91. എം. എസ്. എസ്.
പൊന്നാനി
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
മുസ്ലിം സര്‍വ്വീസ് സൊസൈറ്റിയുടെ സംസ്ഥാനത്തെ പ്രമുഖ ഘടകമാണ് പൊന്നാനി എം.എസ്.എസ്. ആതുരശുശ്രൂഷരംഗത്ത് സ്തുത്യര്‍ഹമായ പ്രവര്‍ത്തനം കാഴ്ച്ച വെക്കുന്നു. സംഘടനയുടെ കീഴില്‍ ഖുര്‍ആന്‍ വൈജ്ഞാനിക രംഗത്ത് മികവുറ്റ പ്രവര്‍ത്തനവും ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികള്‍ക്ക് ചെറുപ്പം മുതല്‍തന്നെ പഠനം നല്‍കാന്‍ കൈലാസംകളത്തില്‍ 1977ല്‍ ഹോപ് എം.എസ്.എസ്. സ്പെഷ്യല്‍ സ്ക്കൂളും, 2014 മുതല്‍ ബാര്‍ളിക്കുളത്തിനടുത്ത് സാംസ്കാരിക കേന്ദ്രവും പ്രവര്‍ത്തിച്ചുവരുന്നു.
ജിംറോഡിലെ 23 സെന്‍റ് സ്ഥലത്ത് നാനൂറ് ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള ഇരുപതുലക്ഷം രൂപ ചിലവില്‍ നിര്‍മ്മിച്ച കെട്ടിടത്തിലാണ് ഹോപ്പ് എം.എസ്.എസ്. സ്പെഷ്യല്‍ സ്ക്കൂള്‍ പ്രവര്‍ത്തിക്കുന്നത്. 2005ല്‍ സ്ക്കൂളിന് അംഗീകാരം കിട്ടി. ഹജ്ജിന് പോകുന്നവര്‍ക്ക് ഫോറങ്ങള്‍ സൗജന്യമായി പൂരിപ്പിച്ച് കൊടുക്കുന്നു.
കെ.വി. ഹബീബുള്ള, പ്രൊഫ: ടി കെ കോയക്കുട്ടി, കെ.എം. ഇക്ബാല്‍, സി.വി. അബു സാലിഹ്, കെ. സലീം, ഡോ. പി.വി. ഹബീബുറഹ്മാന്‍, മുഹമ്മദ് യാക്കൂബ് ഹസ്സന്‍, കെ.എസ്. അബ്ദുറഷീദ്, പി.വി. ഹസ്സന്‍, കെ.പി. സൈഫുല്ല, പി.വി. ഹംസ, ഡോ. പി. ഇബ്രാഹിംകുട്ടി, ഡോ. ടി.കെ. സലാഹുദ്ദീന്‍, പി.വി. അലിക്കുട്ടി, എം. അബൂബക്കര്‍ ഹാജി, കെ.അബ്ദു, എം. സമീര്‍, എം.പി. നിസാര്‍, ടി.കെ. മൊയ്തീന്‍കുട്ടി, കെ.എസ്. അബ്ദുസ്സമദ്, പി. സൈതുട്ടി മാസ്റ്റര്‍, യു.കെ. മുഹമ്മദ് സഈദ്, കെ.എം. അബ്ദുല്ലകുട്ടി, ടി.വി. അബ്ദുറഹിമാന്‍, ടി.കെ. സലീം, വി. ബഷീര്‍, പി.വി. അസീസ് അബ്ദുല്‍കാദര്‍, ഹസ്സന്‍ പൂക്കോയതങ്ങള്‍, ടി.കെ. ഹാരിസ്, അന്തരിച്ച കെ.എം. മുഹമ്മദ് തുടങ്ങിയവര്‍ അര്‍പ്പണ മനോഭാവത്തോടെ സംഘടനയുടെ വളര്‍ച്ചയ്ക്കായി പ്രവര്‍ത്തിച്ചുവരുന്നു.