വി. വി. ബാവഹാജി
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
alfaponnani@gmail.com
വലിയ ജുമുഅത്ത് പള്ളിക്ക് സമീപം വെട്ടംവീട്ടില്‍ 1914ല്‍ ജനനം. വലിയപള്ളി മാനേജര്‍, എം. ഐ. സഭ ഖജാന്‍ജി, പൊതുകാര്യ പ്രസക്തന്‍ തുടങ്ങിയ വിവിധ രംഗങ്ങളില്‍ മായാമുദ്ര പതിപ്പിച്ചു. ലോഡ്ജുകളും, ആലിന്‍ചുവട്ടിലെ പീടികമുറികളും അദ്ദേഹം മാനേജറായിരിക്കുമ്പോഴാണ് ജനകീയസഹകരണത്തോടെ വലിയപള്ളിക്ക് വേണ്ടി നിര്‍മ്മിച്ചത്. അദ്ദേഹം മാനേജറായിരിക്കുന്ന അവസരത്തില്‍ ഒരു ദിവസം സ്ത്രീകള്‍ക്ക് ജുമുഅത്ത് പള്ളിയുടെ അകം സന്ദര്‍ശിക്കാന്‍ അവസരം ഒരുക്കിക്കൊടുത്തു. 1988ല്‍ മരണം. തിരൂരങ്ങാടി പി. എസ്. എം. ഒ. കോളേജ് ചരിത്രവിഭാഗം പ്രൊഫസറായിരുന്ന ടി.കെ. കോയക്കുട്ടി മകനാണ്.