നാലുകെട്ടും നടുമുറ്റവും



 75. നാലുകെട്ടും നടുമുറ്റവും



Snhn A_vZpdlnam³Ip«n

9495095336

    മരുമക്കത്തായ വ്യവസ്ഥകള്‍ക്കും കൂട്ടുകുടുംബ സംവിധാനത്തിനും അനുയോജ്യമായ രീതിയിലായിരുന്നു വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇവിടത്തെ പല പഴയതറവാടുകളുടെ നിര്‍മ്മാണം. സാംസ്കാരികസമന്വയമോ ആത്മബന്ധമോ അനുകരണമോ പൈതൃകപരിവര്‍ത്തനമോ പൗരാണിക തച്ചുശാസ്ത്ര കരവിരുതില്‍ ആകൃഷ്ടരായതോ തുടങ്ങിയവ കൊണ്ടാവാം ഹൈന്ദവ നാലുകെട്ടുകളോട് സമാനമായ അമ്പതിലധികം മുസ്ലിം ഭവനങ്ങള്‍ പൊന്നാനി നഗരത്തില്‍ ഉണ്ടായിരുന്നു. പലതും ഇന്നില്ല. ഇവിടത്തെ ഇടവഴികള്‍ കുടുസ്സായിരുന്നുവെങ്കിലും പലവീടുകളുടെയും അകം മറ്റുപ്രദേശങ്ങളിലെ വീടുകളെക്കാള്‍ വിശാലവും സൗകര്യപ്രദവുമായിരുന്നു.

    പടിപ്പുര, മുറ്റം, പടാകോലായ്, പടാപ്പുറം, ചുറ്റുകോലായ്, മൂന്നുഭാഗത്തും ഉയരത്തിലുള്ള കൊട്ടിലുകള്‍, കൊട്ടിലില്‍ നിന്നിറങ്ങുന്ന വരാന്ത, നടുമുറ്റം, ചായ്പ്പ്, പുറംകോലായ തുടങ്ങി നാലുകെട്ടിനോട് സാമ്യമുള്ള ഇത്തരം വീടുകള്‍ നാലകം (നാലോകുടി) എന്നു കേള്‍വിപ്പെട്ടു. ഒന്നാം നിലയും ചിലതിനു രണ്ടാം നിലയുമുണ്ടായിരുന്നു. പടിപ്പുര ഇല്ലാത്ത വീടുകളുമുണ്ട്. 

    മരുമക്കത്തായ സമ്പ്രദായത്തിന്‍റെ ഭാഗമായി ദൈനംദിനം ഭാര്യാഗൃഹത്തില്‍ അന്തിയുറങ്ങല്‍ പതിവായിരുന്നതിനാല്‍ അതിനനുയോജ്യമായ രീതിയിലായിരുന്നു പഴയ വീടുകളുടെ നിര്‍മ്മാണം. നാലുകെട്ടിനോടുള്ള രൂപസാദൃശ്യം പോലെ തന്നെ പല വീടുകളുടെയും പേരുകളില്‍ പൂര്‍വ്വിക കുലീനതയുടെയും കുടുംബമഹിമയുടെയും അടയാളങ്ങള്‍ കാണാം. 

    നീളമുള്ള കോലായ, കോണി, തട്ടിന്‍മുകളില്‍ വിശാലമായ വരാന്ത, അതിനൊത്ത സംവിധാനമുള്ള വീടുകളും കുറവല്ല. ധാരാളം മരസാമഗ്രികളുടെയും കൊത്തുപണികളുടെയും സംഗമമാണീ ഭവനങ്ങള്‍. നിര്‍മ്മാണാരംഭത്തില്‍ ചെങ്കല്‍പൊടിയില്‍ കുമ്മായം ചേര്‍ത്ത മിശ്രിതം ഉപയോഗിച്ചുള്ള ചുമരുകള്‍, തറയോട് പതിച്ചതോ വെള്ളക്കുമ്മായമോ സിമന്‍റോ തേച്ചതായ തറകള്‍, മരംകൊണ്ടുള്ള സീലിങ്, മെഷിനോട് കൊണ്ടുള്ള മേല്‍പ്പുര ഇവയായിരുന്നു മറ്റു പ്രത്യേകതകള്‍. ചില വീടുകള്‍ക്ക് കല്‍തൂണുകളുമുണ്ട്. പൗരാണിക പോര്‍ച്ചുഗീസ് പാരമ്പര്യ തനിമയുള്ള പോര്‍ട്ടികോയും ദൃശ്യ ഭംഗിയും അലങ്കാര പണികളുമുള്ള അപൂര്‍വ്വം വസതികളുമുണ്ടായിരുന്നു. ഗതകാല പ്രതാപത്തിന്‍റെ സ്മാരകങ്ങളായ ഇത്തരം പല വീടുകളും ഇപ്പോഴുമുണ്ട്. ചിലത് പഴമയുടെയും പുതുമയുടെയും സംഗമമായി നിലകൊള്ളുന്നു.


