ്വതി നദി ഇപ്പോഴില്ല. യാഗത്തിന്‍റെ സ്മരണക്കാണത്രെ തിരുന്നാവായ തീരത്ത് ബ്രഹ്മാവിന്‍റെ ക്ഷേത്രം നിര്‍മ്മിച്ചത്. അന്ന് മുടങ്ങിയ യാഗം പിന്നീട് തവനൂരില്‍വെച്ചാണ് നടന്നത്.
ഈശ്വര തുല്യനായ ഒരു സന്താനം പിറക്കാന്‍ എകദൈവ വിശ്വാസിയായ അത്രി മഹര്‍ഷി ആനമലയില്‍ കഠിന തപസ്സില്‍ മുഴുകി. വിവിധ സന്ദര്‍ഭങ്ങളിലായി ബ്രഹ്മാ വിഷ്ണു മഹേശ്വരډാരായ ത്രിമൂര്‍ത്തികള്‍ പ്രത്യക്ഷപ്പെട്ട് ഏകനായ ദൈവം തങ്ങള്‍ തന്നെയെന്ന് അവകാശപ്പെട്ട് ഓരോ പുത്രډാരെ നല്‍കി. ഇവര്‍ പ്രത്യക്ഷപ്പെട്ട മലനിരകള്‍ കാലാന്തരത്തില്‍ ത്രിമൂര്‍ത്തി ശൃംഗം എന്നറിയപ്പെട്ടു. ഇവിടെ നിന്നും പ്രവഹിക്കുന്ന ത്രിമൂര്‍ത്തി ആറാണ് ഭാരതപ്പുഴയുടെ ഉത്ഭവ സ്ഥാനമായി അറിയപ്പെടുന്നത് എന്നാണ് മറ്റൊരു ഐതീഹ്യം.
വേദവ്യാസന്‍റെ ശ്രീമദ് ഭാഗവതത്തില്‍ ദശമസ്കന്ധം 39-ാം ശ്ലോകത്തില്‍ ڇമഹാ പുണ്യം പ്രതിചിڈ എന്ന് വാഴ്ത്തിയത് ഈ നദിയെ പറ്റിയാണത്രെ.
ڇകര്‍ണ്ണ ശല്യ ഹരീ സേയം ഭാരതീ ഭാരതോപമാ
നിളാ നദീ പുണ്യതാമാ സേയം കല്യാണദായനീ
ഭാരതാഖ്യാ നദീ സേയം നിത്യം പശ്ചിമവാഹിനീ
യത്ര സ്നാന്ത്യമരാ നിത്യം ശുദ്ധയോ ശുദ്ധവര്‍ചസ്യ
(വില്വ മംഗലം സ്വാമി)
ഭാരതമെന്ന പേരിലറിയപ്പെടുന്ന മറ്റൊരു നദിയും ഇന്ത്യയിലില്ല. മഹാഭാരത കഥയുമായി ബന്ധമുണ്ടായതിനാലാണത്രെ നിളക്ക് ഈ പേര് ലഭിച്ചത്. ഭാരത ഖണ്ഡത്തില്‍ വിശേഷിപ്പിച്ച പുഴയാണിതെന്നും വിശ്വാസമുണ്ട്.
ബുദ്ധ-ജൈന മത സംസ്കാരങ്ങളുടെ നഷ്ടപ്രഭാവത്തിന്‍റെ കഥ നിള നമുക്ക് പറഞ്ഞുതരുന്നു. ഈ മതാഭിനിവേശം കൊണ്ട് നിലച്ചു പോയ യത്ന സംസ്കാരവും വൈദീക ബ്രാഹ്മണ്യവും പുനര്‍ജ്ജീവിപ്പിക്കാന്‍ ആണത്രെ നിളയുടെ തീരത്തെ യജ്ഞേശ്വര ക്ഷേത്രത്തില്‍ അഗ്നിഹോത്രി 99 യാഗങ്ങള്‍ നടത്തിയത്. മേഴത്തോളിന്‍റെ പ്രഭാവ വലയത്താല്‍ ബ്രാഹ്മണാധിപത്യത്തിന് തെല്ലൊന്ന് പ്രചാരം സിദ്ധിച്ചു.
ആയ്വംശ രാജാവായ കരുനന്തടക്കന്‍ സ്ഥാപിച്ച ശാലകളില്‍ പ്രഥമഗണനീയമായ ദക്ഷിണ നളന്ദയെന്ന് പുകള്‍പ്പെറ്റ കാന്തളൂര്‍ ശാല പഴയ പൊന്നാനി താലൂക്കില്‍ പന്നിയൂരിനും ശുകപുരത്തിനും കൂടല്ലൂരിനും തിരുന്നാവായക്കും ഭാരതപ്പുഴക്കും ഇടയിലുള്ള കാന്തളൂര്‍ ദേശത്തിലായിരുന്നുവെന്ന് ഡോ. സുവര്‍ണ നാലപ്പാട് സമര്‍ത്ഥിക്കുന്നു. ഈ ശാല സംഘകാലത്തിന് മുമ്പോ പിമ്പോ ആവാമെന്ന് ചരിത്രം വിഭിന്നപക്ഷമാണ്. പഠന മാധ്യമം സംസ്കൃതവും പ്രവേശനം ബ്രാഹ്മണര്‍ക്ക് മാത്രവുമായിരുന്നു.
ഇതിന് മുമ്പ് ചമ്രവട്ടത്തൊരു സര്‍വ്വകലാശാല ഉണ്ടായിരുന്നുവെന്നാണ് സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍റെ പക്ഷം. ശാസ്ത്രം, കൃഷി, കന്നുകാലി സംരക്ഷണം, ആയുര്‍വ്വേദം, ജ്യോതിശാസ്ത്രം, ദര്‍ശനം തുടങ്ങിയ 64 കലകള്‍ ഇവിടെ പാഠ്യവിഷയമായിരുന്നു. അനുബന്ധ കേന്ദ്രങ്ങളായി കാലാവസ്ഥ, വാന നീരീക്ഷണാലയങ്ങളുമുണ്ടായിരുന്നു. മഹാ പണ്ഡിതനും ജൈന മതാചാര്യനുമായിരുന്ന ശംമ്പുരു മഹര്‍ഷിയായിരുന്നു അധിപന്‍.
ഏഴാം നൂറ്റാണ്ടില്‍ ഹൈന്ദവ രാജാക്കډാരുടെ ഭരണത്തില്‍ ബ്രാഹ്മണാധിപത്യം അടക്കി വാണതോടെ ജൈന മതാചാര്യന്മാരെ നാടുകടത്തി തുടര്‍ന്ന് ചമ്രവട്ടത്തിന്‍റെ പ്രഭ മങ്ങി. സര്‍വ്വകലാശാലയുടെ ഗതി പിന്നോട്ടായി. ഭാരതം ലോകത്തിന് സമ്മാനിച്ച വിസ്മയ ജ്യോതി ശാസ്ത്രജ്ഞനായ ആര്യ ഭട്ട ജീവിച്ചിരുന്നതും ഈ തീരത്തായിരുന്നുവത്രെ.
പന്നിയൂര്‍, ശുകപുരം(ചൊവ്വരം) ഗ്രാമക്കാര്‍ പ്രാചീന കാലം മുതല്‍ പാണ്ഡിത്യത്തിലും വേദ ശാസ്ത്രാദി വിഷയങ്ങളിലും മറ്റും കേമരായിരുന്നതിനാല്‍ ഉണ്ണിച്ചിരുതേവിചരിതത്തില്‍ ശുകപുരം പരാമര്‍ശിതമാണ്. പൊന്നാനി പൂക്കൈതപ്പുഴ മുതല്‍ തെക്ക് ചേര്‍ത്തല വരെയുള്ള പെരുമ്പടപ്പ് സ്വരൂപത്തിന്‍റെ ആദ്യകാല ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന കൃതികളാണ് ഉണ്ണിയാടിചരിതവും ശിവവിലാസവും. നല്ല മലയാളത്തിന്‍റെ ഗദ്യ രൂപം വ്യക്തമാക്കുന്ന ചമ്പുക്കളില്‍ ഈ പുഴയോരത്തെ തൃത്താല, മറുകര കൊളമുക്ക് അങ്ങാടി, പൊന്നാനി തുറമുഖം എന്നീ വ്യാപാര കേന്ദ്രങ്ങള്‍ പരമാര്‍ശിതമാണ്.
മല എന്ന വാക്കിനോട് സ്ഥലം എന്ന അര്‍ത്ഥം വരുന്ന അളം ചേര്‍ന്നപ്പോള്‍ മല+ആഴം= മലആഴം എന്നത് പരിണമിച്ച് മലയാളം ഇങ്ങനെ പലതുണ്ട് മലയാളം എന്ന പദത്തിന്‍റെ ആവിര്‍ഭാവത്തെ കുറിച്ച് പണ്ഡിതന്മാരുടെ നിഗമനം. ചേരളം (കേരളം) എന്ന പ്രദേശത്തിന്‍റെ പേരായിരുന്നുവത്രെ ആദ്യകാലത്ത് മലയാളം. കാലാന്തരത്തില്‍ ഈ പദം ഭാഷയുടെ നാമമായി മാറി.
