കെ.കെ. അസൈനാര്‍ സാഹിബ്
ടിവി അബ്ദുറഹിമാന്‍കുട്ടി
9495095336
alfaponnani@gmail.com
പൊന്നാനി അഴീക്കല്‍ പ്രദേശത്ത് കുഞ്ഞിറായിന്‍കുട്ടിക്കാനകത്ത് തറവാട്ടില്‍ 1926 ജൂണ്‍ മൂന്നാം തിയതി ജനിച്ചു. പിതാവ് കുഞ്ഞിബാവ. കുറച്ചുകാലം പൊന്നാനി ടി.ഐ.യു.പി. സ്ക്കൂളില്‍ അദ്ധ്യാപകനായി സേവനം ചെയ്തു. തുടര്‍ന്ന് സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയ അദ്ദേഹം 1981-ല്‍ കാര്‍ഷികാദായ നികുതി ഓഫീസറെന്ന പദവിയിലിരിക്കുമ്പോള്‍ വിരമിച്ചു.
പൊന്നാനി താലൂക്കില്‍ എം.ഇ.എസ്. യൂണിറ്റ് കെട്ടിപ്പടുക്കുന്നതിലും എം.ഇ.എസ്. സംസ്ഥാന ജില്ലാ ഘടകങ്ങള്‍ സംഘടിപ്പിച്ച മുഴുവന്‍ പ്രവര്‍ത്തനങ്ങളിലും അദ്ദേഹം സജീവമായി പ്രവര്‍ത്തിച്ചു. പൊന്നാനി എം.ഇ.എസ്. കോളേജിന്‍റെ ട്രഷററായും മാനേജിങ് കമ്മിറ്റി അംഗമായി ദീര്‍ഘകാലം സേവനമനുഷ്ഠിച്ചു. പൊന്നാനി നഗരസഭാ കൗണ്‍സിലര്‍, എം.ഇ.എസ്. കോളേജ് കമ്മിറ്റി ഭാരവാഹി, എം.ഇ.എസ്. നഴ്സറി സ്ക്കൂള്‍ കമ്മിറ്റി പ്രസിഡന്‍റ്, എം.ഇ.എസ് സെന്‍ട്രല്‍ കമ്മിറ്റി അംഗം, എം.ഐ. സഭ ജോയിന്‍റ് സെക്രട്ടറി, അഴീക്കല്‍ അന്‍സാറുല്‍ ഇസ്ലാംസംഘം പ്രസിഡന്‍റ് തുടങ്ങി പല പദവികളും വഹിച്ചു. എം.ഐ.സഭയുടെ ജോയിന്‍റ് സെക്രട്ടറിയായ അസൈനാര്‍ സാഹിബ് 2003ല്‍ മരണപ്പെട്ടു.