തുറമുഖവും വാണിജ്യവും

    ആദ്യമൊക്കെ മിക്ക വീടുകളുടെയും പള്ളികളുടെയും മേല്‍ക്കൂര ഓലയായിരുന്നു. ക്രമേണ പലതും പാത്തിയോടിലേക്കും മെഷിനോടിലേക്കും രൂപഭേദം വന്നു. പൊന്നാനി നഗരം പൗരാണിക തുറമുഖ പട്ടണവും വാണിജ്യ കേന്ദ്രവുമായതിനാല്‍ തദ്ദേശീയരില്‍ പലരും വ്യവസായികളും ധനാഢ്യരും ഭൂഉടമകളുമായിരുന്നു. പള്ളികള്‍, വീടുകള്‍, പാണ്ടികശാലകള്‍, പീടിക മുറികള്‍, ഗുദാമുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തില്‍ ഈ പൈതൃകം മികച്ച് നിന്നു. ജെ. എം. റോഡില്‍ കോര്‍ട്ട് മൈതാനത്തിന് സമീപം നിര്‍മ്മിച്ച ഇവിടത്തെ ആദ്യ കോണ്‍ക്രീറ്റ് വീടിന് വെമ്മാടം എന്ന് വിളിച്ചു.

    ഒരേ കോലായയില്‍ ഒന്നിലധികം വീടുകളും ഇവയെ വേര്‍ത്തിരിക്കാന്‍ ഇടമുറ്റവുമുണ്ടായിരുന്നു. വലിയ ജാറം, തറീക്കാനകം, കോയ മുസ്ലിയാരകം, വെട്ടംവീട്, കൊടമ്പിയകമെന്ന സൈതാമാക്കനകം ഇത്തരം വീടുകളില്‍ ചിലത് ഇതിനകം പൊളിച്ചുമാറ്റുകയോ രൂപഭേദപ്പെടുത്തുകയോ ചെയ്തിട്ടുണ്ട്. പലതും പൗരാണിക തനിമയോടെ നിലനില്‍ക്കുന്നു. വിശാലമായ മുറ്റം, പടാകോലായ, പടാപ്പുറം, കൊട്ടില്, പാര്‍ശ്വഭാഗങ്ങളിലെ മണ്ടകങ്ങള്‍-അറകള്‍-കോലായ-ചായ്പ്പ് ഇത്തരത്തില്‍ ഒരു കൊട്ടിലുളള വീടുകളെ ഒറ്റയെന്ന് വിളിക്കും. ഒന്നാം നിലയും അപൂര്‍വ്വം രണ്ടാംനിലയും ഉണ്ടാകും. പടിപ്പുര ഉളളതും ഇല്ലാത്തതുമായ ഒറ്റ (വീട്)കളുമുണ്ട്.

പടിപ്പുര, പുരയിടം, വരാന്ത, പൂമുഖം, അകത്തളം, വടക്കിനി, തെക്കിനി, പടിഞ്ഞാറ്റ, വീട്ടിന് അകത്തേക്ക് ആവശ്യാനുസരണം വായുവും വെളിച്ചവും കടക്കാന്‍ നിലത്ത് കരിങ്കല്‍ പാകി ആകാശത്തേക്ക് തുറന്ന നടുമുറ്റം, വിവിധ അറകള്‍, അഞ്ചാമ്പുര, അടുക്കള, കോലായ, മാളികമുകള്‍, പത്തായപുര, തുടങ്ങിയ വിവിധ സൗകര്യങ്ങളോട് കൂടിയ വീടുകളായിരുന്നു പഴയ നാലുക്കെട്ട്. ഏതാണ്ട് ഇതിന് സാദൃശ്യമുള്ള പല വീടുകളും പൊന്നാനി നഗരത്തില്‍ ഇപ്പോഴുമുണ്ട്. 

