എ.വി. ഹംസ
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
alfaponnani@gmail.com
പൊന്നാനി മുഹിയ്ദീന്‍ പള്ളിക്ക് സമീപം അത്തക്കാവീട്ടില്‍ 1948ല്‍ ജനനം. മുസ്ലിം യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട്, മുസ്ലിംലീഗ് മണ്ഡലം സെക്രട്ടറി, നഗരസഭാ ചെയര്‍മാന്‍, പ്രതിപക്ഷ ലീഡര്‍, മഊനത്തുല്‍ ഇസ്ലാം സഭ ഖജാഞ്ചി, എം. ഐ. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജര്‍ തുടങ്ങിയ രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ചു. രണ്ടു തവണ കേരള കാര്‍ഷിക സര്‍വ്വകലാശാല ഭരണസമിതി അംഗവും ജാതി-മത-രാഷ്ട്രീയ ഭേദമന്യേ വലിയൊരു സുഹൃദ് വലയത്തിന്‍റെ ഉടമയുമായിരുന്നു. 2005 മെയ് 19ന് അന്തരിച്ചു.