61. ഐ.എ.എസും ഐ.പി.എസും

61. ഐ.എ.എസും ഐ.പി.എസും




ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336




        യൂണിയന്‍ പബ്ലിക്ക് സര്‍വീസ് കമ്മീഷന്‍ നിയന്ത്രണത്തില്‍ IAS, IPS, IFS, IRS, IC&CES, IAAS, IPoS തുടങ്ങിയ ഉയര്‍ന്ന ആകര്‍ഷകമായ പദവികളിലേക്ക് ഒരോ വര്‍ഷവും ഒഴിവുകളനുസരിച്ച് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് യോഗ്യരായവരെ തെരഞ്ഞെടുക്കാന്‍ കിഴിയാവുന്നത്ര കുറ്റമറ്റ രീതിയില്‍ നടത്തുന്ന മെയ് മാസം മുതല്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രിലിമിനറി-മെയില്‍-ഇന്‍റര്‍വ്യൂ എന്നീ മൂന്ന് ഘട്ടങ്ങളിലായി നടത്തുന്ന പരീക്ഷയാണ് സിവില്‍ സര്‍വീസ് പരീക്ഷ. പരീക്ഷകളുടെ മാതാവെന്ന് ഇതിനെ വിശേഷിപ്പിക്കാം എല്ലാ തസ്തികകളും മികവുറ്റതാണ്. ഏറ്റവും തിളക്കമാര്‍ന്നത് ഐ എ എസ് ആണെന്ന് മാത്രം. ആദ്യ റാങ്ക് ലിസ്റ്റില്‍ അറുപതിനുള്ളില്‍ മുന്‍ഗണന നേടുന്നവര്‍ക്കാണ് ഐ എ എസ്  നിയമനം. ഉദ്യോഗാര്‍ത്ഥികള്‍ക്ക് ലഭിക്കുന്ന റാങ്കിന്‍റെ നമ്പറും അപേക്ഷിക്കുന്ന മുന്‍ഗണന ക്രമവും അനുസരിച്ചായിരിക്കും തുടര്‍ന്നുള്ള തസ്തികളിലേക്ക് നിയമനം. പരീക്ഷ പാസായല്‍ തന്നെ നിയമനം ലഭിക്കുന്നവരുടെ എണ്ണം ഒരോ വര്‍ഷവും മാറികൊണ്ടിരിക്കും. 

      ആദ്യമായി പരീക്ഷയെ പറ്റി പൂര്‍ണ്ണമായും ഗ്രഹിക്കുക എന്നത് പ്രധാനമാണ്. ഏതെങ്കിലും ഒരു അംഗീകൃത സര്‍വ്വകലാശാല ഡിഗ്രിയൊ തതുല്യ ക്വാളിഫിക്കേഷനോ ആണ് യോഗ്യത. റഫറന്‍സിനെളുപ്പമായ ചില വിഷയങ്ങളുളതിനാല്‍ ഡിഗ്രിക്ക് വിഷയം തെരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. ഹൈസ്ക്കൂള്‍ തലം തൊട്ട് ചിട്ടയായ പഠനവും പ്രോത്സാഹനവും ആത്മവിശ്വാസവും അര്‍പ്പണ മനോഭാവവും ലക്ഷ്യ ബോധവുമുള്ള എതൊരു പഠിതാവിനും നേടിയെടുക്കാവുന്നതാണ് ഐ എ എസ്. ഹൈസ്കൂള്‍ തലം തൊട്ട് തന്നെ കുട്ടികളില്‍ ആഗ്രഹവും മാര്‍ഗ നിര്‍ദ്ദേശങ്ങളും വളര്‍ത്തി കൊണ്ടുവന്നാല്‍ കൂടുതല്‍ എളുപ്പമാകും. പരന്ന വായന, ആഴത്തിലുള്ള വിജ്ഞാനം, സ്വന്തം സാഹചര്യങ്ങളെ കുറിച്ചുള്ള പഠന സിലബസ്സ്, ക്ഷമയോടും, ചിട്ടയോടുമുള്ള പഠനം, ശരിയായ ദിശാ ബോധം തുടങ്ങിയവ അനിവാര്യം. കേരളത്തില്‍ നിന്ന് വിഭിന്നമായി ഡല്‍ഹി, ചത്തീഗഡ്, മഹാരാഷ്ട്ര, ബിഹാര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിക്കാന്‍ ഇതാണ് കാരണം. ഇവിടങ്ങളില്‍ ആദ്യമേ ഇതിനുള്ള സംവിധാനങ്ങളുണ്ട്. കോളേജ് തല പഠനം മുതല്‍ പരിശീലനം ആരംഭിച്ച് ഡിഗ്രി കഴിഞ്ഞ ഉടനെ പരീക്ഷയെഴുതി 22-ാം വയസ്സില്‍ ഐ.എ.എസ് ലഭിച്ച് അപൂര്‍വ്വം മിടുമിടുക്കന്മാര്‍ സര്‍വീസിലുണ്ട്. കോളേജില്‍ പഠിക്കാതെ വിദൂര വിദ്യാഭ്യാസ സ്കീമനുസരിച്ച് ഡിഗ്രി പാസ്സായി ഈ പദവി നേടിയവരുമുണ്ട്.

