സിയാറത്ത് പള്ളി



79. സിയാറത്ത് പള്ളി




ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

    


എംഇഎസ് കോളേജിന് കിഴക്കേവശം സിയാറത്ത് പള്ളി റോഡില്‍ സ്ഥിതിചെയ്യുന്ന പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമാണ് സിയാറത്ത് പള്ളി.  വലിയപള്ളിക്ക് മുമ്പുള്ള പള്ളിയാണിത്. പൊന്നാനിയിലെ പുരാതന പള്ളികളില്‍ പ്രമുഖ സ്ഥാനമുണ്ട്. ആദ്യകാലത്ത് ഓലമേഞ്ഞ ചെറിയ ഒരു പള്ളിയായിരുന്നു. പൊന്നാനിയുടെ ആദ്യ ഖാസിയും ശൈഖ് സൈനുദ്ദീന്‍ ഒന്നാമന്‍റെ പിതൃവ്യനും സംരക്ഷകനുമായ അല്ലാമാ സൈനുദ്ദീന്‍ ഇബ്റാഹീ അല്‍ മഅ്ബരിയും ആദ്യകാല ഇസ്ലാമിക പ്രബോധകനായ സയ്യിദുമുഹമ്മദുഖാസിമും മഖ്ദൂമിന്‍റെ പൗത്രി ബീവി ഇബ്റാഹീമുല്‍ മഖ്ദൂമിയ്യായും ഇവിടെ അന്ത്യ വിശ്രമം കൊള്ളുന്നു. സൈനുദ്ദീന്‍ മഖ്ദൂം ഒന്നാമന്‍ തന്‍റെ പിതൃവ്യന്‍റെ ഖബറിടം ഇവിടെ വന്ന് പതിവായി സന്ദര്‍ശനം(സിയാറത്ത്) നടത്തിയിരുന്നതിനാലാണ് സിയാറത്ത് പള്ളി എന്ന് അറിയപ്പെട്ടത്.

    നാലുതവണ ഹജ്ജ് കമ്മിറ്റി മെമ്പറായി മികവു തെളിയിച്ച ഒരേയൊരു പൊന്നാനിക്കാരന്‍ ഉസ്താദ് ഹാജി കെ.എം.മുഹമ്മദ് കാസിം കോയ പ്രസിഡന്‍റ്, പിപി ഉമ്മര്‍ (സെക്രട്ടറി), എം ഖാലിദ് ഹാജി (ഖജാഞ്ചി) ഭാരവാഹികളായ സുശക്തമായ ഈ പള്ളി കമ്മിറ്റിയുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്. മദ്രസ്സത്തുല്‍ ഇല്‍മിയ്യ എന്ന പേരില്‍ മൂന്ന് മദ്രസ്സകള്‍ക്കും സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും സ്തുത്യര്‍ഹമായി നേതൃത്വം നല്‍കുന്നു.