ഭാരതപ്പുഴക്ക് വടക്കെകരയാണ് പഴയ വെട്ടത്തുനാട്. വിസ്തീര്‍ണം 8 കാതം. ഒരു കാതം = നാല് നാഴിക, എട്ട് കാതം = 32 നാഴികയുണ്ടായിരുന്ന ഈ കൊച്ചുരാജ്യം മഹത്തായ സാംസ്കാരിക പാരമ്പര്യമുള്ളതാണ്. ആദി ശങ്കരന്‍റെ പ്രഥമ ശിഷ്യന്‍ പത്മപാദരുടെയും എഴുത്തച്ഛന്‍റെയും കേരള വാത്മീകി വള്ളത്തോള്‍ നാരായണമേനോന്‍റെയും ജډദേശമാണിത്.
സാഹിത്യ കൃതികള്‍ ഈ നാടിനെ പ്രകാശഭൂ എന്നും രാജാവിനെ പ്രകാശഭൂപാലനെന്നും വിശേഷിപ്പിച്ചു. കൊട്ടാരക്കര തമ്പുരാന്‍ രാമായണ കഥയെ ആസ്പദമാക്കി സംവിധാനം ചെയ്ത കളരി യോദ്ധാക്കളുടെ നിരയില്‍ നിന്ന് നടന്മാരെത്തിയിരുന്ന രാമനാട്ടത്തെ പരിഷ്ക്കരിപ്പിച്ച് കഥകളിയാക്കി പ്രോത്സാഹിപ്പിച്ചത് ഈ രാജവംശമാണ്.
നടന്മാരുടെ വാചകാഭിനയം നിര്‍ത്തല്‍ ചെയ്ത് മുദ്രകളോട്കൂടിയുള്ള ആംഗീകാഭിനയത്തിന് പ്രാധാന്യം നല്‍കിയതും മുന്നണിയില്‍ പാടികളിച്ചിരുന്ന രീതി മാറ്റി പാട്ടിനെ പിന്നണിയിലാക്കിയതും വര്‍ണ്ണോജ്വലമായ കിരീടങ്ങളും കുപ്പായങ്ങളും വിവിധ വര്‍ണ്ണങ്ങള്‍ ചാലിച്ചുള്ള മുഖപ്രസാദവും തുടങ്ങി പല നവീന പരിഷ്ക്കാരങ്ങളും ഏര്‍പ്പെടുത്തി. പദങ്ങളും മറ്റും പിന്നില്‍നിന്ന് പാടാന്‍ ഗായകډാരെ നിയോഗിച്ചു. പ്രധാന ഗായകന്‍റെ പാട്ട് പിന്നീട് പൊന്നാനിയെന്ന് പുകള്‍പ്പെറ്റു. തډൂലം നടډാരുടെ മുഴുവന്‍ ശ്രദ്ധയും അഭിനയത്തില്‍ കേന്ദ്രീകരിക്കാനും പ്രയാസങ്ങള്‍ ലഘൂകരിക്കാനും സാധിച്ചു. കൂടിയാട്ടത്തെ അനുകരിച്ച് പച്ച, കത്തി, താടി എന്നിങ്ങനെ മുഖത്ത് തേപ്പിന് അടിസ്ഥാനമാക്കിയുള്ള വേഷ വിഭജനങ്ങള്‍ ഏര്‍പ്പെടുത്തിയതും ഈ വേഷങ്ങള്‍ക്ക് തിരനോട്ടം രൂപപ്പെടുത്തിയതും തൊപ്പിമദ്ദളത്തിന് പകരം ചെണ്ടയെ കൊണ്ടുവന്നതും തുടങ്ങി കഥകളി ചിട്ടയില്‍ ദൃശ്യമാകുന്ന വെട്ടം സമ്പ്രദായമെന്ന് പ്രസിദ്ധമായ ഈ ദേശത്തിന്‍റെ സംഭാവനയാണ്. 16-ാം നൂറ്റാണ്ടില്‍ ആവിര്‍ഭവിച്ച കൃഷ്ണനാട്ടമാണ് കഥകളിയുടെ പൂര്‍വ്വ രൂപം.
ആഢ്യഗൃഹങ്ങളില്‍ ഒതുങ്ങി കഴിഞ്ഞിരുന്ന ഈ കലയെ ജനകീയ കലയായി രൂപപ്പെടുത്തിയെടുക്കുന്നതില്‍ ഈ തീരത്തെ കലാമണ്ഡലം മുഖ്യ പങ്ക് വഹിച്ചു. കഥകളിക്കും കേരളീയ ദൃശ്യ ശ്രവ്യ കലകളുടെ വികസനത്തിനും പുരോഗതിക്കും വേണ്ടി വള്ളത്തോള്‍ 1930 നവംബര്‍ 9ന് സ്ഥാപിച്ച ഈ കലാക്ഷേത്രം 2006 ല്‍ കേരളത്തിലെ ആദ്യ കല്‍പ്പിത സാംസ്കാരിക സര്‍വ്വകലാശാലയായി ഉയര്‍ത്തി. വള്ളത്തോള്‍ മ്യൂസിയവും ഇവിടെയാണ്.
സാമൂതിരി രാജാവായിരുന്ന മാനവേദന്‍ ചിട്ടപ്പെടുത്തിയ കൃഷ്ണനാട്ടം തിമര്‍ത്താടി പ്രചുപ്രചാരം നേടിയത് ഈ പുഴയുടേയും പോഷക പ്രവാഹിനികളുടേയും തീരത്തെ സാമീതിരിയുടെ അധീനത്തിലെ പൊന്നാനി തൃക്കാവ്, തൃക്കണ്ടിയൂര്‍, ആലത്തിയൂര്‍ ഹനുമാന്‍ കാവ്, കേരളധീശപുരം, നിറം കൈതക്കോട്ട എന്നീ ക്ഷേത്രങ്ങളിലും മങ്കട, നെടിയിരുപ്പ്, ആലത്തിയൂര്‍ കോവിലകങ്ങളിലുമാണ്.
എഴുത്തച്ഛന്‍ തന്‍റെ കാലത്ത് സാമാന്യജനങ്ങളുടെ ഇടയില്‍ പ്രചരിച്ചിരുന്ന മലയാള ഭാഷയിലാണ് കാവ്യങ്ങള്‍ നിര്‍മ്മിച്ചത്. എന്നാല്‍ അവയിലും ചില പഴയ പദങ്ങളും പ്രയോഗങ്ങളും അദ്ദേഹത്തിന്‍റെ ജീവിതം എപ്പോളെന്നു നിര്‍ണ്ണയിക്കുവാന്‍ അല്‍പ്പാല്‍പം സഹായിക്കുന്നുണ്ട്. (1) ചേല്‍ക്കണ്ണി, (2) മയ്യല്‍ (മോഹം), (3) ഒക്കത്തക്ക, (4) വിരയേ, (5) അടയ (മുഴുവന്‍), (6) മുനിവു (കോപം), (7) ഇകലില്‍ (യുദ്ധത്തില്‍), (8) മറുകി (തിളച്ചു), (9) ഇടര്‍ (ദുഃഖം), (10) തുമ (സത്യം) മുതലായ പദങ്ങളും (1) എവിടത്തു പാര്‍ത്ഥന്‍, (2) ജീവിക്കയില്‍, (3) സത്യമായ് വന്നതാവു, (4) ശുശ്രുഷ ചെയ്ത ഞായം, (5) സാദരം നല്‍കു പിതൃക്കള്‍ക്കും, (6) ഭക്തډാര്‍ വിഷയമായ്, (7) രാക്ഷസരാജാവായ രാവണഭഗിനി ഞാന്‍, (8) കീകസാത് മജകലനാശകാരിണിയായേ, (9) കാടിതു കണ്ടായോ നീ തുടങ്ങിയ പ്രയോഗങ്ങളും നോക്കുക. ഉപോത്തമമായ പ്രയോഗത്തില്‍ കാണുന്ന 'ഏ' എന്ന പാദ പൂരകമായ നിപാതം നിരണംകവികളുടെ കാലത്ത് പ്രചുരപ്രചാരമായിരുന്നു: എഴുത്തച്ഛന്‍റെ കാലത്തും അതിന് അങ്ങിങ്ങു പ്രവേശമുണ്ടായിരുന്നതായി കാണുന്നുണ്ട്. ആകെക്കൂടി ഭാഷാഗതി നോക്കിയാല്‍ എഴുത്തച്ഛന്‍ കൊല്ലം എട്ടാം ശതകത്തിലാണ് ജീവിച്ചിരുന്നതെന്നു സ്പഷ്ടമാകും.
പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ കേരളത്തിന്‍റെ വൈജ്ഞാനിക പാതയിലൂടെ സഞ്ചരിച്ചാല്‍ ആരെയും ഹര്‍ഷപുളകിതരാക്കുന്നതാണ് ഈ തീരത്തിന്‍റെ അക്ഷര പെരുമ. പൗരാണിക ഭാരതീയ നദീതട സംസ്കാരത്തില്‍ നിന്നുല്‍ഭവിച്ച വൈജ്ഞാനിക ചരിത്രം ഏതാനും വിഭാഗത്തില്‍ മാത്രമൊതുങ്ങി ഗവേഷണ വിധേയമായിരുന്നെങ്കില്‍ ഇതില്‍ നിന്നും വിഭിന്നമായി വിശാലമായ വൈജ്ഞാനിക സാംസ്കാരിക പൈതൃകം ഈ കാലഘട്ടത്തില്‍ നിളാതീരം നമുക്ക് നല്‍കിയിട്ടുണ്ട്. വടക്കെക്കര തിരൂരില്‍ ഭാഷാപിതാവായ എഴുത്തച്ഛന്‍ മലയാള ഭാഷയ്ക്ക് പുതുലിപികള്‍ നല്‍കി ഭാഷാപരിഷ്കരണം നടത്തി. ഹൈന്ദവ വൈജ്ഞാനിക ആത്മീയ മേഖലയെ സംപുഷ്ടമാക്കി. കിഴക്കെകരയില്‍ തിരുന്നാവായക്കരികെ ചന്ദനക്കാവില്‍ പ്രശസ്ത കവി മേല്‍പ്പത്തൂര്‍ നാരായണ ഭട്ട2തിരി ഗോശ്രീ നഗര വര്‍ണ്ണനവും നാരായണീയവും ഗുരുവായൂര്‍ മാഹാത്മ്യവും അല്‍പം അകലെ പെരിന്തല്‍മണ്ണക്കടുത്ത് പൂന്താനം നമ്പൂതിരി ജ്ഞാനപ്പാനയും രചിച്ച് ചരിത്രവും ദൈവീക സ്മരണയും സമന്വയപ്പിച്ച് സ്ഥിര പ്രതിഷ്ഠ നേടുകയും തെക്കെകരയിലെ പൊന്നാനി നഗരത്തില്‍ മഖ്ദൂമുകളില്‍ ഏറ്റവും പ്രഗല്‍ഭരായ ശൈഖ് സൈനുദ്ദീന്‍ ഒന്നാമനും മകന്‍ അല്ലാമ അബ്ദുല്‍ അസീസും പൗത്രന്‍ ശൈഖ് സൈനുദ്ദീന്‍ രണ്ടാമനും ഇസ്ലാമിക വിജ്ഞാനത്തേയും സംസ്കാരത്തേയും അറബിഭാഷയേയും അറബി-മലയാളം സാഹിത്യത്തേയും പരിപോഷിപ്പിക്കുകയും ചെയ്തത് ഇതേ കാലഘട്ടത്തിലാണ.് ഭാഷാ സാഹിത്യത്തിലും വിവിധ വിജ്ഞാന രംഗത്തും ആത്മീയ മേഖലയിലും ഋഷി തുല്യരായ മഹാജ്ഞാനികള്‍ക്ക് ഒരു പ്രദേശം ഒരേ കാലഘട്ടത്തിില്‍ ജന്മം നല്‍കി എന്ന അനുപമ പൈതൃകം അവകാശപ്പെടാന്‍ ഈ പ്രദേശത്തിനല്ലാതെ മറ്റേത് ദേശത്തിനാണ് അര്‍ഹത. എ ഡി 1500 നും 1650 നും ഇടയില്‍ പൊന്നാനി കേന്ദ്ര ബിന്ദുവായി അര്‍ദ്ധഗോളാകൃതിയില്‍ 30 കിലോമീറ്ററിനുള്ളില്‍ കാലം സമന്വയിപ്പിച്ച തിളക്കമാര്‍ന്ന ഈ അസാമാന്യ പ്രതിഭാ സംഗമം ഇതിനുമുമ്പോ പിമ്പോ കേരളത്തില്‍ മറ്റെവിടെയും രൂപപെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഈ പ്രദേശത്തിന്‍റെ സാംസ്ക്കാരിക തനിമയെയും പെരുമയെയും അതുല്യമാക്കുന്നു.
എ.ഡി. 1500 നും 1650 നും ഇടയില്‍ പൊന്നാനി കേന്ദ്ര ബിന്ദുവായി അര്‍ദ്ധഗോളാകൃതിയിലുള്ള പ്രദേശങ്ങളില്‍ സമന്വയിപ്പിച്ച തിളക്കമാര്‍ന്ന അസാമാന്യ പ്രതിഭാ സംഗമം ഇതിനുമുമ്പോ പിമ്പോ കേരളത്തില്‍ മറ്റെവിടെയും രൂപപ്പെട്ടിട്ടില്ല എന്ന യാഥാര്‍ത്ഥ്യം ഈ പ്രദേശത്തിന്‍റെ സാംസ്ക്കാരിക തനിമയെ അതുല്ല്യമാക്കുന്നു.
څസാംസ്കാരിക ജീര്‍ണ്ണത' സ്വയം കുഴിച്ചിട്ടിരുന്ന ശവക്കുഴിയിലേക്ക് കേരളത്തെ തള്ളിയിടാന്‍ പോര്‍ച്ചുഗീസുകാരുടെ മൃഗീയ മര്‍ദ്ദനം തയ്യാറെടുത്ത കാലഘട്ടം കേരള ചരിത്രത്തില്‍ ശ്രദ്ധേയമായ ഒരദ്ധ്യായമായി അവശേഷിക്കുന്നു. ഈ തകര്‍ച്ചയില്‍നിന്നും നാടിനെ രക്ഷിച്ചത് കേരളത്തിലെ നവോത്ഥാന പ്രതിനിധികളായ എഴുത്തച്ഛനും ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം രണ്ടാമനും പൂന്താനവുമാണെന്ന് പ്രമുഖ ചരിത്ര പണ്ഡിതന്‍ പ്രൊഫ: ഇളംകുളം കുഞ്ഞന്‍പിളള പറയുന്നു.
ശുദ്ധമായ മലയാളം നിളാതീരത്തെ വള്ളുവനാട്ടിലാണെന്നാണ് പരക്കെ ചൊല്ല്. മാപ്പിള മലയാളം പിറന്നതും പിച്ചവെച്ച് വളര്‍ന്നതും പൊന്നാനിയിലും കോഴിക്കോടുമാണെങ്കില്‍ പടര്‍ന്ന് പന്തലിച്ച് വ്യാപക പ്രചാരം നേടിയത് ഏറനാട്ടിലും വടക്കെ മലബാറിലുമാണ്.
കരഗതാഗതം വികസിക്കാത്ത ജലഗതാഗതത്തിന് പ്രാമുഖ്യമുണ്ടായിരുന്ന കാലത്ത് മലബാറിലെ ബ്രാഹ്മണരും ആഴ്വാഞ്ചേരി തമ്പ്രാക്കളും തിരുവനന്തപുരം ശ്രീ പത്മനാഭ സ്വാമി ക്ഷേത്രത്തിലേക്ക് മുറജപത്തിന് പോയിരുന്നത് ഭാരതപ്പുഴയിലൂടെ കനോലി കനാല്‍ വഴിയായിരുന്നു.
തിരുവിതാംകൂര്‍ ഭരണകൂടത്തിന്‍റെ ആട്ട വിശേഷങ്ങളില്‍ പ്രമുഖമായതാണ് മുറജപം. മുറതെറ്റാതെ നടക്കുന്ന ജപമായതിനാലാണ് മുറജപം എന്ന് പേര് സിദ്ധിച്ചത്. ഒരിക്കല്‍ മുറജപം കഴിഞ്ഞ് ദാനമായി കിട്ടിയ സ്വര്‍ണ്ണ നിര്‍മ്മിത ആനയുമായും ഒമ്പത് പശുക്കളുമായും ഭാരതപ്പുഴയുടെ കടവത്ത് വന്നിറങ്ങിയ നമ്പൂതിരി വിശ്രമത്തിനിടെ അവയെ ഒരിടത്ത് വെച്ചു. അതുവഴി വന്ന പറയിപെറ്റ പന്തിരുകുലത്തിലെ പാക്കനാര്‍ കുസൃതിയായി നമ്പൂതിരിയോട് പറഞ്ഞു.
ജീവനില്ലാത്ത ഈ ജന്തുക്കളുടെ അവകാശം ഞങ്ങള്‍ക്കാണ് അതിങ്ങു തരണം. നമ്പൂതിരിക്ക് വലിയ സങ്കടമായി കരച്ചിലായി. തല്‍സമയത്ത് സംഘത്തിന്‍റെ നേതൃസ്ഥാനി ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ മാലോകര്‍ കാണെ ആജ്ഞാപിച്ചു. നടക്കാനെ ഉടനെ ആനയും പശുക്കളും നടന്നു. അത് മുതലാണത്രെ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ക്ക് തമ്പ്രാക്കളില്‍ തമ്പ്രാക്കളായ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ എന്ന വിശേഷണം സിദ്ധിച്ചത്.
വിഷ്ണു ഭക്തനായിരുന്ന തിരുവിതാംകൂര്‍ മഹാരാജാവ് അനിഴം തിരുന്നാള്‍ വീരബാല മാര്‍ത്താണ്ഡവര്‍മ്മ രാജ്യം തൃപ്പടിദാനം വഴി ശ്രീപത്മനാഭന് സമര്‍പ്പിക്കുന്നതുവരെ തിരുവിതാംകൂര്‍ രാജാക്കډാരുടെ അരിയിട്ടു വാഴ്ചക്കുള്ള അധികാരം ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ക്കായിരുന്നു. തൃപ്പടി ദാനത്തിന് ശേഷം തിരുവിതാംകൂര്‍ രാജ്യ ഭരണാധികാരികള്‍ പത്മനാഭ ദാസന്മാര്‍ എന്നറിയപ്പെട്ടു.
