വിജ്ഞാനസമ്പാദനം ആത്മീയം



77. വിജ്ഞാനസമ്പാദനം ആത്മീയം

ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

    വിജ്ഞാന സമ്പാദനം ഇന്നൊരു തൊഴില്‍ ഉപാധിയാണെങ്കില്‍ അന്നത് പൂര്‍ണ്ണമായും ആത്മീയമായിരുന്നതിനാല്‍ പലപ്പോഴും കഠിന ത്യാഗങ്ങള്‍ സഹിച്ചാണ് വിദ്യ നേടിയത്. പ്രത്യേക സാമ്പത്തിക ബാധ്യത വരുത്തിയല്ല എന്നതായിരുന്നു മഖ്ദൂമീയന്‍ ദര്‍സ്സിന്‍റെ പ്രത്യേകത. ഗുരുനാഥډാരുടെ സകലവിധ സദ്ഗുണങ്ങളും മാതൃകയാക്കിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പഠനം. ഗുരുവിനോടൊന്നിച്ച് അനുഭവങ്ങള്‍ ആര്‍ജ്ജിക്കുകയും പങ്കുവെക്കുകയും ചെയ്തുകൊണ്ടുള്ള ജീവിതം പഠിതാക്കളെ കരുത്തരാക്കി. ഗുരുനാഥനും ശിഷ്യനും തമ്മിലുള്ള സുശക്തമായ ബന്ധം വിദ്യാര്‍ത്ഥികളുടെ സര്‍വ്വതോന്‍മുഖമായ വ്യക്തിത്വ വികാസത്തിനും സല്‍സ്വഭാവ രുപീകരണത്തിനും വഴിയൊരുക്കി ഇബ്നുഹജ്റുല്‍ ഹൈതമി പോലുള്ള വിശ്വപ്രശസ്ത ഇസ്ലാമിക പണ്ഡിതډാര്‍ ഇവിടം സന്ദര്‍ശിച്ച് ദര്‍സ്സിലെ അധ്യാപകരെയും പഠിതാക്കളെയും ആശിര്‍വ്വദിച്ചു; അനുമോദിച്ചു.


    1300 മുതല്‍ ഭൗതീക രംഗത്തുണ്ടായ പുരോഗതിയും 1500 ന് ശേഷം ആത്മീയ മേഖലയിലെ കുതിപ്പും മഖ്ദൂം പണ്ഡിതډാരുടെ വിവിധ മേഖലകളിലുള്ള ഇടപെടലുകളും കാരണമായി വടക്ക് മംഗലാപുരം മുല്‍കി മുതല്‍ തെക്ക് തമിഴ്നാട്ടിലെ തേങ്ങാപട്ടണം വരെയുള്ള പ്രദേശങ്ങളിലെ സംസ്ക്കാരത്തിന്‍റെയും ഇസ്ലാംമതവിജ്ഞാനത്തിന്‍റെ കേന്ദ്ര ബിന്ദുവായി പൊന്നാനി പ്രശോഭിച്ചു. ക്രി. വ. 1800 ന്‍റെ ആദ്യം മുതല്‍ ബ്രിട്ടീഷ് ആധിപത്യം അടക്കി വാണതോടെ ക്രമാനുഗതമായി ഇതിന് മങ്ങലേറ്റ് തുടങ്ങി. എന്നിട്ടും 19-ാം നൂറ്റാണ്ടിന്‍റെ രണ്ടാം പകുതിയില്‍ നാനൂറോളം മറുനാടന്‍ വിദ്യാര്‍ത്ഥികള്‍ ദര്‍സ്സില്‍ പഠിച്ചിരുന്നു. അക്കാലത്ത് അകത്തെ പള്ളിയില്‍ കൂടുതല്‍ പ്രകാശം വിതറിയിരുന്ന മൂന്ന് വെളിച്ചെണ്ണ വിളക്കുകള്‍ ഉണ്ടായിരുന്നു. പള്ളിയുടെയും അതോടു ചേര്‍ന്ന ചരുവിന്‍റെയും ഓരോ വാതിലിനരികിലും വ്യത്യസ്ത ഉസ്താദുമാരുടെ ദര്‍സ്സുകളുമുണ്ടായിരുന്നു. 

