25. ദക്ഷിണേന്ത്യയിലെ
ആദ്യ മുസ്‌ലിം കലാലയം
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
കഴിഞ്ഞ നൂറ്റാണ്ടില്‍ ഭാരതത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ വിശിഷ്യ ദക്ഷിണേന്ത്യയില്‍ സംഘടിപ്പിക്കപ്പെട്ട മുസ്‌ലിം വിദ്യാഭ്യാസ സെമിനാറുകള്‍ ഈ രംഗത്തെ പ്രോല്‍സാഹിപ്പിക്കുന്നതില്‍ സുപ്രധാന പങ്ക് വഹിച്ചു. ആള്‍ ഇന്ത്യ എജുക്കേഷണല്‍ കോണ്‍ഫറന്‍സിന്‍റെ 15-ാം വാര്‍ഷിക സമ്മേളനം 1901 ല്‍ ചെന്നെയില്‍ വെച്ച് നടന്നു. ഇതില്‍ നിന്ന് ആര്‍ജവം ഉള്‍കൊണ്ട വര്‍ത്തക സാമൂഹിക പ്രമുഖര്‍ ഈ വര്‍ഷം തന്നെ വാണിയംപാടി മുഹമ്മദന്‍ എജുക്കേഷണല്‍ സൊസൈറ്റി (VMES) രൂപീകരിക്കുകയും 1903 ല്‍ അല്‍ മദ്രസത്തുല്‍ ഇസ് ലാമിയ സ്ഥാപിക്കുകയും ചെയ്തു. 1914 ല്‍ വെല്ലൂരില്‍ ചേര്‍ന്ന ദക്ഷിണേന്ത്യന്‍ മുഹമ്മദന്‍ എജുക്കേഷണല്‍ കോണ്‍ഫറന്‍സില്‍ ആര്‍ട്ട്‌സ് കോളേജുകള്‍ സ്ഥാപിക്കണമെന്ന പ്രമേയങ്ങള്‍ അംഗീകരിച്ചു. സമ്മേളനത്തില്‍ സീതി സാഹിബ് പങ്കെടുത്തിരുന്നുവെങ്കിലും കേവലം ഹൈസ്‌ക്കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നതിനാല്‍ അദ്ദേഹത്തിന് പ്രസംഗാനുമതി നിഷേധിക്കപ്പെട്ടു.
ഹൈദ്രാബാദ് നൈസാമിന്‍റെ ആഭ്യന്തര സെക്രട്ടറി ആയിരുന്ന അക്ബര്‍ ഹൈദരിയുടെ അദ്ധ്യക്ഷ്യതയില്‍ ചേര്‍ന്ന കോണ്‍ഫറന്‍സ് കോളേജ് സ്ഥാപിക്കണമെന്ന് തീരുമാനിച്ചെങ്കിലും സ്ഥാപനത്തിന്‍റെ പേര് തര്‍ക്കത്തെ ചെല്ലി പദ്ധതി മുന്നേട്ട് നീങ്ങിയില്ല തുടര്‍ന്ന് തദ്ദേശീയര്‍ തന്നെ സംഘടിച്ച് 1919 ല്‍ ദക്ഷിണേന്ത്യയില്‍ ആദ്യമായി വാണിയമ്പാടി ഇസ്‌ലാമിയ കോളേജ് സ്ഥാപിച്ചു. ഈ കോളേജിന് നല്‍കാമെന്ന് നൈസാം വാഗ്ദത്തം ചെയ്തിരുന്ന സാമ്പത്തിക സഹായം വിപുലീകരിച്ച് ഹൈദ്രാബാദില്‍ സ്ഥാപിച്ച കോളേജാണ് പിന്നീട് നൈസാമിന്‍റെ പേരില്‍ ഉസ്മാനിയ സര്‍വ്വകലാശാലയായി രൂപാന്തരപ്പെട്ടത്.