71. വിശാല പൊന്നാനി താലൂക്കും കോടതിയും
ടിവി അബ്ദുറഹിമാന്കുട്ടി
9495095336
ടിപ്പുവിന്‍റെ പതനത്തിന് ശേഷം 1792 മുതല്‍ 1858 വരെ ഇംഗ്ലീഷ് ഈസ്റ്റിന്ത്യാ കമ്പനിയും തുടര്‍ന്ന് സ്വാതന്ത്ര്യലബ്ധിവരെ ബ്രിട്ടീഷ് സര്‍ക്കാര്‍ നേരിട്ടും പൊന്നാനി ഭരിച്ചു. ബ്രിട്ടീഷ് ഭരണത്തില്‍ നാട്ടുരാജ്യങ്ങളെ ഏകീകരിച്ച് മലബാര്‍ ഡിസ്ട്രിക്ട് രൂപീകരിച്ച് കേന്ദ്രീകൃത ഭരണ സംവിധാനത്തില്‍ ജുഡീഷ്യറി, എക്സിക്യൂട്ടീവ് ഭരണപരിഷ്ക്കരണം ഏര്‍പ്പെടുത്തി. തുടക്കത്തില്‍ ബോംബെ പ്രസിഡന്‍സിയുടെ ഭാഗമായിരുന്ന ഈ നാട് ഐക്യകേരളം രൂപീകൃതമാകുന്നതുവരെ മദ്രാസ് പ്രസിഡന്‍സിയിലും തുടര്‍ന്ന് മദ്രാസ് സ്റ്റേറ്റിലുമായിരുന്നു.
പത്തൊമ്പതാം നൂറ്റാണ്ടിന്‍റെ ആദ്യ പകുതിയില്‍തന്നെ പൊന്നാനി താലൂക്കില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളായ കൂറ്റനാട് ഒരു താലൂക്ക് കച്ചേരിയും, തിരൂര്‍ വെട്ടത്ത് പുതിയങ്ങാടിയില്‍ മജിസ്ട്രേറ്റ് കോടതിയും മുന്‍സിഫ് കോടതിയും ചാവക്കാട് ഒരു മജിസ്ട്രേറ്റ് കോടതിയും മുന്‍സിഫ് കോടതിയും, പൊന്നാനിയില്‍ താലൂക്ക് കച്ചേരിയും മുന്‍സിഫ് കോടതിയുമുണ്ടായിരുന്നു.
ഇന്നത്തെ മലപ്പുറം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, തൃശ്ശൂര്‍ ജില്ലകളുടെ ഭാഗങ്ങള്‍ ഉള്‍പ്പെട്ടതായിരുന്നു മലബാര്‍ ജില്ല. പൊന്നാനി, ഏറനാട്, വള്ളുവനാട്, കുറുമ്പ്രനാട്, വടക്കന്‍ കോട്ടയം എന്നിവയായിരുന്നു മലബാര്‍ ജില്ലയിലെ താലൂക്കുകള്‍. കലക്ടര്‍മാരില്‍ പ്രധാനികള്‍ കൊനോലി സായിപ്, വില്ല്യം ലോഗന്‍, റോബിസന്‍ എന്നിവരായിരുന്നു.
ഇപ്പോഴത്തെ തൃശൂര്‍, മലപ്പുറം, പാലക്കാട് ജില്ലകളിലായിരുന്ന പഴയ വെട്ടത്തുനാട്, കൂറ്റനാട്, ചാവക്കാട് ഒരു താലൂക്കുകളിലെ 66 അംശങ്ങള്‍ കൂട്ടിച്ചേര്‍ത്ത് 1881ല്‍ പൊന്നാനി താലൂക്ക് പുനഃ ക്രമീകരിച്ചു. വടക്ക് പരപ്പനങ്ങാടി പൂരപ്പുഴ, തെക്ക് കൊടുങ്ങല്ലൂര്‍ ആല, പടിഞ്ഞാറ് അറബിക്കടല്‍, കിഴക്ക് പട്ടാമ്പിപ്പുഴയും അനുബന്ധരേഖയും അതിരിട്ട ഈ താലൂക്കിന്‍റെ ഭരണ കേന്ദ്രമായിരുന്നു പൊന്നാനി. 67500 രൂപ ചെലവില്‍ 1888ല്‍ പണിത കോടതിപ്പടിയിലെ ആംഗ്ലോ സാക്സണ്‍ മാതൃകയിലുള്ള ഒരേക്കര്‍ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന കോടതി കെട്ടിടത്തിലാണ് പഴയ താലൂക്ക് (പബ്ലിക്ക്) ഓഫീസ് പ്രവര്‍ത്തിച്ചിരുന്നത്. പ്രഥമ തഹസില്‍ദാര്‍ എസ്. മണിയാണ്.
