42.സീതി സാഹിബും മെഡിക്കല്‍ കോളേജും

42.സീതി സാഹിബും 
മെഡിക്കല്‍ കോളേജും







ടിവി അബ്ദുറഹിമാന്‍കുട്ടി

                                                മുബൈല്‍ : 9495095336



    1998 ആഗസ്റ്റ് 11ന് ജനിച്ച അദ്ദേഹം ഏറണാകുളം മഹാരാജാസ് കോളേജില്‍ നിന്ന് ബി. എ. ഒന്നാം ക്ലാസോടെ പാസ്സായി കഴിവുറ്റ വിദ്യാര്‍ത്ഥിക്കുള്ള മഹാ ദേവയ്യാര്‍ സ്വര്‍ണ്ണമെഡല്‍ നേടി. ചെറുപ്പത്തില്‍ തന്നെ മികച്ച പ്രതിഭയായി പൊതു രംഗത്ത് പ്രക്ഷോഭിക്കുകയും തിളങ്ങുകയും കര്‍മ്മ നിരതനാകുകയും ചെയ്തു. കൊച്ചി രാജ്യ ഭരണകൂടത്തിന്‍റെ ഇക്ക്‌ണോമിക്ക്‌സ് ഡവലപ്‌മെന്‍റ്, മലയാള ഭാഷ പരിഷ്‌ക്കരണം പാഠപുസ്തകം തുടങ്ങിയ കമ്മിറ്റികളിലും അംഗം. മലയാള സാഹിത്യ പരിഷത്ത് സമ്മേളന അധ്യക്ഷന്‍ തുടങ്ങിയ പല വേദികളിലും യുവാവായിരിക്കുമ്പോള്‍ തന്നെ തിളങ്ങി. തിരു-കൊച്ചി, മദ്രാസ്, കേരള എന്നീ മൂന്ന് നിയമ നിര്‍മ്മാണ സഭകളിലും അംഗമായ നാമമാത്ര സാമാജികരില്‍ ഒരാളാണ്. 1922 ല്‍ മാഹാത്മാ ഗാന്ധിയുടെ നിരുവന്തപുരം പ്രസംഗവും അവിഭക്ത ബംഗാള്‍ മുഖ്യമന്ത്രി ഫസലൂല്‍ഹഖിന്‍റെ കോഴിക്കോട് പ്രസംഗവും വിവര്‍ത്തനം ചെയ്ത് സര്‍വ്വരുടെയും പ്രശംസ നേടി. സീതി സാഹിബിന്റെ പരിഭാഷ പ്രാവീണ്യം ഗാന്ധിജിയെ പോലും അതിശയിപ്പിച്ചു. ണമലേൃ, ംമലേൃ, ല്‌ലൃ്യ ംവലൃല; ിീ േമ റൃീു ീേ റൃശിസ എന്ന ഇംഗ്ലീഷ് മഹാ കവി കോളി റിഡ്ജിന്റെ പ്രസിദ്ധ വരികള്‍ ഗാന്ധിജി ഉദരിച്ചപ്പോള്‍ വെള്ളം, വെള്ളം, സര്‍വ്വത്ര; തുളിക്കുടിപ്പാനില്ലത്രെ എന്ന വിവിര്‍ത്തനം സി. എച്ച്. ന്‍റെ ഗ്രാമ ഗ്രാമന്തരങ്ങളിലും., നഗര നഗരാന്തരങ്ങളിലും, കല്ല് കരട് കാഞ്ഞിരകുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പ് വരെ എന്നീ പ്രയോഗങ്ങള്‍ പോലെ എക്കാലവും സ്മരിക്കപ്പെടുന്ന ഒന്നായി.

