54. സി.എച്ചും വിദ്യാഭ്യാസ പുരോഗതിയും



54. സി.എച്ചും വിദ്യാഭ്യാസ  പുരോഗതിയും




ടിവി അബ്ദുറഹിമാന്‍കുട്ടി

മൊബൈല്‍. 9495095336


     വിദ്യാഭ്യാസ രംഗത്ത് തനതായ വ്യക്തി മുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് സി.എച്ച്. മുഹമ്മദ് കോയ(1927-83). 1967 ലെ ഇ എം എസിന്‍റെ നേതൃത്വത്തിലുള്ള സപ്ത കക്ഷി മന്ത്രിസഭയില്‍  ഖാഇദെ മില്ലത്ത് ഇസ്മാഈല്‍ സാഹിബിന്‍റെ നിര്‍ദ്ദേശ പ്രകാരം വിദ്യാഭ്യാസ മന്ത്രിയായി അധികാരമേറ്റ അദ്ദേഹം പ്രൈമറി സെക്കണ്ടറി കോളേജ് തലങ്ങളില്‍ സമൂല മാറ്റത്തിനും മുസ്ലിം വിദ്യാഭ്യാസ പിന്നോക്കവസ്ഥ പരിഹരിക്കാനും സത്വര പദ്ധതികള്‍  ആസൂത്രണംചെയ്ത് പ്രാവര്‍ത്തികമാക്കി. സാമൂഹിക നീതി നടപ്പാക്കുന്നതിന്‍റെ ഭാഗമായി മലബാര്‍ മേഖലയിലാണ് വികസനത്തിന് കൂടുതല്‍ മുന്‍ഗണന നല്‍കിയത്. വിദ്യാഭ്യാസ രംഗത്തെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍  അവികസിത മുസ്ലിം പ്രദേശങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അനുവദിച്ചു. 1964-1966 ലെ കോത്താരി കമ്മീഷന്‍ (ഇന്ത്യന്‍ എഡ്യുക്കേഷന്‍ കമ്മീഷന്‍) റിപ്പോര്‍ട്ട് ലോകത്തിലെ തന്നെ എറ്റവും സമഗ്ര വിദ്യാഭ്യാസ രേഖയായാണ് വിശേഷിപ്പിക്കപ്പെട്ടത്. ഇതിന്‍റെ പല ശുപാര്‍ശകളും പിന്നീട് നടപ്പായില്ല കമ്മീഷന്‍ റിപ്പോര്‍ട്ടനുസരിച്ച് കേരളാ സര്‍വ്വകലാശാല ഇന്ത്യയിലെ എറ്റവും വലിയ സര്‍വ്വകലാശാലയായിരുന്നു. ഗവേഷണങ്ങള്‍ക്കും ബിരുദ്ധാന്തര ബിരുദ്ധങ്ങള്‍ക്കും സൗകര്യങ്ങള്‍ പ്രായേണ കുറവായിരുന്നു. ഈ പോരായ്മകള്‍ വിശദീകരിച്ച് കമ്മീഷന്‍ ഇങ്ങിനെ രേഖപ്പെടുത്തി:-Additional Universities should also be needed in other states. For instance there has been a strong and Justifiable demand from  the state of kerala for are additional university (page 315 kothari commission report.  ഈ റിപ്പോര്‍ട്ടിന്‍റെ പിന്‍ബലത്തില്‍ തൃശ്ശുര്‍ മുതല്‍ കാസര്‍ക്കോട് വരെ  ഉന്നത വിദ്യാഭ്യാസ രംഗത്ത് നില നിന്നിരുന്ന കുറവ് പരിഹരിക്കാന്‍ പോരായ്മ പരിഹരിക്കാന്‍ സി. എച്ചിന്‍റെ ഭരണപരമായ ഇച്ഛാശക്തിയെ തുടര്‍ന്ന് 1968 ല്‍ കാലിക്കറ്റ് സര്‍വ്വകലാശാല നിലവില്‍ വന്നു. പ്രഥമ വൈസ് ചാന്‍സിലര്‍ പ്രൊഫ: എം. എം. ഗനിയാണ്. ഒരു മേഖലയുടെയാകെ വിദ്യാഭ്യാസ പിന്നോക്കവസ്ഥ പരിഹരിക്കാന്‍ ഒരളവ് വരെ സര്‍വ്വകലാശാല രൂപീകരണം കൊണ്ട് സാധ്യമായി. മാപ്പിള സര്‍വ്വകലാശാല വിഭജനവാദ സര്‍വ്വകലാശാല എന്നൊക്കെ ആരംഭത്തില്‍ ചിലര്‍ പരിഹസിച്ചു വിളിച്ചു. ഏറ്റവും പുതിയ കണക്കനുസരിച്ച് സര്‍ക്കാര്‍, ഐ എച്ച് ആര്‍ ഡി, എയ്ഡഡ് മേഖലകളിലും സ്വാശ്രയ മേഖലകളിലും ഉള്‍പ്പെടെ 265 ആര്‍ട്സ് ആന്‍റ് സൈന്‍സ് കോളേജുകള്‍ ഇതിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്നു. മൊത്തം 419 കലാശാലകള്‍ ഇതിനോട് അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയില്‍ മുസ്ലിംകളുടേതായി ഏറ്റവും കൂടുതല്‍ കലാശാലകള്‍ പ്രവര്‍ത്തിക്കുന്നത് ഇതിന്‍റെ കീഴിലാണ്. അതിവേഗ വളര്‍ച്ചയില്‍ ഈ യൂനിവേഴ്സിറ്റി ഇപ്പോള്‍ രാജ്യത്ത് ഒന്നാമതാണ്. വൈസ് ചാന്‍സിലര്‍ ഡോ. എം. അബ്ദു സലാമാണ്. ഇന്ത്യയിലെ മൊത്തം സര്‍വ്വകലാശാലയുള്ള 26-ാം സ്ഥാനമുള്ള ഈ  സര്‍വകലാശാല പത്തിനകത്തേക്ക് ഉയര്‍ത്താനുള്ള ത്രീവ ശ്രമത്തിലാണ്. ഇന്ത്യന്‍ സര്‍വകലാശാലകളില്‍ നിലവില്‍ ഡല്‍ഹി സര്‍വകലാശാലയാണ് ഒന്നാമത്.

