നഗരസഭയിലെ പള്ളികള്‍




73. നഗരസഭയിലെ പള്ളികള്‍




ടിവി അബ്ദുറഹിമാന്കുട്ടി

9495095336

പള്ളികളില്‍ പലതും പിന്നീട് പുനരുദ്ധാരണത്തിന് വിധേയമായിട്ടുണ്ട്. പുരാതന പള്ളിയായ മിസിരി പള്ളി സര്‍ക്കാറിന്‍റെ പൈതൃക ഫണ്ട് ഉപയോഗിച്ച് പുനരുദ്ധാരണം നടന്നു വരുന്നു. 2017 മെയ് 26 (ഹി.1438 ശഅബാന്‍ 30) വെള്ളിയാഴ്ച മുജാഹിദു പള്ളിയും 2019 മെയ് 3 നു വേദാം പള്ളിയും മെയ് 5നു വണ്ടിപ്പേട്ട ഐഎസ്എസ് പള്ളിയും ശീതീകരിച്ചു. പുതുക്കി പണിത ബസ് സ്റ്റാന്‍റ് പള്ളിയില്‍ 2019 മെയ് 10ന് ജുമുഅ ആരംഭിച്ചു. തുടര്‍ന്ന് വണ്ടിപ്പേട്ട ഐഎസ്എസ് പള്ളി വീണ്ടും വിപുലീകരിച്ച് 2021 ഏപ്രില്‍ 12 ന്ന് ഉത്ഘാടനം ചെയ്തു.

പൊതു ഖബറിടങ്ങളും ജുമുഅയും ഉള്ള പള്ളികള്‍ (ജു-ഖ) എന്നും ജുമുഅ മാത്രം ഉള്ളത് (ജു) എന്നും ഖബറിടം മാത്രമുള്ളത് (ഖ) എന്നുമാണ് ബ്രാക്കറ്റില്‍ അടയാളപ്പെടുത്തിയിരിക്കുന്നു. 


ഭാരതപ്പുഴ മുതല്‍ താലൂക്കാശുപത്രി വരെ (കനോലി കനാലിന് പടിഞ്ഞാറ്):

1. തോട്ടുങ്ങല്‍ പള്ളി(ജു-ഖ) 2. തെരുവത്ത് പള്ളി(ഖ) 3. മസ്ജിദുല്‍ മുജാഹിദീന്‍(ജു) 4. പുതുപള്ളി 5. സിദ്ദീഖ് പള്ളി 6. മുഹിയദ്ദീന്‍ പള്ളി(ജു-ഖ) 7. ബിലാല്‍ പള്ളി(ജു) 8. അന്‍സാര്‍ മസ്ജിദ്-കടപ്പുറത്തെ പള്ളി(ഖ) 9. ഹൈദ്രോസ്സി മസ്ജിദ്-ഉസമ്പിയകം ജാറം പള്ളി(ഖ) 10. കോടമ്പിയകം ജാറം പള്ളി(ഖ) 11. തഖ്വ പള്ളി-മാമു മുസ്ലിയാര്‍ പള്ളി(ജു-ഖ) 12. എളാപ്പാന്‍റെ പള്ളി(ഖ) 13. വലിയ ജാറം പള്ളി(ഖ) 14. അരശിന്‍റെ പള്ളി (ഖ) 15. ഇസ്മുറുക്കാപള്ളി(ഖ) 16. വളപ്പില്‍ പള്ളി 17. മഖ്ദൂമിയ അകത്തെ പള്ളി 18.എം. ഐ. സഭാ പള്ളി 19. ചെറിയ ജാറം പള്ളി(ഖ) 20. വലിയ ജുമുഅത്ത് പള്ളി(ജു-ഖ) 21. അബൂബക്കര്‍ മസ്ജിദ് 22. മിസിരി പള്ളി(ഖ) 23. വെട്ടം പോക്കിരിയകം പള്ളി 24. പുത്തംകുളം ചെറിയ ജാറം പള്ളി(ഖ) 25. മരക്കടവ് ഇസ്ലാമിക് സെന്‍റര്‍ (ജു) 26. ബദര്‍ പള്ളി(ജു) 27. തെക്കെ പള്ളി (ജു-ഖ) 


ആശുപത്രി മുതല്‍ പുതുപൊന്നാനി പൂക്കൈതപ്പുഴ വരെ 

(കനോലി കനാലിന് പടിഞ്ഞാറ്)