1956 നവംബര്‍ ഒന്നിന് ഐക്യകേരളം നിലവില്‍ വന്നു. 1957 ജനുവരി ഒന്നിന് മലബാര്‍ ഭാഗിച്ച് പാലക്കാട്, കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ രൂപീകരിച്ചപ്പോള്‍ പാലക്കാട് ജില്ലയിലായിരുന്ന പൊന്നാനി താലൂക്ക് 1969 ജൂണ്‍ 16ന് മലപ്പുറം ജില്ല നിലവില്‍ വന്നപ്പോള്‍ അതില്‍ ചേര്‍ക്കുകയും താലൂക്ക് വിസ്തീര്‍ണ്ണം ചുരുങ്ങുകയും ചെയ്തു.
ജില്ലാ രൂപീകരണസമയത്ത് ആസ്ഥാനം ഈ നഗരമാക്കണമെന്ന ആവശ്യം ശക്തമായി ഉയര്‍ന്നിരുന്നു. ജില്ല വന്നതിന് ശേഷം മറ്റു പല പ്രദേശങ്ങളും പുരോഗതിയിലേക്ക് കുതിച്ചപ്പോള്‍ ആനുപാതിക പുരോഗതി കൈവരിക്കാന്‍ ഈ നാടിന് കഴിഞ്ഞില്ല. ഏതാനും വര്‍ഷങ്ങളായി നാനാ തുറകളിലും വികസനത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. മലപ്പുറം ജില്ല വിഭജിച്ച് പൊന്നാനി ആസ്ഥാനമായി പുതിയൊരു ജില്ല രൂപീകരിക്കണമെന്ന ആവശ്യം ശക്തിപ്പെട്ടിട്ടുണ്ട്.
പഴയ കെട്ടിടത്തിലാണ് ഇപ്പോഴും കോടതി പ്രവര്‍ത്തിക്കുന്നത്. ഒരു കാലത്ത് പൊന്നാനി ആസ്ഥാനമായുള്ള കോടതിയുടെ ആദ്യത്തെ പേര് കൂറ്റനാട് ഡിസ്ട്രിക്ട് മുന്‍സിഫ് കോടതി എന്നായിരുന്നു. അക്കാലത്ത് ഇത്തരം കോടതികള്‍ ഡിസ്ട്രിക്ട് മുന്‍സിഫ് കോടതിയെന്നും ന്യായാധിപډാര്‍ ഡിസ്ട്രിക്ട് മുന്‍സിഫെന്നുമാണ് അറിയപ്പെട്ടിരുന്നത്.
1901 ഒക്ടോബര്‍ 31ന് വി.കേളു ഏറാടിയായിരുന്നു കൂറ്റനാട് ഡിസ്ട്രിക്ട് മുന്‍സിഫ്. തുടര്‍ന്ന് പൊന്നാനി ഡിസ്ട്രിക്ട് മുന്‍സിഫ് കോടതിയെന്ന് പുനഃ നാമകരണം ചെയ്തു. ഇത് അക്കാലത്തെ തീരദേശ കോടതികളില്‍ മികച്ച സൗകര്യങ്ങളുള്ളതും മലബാറില്‍ ഏറ്റവും കൂടുതല്‍ അധികാര പരിധിയുള്ളതുമായിരുന്നു. നിലവിലുള്ള കെട്ടിടം നിര്‍മ്മിക്കുന്നതിനുമുമ്പ് ബി.ഇ.എം. എലിമെന്‍ററി സ്ക്കൂളിനോടും, പൊന്നാനി അങ്ങാടിയിലെ കണ്ടത്ത് വീട്, പാലക്കല്‍ തുടങ്ങിയ തറവാടുകളോട് അനുബന്ധിച്ച മുറികളിലും പലപ്പോഴായി കോടതി പ്രവര്‍ത്തിച്ചിരുന്നു. വില്ലേജ് കോടതിയായിരുന്ന സമയത്ത് യുറോപ്യരും നീതിക്കുവേണ്ടി സമീപിച്ചിരുന്നു.