    പൊന്നാനി നഗരത്തിലെ ഓരോ വീട്ടുകാരും രണ്ടു വീതം വിദ്യാര്‍ത്ഥികളുടെ സംരക്ഷണം എറ്റെടുത്തു. വീടുകളില്‍ ചിലവിനെത്തുന്ന മുസ്ലിയാډാരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും വീട്ടിന്‍റെ അകംമറക്കുള്ളിലിരുന്ന് കുടുംബിനികളും സന്തതികളും കിത്താബുകളും അറബി-മലയാള കൃതികളും ഇസ്ലാമിക രചനകളും ഓതി വായിച്ച് പഠിച്ച് പണ്ഡിതകളായ മഹതികള്‍ പല തറവാട്ടിലുമുണ്ടായി. പണ്ഡിതകളായ മാതാക്കളില്‍ നിന്നും സഹോദരിമാരില്‍ നിന്നും വീട്ടിന്‍റെ അകത്തിരുന്ന് പ്രാഥമിക വിദ്യാഭ്യാസം നേടിയ പഠിതാക്കള്‍ നിരവധിയാണ്. തുടര്‍ന്ന് ഉപരിപഠനത്തിന് പൊന്നാനിയിലെത്തി. ഈ കൂട്ടായ്മ കുടുംബ സംസ്കരണത്തിന് ആക്കം കൂട്ടി.


മലബാര്‍ മാന്വലിലെ പരാമര്‍ശം

    ڇമുഹമ്മദന്‍ കുട്ടികള്‍ ചിലര്‍ പ്രാഥമിക മലയാള പാഠങ്ങള്‍ എഴുതി വായിക്കാന്‍ അഭ്യസിക്കുന്നതിനുപ്പുറമെ അര്‍ത്ഥം ഗ്രഹിക്കാതെ ഖുര്‍ആന്‍ ഓതിപഠിക്കുന്നു. സൈനുദ്ദീന്‍ എന്നൊരു പണ്ഡിതന്‍ സ്ഥാപിച്ച മുഹമ്മദന്‍ കോളേജ് (ദര്‍സ്സ്) പൊന്നാനിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മഖ്ദൂം എന്നാണ് അദ്ദേഹത്തിന്‍റെ സ്ഥാനനാമം. തദ്ദേശീയ മുസ്ലിം സ്ത്രീയെ കല്ല്യാണം കഴിച്ചതിലുണ്ടായ സന്താനപരമ്പര ഈ പദവി നിലനിര്‍ത്തുന്നു. ഇപ്പോഴത്തെ മഖ്ദൂം ഇരുപത്തിനാലോ ഇരുപത്തിഅഞ്ചോ സ്ഥാനിയാണ്. ദര്‍സ്സിലെ പഠിതാക്കളുടെ സംരക്ഷണ ചുമതല പൊന്നാനി ടൗണ്‍ നിവാസികള്‍ വഹിക്കുന്നു. ജുമാഅത്ത് പള്ളിയിലോ പൊതുസ്ഥലത്തോ വെച്ചാണ് പഠനാവസാന പരീക്ഷ. മത ശിക്ഷണത്തിന്‍റെ അവസാനഘട്ടത്തില്‍ പഠിതാക്കളെ മൊല്ലാമാരെന്ന് വിളിക്കും. വലിയ പള്ളിയിലെ വലിയ വിളക്കിന്  ചുറ്റുമിരുന്ന്  മഖ്ദൂമിനൊപ്പം (വിളക്കിത്തിരിക്കല്‍) പഠനം പൂര്‍ത്തിയാക്കിയ  മൊല്ലാമാരാണ്  മുസ്ലിയാമ്മാരെന്ന് അറിയപ്പെട്ടിരുന്നത്. ഇത് പഠന മികവിന്‍റെയും പാണ്ഡിത്യത്തിന്‍റെയും അംഗീകാരവും പദവിയുമാണ്.ڈ

    അല്‍ അസ്ഹര്‍ മാതൃകയില്‍ വിഖ്യാതപഠന കേന്ദ്രമാക്കണമെന്ന ആഗ്രഹത്തോടെയാണ് ഒന്നാം മഖ്ദൂം ദര്‍സ്സിന് ആരംഭം കുറിച്ചത്. അദ്ദേഹത്തിന്‍റെ കാലത്ത് ആഗ്രഹം സഫലീകൃതമായില്ലെങ്കിലും മഖ്ദൂം പരമ്പരയുടെ ആരംഭം മുതല്‍ തങ്ങളുടെ മിത്രങ്ങളായ സാമുതിരി ഭരണക്കൂടം ഇസ്ലാമിക സര്‍വ്വകലാശാലക്ക് വേണ്ടത്ര സ്ഥലം കൈരളിയുടെ മക്കയായ പൊന്നാനിയില്‍ നല്‍കിയെങ്കിലും അക്കാലത്ത് സമുദായ മദ്ധ്യത്തില്‍ നിലനിന്നിരുന്ന ഒരേയൊരു ഭിന്നിപ്പായ കൊണ്ടോട്ടി-പൊന്നാനി കൈതര്‍ക്കവും ടിപ്പുവിന്‍റെ ഭൂപരിഷ്കരണ നിയമം ദുര്‍വിനിയോഗം ചെയ്തതും തുടര്‍ന്നുവന്ന ബ്രിട്ടീഷ് നയത്തിന്‍റെ വികല നയങ്ങളും ഹേതുവായി സ്ഥലം നഷ്ടപ്പെട്ടതിനാലാണ് ഈ പദ്ധതി ലക്ഷ്യം നേടാതെ പോയത്. അല്‍ അസ്ഹര്‍ കാലത്തിനൊത്ത് ഉയര്‍ന്നതു പോലെ മഖ്ദൂമിന്‍റെ സ്വപ്നം പൂര്‍ണ്ണമായും പൂവണിയിക്കാന്‍ പിന്നീട് കൈരളിക്ക് കഴിഞ്ഞില്ല. 


