17. ഹൈദരലിയും ടിപ്പുവും
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
1766 ല്‍ നവാബ് ഹൈദറലിയുടെ മലബാര്‍ പ്രവേശനം മുസ്‌ലിംകളില്‍ നവോന്മേഷവും ഊര്‍ജവും പകര്‍ന്നു. മുസ്‌ലിംകള്‍ക്കിടയില്‍ മൂല്യ ശോഷണം സംഭവിച്ചുകൊണ്ടിരുന്ന സാമൂഹിക-സാംസ്‌കാരിക-വൈജ്ഞാനിക-സാമ്പത്തിക രംഗങ്ങളില്‍ ശുഭ പ്രതീക്ഷയുടെ വെള്ളി രേഖകള്‍ തെളിഞ്ഞു. 1782 ല്‍ അധികാരത്തില്‍ വന്ന ടിപ്പു സുല്‍ത്താന്‍ ജന്മി സമ്പ്രാദയത്തിന് അറുതി വരുത്തി.
ഭൂമി വിലക്ക് വാങ്ങുനുള്ള അവകാശം മുസ്‌ലിംകള്‍ക്കും നല്‍കി. സമൂഹത്തില്‍ നിലനിന്നിരുന്ന അനാചാരങ്ങള്‍, ബഹു ഭര്‍തൃത്വം, ലഹരി ഉപയോഗം, താഴ്ന്ന ജാതിയില്‍പെട്ട സ്ത്രീകള്‍ മാറ് മറക്കാതിരിക്കല്‍ തുടങ്ങിയവ കര്‍ശനമായി നിരോധിച്ചു. സാമൂഹിക-ധാര്‍മ്മിക പുരോഗതി ലക്ഷ്യമാക്കിയായിരുന്നു ഈ പരിഷ്‌കരണം.
പക്ഷെ പരമ്പരാഗത ആചാര വിശ്വാസങ്ങളില്‍ നിലയുറച്ചിരുന്ന യഥാസ്ഥികര്‍ ഇതിനോട് യോജിച്ചില്ല. 1792 ലെ ശ്രീരംഗ പട്ടണം സന്ധിയെ തുടര്‍ന്ന് ടിപ്പുവില്‍ നിന്ന് മലബാറിന്റെ ഭൂരിഭാഗവും, 1799 ല്‍ ടിപ്പുവിന്‍റെ മരണ ശേഷം 1800 ല്‍ മലയാളക്കരയും ഭാരതവും ഒരര്‍ത്ഥത്തില്‍ ബ്രട്ടീഷ് അധീനത്തിലായെന്ന് പറയാം. ഹിന്ദുക്കളെയും മുസ്‌ലിംകളെയും ഒരു പരിധി വരെ ഏകോപിച്ച് നിര്‍ത്തിയ കേരളവര്‍മ്മ പഴശ്ശി രാജാവ് 1805 ല്‍ കൊല്ലപ്പെട്ടതോടെ ബ്രിട്ടീഷ്‌ക്കാര്‍കെതിരെയുള്ള പോരാട്ടത്തിന് മലയാളക്കരയില്‍ നേതൃത്വം നല്‍കാന്‍ ശക്തമായ എതിരാളി ഇല്ലാതായി.