രക്തപാനവും നിരോധനവും

രക്തപാനവും നിരോധനവും


ടിവി അബ്ദുറഹിമാന്‍കുട്ടി

 9495095336

alfaponnani@gmail.com

കാര്‍ഷിക സമരങ്ങളുടെ വിജയത്തിന് കലാസൃഷ്ടികളുടെ സ്വാധീനം മികച്ചതാണെന്ന് ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് വ്യാവസായിക ട്രേഡ് യൂനിയന്‍ പ്രവര്‍ത്തനരംഗത്തും ഇത് ഫലപ്രദമായി പരീക്ഷിക്കാന്‍ തീരുമാനിച്ചു. പി. കൃഷ്ണപ്പിള്ള തുടങ്ങിയ നേതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി കെ. ദാമോദരന്‍ എഴുതിയ മറ്റൊരു നാടകമാണ് രക്തപാനം. 1938കളുടെ ആദ്യത്തില്‍ പണിമുടക്കം എന്ന പേരില്‍ എഴുതിയ നാടകം തുടര്‍ന്ന് രക്തപാനമെന്ന പേരില്‍ അറിയപ്പെട്ടു. പണിമുടക്കവും രക്തപാനവും ഉള്ളടക്കത്തില്‍ കാര്യമായ ഭേധഗതികളില്ലെന്ന് പഠനങ്ങള്‍ വ്യക്തമാക്കുന്നു.

1939ന്‍റെ ആദ്യത്തില്‍ കോഴിക്കോട് പ്രസ് തൊഴിലാളി യൂണിയന്‍ വാര്‍ഷിക സമ്മേളനത്തോടനുബന്ധിച്ച് കല്ലായി റോഡിലെ പിഎസ്വി ഹാളിലാണ് നാടകം ആദ്യമായി അരങ്ങേറിയത്. പിന്തിരിപ്പന്‍ ശക്തികളെ തട്ടിതകര്‍ത്തുകൊണ്ട് പുരോഗതിയിലേക്ക് കുതിച്ചുപായുന്ന കേരളത്തിലെ ബഹുജനങ്ങള്‍ക്ക് എന്ന ആമുഖത്തോടെയാണ് തുടക്കം.

മുതലാളിയുടെ ഭാഗം തډയത്വത്തോടെ അവതരിപ്പിച്ചത് ദാമോദരനായിരുന്നു. കണ്ണൂര്‍, തലശ്ശേരി, വടകര, പാലക്കാട്, തൃശൂര്‍, കൊച്ചി തുടങ്ങിയ പ്രദേശങ്ങളിലും 1939ലെ ബീഡിത്തൊഴിലാളി സമരത്തോടനുബന്ധിച്ച് ആ വര്‍ഷം അവസാനത്തില്‍ പൊന്നാനിയിലും നാടകം അരങ്ങേറി. പണിമുടക്കം മൂന്ന് സ്റ്റേജുകളിലും രക്തപാനം നാല് സ്റ്റേജുകളിലും അവതരിപ്പിച്ചു. പെരിന്തല്‍മണ്ണ കര്‍ഷക സമ്മേളനത്തില്‍ അവതരിപ്പിക്കാന്‍ തയ്യാറെടുക്കുന്ന തലേ ദിവസമാണ് ദാമോദരന്‍ അറസ്റ്റിലായത്. അഞ്ച് വര്‍ഷത്തെ ജയില്‍വാസം കഴിഞ്ഞ് മോചിതനായി വന്നപ്പോഴേക്കും മുദ്രണം ചെയ്ത കോപ്പികളും പ്രസ്സും സര്‍ക്കാര്‍ കണ്ടുകെട്ടിയിരുന്നു.

സമരഭടനും കമ്മ്യൂണിസ്റ്റ് അനുഭാവിയുമായ സി കുഞ്ഞിമോന്‍ പറയുന്നു.