മേഴത്തോള്‍ അഗ്നിഹോത്രി യജ്ഞേശ്വരത്ത് നൊണ്ണൂറ്റിയൊമ്പത് യാഗങ്ങള്‍ പൂര്‍ത്തിയാക്കി നൂറാമത്തെ യാഗത്തിനൊരുങ്ങുന്ന സമയത്ത് അത് തടയാന്‍ വിഷ്ണു ഭഗവാന്‍ നേരിട്ട് സമീപിച്ചത് ആഴ്വാഞ്ചേരി തമ്പ്രാക്കളെയാണത്രെ. നൂറ് യാഗങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ അഗ്നിഹോത്രി ഇന്ദ്രപ്പദവിക്ക് അര്‍ഹനാകും. മനുഷ്യനായി ജനിച്ച അഗ്നിഹോത്രിക്ക് ദേവരാജ പദവി ലഭിച്ചാലുണ്ടാകുന്ന പ്രതിസന്ധി പരിഹരിക്കാനാണത്രെ ഭഗവാന്‍ തമ്പ്രാക്കളെ സമീപിച്ചത് എന്നൊരു ഐതീഹ്യമുണ്ട്.
അഗ്നിഹോത്രിയുടെ യജ്ഞങ്ങള്‍ക്ക് സ്ഥിരമായി ബ്രാഹ്മന്‍ ഇരുന്നിരുന്നത് ആഴ്വാഞ്ചേരി തമ്പ്രാക്കളായിരുന്നുവത്രെ. തൊണ്ണൂറ്റിയൊമ്പതാമത്തെ യാഗം കഴിഞ്ഞ സന്ദര്‍ഭത്തില്‍ അഗ്നിഹോത്രിക്ക് വിഷ്ണു ദര്‍ശനം ഉണ്ടായതായും മഹാവിഷ്ണു യാഗം നിര്‍ത്തിവെക്കാന്‍ ആവശ്യപ്പെട്ടതായും തډൂലം യാഗം നിര്‍ത്തിവെച്ചതായും മറ്റൊരു ഐതിഹ്യവുമുണ്ട്. മഹാവിഷ്ണുവിന്‍റെ ദര്‍ശനം കൊണ്ടാണത്രെ ആഴ്വാഞ്ചേരി തമ്പ്രാക്കളിലെ കാരണവര്‍ക്ക് നേത്രനാരായണന്‍ എന്ന സ്ഥാനപേര് സിദ്ധിച്ചത്.
ആഴ്വാഞ്ചേരി മനയുടെ മൂലസ്ഥാനം പരപ്പനങ്ങാടിയിലായിരുന്നു പിന്നീട് വന്നേരി നാട്ടിലെ മാറഞ്ചേരിയിലേക്ക് മാറി. ക്രമാനുഗതമായി ആതവനാട് വാസമുറപ്പിച്ചു ആതവനാട് വാഴും തമ്പ്രാക്കള്‍ ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ എന്ന വിശേഷണത്താല്‍ പുകള്‍പ്പെറ്റു.
മലയാളി ബ്രാഹ്മണര്‍ അധീനത്തിലാക്കിയ 32 ഗ്രാമങ്ങളില്‍ ഏറ്റവും പ്രമുഖമായ ഗ്രാമമായിരുന്നു നിളാ പരിസരത്തെ ശുകപുരം (ചോകീരം) ഗ്രാമം. ഇവിടെ സ്ഥിരതാമസമാക്കിയ നമ്പൂതിരി ബ്രാഹ്മണരായിരുന്നു ആഴ്വാഞ്ചേരി തമ്പ്രാക്കള്‍. ശ്രേഷ്ഠവിഭാഗമായിരുന്ന ഇവരുടെ മേല്‍ക്കോയ്മ മറ്റു ഗ്രാമങ്ങളിലെ മുഴുവന്‍ ബ്രാഹ്മണډാരും അംഗീകരിച്ചിരുന്നു.
സ്വര്‍ണംകൊണ്ടൊരു പശുവിനെ നിര്‍മ്മിച്ച് മറ്റൊരു പശുവിന്‍റെ വായയിലൂടെ പ്രവേശിച്ച് പുറത്തേക്ക് വരുന്ന ഒരു ചടങ്ങാണത്രെ ഹിരണ്യഗര്‍ഭം. ഒരിക്കല്‍ ഇങ്ങനെയൊരു ചടങ്ങ് കഴിഞ്ഞ് ദക്ഷിണയായി ലഭിച്ച പശുവിനെ ഭൃത്യരെകൊണ്ട് എടുപ്പിച്ച് വരുന്ന സമയത്ത് ദൃഷ്ടിയില്‍പ്പെട്ട പാക്കനാര്‍ തടഞ്ഞ് നിര്‍ത്തി ഇങ്ങനെ പറഞ്ഞുവെത്രെ. ചത്ത ജന്തുക്കളുടെ അവകാശം അടിയനാണ്. അതിനാല്‍ ഈ പശുവിനെ കൊണ്ടുപോകുന്നത് ഉചിതമല്ല.
പശു ചത്തതല്ല ജീവനുള്ളതാണ്. മറുപടിയായി തമ്പ്രാക്കള്‍ പറഞ്ഞു. തന്‍റെ സിദ്ധി ഉപയോഗിച്ച് പശുവിന് ജീവന്‍ നല്‍കി നടത്തിച്ചുവെട്രെ. തുടര്‍ന്നാണ് ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ക്ക് തമ്പ്രാക്കളില്‍ തമ്പ്രാക്കളെന്ന ബഹുമതി സിദ്ധിച്ചത് എന്നാണ് മറ്റൊരൈതിഹ്യം.
അഗ്നിഹോത്രി, പാക്കനാര്‍, വള്ളോവര്‍, വടുതല നായര്‍, രജകന്‍, ഉപ്പുകൊറ്റന്‍ തുടങ്ങി പറയിപെറ്റ പന്തിരുകുലത്തിലെ പകുതിയോളം ഐതിഹ്യങ്ങള്‍വ്യാപിച്ചു കിടക്കുന്ന പ്രദേശമാണ് ഭാരതപ്പുഴ തീരത്തെ പട്ടാമ്പിക്ക് സമീപമുള്ള തൃത്താലയും മേഴത്തൂരും പ്രദേശങ്ങള്‍.
മലയാളത്തിന്‍റെ ആദ്യ ആത്മകഥാ രചനയായി കലാശാലകള്‍ അക്കാദമിക്ക് തലത്തില്‍ അംഗീകരിക്കുന്നത് വൈക്കത്ത് പാച്ചുമൂത്തതിന്‍റെ ആത്മകഥാ സംക്ഷേപ (1875)മാണ്. എന്നാല്‍ ഇതിന് ആറ് നൂറ്റാണ്ട് മുമ്പ് രചിച്ചതെന്ന് കരുതപ്പെടുന്നതും പന്നിയൂരിനെ പരാമര്‍ശിക്കുന്നതും ആഴത്തില്‍ ഗവേഷണ വിധേയമാവേണ്ടതുമായ കുമരനെല്ലൂര്‍ പടിഞ്ഞാറങ്ങാടി അപ്പത്ത് അടീരി (അടിതിരി) യുടെ ആത്മകഥയും കോഴിക്കോട് ചരിത്രം ആദ്യമായി രേഖപ്പെടുത്തിയ കാടഞ്ചേരി നമ്പൂതിരിയുടെ മാമാങ്കം കിളിപ്പാട്ടും, ഒരു കേരളീയ പണ്ഡിതന്‍റെ ആദ്യ ആധികാരിക ചരിത്രകൃതി എന്ന് വിശേഷണമുള്ള തുഹ്ഫതുല്‍ മുജാഹീദീനും, പൊന്നാനി തൃക്കാവിലുള്ള തൃക്കോവില്‍ ക്ഷേത്രാങ്കണത്തില്‍വെച്ച് ശുദ്ധമായ മലയാള ഗദ്യ ശാഖയില്‍ സമൃദ്ധമായ ഒരു ദേശ ചരിത്രം 18-ാം നൂറ്റാണ്ടില്‍ പ്രഥമമായി കൈരളിക്ക് സമര്‍പ്പിച്ച പന്നിയൂര്‍ ഗ്രാമ പ്രമുഖനായ തവനൂര്‍ വെള്ളനമ്പൂതിരിയുടെ ചരിത്ര കൃതിയും ഈ മേഖലയുടെ വരദാനമാണ്. വാര്‍ത്താശേഖരണ രംഗത്തെ ലോകത്തിലെ ആദ്യത്തെ അഭിമുഖമാണ് ഇത് എന്നാണ് ചരിത്രകാരന്‍ ഡോ. എം.ജി.എസ്. നാരായണന്‍റെ കണ്ടെത്തല്‍.
ڇആഴ്വാഞ്ചേരി വിരിഞ്ചസനാഥന്‍
നീലഞ്ചുവരന്‍ കര്‍ണ്ണകിയാമ്മാ -
റെട്ടില്ലം കൊണ്ട കവിതകളുണ്ടായ്
ബന്ധിഗ്രാമ ബഹിര്‍ദ്ദല....ڈ
എന്ന വരികളിലൂടെയുള്ള ഉണ്ണിച്ചിരുദേവി ചരിതത്തിലെ പരമാര്‍ശങ്ങളാണ് ലഭ്യമായ രേഖകളനുസരിച്ച് തമ്പ്രാക്കളെ കുറിച്ചുള്ള ആദ്യത്തെ ലിഖിതങ്ങള്‍.