28. മുക്കാടി മസ്ജിദ്-ഉമ്മു മറിയം (ജു) 29. ഹംസത്ത് പള്ളി 30. ഹാജിയാര്‍ പള്ളി(ജു-ഖ) 31. അലിയാര്‍ പള്ളി(ജു) 32. മസ്ജിദുല്‍മുസ്സമില്‍ 33. ബസ്സ്റ്റാന്‍റ്പള്ളി(ജു) 34. എം.ഐ.സ്കൂള്‍ പള്ളി 35. എം.ഇ.എസ് കോളേജ് പള്ളി(ജു) 36. സിയാറത്തു പള്ളി(ജു-ഖ) 37. ഹിളര്‍ പള്ളി(ജു) 38. ആനപ്പടി ത്വഹാപള്ളി(ജു) 39. സലഫി പള്ളി(ജു) 40. ചുവന്ന റോഡ് ഫാറൂഖ് മസ്ജിദ്(ജു) 41. പുതുപൊന്നാനി ചെറുപള്ളി(ഖ)   42. പുതുപൊന്നാനി ജുമുഅത്ത് പള്ളി(ജു-ഖ) 43. ജിലാനി നഗര്‍ പള്ളി   44. എം.ഐ അനാഥശാല പള്ളി 45.പുതുപൊന്നാനി മസ്ജിദ് നൂര്‍  46. പുതുപൊന്നാനി സെന്‍ട്രല്‍ പള്ളി 47.അബുഹുറെറപള്ളി   48. ഹൈദ്രോസ് പള്ളി(ജു-ഖ) 49.പുതുപൊന്നാനി മഹ്ളറ പള്ളി  50. പുതുപൊന്നാനി ബീവി ജാറം പള്ളി.


കനോലി കനാലിന് കിഴക്ക് (മുനിസിപ്പല്‍ അതിരുവരെ)

51. മക്കി പള്ളി 52. കമാന്‍ വളവ് ഫാറൂഖ് പള്ളി 53.ചെറുകുഞ്ഞിഹാജി പള്ളി(ജു) 54. മസ്ജിദുറഹ്മാ ചാണ 55. കൈലാസം കളം പള്ളി 56. കുറ്റിക്കാട് പള്ളി (ജു-ഖ) 57. കുറ്റിക്കാട് നിസ്ക്കാരപള്ളി 58. വേദാം പള്ളി (ജു-ഖ) 59.സി.വി. ജംഗ്ഷന്‍ പള്ളി(ജു) 60. കോട്ടത്തറ പള്ളി (ജു) 61. ചമ്രവട്ടം കടവ് പള്ളി(ജു-ഖ) 62. നൈതല്ലൂര്‍ വടക്കെ പള്ളി 63. നൈതല്ലൂര്‍ ജുമുഅത്ത് പള്ളി(ജു-ഖ) 64. നൈതല്ലൂര്‍ സെന്‍ട്രല്‍ പള്ളി 65. ബിയ്യം ജുമാഅത്ത് പള്ളി(ജു-ഖ) 66. ബിയ്യം സലഫി പള്ളി(ജു) 67. പുഴമ്പ്രം ജുമുഅത്ത് പള്ളി(ജു, ഖ) 68. പുഴമ്പ്രം നിസ്ക്കാര പള്ളി 69. ഗ്രാമം നിസ്ക്കാര പള്ളി 70. കെ.കെ. ജംഗ്ഷന്‍ ഐ.എസ്സ്.എസ്സ്പള്ളി(ജു) 71. എരിക്കാംപാടം  ജുമാമസ്ജിദ്(ജു) 72. കെ.കെ ജംഗ്ഷന്‍ പള്ളി 73. വളവ് സലഫി പള്ളി(ജു) 74. വളവ് സ്രാമ്പി 75. കറുകത്തിരുത്തി ജുമാമസ്ജിദ്(ജു -ഖ)   76. കറുകത്തിരുത്തി നിസ്ക്കാര പള്ളി  77. തെയ്യങ്ങാട് ജുമുഅത്ത്പള്ളി(ജു) 78. പുല്ലോണത്ത് അത്താണി മസ്ജിദ്റഹ്മാന്‍ (ജു)79. കൊല്ലന്‍പടി ജുമുഅത്ത് പള്ളി(ജു) 80. കടവനാട് വിളക്കുമാടം പള്ളി(ജു) 81. കടവനാട് കക്കിട്ടമാടം പള്ളി(ജു-ഖ) 82. കടവനാട് 5-ാം നമ്പര്‍ പാലം(ജു) 83. നാലാം നമ്പര്‍ പാലം പള്ളി 84. ചന്തപ്പടി സുന്നി മസ്ജിദ് (ജു) 85. അവറാന്‍ പള്ളി(ജു) 86. വണ്ടിപ്പേട്ട ഐ. എസ്സ്. എസ്സ് പള്ളി(ജു) 87. ചെമ്പേല പള്ളി 