ڇഞങ്ങളൊക്കെ ദാമോദരന്‍റെ ബീഡിസ്ട്രൈക്കില്‍ പങ്കെടുത്തു. പ്രൈവറ്റ് മുതലാളിമാരായിരുന്നു ബീഡികമ്പനി നടത്തിയിരുന്നത്. പികെ അബ്ദുള്‍കാദര്‍ കമ്പനി ഇന്നാട്ടുകാര്‍ തന്നെ പൊന്നാനീന്ന് സിലോണിലേക്കാണ് ബീഡി കേറ്റി അയച്ചിരുന്നത്. സിലോണില്‍ ബീഡിക്ക് ഭയങ്കര ഡിമാന്‍റാണ്. ആ സമയത്താണ് സമരം ജോറായിട്ട് നടക്കണത്. പൊന്നാനിയില്‍നിന്ന് കനോലി കനാല്‍ വഴി ചേറ്റുവായിലേക്ക് ബീഡിക്കെട്ടുകള്‍ വഞ്ചിയില്‍ കൊണ്ടുപോവും. അവിടന്ന് പത്തേമാരിയില്‍ സിലോണില്‍ക്കും കയറ്റിയയക്കും. സമരം ശക്തമായപ്പോള്‍ കേറ്റി അയക്കാന്‍ ഒരുക്കിവെച്ചിട്ടുള്ള ബീഡിക്കെട്ടുകളുടെ വലിയ ചാക്കുകള്‍ ഞങ്ങള് പിടിച്ചെടുത്ത്. അറബിക്കടലിനടുത്ത പാതാറിലേക്ക് കൊണ്ടോയി കടലില്‍ താഴ്ത്തി.

മുതലാളി ബീഡി കയറ്റി അയക്കണില്ല. തൊഴിലാളികള്‍ക്ക് പണിയും കൊടുക്കുന്നില്ല. ബീഡി അവടെ സ്റ്റോക്ക് വെക്ക്വാണ്. അത് പറ്റുകയില്ല എന്ന് പറഞ്ഞിട്ടാണ് ഈ ബീഡിയൊക്കെ കടലില്‍ തള്ളിയത്. അതിന് കേസൊന്നും ഉണ്ടായില്ല. എല്ലാ തൊഴിലാളികളും പറഞ്ഞത്, ചെയ്തത് ഞാനാണ് ഞാനാണ്.. എല്ലാവരും ഞാന്‍ തന്നെ. പിന്നെ ആരെയാ പിടിക്ക്യാ.ڈ(1)

അക്കാലത്ത് വ്യവസായികമായി കേരളം പിന്നിലായിരുന്നു. ബീഡി രംഗത്തെ തൊഴിലാളികള്‍ ന്യൂനപക്ഷമായിരുന്നു. തډൂലം ഭൂരിപക്ഷമുള്ള കര്‍ഷക തൊഴിലാളി മേഖലയെപോലെ രക്തപാനത്തിന് കൂടുതല്‍ ശ്രദ്ധനേടാന്‍ പറ്റിയില്ല. എന്നിരുന്നാലും വര്‍ഗ സമരത്തിന്‍റെ അനിവാര്യത ലളിതമായി അവതരിപ്പിക്കുന്നതില്‍ നാടകം വഹിച്ച പങ്ക് നിസ്തര്‍ക്കമാണ്. 

