ശ്രീ മാഞ്ഞാഭഗവതി ക്ഷേത്രം
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
alfaponnani@gmail.com
പൊന്നാനി ബസ്റ്റാന്‍റ് പുതുപൊന്നാനി റോഡില്‍ ആനപ്പടിക്ക് സമീപം സ്ഥിതിചെയ്യുന്നു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം ആദ്യകാലത്ത് അമ്മുത്തിക്കോട്ട എന്നാണ് അറിയപ്പെട്ടിരുന്നത്. തലമുറകളായി മരയ്ക്കാത്ത് കുടുംബം പരിപാലിച്ചുപോന്നിരുന്ന ക്ഷേത്രം ഇപ്പോള്‍ ദേശത്തെ ഭക്തരാല്‍ നവീകരിക്കപ്പെട്ടു പൊതു കമ്മിറ്റി സംരക്ഷിച്ചുപോരുന്നു. മിഥുനത്തിലെ ചിത്തിര നാളില്‍ പ്രതിഷ്ഠാദിനവും ഏപ്രില്‍ മാസത്തിലെ ആദ്യ ഞായറാഴ്ച നാട്ടുതാലപ്പൊലിയും സമുചിതമായി ആഘോഷിക്കുന്നു. ക്ഷേത്രവും അരികെ സ്ഥിതിചെയ്യുന്ന മാനത്ത് പറമ്പ് തങ്ങډാരുടെ മഖ്ബറയും മതമൈത്രിയുടെ ഉത്തമ ദൃഷ്ടാന്തമാണ്.
റഫറന്‍സ്
1. ക്ഷേത്രങ്ങളിലൂടെ (മലപ്പുറം എഡിഷന്‍)
- മാതൃഭൂമി പ്രസിദ്ധീകരണം
2. കേരളത്തിലെ പ്രധാന ക്ഷേത്രങ്ങളിലൂടെ
- കുഞ്ഞിക്കുട്ടന്‍ ഇളയത്ത്
3. തീര്‍ത്ഥയാത്ര - മലയാളമനോരമ പ്രസിദ്ധീകരണം
4. മാപ്പിള ചരിത്ര ശകലങ്ങള്‍ - പ്രൊഫ. കെ.പി. അബ്ദുറഹിമാന്‍
5. കണ്ടകുറമ്പകാവ് ഊരാളന്‍ ടി.കെ. പരമേശ്വരരാജ, കെ. മാധവ വാര്യര്‍ മാസ്റ്റര്‍, തൃക്കാവ് ക്ഷേത്രം മാനേജര്‍ കെ. ശശികുമാര്‍ തുട ങ്ങിയവരുമായുള്ള അഭിമുഖവും ക്ഷേത്രരേഖകളും