60. വിവര സാങ്കേതിക വിദ്യ
ടിവി അബ്ദുറഹിമാന്‍കുട്ടി
മൊബൈല്‍. 9495095336
വിനോദ സഞ്ചാരം, ഫുഡ് പ്രോസസിംഗ്, വിവര സാങ്കേതിക വിദ്യ എന്നീ മേഖലകളിലാണ് കേരളത്തിന്‍റെ വ്യവസായ-വാണിജ്യ രംഗത്തിന്‍റെ ഭാവി. സാമ്പത്തിക മാന്ദ്യം ഹേതുവായി വിവര സാങ്കേതിക രംഗത്തിന് അല്‍പം മങ്ങലേറ്റെങ്കിലും വളര്‍ന്ന് വരുന്ന കേരളത്തില്‍ ഈ മേഖലക്ക് സാധ്യകളേറെയാണ്. ഇന്ത്യയിലിപ്പോള്‍ വികസിച്ചു കൊണ്ടിരിക്കുന്ന മേഖലകളിലൊന്നാണിത്. സര്‍ക്കാര്‍ നിയന്ത്രണത്തിലും സ്വകാര്യ മേഖലകളുമായി നിരവധി ഐ.ടി കമ്പനികള്‍ പ്രവര്‍ത്തിക്കുന്നു.
വ്യവസായ സംരഭകര്‍ക്ക് ആവശ്യമായ സ്ഥല ദൗര്‍ലഭ്യവും മലീനികരണ പ്രശ്നങ്ങളും പ്രതികൂലമായി ബാധിക്കുന്നു. ഈ വരണ്ടും കാര്യമായി എല്‍ക്കാത്ത സംരഭമാണ് ഐ ടി. മറ്റ് മേഖലകളെ അപേക്ഷിച്ച് കുറഞ്ഞ സ്ഥലത്തും ചിലവിലും ഈ സംരംഭം ആരംഭിക്കാം. ഏല്ലാ വിധ അടിസ്ഥാന സൗകര്യങ്ങളുമുള്ള കൊച്ചി ടൗണ്‍ഷിപ്പില്‍ നടപ്പിലായി വരുന്ന സ്മാര്‍ട്ട് സിറ്റി പദ്ധതി നിലവില്‍ വന്നാല്‍ വിജ്ഞാനാധിഷ്ഠിത കമ്പിനികള്‍ക്ക് പ്രവര്‍ത്തനം ആരംഭിക്കാനും വളരാനുമുള്ള എല്ലാ വിധ സൗകര്യങ്ങളും ഉണ്ടാകും. ദുബായ് ടെക്നോളജി ആന്‍റ് മിഡീയ ഫ്രീസോണ്‍ അതോറിറ്റി(ടികോം) എന്ന കമ്പനിയാണ് സ്മാര്‍ട് സിറ്റി നിര്‍മ്മിക്കുന്നത്. ഈ പദ്ധതി നിലവില്‍ വന്നാല്‍ 90000 പേര്‍ക്ക് നേരിട്ടും ഇതിന്‍റെ ഇരട്ടിയിലധികം പരോഷമായി തൊഴില്‍ ലഭിക്കും.
ഇന്‍ഫോ പാര്‍ക്ക്, എം. എ. യൂസുഫലി ബോള്‍ഗാട്ടി കണ്‍വെന്‍ഷന്‍ സെന്‍റര്‍, ശോഭാ സിറ്റി, മെട്രോ റെയില്‍ തുടങ്ങിയ പല സംരംഭങ്ങളും നിലവില്‍ വന്നാല്‍. കൊച്ചി തൊഴിലിന്‍റെ തിളങ്ങുന്ന നഗരമായി മാറും. സര്‍ക്കാര്‍-സ്വകാര്യ മേഖലകളില്‍ കേരളത്തിന്‍റെ ഐ ടി വികസന വാഗ്ദാനങ്ങള്‍ നിലവില്‍ വന്നാല്‍ ഇന്ത്യയിലെ പ്രമുഖ ഐ ടി വ്യവസായ കേന്ദ്രമായി കേരളം മാറും. യുവതിത്വത്തിന്‍റെ മോഹിപ്പിക്കുന്ന സാധ്യതകളാണ് ഈ പദ്ധതികള്‍ വിഭാവനം ചെയ്യുന്നത്. ബാംഗ്ലൂരിനെയും ചെന്നൈയെയും മറികടന്ന് കേരളം മികച്ച പ്രകടനം കാഴ്ചവെക്കും. ആഗോള ഐ ടി രംഗത്തെ കേരളത്തിന്‍റെ വിജയ സാന്നിദ്ധ്യമാണ് നെസ്റ്റും ഐ ബി എസും. നെസ്റ്റിന്‍റെ അധിപന്‍ ജാവേദ് ഹസനാണ്.
ടാറ്റാ കണ്‍സല്‍ട്ടന്‍സ് സര്‍വ്വീസ് (ടി. സി. എസ്)ഇന്‍ഫോസിസ്, വിപ്രോ, ഐ. ബി. എം., ആക്സ്ഞ്ച്വര്‍, തുടങ്ങിയവയാണ് രാജ്യത്തിലെ പ്രമുഖ ഐ.ടി കമ്പനികള്‍. ഈ കമ്പിനികളില്‍ ക്യാമ്പസ് ഇന്‍ററവ്യൂ വഴി മുസ്ലിം കുട്ടികളടക്കം ധാരാളം കേരളീയ ഉദ്യോഗാര്‍ത്ഥികള്‍ തൊഴില്‍ നേടിയിട്ടുണ്ട്. പ്രൊഫഷനുകളായി മുസ്ലിം പെണ്‍കുട്ടികള്‍ ഉള്‍പ്പടെ ഇപ്പോള്‍ ഇന്ത്യക്ക് അകത്തും പുറത്തും സേവനം ചെയ്യുന്നു. ഐ എ എസിനോളം പദവിയും പ്രതാപവും ഇല്ലെങ്കിലും ഉയര്‍ന്ന സാമ്പത്തികമെച്ചവും മറ്റു സൗകര്യങ്ങളും ലഭിക്കുന്ന ഒരു പദവിയാണ് ഈ രംഗത്തെ 1950 ല്‍ ജെ. ആര്‍. ഡി. ടാറ്റ മുംബൈയില്‍ ആരംഭിച്ച ടി. എ. എസ്(ടാറ്റ അഡ്മിനിസ്ട്രേറ്റിവ് സര്‍വീസ്) പരിശീലനം. ചെന്നൈ,ബാംഗ്ലൂര്‍ നഗരങ്ങളിലെ ഐ. ടി. കമ്പിനി സമുച്ചയങ്ങളില്‍ഇഫ്താറിന് ഒരോ വര്‍ഷവും പെണ്‍കുട്ടികളടക്കം നൂറുകണക്കിന് മുസ്ലിം ജീവനക്കാര്‍ ദൈനം ദിനം പങ്കെടുക്കാറുണ്ട്.