പ്രശസ്തരായ പഠിതാക്കള്‍


    ശൈഖ് ഉസ്മാന്‍ മഅ്ബരി, ശൈഖ് ജമാലുദ്ദീന്‍ ഖാസി, ദാര്‍ശനികനും സരസശിരോമണിയും കവിയുമായ കുഞ്ഞായിന്‍ മുസ്ലിയാര്‍, പെരുമ്പടപ്പ് പുത്തന്‍പള്ളി ശൈഖ് കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, മമ്മിക്കുട്ടി ഖാസി, വെളിയംകോട് ഉമര്‍ ഖാസി, വലിയ ബാവ മുസ്ലിയാര്‍, ചെറിയ ബാവ മുസ്ലിയാര്‍, ശുജായി മൊയ്തു മുസ്ലിയാര്‍, മലബാര്‍ പോരാട്ട നായകന്‍ നെല്ലിക്കുത്ത് ആലി മുസ്ലിയാര്‍, ഇമ്പിച്ചി മുസ്ലിയാര്‍, കോടമ്പിയകത്ത് മുഹമ്മദ് മുസ്ലിയാര്‍, തട്ടാങ്ങര കുട്ടിയാമു മുസ്ലിയാര്‍, തുന്നം വീട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍, സനാഉള്ളാ മക്തി തങ്ങള്‍, കോടഞ്ചേരി മരക്കാര്‍ മുസ്ലിയാര്‍, വാഴക്കാട് മുഹമ്മദ് മുസ്ലിയാര്‍, കൊങ്ങണം വീട്ടില്‍ ഇബ്രാഹിം മുസ്ലിയാര്‍, കൊങ്ങണം വീട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍, പയ്യനാട് മമ്മദ് മുസ്ലിയാര്‍, വളപ്പില്‍ ബാവ മുസ്ലിയാര്‍, മക്കി പള്ളി മുഹമ്മദ് മുസ്ലിയാര്‍, മകന്‍ അബ്ദുല്ല മുസ്ലിയാര്‍, മഖ്ദൂം എം. പി. കുഞ്ഞാദുട്ടി മുസ്ലിയാര്‍,  പടിഞ്ഞാറകത്ത് മാമ്മുട്ടി മുസ്ലിയാര്‍, പാലത്തും വീട്ടില്‍ അബ്ദുല്ലക്കുട്ടി മുസ്ലിയാര്‍, പാലത്തും വിട്ടില്‍ ഉമ്പായി മുസ്ലിയാര്‍, തിരുവേഗപ്പുറ കോയണ്ണി മുസ്ലിയാര്‍, എം.പി. കോയക്കുട്ടി മുസ്ലിയാര്‍, തൃത്താല ഖത്തീബ് എ.പി.ഒ. കുഞ്ഞിബാവ മുസ്ലിയാര്‍, എം.പി. ബാവമുസ്ലിയാര്‍, മുല്ലശ്ശേരി കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, ബി. കെ. സൈനുദ്ദീന്‍ മുസ്ലിയാര്‍, എം. പി. സൈനുദ്ദീന്‍ കുട്ടി മുസ്ലിയാര്‍, അറക്കല്‍ പഴയകത്ത് മായിന്‍ മുസ്ലിയാര്‍, കെ.എം. അബ്ദുല്ല മുസ്ലിയാര്‍, കെ.വി. അബ്ദുല്‍ അസീസ് ഫൈസി, ടി.കെ. സിദ്ദീഖ് മുസ്ലിയാര്‍ പട്ടാമ്പി, സി. എം. ഇബ്രാഹിം മുസ്ലിയാര്‍, ഇ. അബ്ദുറഹിമാന്‍ മുസ്ലിയാര്‍, തറീക്കാനകത്ത് അബ്ദുല്ലകുട്ടി മുസ്ലിയാര്‍ തുടങ്ങിയ പണ്ഡിത ശ്രേഷ്ഠര്‍ ഇവിടെനിന്നും പഠനം പൂര്‍ത്തിയാക്കി. 