വര്‍ഗവൈരുധ്യത്തില്‍നിന്നു വര്‍ഗബോധം ആര്‍ജിച്ചുവന്ന ചൂഷിതര്‍ വര്‍ഗ സമരത്തിലേക്ക് കടന്നുപോകുന്നതായി പാട്ടബാക്കിയില്‍ വെളിപ്പെടുത്തിയ ദാമോദരന്‍ രക്തപാനത്തില്‍ വര്‍ഗസമരത്തിന്‍റെ മറ്റൊരു മുഖംകൂടി പ്രതിഫലിപ്പിച്ചിരിക്കുകയാണ്. പാട്ടബാക്കിയില്‍നിന്നു വ്യത്യസ്തമായി ഈ നാടകത്തില്‍ തുടക്കം മുതല്‍ തന്നെ വര്‍ഗബോധമുള്ള വിഭാഗമായിട്ടാണ് തൊഴിലാളികള്‍ പ്രത്യക്ഷപ്പെടുന്നത്. മുതലാളിയും മുതലാളിത്ത വ്യവസ്ഥിതിയില്‍ അധികാരവര്‍ഗവും ചൂഷകരാണെന്നും ചൂഷണത്തിലാണ് മുതലാളിമാരുടെ നിലനില്‍പ്പെന്നും തൊഴിലാളികള്‍ മനസിലാക്കിയിരുന്നു. സങ്കീര്‍ണവും നിരന്തരവുമായിത്തീരേണ്ട വര്‍ഗസമരത്തിന്‍റെ ഒരു കണ്ണിമാത്രമാണ് ദാമോദരന്‍ ഈ നാടകത്തിലൂടെ പ്രദര്‍ശിപ്പിക്കുന്നതെന്ന് നിരീക്ഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പതിനാല് രംഗങ്ങളുള്ള നാടകത്തിന്‍റെ ആദ്യരംഗം ഇങ്ങനെ സംഗ്രഹിക്കാം.

(തെരുവീഥി. സമയം രാവിലെ 7 മണി. ഇന്‍ഡ്യന്‍ ഇന്‍ഡസ്ട്രീയല്‍ കമ്പനിയിലെ മാനേജരുടെ മകന്‍ ജനാര്‍ദ്ദനനും അതേ കമ്പനിയിലെ ഒരു തൊഴിലാളിയായ ശങ്കുവും ഇരുഭാഗങ്ങളില്‍നിന്നുമായി പ്രവേശിക്കുന്നു. രണ്ടുപേര്‍ക്കും 20, 22 വയസ്സ് പ്രായമുണ്ട്. ജനാര്‍ദ്ദനന്‍റെ വസ്ത്രധാരണം. കോട്ട്, ഷര്‍ട്ട്, ടൈ, കാലുറ, ഷൂസ്, ഹാറ്റ് കയ്യില്‍ മദ്രാസ് മെയില്‍ പത്രവും വായില്‍ സിഗരറ്റുമുണ്ട്. ശങ്കു ഒരു മുഷിഞ്ഞ ബനിയനും കീറിയ മുണ്ടും ധരിച്ചിരിയ്ക്കുന്നു. വേഷം കണ്ടാല്‍ ഫാക്ടറിയിലേക്ക് പണിയ്ക്ക് പോകുകയാണെന്ന് തോന്നും.)

ശങ്കു: (ജനാര്‍ദ്ദനനെ കണ്ടിട്ട് സന്തോഷത്തോടെ) ഹലോ. ഗുഡ്മോര്‍ണിങ്ങ്, മിസ്റ്റര്‍ ജനാര്‍ദ്ദനന്‍ (കൈനീട്ടുന്നു.)

ജനാര്‍ദ്ദനന്‍: (പരിചയമില്ലാത്ത ഭാവത്തില്‍ ഗൗരവം) ഉം? നിങ്ങളേതാ? 

ശങ്കു: അല്ലാ എന്ത്? മിസ്റ്റര്‍ ജനാര്‍ദ്ദനന്‍ എന്നെ ഇത്രവേഗം മറന്നുപോയോ? അന്നത്തെ ആ പഴയ ശങ്കുവിനെ ഓര്‍ക്കുന്നില്ലേ?

ജനാര്‍ദനന്‍: (ഹാസ്യസൂചകമായി) ഓഹോ! 