പൈതൃക സംസ്കൃതിയുടെ ഇത്തരം വീടുകള്‍ വിട്ട് അങ്ങാടിക്കാരില്‍ പലരും അയല്‍പ്രദേശങ്ങളിലേക്ക് താമസം മാറ്റുന്നു. ലോകത്ത് മലയാളികളില്ലാത്ത പ്രദേശമില്ല എന്ന് പറയുന്നത് പോലെ പൊന്നാനി താലൂക്കിലും പരിസരത്തും പൊന്നാനിക്കാര്‍ ഇല്ലാത്ത ഇടങ്ങളില്ല എന്ന് തന്നെ പറയാം.

    പടിപ്പുര കടന്നാലുള്ള പത്തായപ്പുരക്ക് തച്ചുശാസ്ത്ര വിധി പ്രകാരം വലിയ പ്രാധാന്യമുണ്ട്. ആഢ്യത്വത്തിലും കുലീനതയിലും മികച്ച് നിന്ന ഇതേ മാതൃകയിലുള്ള തറവാടുകള്‍ പൊന്നാനിയിലും അയല്‍ പ്രദേശങ്ങളിലും മൂന്ന് പതിറ്റാണ്ട് മുമ്പ് വരെ ഉണ്ടായിരുന്നു. മാടമ്പി വിളക്ക്, തൂക്ക് വിളക്ക്, പറ, എഴുത്തുപ്പെട്ടി, ചീന ഭരണി, നന്നങ്ങാടി, പല്ലങ്കിക്കട്ടില്‍, തലയാണപെട്ടി, പത്തായപ്പെട്ടി, പാത്രസാമാനങ്ങള്‍ (ചരക്ക്) തുടങ്ങിയവ നാലുകെട്ടിന്‍റെ കുലീനത വിളിച്ചോതുന്നു. ഗുജറാത്തിലെ സേട്ടുമാരുടെയും മറ്റു വിഭാഗങ്ങളുടെയും പ്രൗഢതയുടെ മുഖമുദ്രയണിഞ്ഞ ഭവനങ്ങളും തൃക്കാവിലുണ്ടായിരുന്നു.

വിശാലമായ പച്ചപുതച്ച നെല്‍വയലുകള്‍ക്കരിക്കെ പടിപ്പുരയും കൂറ്റന്‍ പത്തായപ്പുരയും മറ്റൊരു പത്തായപ്പുരയും കുടുംബ ക്ഷേത്രവും ശ്രീകോവിലും ഭഗവതി കുടിയിരിപ്പും തട്ടിന്‍മുകളും ആമ്പല്‍ക്കുളവും കല്‍പ്പടവുകളും കുളിപ്പുരയും കളപ്പുരയും ആലയും ഗോശാലയുമുള്ള നാലുക്കെട്ടുകളും അപൂര്‍വ്വം എട്ടുക്കെട്ടുകളും പൊന്നാനി പരിസരത്തുണ്ടായിരുന്നു. കടവനാട് ഹരിഹരമംഗലം, തൃക്കാവിലെ കാരംകുന്നത്ത്, അമ്പിളിപ്പറമ്പ്, കോഴിക്കോട്ട് അകത്തിട്ടവളപ്പില്‍ (കോഴിത്താത്തറ), പുത്തന്‍പുരയില്‍ തുടങ്ങിയ തറവാടുകള്‍ പൈതൃക തനിമയോടെ സംരക്ഷിച്ച് വന്നിരുന്ന നാലുകെട്ടുകളാണ്. ഭൂപരിഷ്ക്കരണ നിയമങ്ങള്‍ കേരളത്തില്‍ അധസ്ഥിത വിഭാഗത്തെ കൈ പിടിച്ചുയര്‍ത്തിയപ്പോള്‍ പൊന്നാനിയില്‍ വിപരീത ഫലമാണ് ഉള്ളവാക്കിയത്. നഗരത്തിലെയും പരി സരത്തെയും ഭൂവുടമകള്‍ക്ക് സ്വത്ത് നഷ്ടപ്പെടുകയും പല തറവാടുകളുടെയും പ്രതാപങ്ങള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്തു. 