    മഖ്ദൂം സയ്യിദ് എം.പി. മുത്തുകോയ തങ്ങള്‍ പ്രസിഡന്‍റും പി സെയ്തുട്ടി മാസ്റ്റര്‍ വൈസ് പ്രസിഡന്‍റും വി.സെയ്തുമുഹമ്മദ് തങ്ങള്‍ ജനറല്‍ സെക്രട്ടറിയും സി റഹീം ഹാജി ജോ. സെക്രട്ടറിയും സിവി ബാവ ഖജാഞ്ചിയും പികെഎം കുഞ്ഞുമുഹമ്മദ് മാനേജറുമായ 40 അംഗക്കമ്മിറ്റിയുടെ പ്രവര്‍ത്തനം അനുകരണീയവും ശ്ലാഘനീയവുമാണ്. 


ചിരപ്രതിഷ്ഠരായ ഇമാമുകള്‍


    കഴിഞ്ഞ നൂറ്റാണ്ടിന്‍റെ ആദ്യ പകുതി മുതല്‍ രണ്ടത്താണി സ്വദേശികളായ തറമ്മല്‍ പുത്തന്‍ പീടിയേക്കല്‍ മൊയ്തുട്ടി മുസ്ലിയാരും അദ്ദേഹത്തിന്‍റെ സഹോദരന്‍ അഹമ്മദ് മുസ്ലിയാരും മകന്‍ മുഹമ്മദ് കുട്ടി മുസ്ലിയാരും പിന്നീട് മൊയ്തുട്ടി മുസ്ലിയാരുടെ മകന്‍ മുഹമ്മദുക്കുട്ടി മുസ്ലിയാരും ഇമാം പദവി അലങ്കരിച്ചു. രണ്ടത്താണി മുഹമ്മദ് മുസ്ലിയാര്‍ ഇമാമായി തുടരുന്ന സമയത്ത് സാമ്പത്തികഞെരുക്കം കാരണം ജോലി ഉപേക്ഷിച്ച് പോകാന്‍ ആഗ്രഹിച്ചു. അന്നേദിവസം രാത്രി സ്വപ്നത്തില്‍ മഖ്ദൂം ദര്‍ശനം നടത്തി തീരുമാനം ഉപേക്ഷിക്കാന്‍ മുസ്ലിയാരോട് നിര്‍ദ്ദേശിച്ചുവത്രെ. തുടര്‍ന്നു അദ്ദേഹം തീരുമാനം മാറ്റി പിന്നെയും ഇമാമായി തുടര്‍ന്നെന്നാണ് വാമൊഴി. 

    തുടര്‍ന്ന് എം.പി. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ മഖ്ദൂമി, ഹാഫിസ് കെ.കെ. അബ്ദുസലാം മുസ്ലിയാര്‍ (ഏളയറ്റില്‍) തുടങ്ങിയവര്‍ ഇമാമായിരുന്നു. ആ അവസരങ്ങളില്‍ ഖുതുബ നിര്‍വ്വഹിച്ചിരുന്നത് മഖ്ദൂം കുടുംബത്തിലെ പണ്ഡിതډാരായിരുന്നു. 1992 ജൂണ്‍ ഒന്ന് മുതല്‍ കെ. അബ്ദുല്ല ബാഖവി ഇയ്യാട് ഖത്തീബും ഇമാമുമായും സേവനമനുഷ്ഠിച്ചുവരുന്നു. 2017 ജൂലൈ 16 മുതല്‍ എകെഎം കോയ ജൗഹരി പുകയൂരാണ് മുഅദിന്‍. 

