എന്‍ജിനീയര്‍ കെ.പി. കുഞ്ഞിമൂസ

എന്‍ജിനീയര്‍ കെ.പി. കുഞ്ഞിമൂസ


ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

alfaponnani@gmail.com

പൊന്നാനി നഗരത്തില്‍ കണ്ടത്ത് വീട്ടില്‍ പുതിയനാലകത്ത് 1913ല്‍ ജനിച്ചു. ചോഴിമാടത്തിങ്ങല്‍ തറീക്കുട്ടി ഹാജിയാണ് പിതാവ്. സ്വദേശത്തുനിന്ന് സ്ക്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം മദ്രാസ്സ് പ്രസിഡന്‍സി കോളേജില്‍ ഇന്‍റര്‍മീഡിയറ്റും, ഗിണ്ടി എന്‍ജിനീയറിംങ്ങ് കോളേജില്‍ നിന്നും എഞ്ചിനീയറിങ്ങ് ഡിഗ്രിയും പാസ്സായി. പൊന്നാനിയിലേയും പരിസര പ്രദേശങ്ങളിലേയും മുസ്ലിംകളില്‍ എന്‍ജിനീയര്‍ ബിരുദമെടുത്ത ആദ്യത്തെ മുസ്ലിം എന്ന അപൂര്‍വ്വ ബഹുമതിക്ക് അര്‍ഹനായി.


പഠനാനന്തരം മദ്രാസ്സ് പൊതുമരാമത്ത് വകുപ്പില്‍ എന്‍ജിനീയറായി സേവനമനുഷ്ഠിച്ചു. കേരളസംസ്ഥാന രൂപീകരണത്തിന്ശേഷം കേരള പൊതുമരാമത്ത് വകുപ്പിലും പ്രശസ്തമായ സേവനം കാഴ്ച്ചവെച്ചു. പൊതുകാര്യ പ്രസക്തനും സമുദായ സ്നേഹിയും ആയിരുന്ന അദ്ദേഹം 1968ല്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍നിന്ന് വിരമിച്ചു. 1976-ല്‍ പൊന്നാനിയില്‍ നിര്യാതനായി.