    നമ്പൂതിരിമാരുടേത് മന ഇല്ലം, ഭരണാധികാരികളുടേത് കോവിലകം അരമന, നായډാരുടേത് നാലുകെട്ട്, പിശാരടിമാരുടേത് പിഷാരം, വാര്യര്‍മാരുടേത് വാര്യം, നമ്പീശډാരുടേത് പൂമഠം, ഈഴവډാരുടേത് പുര, പുലയډാരുടേത് ചാള, പറയډാരുടെ ചേരി എന്നീ പേരുകളിലാണ് പാര്‍പ്പിടങ്ങള്‍ അറിയപ്പെട്ടിരുന്നത്.

    ഈശ്വരമംഗലം കണ്ടകുറുമ്പകാവ് ക്ഷേത്രത്തിന് 150 മീറ്റര്‍ വടക്ക് സ്ഥിതിചെയ്തിരുന്ന നാടുവാഴിയുടെ തിരുമനശ്ശേരി കോട്ട ഒരു കാലത്ത് ശില്‍പ്പഭംഗിയുടെയും ആഢ്യത്വത്തിന്‍റെയും മകുടോദാഹരണമായിരുന്നു. ഇന്നിവിടെ പടിപ്പുരയും ക്ഷേത്രങ്ങളും മാത്രമാണ് പൈതൃകത്തോടെ അവശേഷിക്കുന്നത്. കേരളത്തില്‍ പല മനകളും അന്യാധീനപ്പെട്ടപ്പോള്‍ കാര്യമായപോറല്‍ ഏല്‍ക്കാതെ കൊല്ലന്‍പടിയിലെ കരുവാട്ട് മന നിലകൊള്ളുന്നു. ഇതാണ് വര്‍ത്തമാനകാല ചിത്രകലയുടെ ആചാര്യന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജډഗൃഹം. 


കൊച്ചിയിലെ ഉമ്മാന്‍റകം


    അല്ലാമാ ശൈഖ് സൈനുദ്ദീന്‍ ഇബ്രാഹിം പൊന്നാനിയുടെ പ്രഥമ ഖാസിയായി സ്ഥാനമേറ്റ ശേഷം കൊച്ചി സ്വദേശിനിയായ ഭാര്യ സമേതം താമസിച്ചിരുന്ന വലിയപള്ളിക്ക് സമീപമുണ്ടായിരുന്ന വീടിനെ കൊച്ചിലിമാനകം (കൊച്ചിയിലെ+ ഉമ്മാന്‍റകം) എന്ന് വിളിച്ചു. ശൈഖ് സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ ബാല്യത്തില്‍ പാര്‍ത്തിരുന്നത് ഈ വീട്ടിലായിരുന്നു. ഉപരിപഠനം കഴിഞ്ഞ് തിരിച്ചെത്തിയ അദ്ദേഹം പൊന്നാനിക്കാരുടെ നേതൃത്വം ഏറ്റെടുത്തതിനെ തുടര്‍ന്ന് പൊന്നാനിയിലെ പുരാതന തറവാട്ടുകാരായ പഴയകത്തുവീട്ടുകാര്‍ തങ്ങളുടെ എട്ടുകെട്ട് വീട് മഖ്ദൂമിന് കൈമാറി. അവര്‍ ഇപ്പോഴത്തെ എംഐയുപി സ്കൂളിന് സമീപം സ്ഥിതിചെയ്യുന്ന പുതിയവീട്ടിലേക്ക് താമസം മാറി. തുടര്‍ന്ന് ഈ വീടിനെ പടിഞ്ഞാറെ പഴയകം എന്ന് വിളിച്ചു. ഈ വീട് കാരണവര്‍ പഴയകം എന്നും ഒന്നാം മഖ്ദൂമും കുടുംബവും താമസമാക്കിയ പഴയകം എന്ന വീട് മഖ്ദൂം പഴയകം എന്നും  അറിയപ്പെട്ടു.

