39. മലബാര്‍ കലാപവും
വിദ്യാഭ്യാസ പുരോഗതിയും
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
ഖിലാഫത്ത് പ്രസ്ഥാനത്തിന്‍റെ ഭാഗമായി ശാന്തമായി ആരംഭിച്ച സമരങ്ങള്‍ പിന്നീട് കലാപമായി മാറുകയാമുണ്ടായത്. 1921 ലെ ഈ കലാപത്തെ മലബാര്‍ കലാപത്തെ ചരിത്രം വ്യത്യസ്ത കോണുകളിലൂടെയാണ് വീക്ഷിക്കുന്നത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ത്യാഗോജ്വല തുടര്‍ച്ചയായി പരാമ്പര്യ സമര സ്വഭാവമുള്ള മുസ്‌ലിം കര്‍ഷകര്‍ നേതൃത്വം നല്‍കിയ പോരാട്ടമായാണ് ഇതിനെ നിഷ്പക്ഷ ചരിത്രക്കാരന്മാര്‍ വിലയിരിത്തുന്നത്. കലാപം കൂടുതല്‍ സംഹാര താണ്ഡവമാടിയത് തെക്കെ മലബാറിലാണ്. അനന്തര ഫലങ്ങള്‍ അതിദാരുണമായിരുന്നു. മലബാറിലെ ബ്രട്ടീഷ് ആധിപത്യത്തിന്‍റെ അടിക്കല്ല് ഇളക്കിയതായിരുന്നുവെങ്കിലും മുസ്‌ലിംകള്‍ അതിന് നല്‍കിയ വില കടുത്തതായിരുന്നു. തന്‍മൂലം നിരവധി മുസ്‌ലിംകള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു.
സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ അര ലക്ഷത്തോളം പേരെ അക്കാലത്ത് നരക തുല്യമെന്ന് വിശേഷിപ്പിക്കപ്പെടാവുന്ന ആന്തമാന്‍-നികോബാര്‍ ദ്വീപുകളിലേക്കും ആസ്‌ത്രേലിയിയിലേക്കും നാടുകടത്തി. മുസ്‌ലിം സഹോദരിമാര്‍ ക്രൂരമായ മര്‍ദനങ്ങള്‍ക്ക് വിധേയരായി പലരും വിധവകളുമായി. അനാഥരും അഗതികളുമായ മുസ്‌ലിം കുട്ടികളെ ക്രിസതീയ മിഷണറിമാര്‍ സ്വയം ദത്തെടുത്തു അവരുടെ അനാഥമന്തിരങ്ങളിലും ചര്‍ച്ചുകളിലും ക്രിസ്തീയാചാരമനുസരിച്ച് വളര്‍ത്തി ഈ അവസ്ഥയ്ക്ക് ശാശ്വത പരിഹാരാരം'മെന്ന നിലക്ക് നിരാലംബരും നിരാശ്രയരുമായ കുടുംബങ്ങള്‍ക്ക് അശ്വാസമേകാന്‍ ഉത്തരേന്ത്യക്കാരനായ മൗലവി മുഹിയദ്ദീന്‍ അഹ്‌മ്മദ് സാഹിബിന്റെ നേതൃത്വത്തില്‍ 1922 ല്‍ ജെഡിറ്റി ഇസ്‌ലാം ഓര്‍ഫനേജ് നിലവില്‍ വന്നു.തുടര്‍ന്ന് സ്ഥാപിതമായ താനൂര്‍യതീംഖാന, തിരൂര്‍മുസ്‌ലിം ധര്‍മ്മ പരിപാലനസംഘം, കൊടുങ്ങല്ലൂര്‍ യതീംഖാന, തിരൂരങ്ങാടി യതീംഖാന, തലശ്ശേരി ദാറുസ്സലാം, മുക്കം യതീംഖാന, ആലപ്പുഴ യതീംഖാന, പൊന്നാനി മഊനത്തുല്‍ ഇസ്‌ലാം യതീംഖാന, കൊച്ചിന്‍ അനാഥ സംരക്ഷണസംഘം തുടങ്ങിയ പഴയ കാല ഓര്‍ഫനേജുകളുടെ സേവനം സ്തുത്യര്‍ഹമാണ്. ആലംബഹീനരായ നിരവധി കുട്ടികള്‍ യതീംഖാനകളിലൂടെ വിദ്യാ സമ്പന്നരമായി. സര്‍ക്കാര്‍ വകയായി 1923 മുതല്‍ യതീംഖാനകള്‍ക്ക് ഗ്രാന്‍റ് നല്‍കാന്‍ തീരുമാനിച്ചു തുടര്‍ന്ന് ജെ ഡി റ്റി ഉള്‍പ്പെടെ പല യതീംഖാനകളും ഈ ആനുകൂല്യം പ്രയോജനപ്പെടുത്തി.സേവനരംഗത്ത് വേറിട്ട് പാന്ഥാവിലൂടെയാണ് തിരൂരങ്ങാടി യതീംഖാനയും അനുബന്ധ സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നത്.