 

1. ഒന്നര നൂറ്റാണ്ടിനിടയില്‍ ദര്‍സ്സിന് നേതൃത്വം

   നല്‍കിയ പ്രഗത്ഭ മുദരിസډാരില്‍ ചിലര്‍


    1. പാനായിക്കുളം കരുവേലിപ്പറമ്പില്‍ (പുതിയാപ്പിള) അബ്ദുറഹിമാന്‍ മുസ്ലിയാര്‍ 2. തുന്നംവീട്ടില്‍ മുഹമ്മദ് മുസ്ലിയാര്‍, പൊന്നാനി 3.പുത്തന്‍വീട്ടില്‍ കുഞ്ഞഹമ്മദ്ഹാജി, പൊന്നാനി 4. കൗഡിയമാക്കാനകത്ത് മുഹമ്മദ് എന്ന വമ്പിച്ചി മുസ്ല്യാര്‍, പൊന്നാനി 5. പുത്തന്‍വീട്ടില്‍ മമ്മു മുസ്ല്യാര്‍, പൊന്നാനി 6.കൈപ്പറ്റ മുഹമ്മദ്കുട്ടി മുസ്ലിയാര്‍ 7.ചെറിയമുണ്ടം ഏന്തീകുട്ടി മുസ്ലിയാര്‍ 8. അങ്ങാടിപ്പുറം ഉണ്ണീന്‍കുട്ടി മുസ്ലിയാര്‍ 9.അച്ചിപ്ര മുഹമ്മദാജി 10. താമരശേരി കമ്മു മുസ്ലിയാര്‍ 11. നൈതല്ലൂര്‍ ബാപ്പു മുസ്ലിയാര്‍ 12. കൈപ്പറ്റ മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ 13. കാപ്പാട്ട് ഇമ്പിച്ചി അഹമ്മദ് മുസ്ലിയാര്‍ 14. തിരുവേഗപ്പുറ കോയണ്ണി മുസ്ലിയാര്‍ 15. കൈത്തക്കര കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ 16. കല്ലൂര്‍ മുഹമ്മദ് മുസ്ലിയാര്‍ 17. ആമയൂര്‍ ഖാലിദ് മുസ്ലിയാര്‍ 18. കണ്ണിയത്ത് അഹമ്മദ് മുസ്ലിയാര്‍  19. കുറ്റിപ്പുറം അബ്ദുല്ല മുസ്ലിയാര്‍ 20. ശര്‍വാനി അബ്ദുറഹിമാന്‍ മുസ്ലിയാര്‍ 21. ഒ.കെ. ബാപ്പു മുസ്ലിയാര്‍ 22. കോക്കൂര്‍ കുഞ്ഞഹമ്മദ് മുസ്ലിയാര്‍ 23. കാളച്ചേരി മുഹമ്മദ് മുസ്ലിയാര്‍ 24. എം.എ. ബീരാന്‍കുട്ടി ഫൈസി, ഓമാനൂര്‍ 25. വി.ഹംസ മുസ്ലിയാര്‍ 26. ടി.ടി. മൊയ്തീന്‍ മുസ്ലിയാര്‍ 27. കെ. സിദ്ധിഖ് ബാഖവി 28. സുലൈമാന്‍ സഖാഫി, പടിഞ്ഞാറ്റുമുറി 29. വി.മൊയ്തീന്‍കുട്ടി ബാഖവി, പൊന്‍മുള 30.പി.വി. മുഹമ്മദലി ഫൈസി, എടപ്പാള്‍ 31. ടി.ഹംസ അഹ്സനി, സുല്‍ത്താന്‍ ബത്തേരി 32. പി. മുഹമ്മദ് സാലിഹ് സഖാഫി 33. യഹ്യ നഈമി  34.ജഅ്ഫര്‍ അസ്ഹരി 35. സയ്യിദ് ഹബീബ് തുറാബ് തങ്ങള്‍ സഖാഫി തലപ്പാറ, 2013 നവംബര്‍ മുതല്‍ പ്രധാന മുദരിസായും അബ്ദുസമദ് അഹ്സനി വെളിമുക്ക്, ഉമര്‍ ശാമില്‍ ഇര്‍ഫാനി കാമില്‍ സഖാഫി ചേലേമ്പ്ര, ഉവൈസ് അദനി വിളയൂര്‍ സഹമുദരിസ്സുമാരായും സേവനമനുഷ്ടിച്ചു വരുന്നു. കാര്‍ത്തല മര്‍ക്കസ് സെക്രട്ടറി ആദൃശ്ശേരി ഹംസകുട്ടി മുസ്ലിയാര്‍ കുറച്ച് കാലം മുദരിസ്സായി സേവനമനുഷ്ടിച്ചിരുന്നു.

