ചെറിയബാവ മുസ്ലിയാര്‍ മഖ്ദൂം

ചെറിയബാവ മുസ്ലിയാര്‍ മഖ്ദൂം


ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

alfaponnani@gmail.com

ആഖിര്‍ സൈനുദ്ദീന്‍ മഖ്ദൂമിനുശേഷം ഹിജ്റ 1305/1887 മുതല്‍ 1326/1908വരെ മഖ്ദൂം സ്ഥാനം വഹിച്ച ചെറിയ പുതിയകത്ത് മുഹമ്മദ് എന്ന ബാവ മുസ്ലിയാര്‍ ഹിജ്റ 1240/1820ല്‍ പൊന്നാനിയില്‍ ജനിച്ചു. പിതാവ് കോയാലി മാപ്പിളകത്ത് അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍.


വിഖ്യാതനായ ചെറിയ ബാവ മുസ്ലിയാര്‍ കേരളത്തിലെ തലയെടുപ്പുള്ള പണ്ഡിതനാണ്. ചെറുപ്പത്തില്‍തന്നെ നഹ്വ്, സ്വര്‍ഫ്, അഖാഇദ്, തഫ്സീര്‍, തസ്വവ്വുഫ്, നക്ഷത്രശാസ്ത്രം, ഗണിതശാസ്ത്രം, വൈദ്യശാസ്ത്രം തുടങ്ങിയവയിലെല്ലാം വ്യുല്‍പത്തിനേടി. ഖുര്‍ആന്‍ പഠനം പൂര്‍ത്തിയാക്കി. വലിയബാവ മുസ്ലിയാര്‍, ആഖിര്‍ സൈനുദ്ദീന്‍ മഖ്ദൂം, അഹ്മദ് മഖ്ദൂം തുടങ്ങിയവര്‍ പ്രധാന ഗുരുനാഥډാരാണ്. പത്തൊമ്പതാം വയസ്സില്‍ ഖാളി സ്ഥാനം വഹിച്ചു. കേരളാചരിത്രത്തില്‍ ഏറ്റവും പ്രായംകുറഞ്ഞ ഖാളിയായിരുന്നു അദ്ദേഹം.


നെല്ലിക്കുത്ത് ആലിമുസ്ലിയാര്‍, പള്ളിപ്പുറം യൂസഫ് മുസ്ലിയാര്‍, കരിമ്പനക്കല്‍ പോക്കര്‍ മുസ്ലിയാര്‍, കുഞ്ഞിബാവ മുസ്ലിയാര്‍, കുട്ടിയാമ്മു മുസ്ലിയാര്‍ തുടങ്ങിയവര്‍ ശിഷ്യډാരില്‍ പ്രമുഖരാണ്.ഭാര്യ മുസ്ലിയാരകത്ത് മറിയക്കുട്ടി.


ബാവ മുസ്ലിയാര്‍ ഹിജ്റ 1326 ജമാദുല്‍ ഊലാ 20/1908 ജനുവരി 19 ശനിയാഴ്ച്ച പ്രഭാത ശേഷം 83-ാം വയസ്സില്‍ മരണമടഞ്ഞു.