പഴമയുടെ പെരുമ പേറുന്ന പള്ളികള്‍

1. തോട്ടുങ്ങല്‍ പള്ളി 2. സിയാറത്ത് പള്ളി 3. മഖ്ദൂമിയ അകത്തെ പള്ളി 4. ജുമാഅത്ത് പള്ളി 5. മിസ്രി പള്ളി 6. തെരുവത്ത് പള്ളി 7. തെക്കെപള്ളി.


നിസ്കാര മന്ദിരങ്ങള്‍ (പ്രയര്‍ ഹാള്‍) 

1. ബാര്‍ളിക്കുളം എം.എസ്.എസ്. 2. കരിമ്പന 3. പുളിക്കക്കടവ്. 4. മുല്ലറോഡ് ഇസ്ലാമിക് സെന്‍റര്‍. 5. ബിപി റോഡ് മഹ്ളറ. 6. കടവനാട് സ്വലാത്ത് മക്കാന്‍


പുതിയ ജുമുഅത്ത് പള്ളികള്‍


കോവിഡ് 2019 നോടനുബന്ധിച്ച് 2020 മാര്‍ച്ച് 24 മുതല്‍ രാജ്യം മുഴുവന്‍ ലോക്ഡൗണ്‍ ആയി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നഗരസഭയിലെ മുഴുവന്‍ പള്ളികളിലും ജമാഅത്ത് നിസ്കാരവും ജുമുഅ നിസ്കാരവും പൂര്‍ണമായി നിലച്ചു. നിസ്കാരം പുനരാരംഭിച്ചപ്പോള്‍ സ്വഫുകളില്‍ അകലം പാലിക്കണമെന്ന നിബന്ധന കര്‍ഷനമായതിനാല്‍ നിലവിലുള്ള ജുമുഅത്ത് പള്ളികള്‍ക്ക് വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ അസാധ്യമായി. 

തുടര്‍ന്ന് നഗരസഭയിലെ നിസ്കാര പള്ളികളായ പുതുപൊന്നാനി മസ്ജിദ് അബൂഹുറൈറ, മസ്ജിദ് നൂര്‍, ജീലാനി നഗര്‍ ത്വരീകത് മസ്ജിദ്, മസ്ജിദുല്‍ മുസമ്മില്‍, പൊന്നാനി മിസിരി പള്ളി, മസ്ജിദുല്‍ അന്‍സാര്‍, ഹൈദ്രോസ് പള്ളി, അരശിന്‍റെ പള്ളി, പുതുപള്ളി, തെരുവത്ത് പള്ളി, മസ്ജിദുറഹ്മാ ചാണ എന്നീ പള്ളികളില്‍ താല്‍കാലികമായി ജുമുഅ ആരംഭിച്ചിരുന്നു. ഇവയില്‍ ചിലതില്‍ പിന്നീട് വിശ്വാസികള്‍ കുറവായതിനാല്‍ ജുമുഅ നിര്‍ത്തല്‍ ചെയ്തു. എന്നാല്‍ മസ്ജിദുറഹ്മാ ചാണ, പുതുപള്ളി, മസ്ജിദുല്‍ അന്‍സാര്‍, ഹൈദ്രോസ് മസ്ജിദ്, ഹംസത്ത് പള്ളി, മസ്ജിദുല്‍ മുസമ്മില്‍, പുതുപൊന്നാനി ജീലാനി ത്വരീകത് മസ്ജിദ് എന്നീ പള്ളികളില്‍ ജുമുഅ ഇപ്പോഴും നടന്നു വരുന്നു. നഗരസഭയില്‍ മൊത്തം 30 പള്ളികളില്‍ ഖബര്‍സ്ഥാനുണ്ട്.