കലാപത്തെ തുടര്‍ന്ന് മുസ്‌ലിംകളോടുള്ള സമീപനത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കാതലായ മാറ്റങ്ങള്‍ വരുത്തി. ആഴത്തിലുള്ള പ്രതിസന്ധി പരിഹരിക്കാന്‍ മുസ്‌ലിംകള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസം പ്രചരിപ്പിക്കണമെന്നും അത് നേടി കഴിഞ്ഞാല്‍ മുസ്‌ലിംങ്ങളില്‍ പ്രക്ഷോഭ താല്‍പര്യം കുറയുമെന്നും തല്‍ഫലമായി ബ്രട്ടീഷ്‌ക്കാര്‍ക്ക് മുസ്‌ലിംകളെ സമന്വയിപ്പിക്കാന്‍ പറ്റുമെന്നും കലാപത്തെ പറ്റി അന്വേഷിച്ച സര്‍ക്കാര്‍ കമ്മീഷന്‍റെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. തുടര്‍ന്ന് മുസ്‌ലിംകള്‍ക്കിടയില്‍ ആധുനിക വിദ്യാഭ്യാസം വ്യാപിപ്പിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചു. മുസ്‌ലിം വിദ്യാര്‍ത്ഥികളെ വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിച്ചു. സ്‌കൂളില്‍ മത അദ്ധ്യാപകരെ നിയമിച്ചു. മുസ്‌ലിം സ്‌കൂളുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. പല ഓത്തു പള്ളികളും സ്‌കൂളുകളായി രൂപാന്തരപ്പെട്ടു. ഇതിന്‍റെ ഫലമായി മുസ്‌ലികള്‍ വിദ്യാഭ്യാസ രംഗംത്ത് ക്രമേണ സജീവമായി.
മുസ്‌ലിം വിദ്യാഭ്യാസ പുരോഗതിക്ക് മാത്രമായി സാമാന്യം ഉയര്‍ന്ന രീതിയില്‍ ഒരു വിദ്യാഭ്യാസ സ്‌പെഷല്‍ ഓഫീസര്‍ തസ്തിക സൃഷ്ടിച്ച്., പഴയ പൊന്നാനി താലൂക്കിലെ വടുതലയില്‍ നിന്ന് നിന്ന് ഇംഗ്ലണ്ടിലെ ഓക്‌സ്‌ഫോര്‍ഡില്‍ പഠനം പൂര്‍ത്തിയാക്കിയ കൂളിയാട്ടയില്‍ ഖാന്‍ ബഹദൂര്‍ കെ.മുഹമ്മദ് സാഹിബിനെ നിയമിച്ചു. അദ്ദേഹത്തിന്‍റെ കീഴില്‍ മലബാറില്‍ ആറ് മുസ്‌ലിം ഡെപ്യൂട്ടി ഇന്‍സ്‌പെകടര്‍മാര്‍ ഉള്‍പ്പെട്ട മുസ്‌ലിം എജ്യുകേഷണല്‍ വിംഗ് സജീവമായി പ്രവര്‍ത്തിച്ചു. തിരുവിതാംകൂറില്‍ മുസ്‌ലിം അറബിക്ക് ഇന്‍സ്‌പെക്ടറുടെ നേതൃത്വതത്തില്‍ മുസ്‌ലിം വിദ്യാഭ്യാസ കാര്യങ്ങള്‍ നോക്കിനടത്താന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കി. പ്രൈമറി ക്ലാസുകളില്‍ മൊല്ലാ ടീച്ചര്‍മാരും സെക്കണ്ടറി തലത്തിലും ട്രൈനിംഗ് ക്ലാസുകളിലും മറ്റദ്ധ്യാപകരെ പോലെ മുസ്‌ലിം മത അദ്ധ്യാപകരും(ഞലഹശഴശീൗ െകിേൌരലേൃ) നിയമിതരായി. ഇവര്‍ക്ക് ഭാഷാ അധ്യാപകരെക്കാള്‍ അഞ്ച് രൂപ ശമ്പള വര്‍ദ്ധനവ് നല്‍കിയിരുന്നു. അബ്ദുല്‍ ഗഫൂര്‍ ഷായുടെ മുസ്‌ലിം സന്മാര്‍ഗ ദീപം, നബിചരിതം, മണിപ്രവാളം, മഞ്ചേരി താലൂക്ക് ബോര്‍ഡ് പ്രസിഡന്റ് കുഞ്ഞുമോയി സാഹിബിന്‍റെ ഹിദായത്തുല്‍ ഇസ്‌ലാം പാഠാവലി, തുടങ്ങിയ പല കൃതികളും പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി. സ്‌കൂളുകള്‍ അധികവും നഗരങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു സ്ഥാപിച്ചിരുന്നത്.