    ശൈഖ് സൈനുദ്ദീന്‍ രണ്ടാമന്‍റെ പിതാവ് അല്ലാമാ ഗസാലി ജെ. എം. റോഡില്‍ പുതുതായി നിര്‍മ്മിച്ച വീടിന് അദ്ദേഹത്തിന്‍റെ മരണാനന്തരം ഗസാലി മുസ്ലിയാരകം എന്ന പേര് വിളിച്ചു.

    ഒന്നാം മഖ്ദൂം വലിയപള്ളി നിര്‍മ്മിച്ച ശേഷം അക്കാലത്തെ നാട്ടുകാരണവ തറവാടുകളായ പടിഞ്ഞാറകം, പടിഞ്ഞാറെ പഴയകം, തറീക്കാനകം, കിഴക്കകം, ബാലക്കത്തെ പുത്തന്‍വീട് എന്നീ തറവാട്ടുകാര്‍ക്ക് പള്ളിപ്പിരിവ് തുടങ്ങിയ അധികാരങ്ങള്‍ നല്‍കി. പഴയകം, പുതിയകം, ചെറിയപഴയകം, വലിയപുതിയകം, മഖ്ദൂം പഴയകം, മഖ്ദൂം പുതിയകം, ഗസാലി മുസ്ലിയാരകം തുടങ്ങിയവയാണ് പഴയ മഖ്ദൂം തറവാടുകള്‍.

    മരക്കാര്‍ വംശത്തിന്‍റെ തുടക്കക്കാരനും കൊച്ചി സ്വദേശിയുമായ കുഞ്ഞാലി മരക്കാര്‍ ഒന്നാമന്‍, ഒന്നാം മഖ്ദൂമിന്‍റെ കാലഘട്ടത്തില്‍ ഇവിടെ താമസിച്ചിരുന്നു. ഇവരുടെ പിډുറക്കാരുടെ വീട്ട് പേരോടൊപ്പം മരക്കാര്‍ വംശത്തെ അനുസ്മരിപ്പിക്കുന്ന വീടുകളാണ് കുട്ട്യാമു മരക്കാരകം, കുട്ടൂസ്സ മരക്കാരകം, മാമു മരക്കാരകം, കുഞ്ഞിമരക്കാരകം തുടങ്ങിയവ.


മുസ്ലിയാര്‍ തറവാട്


കേരളത്തിലെ മുസ്ലിയാര്‍ പരമ്പരയുടെ ഉറവിടമായ ഇവിടെ മുസ്ലിയാډാരുടെയും മൊല്ലാക്കമാരുടെയും നാമത്തില്‍ ആരംഭിക്കുന്ന പല വീടുകളും നിലവിലുണ്ട്. തറവാടുകളും ഉല്‍പ്പങ്ങളും ഇതേ പേരില്‍ പ്രസിദ്ധമാണ്. തദ്ദേശീയരോ ഇവിടെ ഓതി പഠിക്കാന്‍ വന്ന് വിവാഹം കഴിച്ച് കുടുംബമായി ജീവിച്ചവരോ ആയിരിക്കാം ഇതിന്‍റെ തുടക്കക്കാര്‍. 

    മുസ്ലിയാരകം, മുസ്ലിയാര കത്ത് അറക്കല്‍, അവറാന്‍ കുട്ടി മുസ്ലിയാരകം, കോയ മുസ്ലിയാരകം, ഗസ്സാലി മുസ്ലിയാരകം, അസ്സന്‍ മുസ്ലിയാരകം, പരി മുസ്ലിയാരകം, ബാവ മുസ്ലിയാരകം,  മാമു മുസ്ലിയാരകം, ഇബ്രാഹിം മുസ്ലിയാരകം, മുസ്ലിയാം വീട്ടില്‍ മാഞ്ഞാമ്പ്രയകത്ത്, മുസ്ലിയാം വീട്ടില്‍ കൊട്ടിലുങ്ങല്‍, മുസ്ലിയാം വീട്ടില്‍, മൊല്ലക്കാനകം, മൊല്ലക്കാന്‍റോടെ തുടങ്ങിയ പേരുകളില്‍ പല തറവാടുകളും ഇവിടെയുണ്ട്. ഒന്നാം മഖ്ദൂം മുതല്‍ പാരമ്പര്യമായി മുക്രിസ്ഥാനം വഹിച്ചിരുന്നവര്‍ ജീവിച്ചു മരിച്ച വീട് മുക്രിയകം എന്നറിയപ്പെട്ടു.     

