യു. എം. അബ്ദുല്ല ഹാജി

യു. എം. അബ്ദുല്ല ഹാജി


ടിവി അബ്ദുറഹിമാന്‍കുട്ടി

9495095336

alfaponnani@gmail.com

വലിയ പളളിക്ക് സമീപം ഉത്വാങ്ങാനകമെന്ന മാളിയേക്കല്‍ തറവാട്ടില്‍ ജനനം. ഖുര്‍ആന്‍ അറബി-അറബി മലയാള ഗ്രന്ഥങ്ങള്‍ മുതലായവ  വിപുലമായ രീതിയില്‍ പ്രസിദ്ധീകരിച്ച് മലേഷ്യ-സിലോണ്‍-കറാച്ചി തുടങ്ങി ഇന്ത്യക്കകത്തും പുറത്തും കയറ്റി അയച്ചിരുന്ന തെക്കെ മലബാറിലെ പ്രശസ്ത പബ്ലിഷിങ്ങ് സ്ഥാപനമായ യു.എം. അബ്ദുല്ല ഹാജി & കമ്പനിയുടെ ഉടമസ്ഥന്‍, ഖിലാഫത്ത് സമരഭടന്‍, വ്യവസായി എന്നീ നിലകളില്‍ പ്രശസ്തനാണ്. 1963നു മരണം. മക്കളായ ആമിന, സുബൈദക്കുട്ടി എന്നിവരുടെ ഭര്‍ത്താവ് ആനബീഡി കുഞ്ഞിമുഹമ്മദാജിയാണ്.