    പി. പി. ഉമ്മര്‍ കോയ, ചാക്കേരി അഹമ്മദ് കുട്ടി, യു. എ. ബീരാന്‍, നാലകത്ത് സൂപ്പി, പി. കെ. കുഞ്ഞാലികുട്ടി തുടങ്ങിയവരാണ് കേരളത്തില്‍ വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്ത മറ്റു  മുസ്ലിം മന്ത്രിമാര്‍. എറ്റവും കൂടുതല്‍ കാലം സ്ഥാനം വഹിച്ചത് സി. എച്ച്. മുഹമ്മദ് കോയയും എറ്റവും കുറഞ്ഞ ദിവസം ചാര്‍ജ്ജ് വഹിച്ചത് പി. കെ. കുഞ്ഞാലികുട്ടിയുമാണ്. ഇപ്പോഴത്തെ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബാണ്. 10-ാം ക്ലാസ് വരെ സൗജന്യ വിദ്യഭ്യാസം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ ഉന്നമനം ലക്ഷ്യമാക്കി മുസ്ലിം-നാടാര്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് സ്കോളര്‍ഷിപ്പ്, ഹയര്‍ സെക്കണ്ടറി വരെ സൗജന്യ വിദ്യാഭ്യാസം, ദുര്‍ബല മേഖലയില്‍ നിന്ന് താരതമേന്യ പിന്നോക്കം നില്‍ക്കുന്ന കുട്ടികളെ ലക്ഷ്യമിട്ട് മോഡറേഷന്‍ പദ്ധതി, സ്കൂള്‍ തലത്തില്‍ കംപ്യൂട്ടര്‍ പഠനം, പിന്നോക്ക മേഖലകളില്‍ ഒട്ടേറെ സാങ്കേതിക വിദ്യഭ്യാസ സ്ഥാപനങ്ങള്‍, പുതിയ ഹയര്‍ സെക്കണ്ടറി ക്ലാസുകളും കോഴ്സുകളും അനുവദിക്കല്‍ സമുചിതമായ ഗുരുദക്ഷിണ എന്ന് വിശേഷിപ്പിക്കപ്പെട്ട എയ്ഡഡ് സ്കൂളിലെ മുഴുവന്‍ അദ്ധ്യാപകര്‍ക്കും ജോലി സംരക്ഷണാര്‍ത്ഥം കുട്ടികളുടെ തലയെണ്ണല്‍ നിര്‍ത്തല്‍ ചെയ്തത്  തുടങ്ങി സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലും മുസ്ലിം പിന്നോക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും വേണ്ടിയുള്ള പല പദ്ധതികളില്‍ അധികവും ആവിഷ്കരിച്ച് നടപ്പാക്കിയത്  സി എച്ച് മുതല്‍ ഇന്നേ വരെ അധികാരത്തിലിരുന്ന മുസ്ലിം വിദ്യാഭ്യാസ മന്ത്രിമാരാണ്. ആറ് ടേമുകളിലായി 1967 മാര്‍ച്ച് മുതല്‍ 79 ഡിസംബര്‍ വരെ ഈ പദവി അലങ്കരിച്ച          സി.എച്ചിന്‍റെ കാലത്താണ് കേരളത്തിലെ വിദ്യാഭ്യാസരംഗം പ്രകടമായ മാറ്റങ്ങള്‍ക്ക് വേദിയായത്. പ്രാഥമിക തലം തൊട്ട് ഉന്നത വിദ്യാഭ്യാസരംഗം വരെ കാതലായ പരിഷ്ക്കാരങ്ങള്‍ കൊണ്ടുവന്നു. ഇതെല്ലാം വിദ്യാഭ്യാസത്തിന്‍റെ മുഖ്യധാരയില്‍  മോശമല്ലാത്ത രീതിയില്‍ മുസ്ലിംകള്‍ക്ക് പങ്കാളിത്തം ഉറപ്പുവരുത്താന്‍ ഒരു പരിധിവരെ സാധിച്ചു. 1967 ല്‍ പ്രവര്‍ത്തനക്ഷമമായ  47 അര്‍ട്ട്സ് എന്‍റ് സയന്‍സ്  കോളേജുകള്‍ ഉണ്ടായിരുന്നത് 1978 ആകുമ്പോഴേക്കും 92 കോളേജുകളായി വര്‍ദ്ധിച്ചു. തുടര്‍ന്ന് സാശ്വയ മേഖലയിലുള്‍പ്പെടെ നിരവധി കോളേജുകളും ഇതര വിദ്യാഭ്യാസ സ്ഥാപനങ്ങളും നിലവില്‍ വന്ന് വിദ്യാഭ്യാസ രംഗം സ്തുത്യര്‍ഹമായി മുന്നേറുന്നു.