    അങ്ങാടിയിലെ വെട്ടംപോക്കിരിയകവും അഴീക്കലെ ഏഴുകുടിക്കലും തൃക്കാവിലെ കാരാംകുന്നത്തും എന്നീ തറവാടുകള്‍  ഖിലാഫത്ത് സ്വാതന്ത്ര്യ സമര മേഖലകളിലും രാഷ്ട്രീയ രംഗത്തും നിറസാന്നിദ്ധ്യമായിരുന്ന കുടുംബങ്ങളാണ്.  മുസ്ലിയാര്‍ പാരമ്പര്യം നിലനിര്‍ത്തിവരുന്ന പഴയകുടുംബമാണ് കച്ചത്തെരുവിലെ തെരുവത്ത് വീട്. 

    1921ല്‍ ഇവിടെ നടന്ന ഖിലാഫത്ത് സമ്മേളനത്തിലും മത-സാമൂഹ്യ-സാംസ്ക്കാരികരംഗത്തും പ്രമുഖമായവയാണ് കടവനാട്പുതുപൊന്നാനി പ്രദേശത്തെ ഒതളക്കാട്ട് ഒറ്റയില്‍, അമ്പലത്തുവീട്, കടപ്രത്തകത്ത്, അണ്ടിപ്പാട്ടില്‍, പാലക്കല്‍ എന്ന മക്കിന്‍റെ പുരക്കല്‍ തുടങ്ങിയ തറവാടുകള്‍. ഒരുകാലത്ത് ഇടത്തരം വീടുകളും ചെറിയ പുരകളും മാത്രം നിലനിന്നിരുന്ന ഈ പ്രദേശത്ത് അഞ്ചാംനമ്പര്‍ പാലത്തിനു സമീപത്തായി മൊയ്തുട്ടി ഹാജിയുടെ കോട്ടപോലുള്ള ഒരു തറവാടുണ്ടായിരുന്നു.

    തയ്യലകണ്ടി പള്ളിവളപ്പ്, കണ്ടത്ത് വീട്ടില്‍ പുതിയ നാലകത്ത്, മായന്ത്രിയകം, തോക്കണം വീട്, കൊങ്ങണം വീട്, വെട്ടംവീട്, തറീക്കാനകം, തരകന്‍ കോജിനിയകം, വെട്ടന്‍പോക്കിരിയകം, വലിയജാറം, ചോഴിമ്മാടം, കോടമ്പിയകം തുടങ്ങിയ തറവാടുകള്‍ വിപുലമായ സ്ഥലസൗകര്യങ്ങളോടുകൂടിയുള്ളവയായിരുന്നു.

    പൂളക്കല്‍, കുഞ്ഞിരായിന്‍കുട്ടിക്കാനകം, അമ്പര്‍കുട്ടൂക്കാനകം, കുട്ടൂസാക്കാനകം, കുറിയാമാടത്ത്, ഏനിക്കാനകം, മോയന്‍റകത്ത്, കോലാജിയാരകം, കൂരാറ്റന്‍റെ, പുത്തന്‍പുരയില്‍, തണ്ണീര്‍ക്കുടിയന്‍റെ, പറമ്പില്‍, പാലക്കല്‍, അഞ്ചുകുടിക്കല്‍, പള്ളിത്താഴത്ത്, കറുത്തകുഞ്ഞാലിന്‍റെ, പൗറാക്കാനകത്ത്, വമ്പന്‍റെ തുടങ്ങിയ പല വീടുകളും തീരദേശത്തെ പ്രമുഖ തറവാടുകളാണ്.

ആധുനിക വിദ്യാ സമ്പാദനത്തില്‍ ചരിത്രപരമായ കാരണങ്ങളാല്‍ പുറം തിരിഞ്ഞ് നിന്നിരുന്ന കാലത്ത് തെക്കെ മലബാറില്‍ വിശിഷ്യ മുസ്ലിം സാന്ദ്രത ഏറ്റവും മികച്ച് നിന്ന പൊന്നാനി അങ്ങാടിയില്‍ ഈ ദിശയിലേക്കുള്ള ഗമനം അപ്രാപ്യമെന്ന് കരുതപ്പെട്ട കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യപകുതിയില്‍ ഒഴുക്കിനെതിരെ നീന്തി വെളിച്ചം വിതറിയ വഴി വിളക്കുകള്‍ക്ക് ജډം നല്‍കിയ തറവാടുകളാണ് കൊങ്ങണം വീട്, പാലത്തും വീട്, കണ്ടത്ത് വീട്ടില്‍ പുതിയ നാലകം, കാട്ടിലകം, കുന്നിക്കലകം, മൂര്‍ശിങ്ങാനകം, അവറാന്‍കുട്ടി മുസ്ലിയാരകം, തെക്കത്ത് വീട്, കോടമ്പിയകം, മായന്ത്രിയകം, പൂളക്കല്‍ തുടങ്ങിയവ.