വൈജ്ഞാനിക പരിപോഷണത്തിനായി 19ാം നൂറ്റാണ്ടില്‍ കോഴിക്കോട്ട് കുറുമ്പ്രനാട് താലൂക്കില്‍ പാലയിലും കൊച്ചിന്‍ രാജ്യത്തെ തൃശ്ശിവപേരൂരിലും (തൃശൂറിലും) പഴയ പൊന്നാനി താലൂക്കിലെ തിരുന്നാവായയിലുമായി മൂന്ന് സംസ്കൃത കലാലയങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. ഇതിന്‍റെ തുടര്‍ച്ചയെന്നോണം തവനൂരിലെ വേദപഠന ശാലയായ ഓത്താന്‍ മഠത്തില്‍ ഋഗ്വേദികളാവാന്‍ നിരവധി ഉണ്ണികള്‍ സംഗമിച്ചിരുന്നു.
ബ്രാഹ്മണ ഗുരു ഓതിക്കനില്‍ നിന്ന് വേദം ഓതി പഠിക്കുന്നതിന് ഓത്ത് എന്നും ഈ പഠനശാലകള്‍ ഓത്താന്‍ മഠമെന്നും അറിയപ്പെട്ടു. അവിഭക്ത പൊന്നാനി താലൂക്കില്‍ ആധുനിക കാലഘട്ടത്തില്‍പോലും അനുദിനം പുരോഗതിയിലേക്ക് കുതിക്കുന്ന ഗുരുവായൂര്‍ മാഹാത്മ്യവും, പൊന്നാനിയിലെ വലിയപള്ളിയും ദര്‍സ്സും (മത പഠനക്ലാസ്), മലയാള ഭാഷയുടെ തലസ്ഥാനം തിരൂരിലെ തുഞ്ചന്‍പറമ്പും, ഭാരതത്തിലെ പ്രഥമ ഭാഷാമ്യൂസിയവും തുടങ്ങിയവയെല്ലാം പുകള്‍പ്പെറ്റ പാരമ്പര്യത്തിന്‍റെയും സംസ്കൃതിയുടെയും പിന്‍തുടര്‍ച്ചയാണ്.
ഭാഷാ സാഹിത്യത്തിലും വിവിധ വിജ്ഞാന ശാഖകളിലും ഭാഷാ സാഹിത്യത്തിലും ആത്മീയ മേഖലകളിലും ഋഷി തുല്ല്യരായ മഹാജ്ഞാനികള്‍ക്ക് ഒരു പ്രദേശം ഒരേ കാലഘട്ടത്തില്‍ ജډം നല്‍കിയെന്ന മഹനീയ പൈതൃകം അവകാശപ്പെടാവുന്നത് ഈ പ്രദേശത്തിനല്ലാതെ മറ്റേത് ദേശത്തിനാണ് അര്‍ഹത. ഈ ആത്മീയ ചൈതന്യത്തിന്‍റെയും വിജ്ഞാനത്തിന്‍റെയും പ്രതിഭകളുടെയും വിസ്മയ സംഗമവും നവോത്ഥാന സുഗന്ധവും നിരവധി ദേശങ്ങളെ സമ്പുഷ്ടമാക്കി.
നിളയുടെ പോഷക നദിയായ തൂതപ്പുഴയോരത്താണ് അഷ്ടവൈദ്യ ശ്രേഷ്ഠരായ പുലാമന്തോള്‍ മൂസ്സും വാഗഭടാചാര്യരും ജീവിച്ചത്. പരദേവത രൂദ്രരും ധന്വന്തരിയുമായിരുന്നു. തിരൂര്‍ തുപ്രംക്കോട് ആലത്തിയൂരില്‍ ഒരു കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ചികിത്സാരീതികള്‍ അശ്വിനി ദേവډാര്‍ പ്രസാദിച്ച അമൂല്യ ആയൂര്‍വ്വേദ ഗ്രന്ഥങ്ങളില്‍ നിന്നുള്ളതായിരുന്നു എന്നാണ് ഐതീഹ്യം.
പ്രാചീന കാലത്ത് പാണ്ഡിത്യത്തിലും വേദശാസ്ത്രാദി വിഷയങ്ങളിലും കേമډാരായ പന്നിയൂര്‍, ശുകപുരം കൂറുകാരുടെ ആസ്ഥാനം ഇവിടെയാണ്. പതിനാറും പതിനേഴും നൂറ്റാണ്ടുകളിലെ കേരളത്തിന്‍റെ വൈജ്ഞാനിക പാതയിലൂടെ സഞ്ചരിച്ചാല്‍ ആരെയും ഹര്‍ഷപുളകിതരാക്കുന്നതാണ് ഈ തീരത്തിന്‍റെ അക്ഷര പെരുമ. പൗരാണിക ഭാരതീയ നദീതട സംസ്കാരത്തില്‍ നിന്നുല്‍ഭവിച്ച വൈജ്ഞാനിക ചരിത്രം ഏതാനും വിഭാഗത്തില്‍ മാത്രമൊതുങ്ങി ഗവേഷണ വിധേയമായിരുന്നെങ്കില്‍ ഇതില്‍നിന്നും വിഭിന്നമായി വിശാലമായ വൈജ്ഞാനിക സാംസ്കാരിക പൈതൃകം ഈ കാലഘട്ടത്തില്‍ നിളാതീരം നമുക്ക് നല്‍കിയിട്ടുണ്ട്. വടക്കെക്കര തിരൂരില്‍ ഭാഷാപിതാവായ എഴുത്തച്ഛന്‍ മലയാളഭാഷയ്ക്ക് പുതുലിപികള്‍ നല്‍കി ഭാഷാപരിഷ്ക്കരണം നടത്തി. ഹൈന്ദവ വൈജ്ഞാനിക ആത്മീയ മേഖലയെ സംപുഷ്ടമാക്കി.
നിളയുടെ ഓരങ്ങള്‍ പോറ്റി വളര്‍ത്തിയ ഋഷി തുല്യര്‍, മഖ്ദൂമുകള്‍, കുഞ്ഞാലിമാര്‍, താന്ത്രികാചാര്യന്‍മാര്‍, ജ്യോതിഷ മഹാജ്ഞാനികള്‍, ആയുര്‍വ്വേദ പണ്ഡിതന്‍മാര്‍, സാതന്ത്ര്യ സമര യോദ്ധാക്കള്‍, കവികള്‍ ധാരാളമുണ്ട്. മേഴത്തോള്‍ അഗ്നിഹോത്രി, വൈദ്യമഠം, പൗരാണിക ആധുനിക കവിത്രയങ്ങളില്‍പ്പെട്ട എഴുത്തച്ഛന്‍, കുഞ്ചന്‍നമ്പ്യാര്‍, വള്ളത്തോള്‍ എന്നിവരും കാക്കശ്ശേരി ഭട്ടതിരി, അച്യുതപിഷാരടി, പുന്നശ്ശേരി നമ്പി, ഇ.എം.എസ്., വി. ടി. ഭട്ടതിരിപ്പാട്, പി. കുഞ്ഞിരാമന്‍ നായര്‍, കുട്ടികൃഷ്ണന്‍ മാരാര്‍, ഇടശ്ശേരി, ഉറുബ്, കടവനാട് കുട്ടികൃഷ്ണന്‍, എം. ഗോവിന്ദന്‍, കാട്ടുമാടം, ചെറുകാട്, അക്കിത്തം, നാലപ്പാട്ട് നാരായണമേനോന്‍, ബാലാമണിയമ്മ, കമലാസുരയ്യ, പുന്നയൂര്‍ക്കുളം ബാപ്പു, അക്കിത്തം, എം. ആര്‍. ബി., കൊളാടി ഗോവിന്ദന്‍കുട്ടി, ആലങ്കോട് ലീലാകൃഷ്ണന്‍, കെ. പി. രാമനുണ്ണി, പി. സുരേന്ദ്രന്‍, ഇ. നാരായണന്‍, ഇ. ഹരികുമാര്‍, പി.കെ. മുഹമ്മദ് കുഞ്ഞി, പി.കെ. റഹീം, പ്രൊഫ. എം.എം. നാരായണന്‍, പ്രൊഫ. കടവനാട് മുഹമ്മദ്, അസീസ് കാക്കത്തറ, ഡോ. ചാത്തനാത്ത് അച്ചുതനുണ്ണി, പി. പി. രാമചന്ദ്രന്‍, വി. വി. രാമകൃഷ്ണന്‍, ഡോ.കെ.എം. മുഹമ്മദ്, സി. അഷറഫ്, ടി. കെ. പൊന്നാനി, കെ. വി. നദീര്‍, ടി. കെ. ഉബൈദ്, സാലിഹ് പുതുപൊന്നാനി, ഷൗക്കത്ത് അലി ഖാന്‍, മോഹനകൃഷ്ണന്‍ കാലടി, എം. ജയരാജ്, തുടങ്ങി പലരും അക്ഷരമേഖലയില്‍ സജീവ പങ്കാളിത്വം വഹിക്കുന്നു.