കെ. എ. കണ്ണന്‍, എം. നരസിംഹറാവു, കെ. എ. കൃഷ്ണയ്യര്‍, എ.സി.കുഞ്ഞുണ്ണി രാജ, ടി. വി. കൃഷ്ണയ്യര്‍, ടി. വി. കൃഷ്ണന്‍ നായര്‍, ബി. കോരപ്പ, വി. ശിവസ്വാമി, പിന്നീട് ഹൈക്കോടതി രജിസ്ട്രാറായ എം. കൃഷ്ണ നമ്പ്യാര്‍, ജില്ലാ ജഡ്ജിമാരായി പ്രമോട്ട് ചെയ്യപ്പെട്ട സി.പി. മുഹമ്മദ് കാവിരാജ്, കെ.എസ്. മേനോന്‍, ഫിലോമിനാ ജോസഫ്, ജെ. ദേവദാനം, പി.കെ. വേണുഗോപാലന്‍, സി.വി.കെ. ഉണ്ണി, ഇന്ദുലേഖയുടെ കര്‍ത്താവ് ഒയ്യാരത്ത് ചന്തുമേനോന്‍റെ സഹോദരി പുത്രന്‍ ഒ. ചന്തുമേനോന്‍, വി.ശിവസ്വാമി തുടങ്ങിയവര്‍ ന്യായാധിപډാരായും എന്‍ വെങ്കിടാചലയ്യര്‍, പി. മാധവന്‍ നമ്പ്യാര്‍, എം. കുമാരന്‍ നമ്പ്യാര്‍, പി. വി. ദൊരൈസ്വാമി അയ്യര്‍, രാമയ്യര്‍, രാമുണ്ണി മേനോന്‍, കേശവയ്യര്‍, പൊന്നാനി ഗാന്ധി കെ. വി. രാമമേനോന്‍, അദ്ദേഹത്തിന്‍റെ മകനും ജില്ലാ ജഡ്ജിയും അഭിഭാഷക സാഹിത്യ വേദിയുടെ സ്ഥാപക സംസ്ഥാന പ്രസിഡന്‍റുമായിരുന്ന കെ. രാമചന്ദ്രന്‍, കെ. ഗോവിന്ദവാര്യര്‍, സി. കെ. സുബ്രഹ്മണ്യഅയ്യര്‍, വെങ്കിടാചല അയ്യര്‍, ഹരിഹരമംഗലം ഗോവിന്ദവാര്യര്‍, പി. എന്‍. ഗണപതി അയ്യര്‍, കൊളാടി ഗോവിന്ദന്‍ കുട്ടി, ഹരിദാസ് പിഷാരടി, എം. അബ്ദുറഹിമാന്‍, അച്യുതവാര്യര്‍, ടി. രാമന്‍ നമ്പിടി തുടങ്ങിയവര്‍ അഭിഭാഷകരായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. കെ. വി. രാമമേനോന്‍റെ ഗുമസ്തനായിരുന്നു പ്രശസ്ത കവി ഇടശ്ശേരി ഗോവിന്ദന്‍ നായര്‍. രാമമേനോന്‍ വക്കീല്‍ പണി നിര്‍ത്തിയപ്പോള്‍ ഇടശ്ശേരി ഗുമസ്ത പണിയും നിര്‍ത്തി.
സബ് കോടതിയാക്കി ഉയര്‍ത്തപ്പെടേണ്ടത് നിര്‍ഭാഗ്യവശാല്‍ പിന്നീട് അതിന് അവസരം ലഭിച്ചില്ല. നാലു പതിറ്റാണ്ട് മുമ്പ് മുകളില്‍ പടിഞ്ഞാറു ഭാഗത്ത് സബ് മജിസ്ട്രേറ്റ് കോടതിയും, കിഴക്ക് ഭാഗത്ത് മുന്‍സിഫ് കോടതിയും രണ്ടായി പ്രവര്‍ത്തിച്ചു. ജി.ഒ.(പി) 116/70 ഹോം- തിയ്യതി 21.05.1970 ഉത്തരവ് പ്രകാരം 25.05.1970 ല്‍ മുന്‍സിഫ് കോടതിയായും ജി.ഒ. എം.എസ്. 118/70 ഹോം- തിയ്യതി 22.05.1970 ഉത്തരവ് പ്രകാരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയായും പുനഃക്രമീകരിച്ചു. പിന്നീട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മഞ്ചേരിയിലേക്ക് മാറ്റി.
