കില്‍ക്കട്ട ജാറം



78. കില്‍ക്കട്ട ജാറം




അബ്ദുറഹിമാന്കുട്ടി

9495095336

  


 
തെക്കേ മലബാറിലെ പ്രശസ്ത സിയാറത്തു കേന്ദ്രമാണ് കില്‍ക്കട്ട ജാറം. കോടതിപ്പടിയില്‍ മുഹിയദ്ദീന്‍ പള്ളിക്കക്കരികെ ഈ മഖ്ബറ സ്ഥിതിചെയ്യുന്നു. പ്രത്യക്ഷത്തില്‍ ലളിതവും ആര്‍ഭാടരഹിതവുമാണ്. ഇവിടെ അന്ത്യവിശ്രമം കൊള്ളുന്ന സയ്യിദ് ഹുസൈന്‍ മഖദൂമിന്‍റെ ശിഷ്യനാണത്രെ. ഒരുകാലത്ത് കോടതിയില്‍ നിന്നും പോലീസ് സ്റ്റേഷനില്‍ നിന്നും പരിഹരിക്കപ്പെടാത്ത പ്രശ്ന സങ്കീര്‍ണ്ണമായ പല കേസുകളും ഇവിടേക്കു വിടുകയും ഇവിടെ വെച്ചു നടത്തുന്ന സത്യത്തിന്‍റെ അടിസ്ഥാനത്തില്‍ തീര്‍പ്പുകല്‍പ്പിക്കുകയും ചെയ്തിരുന്നു. ഇവിടെ വെച്ച് കള്ളസത്യം ചെയ്താല്‍ തക്കതായ ശിക്ഷ ലഭിക്കുമെന്ന് വിശ്വസിക്കുന്നു. മഖദൂം തന്‍റെ ഖില്‍അ: (പുതപ്പ്) വിരിച്ച് ഇരിക്കുകയും പിന്‍കാലത്ത് അത് ഇവിടെ സൂക്ഷിക്കുകയും ചെയ്തതുകൊണ്ടാണത്രെ ഖില്‍അ ഇട്ട ജാറം എന്നും മഖ്ബറയുടെ  മുകളിലെ താഴിക കുടത്തിന് ചുറ്റും ഘടിപ്പിച്ച ഇരുമ്പ് പാളികളും കമ്പികളും കാറ്റുവീശുമ്പോള്‍ കിലുങ്ങി ശബ്ദമുണ്ടാക്കിയതുകൊണ്ടാണ് കിലുക്കുകൊട്ട(കില്‍ക്കട്ട) എന്ന വിശേഷണം ക്രമാനുഗതമായി കില്‍ക്കട്ട ജാറമെന്നു വിളിക്കാന്‍ ഹേതുവായതെന്നും പൂവ്വകാല സൂരികള്‍ പറഞ്ഞിരുന്നു. ശൈഖ് സയ്യിദ് ഹുസൈന്‍ വലിയുല്ലാഹ് രായിന്‍മാക്കാനകത്ത് വീട്ടില്‍ നിന്ന് വിവാഹം ചെയ്തു. വരുമാനത്തില്‍ നിന്നുള്ള വിഹിതം മുഹിയദ്ദീന്‍ പള്ളിക്കൂം പള്ളിക്കടുത്ത മദ്റസ്സത്തുല്‍ ഹുസൈനിയാക്കും ജീവ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി വിനിയോഗിക്കുന്നു.

    വൈലത്തൂര്‍ മൂസ മുസ്ല്യാര്‍ക്കുശേഷം മമ്മി മുസ്ല്യാരും അദ്ദേഹത്തിന്‍റെ മരണശേഷം മകന്‍ കെ.എം.കുഞ്ഞിമൂസ മുസ്ലിയാരുമാണ് ജാറത്തിന്‍റെ മേല്‍നോട്ടം വഹിക്കുന്നത്.