മലബാര്‍ജില്ല മുസ്‌ലിം വിദ്യാഭ്യാസ പൈതൃകം പരമാര്‍ശിക്കുന്ന രേഖയനുസരിച്ച് 1935 ല്‍ മലബാറില്‍ സെക്കണ്ടറി സ്‌ക്കൂളുകളില്‍ 106 മുസ്‌ലിം ആണ്‍കുട്ടികളും 16 മുസ്‌ലിം പെണ്‍കുട്ടികളും മാത്രമാണ് പഠിച്ചിരുന്നത്. ഇത് അക്കാലത്തെ മുസ്‌ലിം വിദ്യാഭ്യാസ ദയനീയാവസ്ഥ വ്യക്തമാക്കുന്നു. ഉയര്‍ന്ന വിദ്യാദാനവും വിദ്യാ സ്വീകരണവും പലയിടത്തും സവര്‍ണരെന്ന് അവകാശപ്പെടുന്ന വിഭാഗത്തിന്‍റെയും മിഷണറിസീന്‍റെയും കൈപിടിയില്‍ ഒതുങ്ങി. മുസ്‌ലിംകള്‍ക്ക് പ്രസ്തുത വിദ്യാലയങ്ങളില്‍ അവഗണന അനുഭവപ്പെടുകയും പഠന തല്‍പരരായ മുസ്‌ലിം കുട്ടികള്‍ക്ക് അര്‍ഹമായ പ്രവേശനവുംഅംഗീകാരവും ലഭ്യമാകാത്തതും കാരണം അസ്വസ്തതയും അസ്വാരസ്യവും നില നിന്നു ഇതെല്ലാം സഹിച്ച് ഒഴുക്കിനെതിരെ നീന്തി മറുകര പറ്റിയവരെ വിസ്മരിക്കുന്നില്ല.
ശാരീരികവും മാനസികവും ബൗദ്ധീകവുമായ വ്യക്തിത്വ വികാസത്തിന്‍റെ നിര്‍ണായക ഘടകമായ സെക്കണ്ടറി വിദ്യാഭ്യാസ രംഗത്ത് മലബാറില്‍ മുസ്‌ലിംകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കാതിരുന്ന സമയത്ത് മുഹമ്മദ് സാഹിബ് പ്രകടിപ്പിച്ച ശുഷ്‌കാന്തിയും അര്‍പ്പണ മനോഭാവവും അഭിന്ദനീയമാണ്. മലപ്പുറത്ത് ഒരു ഹൈസ്‌ക്കൂള്‍ സ്ഥാപിക്കണമെന്ന അദ്ദേഹത്തിന്‍റെ ശുപാര്‍ശ വിദ്യാഭ്യാസ ഡയറക്ടര്‍ ആര്‍. എം. സ്റ്റാത്താം സായിപ്പ് അംഗീകരിച്ചകുട്ടതിനെ തുടര്‍ന്ന്1936 ല്‍ മലപ്പുറം ഗവര്‍ണ്‍മെന്‍റ് മുസ്‌ലിം ഹൈസ്‌ക്കൂള്‍ സ്ഥാപിതമായി. ഈ അനുകൂല സാഹചര്യം പ്രയോജനപ്പെടുത്തി. മലബാറിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മുസ്‌ലിം കുട്ടികള്‍ ചേര്‍ന്നു. സാമ്പത്തിക ശേഷി കുറഞ്ഞ കുട്ടികള്‍ വീടുകളില്‍ ട്യൂഷെനെടുത്ത് വട്ടചിലവിന് വക കണ്ടെത്തി. മുസ്‌ലിം പെണ്‍കുട്ടികള്‍ വിദ്യാഭ്യാസരംഗത്ത് നാമ മാത്രമായിരുന്ന അക്കാലത്ത് തിരൂരിനടുത്ത വെട്ടത്ത് പുതിയങ്ങാടിയില്‍ 1940 കളില്‍ മുസ്‌ലിം ഗേള്‍സ് ഹോസ്റ്റല്‍ ഉള്‍പ്പടെ ഹൈസ്‌ക്കൂളും പൊന്നാനി വലിയജാറത്തിന് പടിഞ്ഞാറ് റോഡരുകില്‍ മുസ്‌ലിം ഗേള്‍സ് എല്‍ പി സ്‌ക്കൂളും മലബാറിന്റെ ചിലയിടങ്ങളില്‍ പ്രാഥമിക ഗേള്‍സ് സ്‌കൂളുകളും സ്ഥാപിച്ചു. കാലാന്തരത്തില്‍ പൊന്നാനിയിലെ എല്‍. പി സ്‌കൂള്‍ തൊട്ടടുത്ത ബോര്‍ഡ് സ്‌കൂളില്‍ ലയിച്ചു. ഈ സ്ഥലത്ത് ഇപ്പോള്‍ മൂന്ന് നിലയുള്ള സെക്കണ്ടറി മദ്രസ ഉയര്‍ന്ന് വന്നിട്ടുണ്ട്.
രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള ഭാരതീയ വിദ്യാഭ്യാസ വികസനത്തിന് രൂപരേഖ തയ്യാറാക്കാന്‍ 1944 ല്‍ സര്‍ ജോണ്‍ സാര്‍ജന്‍റിന്‍റെ അദ്ധ്യക്ഷതയില്‍ സൗജന്യ പ്രാഥമിക വിദ്യാഭ്യാസം, അക്കാദമികം, സാങ്കേതികം എന്നീ രീതിയുള്ള സ്‌കൂളുകള്‍ സ്ഥാപിക്കാന്‍ ശുപാര്‍ശ ചെയ്തു.