കടവനാട് കുട്ടികൃഷ്ണന്‍
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
alfaponnani@gmail.com
'മലര്‍മെയ്കളാടിയുലഞ്ഞിടട്ടെ, കണ്‍കള്‍
മസൃണപരാഗങ്ങള്‍ തൂകിടട്ടെ
സ്മിതമകരന്ദം വഴിഞ്ഞിടട്ടെ, വര്‍ണ്ണ-
ദ്യുതിവിശേഷങ്ങള്‍ പൊഴിഞ്ഞിടട്ടെ!'
എന്നു പാടിയ കുട്ടികൃഷ്ണന്‍ പകലന്തിയോളം അദ്ധ്വാനിച്ച് അഷ്ടിക്കുപ്പോലും തികയാത്ത കയര്‍ത്തൊഴിലാളികളുടെ വിയര്‍പ്പിന്‍റെ നറുമണം വീശിയ ഇടത്തോടുകളാലും, ചകിരിക്കുഴികളാലും, മുട്ടിപ്പാലങ്ങളാലും സമൃദ്ധമായ പ്രകൃതിയെ കൂടുതല്‍ മനോഹരിയാക്കുന്ന പൂക്കൈതക്കടവത്തെ മണവാട്ടിയായ കടവനാട് ദേശത്ത് ജനിച്ചുവളര്‍ന്ന ശ്രദ്ധേയനായ കവിയാണ്. പലതവണ പൊന്നാനിക്കളരി ഇവിടെ സംഗമിച്ചിട്ടുണ്ട്.
1925ല്‍ എറാട്ടറക്കല്‍ തറവാട്ടില്‍ ജനനം. കുട്ടാവു ആശാന്‍റെ എഴുത്തുപ്പള്ളിക്കൂടം, പുതുപൊന്നാനി ജി.എല്‍.പി. സ്ക്കൂള്‍, ബി.ഇ.എം. യു.പി. സ്ക്കൂള്‍, എ.വി. ഹൈസ്ക്കൂള്‍ തുടങ്ങിയവയില്‍ നിന്ന് വിദ്യാഭ്യാസം നേടി. ഹിന്ദ്, പൗരശക്തി, ജനവാണി, മാതൃഭൂമി, മനോരമ, ബാലരമ, ഭാഷാപോഷിണി എന്നിവയില്‍ പ്രവര്‍ത്തിച്ചു. 1977ല്‍ സാഹിത്യ അക്കാദമി അവാര്‍ഡും, 1985ല്‍ ഓടക്കുഴല്‍ അവാര്‍ഡും ലഭിച്ചു. കളിമുറ്റം, സുപ്രഭാതം, നാദനൈവേദ്യം, വയനാട്ടിന്‍റെ ഓമന, ശാസ്ത്രത്തെ മനസ്സിലാക്കുക തുടങ്ങി പല കൃതികളും രചിച്ചു. 1992 ആഗസ്റ്റ് 19ന് നിര്യാതനായി.