ഇപ്പോള്‍ പുതുതായി ഇറങ്ങിയിരിക്കുന്ന സോഷ്യലിസ്റ്റുകാരെപ്പോലെയാണല്ലോ ശങ്കു പ്രസംഗിക്കുന്നത്. 

ശങ്കു: ഞാനും ഒരു സോഷ്യലിസ്റ്റാണ്.

ജനാര്‍ദനന്‍: പഠിപ്പുകാലത്തുതന്നെ ശങ്കു ഒരു കോണ്‍ഗ്രസ്സുകാരനായിരുന്നു.

ശങ്കു: ഇപ്പോഴും ഞാനൊരു കോണ്‍ഗ്രസ്സുകാരന്‍ തന്നെയാണ്. നിങ്ങള്‍ കോണ്‍ഗ്രസ്സുകാരനല്ലേ?

ജനാര്‍ദനന്‍: എന്‍റെ ഐഡിയാസ് ഇപ്പോള്‍ വളരെ ചേഞ്ച് ചെയ്തിട്ടുണ്ട്. അന്ന് ക്ലാസില്‍വെച്ച് ഞാനും നിങ്ങളും കൂടി ഇന്‍ഡിപ്പെന്‍ഡന്‍സിനെപ്പറ്റി മാസ്റ്ററോടു തര്‍ക്കിച്ചതും മറ്റും ഓര്‍ക്കുമ്പോള്‍ എനിക്കു ചിരി വരും. ശങ്കു എന്താ ഇന്‍ഡിപ്പെന്‍ഡന്‍സ് എന്നും കോണ്‍ഗ്രസ് എന്നും സോഷ്യലിസമെന്നും മറ്റും പറയുന്നത്? തൊഴിലൊന്നുമില്ലാത്ത കുറെ വാഗബോണ്‍സിന്‍റെ കുസൃതികളല്ലെ ഇതൊക്കെ? എനിക്കിതിലൊന്നും വിശ്വാസമില്ലാതായിരിക്കുന്നു. തിന്നണം, കുടിക്കണം, സുഖിക്കണം അതാണു ജീവിതം.

ശങ്കു: അതെ അതെ അതാണു ജീവിതം. പക്ഷേ ആ ജീവിതം കുറച്ചുപേര്‍ക്ക് മാത്രമേയുള്ളൂ. കുറച്ചുപേര്‍ക്കുമാത്രം ജീവിച്ചാല്‍ പോരെന്നും എല്ലാവര്‍ക്കും അങ്ങനെ ജീവിക്കണമെന്നുമാണ് ഞങ്ങള്‍ പറയുന്നത്. ഇതേ രീതിയിലാണ് നാടകത്തിലെ പല രംഗങ്ങളും.


പാട്ടബാക്കിയും രക്തപാനവും


പാട്ടബാക്കി കാര്‍ഷിക രംഗത്തെയും രക്തപാനം വ്യാവസായിക രംഗത്തെയും ചൂഷണത്തെയുമാണ് തുറന്ന് കാട്ടുന്നത്. പാട്ടബാക്കിയെപ്പോലെ രക്തപാനവും രണ്ടാമതായി അവതരിപ്പിച്ചത് 39ലെ ബീഡിത്തൊഴിലാളി സമരത്തോടനുബന്ധിച്ച് പൊന്നാനിയിലായിരുന്നു. ഈ രണ്ട് കലാസൃഷ്ടികളും വിജയിക്കാനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിലയിരുത്തപ്പെടുന്നത് ഇങ്ങനെ. 