        ഇപ്പോള്‍ ഓരോ വര്‍ഷവും അഞ്ച് ലക്ഷത്തോളം വിദ്യാര്‍ത്ഥികള്‍ ഈ പരീക്ഷയുടെ പ്രിലിമിനെറി എഴുതാറുണ്ട്. ഡല്‍ഹിയിലെ ജവഹര്‍ ലാല്‍ നെഹ്റു യൂനിവേഴ്സിറ്റി പോലെ സിവില്‍ സര്‍വ്വീസ് സംസാകാരമുള്ള സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പഠനം കൂടുതല്‍ സുഗമമാകും. മികച്ചതും അല്ലാത്തതുമായ ഇരൂന്നോറോള്ളം പരിശീലന കേന്ദ്രങ്ങള്‍ ഡല്‍ഹിയിലുണ്ട്. ഒരോ വര്‍ഷവും ഒരു ലക്ഷത്തോളം പേരാണ് ഇവിടെ. പ്രിലിമിനറി പരീക്ഷ ഏഴുതുന്നത്. ഹംദ്ര്‍ദ്,  ക്രസന്‍റ്, സകാത്ത് ഫൗണ്ടേഷന്‍ തുടങ്ങിയ ദേശീയ സ്ഥാപനങ്ങളും, ഫാറൂക്ക് കോളേജ് പി. എം. ഫൗണ്ടേഷന്‍, തിരുവന്തപുരം കേരളാ സ്റ്റേറ്റ് സിവില്‍ അക്കാദമി, പാലയിലെ പരിശീലന കേന്ദ്രം, പൊന്നാനി, മലബാര്‍ സിവില്‍ സര്‍വ്വീസ് അക്കാദമി ചെറുത്തുരുത്തി തുടങ്ങിയ കോച്ചിംങ് സെന്‍ററുകള്‍ തുടങ്ങി. പലയിടത്തും ഐ. എ. എസ്. പരിശീലന സെന്‍ററുകളുണ്ട്. കോഴിക്കോടും പാലക്കാടും ഉടനെ ഉപകേന്ദ്രങ്ങള്‍ വരും. വീഡിയോ കോണ്‍ഫ്രന്‍സിലൂടെ പഠനം വ്യാപിപിക്കും.