ആഴ്ചയില്‍ 2 ദിവസം സിവിലും 4 ദിവസം ക്രിമിനലും കേസുകള്‍ വാദം കേള്‍ക്കുന്ന സിവിലും ക്രിമിനലും സംയോജിപ്പിച്ചുള്ള മുന്‍സിഫ്/മജിസ്ട്രേറ്റ് കോടതിയാണ് ഇപ്പോഴുള്ളത്. അഡ്വ. എം. രാധയാണ് കോടതിയിലെ പ്രഥമ വനിതാ അസി. പബ്ലിക്ക് പ്രോസിക്യൂട്ടര്‍. ഇതേ പദവിയിലിരുന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് പ്രോസിക്യൂട്ടറായി റിട്ടേയര്‍ ചെയ്ത പ്രഥമ വനിതയും ഇവര്‍ തന്നെ. പൊന്നാനിക്കാരായ അഡ്വ. പി. സക്കീര്‍, അഡ്വ. ലത എന്നിവര്‍ അസി. പബ്ലിക്ക് പ്രോസിക്യൂട്ടറായി സേവനം അനുഷ്ഠിച്ചിട്ടുണ്ട്. തിരൂര്‍ ബാറിലെ സീനിയര്‍ അഭിഭാഷകനായ കെ.വി. അബ്ദുല്ലകുട്ടി(ഉമ്പായി) പൊന്നാനിക്കാരനാണ്. പൊന്നാനി താലൂക്കില്‍നിന്ന് എല്‍. എല്‍. ബി, എം. എല്‍. എം. ഹോള്‍ഡറായ പ്രഥമ വനിത പി. സി. രസ സ്റ്റൈല്‍ ചന്ദ്രനാണ്.
എം. കുട്ടിഹസ്സന്‍കുട്ടി, കെ.പി. കുഞ്ഞിമുഹമ്മദ്ഹാജി എന്നിവര്‍ ഹോണററി മജിസ്ട്രേറ്റുമാരായും യു. ഇമ്പിച്ചി മുഹമ്മദ്, അത്തമ്മാനകത്ത് അബ്ദുല്ല ഹാജി നാട്ടുമധ്യസ്ഥډാരായും സേവനം ചെയ്തു.
ഇതര സര്‍ക്കാര്‍ ഓഫീസുകള്‍
ജില്ലയിലെ ഫിഷറീസ് വകുപ്പിന്‍റെ ആസ്ഥാനമായ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫ് ഫിഷറീസ്, അസി: എഡ്യൂക്കേഷണല്‍ ഓഫീസ്, സബ്ബ് ട്രഷറി, സബ്ബ് രജിസ്ട്രാര്‍ ഓഫീസ് തുടങ്ങിയ ചില ഓഫീസുകളും സബ്ജെയിലും കോടതി കെട്ടിടത്തിലുണ്ട്. ഇവിടെ പ്രവര്‍ത്തിച്ചിരുന്ന തഹസില്‍ദാര്‍ ഓഫീസും മറ്റിടങ്ങളില്‍ പ്രവര്‍ത്തിച്ചിരുന്ന ചില ഓഫീസുകളും 2001ല്‍ പുതിയ മിനി സിവില്‍സ്റ്റേഷന്‍ ബില്‍ഡിങ്ങിലേക്ക് മാറ്റി. ഈഴുവത്തിരുത്തി വില്ലേജില്‍ ഉള്‍പ്പെട്ടിരുന്ന കടവനാട് പുതുപൊന്നാനി പ്രദേശങ്ങളിലെ സര്‍വ്വെ നമ്പര്‍ 1 മുതല്‍ 147 വരെയുള്ള ഏരിയ, പൊന്നാനി നഗരം വില്ലേജില്‍ ചേര്‍ത്ത് 2008 ഏപ്രില്‍ മുതല്‍ ഔദ്യോഗിക പ്രവര്‍ത്തനം ആരംഭിച്ചു. നഗരം വില്ലേജിലെ സര്‍വ്വെ നമ്പര്‍ ആരംഭിക്കുന്നത് പള്ളിക്കടവത്തുനിന്നാണ്.
മുഖ്യമായ സ്ഥലങ്ങള്‍
താനൂര്‍, വ.അ 10 58 കി. നീ. 78 56' എന്ന നഗരം ചെറിയ തുറമുഖവും കച്ചവടസ്ഥലവും ആയിരുന്നു. മുമ്പ് മുഖ്യമായ പട്ടണങ്ങളില്‍ ഒന്നായിരുന്നു, ഇപ്പോള്‍ അതിന്‍റെ മഹത്വം കുറഞ്ഞുപോയി, അവിടെ ഒരു പുകവണ്ടി അപ്പീസുണ്ടു.