പകലന്തി പണിയെടുക്കുന്ന തൊഴിലാളിയുടെ ചോര കുടിച്ചു വീര്‍ക്കുന്ന മുതലാളിയെയും മുതലാളിയുടെ ചൂഷണം നിമിത്തം കഷ്ടപ്പെടുന്ന തൊഴിലാളിയെയും രക്തപാനത്തില്‍ ചിത്രീകരിച്ചു. തങ്ങള്‍ക്ക് എതിര്‍ക്കാന്‍ കഴിയാതിരുന്ന ശക്തികള്‍ അരങ്ങത്ത് വിമര്‍ശിക്കപ്പെടുകയും എതിര്‍ത്ത് തോല്‍പ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ അവര്‍ക്കെതിരെ സംഘടിക്കാന്‍ ഒരുണര്‍വ് അവര്‍ നേടിയെടുത്തു. പാട്ടബാക്കി പോലെതന്നെ രക്തപാനവും സ്റ്റേജില്‍ അവതരിപ്പിച്ച് സമരഫണ്ട് സ്വരൂപിച്ചു. പക്ഷേ, രക്തപാനത്തിന് അല്‍പ്പായുസ്സായിരുന്നു. നാടകം പുസ്തക രൂപത്തിലാക്കാന്‍ തയ്യാറെടുക്കുന്ന അവസരത്തില്‍ കോപ്പികള്‍ മുഴുവനും സര്‍ക്കാര്‍ നശിപ്പിച്ചു. വില ആറ് അണയായിരുന്നു. 2012 ജനുവരിയില്‍ സിപിഎമ്മിന്‍റെ ഇരുപതാം പാര്‍ട്ടി കോണ്‍ഗ്രസ്സിനോടനുബന്ധിച്ച പ്രചരണവുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗണ്‍ ഹാളിലാണ് തിങ്ങിനിറഞ്ഞ ഒരു ജനകീയ സദസ്സില്‍ നാടകം അവസാനമായി അരങ്ങേറിയത്.

പാര്‍ട്ടി നിരോധിച്ചതിനാല്‍ ڇപരസ്യമായ യോഗങ്ങള്‍ സാധ്യമല്ല. രാത്രി രഹസ്യമായി മാത്രമേ യോഗങ്ങള്‍ സാധ്യമായിരുന്നുള്ളു. ആളുകള്‍ക്ക് ഏതെങ്കിലും വിധത്തില്‍ അവസരമൊരുക്കിയതിനുശേഷം പ്രമുഖ പ്രസംഗങ്ങള്‍ക്ക് സംസാരിക്കാന്‍ അവസരമൊരുക്കുകയായിരുന്നു മുഖ്യപോംവഴി. ആളുകള്‍ കൂടണമെങ്കില്‍ സാധാരണ രീതിയിലുള്ള പ്രചാരണം പോരാ, അവരെ ആകര്‍ഷിക്കുന്ന എന്തെങ്കിലും വേണം. കലാ മാധ്യമത്തിന്‍റെ പ്രാധാന്യം അവിടെയായിരുന്നു.

കെ ദാമോദരന്‍റെ പാട്ടബാക്കിയും രക്തപാനവും ഇത്തരത്തില്‍ സോദ്ദേശ്യ പ്രചാരണ സ്വഭാവമുള്ള നാടകങ്ങളായിരുന്നു. ദാമോദരന്‍ ഒരു സ്ഥിരം നാടകാകൃത്തല്ല. അതില്‍ അഭിനയിച്ചവര്‍ സ്ഥിരം നടډാരുമല്ല. അവരുടെ ലക്ഷ്യം പ്രചാരണമായിരുന്നു. അതിനായി അവര്‍ കലാരൂപങ്ങളെ ഉപയോഗിച്ചുവെന്നുമാത്രം. ഇതേ തരത്തിലാണ് ഇടശ്ശേരി ഗോവിന്ദന്‍നായരുടെ കൂട്ടുകൃഷിയും ഉണ്ടാകുന്നത്. ഒരു പ്രധാന വ്യത്യാസം ഇവിടെയുണ്ട്. ഇടശ്ശേരി ഒരു രാഷ്ട്രീയക്കാരനല്ല, കവിയായിരുന്നു. എങ്കിലും അദ്ദേഹത്തിന് നേരിട്ടറിവും അനുഭവവുമുള്ള കാര്‍ഷിക ബന്ധങ്ങളുടെ രാഷ്ട്രീയം തന്‍റെ നാടകത്തിലൂടെ വരച്ചുകാട്ടി. അതാത് സര്‍ഗാത്മകതലത്തില്‍ വ്യത്യസ്തതയുള്ള രണ്ടുപേര്‍ അവര്‍ക്കനുഭവമുള്ള യാഥാര്‍ത്ഥ്യങ്ങളോട് ഒരേ രീതിയില്‍ പ്രതികരിച്ചു. ഈ പ്രതികരണ രീതിയോടാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് യോജിപ്പുണ്ടായിരുന്നത്.ڈ(2)


