സി. ഹംസ സാഹിബ്



സി. ഹംസ സാഹിബ്


ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

alfaponnani@gmail.com





പൊന്നാനി അങ്ങാടിയില്‍ ചോഴിമ്മാടം തറവാട്ടില്‍ ജനനം. പിതാവ് പൗരപ്രമുഖനായ കെ.പി. സൈനുദ്ദീന്‍കുട്ടി ഹാജി. മാതാവ് സാറാ ഉമ്മ. പൊന്നാനി എം.ഇ.എസ്. കോളേജിന്‍റെ സ്ഥാപനത്തിലും അതിന്‍റെ വികാസത്തിലും മുഖ്യ പങ്കുവഹിച്ചു. 1968 മുതല്‍ 1971 വരെയും 1975 മുതല്‍ 1987 വരെയും കോളേജ് മാനേജിങ് കമ്മിറ്റിയുടെ സെക്രട്ടറി, ആദ്യകാല മുസ്ലിംലീഗ് നേതാവ്, എം.ഐ. സഭ ഖജാന്‍ജി തുടങ്ങിയ നിലകളില്‍ സാമൂഹിക പുരോഗതി ലക്ഷ്യമാക്കി ഒരു പുരുഷായുസ്സ് മുഴുവന്‍ പ്രവര്‍ത്തിച്ചു. 

മുസ്ലിംലീഗ് നേതാവായിരിക്കുന്ന അവസരത്തില്‍ ഹൈദരാബാദ് ആക്ഷന്‍, ഇന്ത്യ-ചൈന യുദ്ധം സംബന്ധമായ വിവാദങ്ങളില്‍പ്പെട്ട് ജയില്‍വാസം വരിച്ചു. തെക്കേ മലബാറിലെ അറിയപ്പെടുന്ന പ്രാസംഗികനായിരുന്നു. 1957 ല്‍ മുസ്ലിംലീഗ് സ്ഥാനാര്‍ത്ഥിയായി അണ്ടത്തോട് നിയോജക മണ്ഡലത്തില്‍ മത്സരിക്കാന്‍ പാര്‍ട്ടി നിര്‍ദ്ദേശിച്ചെങ്കിലും ചില സാങ്കേതിക കാരണങ്ങളാല്‍ അദ്ദേഹം മത്സരിച്ചില്ല. 1991നു മരണം.