ശൈഖ് അബ്ദുറഹിമാന്‍ മഖ്ദൂം ഒന്നാമന്‍
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
alfaponnani@gmail.com
മഖ്ദൂംچ പരമ്പരയിലെ നാലാം സ്ഥാനിയായ ശൈഖ് അബ്ദുറഹിമാന്‍ ശൈഖ് ഉസ്മാന്‍ മഅ്ബരിയുടെ പുത്രനും ഒന്നാം സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ പൗത്രനുമാണ്.
ഹി. 948 (ക്രി.വ. 1548) ലായിരിക്കണം ജനനം. ചെറുപ്പം മുതലെ വിജ്ഞാനദാഹം തീര്‍ക്കാന്‍ ഗുരുനാഥډാരുടെ നിറസാന്നിധ്യത്തിലായിരുന്നു പഠനം. ആദ്യകാലങ്ങളില്‍ പിതാവില്‍ നിന്നുതന്നെ വിവിധ മേഖലകളില്‍ വിദ്യ അഭ്യസിച്ചു. പിന്നീട് തന്‍റെ അമ്മാവന്‍ ശൈഖ് അബ്ദുല്‍അസീസ് മഖ്ദൂമിന്‍റെ ശിഷ്യത്വം സ്വീകരിച്ചു. ചെറിയ സൈനുദ്ദീന്‍ മഖ്ദൂമിന്‍റെ ഗുരുത്വവും പൊരുത്തവും ആവോളം നേടാനും അവസരം ലഭിച്ചു.
സമകാലികരുടെ ഇടയില്‍ തിളങ്ങിയ പണ്ഡിതശ്രേഷ്ഠരാണ് ശൈഖ് അബ്ദുറഹിമാന്‍ മഖ്ദൂം. വിവിധ വിഷയങ്ങളില്‍ താന്‍ നല്‍കിയ മതവിധികള്‍ (ഫത്വകള്‍) ധാരാളമുണ്ട്.
നഖ്ശബന്ദീ ശൈഖായിരുന്ന പുറത്തില്‍ അബൂബക്കര്‍ സാനിയുമായി സുദൃഢ ബന്ധമായിരുന്നു. മഖ്ദൂമ്മാരെക്കുറിച്ച് എഴുതിയ ഖസ്വീദത്തുല്‍ മഖ്ദൂമിയ്യയില്‍ അദ്ദേഹത്തിന്‍റെ സവിശേഷതകളും ആത്മീയഔന്നിത്യവും പാണ്ഡിത്യശ്രേഷ്ഠതകളും പ്രത്യേകം പ്രശംസിച്ചിട്ടുണ്ട്. ക്രി.വ. 1620ലാണ് മരണം.