പുതിയങ്ങാടി, ഇവിടെ വലിയ അങ്ങാടിയും മജ്ജിസ്ത്രേട്ട് കച്ചേരിയും മുന്‍സീഫ് കോടതിയും സ്കൂളും ഉണ്ട്. സമീപമുള്ള തീവണ്ടി അപ്പീസിന്ന് തിരൂര്‍ എന്നു പേര്.
കൊടക്കല്‍, പുതിയങ്ങാടിയില്‍നിന്നു 3 മയിത്സ് തെക്കത്രെ. അവിടെ ഒരു ജര്‍മ്മന്‍മിശ്യന്‍ സഭയും കൃസ്ത്യന്‍ പള്ളിയും ബങ്കളാവും ഉണ്ട്.
തിരുന്നാവായ ക്ഷേത്രവും താമൂതിരി കോവിലകവും പൊന്നാനിപ്പുഴയുടെ വടക്കതീരത്തായി കൊടക്കല്ലില്‍നിന്നു 3 മയിത്സ് കിഴക്കത്രെ.
പൊന്നാനി, വ. അ. 10 47 ' കി. നീ. 76 ' ഇത് പൊന്നാനിപ്പുഴയുടെ തെക്കെവക്കത്തുള്ള തുറമുഖവും കച്ചോടനഗരവും ആകുന്നു. ഇവിടെ താലൂക്കകച്ചേരിയും മുന്‍സീഫ്കോടതിയും മാപ്പിളമാരുടെ
അനേകപള്ളികളും ഉണ്ടു. എങ്കിലും അവര്‍ മരുമക്കത്തായം പ്രമാണിക്കുന്നു.
തൃത്താല, ഇവിടെ ഒരു അങ്ങാടിയും ബങ്കളാവും അതിന്‍റെ കുറെ താഴെ മങ്കര എന്ന ഉപനദി പൊന്നാനിപ്പുഴയോടു ചേരുന്നു.
കൂറ്റനാട്, ഇവിടെ ഒരു അങ്ങാടിയുണ്ടു. മുമ്പ് കൂറ്റനാട് താലൂക്കകച്ചേരി ഉണ്ടായിരുന്നു.
ചാവക്കാട് വ. അ. 10 ഡിഗ്രി 6 ഇവിടെ മജ്ജിസ്രേട്ടുകച്ചേരിയും മുന്‍സിഫ് കോടതിയും സ്കൂളും ഉണ്ട്. അതിന്‍റെ സമീപം ഗുരുവായൂര്‍ എന്ന ശ്രുതിപ്പെട്ട ക്ഷേത്രവും മഠങ്ങളും കാണുന്നു. അവിടെ കൊല്ലം തോറും വലിയ ഉത്സവം കൊണ്ടാടുന്നു.
ചേറ്റുവായി എന്നത് ചാവക്കാടിന്‍റെ കുറെ തെക്കിലായി 27 മയിത്സ് നീളവും 5 മയിത്സ് വിസ്താരവും ഉള്ള ഒരു വക ദ്വീപിേډലത്രെ. ലന്തര്‍ക്ക മുമ്പെ അവിടെ ഒരു കോട്ടയുണ്ടായുന്നു എങ്കിലും, ഹൈദരാലി അവരെ അവിടെനിന്നു 1776ല്‍ ആട്ടിക്കളഞ്ഞു.