ഈ തീരത്തെ തൃത്താലയ്ക്കടുത്ത് മേഴത്തൂര്‍ ഗ്രാമത്തിന്‍റെ പ്രശസ്തിക്ക് അഗ്നിഹോത്രിയോളം പഴക്കമുണ്ട്. പന്തീരുകുലത്തെ ഐതിഹ്യത്തിലേക്ക് കൈപിടിച്ചിറക്കിയ പന്ത്രണ്ട് മക്കളില്‍ വായില്ലാക്കുന്നിലപ്പനൊഴികെ മഹാജ്ഞാനികളുള്‍പ്പെട്ട പതിനൊന്ന് പേരും ആണ്ടിലൊരിക്കല്‍ അച്ഛന്‍റെ ശ്രാദ്ധത്തിന് സംഗമിക്കുന്ന മുഹൂര്‍ത്തത്തിലെ രോമാഞ്ചദായകമായ കഥകള്‍ പറയുന്ന ഗ്രാമം. ശ്രാദ്ധമൂട്ടാന്‍ ഭീഷ്മാഷ്ടമി നാളില്‍ അഗ്നിഹോത്രിയുടെ നേതൃത്വത്തില്‍ ഒത്ത് കൂടിയ വാസ്തു വിദ്യയും തച്ചുശാസ്ത്രവും സമുന്വയിച്ച ചേമഞ്ചേരി മനക്ക് 1400 വര്‍ഷത്തെ പഴക്കമുണ്ട്. കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന നാമമാത്ര ബ്രാഹ്മണ ഗ്രഹങ്ങളില്‍ ഒന്നാണിത്. കാര്‍ബണ്‍ ഡേറ്റിങ്ങ് പരിശോധനയിലൂടെയാണ് മനയുടെ പഴക്കം നിര്‍ണ്ണയിക്കപ്പെട്ടത്.
അഗ്നിഹോത്രി നടത്തിയ 99 സോമ യാഗങ്ങളിലും ശാലാവൈദ്യډാരായി നിയോഗിക്കപ്പെട്ടത് വൈദ്യമഠം പൂര്‍വ്വികരെയാണ്. അഷ്ടവൈദ്യډാര്‍ ധന്വന്തരിയെ പരദേവതയായി ആരാധിക്കുമ്പോള്‍ വൈദ്യമഠത്തിന്‍റെ ഉപാസനമൂര്‍ത്തി ശുകപുരം ദക്ഷിണാമൂര്‍ത്തിയാണ്. അഗ്നിഹോത്രി ഇല്ലായിരുന്നെങ്കില്‍ വൈദ്യമഠവുമില്ല. യജ്ഞസംസ്കാരത്തെ പരിപോഷിപ്പിച്ച അഗ്നിഹോത്രിയാണ് വൈദ്യമഠം കുടുംബത്തെ മേഴത്തൂര്‍ കുടിയിരുത്തിയത് എന്നാണ് ഐതിഹ്യം. ഈ ഗ്രാമം ഇപ്പോള്‍ മുഴുവനും വൈദ്യമഠം ഇല്ലപ്പേരില്‍ പുകള്‍പ്പെറ്റാണ് വളരുന്നത്. ഇവിടം മുതല്‍ തിരുന്നാവായവരെ നിളാ തീരം വേദഭൂമിയാണെന്നും വിശ്വസിക്കുന്നവരുണ്ട്.
2017 ജൂലായ് 15ന് ശതാഭിഷേകം പൂര്‍ത്തിയായത്. എം.ടി. വാസുദേവന്‍നായര്‍ അറിയപ്പെടുന്നത് നിളയുടെ കഥാകാരനായിട്ടാണ്. നിളാതീരത്തെ കൂടല്ലൂരിലിരുന്ന് നാലുകെട്ട്, അസുരവിത്ത്, ഇരുട്ടിന്‍റെ ആത്മാവ്, നഗരമേ നന്ദി തുടങ്ങിയ പല നോവലുകളിലൂടെ കഥകള്‍ പറഞ്ഞുയര്‍ന്ന് ജ്ഞാനപീഠം തുടങ്ങി പല പുരസ്കാരങ്ങളും നേടിയ മലയാളത്തിന്‍റെ സുകൃതം എം.ടി. വാസുദേവന്‍നായര്‍ രാജ്യാന്തരങ്ങള്‍ക്കപ്പുറം പ്രശസ്തനായപ്പോഴും ഇടവേളകളില്‍ ഈ പുഴയോരത്തെത്തി നിളയെ താലോലിക്കുകയും നാശത്തില്‍ സഹതപിക്കുകയും ചെയ്യാറുണ്ടായിരുന്നു. 1987ലാണ് എം. ടി. അവസാനമായി കുടല്ലൂരില്‍ താമസിച്ചത്. പിന്നീട് പലവട്ടം പോയെങ്കിലും അന്തിയുറങ്ങിയില്ല.
മലയാള ഭാഷയില്‍ നല്‍കിവരുന്ന പരമോന്നത ബഹുമതിയായ എഴുത്തച്ഛന്‍ പുരസ്കാരവും 1,50,000 രൂപയും എം. ടി. വാസുദേവന്‍ നായര്‍ക്കും, വള്ളത്തോള്‍ പുരസ്കാരവും 1,11,111 രൂപയും സി. രാധാകൃഷ്ണനും, വയലാര്‍ സാഹിത്യ അവാര്‍ഡും 25,000 രൂപയും കെ. പി. രാമനുണ്ണിക്കും ഒരേ വര്‍ഷം ഒന്നിച്ച് ലഭിച്ചതും അക്കിത്തത്തിന് പല പുരസ്കാരങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ ലഭിച്ചതും നിളയുടെ സാഹിത്യ മഹിമക്ക് തിളക്കം വര്‍ദ്ധിപ്പിച്ചു.
ഐക്യകേരളം രൂപീകൃതമാവുന്നതുവരെ മലബാര്‍, തിരു-കൊച്ചി ഈ രണ്ട് രാജ്യങ്ങളുടെ സംസ്കാരങ്ങള്‍ കോര്‍ത്തിണക്കുന്നതില്‍ ശ്ലാഘനീയമായ പങ്ക് വഹിച്ച കുറ്റിപ്പുറം പാലത്തിേډല്‍ ശക്തിയുടെ കവി ഇടശ്ശേരി നിളയെ തലോടി പതിറ്റാണ്ടുകള്‍ക്കിപ്പുറം സംഭവിക്കാവുന്ന ഇന്നത്തെ പുഴയുടെ ദുരവസ്ഥ ഇങ്ങനെ കുറിച്ചിട്ടു.
ڇകളിയും ചിരിയും കരച്ചിലുമായ്
ക്കഴിയും നരനൊരു യന്ത്രമായാല്‍-
അംബ പേരാറേ നീ മാറിപ്പോമോ
ആകുലമാമൊരഴുക്കുചാലായ് ڇ
ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കുന്ന രാജ്യത്തെ അഞ്ചാമത്തെ ഭാഷയാണ് മലയാളം. 2004 ല്‍ തമിഴിനും 2005 ല്‍ സംസ്കൃതത്തിനും 2008 ല്‍ കന്നടക്കും തെലുങ്കിനും ഈ പദവി ലഭിച്ചിരുന്നു. കഴിഞ്ഞ സര്‍ക്കാര്‍ ആരംഭം കുറിച്ചെങ്കിലും യു. ഡി. എഫ്. സര്‍ക്കാറാണ് ഈ പദവിക്ക് കൂടുതല്‍ ശ്രമങ്ങള്‍ നടത്തിയത്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ഉപസമിതി ശ്രേഷ്ഠ ഭാഷാ പദവി ലഭിക്കാനായി ചുരുങ്ങിയത് രണ്ടായിരം വര്‍ഷത്തെ കാലപ്പഴക്കമെങ്കിലും മലയാളത്തിന് വേണമെന്ന കാരണം ചൂണ്ടിക്കാണിച്ച് കേരളത്തിന്‍റെ ആവശ്യം നിരസിച്ചു.
മൂലദ്രാവിഡ ഭാഷയില്‍ നിന്നാണല്ലോ മലയാളം തമിഴ് തെലുങ്ക് തുടങ്ങിയവ രൂപപ്പെട്ടത്. ഇതില്‍ കൂടുതല്‍ സംസ്കൃതി അവകാശപ്പെടാവുന്ന ഭാഷയാണ് തമിഴ്. ഈ ഭാഷയില്‍ നിന്നും സംസ്കൃതത്തില്‍ നിന്നുമാണ് കുലശേഖരന്‍മാരുടെ കാലത്ത് മലയാളം പിറവിയെടുത്തത്. 9-ാം നൂറ്റാണ്ട് മുതല്‍ തന്നെ മലയാളം ഘട്ടം ഘട്ടമായി സ്വതന്ത്രഭാഷയായി പരിണമിച്ചു വന്നു. പാട്ടും മണിപ്രവാളവുമാണ് ആദ്യത്തെ രണ്ട് സാഹിത്യ പ്രസ്ഥാനങ്ങള്‍. പാട്ടുകള്‍ ദ്രാവിഡ അക്ഷരങ്ങളാല്‍ രൂപപ്പെട്ട കാവ്യങ്ങളാണ്.