       ദൗര്‍ഭാഗ്യഭകരമെന്നു പറയട്ടെ സാക്ഷരതയിലും വിദ്യാ സ്വീകരണത്തിലും പതിറ്റാണ്ടുകള്‍ സമ്പന്നമായ കേരളാ സംസ്ഥാനത്തില്‍ വിദ്യാഭ്യാസത്തിന്‍റെ അളവ് കോല്‍ പരിഗണിക്കുമ്പോള്‍ ഈ പരീക്ഷ പാസ്സായവരുടെ സംഖ്യ കുറവാണ്. ഇംഗ്ലീഷ് ഒഴികെയുള്ള വിഷയങ്ങള്‍ മലയാളം ഉള്‍പ്പെടെ ഭരണഘടനയുടെ എട്ടാം ഷെഡ്യൂളില്‍പ്പെട്ട എത് ഭാഷയിലും പരീക്ഷയെഴുതാം. പക്ഷെ ഇംഗ്ലീഷില്‍ നല്ല പരിജ്ഞാനം അത്യാവിശ്യമാണ്. പരീക്ഷയെഴുതാന്‍ ചുരുങ്ങിയത് 21 ഉം പരമാവധി പ്രായം 30 ഉം ആണ്. ഒ. ബി സി ക്കാര്‍ക്ക് 3 വര്‍ഷവും എസ്ഇ, എസ്ടി. ക്കാര്‍ക്ക് 5 വര്‍ഷവും പ്രായ പരിധിയില്‍ ഇളവുണ്ട്. എസ്ഇ, എസ്ടി വിഭാഗങ്ങള്‍ക്ക് പ്രായ പരിധി അവസാനിക്കുന്നതുവരെയും ജനറല്‍ കാറ്റഗറി വിഭാഗങ്ങള്‍ക്ക്  നാല് തവണയും മുസ്ലിംകള്‍ ഉള്‍പ്പെട്ട ഒബിസി വിഭാഗകാര്‍ക്ക് എഴ് തവണയും പരീക്ഷയെഴുതാന്‍ അവസരം ലഭിക്കും. 

        ഇളവുകള്‍ ഉണ്ടായിട്ടും  മത്സര പരീക്ഷകളില്‍ മുസ്ലിം പ്രാതിനിധ്യം ഇപ്പോഴും വളരെ കുറവാണ്. പോയ വര്‍ഷങ്ങളില്‍ ജനസംഖ്യ ആനുപാതികം കവിഞ്ഞ് ക്രിസ്തീയരും എസ് ഇ, എസ് ടി വിഭാഗക്കാര്‍ ജനസംഖ്യ പ്രാധിനിധ്യമനുസരിച്ചും മുസ്ലിംകളൊഴിച്ച് മറ്റു ഒബിസി വിഭാഗക്കാര്‍ മികച്ച പ്രകടനവും കാഴ്ചവെച്ചപ്പോള്‍ മുസ്ലിം പ്രാതിനിധ്യം നാമ മാത്രമായി തന്നെ തുടരുന്നു. 1-7-2012 ലെ രേഖകളനുസരിച്ച് കേരളത്തില്‍ ഐ എ എസ് കേഡറിലുള്ള 154 ഓഫീസര്‍മാരുണ്ടെങ്കിലും മുഹമ്മദ് അനീഷ്, സൂരജ്, ഷാജഹാന്‍, മിന്‍ഹാജ് ആലം, ശൈഖ് ഫരീദ്, അലീ അസ്ഗര്‍ പാഷ, മുഹമ്മദ് സഗീര്‍, മുഹമ്മദ് ഷഫീയുല്ല, മുഹമ്മദലി എന്നീ ഒന്‍പത് പേര്‍ മാത്രമാണ് മുസ്ലിംകളായിട്ട് കേരള സര്‍വ്വീസിലുള്ളൂ. കേരളീയ മുസ്ലിം ഐ. എ. എസ് ഓഫീസര്‍മാര്‍ നാമമാത്രമായി ഇതര സംസ്ഥാനങ്ങളിലും സേവനമനുഷ്ഠിക്കുന്നുണ്ട്. സമുദായത്തില്‍ ഇപ്പോള്‍ വിവിധ വിഷയങ്ങളില്‍ പഠന മികവ് തെളിയിച്ച കുട്ടികളും. മത ധര്‍മ്മ സ്ഥാപനങ്ങളില്‍ നിന്ന് സമുന്വയ പഠനത്തിലുടെ ബിരുദ്ധം നേടിയ കുട്ടികളും ധാരാളമായുണ്ട്. പലരും ഈ രംഗത്ത് സജീവമാണെങ്കിലും ലക്ഷ്യത്തിലെത്തുന്നില്ല. മുസ്ലിം നേതാക്കളുടെയും ബുദ്ധി ജീവികളുടെയും സംഘടനകളുടെയും അടിയന്തിര ശ്രദ്ധ പതിയേണ്ട മേഖലയാണിത്. 

