കെ.വി. അമീറുദ്ദീന്‍

കെ.വി. അമീറുദ്ദീന്‍


ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

alfaponnani@gmail.com

1962ല്‍ പൊന്നാനിയില്‍ ജനിച്ചു. വ്യവസായ പ്രമുഖനായ കെ. അബൂബക്കര്‍ സാഹിബാണ് പിതാവ്. ജേസീസ് തുടങ്ങിയ പല സാമൂഹിക-സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയും ചാലകശക്തിയുമായിരുന്നു. എം.ഇ.എസ്. കോളേജ് കമ്മിറ്റിയുടെ പ്രസിഡന്‍റായിരുന്ന പിതാവിന് അനാരോഗ്യം മൂലം തല്‍സ്ഥാനം തുടരാന്‍ കഴിയില്ല എന്നറിയിച്ചപ്പോള്‍ അദ്ദേഹത്തെ എം.ഇ.എസ്. നേതൃത്വം ഒഴിവാക്കിക്കൊടുത്തു. പകരം പൊന്നാനി കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയും, യുവ വ്യവസായിയുമായ അമീറുദ്ദീനെ മാനേജിങ് കമ്മിറ്റിയുടെ ട്രഷററായി തിരഞ്ഞെടുത്തു.


ചുറുചുറുക്കും തന്‍റേടവും ഭാവനയുമുള്ള അമീറിന്‍റെ പ്രവര്‍ത്തനം കോളേജിനെ വികസന പാതയില്‍ അതിവേഗം മുന്നോട്ടുനയിച്ചു. നവീന പാതകള്‍ വെട്ടിത്തുറക്കാനും പുതുമയോടെ കാര്യങ്ങള്‍ ചെയ്യാനും അദ്ദേഹത്തിന് കഴിഞ്ഞു. 2007 ല്‍ ആകസ്മികമായി അന്ത്യം സംഭവിക്കുന്നതുവരെ ഏഴുവര്‍ഷത്തോളം കോളേജ് മാനേജിങ് കമ്മിറ്റിയുടെ ട്രഷറര്‍ ആയിരുന്നു. സ്ഥാപനത്തിന്‍റെ വികസനത്തിനാവശ്യമായ ധനസമ്പാദനത്തില്‍ അദ്ദേഹം വിജയിച്ചു. ഇന്ന് പൊന്നാനി കോളേജില്‍ കാണുന്ന പരിവര്‍ത്തനങ്ങളില്‍ അമീറിന്‍റെ മായാമുദ്രകളുണ്ട്. സ്മരണക്കായി കോളേജില്‍ ഒരു കോംപ്ലക്സ് നിര്‍മ്മിച്ചിട്ടുണ്ട്.