മലയാളവും സംസ്കൃതവും ചേര്‍ന്നതാണ് മണിപ്രവാളം. സാഹിത്യ കൃതിയായ ആദ്യ കാവ്യം രാമചരിതവും അര്‍ത്ഥ ശാസ്ത്രത്തിന്‍റെ മലയാള വ്യാഖ്യാനമായ ഭാഷാ കൗടലീയവും 12-ാം നൂറ്റാണ്ടിലാണ് ജډമെടുത്തത്. തുടര്‍ന്ന് രചിച്ച ഉണ്ണിയച്ചിചരിതം, ഉണ്ണിയാടിചരിതം, ഉണ്ണിച്ചിരുതേവിചരിതം, ശിവവിലാസം തുടങ്ങിയവയില്‍ കേരളത്തിന്‍റെ അക്കാലത്തെ സാമൂഹിക വ്യവസ്ഥിതി വിശദീകരിക്കുന്നു. മൂല ദ്രാവിഡ ഭാഷയില്‍ നിന്ന് അവസാനം വേര്‍പ്പിരിഞ്ഞ ഭാഷകളാണ് തമിഴും മലയാളവും.
എ.ഡി. എട്ടാം നൂറ്റാണ്ടുവരെ തമിഴ്-മലയാളം പൂര്‍വ്വ ഘട്ടമെന്നും, 800 മുതല്‍ 1300 വരെ പ്രാചീന മലയാള ക്ലാസിക്ക് ഘട്ടമെന്നും, 1300 മുതല്‍ 1600 വരെയുള്ള മദ്ധ്യകാല മലയാള ക്ലാസിക്ക് ഘട്ടമെന്നും തിരിച്ചിട്ടുണ്ട്. അതിനു ശേഷമുള്ള കാലത്തെ ആധുനിക ഘട്ടമെന്ന് വിശേഷിപ്പിക്കുന്നു. തമിഴ്-മലയാള പൂര്‍വ്വ ഘട്ടത്തിലുണ്ടായ ചിലപ്പതികാരത്തില്‍ 307 വാക്കുകള്‍ മലയാളമായിരുന്നു. 2500 വര്‍ഷത്തെ പഴക്കം ഈ ഭാഷയ്ക്കുണ്ടെന്ന് ഇതെല്ലാം വ്യക്തമാക്കുന്നു.
സഹ്യന്‍റെ പടിഞ്ഞാറ് കടല്‍ പിറകോട്ട് പോയാണ് കേരളം (ചേരളം) എന്ന പ്രദേശമുണ്ടായതെന്നാണ് ഒരു വിഭാഗം ചരിത്ര പണ്ഡിതډാരുടെ നിഗമനം. ആര്യډാര്‍ ദക്ഷിണേന്ത്യയില്‍ എത്തും മുമ്പേ കേരളമെന്ന പദമുണ്ടെന്നും, രാമായണത്തിലും മഹാഭാരതത്തിലും കേരളം പരാമര്‍ശിതമാണെന്നും, ചിലപ്പതികാരം ഉള്‍പ്പെടെയുള്ള പല സാഹിത്യ കൃതികളും മലയാളത്തിന്‍റെ ഉല്‍ക്കൃഷ്ട സമ്പത്താണെന്നും, ഈ കാലഘട്ടത്തിലെ പല പദങ്ങളും മലയാളത്തില്‍ മാത്രമാണ് പ്രചാരത്തിലുള്ളതെന്നും, സംഘസാഹിത്യം മലയാളത്തിനും തമിഴിനും മാത്രം അവകാശപ്പെട്ടതാണെന്നും, തൊല്‍കാപ്പിയത്തിലെ പല വ്യാകരണ പ്രമാണങ്ങളും മലയാളത്തിന് മാത്രമാണ് അനുയോജ്യമായതെന്നും, ഈ കൃതികളെല്ലാം മലയാളത്തിന്‍റെ നډയിലേക്ക് വെളിച്ചം വീശുന്നുണ്ടെന്നും തെളിയിക്കപ്പെട്ടു കഴിഞ്ഞു. ഭാഷാപരവും സാഹിത്യ പരവുമായ ഈ തെളിവുകള്‍ രണ്ടായിരത്തിലധികം വര്‍ഷത്തെ പാരമ്പര്യം ഈ ഭാഷയ്ക്ക് ഉണ്ടെന്ന് വ്യക്തമാക്കുന്നു.
മലയാളത്തിന് ഇന്ന് ലോക ഭാഷകളില്‍ 18 മുതല്‍ 34 വരെ സ്ഥാനം നിര്‍ണ്ണയിക്കുന്നവരുണ്ട്. അനുദിനം പ്രശസ്തിയിലേക്ക് കുതിക്കുന്നു. ലോകത്ത് മലയാളികളില്ലാത്ത ഇടമില്ല എന്നാണല്ലൊ വാമൊഴി.
മലയാളഭാഷ തന്‍ മാദകഭംഗിയില്‍
മലര്‍മന്ദഹാസമായി വിരിയുന്നു
കിളികൊഞ്ചും നാടിന്‍റെ ഗ്രാമീണശൈലികള്‍
പുളിയിലക്കരമുണ്ടില്‍ തെളിയുന്നു.ڈ
എന്ന് ഉള്‍നാടന്‍ മലയാളിയും
ڇമാമലകള്‍ക്കപ്പുറത്ത് മരതകപ്പട്ടുടുത്ത്
മലയാളമെന്നൊരു നാടുണ്ട്ڈ.
എന്ന് മറുനാടന്‍ മലയാളിയും മലയാളത്തിന്‍റെ ഗ്രാമീണ സൗന്ദര്യം മുഴുവനും സന്നിവേശിപ്പിച്ച് ഈണത്തില്‍ പാടി കാതുകളെ നിര്‍വൃതിക്കൊള്ളിക്കുമ്പോള്‍ മറ്റാരെക്കാളും അഭിമാനപുളകിതരാവുന്നത് നാമാണ്.
സൃഷ്ടി സ്ഥിതി സംഹാര മൂര്‍ത്തികളായ ബ്രഹ്മാവ്-വിഷ്ണു-ശിവന്‍ ത്രിമൂര്‍ത്തി സംഗമസ്ഥാനം തിരുന്നാവായ നവാമുകുന്ദ ക്ഷേത്രം, ആലത്തിയൂര്‍ ഹനുമാന്‍ കാവ്, നിളയിലാറാടും ശാസ്താവെന്ന് പുകള്‍പ്പെറ്റ അയ്യപ്പന്‍ കുടിക്കൊള്ളുന്ന ചമ്രവട്ടം ക്ഷേത്രം തുടങ്ങി പ്രശസ്തമായതും ചെറുതും വലുതുമായ ധാരാളം ക്ഷേത്രങ്ങള്‍ ഈ ഓരങ്ങളിലുണ്ട്. ലോകോത്തര കലകളായ ക്ഷേത്ര കലകളെല്ലാം ഇവിടെ നിന്ന് ഉത്ഭവിച്ച് ഉരുത്തിരിഞ്ഞവയാണ്.
ഭാരതത്തില്‍ ഇന്ന് നിലനില്‍ക്കുന്ന അഭിനയകലകളില്‍ ചുരുങ്ങിയത് രണ്ടായിരം വര്‍ഷമെങ്കിലും പാരമ്പര്യമുണ്ടെന്ന് കരുതപ്പെടുന്ന കൂടിയാട്ടം, മഹാവിഷ്ണു സങ്കല്‍പ്പവുമായി ബന്ധപ്പെട്ട മോഹിനിയാട്ടം, ശാസ്ത്രക്കളി, പാഠകം, കൂത്ത്, ഓട്ടന്‍തുള്ളല്‍, ശീതങ്കം തുള്ളല്‍, പറയന്‍തുള്ളല്‍ എന്നീ കലാപ്രകടനങ്ങളെല്ലാം ഈ ഈറ്റില്ലം പെറ്റിട്ടതാണ്. ജനകീയ കവി, ഫലിത സാമ്രാട്ട്, തുള്ളല്‍ പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവ് തുടങ്ങിയ നിലകളില്‍ പ്രശസ്തനായ കുഞ്ചന്‍നമ്പ്യാര്‍ ജനിച്ചത് ഈ പുഴയോരത്തെ കിള്ളിക്കുറിശ്ശിമംഗലത്തെ കലക്കത്ത് ഭവനത്തിലാണ്. 300 വര്‍ഷങ്ങള്‍ക്കുമുമ്പ് തുള്ളല്‍ക്കഥകള്‍ക്ക് ജډം സിദ്ധിച്ചതും ക്ഷേത്രകലകളുടെ മൊത്തം ആദിസ്ഫുരണമായ കൂടിയാട്ടത്തെ പരിഷ്ക്കരിപ്പിച്ചതും ഇവിടെയാണ്. ക്ഷേത്രത്തില്‍ കൂത്ത് നടക്കുമ്പോള്‍ ചാക്യാരോട് പിണങ്ങി ഒറ്റ രാത്രിക്കൊണ്ട് നമ്പ്യാര്‍ സംവിധാനം ചെയ്തതാണ് കല്യാണസൗഗന്ധികം ശീതങ്കം തുള്ളലെന്നാണ് ഐതീഹ്യം.
ജ്ഞാനംകൊണ്ട് വിധിയെയും കാലത്തെയും മറികടക്കാന്‍ ബ്രാഹ്മണനായ മഹാജ്ഞാനി വരരുചിയുടെയും അലംഘനീയമായ വിധിയെ സ്വയം വരിച്ച പറയിപെറ്റ പന്തീരുകുലം ഐതീഹ്യത്തിലെ പറയിപ്പെണ്ണായ പഞ്ചമിയുടെയും ആത്മ സഘര്‍ഷങ്ങള്‍ക്ക് വേദിയായത് ഇവിടെയാണെന്ന് ഒരു വിഭാഗം പണ്ഡിതന്മാര്‍ പറയുന്നു.