    പാലത്തും വീട്ടില്‍ അബ്ദുല്ലക്കുട്ടി മുസ്ലിയാര്‍, പടിഞ്ഞാറകത്ത് മാമുട്ടി മുസ്ലിയാര്‍, ആലിയ മുസ്ലിയാര്‍, പികെ സൈനുദ്ദീന്‍ മുസ്ലിയാര്‍, വമ്പെനാട് മുഹമ്മദ് മുസ്ലിയാര്‍, കുഞ്ഞീന്‍ മുസ്ലിയാര്‍, തെക്കന്‍ ഇബ്രാഹിം മുസ്ലിയാര്‍, പട്ടാമ്പി സിദ്ദിഖ് മുസ്ലിയാര്‍, വിളയൂര്‍ അബ്ദുറഹിമാന്‍ മുസ്ലിയാര്‍, നെയ്തല്ലൂര്‍ സൈതാലിമുസ്ലിയാര്‍ തുടങ്ങിയ പല പണ്ഡിത ശ്രേഷഠരുടെയും നേതൃത്വത്തില്‍ ഇടദര്‍സ്സുകളും ഹാഫിസ് മമ്മിക്കുട്ടി മുസ്ലിയാരുടെ നേതൃത്വത്തില്‍ ഖുര്‍ആന്‍ ഹിസ്ബ് ക്ലാസ്സും നടന്നിരുന്നു. പല പണ്ഡിതډാരുടെയും ചില മഖ്ദൂമീങ്ങളുടെയും വീടുകളിലും ദര്‍സ്സുകള്‍ നടന്നിരുന്നു. 

    സാമ്പത്തിക ഞെരുക്കം അനുഭവിച്ചിരുന്ന പണ്ഡിതډാരില്‍ പലരും തൊപ്പിതുന്നിയും കിത്താബ്- മുസ്ഹഫുകള്‍ ജില്‍ദ് കെട്ടിയും സുര്‍ക്ക നിര്‍മ്മിച്ചും ചെറിയ രീതിയിലുള്ള ചികിത്സ നടത്തിയും ഉപജീവനത്തിന് വഴികണ്ടെത്തി. എന്നിട്ടുപോലും പഠിതാക്കളില്‍നിന്ന് പ്രതിഫലം പറ്റാന്‍ അവര്‍ ആഗ്രഹിച്ചില്ല. നിസ്വാര്‍ത്ഥമായി എല്ലാം വജിഹില്ലാഹിക്ക് വേണ്ടി സമര്‍പ്പിച്ചു.

    പുതുപൊന്നാനി ഹൈദ്രോസ്സ് പള്ളി, കടവനാട് കക്കിട്ടമാടം പള്ളി, കറുകത്തിരുത്തി പള്ളി, പുതുപൊന്നാനി സെന്‍റ്രല്‍ പള്ളി, വടക്കേ ജുമുഅത്ത് പള്ളി, ഹിളര്‍പള്ളി, സിയാറത്ത് പള്ളി, ബദര്‍ പള്ളി, പുത്തംകുളം ചെറിയ ജാറം,  തക്വ പള്ളി,  അന്‍സാര്‍ പള്ളി,  മുഹ്യ്ദീന്‍പള്ളി, തെരുവത്ത് പള്ളി, തോട്ടുങ്ങല്‍ പള്ളി, ജീലാനി നഗര്‍ പള്ളി തുടങ്ങിയ പല പള്ളികളിലും ദര്‍സ്സുകള്‍ നടന്നിരുന്നു. പലതും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. വലിയ മൊയ്തു മുസ്ലിയാര്‍, ചെറിയ മൊയ്തു മുസ്ലിയാര്‍,  ഖത്തീബ് പി.പി. മുഹമ്മദ് മുസ്ലിയാര്‍ തുടങ്ങിയവര്‍ പുതുപൊന്നാനിയിലെ മുദരിസډാരും ഖാസിമാരായിരുന്നു. മുഹമ്മദ് മുസ്ലിയാരുടെ മരണശേഷം പി.പി. ഉമ്മര്‍ മുസ്ലിയാര്‍ തല്‍സ്ഥാനം തുടരുന്നു.

    കൂടുതല്‍ ഉപരിപഠനം ആഗ്രഹിക്കാത്ത തദ്ദേശീയരായ കുട്ടികള്‍ രാവിലത്തെ ഓത്തുപള്ളി കഴിഞ്ഞാല്‍ തുടര്‍പഠനം മഗ്രിബിന്ശേഷവും സ്ക്കൂള്‍ ഒഴിവു ദിവസങ്ങളിലും പള്ളികളില്‍ നടക്കുന്ന ഇടദര്‍സ്സുകളായിരുന്നു. മദ്രസ്സകള്‍ വ്യാപകമല്ലാത്ത അക്കാലത്ത് മതപഠനം ഇത്തരം ഇടദര്‍സ്സുകളിലായിരുന്നു. 