1881ലെ പൊന്നാനി താലൂക്കില്‍ ഉള്‍പ്പെട്ട 3 താലൂക്കുകളും 66 അംശങ്ങളും:-
വെട്ടത്തുനാട് താലൂക്ക്:ڋ-
പരിയാപുരം, രായിരമംഗലം. ഒല്ലൂര്‍, കല്‍പകഞ്ചേരി, മേല്‍മുറി, അനന്താവൂര്‍, കډനം, പൊډുണ്ടം, താനാളൂര്‍, നിറമരുതൂര്‍, തലക്കാട്, വെട്ടം, പച്ചാട്ടിരി, മംഗലം, തൃക്കണ്ടണ്ടിയൂര്‍, ഇരിങ്ങാവൂര്‍, ക്ലാരി, ചേന്നര, തൃപ്രങ്ങോട്, പള്ളിപ്പുറം, പുറത്തൂര്‍
കൂറ്റനാട് താലൂക്ക് :-
തവനൂര്‍, കാലടി, കൊടനാട്, മേലാറ്റൂര്‍, ചെക്കോട്, ആനക്കര, കീഴ്മുറി, പോത്തനൂര്‍, ഈശ്വരമംഗലം, പല്ലാപുറം, പൊന്നാനി, കാഞ്ഞിരമുക്ക്, എടപ്പാള്‍, വട്ടംകുളം, കുമരനെല്ലൂര്‍, കോതച്ചിറ, നാഗലശ്ശേരി, തിരുമിറ്റക്കോട്, ഒതളൂര്‍, കപ്പൂര്‍, ആലങ്ങോട്, പള്ളിക്കര, എരമംഗലം, വൈലത്തൂര്‍
ചാവക്കാട് താലൂക്ക് :-
വെളിയക്കോട്, അയിരൂര്‍, കടിക്കാട്, പുന്നയൂര്‍, എടക്കഴിയൂര്‍, പാലയൂര്‍, ഗുരുവായൂര്‍, ഇരിങ്ങാപ്പുറം, അന്നക്കര, ബ്രഹ്മകുളം, മുല്ലശ്ശേരി, വെങ്കിടങ്ങ്, ചാവക്കാട്, ഒരുമനയൂര്‍, വാടാനപ്പളി, നാട്ടിക, പള്ളിപ്പുറം, എടത്തിരുത്തി, കൈപ്പമംഗലം, പാപ്പിനിവട്ടം, പനങ്ങാട്
ഇപ്പോഴത്തെ താലൂക്കിലെ
11 വില്ലേജുകളും ഏരിയായും:
പൊന്നാനി നഗരം (1642 എ 36 സെ), ഈഴുവത്തിരുത്തി (4100 എ 92സെ), തവനൂര്‍ (6246 എ 09 സെ), കാലടി (4174 എ 31 സെ), എടപ്പാള്‍ (5491 എ 62 സെ), വട്ടംകുളം (5122 എ 33 സെ), ആലങ്കോട്(5060 എ 04 സെ), നന്നമുക്ക് (4760 എ 48 സെ), പെരുമ്പടപ്പ് (3688 എ 34 സെ), വെളിയംകോട് (3758 എ 03 സെ), മാറഞ്ചേരി (5040 എ 70 സെ).
പൊന്നാനി മുനിസിപ്പാലിറ്റി, പഞ്ചായത്തുകളായ വെളിയംകോട്, മാറഞ്ചേരി, പെരുമ്പടപ്പ്, ആലങ്കോട്, നന്നംമുക്ക് ഉള്‍പ്പെട്ടതാണ് പൊന്നാനി അസംബ്ലി മണ്ഡലം.
തിരൂരങ്ങാടി, താനൂര്‍, കോട്ടക്കല്‍, തിരൂര്‍, പൊന്നാനി, തവനൂര്‍, തൃത്താല, എന്നീ അസംബ്ലി മണ്ഡലങ്ങള്‍ ഉള്‍പ്പെട്ടതാണ് പൊന്നാനി പാര്‍ലമെന്‍റ് മണ്ഡലം.
തവനൂര്‍, വട്ടംകുളം, എടപ്പാള്‍, കാലടി പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് പൊന്നാി ബ്ലോക്ക്.
ആലങ്കോട്, മാറഞ്ചേരി, നന്നംമുക്ക്, പെരുമ്പടപ്പ്, വെളിയംകോട് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ടതാണ് പെരുമ്പടപ്പ് ബ്ലോക്ക്.
കേരള പഴമയിലെ പൊന്നാനി താലൂക്ക്
ഡോ. ഹെര്‍മന്‍ ഗുണ്ടര്‍ട്ടിന്‍റെ കേരളോത്പത്തിയില്‍നിന്ന്:
ഈ താലൂക്ക് മുമ്പ് വെട്ടത്തനാട് കൂറ്റനാട് ചാവക്കാട് എന്നിങ്ങനെ മൂന്നായിരുന്നു. അതിന്‍റെ അതിരുകള്‍ വടക്ക എര്‍ന്നാടും, കിഴക്ക വള്ളവുനാടും കൊച്ചി രാജ്യവും, തെക്ക കൊച്ചി പടിഞ്ഞാറകടലും, നിവാസികള്‍ 312,000 അംശങ്ങള്‍ 74. 1844ല്‍ പൊന്നാനി താലൂക്കില്‍ഉള്‍പ്പെട്ട പ്രദേശങ്ങള്‍: