33. മൗഊനത്തുല്‍ ഇസ്‌ലാം സഭ
ടിവി അബ്ദുറഹിമാന്‍കുട്ടി
മുബൈല്‍ : 9495095336
വലിയ ജാറം തങ്ങന്മാരുടെയും കുഞ്ഞന്‍ ബാവ മുസ്‌ലിയാര്‍ മഖ്ദൂമിയുടെയും അശ്രാന്ത പരിശ്രമത്താല്‍ പൊന്നാനി വലിയ ജാറത്തിങ്കലില്‍ വെച്ച് പണ്ഡിതന്‍മാരും ഉമറാക്കളും ഉള്‍പ്പെടെ മുന്നൂറിലധികം സമുദായ സനേഹികള്‍ സമ്മേളിച്ച് 1900 സെപ്തംബര്‍ ഒമ്പതിന് മഊനത്തുല്‍ ഇസ്‌ലാം സഭ രൂപീകരിച്ചു. നിരവധി പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് മഊനത്ത് അതിന്‍റെ പരമോന്നത ലക്ഷ്യവുമായി മുന്നേറുന്നു. അിറഞ്ഞിടത്തോളം ലോകത്ത് സഭക്ക് തുല്യമായി മറ്റൊരു ഇസ്‌ലാമിക മത ധര്‍മ്മ സ്ഥാപനമില്ലെന്ന വസ്തുത സഭയുടെ മഹത്വം വര്‍ദ്ധിപ്പിക്കുന്നു.
ഖാന്‍ സാഹിബ് വി. ആറ്റക്കോയ തങ്ങളും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമാണ് ഇരുപത്തിയാറ് വര്‍ഷത്തോളം രണ്ട് ടേമുകളിലായി പ്രസിഡന്‍റ് പദം അലങ്കരിച്ചത്. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഇപ്പോഴത്തെ പ്രസിഡന്‍റ് മഊനത്തിന്‍റ് മാതൃക പിന്‍പ്പറ്റി പ്രവര്‍ത്തിക്കുന്ന കേരളത്തിലെ മറ്റൊരു സ്ഥാപനമാണ് 1936 ല്‍ സ്ഥാപിതമായ കോഴിക്കോട് തര്‍ബിയ്യത്തുല്‍ ഇസ്‌ലാം സഭ മഊനത്ത് സ്ഥാപിതമായതിന് ശേഷം കേരളത്തില്‍ പലയിടങ്ങളിലും പള്ളികളും യതീംഖാനകളും മദ്രസകളും നിലവില്‍ വന്നു. മഞ്ചേരി ഹിദായത്തുല്‍ മുസ്‌ലിമീനും 1912 ല്‍ തിരൂരില്‍ ദീനുല്‍ ഇസ്‌ലാം സഭയും പ്രാദേശിക പരിഷ്‌കരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. 1915 ല്‍ ആലപ്പുഴയില്‍ നുസ്രത്തുല്‍ ഇസ്‌ലാം സഭയും 1916 ല്‍ മലബാറില്‍ അഞ്ചുമാന്‍ തസ്ദീദുല്‍ ഇസ്‌ലാം സഭയും രൂപീകൃതമായി.
1934 ഏപ്രില്‍ 28,29 തിയ്യതികളില്‍ പൊന്നാനി കടപ്പുറത്ത് ലൈറ്റ് ഹൗസിന് സമീപം നടന്ന മഊനത്തുല്‍ ഇസ്‌ലാം സഭയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മുഖ്യ അതിഥിയായിയെത്തിയ ഇന്ത്യന്‍ സ്വാതന്ത്ര്യ സമര നായകന്‍ മൗലാന ശൗക്കത്തലിയുടെ പ്രസംഗത്തില്‍ ആധുനിക വിദ്യാഭ്യാസത്തോടൊപ്പം ഇസ്‌ലാമിക ജീവിതം നയിക്കുന്ന തനിക്കും സഹപ്രവര്‍ത്തകര്‍ക്കും പാശ്ചാത്യ നാടുകളില്‍ ലഭിച്ച മാന്യമായ അംഗീകാരവും ആദരവും അടിവരയിട്ട് ഊന്നി പറഞ്ഞു. 5,000 ത്തിലധികം പേര്‍ പങ്കെടുത്ത പ്രൗഡജ്വല യോഗത്തില്‍ മൗലാനയുടെ ഇംഗ്ലീഷ് പ്രസംഗം വിവര്‍ത്തനം ചെയ്തത് കെ. എം. സീതി സാഹിബാണ്.