അഗ്നിഹോത്രിയുടെ മാതാവ് പഞ്ചമി വളര്‍ന്ന പട്ടാമ്പി കൊടുമുണ്ട നരിപ്പറ്റമനയും, സഹോദരങ്ങളായ നാറാണത്ത് ഭ്രാന്തന്‍റെ ലീലാ വിലാസങ്ങള്‍ക്ക് വേദിയായ രായിരനെല്ലൂരും, കാരയ്ക്കലമ്മയുടെ കാരക്കാടും, രജകന്‍, ഉള്ളിയന്നൂര്‍ തച്ചന്‍, അകവൂര്‍ ചാത്തന്‍, തിരുവരങ്ങത്ത് പാണനാര്‍, വായില്ലാക്കുന്നിലപ്പന്‍, വള്ളുവന്‍, പാക്കനാര്‍, വടുതല നായര്‍, ഉപ്പുകൂറ്റന്‍ എന്നിവര്‍ മാതൃകാ ജീവിതം നയിച്ച പ്രദേശങ്ങളും ഈ നിളയോരത്താണ്. കേളുപ്പുക്കുറ്റന്‍ അറബി മാപ്പിള സമൂഹത്തിന്‍റെ മഹത്തായ പ്രതീകമാണെന്നാണ് തിരുവിതാംകൂര്‍ ചീഫ് സെക്രട്ടറിയായിരുന്ന മഹാകവി ഉള്ളൂര്‍ പരമേശ്വരയ്യരുടെ നിഗമനം.
സംഘകാല കവിയത്രി കാക്കച്ചിനൊള്ളയാര്‍ പാടിയ തിരുവില്വാമല, തിരുമിറ്റക്കോട്, തിരുവേഗപ്പുറ, തിരുന്നാവായ ക്ഷേത്രങ്ങള്‍ അന്നും ഇന്നും പ്രസിദ്ധം. പഴയ പൊന്നാനി താലൂക്കില്‍ ചരിത്രത്തിലും, വിശ്വാസത്തിലും പ്രാമുഖ്യമുള്ള തിരുന്നാവായയിലാണ് യത്നസംസ്കാരത്തെ പുന:ജീവിപ്പിക്കാന്‍ അഗ്നിഹോത്രി സഭ കൂടിയത്. കേരളത്തിലെ ബ്രഹ്മാവിന്‍റെ എക ക്ഷേത്രവും ഇവിടെ തന്നെ.
തുലാം മാസത്തിലെ പൗര്‍ണ്ണമിക്കും, കര്‍ക്കിടകത്തിലെ പൗര്‍ണ്ണമിക്കും കാശിയിലെ ഗംഗ തിരുന്നാവായയിലെത്തുമെന്ന് വിശ്വസിക്കുന്നവരുമുണ്ട്. പിതൃദര്‍പ്പണ കര്‍മ്മങ്ങള്‍ക്കും, സ്നാനത്തിനും പ്രസിദ്ധമായ ഇവിടെ നാക്കിലയില്‍ എള്ളും പൂവും ചന്ദനവും വലത് കൈയിലെ മോതിര വിരലില്‍ ദര്‍ഭകൊണ്ടുള്ള മോതിരവും അണിഞ്ഞ് പിതൃക്കളെ മനസ്സില്‍ സങ്കല്‍പ്പിച്ച് കൈ മാറത്ത് ചേര്‍ത്ത് തൊഴുത് ഗംഗേ ച യമുനേ ചൈവ ഗോദാവരി സരസ്വതി നര്‍മദ സിന്ധു കാവേരി ജലസ്മിന്‍ സന്നിധിം കുരു സപ്ത നദികളുടെ സാന്നിദ്ധ്യം മുന്നിലുണ്ടെന്ന് സങ്കല്‍പ്പിച്ച് പൂവും നാക്കിലയും തൂക്കി അംഗീകൃത കര്‍മ്മികളുടെ മന്ത്രോച്ചാരണത്തിനിടയില്‍ അക്കരെ ശിവന്‍, ഇക്കരെ വിഷ്ണു, കിഴക്ക് മാറി ബ്രഹ്മാവ് ഈ ത്രിമൂര്‍ത്തി സംഗമ സ്ഥാനത്ത് പിതൃ കര്‍മ്മം ചെയ്താല്‍ ദോഷങ്ങളൊക്കെ തീരുമെന്നാണ് വിശ്വാസം.
പ്രാചീന കാലത്ത് തുലാം മാസത്തിലെ അമാവാസിക്ക് കര്‍മ്മത്തിനെത്തുന്ന പരശ്ശതം ഭക്തര്‍ പുഴകടന്ന് കാല്‍നടയായി പൊന്നാനിയിലെത്തി രാപ്പാര്‍ത്ത് രാവിലെ സംഗമിച്ച് പഴയ രീതിയില്‍ പരസ്പര കൈമാറ്റ സമ്പ്രദായമനുസരിച്ച് കൊടുക്കല്‍ വാങ്ങല്‍ നടത്തിയിരുന്നു. ഇതിന്‍റെ സ്മരണയത്രെ കൊല്ലം തോറും നടക്കാറുള്ള പൊന്നാനി കുറ്റിക്കാട് പരിസരത്തെ വാവു വാണിഭം.
രാജഗുരുവായിരുന്ന പണ്ഡിത ശ്രേഷ്ഠര്‍ ആഴ്വഞ്ചേരി തമ്പ്രാക്കള്‍ വാഴും ആതവനാട്ടിലെ ചെലൂരില്‍ നിന്ന് ഉത്ഭവിക്കുന്ന നിളയുടെ പോഷക നദിയായ തിരൂര്‍ പുഴ പൊന്നാനി പുഴയോരത്താണ് ഐതീഹ്യമാലയിലെ ജ്യോതിശാസ്ത്ര ജ്ഞാനികളായ തലക്കുളത്ത് ഭട്ടതിരിയുടെയും, ഗോവിന്ദന്‍ ഭട്ടതിരിയുടെയും സന്തതി പരമ്പര പാഴൂര്‍ പഠിപ്പുര. ഈ പുഴ ഒഴുകിയെത്തുന്ന പൊന്നാനി അഴിമുഖം ത്രിവേണി സംഗമ സ്ഥാനമാണ്. ഇവിടെ പ്രമുഖ പക്ഷി സങ്കേത കേന്ദ്രം കൂടിയാണ്. പുഴയിലെ ഓരോ തുള്ളി ജലവും ഇതിലൂടെ ഒഴുകി കടലില്‍ ലയിച്ച് കാലത്തിന്‍റെ അനന്തപ്രയാണത്തില്‍ അനശ്വര വ്യക്തിമുദ്ര പതിപ്പിച്ചവരുടെ ത്യാഗോജ്ജ്വലകഥകളുമായി തിരമാലകള്‍ അശ്വമേധങ്ങള്‍ക്കും, പടയോട്ടങ്ങള്‍ക്കും മഹാ സമ്മേളനങ്ങള്‍ക്കും സാക്ഷിയായ കടപ്പുറത്തെ പഞ്ചാര മണലിനെ മുത്തം വെക്കുന്നു.
'സതി നിന്നലതൊട്ടതെന്നലേറ്റാല്‍
മതി, നല്‍ സ്വര്‍ഗ്ഗസുഖം നരര്‍ക്കു കിട്ടാന്‍
അതിപാവനനിന്‍ ജലത്തില്‍ മുങ്ങു-
ന്നതിനാലുള്ളൊരവസ്ഥയെന്തു പിന്നെ'
ഈ കവിതയിലൂടെ ഭാരതപ്പുഴയുടെ മഹത്തായ സംസ്കൃതിയെ സ്വര്‍ഗ്ഗത്തോളം വാഴ്ത്തിയ വള്ളത്തോളിന്‍റെ സ്വപ്നസാക്ഷാത്ക്കാരം കൂടിയാവാം അദ്ദേഹത്തിന്‍റെ ജډപ്രദേശത്തെ മലയാളം സര്‍വ്വകലാശാല.
റഫറന്‍സ്
1. പൊന്നാനിയുടെ ചരിത്ര പാശ്ചാത്തലം - ഡോ. എം.ജി.എസ്. നാരാ യണന്‍ (വൈഖരി പൊന്നാനി ഗവ. എച്ച്.എസ്.എസ്. തൃക്കാവ്)
2. പുഴ ഒഴുകും വഴികളിലൂടെ- ഡോ. രാജന്‍ ചുങ്കത്ത്
3. നവോവാകമോതുക ഈ ത്രിമൂര്‍ത്തി സംഗമഭൂമി - പി.എം. പിള്ളിപ്പാട്
4. കേരള ചരിത്രം - പ്രൊഫ. എ. ശ്രീധരമേനോന്‍
5. ആഴ്വാഞ്ചേരി തമ്പ്രാക്കള്‍ - ആലങ്കോട് ലീലാകൃഷ്ണന്‍
6. ആഴ്വാഞ്ചേരി പഴമ - ഡോ. എം.ആ. രാഘവ വാര്യര്‍
7. ആഴ്വാഞ്ചേരി സ്വരൂപം - (സ്മരണിക) കൊളത്തോള്‍ രാഘവന്‍7