മഖ്ദൂമും അന്യായമായ തടവുശിക്ഷയും

മഖ്ദൂമും അന്യായമായ തടവുശിക്ഷയും


ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

alfaponnani@gmail.com

ക്രി. വ. 1800ല്‍ മലബാര്‍ പൂര്‍ണ്ണമായും ബ്രിട്ടീഷുകാരുടെ ആധിപത്യത്തില്‍ ആയതിനെ തുടര്‍ന്ന് അവരോട് കൂറും വിധേയത്വവും കാണിക്കുന്ന കുറെ പിണയാളډാരെ സൃഷ്ടിക്കുകയായിരുന്നു ആദ്യം അവര്‍ ചെയ്തത്. അതിനാല്‍ നാടുവാഴികളെയും ജډികളെയും വിവിധ സ്ഥലങ്ങളിലെ മേലാളډാരായി പുനഃ പ്രതിഷ്ഠനടത്തി. ഇതിനെ തുടര്‍ന്ന് സ്വന്തമായി കൈവശംവെച്ച് അനുഭവിച്ച് പോന്നിരുന്ന ഭൂമികള്‍ ബ്രിട്ടീഷുകാരുടെ സഹായത്തോട് കൂടി അന്യായമായി പിടിച്ചെടുക്കാന്‍ ജډികള്‍ ശ്രമങ്ങള്‍ ആരംഭിച്ചു. ഇതിനെതിരെ മലബാറിലെ മുസ്ലിംകള്‍ പല ഭാഗത്തും സംഘടിച്ച് നാടുവാഴികള്‍ക്കെതിരെയും ജډികള്‍ക്കെതിരെയും പോരാട്ടങ്ങള്‍ ആരംഭിച്ചു. തډൂലം വിവിധ ഭാഗങ്ങളില്‍ കലാപങ്ങള്‍ പൊട്ടിപ്പുറപ്പെട്ടു. നാശ നഷ്ടങ്ങള്‍ അധികവും മുസ്ലിംകള്‍ക്കായിരുന്നു. ഇതില്‍നിന്നും വ്യത്യസ്തമായ ഒരു കലാപമായിരുന്നു 1847 ല്‍ പൊന്നാനിയില്‍ നടന്നത്. ഇതിന് നേതൃത്വം നല്‍കി എന്ന കള്ളക്കേസ്സ് മെനഞ്ഞെടുത്ത് പണ്ഡിതശ്രേഷ്ഠനായ 24-ാം മഖ്ദൂം പുതിയകത്ത് അഹമ്മദു മുസ്ലിയാരെ മൂന്ന് കൊല്ലത്തേക്ക് തടവിന് ശിക്ഷിക്കുകയും ചിങ്കല്‍പ്പേട്ട ജയിലില്‍ അടയ്ക്കുകയും ചെയ്തു. സംഭവത്തിന്‍റെ ചുരുക്കം ഇങ്ങനെ.

ക്യാപ്റ്റന്‍ പാര്‍ട്രിഡ്ജ് എന്ന ഒരു ഇംഗ്ലീഷുകാരനായ പട്ടാള ഉദ്യോഗസ്ഥന്‍ സിന്ധ് ദേശക്കാരിയായ ജന്നത്ത് എന്ന ഒരു മുസ്ലിം സ്ത്രീയോടും മറ്റു പരിവാരങ്ങളോടും കൂടി ഊട്ടിക്ക് പോകുന്ന വഴി 1847 ഫിബ്രവരി 16ന് പൊന്നാനിയില്‍ എത്തി ഇവിടെ മുക്കാടിയിലെ മുസാഫരി (പബ്ലിക്) ബംഗ്ലാവില്‍ താമസിച്ചു. അയല്‍വാസികളായ മുസ്ലിംകള്‍  പ്രസ്തുത സ്ത്രീയെ വെള്ളക്കാരന്‍ തട്ടിക്കൊണ്ടുവന്നതാവാമെന്ന് തെറ്റിദ്ധരിച്ച് വിവരം മഖ്ദൂമിനെ അറിയിച്ചു. നിജസ്ഥിതി ഗ്രഹിക്കാതെ  സ്ത്രീയെ കൂട്ടിക്കൊണ്ടുവരാനുള്ള മഖ്ദൂമിന്‍റെ ഉത്തരവനുസരിച്ച് വലിയൊരു ജനക്കൂട്ടം സ്ത്രീയെ ബലമായി കൊണ്ടുവരികയും മഖ്ദൂമിന്‍റെ ഭാര്യവീട്ടില്‍ താമസിപ്പിക്കുയും ചെയ്തു. ഇതിനെ തുടര്‍ന്നുണ്ടായ കോലാഹലത്തെ തുടര്‍ന്നാണ് മഖ്ദൂമിന് ശിക്ഷ ലഭിച്ചത്. 


റഫറന്‍സ്

1. ജന്നത്ത് ബീവി സംഭവം( മാപ്പിള ചരിത്ര ശകലങ്ങള്‍- പ്രൊഫ കെവി അബ്ദുറഹിമാന്‍