ഡോ. കെ.സി. മുഹമ്മദ്

ഡോ. കെ.സി. മുഹമ്മദ്


ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

alfaponnani@gmail.com

പൊന്നാനി അങ്ങാടിയില്‍ കാട്ടിലകത്ത് തറവാട്ടില്‍ 1909 ല്‍ ജനനം. വ്യാപാര പ്രമുഖനായിരുന്ന മായിന്‍തറിയകത്ത് മമ്മിക്കുട്ടി സാഹിബാണ് പിതാവ്. പ്രാഥമിക വിദ്യാഭ്യാസം പൊന്നാനിയിലും, ഹൈസ്ക്കൂള്‍ വിദ്യാഭ്യാസം കോഴിക്കോടുമായിരുന്നു. മദ്രാസ്സ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് ബിരുദം നേടിയശേഷം മദ്രാസ്സ് മെഡിക്കല്‍ കോളേജില്‍നിന്ന് എം.ബി.ബി.എസ്. ഡിഗ്രി സമ്പാദിച്ചു. മലബാറിലെ മുസ്ലിംകളില്‍ ആദ്യമായി ഈ ഡിഗ്രി നേടുന്ന നാമമാത്ര വ്യക്തിത്വങ്ങളില്‍ ഒരാളാണ് അദ്ദേഹം.

പഠനത്തിനുശേഷം മദ്രാസ്സ് മെഡിക്കല്‍ സര്‍വ്വീസില്‍ നിയമിതനായി. തമിഴ്നാട്ടിലേയും, തെക്കന്‍ കര്‍ണ്ണാടകത്തിലേയും പല സര്‍ക്കാര്‍ ആസ്പത്രികളില്‍ ജോലിചെയ്യുവാന്‍ അവസരം ലഭിച്ച അദ്ദേഹത്തിന് സാധുക്കളേയും ആതുരരേയും സഹായിക്കുവാനുള്ള ധാരാളം സന്ദര്‍ഭങ്ങള്‍ ഉണ്ടായി. കേരളസംസ്ഥാന രൂപികരണത്തോടുകൂടി കേരള മെഡിക്കല്‍ സര്‍വ്വീസിലേക്ക്  മടങ്ങിയ മുഹമ്മദ് സാഹിബ് തുടര്‍ന്ന് കേരളത്തിലെ പല ആസ്പത്രികളിലും തന്‍റെ മികവുറ്റ സേവനം കാഴ്ച്ചവെച്ചു. പണത്തിന് ആര്‍ത്തി  കാണിക്കാതിരുന്ന അദ്ദേഹം തന്‍റെ ജോലിയോട് നൂറുശതമാനം കൂറുപുലര്‍ത്തി. വിരമിക്കുന്നതിന് മുമ്പ് കുറച്ചുകാലം കോഴിക്കോട് ജില്ലാ മെഡിക്കല്‍ ഓഫീസറായും സേവനം അനുഷ്ടിച്ചു. 1967-ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്ന് വിരമിച്ചു. 1976-ല്‍ പൊന്നാനിയില്‍ അന്തരിച്ചു.