    വലിയ പുതിയകം- ചെറിയ പുതിയകം- ആട്ടിമിക്കാനകം- ഉത്വാങ്ങാനകം- അവറാന്‍ കുട്ടിയാലിക്കാനകം- പാലത്തന്‍ വീട്- വെട്ടം വീട്- തെരുവത്ത് വീട് അത്തമാനകം- മുസ്ലിയാം വീട് മാഞ്ഞാമ്പ്രയകം- തരകന്‍ കോജിനകം- അത്തക്കാവീട് (പടിഞ്ഞാറ്) അത്തക്കാവീട് (കിഴക്ക്) പാടാരിയകം- തുന്നം വീട്, മുല്ലസം വീട്, അഴീക്കലകം. മൂച്ചിക്കല്‍- മായന്‍ തറിയകം- തോക്കണം വീട്- കോടമ്പിയകം- പുത്തന്‍ വീട്- കല്ലറക്കല്‍- കണ്ടത്ത് വീട്- ചോഴിമാടം- കോയാലിമാപ്പിളകം- എറമസ്സന്‍ വീട്- ബപ്പങ്ങാനകത്ത് വളപ്പില്‍- മാഞ്ഞാമ്പ്രയകം- ആലിയാമാക്കാനകം- കൊല്ലാനകം- ബപ്പങ്ങാനകം- ചോന്താം വീട് തുടങ്ങിയ പല തറവാടുകളും പാരമ്പര്യ തനിമ നിലനില്‍ക്കുന്നു. കോട്ടപോലുള്ള കല്ലറക്കല്‍ രായിച്ചിങ്ങാനകം (കാപ്പട്ടാളം) വേറിട്ട രൂപകല്‍പ്പന ചെയ്തു. അയക്കറവീട്, കോയമുസ്ലിയാരകം, കിഴക്കകം തുടങ്ങിയ നിരവധി തറവാടുകള്‍ ഇതിനകം അന്യം നിന്നുപോയിട്ടുണ്ട്.


ഹെറിറ്റേജ് വില്ലേജ്

    മരുമക്കത്തായ കൂട്ടുകുടുംബങ്ങള്‍ അണുകുടുംബങ്ങളിലേക്ക് വഴിമാറിയതോടെയും തകര്‍ച്ച സംഭവിച്ചാല്‍ പുനരുദ്ധാരണ ത്തിന് കനത്ത സാമ്പത്തിക ബാധ്യത വരുന്നതിനാലും ഇത്തരം വീടുകളുടെ നിലനില്‍പ്പ് ക്രമാനുഗതമായി കുറഞ്ഞ് കൊണ്ടിരിക്കുന്നു. തറവാടുകള്‍ പഴമയുടേയും പൈതൃകത്തിന്‍റെയും സൗന്ദര്യം തുളുമ്പുന്ന ഗൃഹങ്ങളാക്കി മാറ്റാനുള്ള സംവിധാനങ്ങള്‍ ഇന്നുണ്ട്. പല പൗരാണിക പട്ടണങ്ങളിലും നൂറ്റാണ്ടുകള്‍ കഴിഞ്ഞ തറവാടുകള്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് താമസം സുസജ്ജമാക്കുമ്പോള്‍ പലരും ഇവിടം വിട്ട് പോകാന്‍ വെമ്പല്‍ കൊള്ളുന്നു.

