കെ.സി.എസ്സ്. പണിക്കര്‍

കെ.സി.എസ്സ്. പണിക്കര്‍


ടിവി അബ്ദുറഹിമാന്‍കുട്ടി

 9495095336

alfaponnani@gmail.com

രാജാക്കډാരിലെ ചിത്രകാരനും ചിത്രകാരനിലെ രാജാവുമായ രവിവര്‍മ്മയുടെ അസ്തമയത്തിനുശേഷം സകലകലാവിളനിലമായ പൊന്നാനി കളരിയില്‍ ഉദിച്ചുയര്‍ന്ന താരമാണ് കെ.സി.എസ്സ്. പണിക്കര്‍. 1911 മെയ് 3ന് ജനിച്ചു.  കോലായി ചീരാമ്പത്ത് ശങ്കരപണിക്കര്‍ എന്നാണ് പൂര്‍ണ്ണനാമം. കോയമ്പത്തൂരിലാണ് ജനനമെങ്കിലും പൂക്കൈതപ്പുഴയുടെയും കനോലികനാലിന്‍റെയും ഓരത്ത് വെളിയംകോട് പഴഞ്ഞിഗ്രാമത്തിലെ തറവാട്ടിലായിരുന്നു ബാല്യകാലം. എ.വി. ഹൈസ്ക്കൂളിലും, തമിഴ്നാട്ടിലും സ്ക്കൂള്‍ പഠനം പൂര്‍ത്തിയാക്കി. 1922നും 30നും ഇടയില്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജിലെ പഠനകാലത്താണ് തണ്ണീര്‍ചായത്തില്‍ പ്രകൃതിയുടെ ദൃശ്യരചന. ശൈശവവും ബാല്യവും കഴിച്ചുകൂട്ടിയ നാട്ടിന്‍പുറത്തിന്‍റെ ദൃശ്യസൗന്ദര്യം പലപ്പോഴും ആവാഹിച്ചെടുത്തതായിരുന്നു രചനകള്‍.


ഇല്ലിമുളംക്കാടുകള്‍, തെങ്ങിന്‍ത്തോപ്പുകള്‍, കവുങ്ങിന്‍കൂട്ടങ്ങള്‍, കണ്ടല്‍ക്കാടുകള്‍, വാഴത്തോട്ടങ്ങള്‍, ഇടത്തോടുകള്‍, പച്ചപ്പാടങ്ങള്‍, പൂകൈതപ്പുഴയുടെ കുഞ്ഞോളങ്ങള്‍, പച്ചപ്പനംതത്ത, കനാലും കായലും, സായംസന്ധ്യയുടെ പൊന്‍കിരണങ്ങള്‍ തുടങ്ങി സകല ദൃശ്യവര്‍ണ്ണങ്ങളും സംഗമിക്കുന്ന പ്രകൃതിڅഭംഗി രചനകളെ സ്വാധീനിച്ചു. 1936ല്‍ മദ്രാസ് സ്ക്കൂള്‍ ഓഫ് ആര്‍ട്സില്‍ പഠനം ആരംڅിച്ചു. 


1940കളില്‍ പല അഖിലേന്ത്യാ പ്രദര്‍ശനങ്ങളിലും പങ്കെടുത്ത് ധാരാളം അംഗീകാരങ്ങള്‍ നേടി. ഇന്ത്യയിലെ പ്രശസ്തരായ ചിത്രകാരډാരെ പുറംതള്ളിയാണ് പുരസ്കാരം കരസ്ഥമാക്കിയത്. 1966ല്‍ അന്തര്‍ദേശീയ പ്രശസ്തമായ ചോളമണ്ഡലം (കലാകാരډാരുടെ ഗ്രാമം) ആരംഭിച്ചു. മദ്രാസ് സ്ക്കൂള്‍ ഓഫ് ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റില്‍ അദ്ധ്യാപകന്‍, വൈസ്പ്രിന്‍സിപ്പാള്‍, ലളിത അക്കാദമി വൈസ്ചെയര്‍മാന്‍, കലാകരകൗശല സംഘടനയുടെ അദ്ധ്യക്ഷന്‍, മദ്രാസ് കോളേജ് ഓഫ് ആര്‍ട്സ് ആന്‍റ് ക്രാഫ്റ്റ് പ്രിന്‍സിപ്പാള്‍ തുടങ്ങിയ പല പദവികളും അലങ്കരിച്ചു. ഇന്ത്യയ്ക്ക് അകത്തും പുറത്തും ധാരാളം ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട്. 


രവിവര്‍മ്മ ചിത്രങ്ങളില്‍നിന്ന് വ്യത്യസ്തമായിരുന്നു പണിക്കര്‍ രചനകള്‍. പൊന്നാനിയുടെയും അയല്‍പ്രദേശങ്ങളുടെയും ഗ്രാമീണശൈലിയും ദൃശ്യസൗന്ദര്യവും തെളിയുന്നതോടൊപ്പം രചനകളില്‍ ഭാവിയെ കോറിയിട്ട പ്രതിഭാശാലിയാണ് പണിക്കര്‍. നാളെയുടെ വര്‍ണ്ണവും താളവും അന്നേ ചാലിച്ചിരുന്നു. അദ്ദേഹത്തിന്‍റെ പ്രസിദ്ധ ചിത്രപരമ്പരയായ ഗാര്‍ഡനന്‍റ് സീരീസ്സ് ഭാരതത്തിന്‍റെ പാരമ്പര്യ നാടോടി ചിത്രമെഴുത്തിന്‍റെ പിന്‍തുടര്‍ച്ചയാണ്. 