പള്ളികളും ഇമാമുമാരും

    നൂറായിന്‍ മുസ്ലിയാര്‍, മായന്ത്രിയകത്ത് കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ (സിദ്ദിഖ് പള്ളി) വൈലത്തൂര്‍ മൂസ മുസ്ലിയാര്‍, തോട്ടുങ്ങലകത്ത് ബാവക്കുട്ടി മുസ്ലിയാര്‍, ഒതളക്കാട്ട് സിദ്ദീഖ് മുസ്ലിയാര്‍ (മുഹ്യ്ദ്ദീന്‍ പള്ളി) മമ്മി മുസ്ലിയാര്‍ (കില്‍ക്കട്ട ജാറം) ഒതളക്കാട്ടില്‍ മാമുട്ടി മുസ്ലിയാര്‍ (പുതുപള്ളി) മുല്ലശ്ശേരി കുഞ്ഞി മുഹമ്മദ് മുസ്ലിയാര്‍ (തെരുവത്ത് പള്ളി) കെ.എം. സെയ്തുട്ടി മുസ്ലിയാര്‍ (തോട്ടുങ്ങല്‍ പള്ളി) വമ്പനാടന്‍ മുഹമ്മദ് മുസ്ലിയാര്‍, ഉമ്മര്‍ മുസ്ലിയാര്‍ (പുത്തംകുളം ചെറിയജാറം) മന്ദലാംകുന്ന് മുഹമ്മദ് മുസ്ലിയാര്‍ (മുഹളറ ചെറിയ ജാറം) കോടമ്പിയകത്ത് അബൂബക്കര്‍ മുസ്ലിയാര്‍ (മുക്കാടിപ്പള്ളി-ഹിലാല്‍ മസ്ജിദ്) അബൂബക്കര്‍ മുസ്ലിയാര്‍, യൂസഫ് മുസ്ലിയാര്‍ (ഉസമ്പിക്കാരെ ജാറം-ഹൈദ്രാസ്സി മസ്ജിദ്) അസൈനാര്‍ മുസ്ലിയാര്‍, പി.വി. അബൂബക്കര്‍ മുസ്ലിയാര്‍ (കോടമ്പിക്കാരെ ജാറം) പെരുമ്പുള്ളി മുഹമ്മദ് മുസ്ലിയാര്‍ (ഇസ്മുര്‍ക്കാ പള്ളി) ഖാദര്‍ മുസ്ലിയാര്‍ (മക്കിപള്ളി) ഏയ്ന്തുട്ടി മുസ്ലിയാര്‍, അരസുട്ടി മുസ്ലിയാര്‍ (കടപ്രത്തെ പള്ളി-അന്‍സാര്‍ മസ്ജിദ്)  പടിഞ്ഞാറകത്ത് ഉമ്പായി മുസ്ലിയാര്‍, കാദര്‍ മുസ്ലിയാര്‍ (എളാപ്പാന്‍റെ പള്ളി) മഖ്ദൂം എം.പി. കുഞ്ഞാദുകുട്ടി മുസ്ലിയാര്‍ (ഫാറൂഖ് മസ്ജിദ്) സി. സിദ്ദിഖ് മൗലവി (മഖ്ദൂമിയ അകത്തെപള്ളി) മുഹമ്മദുണ്ണി മുസ്ലിയാര്‍ (സിയാറത്ത് പള്ളി) ബാപ്പു മുസ്ലിയാര്‍ (പുതുപൊന്നാനി വടക്കേ ജുമാമസ്ജിദ്) ആലിക്ക എന്ന ആലി മുസ്ലിയാര്‍ (പുതുപൊന്നാനി ചെറുപള്ളി), ഹാജിയാര്‍ ഉപ്പാവ, കുഞ്ഞാലന്‍ മുസ്ലിയാര്‍, കാദര്‍ മുസ്ലിയാര്‍ (തെക്കേ പള്ളി),   വളപ്പിലകത്ത് കുഞ്ഞിബാവ മുസ്ലിയാര്‍ (കുഞ്ഞാക്ക), ഇമ്പിച്ചുട്ടി മുസ്ലിയാര്‍ (ഹാജിയാര്‍ പള്ളി) വളപ്പില്‍ ബാവ മുസ്ലിയാര്‍ (വളപ്പില്‍പള്ളി)  കരുവാന്‍തൊടി കാദര്‍ മുസ്ലിയാര്‍ (അരശിന്‍റെ പള്ളി), തറോല മാമു മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍ (മിസ്രിപള്ളി), വാഴത്തോപ്പില്‍ ബീരാന്‍ മുസ്ലിയാര്‍, പടിഞ്ഞാറകത്ത് മാമുട്ടി മുസ്ലിയാര്‍, ഒ.സി. അബൂബക്കര്‍ മുസ്ലിയാര്‍ (ബദര്‍പള്ളി) വെളിയംകോട് കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ (വലിയ ജാറം), മൊയ്തീന്‍കുട്ടി മുസ്ലിയാര്‍ (ചെറുകുഞ്ഞി ഹാജി പള്ളി) മൊയ്തുണ്ണി മുസ്ലിയാര്‍, അബൂബക്കര്‍ മുസ്ലിയാര്‍ (ബേദാം പള്ളി) നാദാപുരം മുഹമ്മദ് മുസ്ലിയാര്‍ (അവറാന്‍ പള്ളി) മാമു  മുസ്ലിയാര്‍, കാസ്മി ഹാജി (മാമു മുസ്ലിയാര്‍ പള്ളി-തെക്ക്വ പള്ളി) മൊയ്തീന്‍കുട്ടി ഉസ്താദ്, ഇബ്രാഹിം മുസ്ലിയാര്‍ കുടക് (അബൂബക്കര്‍ മസ്ജിദ്), ആന്തൂരയില്‍ മൊയ്തു മുസ്ലിയാര്‍ (ഹിളര്‍പള്ളി), കുട്ട്യാലി മുസ്ലിയാര്‍, റമളാന്‍ മുസ്ലിയാര്‍ (പുഴമ്പ്രം പള്ളി), തറമ്മല്‍ മുഹമ്മദ് മുസ്ലിയാര്‍,  (പുതുപൊന്നാനി ഹൈദ്രോസ്സ് പള്ളി), പി.പി.മുഹമ്മദ് മുസ്ലിയാര്‍ (കടവനാട് കക്കിട്ടമാടം പള്ളി), കെ. ബാപ്പുട്ടി മുസ്ലിയാര്‍, ഒ.ഒ. മുഹമ്മദ് മുസ്ലിയാര്‍ (പുതുപൊന്നാനി അഞ്ചാം നമ്പര്‍പാലം പള്ളി) കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍ (ചെമ്പേലെ പള്ളി), പരീക്കുട്ടി മുസ്ലിയാര്‍ (കൊല്ലന്‍പടി പള്ളി) തെക്കേലെ ബാപ്പു മുസ്ലിയാര്‍, ഒ. ഖാദര്‍ മുസ്ലിയാര്‍ (കറുകത്തിരുത്തി ജുമാ മസ്ജിദ്), കൊട്ടിലിങ്ങല്‍ മുഹമ്മദ് മുസ്ലിയാര്‍ (ബിയ്യം ജുമാ മസ്ജിദ്) തുടങ്ങിയ പല പണ്ഡിതډാരും പള്ളിയിലെ ഇമാമീങ്ങളായും ഇടദര്‍സ്സിന്‍റെ ഉസ്താദുമാരായും സേവനമനുഷ്ടിച്ചിരുന്നു.    

