ജസ്റ്റിസ് കുഞ്ഞി അഹമ്മദ്കുട്ടി ഹാജി


 


45. ജസ്റ്റിസ് കുഞ്ഞി അഹമ്മദ്കുട്ടി ഹാജി




ടിവിഅബ്ദുറഹിമാന്കുട്ടി

alfaponnani@gmail.com

9495095336


പൊന്നാനി നഗരത്തില്‍ പാലത്തും വീട്ടില്‍ ജനനം. വ്യവസായ  പ്രമുഖനായ കെ.വി. അബ്ദുല്ലകുട്ടി ഹാജിയാണ് പിതാവ്. മദ്രാസ്സ് ലോ കോളേജില്‍നിന്നു നിയമ ബിരുദം നേടി. തലശ്ശേരി, കോഴിക്കോട്  കോടതികളിലും, മദ്രാസ്സ് ഹൈക്കോടതിയിലും പ്രാക്ടീസ് ചെയ്തു. 1935 ഇന്ത്യാ ഗവണ്‍മെന്‍റ് ആക്ട് പ്രകാരം 1936-37 കാലത്ത് മദ്രാസ്സ് അസംബ്ലിയിലേക്ക് കോഴിക്കോട് - കുറുമ്പ്രനാട് (റൂറല്‍) മണ്ഡലത്തില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പോക്കര്‍ സാഹിബിന്‍റെ വളണ്ടിയര്‍ കോര്‍ ക്യാപ്റ്റനും മുഖ്യ സൂത്രധാരകനുമായിരുന്നു. പിന്നീട് കേരളാ ഹൈക്കോടതിയിലെ ജസ്റ്റിസായ ഇ.കെ. മൊയ്തു ഇതിലെ അംഗമായിരുന്നു. 


1940 മദ്രാസ് സംസ്ഥാനത്ത് ജുഡീഷ്റി സര്‍വ്വീസില്‍ പ്രവേശിച്ചു. തുടര്‍ന്ന് ഈ രംഗത്ത് വിവിധ പദവികള്‍ അലങ്കരിച്ചു. 1960 മുതല്‍ മരണംവരെ മദ്രാസ്സ് ഹൈക്കോടതി ജഡ്ജിയായിരുന്നു.  ഈ പദവിയിലെത്തുന്ന മലബാറിലെ ആദ്യത്തെ മുസ്ലിം ന്യായാധിപനായിരുന്നു അദ്ദേഹം മദ്രാസ്സ് മുസ്ലിം  അസോസിയേഷന്‍ പ്രസിഡന്‍റായിരുന്നു. മഊനത്തുല്‍ ഇസ്ലാം സഭ, ഫാറൂക്ക് റൗസത്തുല്‍  ഉലും അറബി കോളേജ്, ആര്‍ട്ട്സ് കോളേജ് തുടങ്ങി പല മത സാമൂഹിക സാംസ്ക്കാരിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും വളര്‍ച്ചയില്‍ വലിയ പങ്ക് വഹിച്ചു. 1967 ല്‍ മരണം.