വി.വി. കുഞ്ഞിമുഹമ്മദ്

വി.വി. കുഞ്ഞിമുഹമ്മദ്


ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

alfaponnani@gmail.com

പൊന്നാനി അങ്ങാടിയില്‍ വെട്ടം വീട് തറവാട്ടില്‍ 1925 ഫെബ്രുവരി 4ന് ജനനം. ജസ്റ്റിസ് കുഞ്ഞിമുഹമ്മദ് കുട്ടിയുടെ സഹോദരന്‍ പി.വി. അബ്ദുല്ലകുട്ടി സാഹിബ് പിതാവ്. ആമിന ഉമ്മയാണ് മാതാവ്. ടി.ഐ.യു.പി. സ്ക്കൂളിലും എ.വി. ഹൈസ്ക്കൂളിലുമാണ് വിദ്യാഭ്യാസം. സോഷ്യലിസ്റ്റ് രാഷ്ട്രീയ മേഖലയിലും എം.ഇ.എസ്സ്. തുടങ്ങിയ സാമൂഹിക-സാംസ്കാരിക-വിദ്യാഭ്യാസ രംഗത്തും നാലുപതിറ്റാണ്ടിലധികം നിറസാന്നിദ്ധ്യമായിരുന്നു. പാര്‍ട്ടിയുടെ വിവിധ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. പൊന്നാനി അങ്ങാടിയില്‍ സംഘടിപ്പിക്കുന്ന മിക്ക പരിപാടികളിലും നിറസാന്നിദ്ധ്യമായിരുന്നു.

ആദ്യകാലത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകനായിരുന്നു. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്‍റെ വളണ്ടിയര്‍ സേനയില്‍ പ്രായം കുറഞ്ഞ അംഗമെന്ന നിലയില്‍ ചെറുപ്പത്തില്‍തന്നെ പൊതുരംഗത്ത് സജീവമായി. എം.ഇ.എസ്. കോളേജ് സ്ഥാപിക്കുന്നതിന് സ്ഥലം പാട്ടത്തിന് ലഭിക്കാന്‍ ഇമ്പിച്ചിബാവയുടെ നേതൃത്വത്തില്‍ അന്നത്തെ റവന്യു മന്ത്രി കെ.ആര്‍. ഗൗരിയമ്മയെ സന്ദര്‍ശിച്ച നിവേദക സംഘത്തില്‍ ഇദ്ദേഹവും കെ.കെ. അസൈനാര്‍ മാഷും അംഗമായിരുന്നു. 2010 ആഗസ്റ്റ് 26 വ്യാഴാഴ്ച ഇഹലോകവാസം വെടിഞ്ഞു. പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടി, കെ.പി.സി.സി. പ്രസിഡന്‍റ് രമേശ് ചെന്നിത്തല, സോഷ്യലിസ്റ്റ് പാര്‍ട്ടി, എം.ഇ.എസ്. സ്റ്റേറ്റ് നേതാക്കള്‍ തുടങ്ങിയ പ്രമുഖര്‍ പൊന്നാനിയിലെത്തി അന്തിമോപചാരം അര്‍പ്പിച്ചു. എ.എം. അബു, ചാത്തു, ഭോജന്‍ മാസ്റ്റര്‍, കെ.വി. ചീമാന്‍, എം.പി. രാമദാസ്, പി.വി. പത്മനാഭന്‍, വി.പി. ഷണ്‍മുഖന്‍ തുടങ്ങിയവരായിരുന്നു. സോഷ്യലിസ്റ്റ് പാര്‍ട്ടിയിലെ മറ്റുനേതാക്കള്‍. സി. ഗംഗാധരനാണ് ഇപ്പോഴത്തെ പാര്‍ട്ടിയുടെ മണ്ഡലം പ്രസിഡന്‍റ്.

ബി.ജെ.പി., എസ്.ഡി.പി.ഐ., വെല്‍ഫെയര്‍ പാര്‍ട്ടി, ആര്‍.എസ്.പി., പി.ഡി.പി., കേരളാ കോണ്‍ഗ്രസ്സ്, ജനതാദള്‍ (എസ്), ജനതാദള്‍(യു), ആര്‍.എസ്.പി., എന്‍.സി.പി., എന്‍.എസ്.സി., ആം ആദ്മി തുടങ്ങിയ പല  പാര്‍ട്ടികളുടെയും പ്രവര്‍ത്തനം ഇവിടെ സജീവമാണ്. കെ.യു. ചന്ദ്രന്‍, ചക്കൂത്ത് രവീന്ദ്രന്‍,  ഒ.ഒ. ഷംസു, വി. വി. കുഞ്ഞുണ്ണി, പര്‍ദ്ദ മുഹമ്മദ്, കുഞ്ഞന്‍ബാവ മാസ്റ്റര്‍, യു.കെ. മുഹമ്മദ് സഈദ്, അബ്ദുല്‍ ഫത്താഹ്, അഡ്വ: ശാഫി, മൊയ്തുണ്ണി ഹാജി വെളിയംങകോട്, അഹമ്മദ് കബീര്‍, മുരളീധരന്‍, നാലകത്ത് മന്‍സൂര്‍ തുടങ്ങിയവര്‍ വിവിധ പാര്‍ട്ടികളുടെ പ്രവര്‍ത്തനരംഗത്ത് നിറസാന്നിദ്ധ്യമാണ്.


