ഉസ്മാന്‍ മാസ്റ്റര്‍
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
alfaponnani@gmail.com
മുസ്ലിം വിദ്യാഭ്യാസ രംഗത്ത് അതി വിപുലമായ ചുവട്വെപ്പുകള്‍ നടന്നുക്കൊണ്ടിരിക്കുന്ന നമ്മുടെ സംസ്ഥാനം ആഗോള രംഗവുമായി തുലനം ചെയ്യുമ്പോള്‍ ഇത്രയും കുറഞ്ഞ പ്രദേശത്ത് ഇത്രയും കുറഞ്ഞ കാലത്തിനുള്ളില്‍ ഇത്രയും കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ ഈ മേഖലയില്‍ മറ്റെവിടെയും നടന്നിട്ടില്ല എന്ന് ഗ്രഹിക്കാന്‍ കഴിയും. ഉത്തുംഗ ശ്രേണിയിലേക്ക് ധൃതഗതിയിലുള്ള ഈയൊരു കുതിച്ചോട്ടത്തിന് കാരണം വിദ്യാഭ്യാസ വിചക്ഷണډാര്‍ മനം ചെയ്ത നിരീക്ഷണങ്ങളിലൂടെ വ്യത്യസ്ത വീക്ഷണങ്ങള്‍ അവതരിപ്പിക്കുന്നു. ഇന്നലെകളുടെ ത്യാഗപൂര്‍ണ്ണമായ ചരിത്രത്തില്‍ നിന്നാണല്ലൊ ഇന്നിന്‍റെ വര്‍ണ്ണാഭമായ ചിത്രം നാം ദര്‍ശിക്കേണ്ടത്.
പൊന്നാനിക്കും പരിസര പ്രദേശത്തിനും ഈ മേഖലയില്‍ പ്രഥമ ഗണനീയനാണ് കുന്നിക്കലകത്ത് ഉസ്മാന്‍ മാസ്റ്റര്‍. പൊന്നാനി അങ്ങാടിയില്‍ കുന്നിക്കലകം തറവാട്ടില്‍ 1884-ലാണ് ജനനം. പൊന്നാനി നഗരത്തിലെ ടി.ഐ.യു.പി. സ്ക്കൂള്‍, എം.ഐ.യു.പി. സ്ക്കൂള്‍, കൂട്ടായി മദ്രസ്സത്തുല്‍ ഇഖ്വാന്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ആരംഭിച്ചു അവയെ വളര്‍ത്തിയെടുക്കുന്നതില്‍ നിര്‍ണ്ണായക പങ്ക് വഹിച്ചു. ഈ പ്രദേശങ്ങളില്‍ ആധുനിക വിദ്യാഭ്യാസത്തിന് അടിത്തറ പാകിയതില്‍ പ്രമുഖ സ്ഥാനം വഹിച്ചത് ഉസ്മാന്‍ മാസ്റ്ററായിരുന്നു.
മുസഹഫ്, കിത്താബ് ബൈന്‍റിംങ് ജോലിയില്‍ ഏര്‍പ്പെട്ടായിരുന്നു ജിവിതത്തിന്‍റെ ആരംഭം. യുവാവായിരിക്കുമ്പോള്‍ വിദ്യാഭ്യാസ മേഖലയില്‍ സജീവ താല്‍പ്പര്യം പ്രകടിപ്പിച്ചു.
വിവിധ മേഖലകളില്‍ പാദമുദ്ര ചാര്‍ത്തിയ ഉസ്മാന്‍ മാസ്റ്റര്‍ നല്ലൊരു ഗായകനും ഗാനരചയിതാവുമായിരുന്നു. അദ്ദേഹം ചിട്ടപ്പെടുത്തിയെടുത്ത 'മൗത്തള'چമാപ്പിള കലാരൂപം വിവിധ കല്യാണ സദസ്സുകളിലും മറ്റും അവതരിപ്പിച്ചും ആഴ്ച്ചതോറും ആകാശവാണിയില്‍ മാപ്പിള പാട്ടുകളും ലളിതഗാനങ്ങളും ആലപിച്ച് ശ്രോതാക്കളുടെ പ്രശംസ പിടിച്ചു പറ്റി. മകന്‍ അബൂബക്കര്‍ മാസ്റ്റര്‍, അന്തരിച്ച കവി അടാനശ്ശേരി ഹംസ തുടങ്ങിയവര്‍ മാസ്റ്ററുടെ സഹയാത്രികരായിരുന്നു,
പ്രശസ്ത സംഗീത സംവിധായകരായ ബാബുരാജ്, രാഘവന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ അദ്ദേഹത്തിന്‍റെ പ്രതിഭയെ വാഴ്ത്തിയിട്ടുണ്ട്. മാസ്റ്റര്‍ക്ക് പല രചനകള്‍ ഉണ്ടെങ്കിലും തഖ്രീബുസ്വിബിയാന്‍ എന്ന കൃതി മലബാറിലെ ആദ്യകാല ശിശു പാഠ പുസ്തകങ്ങളില്‍പ്പെടും. കേരളാ മുസ്ലിം ചരിത്രം അര്‍ഹമായ അംഗീകാരം നല്‍കാന്‍ വിസ്മരിച്ച പരിഷ്കര്‍ത്താവാണ് ഉസ്മാന്‍ മാസ്റ്റര്‍. 1964 ജനുവരി 1 ന് ഇഹലോകവാസം വെടിഞ്ഞു. നഴ്സിംഗ് ഹോമിന് സമീപമുള്ള ചെറിയജാറം ഖബര്‍സ്ഥാനില്‍ അന്ത്യവിശ്രമം.