      ജനായത്ത ഭരണ സംവിധാനത്തില്‍ രാഷ്ട്രീയ നേതൃത്വത്തിനുള്ളത് പോലെ തന്നെ നയ രൂപീകരണത്തില്‍ സിവില്‍ സര്‍വീസിനും സുപ്രധാന സ്ഥാനമുണ്ട്. രാഷ്ട്രീയ നേതൃത്വത്തെ ശരിയായ ദിശയിലേക്ക് നയിക്കുന്നതും അവര്‍ക്ക് അവസരത്തിനൊത്ത് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്നതും തീരുമാനങ്ങള്‍ നടപ്പാക്കുന്നതും മിക്കപ്പോഴും ഐഎഎസ് ഉദ്യോഗസ്ഥരാണ്. രാഷ്ട്രീയക്കാരെ പോലെ പബ്ലിസിറ്റി ലഭിച്ചിലെങ്കിലും മറ്റു ചില പദവികളെ പോലെ സാമ്പത്തികനിലമെച്ചമല്ലെങ്കിലും, അധികാരത്തിലും ഭരണത്തിലുമുള്ള നിര്‍ണ്ണായക പങ്കാളിത്തവും വിവേചനാധികാരവുമാണ് സിവില്‍ സര്‍വീസിന്‍റെ പ്രാധാന്യം. ഇന്ത്യന്‍ ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ നടത്തിയ ഒരു സര്‍വേ അനുസരിച്ച് സ്വദേശത്തും വിദേശത്തും കമ്പനികളിലും കോ-ഓപ്പറേറ്റ് മാനേജ്മെന്‍റുകളിലും ഇതര ലാവണങ്ങളിലും വന്‍ ശമ്പളവും ആനൂകൂല്യങ്ങളും ഓഫറുകളും ലഭ്യമാകുമ്പോള്‍ തന്നെ സാമ്പത്തികമെച്ചം എന്നതിനെക്കാള്‍ ക്രിയാത്മകതയും കഴിവും പ്രകടിപ്പിക്കാനുള്ള തസ്തിക എന്ന നിലയില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസ് ജനകീയമായി ഇന്നും നിലനില്‍ക്കുന്നു. സ്വദേശത്തും വിദേശത്തും വന്‍ ശമ്പളമുള്ള ഓഫറുകള്‍ നിലനില്‍ക്കുമ്പോഴും ഇത്തരം കേഡറുകളിലേക്കുള്ള നിയമനം എറ്റവും പോപ്പുലറായി നിലനില്‍ക്കുന്നു.

