എം.ടി.മുഹമ്മദ്

എം.ടി.മുഹമ്മദ്


ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

alfaponnani@gmail.com

 വെളിയംകോട് മരക്കാരകത്ത് കണ്ടറകായില്‍ മായിന്‍കുട്ടിയുടെയും  കദീജക്കുട്ടി ഉമ്മയുടേയും മകനായി 1928-ല്‍ ജനിച്ചു. വെളിയങ്കോട്, പുതിയിരുത്തി, മലപ്പുറം തുടങ്ങിയ സ്ഥലങ്ങളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ആദ്യകാല കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്‍റെ സജീവപ്രവര്‍ത്തകനായിരുന്നു. 1950കളില്‍ വെളിയങ്കോട് സാമൂഹ്യസാംസ്കാരിക രംഗങ്ങളില്‍ നിറഞ്ഞുനിന്നു. കര്‍ഷകസംഘം സെക്രട്ടറി, പഞ്ചായത്ത് പ്രസിഡന്‍റ്, പി.സി.സി. ഭാരവാഹി തുടങ്ങി പല സ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചു. തീരദേശത്തിന്‍റെ വിദ്യാഭ്യാസത്തിന്‍റെ പിന്നോക്കാവസ്ഥ കണക്കിലെടുത്ത് ഈ പ്രദേശത്ത് ഒരു പള്ളിക്കൂടം സ്ഥാപിച്ചു. ഈ സ്ഥാപനമാണ് ഇന്ന് രണ്ടായിരത്തിലധികം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന വെളിയംകോട് ആനകത്ത് ജി.എം.യു.പി. സ്ക്കൂള്‍. കര്‍ഷകപ്രമുഖനായിരുന്ന ഇദ്ദേഹം 1968 ജൂണ്‍ 16ന് അന്തരിച്ചു.