മായാത്ത മഴവില്ല്


രക്തപാനത്തെ തുടര്‍ന്ന് 1940കളില്‍ പനമ്പാട്ടെ നവസുമം (ലൈബ്രറി കൗണ്‍സിലിന്‍റെ അംഗീകാരമുള്ള ഇന്നത്തെ നവോദയ) വായനശാല രൂപീകരണത്തോടനുബന്ധിച്ച് ഒരു നാടകം എഴുതി അവതരിപ്പിക്കാന്‍ സംഘാടകര്‍ ദാമോദരനെയാണ് സമീപിച്ചത്. അക്കാലത്ത് നാടകങ്ങളില്‍ പുരുഷډാര്‍ തന്നെ സ്ത്രീവേഷം അവതരിപ്പിക്കാറായിരുന്നു പതിവ്. (അടുക്കളയില്‍നിന്ന് അരങ്ങത്തേക്ക് എന്ന നാടകത്തില്‍ ഇഎംഎസും പാട്ടബാക്കിയില്‍ ദാമോദരനും സ്ത്രീവേഷം അഭിനയിച്ചത് സ്മരണീയമാണ്.) ഇതിന് വ്യത്യസ്തമായി നായിക കഥാപാത്രത്തെ സ്ത്രീയെക്കൊണ്‍ണ്ട് തന്നെ അഭിനയിപ്പിക്കണമെന്ന് തീരുമാനിച്ചു. അതിനായി അന്വേഷണം ആരംഭിച്ചു. സ്ത്രീകള്‍ പൊതുരംഗത്ത് അഭിനയിക്കല്‍ വലിയ തെറ്റായി സമൂഹം ധരിച്ചിരുന്ന കാലമായിരുന്നു അത്.

കാഞ്ഞിരമുക്കില്‍ നിന്ന് കമലം എന്നൊരു നായികയെ കണ്ടെണ്‍ത്തി. മകള്‍ നാടകത്തില്‍ അഭിനയിച്ചാല്‍ വിവാഹം ചെയ്യാന്‍ ആരും തയ്യാറാകില്ല എന്ന് നായികയുടെ അച്ഛന്‍ പറഞ്ഞു. ഞാന്‍ വിവാഹം ചെയ്തുകൊള്ളാം എന്ന് നായകവേഷം അവതരിപ്പിക്കുന്ന നടന്‍(അച്ചുതന്‍ മാസ്റ്റര്‍) ഉറപ്പ് പറഞ്ഞതിന്‍റെ അടിസ്ഥാനത്തില്‍ അച്ഛന്‍ അനുവദിച്ചു.  മായാത്ത മഴവില്ല് എന്ന് നാമകരണം ചെയ്ത നാടകം അരങ്ങു തകര്‍ത്തു. പിന്നീട് ഇരുവരും ജീവിതത്തില്‍ നായികാനായകډാരായി സസുഖം ജീവിച്ചു. 


അവലംബങ്ങള്‍

1. സഖാവ് കുഞ്ഞിമോനെ അറിയുമോ?, മലയാളം വാരിക, മാര്‍ച്ച് 2007

2. കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രം ഭാഗം 2, 1940  52, പേജ്.169