എം.കുട്ടിഹസ്സന്‍ കുട്ടി



എം.കുട്ടിഹസ്സന്‍ കുട്ടി


ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

alfaponnani@gmail.com





പൊന്നാനി അങ്ങാടിയിലെ കോടമ്പിയകം തറവാട്ടില്‍ 1884ല്‍ ജനനം. വ്യവസായ പ്രമുഖനായ കെ.വി. അബ്ദുല്ലക്കുട്ടി ഹാജിയാണ് പിതാവ്. 1898ല്‍ എ.വി. ഹൈസ്ക്കൂളില്‍ 3-ാം ക്ലാസ്സില്‍ച്ചേര്‍ന്നു 1904 ജനുവരിയില്‍ തേര്‍ഡ് ഫോമില്‍ നിന്നു വിട്ടു. മുസ്ലിംകളില്‍ അക്കാലത്ത് സാമാന്യം നല്ല രീതിയില്‍ ഇംഗ്ലീഷ്  കൈകാര്യം ചെയ്തിരുന്ന അപൂര്‍വ്വം വ്യക്തിത്വങ്ങളില്‍ ഒരാളായിരുന്നു അദ്ദേഹം. 1910ല്‍ പൊന്നാനിയില്‍വെച്ച് തെക്കെ മലബാറിലെ മുസ്ലിം വിദ്യാഭ്യാസ സമ്മേളനം സംഘടിപ്പിക്കുന്നതില്‍ മുഖ്യ പങ്ക് വഹിച്ചു. 

മഊനത്തുല്‍ ഇസ്ലാം സഭയും ഓണററി ഏജന്‍റ്, അസി. മാനേജര്‍, ജനറല്‍ സെക്രട്ടറി തുടങ്ങി വിവിധ പദവികള്‍ വഹിച്ചു. വ്യവസായ പ്രമുഖന്‍, പൊതുകാര്യ പ്രസക്തന്‍, കോടതിയിലെ ഓണററി മജിസ്ട്രേറ്റ് തുടങ്ങിയ പല വേദികളിലും തിളങ്ങിയ അദ്ദേഹം 1950-ല്‍ പൊന്നാനിയില്‍ നിര്യാതനായി. അക്കാലത്ത് നാട്ടുകേസുകളില്‍ തീര്‍പ്പുകല്‍പ്പിക്കുന്നതിനു ഓണററി മജിസ്ട്രേറ്റ് എന്ന പദവിയോടെ നിയമിക്കുക പതിവുണ്ടായിരുന്നു. കോടതിയില്‍ അഞ്ച് രൂപ കെട്ടിവെച്ചാല്‍ അഭിഭാഷകന്‍റെ സഹായം കൂടാതെ കേസുവാദിക്കാനും അനുവാദമുണ്ടായിരുന്നു. അത്തമാനകത്ത് അബ്ദുല്ല ഹാജി ഈ രീതിയില്‍ പല കേസുകളും വാദിച്ചിട്ടുണ്ട്.