    ആധുനിക ഭവന നിര്‍മ്മാണ രംഗം പൗരാണിക വാസ്തു ശില്‍പ മാതൃകയെ അനുകരിക്കുന്ന ഇക്കാലത്ത് വീണ്ടും വിപുലമായ സംവിധാനങ്ങളോടെ വാണിജ്യ തുറമുഖ പട്ടണമായി വികസിക്കാന്‍ ഒരുങ്ങുന്ന പൊന്നാനിനിയില്‍ മറ്റു പ്രദേശങ്ങളുടെ കീഴ്വഴക്കം അനുസരിച്ച് ഭാവിയില്‍ ഇവിടം ഹെറിറ്റേജ് വില്ലേജും പഴയ മാളികകള്‍ പൊളിച്ച് മാറ്റുന്നതിന് പകരം ഹെറിറ്റേജ് മന്ദിരങ്ങളും കോണ്‍ക്രീറ്റ് പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ മടുത്ത് കൊണ്ടിരിക്കുന്ന സഞ്ചാരികള്‍ക്ക് ഹോംസ്റ്റേകളും പരിഗണനാര്‍ഹമാണ്. നല്ലൊരു സാമ്പത്തിക സ്രോതസ്സുമാവും ഇത്. പാരമ്പര്യത്തിന്‍റെ വിശുദ്ധി കാത്ത് സൂക്ഷിക്കുന്ന കെട്ടിടങ്ങളിലേക്ക് പൈതൃക തനിമ നിലനിര്‍ത്തി ആധുനിക പാര്‍പ്പിട സംവിധാനങ്ങള്‍ തിരിച്ച് വരവ് നടത്തുന്ന ഇക്കാലത്ത് ആര്‍ക്കിടെക്ച്ചേഴ്സിനും ഡിസൈനേഴ്സിനും ഇന്‍റീരിയര്‍ ഡെക്കറേറ്റേഴ്സിനും മാതൃകയാകേണ്ട പല കെട്ടിടങ്ങളും ഇന്നും ഇവിടെയുണ്ട്. കഴിഞ്ഞ തറവാടുകള്‍ ആധുനിക സൗകര്യങ്ങളോടെ നവീകരിച്ച് താമസം സുസജ്ജമാക്കുമ്പോള്‍ പലരും ഇവിടം വിട്ട് പോകാന്‍ വെമ്പല്‍ കൊള്ളുന്നു.

    ആധുനിക ഭവന നിര്‍മ്മാണ രംഗം പൗരാണിക വാസ്തു ശില്‍പ്പ മാതൃകയെ അനുകരിക്കുന്ന ഇക്കാലത്ത് വീണ്ടും വിപുലമായ സംവിധാനങ്ങളോടെ വാണിജ്യ തുറമുഖ പട്ടണമായി വികസിക്കാന്‍ ഒരുങ്ങുന്ന പൊന്നാനിയില്‍ മറ്റു പ്രദേശങ്ങളുടെ കീഴ്വഴക്കം അനുസരിച്ച് څഭാവിയില്‍ ഇവിടം ഹെറിറ്റേജ് വില്ലേജും പഴയ മാളികകള്‍ പൊളിച്ച് മാറ്റുന്നതിന് പകരം ഹെറിറ്റേജ് മന്ദിരങ്ങളും കോണ്‍ക്രീറ്റ് പഞ്ചനക്ഷത്ര സൗകര്യങ്ങള്‍ മടുത്ത് കൊണ്ടിരിക്കുന്ന സഞ്ചാരികള്‍ക്ക് ഹോംസ്റ്റേകളും പരിഗണനാര്‍ഹമാണ്. നല്ലൊരു സാമ്പത്തിക സ്രോതസ്സുമാവും ഇത്. പാരമ്പര്യത്തിന്‍റെ വിശുദ്ധി കാത്ത് സൂക്ഷിക്കുന്ന കെട്ടിടങ്ങളിലേക്ക് പൈതൃക തനിമ നിലനിര്‍ത്തി ആധുനിക പാര്‍പ്പിട സംവിധാനങ്ങള്‍ തിരിച്ച് വരവ് നടത്തുന്ന ഇക്കാലത്ത് ആര്‍ക്കിടെക്ച്ചേഴ്സിനും ഡിസൈനേഴ്സിനും ഇന്‍റീരിയര്‍ ഡെക്കറേറ്റേഴ്സിനും മാതൃകയാകേണ്ട പല കെട്ടിടങ്ങളും ഇന്നും ഇവിടെയുണ്ട്.