എ.പി.എം. കുഞ്ഞിബാവ

 എ.പി.എം. കുഞ്ഞിബാവ


ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

alfaponnani@gmail.com

പൊന്നാനി നഗരത്തില്‍ ആട്ടിമിക്കാനകത്ത് പുത്തന്‍മാളിയേക്കല്‍ തറവാട്ടില്‍ ജനനം. തെക്കേ മലബാറില്‍ സഖാവ് എ.പി.എം. എന്ന അപരനാമത്താലാണ് അറിയപ്പെട്ടിരുന്നത്. സ്വാതന്ത്ര്യ സമരത്തിലും 1948ലെ കല്‍ക്കത്ത തിസീസിനെ തുടര്‍ന്നും പലവട്ടം ജയില്‍വാസം വരിച്ചു. കഠിന മര്‍ദ്ദനങ്ങള്‍ ഏറ്റുവാങ്ങി. കോണ്‍ഗ്രസ്സ് പാര്‍ട്ടിയിലൂടെയാണ് പൊതുരംഗത്ത് തുടക്കം കുറിക്കുന്നത്.  മലബാറില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആരംഭത്തോടെ അറിയപ്പെടുന്ന നേതാവായി വളര്‍ന്നു.  പഴയ പൊന്നാനി താലൂക്കിലെ വന്നേരി നാട് ഉള്‍പ്പെടെയുള്ള വിവിധ പ്രദേശങ്ങളില്‍ തൊഴിലാളി ട്രേഡ് യൂണിയനിലും പൊതുരംഗത്തും നിറസാന്നിദ്ധ്യമായി. സംഘടനാ കോണ്‍ഗ്രസ്സ്, മുസ്ലിംലീഗ് തുടങ്ങിയ പാര്‍ട്ടികളില്‍ പ്രവര്‍ത്തിച്ചെങ്കിലും പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലേക്ക് തന്നെ മടങ്ങി. സാമാന്യം മെച്ചപ്പെട്ട പ്രാസംഗികനായിരുന്നു. 1985-ലാണ് മരണം.