1960കളില്‍ ഓരോ ദിവസവും ഒരു ചിത്രം വീതം വരച്ചു. ഈ കാലഘട്ടത്തില്‍ പഴയശൈലിയില്‍നിന്ന് പിന്‍വലിയുകയും തന്‍റെ കലയില്‍ നൂതനപരിഷ്ക്കാരങ്ങള്‍ ആവിഷ്കരിക്കുകയും ചെയ്തു. കേരളത്തിലെ പ്രാചീനഗൃഹചിത്രങ്ങളും കളമെഴുത്തും കോലമെഴുത്തും ജാതകപനയോലകളും നവീനമായ ചിത്രഭാഷയ്ക്ക് വിനിയോഗിച്ചു. ഈ സാഹചര്യം പണിക്കര്‍ വിവരിക്കുന്നത് ഇങ്ങനെ: 


ڇക്ഷേത്രഗണിതത്തിന്‍റെ രൂപരേഖകളും, അറബിക്ക് അക്കങ്ങളും, ലാറ്റിന്‍ ചിഹ്നങ്ങളും, ഗണിതശാസ്ത്രത്തിലെ മറ്റു ചിഹ്നങ്ങളും എന്നില്‍ പുതിയ ആശയം ഉണര്‍ത്തിവിട്ടു; ഇവയെല്ലാം അതിനുമുമ്പ് കണ്ടുപരിചയമുള്ളതായിരുന്നുവെങ്കിലും അന്നൊക്കെ ഒരു സാധാരണ കണക്ക് വിദ്യാര്‍ത്ഥി കാണുന്നതുപോലെ മാത്രമെ എനിക്കവ കാണപ്പെട്ടിരുന്നുള്ളു. എന്നാല്‍ ഇപ്പോള്‍ സവിശേഷസ്വഭാവമുള്ള ഒരു പുതിയ കലാസൃഷ്ടിയുടെ സാദ്ധ്യത എന്‍റെ കണ്‍മുന്നില്‍ തുറന്ന്കാണപ്പെട്ടു. തികഞ്ഞ ഊര്‍ജ്ജസ്വലതയോടുകൂടി 1963ല്‍ ഞാന്‍ പുതിയ സൃഷ്ടിയില്‍ വ്യാപൃതനായി. അപ്പോഴേക്കും എന്‍റെ വരകള്‍ ലിപിരേഖാചിത്രങ്ങളുടെ സവിശേഷത നേടിക്കഴിഞ്ഞിരുന്നു.


എന്‍റെ താല്‍പ്പര്യം ഭാരതീയ ചിഹ്നങ്ങളിലേക്കും, രാശിചക്രത്തിന്‍റെ ചിഹ്നങ്ങളിലേക്കും, ജാതകക്കുറിപ്പുകളിലേക്കും മറ്റും തിരിഞ്ഞു തുടങ്ങിയതോടുകൂടി ഞാന്‍ ആദ്യം ഉപയോഗിച്ചു തുടങ്ങിയ റോമന്‍ ലിപികള്‍ക്ക് പകരം കൂടുതല്‍ ഹിതകരമായ മലയാളം അക്ഷരങ്ങള്‍ ഉപയോഗിക്കാന്‍ ആരംഭിച്ചു.چ 


പണിക്കരുടെ രചനകളും ഓടിലും കോണ്‍ക്രീറ്റിലും തീര്‍ത്ത ശില്‍പ്പങ്ങളും സവിശേഷതകള്‍ നിറഞ്ഞതും ആഗോളപ്രശസ്തവുമാണ്. ചിത്രകാരന്‍ ജമനിറോയിയ്ക്ക്ശേഷം ഇന്ത്യയില്‍ ഈ രംഗത്ത് ഏറ്റവും ചര്‍ച്ചചെയ്യപ്പെട്ട കലാകാരനാണ് പണിക്കര്‍.  

പൊന്നാനിയന്‍ ചുവകലര്‍ന്ന മലയാളത്തില്‍ ഉള്ളടക്ക ഗാംഭീര്യത്തോടെ സരസവും ഫലിതവും ചേര്‍ത്തുള്ള സംഭാഷണശൈലി ആരേയും ആകര്‍ഷിക്കും. തന്‍റെ ശിഷ്യډാര്‍ ഗതിയില്ലാത്തവരാകരുതെന്ന് പണിക്കര്‍ക്ക് നിര്‍ബ്ബന്ധം ഉണ്ടായിരുന്നു. അദ്ദേഹം ശിഷ്യډാര്‍ക്ക് താങ്ങും തണലുമായിരുന്നു. ആദര്‍ശപൂര്‍ണ്ണമായിരുന്നു കുടുംബജീവിതം. ഭാര്യ രമാഭായിയായിരുന്നു പല രംഗത്തും പ്രചോദനം . 1977 ജനുവരി 15ന് അന്തരിച്ചു. പ്രശസ്തരായ പല കലാകാരډാരുടേയും സംഗമവേദിയായിരുന്നു പണിക്കരുടെ കാലഘട്ടത്തിലെ പൊന്നാനി ചിത്രകലാ കളരി.