        ഐ എ എസ് വിജയികളുടെ ഏണ്ണത്തില്‍ പിന്നിലാണെങ്കിലും ഈ രംഗത്ത് ചില മികച്ച റെക്കോര്‍ഡുകള്‍ കേരളത്തിന് സ്വന്തം. സ്വാതന്ത്ര്യ ഭാരതത്തില്‍ 1947 ല്‍ ആദ്യമായി നടന്ന പരിക്ഷയില്‍ കേരളീയനായ ആര്‍. വെങ്കിട്ടേശ്വരന്‍ ഒന്നാമനായി. ഇന്ത്യയിലാദ്യമായി സിവില്‍ സര്‍വ്വീസ് പാസായ വനിത മലയാളിയായ പത്മഭൂഷണ്‍ അന്നാരാജം ജോര്‍ജ്ജ്(അന്ന മല്‍ഹോത്ര)യാണ്. 1950 ലാണ് ഇവര്‍ ഈ നേട്ടം കരസ്ഥമാക്കിയത്. സിവില്‍ സര്‍വീസില്‍ ഒന്നാം റാങ്ക് നേടിയ ആദ്യത്തെ മലയാളി വനിത നിരുപമ റാവു ആണ്. ഐ സി എസിലും ഐ എ എസിലുമായി ഒന്നാം റാങ്ക് നേടിയ ഏട്ട് മലയാളികളുണ്ട്. ഐ. സി എസില്‍ 1921 ല്‍ ഒന്നാം റാങ്ക് നേടിയ മലയാളി കെ. പി. എസ്. മേനോനും ഐ എ എസില്‍ 2013 ല്‍ ഒന്നാം റാങ്ക് നേടിയ മലയാളി ഹരിതകുമാരിയുമാണ്. കേരള ചീഫ് സെക്രട്ടറിയായ പത്മാരാമചന്ദ്രനാണ് ഇന്ത്യയില്‍ രണ്ടാമതായി ഈ പദവിയിലെത്തുന്ന വനിത.

        ഒരു കാലത്ത് മത്സരപരീക്ഷകളില്‍ അധികവും നേട്ടങ്ങള്‍ കൊയ്തിരുന്നത് മേലാള വിഭാഗത്തിലെ കുട്ടികളായിരുന്നു. മികച്ച വിദ്യാഭ്യാസം സമ്പന്നരുടെ കുട്ടികള്‍ക്കാണെങ്കിലും അടുത്ത കാലത്തായി സാധാരണക്കാരുടെ മക്കളും റാങ്കുകളുടെയും മത്സരപരീക്ഷകളുടെയും അവകാശികളാവുന്നത് സന്തോഷകരമാണ് പഠനമികവ് അവകാശപ്പെടുന്ന സ്ഥാപനങ്ങളില്‍ വന്‍ സാമ്പത്തിക ബാധ്യത വേണമെന്ന അവസ്ഥയാണ് നിലവിലുള്ളത്. ഉപരിപഠന ക്ലാസുകളും കോഴ്സുകളും അനുവദിച്ചിരുന്നത് നിലവിലുള്ള സ്ഥാപനങ്ങള്‍ക്കാണ.് മുസ്ലിം പ്രദേശങ്ങളിലും മുസ്ലിംകള്‍ക്കും ജനസംഖ്യ ആനുപാതികമായി താരതമേന്യ സര്‍ക്കാര്‍, എയ്ഡഡ് വിദ്യാലയങ്ങളും കലാശാലകളും ആദ്യകാലം മുതല്‍ കുറവായതിനാല്‍ പുതിയ കോഴ്സുകള്‍ അനുവദിക്കുമ്പോള്‍ അര്‍ഹിക്കുന്ന പ്രാതിനിധ്യം ലഭിച്ചിരുന്നില്ല. ഉന്നത വിദ്യാഭ്യാസ രംഗത്തെ സ്ഥിതിയും മറിച്ചല്ല. ഈ പോരായ്മ പരിഹരിക്കുന്നതിന് മികച്ച സേവനങ്ങള്‍ സമര്‍പ്പിക്കാന്‍ മത സാമൂഹിക സാംസ്കാരിക സംഘടനകളും വിദ്യാഭ്യാസ പ്രവര്‍ത്തകരും മുന്നോട്ട് വരുന്നത് ശുഭ ലക്ഷണമാണ്.