    ആദ്യകാലത്ത് പള്ളികളില്‍ പലതും നിര്‍മ്മിച്ചിരുന്നതും നിയന്ത്രിച്ചിരുന്നതും വിവിധ തറവാട്ടുകാരായിരുന്നു. ജനകീയ പങ്കാളിത്വമുള്ള കമ്മിറ്റികള്‍ ഇല്ലാത്തതിനാല്‍ ഖത്തീബ്, ഇമാം, മുദരിസ്, മുക്രി തുടങ്ങിയവര്‍ക്ക് കൃത്യമായ വരുമാനമില്ലായിരുന്നു. തډൂലം അവരുടെ ദൈനംദിന ഉപജീവനംപോലും പ്രയാസമായിരുന്നു. പ്രതിഫലം ലഭിക്കാതെയും  ചിലര്‍ക്ക് നാമ മാത്രം പ്രതിഫലം ലഭിച്ചും വജിഹില്ലാഹി (അല്ലാഹുവിന്‍റെ തൃപ്തി)ക്ക് വേണ്ടി മാത്രം പലരും ജീവിതാന്ത്യം വരെ നിസ്വാര്‍ത്ഥമായി സേവനം ചെയ്തു. പള്ളികള്‍ ധാരാളം ഉണ്ടായതിനാല്‍ കര്‍ശനമായ മഹല്ല് സമ്പ്രദായം ഇവിടെ നിലവിലില്ല. തډൂലം വിശ്വാസികള്‍ക്ക് അനുയോജ്യമായ രീതിയില്‍ സ്വതന്ത്രമായി ഏത് പള്ളിയുമായി ബന്ധപ്പെട്ട് അനുഷ്ഠാനങ്ങള്‍ നിര്‍വ്വഹിക്കാം.