പ്രവാസി ക്ഷേമം

പ്രവാസി ക്ഷേമ പ്രവര്‍ത്തന രംഗത്ത് തിളക്കമാര്‍ന്ന ചരിത്രമാണ് പഴയപൊന്നാനി താലൂക്കിനും പരിസര പ്രദേശങ്ങള്‍ക്കുമുള്ളത്. ഈ രംഗത്ത് നിറസാന്നിദ്ധ്യമായ ലുലു മാനേജിങ് ഡയറക്ടര്‍ എം.എ. യൂസഫലി, സി.പി.ബാവഹാജി മാണൂര്‍, കെ.എം. ട്രേഡേഴ്സ് ഉടമ കെ.എം. മുഹമ്മദ് (കരിങ്കല്ലത്താണി), തടാകം കുഞ്ഞിമുഹമ്മദ് ഹാജി (വടക്കേക്കാട്), പി.കെ. അന്‍വര്‍നഹ പരപ്പനങ്ങാടി, ജനത കുഞ്ഞിമുഹമ്മദ് ഹാജി വലിയോറ, അശറഫ് പൊന്നാനി,  സി. മൊയ്തീന്‍, സി.എസ്. പൊന്നാനി, എ. സാദിക്, ഹിദായത്തുല്ല, കാദര്‍ ചങ്ങരംകുളം,  പി.വി. നാസര്‍, സയ്യിദ് ജംഷിതങ്ങള്‍, ടി.കെ. ഇസ്മായില്‍, താഹ മാസ്റ്റര്‍, യാക്കൂബ് ഹസ്സന്‍, കെ. അബ്ദുള്‍ ഗഫൂര്‍, അശറഫ് മാറഞ്ചേരി,  ഹമീദ് ചെറുവല്ലൂര്‍, ടി.വി. സുബൈര്‍, സി. അനൂസുറഹ്മാന്‍, കോയ പാലക്കല്‍, എം. സകീബ്, ടി.വി. ഷംസുദീന്‍(ടൂറിസ്റ്റ്), കെ. സുബൈര്‍, ഇബ്രാഹിംകുട്ടി ചങ്ങരംകുളം, ബഷീര്‍ പുതുപറമ്പ്, ഒ.ഒ. കുഞ്ഞിമുഹമ്മദ് മുസ്ലിയാര്‍, നൂറുമുസ്ലിയാര്‍, എ.പി. യൂസഫ് ടി. തമീം, ടി.വി. ആഫിസലി, ഒ.ഒ. അബൂബക്കര്‍ (യുഎഇ),   കുഞ്ഞിമുഹമ്മദ് കടവനാട്, പി. അബ്ദുള്‍ മജീദ്, എം. മുഹമ്മദ്കുട്ടി, വി. ഷംസുദ്ദീന്‍, അക്ബര്‍ പൊന്നാനി, അഷ്റഫ് കാട്ടിലകത്ത്, എവറസ്റ്റ് അഷ്റഫ്, പൂക്കോയ തങ്ങള്‍, സി.വി. മജീദ്, കെ.ടി. അബൂബക്കര്‍, കെ. നാസികുറഹ്മാന്‍, കെ.എം. ഹബീബുറഹ്മാന്‍, പി.വി. അബ്ദുല്‍ കാദര്‍, ഷാജി തറോല, മാളിയേക്കല്‍ ഹനീഫ, എവറസ്റ്റ് അഷ്റഫ് (സൗദി അറേബ്യ), ടി.കെ. അബൂബക്കര്‍ (കാഡ്ബ്രോസ്), സവാദ് വെളിയംകോട്, ഷെഫീക്ക് മാളിയേക്കല്‍, കെ.ബി.കെ. മുഹമ്മദ്, അലിമോന്‍ വെളിയംകോട്, അലിക്കുട്ടി ബിയ്യം, മുനീര്‍ ഉദവി ചങ്ങരംകുളം, റിയാസ് മരക്കാര്‍, യു. സജ്ജാദ് സമീര്‍, ആര്‍വി. മുഹമ്മദ് അസ്ലം, പി.കെ. അഹമ്മദ് കബീര്‍, മുഹമ്മദ് പൊന്നാനി (ഖത്തര്‍), ഗള്‍ഫാര്‍ മുഹമ്മദലി, സൈത് പൊന്നാനി, അബ്ദുല്ല മുസ്ലിയാര്‍ പുറങ്ങ്,  കെ. അബൂബക്കര്‍, അബൂബക്കര്‍ കൊല്ലാനകം, പി.വി. റഹീം,  കെ.കെ. ഇക്ബാല്‍  (മസ്ക്കറ്റ്), മച്ചിങ്ങല്‍ യൂസഫ്, അബ്ദുറഹിമാന്‍ മാനംകണ്ടം, കെ.കെ. ഹംസ, കുവൈത്ത് ഹസീസ്, സി.പി. കാദര്‍, സി.പി. ബാവ, യു. അബൂബക്കര്‍, സി.വി. സെയ്തുട്ടി, സി.വി. ഇബ്രാഹിംകുട്ടി, എം.പി. അബുസാലിഹ്, സി. ഹമീദ്, കെ.കെ. മുഹമ്മദ്കുട്ടി, എം. ഹനീഫ, (കുവൈത്ത്), പി.കെ.എം. കാഞ്ഞിയൂര്‍, അഷറഫ് പന്താവൂര്‍,  പി. ലിയാക്കത്ത്, ടി.വി. മുഹമ്മദ് അഷ്റഫ്, മാമത് പുതുപൊന്നാനി, സഫറുല്ല പാലപ്പെട്ടി, അലി പുതുപൊന്നാനി  തുടങ്ങി നിരവധിപേരുടെ പ്രവര്‍ത്തനം ശ്ലാഘനീയമാണ്.