പ്രൊഫ. ഏ. വി. മൊയ്തീന്‍കുട്ടി

പ്രൊഫ. ഏ. വി. മൊയ്തീന്‍കുട്ടി


ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

alfaponnani@gmail.com

പൊന്നാനി അങ്ങാടിയില്‍ മുഹിയദ്ദീന്‍ പള്ളിക്ക് സമീപം അത്തക്കാവീട്ടില്‍ 1937ല്‍ ജനനം. പൊന്നാനിയുടെ പരിസരത്തെയും വിദ്യാഭ്യാസ-സാമൂഹിക-സാംസ്കാരിക രംഗങ്ങളില്‍ തിളക്കമാര്‍ന്ന് പ്രകടനം കാഴ്ചവെച്ചു.


അമ്പതുകൊല്ലത്തിലേറെ അദ്ധ്യാപകനായി സേവനമനുഷ്ഠിക്കാന്‍ അദ്ദേഹത്തിന് അവസരം ലഭിച്ചു. സ്ക്കൂളില്‍ ഗണിത ശാസ്ത്രാദ്ധ്യാപകനായി ഔദ്യോഗിക ജീവിതം ആരംഭിച്ചു. തുടര്‍ന്ന് എഞ്ചിനീയറിങ് കോളേജ് അദ്ധ്യാപകനായി. ഗണിതശാസ്ത്ര പ്രൊഫസറായും ഇരുപത്തിരണ്ടു വര്‍ഷത്തോളം പൊന്നാനി കോളേജ് പ്രിന്‍സിപ്പാളായും വീണ്ടും അദ്ധ്യാപകനും പ്രിന്‍സിപ്പാളുമായും അവസാനംവരെ അദ്ദേഹം ജോലിചെയ്തു. കുട്ടികളെ പഠിപ്പിക്കാന്‍ ലഭിക്കുന്ന ഒരവസരവും അദ്ദേഹം നഷ്ടപ്പെടുത്തിയില്ല. ആയിരക്കണക്കായ വിദ്യാര്‍ത്ഥികളുടെയും അവരുടെ രക്ഷിതാക്കളുടെയും പ്രിയങ്കരനായിരുന്നു.


എം.ഇ.എസ്. മണ്ണാര്‍ക്കാട് കോളേജില്‍ അദ്ധ്യാപകനായിരിക്കെ പാലക്കാട് ജില്ലാ എം.ഇ.എസ്. യൂത്ത് വിങ് സെക്രട്ടറിയായി സജീവമായി സംഘടനയില്‍ പ്രവര്‍ത്തനം ആരംഭിച്ച അദ്ദേഹം വളരെക്കാലം ജില്ലാ, സംസ്ഥാനതലങ്ങളില്‍ പ്രവര്‍ത്തിച്ചു. അഞ്ചുവര്‍ഷത്തോളം ജില്ലാസെക്രട്ടറിയായും പ്രവര്‍ത്തിച്ചു. സ്മരണക്കായി  കോളേജില്‍ ഒരു ബ്ലോക്ക് പണികഴിപ്പിച്ചിട്ടുണ്ട്.  പൊന്നാനി നഗരത്തിലെ ആദ്യകാല പ്രശസ്ത ലൈബ്രറിയായ എസ്.ഡി.എ.യുടെയും, പെയിന്‍ ആന്‍റ് പാലയേറ്റീവ് സെന്‍ററിന്‍റെയും പ്രസിഡന്‍റായിരുന്നു. 2009 ല്‍ മരണം.