    മുസ്‌ലിം സമുദായത്തിന്‍റെ അവശതകള്‍ തന്‍റെ സ്വതസിദ്ധമായ ശൈലിയില്‍ നിരന്തരം പ്രസംഗിക്കുകയും വാദിക്കുകയും നിയമ നിര്‍മ്മാണ സഭകളില്‍ അവതരിപ്പിക്കുകയും ചെയ്തിരുന്ന സീതി സാഹിബിനോട് ഒരിക്കല്‍ എന്‍എസ്എസ് പ്രസിഡന്റ് മന്നത്ത് പത്മനാഭന്‍ ചോദിച്ചു: സമ്പനന്നായ തങ്ങള്‍ കുഞ്ഞ് മുസ്‌ലിയാരുടെ മകന് വിദ്യാഭ്യാസം ചെയ്യണമെങ്കില്‍, പിന്നോക്ക സമുദായത്തില്‍ പെട്ട ആളെന്ന നിലക്ക് പല ആനുകൂല്യങ്ങളും ലഭിക്കും. എന്നാല്‍ എന്‍റെ ഡ്രൈവര്‍ വേലായുധന്റെ മകന് ദാരിദ്ര്യമുണ്ടെങ്കിലും മുന്നോക്ക സമുദായത്തില്‍ പെട്ട ആളെന്ന നിലക്ക് ഒരു ആനൂകുല്യവും കിട്ടുകയില്ല. ഇതില്‍ ആരാണ് പിന്നോക്കകാരന്‍? 

    വിദ്യാഭ്യാസ പ്രശ്‌നത്തില്‍ തങ്ങള്‍ കുഞ്ഞി മുസ്‌ലിയാരുടെ മകനാണ് പിന്നോക്കകാരന്‍. അതിനുള്ള ആനുകൂല്യം അയാള്‍ക്ക് ലഭിക്കുക തന്നെ വേണം. എന്നായിരുന്നു സീതി സാഹിബിന്‍റെ മറുപടി

    1960 ല്‍ പട്ടം മന്ത്രിസഭയുടെ കാലത്ത് സ്പീക്കര്‍ പദവി അലങ്കരിച്ച കെ. എം. സീതി സാഹിബിന്‍റെ നിവേദനത്തെ തുടര്‍ന്ന് അന്നത്തെ ആരോഗ്യ മന്ത്രി വി. കെ. വേലപ്പന്‍ മുസ്‌ലിം സമുദായത്തിന് ഒരു മെഡിക്കല്‍ കോളേജ് ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്ന് സീതി സാഹിബ് എറണാകുളത്ത് വരികയും ബന്ധപ്പെട്ടവരെ കാണുകയും ചെയ്തു കോളേജിന് പന്ത്രണ്ടര ലക്ഷം രൂപ നല്‍കാമെന്ന് ഒരു ട്രസ്റ്റ് വാഗ്ദാനം നല്‍കുകയും ചെയ്തു.തുടര്‍ന്നുള്ള സീതിസാഹിബിന്റെ ജീവിതം ക്ഷണികമായിരുന്നതിനാല്‍ സ്വപ്നം സാക്ഷാല്‍ക്കരിക്കപ്പെട്ടില്ല. മുസ്‌ലിം രാഷ്ട്രീയ ശക്തിയും വിദ്യാഭ്യാസ പുരോഗതിയും രൂപപെടുത്തുന്നതില്‍ സുപ്രധാന പങ്ക് വഹിച്ച അദ്ദേഹം 1961 ഏപ്രില്‍ 17 ന് അന്തരിച്ചു.

    പോക്കര്‍ സാഹിബിന്‍റെയും സീതി സാഹിബിന്റെയും മറ്റും ശ്രമത്താല്‍ ഏറണാകുളം ആസ്ഥാനമായി 1956 ല്‍ നിലവില്‍ വന്ന കെ എം ഇ എ (കേരള മുസ്‌ലിം എഡ്യുകേഷണല്‍ അസോസിയേഷന്‍) യുടെ നേതൃത്വത്തില്‍ 1961-62 ല്‍ തിരൂരില്‍ എസ് എസ് എം(സീതി സാഹിബ് മെമ്മോറിയല്‍) പോളിടെക്‌നിക് ആരംഭിച്ചു. ഇപ്പോള്‍ എഞ്ചിനീയറിംഗ് കോളേജും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും സംഘത്തിനുണ്ട്.